Contents
Displaying 6351-6360 of 25124 results.
Content:
6657
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുവാന്‍ നീക്കം: പ്രാര്‍ത്ഥനക്ക് ആഹ്വാനവുമായി മാനന്തവാടി രൂപതാധ്യക്ഷന്‍
Content: മാനന്തവാടി: മധ്യപ്രദേശിലെ സത്‌നയില്‍ വൈദിക സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക പങ്കുവെച്ച് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. ഇത്തരം ആക്രമണങ്ങൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നു മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കുന്നതായും 2021 ആകുമ്പോഴേക്കും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുവാനുള്ള നീക്കമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ക്രമേണ അത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന ആശങ്കയും പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അന്യായമായി അറസ്റ്റ് ചെയ്തവരെ പുലർച്ചയോടെ ജാമ്യത്തിൽ വിട്ടെങ്കിലും അവരിൽ ചിലരോട് ജില്ലാ പോലീസ് അധികാരികളുടെ മുമ്പിൽ രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം അവർ പോയിരിക്കുകയാണ്. മതപരിവർത്തനം ഒന്നും നടന്നില്ലെങ്കിൽ പോലും ഒരു വൈദികനെതിരെ ഈ കുറ്റത്തിന്റെ പേരിൽ കേസെടുക്കും എന്നാണു് പോലീസ് അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കാനില്ല എന്നാണ് മനസ്സിലാക്കുന്നത്. മാധ്യമങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ഇത്തരം ആക്രമണങ്ങൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിരിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്നാണ്. 2021 ആകുമ്പോഴേക്കും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുക എന്ന പദ്ധതിയാണത്. ക്രമേണ അത് നമ്മുടെ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കാം. ഇത്തരുണത്തിൽ കർത്താവിൽ ആശ്രയം വച്ച് തീക്ഷ്ണമായി പ്രാർത്ഥിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. ഇന്നലത്തെ അക്രമണത്തിന് ഇരയായവരെ ഓർത്ത് നാം പ്രത്യേകം പ്രാർത്ഥിക്കണം. അതുപോലെ ആ പ്രദേശങ്ങളിലുള്ള ക്രൈസ്തവ സമുഹങ്ങളേയും നാം അനുസ്മരിക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒറീസായിലെ കാണ്ഡമാലിൽ നടന്ന അക്രമണങ്ങൾ നമ്മുടെ ഓർമ്മയിലുണ്ടല്ലോ. ഈ ദിവസങ്ങളിലും തുടർന്നും ഈ നിയോഗങ്ങൾ കർത്താവിന്റെ മുമ്പിൽ നമുക്ക് സമർപ്പിക്കാം എന്ന വാക്കുകളോടെയാണ് ബിഷപ്പിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഇന്നലെയാണ് മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നു ക്രിസ്തുമസ് കരോളിന് പോയ വൈദിക സംഘത്തിന് നേരെ തീവ്ര ഹൈന്ദവ സംഘടനായ ബജ്റംഗ്ദള്ളിന്റെ ആക്രമണം ഉണ്ടായത്. 25 വര്‍ഷമായി നടക്കുന്ന ക്രിസ്തുമസ് പരിപാടികള്‍ക്കു നേരെയാണ് അടിസ്ഥാനപരമായ ആരോപണം ഉന്നയിച്ചു തീവ്രഹൈന്ദവ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ആക്രമത്തില്‍ വൈദികരുടെ വാഹനം കത്തിച്ചിരിന്നു
