Contents

Displaying 6321-6330 of 25124 results.
Content: 6626
Category: 24
Sub Category:
Heading: സഭ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയൊന്നുമല്ല
Content: സ്വാശ്രയം വന്നാലും നേഴ്‌സുമാരുടെ വേതനപ്രശ്‌നം വന്നാലും ലൈംഗികപീഡനം നടന്നാലും ആര്‍ക്കും വന്ന് കൊട്ടാവുന്ന ചെണ്ടയാണ് കേരളത്തിലെ കത്തോലിക്കാസഭ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഇപ്പോള്‍ അക്കാര്യത്തില്‍ ഒന്നു കൂടി തീരുമാനമായി. ഓഖി വന്നപ്പോഴും സഭയുടെ നേരെയാണ് ആക്രോശങ്ങളും കുറ്റപ്പെടുത്തലുകളും. മെത്രാന്മാരുടെ കൊള്ളരുതായ്മകളും വൈദികരുടെ അഴിമതികളും കന്യാസ്ത്രീമാരുടെ അവിഹിതങ്ങളും എല്ലാം കൂട്ടിക്കുഴച്ചുകൊണ്ടുള്ള നിര്‍ദ്ദയവും നിരുത്തരവാദിത്തപരവും നീതിരഹിതവുമായ വിമര്‍ശനങ്ങള്‍ക്ക് മേലുള്ള മറ്റൊരു കൈയൊപ്പുകൂടിയായി കടല്‍ക്ഷോഭത്തില്‍ പെട്ട കടലോര ജനതയ്ക്ക് വേണ്ടി കേരളത്തിലെ സഭ എന്തു ചെയ്തു എന്ന മട്ടിലുള്ള മാധ്യമവിചാരണകളും സോഷ്യല്‍ മീഡിയായിലെ സംഘടിതമായ പക്ഷം ചേരലുകളും. സഭ അവിടെ എന്തു ചെയ്തു, എന്തു ചെയ്യുന്നു എന്ന് കേവലമായി്ട്ടുപോലും അന്വേഷിക്കാതെയാണ് ഈ മാധ്യമവിചാരണയെന്നതാണ് ഖേദകരം. ക്രിസ്തു പറഞ്ഞതുപോലെ വന്നുകാണുക എന്നതാണ് അതിനുള്ള മറുപടി. ചങ്ങനാശ്ശേരി അതിരൂപതയില്‍ പെട്ട തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം ഇടവകയിലെ ഒരു വൈദികന്‍റെ ഒരു സന്ദേശം ഇന്ന് വാട്ട്‌സാപ്പിലൂടെ കേള്‍ക്കുകയുണ്ടായി. സഭ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനങ്ങളെക്കുറിച്ച അദ്ദേഹം പങ്കുവച്ചതുകേട്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി എന്നതാണ് സത്യം. മതമോ ജാതിയോ നോക്കാതെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്ന് പറയുന്ന അച്ചന്‍, ക്യാമ്പിലേക്ക് വരൂ.. അവിടെയുള്ളവരുടെ കണ്ണീര് കാണൂ എന്നാണ് ആഹ്വാനം ചെയ്യുന്നത്. അതെ, വരിക, അവിടെയായിരിക്കുക.അതാണ് മുഖ്യം. ഇത് കൂടാതെ പരിചയത്തിലുള്ള ചില കന്യാസ്ത്രീ സുഹൃത്തുക്കള്‍ പങ്കുവച്ച കാര്യവും ഹൃദയസ്പര്‍ശിയായി തോന്നി. പഞ്ചായത്ത് അധികാരികള്‍ പോലും എന്തു ചെയ്യണമെന്നറിയാതെ കലങ്ങിനില്ക്കുമ്പോള്‍ സഹായിക്കാനും പ്രവര്‍ത്തിക്കാനും മുമ്പില്‍ നില്ക്കുന്നത് ചിലരൊക്കെ നിന്ദിക്കുന്ന ഈ കന്യാസ്ത്രീയമ്മമാരും വൈദികരുമൊക്കെയാണ്.. ഫേസ്ബുക്കിലെ ഒരു വാക്ക് കടമെടുത്ത് പറഞ്ഞാല്‍ ഈ ദുരന്തം നടന്നപ്പോള്‍ ആളുകള്‍ ആദ്യം ഓടിച്ചെന്നത് സെക്രട്ടറിയേറ്റിലേക്കോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ വീട്ടുമുറ്റത്തേക്കോ ആയിരുന്നില്ല. മറിച്ച് പള്ളിയിലേക്കും സഭാധികാരികള്‍ക്കും മുമ്പിലേക്കായിരുന്നു. തങ്ങള്‍ക്ക് നീതി കിട്ടുമെന്നും തങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നവരുടെ ഇടയിലേക്കാണല്ലോ ഏതൊരാളും കരം നീട്ടിചെല്ലുന്നത്. ആ കരം പിടിക്കാന്‍ ഇവിടെ സഭയുണ്ടായിരുന്നു. റീത്തിന്റെയോ ഇടവകയുടെയോ മതത്തിന്റെയോ മുഖം നോക്കിയായിരുന്നില്ല സഭയുടെ പ്രവര്‍ത്തനങ്ങള്‍. മനുഷ്യന്റെ കണ്ണീരിന് എന്നും എവിടെയും ഉപ്പുരസമാണ് ഉള്ളതെന്ന് മനസ്സിലാക്കാനുള്ള വിവേകം നമ്മുടെ സഭാധികാരികള്‍ക്കുണ്ടായിരുന്നു. ചില മാധ്യമങ്ങള്‍ വിധിയെഴുതിയതു പോലെ ലത്തീന്‍ സഭാംഗങ്ങള്‍ക്ക് മാത്രം സംഭവിച്ച നഷ്ടമായിട്ടല്ല ഈ ദുരന്തത്തെ കേരളസഭ കണ്ടത്.കെസിബിസി സമ്മേളനത്തില്‍ സഭാധ്യക്ഷന്മാര്‍ വല്ലാര്‍പാടം ബസിലിക്കയില്‍ ഒരുമിച്ചു ചേര്‍ന്ന് കടലോര ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത് റീത്ത് നോക്കിയായിരുന്നില്ല. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് കേരളകത്തോലിക്കാസഭയും ഭാരതകത്തോലിക്കാസഭയും ദുരിതബാധിതരോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നതും പ്രത്യേക ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വരുമാനമെങ്കിലും സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നതും റീത്ത് നോക്കിയല്ല. ഈ ആഹ്വാനം തീരെ ചെറുതുമല്ല. മാനുഷികതയും സഹാനുഭൂതിയും കരുണയും മാത്രമായിരുന്നു അതിനെല്ലാം പ്രചോദകം. കേരളത്തില്‍ വിവിധ ഡിനോമിനേഷനുകളിലായി ആറായിരത്തോളം ഇടവക ദേവാലയങ്ങളുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ ഇടവകകളില്‍ ഓരോന്നില്‍ നിന്നും നമുക്ക് സമാഹരിക്കാന്‍ കഴിയുന്നത് വലിയൊരു തുകയാണ്. ഇത്രയും സംഘടിതമായ രീതിയില്‍ ധനസമാഹരണം നടത്താനും അത് മറ്റൊരിടത്തും ചോരാതെ അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തിക്കാനും കഴിയുന്നതും സഭയ്ക്ക് മാത്രമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരങ്ങളെല്ലാം എന്ന് കിട്ടുമെന്നോ എത്ര കിട്ടുമെന്നോ ഉറപ്പില്ലാതിരിക്കെ വ്യക്തമായ രീതിയില്‍ സഭ ശേഖരിക്കുന്ന ഈ തുക എത്രയോ പേരുടെ കണ്ണീരൊപ്പാന്‍ സഹായകമായിത്തീരും എന്ന് ആര്‍ക്കാണ് അറിയാത്തത്? കടലില്‍ പോയവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിന് പോലും തെറ്റുമ്പോള്‍ ഓരോ ആളെയും അയാളുടെ കുടുംബത്തെയും എത്ര കൃത്യമായിട്ടാണ് സഭയുടെ കണക്കുപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്!. അങ്ങനെയൊരു സംവിധാനം ഇല്ലായിരുന്നുവെങ്കില്‍ ഇന്നും നാം സര്‍ക്കാര്‍ പറയുന്ന കണക്കില്‍ മാത്രം വിശ്വസിച്ച് കാര്യം കടത്തിവിട്ടേനേ..പുറങ്കടലില്‍ അനാഥമായിപോയ ആ ജീവിതങ്ങളെയൊന്നും രേഖപ്പെടുത്താന്‍ ഒരു ചരിത്രകാരനും വരികയുമില്ലായിരുന്നു. ഇങ്ങനെ സഭയുടെ നന്മയുടെ വിവിധ മുഖങ്ങളെ മനപ്പൂര്‍വ്വം കരിവാരിത്തേച്ചുകൊണ്ടാണ് ചില അല്പജഞാനികള്‍ ശബ്ദം മുഴക്കിക്കൊണ്ടിരിക്കുന്നത്. ഏതാനും ചില്ലറത്തുട്ടുകള്‍ ചാരിറ്റിയെന്ന് പറഞ്ഞ് വലിച്ചുനീട്ടിയിട്ട് താനും കടലോര ജനതയുടെ ജീവിത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി എന്ന് പറഞ്ഞ് മാറിനില്ക്കുന്ന ഞാനടക്കമുള്ള ഭൂരിപക്ഷം പോലെയല്ല, ആ ജനതയ്ക്ക് വേണ്ടി ആ ദുരന്തം നടന്ന നാള്‍ മുതല്‍ ഇതുവരേയ്ക്കുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കണ്ണീരൊപ്പുകയും ചെയ്യുന്ന നമ്മുടെ സഭയിലെ വൈദികരും പിതാക്കന്മാരും കന്യാസ്ത്രീമാരും അടങ്ങുന്നവരുടെ കാര്യം. അവര്‍ എപ്പോഴും അവരുടെ കൂടെയുണ്ട്. ചില വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന കുറിപ്പുകളനുസരിച്ച് ഭരണാധികാരികള്‍ പോലും നിഷ്‌ക്രിയരായി നില്ക്കുമ്പോള്‍ ആ പാവം പിടിച്ച മനുഷ്യരുടെ ഒപ്പം നില്ക്കാനും കണ്ണീരൊപ്പാനും, മാളികമുകളിലിരുന്ന് നിങ്ങള്‍ കല്ലെറിയുന്ന ഈ പാവത്തുങ്ങളേയുള്ളൂ. അത് കാണാതെ പോകരുത്. മറ്റുള്ളവരെ എന്തും പറയാന്‍ ലൈസന്‍സ് കിട്ടിയവരെന്ന മട്ടില്‍ വിമര്‍ശിക്കുന്ന നിങ്ങള്‍ ആ പാവം ജനതയ്ക്ക് വേണ്ടി എന്തു ചെയ്തു എന്നു കൂടി ചിന്തിക്കുന്നതും നല്ലതായിരിക്കും. പൊതുദുരന്തങ്ങളെ പോലും ജാതിയും മതത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെ പേരില്‍ വര്‍ഗ്ഗീകരിക്കുന്നത് എത്രയോ ചെറിയ, ദുഷിച്ച മനസ്സുകളാണ് .നിങ്ങള്‍ക്കാകാത്തത് പ്രവര്‍ത്തിക്കുന്നവരെ കല്ലെറിഞ്ഞ്, മനസ്സ് മടുപ്പിച്ച്, പിന്തിരിപ്പിക്കാനല്ലാതെ തങ്ങളാലാവുന്ന വിധം നല്ലവാക്കുകള്‍ പറയാനെങ്കിലും മാധ്യമധര്‍മ്മം നിര്‍വഹിക്കണം. അത് മറ്റ് മാധ്യമപ്രവര്‍ത്തകരോട് കാണിക്കുന്ന മിനിമം മര്യാദയാണ്. മീന്‍ നാറുന്ന മനുഷ്യരെന്നാണ് കേരളത്തിലെ കടലോര ജനതയെ ഒരു മാധ്യമസുഹൃത്ത് വിശേഷിപ്പിച്ചത്. അതുകൊണ്ടാണത്ര സഭാധികാരികള്‍ അവരെ വലിയവരായി പരിഗണിക്കാത്തതുപോലും.! സുഹൃത്തേ ആ മീന്‍ നാറ്റമുള്ളതാണ് ആഗോള കത്തോലിക്കാസഭ. അത് അപമാനമായിട്ടല്ല അഭിമാനമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. കാരണം മീന്‍ പിടിച്ചു നടന്നിരുന്ന ഒരാളെയാണ് കര്‍ത്താവീശോമിശിഹാ പിടിച്ച് മനുഷ്യരെ പിടിക്കുന്നവനാക്കിയതും ആ പാറയില്‍ തന്റെ സഭയാകുന്ന പള്ളി പണിതതും. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ കത്തോലിക്കാസഭ. സഭയെന്നും പാവങ്ങളോടും പീഡിതരോടും പക്ഷം ചേര്‍ന്നാണ് നടക്കുന്നത്. എവിടെയെങ്കിലും ചില അപഭ്രംശങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് അവകാശപ്പെടുന്നുമില്ല. പക്ഷേ ഏതെങ്കിലും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ നന്മയെയും തമസ്‌ക്കരിക്കുന്നത് പൊറുക്കാനാവില്ല. സഭയുടെ എല്ലാ നന്മകളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴും സഭയുടെ പേരില്‍ അധികാരികള്‍ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളോടും നയപരിപാടികളോടും അന്ധമായ വിധേയത്വം ഉള്ളവരുമല്ല ഞങ്ങള്‍. ജനാധിപത്യം നിലനില്ക്കുന്ന ഒരു ഭരണസംവിധാനം സഭയില്‍ നിലനില്ക്കുന്നുമുണ്ട്. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരുമല്ല. സഭയുടെ പ്രവര്‍ത്തനങ്ങളിലുളള വിയോജിപ്പുകളോട് ആരോഗ്യപരമായി വിമര്‍ശിക്കാന്‍ ഇവിടെ സഭാംഗങ്ങളായ ഞങ്ങളുണ്ട്. പുറമെ നിന്നുള്ളവരല്ലല്ലോ സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.? ഓരോരുത്തരും സ്വന്തം വീട്ടുമുറ്റം വൃത്തിയാക്കുമ്പോള്‍ ലോകം മുഴുവന്‍ വൃത്തിയാകും എന്നതാണ് ഞങ്ങളുടെ വിശ്വാസം. സ്വന്തം വീട്ടുകാര്യങ്ങളെ തിരുത്താതെ അന്യന്റെ വീട്ടുകാര്യങ്ങളിലേക്ക് നോക്കി തിരുത്തല്‍ ശക്തികളാകാന്‍ ഇവിടെ നിങ്ങളിലാര്‍ക്ക് ആരാണ് അധികാരം നല്കിയിരിക്കുന്നത്? ഇനി മറ്റൊരു ചോദ്യം കൂടി.. കത്തോലിക്കാസഭയെയും അധികാരികളെയും നിര്‍ദ്ദയമായി വിമര്‍ശിക്കാന്‍ കാണിക്കുന്ന ധൈര്യം നിങ്ങള്‍ മറ്റേതെങ്കിലും മതങ്ങളെയോ അധികാരികളെയോ വിമര്‍ശിക്കാന്‍ കാണിക്കുമോ? ഇല്ല. എന്തുകൊണ്ടാണത്? അതിനൊന്നേ മറുപടിയുള്ളൂ. ഭയം.. ക്രൈസ്തവരെ എന്തു പറഞ്ഞാലും അത് ദേഹത്ത് കൊള്ളുന്ന പ്രതികരണമായി മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്. അതുകൊണ്ട് ആവര്‍ത്തിക്കട്ടെ, "സഭ ആര്‍ക്കും വന്നു കൊട്ടാവുന്ന ചെണ്ടയല്ല". കടല്‍ക്ഷോഭം മൂലം ദുരിതത്തിലായ, ഇനിയും തിരിച്ചുവരാത്തവരെ നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരെ കരം പിടിച്ചും നെഞ്ചോടു ചേര്‍ത്തും ആശ്വസിപ്പിക്കാന്‍ സന്നദ്ധരായിരിക്കുന്ന പ്രിയപ്പെട്ട സഭാംഗങ്ങളേ നിങ്ങളുടെ പുണ്യപ്പെട്ട ആ കരങ്ങളെ ഈ വിദൂരതയില്‍ നിന്ന് സ്‌നേഹപൂര്‍വ്വം ഒന്ന് ചുംബിച്ചുകൊള്ളട്ടെ.. എത്രയോ മഹത്തായ സല്‍ക്കര്‍മ്മങ്ങളാണ് നിങ്ങള്‍ അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കും നിന്ദനങ്ങള്‍ക്കും നിങ്ങളിലെ സുവിശേഷാഗ്നി കെടുത്തുവാന്‍ കഴിയില്ലെന്ന് എനിക്കുറപ്പുണ്ട്. കാരണം ഒരു കാറ്റിനും കെടുത്താത്ത ആ വിളക്ക് ദൈവമാണല്ലോ നിങ്ങളുടെ ഉള്ളില്‍ കൊളുത്തിയിരിക്കുന്നത്.. നിന്ദനങ്ങളും വിമര്‍ശനങ്ങളും കേട്ട് നിങ്ങള്‍ നിരാശരാകരുത്. മാങ്ങയുള്ള മാവിനേ ആളുകള്‍ കല്ലെറിയൂ..അത് മറക്കരുത്. നിങ്ങള്‍ ഫലം ചൂടി നില്ക്കുന്ന വൃക്ഷങ്ങളാണ്. വെയില്‍ കൊണ്ടും മഴയേറ്റും തണലും താങ്ങുമാകുന്നവര്‍.. നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍... (പ്രമുഖ മാധ്യമപ്രവർത്തകനും, ഹൃദയവയൽ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ് ലേഖകൻ)
Image: /content_image/SocialMedia/SocialMedia-2017-12-12-13:57:52.jpg
Keywords: വീണു, വൈദികര്‍
Content: 6627
Category: 1
Sub Category:
Heading: ജന്മദിനത്തില്‍ പരിശുദ്ധ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവരാജ് സിംഗ്
Content: ചണ്ഡീഗഢ്: തന്റെ ജന്മദിനത്തില്‍ പരിശുദ്ധ പരിശുദ്ധ അമ്മയുടെ രൂപത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചുകൊണ്ട് പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. വൈകീട്ട് 5.30നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തോടൊപ്പം പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെയെന്നും സന്തോഷവും സമാധാനവും സ്നേഹവും വ്യാപിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മുപ്പത്തിയാറാം ജന്മദിനത്തില്‍ ദൈവമാതാവിന്റെ രൂപത്തിന് മുന്നിൽ കൂപ്പു കരങ്ങളുമായാണ് സിഖ് മതവിശ്വാസിയായ യുവരാജ് നിൽക്കുന്നത്. ജന്‍മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദിയും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എഴുനൂറിലധികം പേര്‍ ഈ ചിത്രം ഇതിനോടകം ഷെയര്‍ ചെയ്തു കഴിഞ്ഞു. നേരത്തെ അർബുദ രോഗം ബാധിച്ച് യുവരാജ് സിംഗ് മാസങ്ങളോളം ചികിത്സയിലായിരിന്നു. രോഗബാധിതനായ ശേഷം യു വി കാന്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന അദ്ദേഹം സ്ഥാപിച്ചിരിന്നു.
Image: /content_image/News/News-2017-12-12-15:32:35.jpg
Keywords: താരം
Content: 6628
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും സംഘവും തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Content: തൂത്തൂര്‍: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കു മതിയായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു നിവേദനം നല്‍കി. കോട്ടാര്‍ ബിഷപ്പ് ഡോ. നസ്രേം സൂസൈം, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, തൂത്തൂര്‍ മേഖലയിലെ എട്ടു പള്ളികളിലെ പ്രതിനിധികള്‍, ദുരന്തമുണ്ടായ കുളച്ചല്‍ മേഖലയിലെ പ്രതിനിധികള്‍ എന്നിവര്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തെ അനുഗമിച്ചിരിന്നു. തൂത്തൂര്‍, കുളച്ചല്‍ മേഖലയിലെ ദുരന്ത പ്രദേശങ്ങള്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പനീര്‍സെല്‍വം, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. തുടര്‍ന്നു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു തമിഴ്‌നാട് സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന കാര്യം മുഖ്യമന്ത്രി ആര്‍ച്ച് ബിഷപ്പിനെ അറിയിക്കുകയായിരിന്നു. തൂത്തൂര്‍ സെന്റ് ജൂഡ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തമിഴ്‌നാട് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ദുരന്തത്തില്‍ നഷ്ടപ്പെട്ട വള്ളങ്ങളും വലകളും അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ക്കു തുല്യമായ തുക നഷ്ടപരിഹാരം നല്‍കും.ദുരന്തത്തില്‍ വിധവകളായവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. മത്സ്യബന്ധനം സുരക്ഷിതമാക്കാന്‍ കമ്യൂണിക്കേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അഞ്ചു ടവറുകള്‍ സ്ഥാപിക്കും. നഷ്ടമായ മത്സ്യബന്ധന ഉപകരണങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍തല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2017-12-13-04:24:54.jpg
Keywords: സൂസ
Content: 6629
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവസമൂഹം ഒന്നിച്ചുനിൽക്കണമെന്ന് ബിഷപ്പ് തോമസ് ഉമ്മൻ
Content: തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കാൻ ദളിത് ക്രൈസ്തവസമൂഹം ഒന്നിച്ചുനിൽക്കണമെന്ന് സിഎസ്‌ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ. തൊഴിലും ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള അവകാശങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് സംഘടിപ്പിച്ച ദളിത് ക്രൈസ്തവ സംവരണ സംരക്ഷണ റാലി സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം മാറി, സഭ മാറി എന്നീ കാരണങ്ങൾ പറഞ്ഞ് ഈ വിഭാഗത്തെ അവഗണിക്കുന്നതു നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേന്ദ്ര സർക്കാരിൽ 27 ശതമാനം സംവരണമാണ് പിന്നാക്ക സമുദായത്തിനുള്ളത്. ഇത് എല്ലാ പിന്നാക്കക്കാർക്കുമായി ഒരുമിച്ചു നൽകുന്നതിനാൽ ദലിത് ക്രൈസ്തവർക്കു സംവരണ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നു സംഘാടകർ പറഞ്ഞു. സർക്കാരുകളിൽ നിന്നുള്ള അവഗണന പോലെ തന്നെ വിഷമിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണു സർക്കാർ ഓഫിസുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും ജനങ്ങൾക്കുണ്ടാകുന്നതെന്നു കൗൺസിൽ രക്ഷാധികാരി ഫാ. ജോൺ അരീക്കൽ പറഞ്ഞു. ഫാ. ഷാജു സൈമൺ, ഡോ. സൈമൺ ജോൺ, ചെയർമാൻ എസ്.ജെ.സാംസൺ, ജനറൽ കൺവീനർ വി.ജെ.ജോർജ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-13-05:09:21.jpg
Keywords: ഉമ്മന്‍
Content: 6630
Category: 7
Sub Category:
Heading: സ്വന്തം മകന്റെ മരണത്തിലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഈ അമ്മ
Content: ഇക്കഴിഞ്ഞ ഡിസംബര്‍ 6നു ആണ് തിരുവല്ല കുറ്റൂര്‍ താഴ്‌ചയില്‍ ജേക്കബ്‌ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകന്‍ വിനു കുര്യന്‍ ജേക്കബ് (25) ചെങ്ങന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്‌. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുമിത്രങ്ങള്‍ക്കും ഒരേപോലെ പ്രിയങ്കരനായിരിന്ന വിനുവിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചു. എന്നാല്‍ ആ മരണത്തിന് മുന്നില്‍ പതറി പോകാന്‍ വിനുവിന്റെ മാതാപിതാക്കള്‍ തയാറായില്ല. ശനിയാഴ്‌ച മൃതസംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിനുവിന്റെ മാതാവ് മറിയാമ്മ പതിമൂന്ന്‍ മിനിറ്റോളം ദൈര്‍ഖ്യമുള്ള ഒരു സന്ദേശം നടത്തി. ഇരുപത്തി അഞ്ചാമത്തെ വയസ്സിലുള്ള തന്റെ മകന്റെ മരണം ദൈവം ആഗ്രഹിച്ച സമയത്തായിരിന്നുവെന്നും ദൈവം അറിയാതെ ഒരു തലമുടി നാര് പോലും കൊഴിയുന്നില്ലായെന്നും ആ അമ്മ സാക്ഷ്യപ്പെടുത്തി. സ്വന്തം മകന്റെ മരണത്തിലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഈ അമ്മ നടത്തിയ പ്രസംഗത്തിലേക്ക്.
Image:
Keywords: ഏകരക്ഷകന്‍, യേശു
Content: 6631
Category: 9
Sub Category:
