category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വന്തം മകന്റെ മരണത്തിലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഈ അമ്മ
Contentഇക്കഴിഞ്ഞ ഡിസംബര്‍ 6നു ആണ് തിരുവല്ല കുറ്റൂര്‍ താഴ്‌ചയില്‍ ജേക്കബ്‌ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകന്‍ വിനു കുര്യന്‍ ജേക്കബ് (25) ചെങ്ങന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്‌. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുമിത്രങ്ങള്‍ക്കും ഒരേപോലെ പ്രിയങ്കരനായിരിന്ന വിനുവിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചു. എന്നാല്‍ ആ മരണത്തിന് മുന്നില്‍ പതറി പോകാന്‍ വിനുവിന്റെ മാതാപിതാക്കള്‍ തയാറായില്ല. ശനിയാഴ്‌ച മൃതസംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിനുവിന്റെ മാതാവ് മറിയാമ്മ പതിമൂന്ന്‍ മിനിറ്റോളം ദൈര്‍ഖ്യമുള്ള ഒരു സന്ദേശം നടത്തി. ഇരുപത്തി അഞ്ചാമത്തെ വയസ്സിലുള്ള തന്റെ മകന്റെ മരണം ദൈവം ആഗ്രഹിച്ച സമയത്തായിരിന്നുവെന്നും ദൈവം അറിയാതെ ഒരു തലമുടി നാര് പോലും കൊഴിയുന്നില്ലായെന്നും ആ അമ്മ സാക്ഷ്യപ്പെടുത്തി. സ്വന്തം മകന്റെ മരണത്തിലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഈ അമ്മ നടത്തിയ പ്രസംഗത്തിലേക്ക്.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=pW1Pbxsn7yc
Second Video
facebook_linkNot set
News Date2017-12-19 00:00:00
Keywordsഏകരക്ഷകന്‍, യേശു
Created Date2017-12-13 10:45:32