Image: /content_image/India/India-2017-12-15-08:10:19.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത

6658
Category: 1
Sub Category:
Heading: പോളിഷ് സഭയെ പിന്തുടരുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്: ട്വീറ്റുകള്‍ ഇനി ഇംഗ്ലീഷിലും
Content: വാര്‍സോ: കത്തോലിക്കാ മൂല്യങ്ങള്‍ക്കനുസൃതമായി മുന്നേറിക്കൊണ്ടിരിക്കുന്ന പോളണ്ടിനെക്കുറിച്ചും രാജ്യത്തെ കത്തോലിക്കാ സഭയെക്കുറിച്ചും അറിയുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്നു സഭാനേതൃത്വത്തിന്റെ ട്വീറ്റുകള്‍ ഇനി ഇംഗ്ലീഷിലും ലഭ്യമാകും. ഇതിനായി പോളണ്ടിലെ മെത്രാന്‍ സമിതി ഇംഗ്ലീഷ് ഭാഷയില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു. പോളിഷ് സഭയെ പിന്തുടരുന്നവരുടെ എണ്ണത്തിലുള്ള വളര്‍ച്ചയെ തുടര്‍ന്നാണ് ഇംഗ്ലീഷ് ഭാഷയില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നതെന്ന് മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്താവായ ഫാ. പാവെല്‍ റൈട്ടേല്‍-ആന്‍ഡ്രിയനിക്ക് പറഞ്ഞു. പോളണ്ടിലെ കത്തോലിക്കാ സഭയുടെ പ്രധാന പരിപാടികളുടെ വിവരങ്ങളും, മെത്രാന്‍ സമിതിയുടെ അറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും, സഭയുടേയും മെത്രാന്‍ സമിതിയുടേയും പ്രധാനപ്പെട്ട വാര്‍ഷികങ്ങളുടെ വിവരങ്ങളുമായിരിക്കും ഈ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യുക. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മരാജ്യമെന്ന നിലയിലും, ക്രാക്കോവില്‍ വെച്ച് നടത്തിയ ലോക യുവജനദിനാഘോഷങ്ങളും പോളണ്ടിലെ കത്തോലിക്കാ സഭയെ വിദേശമാധ്യമങ്ങളുടെ ഇഷ്ടവിഷയമാക്കി മാറ്റുകയായിരിന്നുവെന്ന്‍ ഫാ. പാവെല്‍ പറഞ്ഞു. മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ക്രിസ്തീയമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി പോളണ്ട് തങ്ങളുടെ ക്രിസ്തീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒക്ടോബറില്‍ പോളണ്ട് തീരപ്രദേശങ്ങളിലൂടെ ജപമാല റാലി നടത്തിയിരിന്നു. പോളണ്ടിലെ ക്രൈസ്തവ വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള അഭ്യേദമായ ബന്ധം, മതനിരപേക്ഷതയുടെ വക്താക്കളുടേയും അന്താരാഷ്ട്ര മാധ്യമങ്ങളുടേയും ശ്രദ്ധയെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം ഭരണത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭ്രൂണഹത്യക്കെതിരായ തീരുമാനം, ഞായറാഴ്ചയിലെ വ്യാപാരങ്ങള്‍ക്കുള്ള നിരോധനം പോലെയുള്ള നടപടികള്‍ യൂറോപ്യന്‍ യൂണിയന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരിന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് പോളണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായ മാറ്റ്യൂസ് മോറാവീക്കി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്.