Heading: 'മഹത്വത്തിൻ സാന്നിധ്യം' സുവിശേഷ സന്ദേശവുമായി ബ്രദർ സന്തോഷ് കരുമത്ര സെഹിയോനിൽ: ഫാ.സോജി ഓലിക്കലിനൊപ്പം ഏകദിന ധ്യാനം 23 ന്
Content: ബർമിങ്‌ഹാം: പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരുമത്ര യുകെ യിൽ എത്തുന്നു. സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലും ബ്രദർ കരുമത്രയും ചേർന്നുനയിക്കുന്ന ഏകദിന ധ്യാനം 23 ന് ശനിയാഴ്ച്ച ബർമിങ്ഹാമിൽ നടക്കും. 'മഹത്വത്തിൻ സാന്നിധ്യം' എന്ന ശാലോം ടെലിവിഷൻ പ്രോഗ്രാമിലൂടെ അനേകരെ ക്രിസ്തീയതയുടെ ആഴങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബ്രദർ കരുമത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നവസുവിശേഷവത്ക്കരണത്തിന് ബലമേകുന്ന കേരളത്തിൽ തൃശൂർ ആസ്ഥാനമായുള്ള ഷെക്കീനായ് മിനിസ്‌ട്രിയുടെ സ്ഥാപകനാണ്. സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലിനൊപ്പം 23 ന് ശനിയാഴ്ച്ച ബർമിംങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് ദേവാലയത്തിൽ വൈകിട്ട് 7 മുതൽ രാത്രി 11 വരെയാണ് ആത്മീയ അഭിഷേകവും,വിടുതലും പകരുന്ന വചന പ്രഘോഷണങ്ങളിലൂടെ, ക്രിസ്മസിനൊരുക്കമായുള്ള ഏകദിന ധ്യാനം ബ്രദർ കരുമത്ര നയിക്കുന്നത്. ധ്യാനത്തിൽ കുമ്പസാരത്തിനും അവസരമുണ്ട്.ക്രിസ്മസിന് ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുന്നതിന് ഒരുക്കമായി നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ സെഹിയോൻ യൂറോപ്പ് ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b-> അഡ്രസ്സ്: ‍}# ST.GERARD CATHOLIC CHURCH <br> CASTLE VALE <br> BIRMINGHAM <br> B35 6JT #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# നോബിൾ ജോർജ്
Image: /content_image/Events/Events-2017-12-13-05:27:55.jpg
Keywords: സോജി
Content: 6632
Category: 1
Sub Category:
Heading: യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുക എന്നതാണ് സ്വപ്നം: പോളണ്ടിന്റെ നിയുക്ത പ്രധാനമന്ത്രി
Content: വാര്‍സോ: യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് പോളണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിക്കപ്പെട്ട മാറ്റ്യൂസ് മോറാവീക്കി. ടിവി ട്ര്വാം എന്ന കത്തോലിക്കാ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ പാരമ്പര്യ ക്രൈസ്തവ വേരുകളിലേക്കും മൂല്യങ്ങളിലേക്കും തിരികെ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോളണ്ട് അഭിമാനമുള്ള ഒരു മഹത്തായ രാഷ്ട്രമാണെന്നും യൂറോപ്യന്‍ നേതാക്കളുടെ ഭീഷണിക്ക് താന്‍ വഴങ്ങുകയില്ലെന്നു അദ്ദേഹം തീര്‍ത്തു പറഞ്ഞതും ശ്രദ്ധേയമാണ്. ഭ്രൂണഹത്യ പോലെയുള്ള കാര്യങ്ങളില്‍ പോളണ്ടിന്റെ നിലപാടിന്റെ പേരില്‍ രാജ്യത്തിന് എതിരെ ഉപരോധമേര്‍പ്പെടുത്തുവാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കിയതിന്റെ പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. ഗര്‍ഭനിരോധന ഉപാധികള്‍ ലഭ്യമാക്കികൊണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ പോളണ്ട് സംരക്ഷിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പോളണ്ടിനോടാവശ്യപ്പെട്ടുവരുന്നത്. “നിങ്ങളുടെ കയ്യില്‍ മൂല്യമുണ്ട്, ഞങ്ങളുടെ കയ്യില്‍ പണവും” എന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ശരിയായ മൂല്യങ്ങള്‍ കൊണ്ട് പാശ്ചാത്യ ലോകത്തെ സഹായിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് യൂറോപ്പ്യന്‍ യൂണിയന്‍ പോളണ്ടിനുള്ള ഫണ്ട് വെട്ടിക്കുറച്ചാലോ എന്ന ചോദ്യത്തിനുത്തരമായി മോറാവീക്കി പറഞ്ഞത്. നേരത്തെ പ്രതിപക്ഷം പാർലമെന്‍റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം അതിജീവിച്ചതിനു തൊട്ടു പിന്നാലെ മുന്‍ പ്രധാനമന്ത്രി ബീറ്റാ സിട്ലോ രാജിവെക്കുകയായിരിന്നു. ഇതേ തുടര്‍ന്നാണ് ധനമന്ത്രിയായിരിന്ന മാറ്റ്യൂസ് മോറാവീക്കിയെ പ്രധാനമന്ത്രിയാകാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഈ ആഴ്ച തന്നെ മോറാവീക്കിയെ പോളണ്ടിന്റെ അടുത്ത പ്രധാനമന്ത്രിയാക്കുന്നതിനുള്ള തീരുമാനമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ബീറ്റാ സിട്ലോയുടെ മകന്‍ വൈദികനാണ്. മോറാവീക്കിയുടെ മന്ത്രിസഭയില്‍ സിഡ്ളോക്കും പ്രധാനപ്പെട്ട സ്ഥാനമുണ്ടായിരിക്കും.
Image: /content_image/News/News-2017-12-13-05:57:06.jpg
Keywords: പോളണ്ട്, പോളിഷ്
Content: 6633
Category: 24
Sub Category:
Heading: ഓഖി ദുരന്തം: പരാജയപ്പെടുന്ന രാഷ്ട്രീയം, വിജയിക്കുന്ന തിരുസഭ