Image: /content_image/News/News-2017-12-15-09:10:01.png
Keywords: പോളണ്ട്, പോളിഷ്

6659
Category: 1
Sub Category:
Heading: സിറിയയില്‍ ക്രൈസ്തവ വിശ്വാസം തിരികെ കൊണ്ടു വരുമെന്ന വാഗ്ദാനവുമായി റഷ്യന്‍ പ്രസിഡന്റ്
Content: മോസ്ക്കോ: തീവ്രവാദവും ആഭ്യന്തരയുദ്ധവും വഴി തകര്‍ന്ന സിറിയയില്‍ ക്രൈസ്തവ വിശ്വാസം തിരിച്ചുകൊണ്ടു വരുമെന്ന വാഗ്ദാനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിറിയയിലെ ചരിത്ര പ്രാധാന്യമുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും, ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്നുമാണ് പുടിന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായും, മതസംഘടനകളുമായും സഹകരിച്ച് റഷ്യ സിറിയയില്‍ സന്നദ്ധ സഹായങ്ങള്‍ നല്‍കി വരികയാണ്. പലായനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് സ്വന്തം ദേശത്തേക്ക് മടങ്ങിവരുവാന്‍ തക്കവിധം, എത്രയും പെട്ടെന്നു തന്നെ സമാധാനം സ്ഥാപിക്കേണ്ടതുണ്ട്. ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകളാണ്. ഭൂരിഭാഗം തീവ്രവാദികളേയും റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സായുധ സേന തുരത്തിയതായും പുടിന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നാണ് സിറിയയിലെ ക്രൈസ്തവര്‍. യേശു സംസാരിച്ചിരുന്ന അറമായ ഭാഷ സംസാരിക്കുന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഉണ്ട്. 2011-ല്‍ സിറിയയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങള്‍ക്കാണ് ഇരയായത്. ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ പലായനം ചെയ്തത്. ഇതേതുടര്‍ന്നു ക്രിസ്ത്യന്‍ ജനസംഖ്യ 30 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറഞ്ഞു. സമാധാനാന്തരീക്ഷം സുസ്ഥിരമല്ലാത്തതിനാല്‍ പലായനം ചെയ്ത ക്രിസ്ത്യാനികള്‍ രാജ്യത്തേക്ക് മടങ്ങിവരുമോയെന്ന ആശങ്ക സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നേരത്തെ പ്രകടിപ്പിച്ചിരിന്നു. ഈ സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ സിറിയയില്‍ നിന്ന്‍ പലായനം ചെയ്ത ക്രൈസ്തവര്‍ പ്രതീക്ഷയോടെ നോക്കികാണുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
Image: /content_image/News/News-2017-12-15-11:20:55.jpg
Keywords: റഷ്യ

6660
Category: 1
Sub Category:
Heading: ഇന്ത്യയുടെ വത്തിക്കാന്‍ അംബാസിഡര്‍ സ്ഥാനമേറ്റു
Content: വത്തിക്കാന്‍ സിറ്റി: ഇന്ത്യയുടെ വത്തിക്കാന്‍ അംബാസിഡറും മലയാളിയുമായ സിബി ജോര്‍ജ്ജ് സ്ഥാനമേറ്റെടുത്തു. ഇന്നലെ ഡിസംബര്‍ 14 വ്യാഴാഴ്ച രാവിലെയാണ് ഔദ്യോഗിക സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് നടന്നത്. യെമന്‍, ന്യൂസിലാന്‍റ്, സ്വാസിലാണ്ട്, അസെര്‍ബൈജാന്‍, ചാദ്, ലിചെന്‍സ്റ്റെയിന്‍ എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ക്കൊപ്പം സിബി ജോര്‍ജ്ജും ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ചനടത്തി. അവരുടെ സ്ഥാനികപത്രികകള്‍ പരിശോധിച്ച് ഓരോരുത്തരെയും പാപ്പാ വത്തിക്കാനിലേയ്ക്ക് സ്വാഗതംചെയ്തു. റോമില്‍ സ്ഥിരതാമസമില്ലാത്ത അംബാസിഡര്‍മാര്‍ക്ക് പാപ്പാ പ്രത്യേക സന്ദേശം നല്കി. സാംസ്ക്കാരികവും സാമ്പത്തികവും സാമൂഹികവുമായ വൈരുധ്യങ്ങള്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്ക്കെ, മാനവികതയുടെ നന്മയ്ക്കായുളള ക്രിയാത്മകമായ കാര്യങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന് പാപ്പ ഓരോരുത്തരേയും ഓര്‍മ്മിപ്പിച്ചു. വിഘടിച്ചു നില്‍ക്കുന്ന മൂല്യങ്ങളും താല്പര്യങ്ങളുമായിട്ടാണ് ഈ വെല്ലുവിളികള്‍ ഇന്ന് തലപൊക്കുന്നതെങ്കിലും, അവയ്ക്കു പിന്നില്‍ അക്രമവാസന വളര്‍ത്തുന്ന മൗലികവും വംശീയവുമായ ചിന്താഗതികളാണ് തിങ്ങിനില്‍ക്കുന്നത്. സംവാദവും സഹകരണവും മുഖമുദ്രയാക്കി നമുക്ക് ഒത്തൊരുമിച്ചു പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാം. സംവാദത്തിനും അനുരഞ്ജനത്തിനും സഹകരണത്തിനുമുള്ള സാധ്യതകളെ ഒരിക്കലും ലാഘവത്തോടെ കാണുകയോ തള്ളിക്കളയുകയോ ചെയ്യരുത്. ഓരോ രാജ്യങ്ങളുടെയും വരുംതലമുറകളെ, പ്രത്യേകിച്ച് യുവജനങ്ങളെ നന്മയുടെയും സമാധാനത്തിന്‍റെ മൂല്യങ്ങളില്‍ നയിക്കേണ്ടതുണ്ട്. യുവജനങ്ങളെ നന്മയില്‍ രൂപപ്പെടുത്താനായാല്‍ ആഗോളതലത്തില്‍ സമാധാനവും നീതിയും സമഗ്രമാനവപുരോഗതിയും വളര്‍ത്താന്‍ സാധിക്കും. എല്ലാവരുടെയും സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നതായും പാപ്പ പറഞ്ഞു. വത്തിക്കാന് പുതിയ ദൗത്യം ലഭിച്ച സിബി ജോര്‍ജ്ജ് 1993 ബാച്ചില്‍ ഐഎഫ്‌എസ് നേടിയ ആളാണ്. ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യുഎസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സൗദിയിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു. പാലാ പൊടിമറ്റത്തിൽ കുടുംബാംഗമാണ്. ഐഎഫ്എസിലെ മികവിനുള്ള എസ്.കെ.സിങ് പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്വിറ്റ്സർലൻഡിലെ സ്ഥാനപതി തന്നെ വത്തിക്കാനിലെ സ്ഥാനപതിയും ആകുന്നതാണു കീഴ്‌വഴക്കം. രണ്ടും സ്വതന്ത്ര ചുമതലകൾ തന്നെയാണ്.
Image: /content_image/News/News-2017-12-15-16:25:15.JPG
Keywords: അംബാസി

6661
Category: 1
Sub Category:
Heading: സത്‌നയില്‍ മലയാളി വൈദികന് എതിരെ വ്യാജകേസ്
Content: സത്‌ന: മധ്യപ്രദേശില്‍ ഗ്രാമവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയ വൈദികന്റെ പേരില്‍ കള്ളക്കേസ്. സത്‌ന സെന്റ് എഫ്രേംസ് സെമിനാരിയിലെ പ്രഫസറും ഗ്രാമീണ മേഖലകളിലെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ കോ ഓര്‍ഡിനേറ്ററുമായ ഫാ. ജോര്‍ജ് മംഗലപ്പിള്ളിക്കെതിരെയാണു തീവ്ര ഹൈന്ദവ സംഘടനയായ ബജ്റംഗ്ദള്ളിന്റെ വ്യാജ ആരോപണത്തെ തുടര്‍ന്നു സത്‌ന സിവില്‍ ലൈന്‍ പോലീസ് കേസെടുത്തിട്ടുള്ളത്. ഗ്രാമവാസികളെ മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി സത്‌ന ജില്ലയിലെ ബുംകാര്‍ സ്വദേശിയാണു പരാതി നല്‍കിയത്. ഇയാളെ പണം നല്‍കി വൈദികന്‍ മാമ്മോദീസയ്ക്കു പ്രേരിപ്പിച്ചെന്നാണു പരാതിയിലുള്ളത്. എന്നാല്‍, പരാതിക്കാരനെ കണ്ട പരിചയം പോലുമില്ലെന്ന് ഫാ.മംഗലപ്പിള്ളി പറയുന്നു. അതേസമയം, വ്യാജപരാതിയില്‍ വൈദികനെതിരേ കേസെടുക്കാനും കോടതിയില്‍ ഹാജരാക്കാനും തിടുക്കം കാണിച്ച പോലീസ്, മര്‍ദിച്ചതിനും കാര്‍ തീയിട്ടതിനും അക്രമികള്‍ക്കെതിരേ വൈദികര്‍ കൊടുത്ത പരാതിയില്‍ ഇനിയും അറസ്റ്റിനു തുനിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ചു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനു പരാതി നല്‍കിയിട്ടുണ്ടെന്നു സത്‌ന രൂപത വികാരി ജനറാള്‍ ഫാ.ജോണ്‍ തോപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സെന്റ് എഫ്രേംസ് സെമിനാരി റെക്ടര്‍ ഫാ.ജോസഫ് ഒറ്റപ്പുരയ്ക്കല്‍, വൈസ് റെക്ടര്‍ ഫാ.അലക്‌സ് പണ്ടാരക്കാപ്പില്‍, ഫാ.ജോര്‍ജ് മംഗലപ്പള്ളി എന്നിവരെയും മുപ്പതു വൈദിക വിദ്യാര്‍ഥികളെയും ബജ്റംഗ്ദള്ളിന്റെ വ്യാജ ആരോപണത്തെ തുടര്‍ന്നു സ്‌റ്റേഷനില്‍ രാത്രി മുഴുവന്‍ തടഞ്ഞുവെച്ചിരിന്നു. പിന്നീട് ഇവരെ സന്ദര്‍ശിക്കാനെത്തിയ ക്ലരീഷന്‍ വൈദികനായ ഫാ.ജോര്‍ജ് പേട്ടയിലിന്റെ കാര്‍ സ്‌റ്റേഷനു പുറത്ത് അക്രമികള്‍ അഗ്‌നിക്കിരയാക്കി. കാര്‍ പൂര്‍ണമായും കത്തിനശിച്ചിരിന്നു.
Image: /content_image/News/News-2017-12-16-05:19:23.jpg
Keywords: മധ്യപ്രദേ, ആര്‍എസ്‌എസ്

6662
Category: 18
Sub Category:
Heading: വൈദിക സംഘത്തിന് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി
Content: ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ക്രിസ്തുമസ് കരോളിന് പോയ വൈദിക സംഘത്തെ ബജ്റംഗ്ദള്ളിന്റെ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് ദേശീയ മെത്രാന്‍ സമിതി. ദേശീയവാദികള്‍ എന്ന് സ്വയം അവകാശവാദം ഉന്നയിക്കുന്നവരാണ് ആക്രമണത്തിനു മുന്നില്‍ നിന്നതെന്നും അക്രമികളുടെ മുന്നില്‍ വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും അറസ്റ്റു ചെയ്ത പോലീസിന്റെ നിലപാട് ഭീതിജനകവും അമ്പരിപ്പിക്കുന്നതുമാണെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രീനാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വൈദികരുടെ വാഹനങ്ങള്‍ കത്തിച്ചതുള്‍പ്പടെയുള്ള സംഭവങ്ങളെ സിബിസിഐ ശക്തമായി അപലപിക്കുന്നു. മതപോലീസ് കളിക്കുന്ന ഇത്തരം ആളുകളുടെ പേരില്‍ ശരിയായി ചിന്തിക്കുന്ന എല്ലാ ഇന്ത്യക്കാരും തല കുനിക്കേണ്ടിവരുന്നു. ഇത്തരക്കാര്‍ക്ക് ഒരിക്കലും ഹിന്ദു സാഹോദര്യത്തിന്റെ വിശാല കാഴ്ചപ്പാടും സമാധാന സ്‌നേഹത്തിലും അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. രാജ്യവ്യാപകമായി ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന ആക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. രാജസ്ഥാനില്‍ ബംഗാളില്‍ നിന്നുള്ള തൊഴിലാളിയെ കത്തിക്കുന്ന ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചു. എന്നാല്‍ കൊലയാളിയെ അനുകൂലിക്കുന്നവരുടെ റാലി നടന്നുവെന്നതും ഞെട്ടിക്കുന്നതാണ്. ആക്രമണത്തിന് ഇരയായവരെല്ലാം തന്നെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാണ്. പശു സംരക്ഷകരുടെ ആക്രമണങ്ങളും പ്രവര്‍ത്തികളും ഐക്യത്തിലും സാഹോദര്യത്തിലും കഴിയുന്ന ജനാധിപത്യരാജ്യത്തിന് ഒരിക്കലും മുതല്‍ക്കൂട്ടാകില്ല. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിശിതമായി വിമര്‍ശിച്ചിരുന്നതാണ്. ഡല്‍ഹിയില്‍ സിബിസിഐയുടെ ക്രിസ്മസ് പരിപാടിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്തപ്പോള്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളെ പ്രശംസിച്ചു രണ്ടു ദിവസത്തിനു പിന്നാലെയാണ് ഈ ആക്രമ സംഭവം എന്നത് ഏറെ ഞെട്ടിക്കുന്നതാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും ഭയമില്ലാതെയും അന്തസോടെയും ജീവിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും സിബിസിഐ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2017-12-16-05:48:23.jpg
Keywords: സിബിസിഐ

6663
Category: 18
Sub Category:
Heading: തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ പുതിയ വൈദിക ജില്ല
Content: തിരുവനന്തപുരം: ആയൂര്‍ വൈദിക ജില്ല വിഭജിച്ച് തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ അഞ്ചല്‍ കേന്ദ്രമായി പുതിയ വൈദിക ജില്ല നിലവില്‍ വന്നു. പ്രഥമ ജില്ലാ വികാരിയായി ഫാ. ബോവാസ് മാത്യുവിനെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിയമിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മേജര്‍ അതിരൂപത സാമൂഹിക സേവനവിഭാഗമായ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന ഫാ. ബോവാസ് മാത്യു അഞ്ചല്‍ സെന്റ് മേരീസ് ഇടവക വികാരിയും അഞ്ചല്‍ സെന്റ് ജോണ്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരും ആയിട്ടാണ് നിയമിതനായിരിക്കുന്നത്. 20 ഇടവകകളാണ് അഞ്ചല്‍ വൈദിക ജില്ലയില്‍ ചേര്‍ത്തിട്ടുള്ളത്.
Image: /content_image/News/News-2017-12-16-06:09:45.jpg
Keywords: മലങ്കര

6664
Category: 18
Sub Category:
Heading: ഓഖി ഇരകള്‍ക്ക് സഹായവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയും
Content: മെല്‍ബണ്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയും. രൂപതയുടെ എല്ലാ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും ഈ വരുന്ന ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കിടയില്‍ പ്രത്യേകം പിരിവെടുത്ത് തക്കല സീറോമലബാര്‍ രൂപതയിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുകൊടുക്കും. നൂറുകണക്കിനാളുകളുടെ മരണവും ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ച കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും തീരപ്രദേശങ്ങളില്‍ കഴിയുന്ന കഷ്ടതയനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന് മാര്‍ ബോസ്കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു. വലയും വള്ളവും കൃഷിയും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യതൊഴിലാളികളെയും കര്‍ഷകരെയും സഹായിക്കാന്‍ എല്ലാവരുംഉദാരമായി നല്കാന്‍ തയ്യാറാകണമെന്ന് പ്രത്യേകം പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ ബിഷപ്പ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഓഖി ദുരന്തത്തിന് ഇരയായവരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് വാഗ്ദാനം ചെയ്തിരിന്നു.