Content: ആവശ്യങ്ങൾ നിറവേറ്റാനും ഭക്ഷണം തരാനും ആൾബലവും അർഥവും കൊണ്ട് ആദ്യാവസാനം കൂടെയിരിക്കാനും രാഷ്ട്രീയമില്ലാതെ നിലപാടുകളെടുക്കാനും ഭാരതത്തിലെ കാതോലിക്കാസഭക്കെ കഴിയു എന്നതിന്റെ തെളിവാണ് ഓഖിയും, അനുബന്ധ ദുരന്തനിവാരണ പ്രവർത്തനങ്ങളും... ഗവണ്മെന്റ് തീരുമാനങ്ങളും രക്ഷാപ്രവർത്തനങ്ങളും നടപ്പിലാക്കാൻ ഭീമമായ തുക ആവശ്യമാണ്... പുനരധിവാസ പ്രവർത്തനങ്ങൾക്കും യോജിച്ചു പ്രവർത്തിക്കുന്ന ആളുകൾ വേണം... സർക്കാർ ഖജനാവുകളിൽ നിന്ന് എടുത്താലും വിശ്വസിച്ച് ആരെ ഏല്പിക്കും? ഇക്കണ്ട കടലോരം മുഴുവൻ നടന്ന് ദുരന്തനിവാരണം ഏകോപിപ്പിക്കാൻ ആരുണ്ട്? സഭയുടെ സ്ഥാപനങ്ങൾ തല്ലിത്തകർക്കുന്ന കുട്ടിസഖാക്കളെ തലപ്പത്തിരിക്കുന്നവർക്ക് വിശ്വാസമില്ല... അല്ലെങ്കിൽത്തന്നെ ദുരന്തമുഖത്തെ സംഘടനാപ്രവർത്തനത്തിന് എത്ര രാഷ്ട്രീയപാർട്ടിക്കാർ വന്നു? വിദ്യാർഥിസംഘടനകളും സംഘടനാ പ്രവർത്തകരും വന്നു? ഉദ്യഗസ്ഥരുടെ എണ്ണവും ദുരന്തം നേരിട്ട സ്ഥലത്തിന്റെ അനുപാതത്തിൽ തുലോം തുച്ഛം... ഉദ്യഗസ്ഥരാണെങ്കിൽ തന്നെ ഡ്യൂട്ടി സമയം കഴിഞ്ഞ് ആരുണ്ടാകും ഈ ഇടങ്ങളിലെല്ലാം? എല്ലാ അർഥത്തിലും ഇതികർത്തവ്യതാമൂഢനായിപ്പോയ സർക്കാരിന്റെ മുൻപിൽ കേരളകത്തോലിക്കാ സഭ വിജയിച്ചു... 24 മണിക്കൂറും ഇടയർ അജഗണത്തിനൊപ്പം നിന്നു... മതമോ ജാതിയോ അവർക്ക് പ്രശ്നമായിരുന്നില്ല... കരയുന്ന മനുഷ്യന്റെ കണ്ണീർ അവർ കണ്ടു.... കടലോരത്തിന്റെ ഗദ്ഗദം ഏറ്റു വാങ്ങി കത്തോലിക്കാ സംഘടനാ പ്രവർത്തകരും സന്യസ്തരും വൈദികരും ആ പാവപെട്ട മനുഷ്യർക്ക് കൂട്ടിരിക്കുന്നു.... എല്ലാ ദേവാലയങ്ങളിലും അവർക്കായി പ്രാര്‍ത്ഥനകളുയരുന്നു... ഞായറാഴ്ച്ച സ്തോത്രക്കാഴ്ച്ച ഇവർക്കായി മാറ്റി വെക്കപ്പെടുന്നു.... സഭയുടെ കരുത്തിലും നന്മയിലും പക്ഷേ അസ്വസ്ഥരും നാളത്തെ വോട്ടുപെട്ടിയെപ്പറ്റി ചിന്തയുള്ളവരുമായ കുബുദ്ധികൾ മാധ്യമങ്ങളുടെ കൂട്ട് പിടിച്ച് സഭയെ ഇകഴ്ത്തിക്കാട്ടുന്ന വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി... തീരദേശങ്ങളിൽ നിന്ന് ജനത്തിന്റെ ശ്രദ്ധയും ഒപ്പം ചർച്ചകളും വഴിതിരിക്കാനും സഭയെ താറടിക്കാനും നടത്തിയ ഗൂഢശ്രമങ്ങൾ അത്രതന്നെ ഗൂഢമല്ലാതെ മാധ്യമങ്ങളിൽ വായിച്ചെടുക്കാൻ കഴിയും... മതമില്ലാതെ മനുഷ്യനാകാനും മാന്യനാകാനും ആഹ്വാനം ചെയ്യുന്ന യുക്തിവാദി-നിരീശ്വരവാദി പ്രസ്ഥാനങ്ങൾക്കും വോട്ടുബാങ്കുകൾ നഷ്ടപ്പെടുമെന്ന് ഭയക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സഭയുടെ കാരുണ്യപ്രവർത്തികൾ എന്നും ഭീഷണിയാണ്... ദുരന്തങ്ങളുടെ മുഖത്ത് നിശബ്ദവും നിസ്സംഗവുമാകുന്ന ഭരണകൂടത്തെയും, ആ ഭരണകൂടത്തിന്‍റെ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ചര്‍ച്ചകള്‍ വഴിമാറ്റിവിടുകയും വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങളെയും കാണുന്പോള്‍ ശരാശരി ചിന്താശേഷിയുള്ള ഏതൊരു മലയാളിക്കും ഈ രണ്ടു സംവിധാനങ്ങളോടും വെറുപ്പു തോന്നുക സ്വാഭാവികം മാത്രം. ഓഖിയുടെ ദുരന്തപ്രഹരം 12 നാളുകള്‍ പിന്നിടുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം. . #{red->none->b-> തികച്ചും പരാജയമായ സര്‍ക്കാര്‍ സംവിധാനം: ‍}# സര്‍ക്കാര്‍ പരാജയമായത് ഓഖിയുടെ ഉത്തരപക്ഷത്തില്‍ മാത്രമാണെന്ന് പറഞ്ഞാല്‍ കുറച്ചിലായിപ്പോകും. കാലാവസ്ഥയിലെ തീരെച്ചെറിയ വ്യതിയാനങ്ങളെപ്പോലും (മണിക്കൂറുകള്‍ക്ക് മുന്പാണെങ്കില്‍പ്പോലും) തിരിച്ചറിയാന്‍ കഴിയും വിധം സാങ്കേതിവിദ്യ അത്രമാത്രം വളര്‍ന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ഓഖി പോലെ ശക്തമായ ഒരു ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത സൂചിപ്പിച്ചില്ലെന്ന് മാത്രമല്ല, രൂപപ്പെട്ടതിനെക്കുറിച്ച് നല്കിയ മുന്നറിയിപ്പ് വേണ്ടപ്പെട്ടയിടങ്ങളില്‍ കാര്യക്ഷമമായി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം അന്പേ പരാജയപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് കേന്ദ്രം ഭരിക്കുന്ന ചേട്ടന്മാരോട് സൗന്ദര്യപ്പിണക്കമായതിനാലാവാം കേന്ദ്രതലത്തില്‍ നിന്നുവരുന്ന മുന്നറിയിപ്പുകളോട് അവഗണന. അതിനാല്‍ത്തന്നെ, ഓഖിദുരന്തമുഖത്ത് മരിച്ചവരുടെ ഓരോരുത്തരുടെയും കുടുംബത്തിന്‍റെ കണ്ണീരിന് ഈ സര്‍ക്കാര്‍ ഉത്തരവാദിയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ജോലികളും ആനുകൂല്യങ്ങളും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന പരിഹാരക്രിയ മാത്രമാണ്. അത് സര്‍ക്കാരിന്‍റെ ഔദാര്യമോ സൗജന്യമോ ഉദാരമനസ്കതയോ അല്ല. ഓഖി താണ്ഡവമാടി കടന്നുപോയിട്ടും കാര്യക്ഷമമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും കാണാതായവരെ കണ്ടെത്തുന്നതിലും അവശേഷിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ സാവധാനമാണ് പ്രവര്‍ത്തിച്ചത്. ആ സാവകാശങ്ങളുടെയും നിശബ്ദചിന്തകളുടെയും ഫലമായിക്കൂടിയും കൂടുതല്‍ ജീവനുകള്‍ പൊലിയാനിടയായി. ദുരന്തബാധിതപ്രദേശത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കാനോ, ഗുണമേന്മയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ല എന്നതും ശ്രദ്ധിക്കണം. തീരദേശമേഖലയില്‍ നേരിട്ട ഈ ദുരന്തമുഖത്ത് സര്‍ക്കാര്‍ ഇടപെടലുകളും മറ്റും തികച്ചും പരാജയമായിരുന്നു എന്നതിന്‍റെ ഉത്തമതെളിവാണ് പതിനൊന്നാം ദിവസം രാജ്ഭവനിലേക്ക് നടന്ന ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധറാലി എന്ന് നാം മറക്കരുത്. #{red->none->b-> മാധ്യമങ്ങള്‍: ‍}# സര്‍ക്കാരിനെപ്പോലെത്തന്നെ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പുകളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ അറിയിക്കേണ്ടവരെ അറിയിക്കാന്‍ പരാജയപ്പെട്ട മാധ്യമങ്ങള്‍ തുടര്‍ന്ന് ദുരന്തമുഖത്തെ നന്നായി കവര്‍ ചെയ്തു. കേരളജനതയെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഓഖി എവിടെ നിന്ന് വന്നു, എവിടേക്കു പോകുന്നു എന്നറിയാന്‍ ജനം കണ്ണ് മിഴിച്ചിരിക്കുമെന്നറിയാവുന്നതിനാല്‍ ആദ്യദിവസങ്ങളില്‍ ചാനലുകളില്‍ വാര്‍ത്തകളും ചിത്രങ്ങളും ദൃശ്യങ്ങളും നിറഞ്ഞുനിന്നു. ചില മാധ്യമങ്ങള്‍ വളരെ നീചമായ രീതിയില്‍ സര്‍ക്കാര്‍ തലത്തിലും ഔദ്യോഗികസംവിധാനങ്ങളുടെ തലത്തിലും വന്ന പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ദുരന്തബാധിതപ്രദേശത്ത് ആദ്യനിമിഷം മുതല്‍ സന്നിഹിതമായിരുന്ന കത്തോലിക്കാസഭയെയും സഭാനേതൃത്വത്തെയും വിശ്വാസികളെയും ആക്ഷേപിക്കുവാന്‍ ആരംഭിച്ചു. മാധ്യമങ്ങള്‍ അവരുടെ വിശാലസാധ്യതകളുപയോഗിച്ച് ഈ പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്നതോ അവര്‍ക്ക് സാന്പത്തികസഹായങ്ങള്‍ സ്വരുക്കൂട്ടാന്‍ മുന്‍കൈയ്യെടുക്കുന്നതോ കാണാനായില്ല. #{red->none->b-> സാമൂഹ്യമാധ്യമങ്ങള്‍: ‍}# 1. ദൈവം ഇല്ലാ എന്നു സ്ഥാപിക്കാനുള്ള തത്രപ്പാട് 2. വൈദികരുടെ പ്രസംഗങ്ങള്‍ പൊള്ളയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കഷ്ടപ്പാട് 3. സഭയും സ്ഥാപനങ്ങളും സര്‍ക്കാരിനെപ്പോലെ വലിയ പാക്കേജുകള്‍ പ്രഖ്യാപിക്കാനുള്ള ഉപദേശങ്ങള്‍ 4. ഓഖി കൊടുങ്കാറ്റ് ദൈവം അയച്ചിട്ട് മാര്‍പാപ്പക്ക് ടെക്സ്റ്റ് മെസ്സേജ് അയച്ചില്ലെന്ന പരാതി. 5. കത്തോലിക്കാസഭകള്‍ക്കിടയില്‍ത്തന്നെ അനൈക്യം വിതക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം - ചുരുക്കത്തില്‍, ദൈവം ഓഖിയെക്കുറിച്ച് പറഞ്ഞില്ലേ, ഓഖിയെ ഊതിയോടിച്ചില്ലേ എന്നൊക്കെ പരിഹസിക്കുന്ന നിരീശ്വരവാദികളും യുക്തിവാദികളുമായ അല്പബുദ്ധികളുടെ വിളയാട്ടഭൂമിയായി മാറി സാമൂഹ്യമാധ്യമങ്ങള്‍ #{red->none->b-> കത്തോലിക്കാ സഭ ചെയ്തത്: ‍}# 1. ഓഖി ദുരന്തം തീരദേശങ്ങളില്‍ ആഞ്ഞടിച്ച നാള്‍ മുതല്‍ കണ്ണീരും വിലാപവുമായി കടലിലേക്ക് മിഴിനട്ട് കാത്തിരിക്കുന്നവരുടെ കൂടെയിരിക്കുകയായിരുന്നു കത്തോലിക്കാസഭയിലെ ഇടയന്മാരും സംഘടനാപ്രവര്‍ത്തകരും. 2. ഭീതിതരായ ജനത്തോടൊപ്പം ഭയപ്പെടേണ്ടാ എന്ന പറഞ്ഞ് രാപകലുകള്‍ കൂട്ടിരുന്ന വൈദികരും സന്ന്യസ്തരും ഇപ്പോഴുമവിടെയുണ്ട്. 3. അകം പറിഞ്ഞ് കരയുന്നവരെ ആശ്വസിപ്പിച്ചും സാന്ത്വനപ്പെടുത്തിയും കണ്ണീരൊപ്പിയും നടക്കുന്ന കത്തോലിക്കാസഭാംഗങ്ങള്‍ എല്ലായിടങ്ങളിലും 4. ഭക്ഷണം, മരുന്നുകള്‍ എന്നിവ ആവശ്യാനുസരണം ശേഖരിച്ച് എത്തിച്ചവര്‍ 5. പല ദിവസങ്ങളിലായി എല്ലാ തുറകളും സന്ദര്‍ശിച്ച പിതാക്കന്മാര്‍, സംഘടനാനേതാക്കന്മാര്‍, ഇപ്പോഴും ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ 6. കടലിലകപ്പെട്ടുപോയവര്‍ക്കുവേണ്ടി നടക്കുന്ന നിരന്തരമായ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ 7. ഭവനം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി തുറന്നിട്ടുകൊടുത്ത പള്ളികള്‍, ഹാളുകള്‍, പള്ളിമുറികള്‍ 8. ഉപ്പുവെള്ളത്തിലൂടെ നടന്ന് കാലുപൊട്ടിയ വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍ 9. മുഴുവന്‍ ദുരിതബാധിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് കേരളകത്തോലിക്കാ മെത്രാന്‍ സമിതി. 10. ഭാരതം മുഴുവനും ഞായാറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാനും കളക്ഷനെടുത്ത് ദുരന്തബാധിതപ്രദേശങ്ങളിലെത്തിക്കാനുമുള്ള ആഹ്വാനം 11. സര്‍ക്കാരിന്‍റെ നിഷ്ക്രിയ നീക്കങ്ങള്‍ക്കെതിരെ ദുരന്തബാധിതരെ അണിചേര്‍ക്കാനുള്ള നേതൃത്വം 12. മരിച്ചവര്‍ക്ക് നിത്യവിശ്രമത്തിനവസരമൊരുക്കിയും കടലില്‍ മരിച്ചവര്‍ക്ക് വേണ്ടി കടലോരത്ത് പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടത്തിയും തീരദേശ ദേവാലയങ്ങള്‍. #{red->none->b-> ചുരുക്കം ‍}# സര്‍ക്കാരിന്‍റെ പരാജയത്തെ മറച്ചുവെക്കാനും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനും മാധ്യമങ്ങളെ (സാമൂഹ്യമാധ്യമങ്ങളുള്‍പ്പെടെ) വലിയതോതില്‍ ഉപയോഗിക്കുന്നു. ഇന്ന് കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം നടക്കാനിരിക്കേ സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഡൊമിനിക് വാളമ്നാലച്ചന്‍റെ മാസങ്ങള്‍ പഴക്കമുള്ള വീഡിയോ 'പ്രവാസിശബ്ദം' വൃത്തികെട്ട ടൈറ്റിലുകളോടെ പ്രസിദ്ധീകരിച്ചു. അങ്ങനെ, ദുരിതബാധിതരുടെ കൂടെയായിരുന്ന സഭയെ താറടിക്കാനുള്ള ഗൂഢപരിശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു. സഭയെ മൂലക്കിരുത്തി പാവപ്പെട്ടവരുടെ ദുരിതങ്ങളെ കണ്ടില്ലെന്നു നടിച്ച് തങ്ങളുടെ വീഴ്ചകളുടെ വ്യാപ്തി പുറംലോകമറിയാതിരിക്കാന്‍ കഷ്ടപ്പടുന്ന ഭരണകൂടവും. ഭരണകൂടത്തിന് പാദസേവ ചെയ്യുന്ന മാധ്യമങ്ങളും. സര്‍ക്കാര്‍ പാക്കേജുകള്‍ കടലാസില്‍ നിലനില്ക്കുമ്പോള്‍ സഭയുടെ സ്നേഹവാത്സല്യങ്ങള്‍ നിലക്കാത്ത പ്രവാഹമായിത്തുടരുക തന്നെ ചെയ്യും. ശുദ്ധമാന കത്തോലിക്കാസഭ നീണാൾ വാഴട്ടെ... മിശിഹാ തമ്പുരാന്റെ തിരുഹിതം മാത്രം അവളിലൂടെ വെളിപ്പെടട്ടെ... പാവപ്പെട്ടവന്റെ കൂരയിലെ വെളിച്ചമാകാനും അവന്റെ അത്താഴത്തിന്റെ രുചിയാക്കാനും വേണ്ടി കടലോരത്ത് രക്തം വിയർക്കുന്ന ദൈവജനത്തോട്... സമർപ്പിതരോട്... വൈദികരോട്... ഐക്യദാർഢ്യം!