Image: /content_image/India/India-2017-12-16-06:57:17.jpg
Keywords: ഓഖി

6665
Category: 1
Sub Category:
Heading: വർഷങ്ങൾക്ക് ശേഷം തിരുപ്പിറവിയ്ക്കായി ഇറാഖി ക്രൈസ്തവര്‍ ഒരുങ്ങുന്നു
Content: ബാഗ്ദാദ്: അഭയാർത്ഥികളായി വിവിധ ദേശങ്ങളില്‍ കഴിഞ്ഞിരുന്ന ഇറാഖി ക്രൈസ്തവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വദേശത്ത് തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നു. പലായനത്തിന് ശേഷം മടങ്ങിയെത്തിയ ക്രൈസ്തവരാണ് ക്രിസ്തുമസിനായി ഒരുങ്ങുന്നത്. മൊസൂളില്‍ നിന്നുമുള്ള കൽദായ വൈദികൻ ഫാ.പോൾ തബിത് ഇറാഖി ജനതയുടെ ക്രിസ്തുമസ് പ്രതീക്ഷകൾ ഏഷ്യന്യൂസുമായി പങ്കുവെച്ചു. പരിമിതമായ സാഹചര്യത്തിലും പരമ്പരാഗതമായ ശൈലിയിൽ തന്നെ ക്രിസ്തുമസ് ആഘോഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു അദ്ദേഹം വ്യക്തമാക്കി. പുൽക്കൂട് നിര്‍മ്മാണവും ദേവാലയങ്ങളുടെയും വീഥികളുടെയും അലങ്കാരം നടക്കുന്നുണ്ട്. ക്രിസ്തുമസ് അനുബന്ധ ഒരുക്കങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും ശ്രമിക്കുന്നു. മൊസൂള്‍ യൂണിവേഴ്സിറ്റിയിലെ ക്രൈസ്തവ വിദ്യാർത്ഥികൾക്കായി ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രത്യേക ഹോസ്റ്റൽ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. വീടുകളിലെപ്പോലെ ആഘോഷം അവിടെയും നടക്കും. മുന്നൂറോളം കുടുംബങ്ങളാണ് ഇതുവരെ കറേംലേഷിൽ മാത്രം തിരിച്ചെത്തിയിരിക്കുന്നത്. ഇവരുടെ വീടുകളുടെ നിര്‍മ്മാണം നടന്നുവരികയാണ്. വിശുദ്ധ ബാർബറായുടെ തിരുനാൾ ദിവ്യകാരുണ്യ ആരാധനയുടെയും മെഴുകുതിരി പ്രദക്ഷിണത്തിന്റെയും അകമ്പടിയോടെ ആഘോഷിക്കാൻ സാധിച്ചത് രാജ്യത്ത് പുനഃസ്ഥാപിക്കപ്പെടുന്ന സമാധാനത്തിന്റെ പ്രതീകമാണ്. ഈശോയുടെ ജനനത്തിനൊരുക്കമായി നോമ്പുകാലത്തിന്റെ പരിശുദ്ധി ജനങ്ങൾ നിലനിർത്തുന്നു. നിനവേയും സമീപ പ്രദേശങ്ങളും പുനരുദ്ധരിക്കപ്പെടാനും പലായനം ചെയ്തവർ തിരികെ വരാനും ക്രിസ്തുമസ് ഇടയാക്കട്ടെയെന്നും ഫാ. പോള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/India/India-2017-12-16-08:17:08.jpg
Keywords: ഇറാഖ, ക്രിസ്തുമസ്

6666
Category: 1
Sub Category:
Heading: സത്നയിലെ ഹിന്ദുത്വവാദികളുടെ ആക്രമണം: പ്രതിഷേധം വ്യാപകം
Content: കൊച്ചി: മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേംസ് സെമിനാരിയിലെ വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും നേരേ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമത്തില്‍ പ്രതിഷേധം വ്യാപകം. വൈദികര്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് സ്‌റ്റേഷനില്‍ രാത്രിയില്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചതു ദുഃഖകരമായ സംഭവമാണെന്നും ഇത് ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തില്‍ ആശങ്കയുണര്‍ത്തുന്നതാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണു ക്രിസ്തുമസ്. ക്രിസ്തുമസ് ആഘോഷം നടത്തിയതിന്റെ പേരില്‍ എതിര്‍പ്പുകളുയര്‍ത്തുന്നതു മതേതര സംസ്‌കാരത്തിനു ഭൂഷണമല്ല. വര്‍ഷങ്ങളായി വൈദികരും സെമിനാരി വിദ്യാര്‍ഥികളും പ്രദേശവാസികളുടെ അറിവോടും താത്പര്യത്തോടും കൂടി സേവനപ്രവര്‍ത്തനം നടത്തിവരുന്ന ഗ്രാമത്തിലാണു സംഘര്‍ഷം അരങ്ങേറിയത്. മതവിശ്വാസികള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിനും നിയമപാലകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും പ്രതികരിച്ചു. ഇതില്‍ ഭാരതസഭയ്ക്കുള്ള തീവ്രമായ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നു. കഴിഞ്ഞ 30 വര്‍ഷമായി ക്രിസ്തുമസിനോടനുബന്ധിച്ച് സമാധാനപരമായി നടന്നുവന്നിരുന്ന കരോള്‍ പരിപാടിക്ക് നേരേയാണ് യാതൊരു കാരണവുമില്ലാതെ അക്രമം നടത്തിയത്. മധ്യപ്രദേശില്‍ ഈയിടെയായി ഉണ്ടായിട്ടുള്ള അസഹിഷ്ണുതയുടെയും മതവിദ്വേഷത്തിന്റെയും നിരവധി സംഭവങ്ങള്‍ ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന വ്യക്തമാക്കുന്നുവെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. കരോളിനിറങ്ങുന്നതു മതപരിവര്‍ത്തനം നടത്തുന്നതിനാണെന്ന ആരോപണം അപഹാസ്യമാണെന്നു കെസിബിസി പ്രതികരിച്ചു. കരോളും ആഘോഷങ്ങളും നടത്തിയ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും സംഘടിതമായി ആക്രമിച്ച ബജ്‌റംഗ്ദള്‍ നടപടി രാജ്യത്തിന് അപമാനകരവും അങ്ങേയറ്റം അപലപനീയവുമാണ്. ഗ്രാമത്തിനു പുറത്തുനിന്നെത്തിയവരാണ് അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത് എന്നതു ക്രിസ്തുമസ് ദിനങ്ങളെ സംഘര്‍ഷപൂരിതമാക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ നടക്കുന്നു എന്നതിന്റെ സൂചനയാണെന്നു സംശയിക്കുന്നു. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു സമൂഹത്തില്‍ അസ്വസ്ഥത വിതയ്ക്കാന്‍ ശ്രമിക്കുന്ന ബിജെപി അനുകൂല സംഘടനകളെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രാലയവും തയാറാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വൈദികർ അടങ്ങുന്ന സംഘത്തെ അന്യായമായി തടങ്കലിൽ വച്ചത് മതേതര ഭാരതത്തിന് അപമാനകരമാണ്. ക്രിസ്തുമസ് അവസരത്തില്‍ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ചു കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനായജ്ഞവും രൂപത കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധവും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വൈദികരുടെ വാഹനം കത്തിക്കുകയും ചെയ്ത നടപടികള്‍ മതപീഡനത്തിന് ഉദാഹരണമാണെന്നു ചങ്ങനാശ്ശേരി ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കത്തോലിക്കാ സഭയിലെ സമര്‍പ്പിതര്‍ക്കു നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത ആഘാതമാണ് ഏല്പിക്കുന്നതെന്നും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജാഗ്രതാ സമിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2017-12-16-09:08:13.jpg
Keywords: സത്ന, ഹിന്ദുത്വ