Image: /content_image/SocialMedia/SocialMedia-2017-12-13-06:40:06.jpg
Keywords: ഓഖി, ചെണ്ട
Content: 6634
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പ മാതാവിന്റെ സ്മരണയില്‍ ലോസ് ആഞ്ചലസില്‍ ഒരുമിച്ചുകൂടിയത് ആയിരങ്ങള്‍
Content: ലോസ് ആഞ്ചലസ്: ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം പതിഞ്ഞിട്ടുള്ള മേലങ്കിയുടെ ഭാഗം തിരുശേഷിപ്പായുള്ള ഔര്‍ ലേഡി ഓഫ് ആഞ്ചലസ് കത്തീഡ്രലില്‍ അര്‍പ്പിച്ച പാതിരാകുര്‍ബാനയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന സുദിനത്തിലാണ് പ്രത്യേക ദിവ്യബലി അര്‍പ്പണം നടന്നത്. അമേരിക്കയില്‍ ഗ്വാഡലൂപ്പ മാതാവിന്റെ തിരുശേഷിപ്പുള്ള ഏക ദേവാലയമാണ് ഔര്‍ ലേഡി ഓഫ് ആഞ്ചലസ് കത്തീഡ്രല്‍. 1940-ല്‍ ഗ്വാഡലൂപയിലേക്ക് തീര്‍ത്ഥാടനം നടത്തിയ ജോണ്‍ കാന്റ്വെല്‍ മെത്രാപ്പോലീത്താക്ക് സമ്മാനമായി ലഭിച്ചതാണ് മാതാവിന്റെ രൂപം പതിഞ്ഞിട്ടുള്ള മേലങ്കിയുടെ അരയിഞ്ച് വലുപ്പം വരുന്ന കഷണം. ഇന്നലെ സായാഹ്നത്തില്‍ അസ്ടെക്ക് മാറ്റാചിനെസ് നൃത്തത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. മെക്സിക്കന്‍ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതുന്ന പരിപാടികള്‍ വിശ്വാസികള്‍ക്ക് വേറിട്ട കാഴ്ചയാണു സമ്മാനിച്ചത്. രാത്രി പത്തുമണിക്ക് സ്പാനിഷ് ഗായകസംഘത്തിന്റെ അകമ്പടിയോടെ സമൂഹമൊന്നാകെ ജപമാല ചൊല്ലി. ഇതേ തുടര്‍ന്നാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്. ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാനയ്ക്കു ലോസ് ആഞ്ചലസിലെ മെത്രാപ്പോലീത്തയായ ജോസ് ഗോമെസ് നേതൃത്വം നല്‍കി. തന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രിയാണിതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമെസ് പറഞ്ഞു. പരിശുദ്ധ കന്യകാമാതാവ് നമ്മളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ അമ്മ തന്നെയാണെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, സമീപകാലത്തുണ്ടായ കാട്ടുതീക്കിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് പരിശുദ്ധ കന്യകാമറിയം മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ ക്രിസ്തീയ വിശ്വാസത്തെ ആഴമായി ഉറപ്പിച്ചത്. 'ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പെ' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലും വലിയ പ്രതീക്ഷയും, വിശ്വാസതീഷ്ണതയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കുന്നത്.
Image: /content_image/News/News-2017-12-13-08:05:53.jpg
Keywords: ഗ്വാഡ
Content: 6635
Category: 1
Sub Category:
Heading: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഇന്തോനേഷ്യയില്‍ അതീവ സുരക്ഷാ ജാഗ്രത
Content: ജക്കാർത്ത: ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ക്രിസ്തുമസിന് ദിവസങ്ങള്‍ ശേഷിക്കേ സുരക്ഷ ശക്തമാക്കി. തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന രാജ്യത്തു സുരക്ഷ മാനദണ്ഡങ്ങൾ ശക്തമാക്കിയതായും ക്രിസ്തുമസിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുവെന്നും പോലീസ് മേധാവി ജനറൽ ടിറ്റോ കാർണവിയൻ പറഞ്ഞു. ഡിസംബർ 23 മുതൽ ജനുവരി ഒന്നുവരെയുള്ള ക്രിസ്തുമസ് അനുബന്ധ അവധി ദിനങ്ങളിൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഇരുപതിനായിരം ഏജന്റുമാരെ ജക്കാർത്തയിൽ മാത്രം നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. 2000-ലെ ക്രിസ്തുമസ് രാത്രിയിൽ രാജ്യത്തെ പതിനൊന്നു ദേവാലയങ്ങളില്‍ നടത്തിയ ആക്രമണങ്ങളിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽക്വയ്ദ അനുകൂല സംഘടനയായ ജമ ഇസ്ലാമിയ ഏറ്റെടുത്തിരുന്നു. ഇതേ തുടർന്ന് ക്രിസ്തുമസിനോട് അനുബന്ധിച്ച് കനത്തസുരക്ഷയാണ് ഓരോ വര്‍ഷവും ഒരുക്കുന്നത്. ജമാ ഇസ്ളാമിയ തീവ്രവാദ സംഘടനയും ജമ അൻഷരൂറ്റ് ദൗള സംഘടനയുമാണ് സുരക്ഷാ ഭീഷണി ഉയർത്തുന്നത്. ഇസ്ളാമിക സ്റ്റേറ്റ് ആസൂത്രണം ചെയ്ത നിരവധി ആക്രമണങ്ങൾ ഇന്തോനേഷ്യൻ പോലീസ് സംഘം വിഫലമാക്കിയിരുന്നു. അവധി ദിനങ്ങളിലാണ് ക്രൈസ്തവ കേന്ദ്രങ്ങൾ ഭീകരർ ലക്ഷ്യമിടുന്നത്. അതേസമയം ക്രിസ്ത്യൻ ആരാധനാലയങ്ങളും മറ്റ് അനുബന്ധ കെട്ടിടങ്ങളും സംരക്ഷിക്കാന്‍ ഏതാനും മുസ്ലിം സംഘടനകള്‍ തയാറാകുന്നുണ്ടെന്നും ശ്രദ്ധേയമാണ്. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവരുടെ എണ്ണം പത്ത് ശതമാനത്തോളം മാത്രമാണ്.
Image: /content_image/News/News-2017-12-13-09:08:26.jpg
Keywords: ഇന്തോനേ