category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദിക സംഘത്തിന് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി
Contentന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ക്രിസ്തുമസ് കരോളിന് പോയ വൈദിക സംഘത്തെ ബജ്റംഗ്ദള്ളിന്റെ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് ദേശീയ മെത്രാന്‍ സമിതി. ദേശീയവാദികള്‍ എന്ന് സ്വയം അവകാശവാദം ഉന്നയിക്കുന്നവരാണ് ആക്രമണത്തിനു മുന്നില്‍ നിന്നതെന്നും അക്രമികളുടെ മുന്നില്‍ വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും അറസ്റ്റു ചെയ്ത പോലീസിന്റെ നിലപാട് ഭീതിജനകവും അമ്പരിപ്പിക്കുന്നതുമാണെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രീനാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വൈദികരുടെ വാഹനങ്ങള്‍ കത്തിച്ചതുള്‍പ്പടെയുള്ള സംഭവങ്ങളെ സിബിസിഐ ശക്തമായി അപലപിക്കുന്നു. മതപോലീസ് കളിക്കുന്ന ഇത്തരം ആളുകളുടെ പേരില്‍ ശരിയായി ചിന്തിക്കുന്ന എല്ലാ ഇന്ത്യക്കാരും തല കുനിക്കേണ്ടിവരുന്നു. ഇത്തരക്കാര്‍ക്ക് ഒരിക്കലും ഹിന്ദു സാഹോദര്യത്തിന്റെ വിശാല കാഴ്ചപ്പാടും സമാധാന സ്‌നേഹത്തിലും അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. രാജ്യവ്യാപകമായി ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന ആക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. രാജസ്ഥാനില്‍ ബംഗാളില്‍ നിന്നുള്ള തൊഴിലാളിയെ കത്തിക്കുന്ന ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചു. എന്നാല്‍ കൊലയാളിയെ അനുകൂലിക്കുന്നവരുടെ റാലി നടന്നുവെന്നതും ഞെട്ടിക്കുന്നതാണ്. ആക്രമണത്തിന് ഇരയായവരെല്ലാം തന്നെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാണ്. പശു സംരക്ഷകരുടെ ആക്രമണങ്ങളും പ്രവര്‍ത്തികളും ഐക്യത്തിലും സാഹോദര്യത്തിലും കഴിയുന്ന ജനാധിപത്യരാജ്യത്തിന് ഒരിക്കലും മുതല്‍ക്കൂട്ടാകില്ല. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിശിതമായി വിമര്‍ശിച്ചിരുന്നതാണ്. ഡല്‍ഹിയില്‍ സിബിസിഐയുടെ ക്രിസ്മസ് പരിപാടിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്തപ്പോള്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളെ പ്രശംസിച്ചു രണ്ടു ദിവസത്തിനു പിന്നാലെയാണ് ഈ ആക്രമ സംഭവം എന്നത് ഏറെ ഞെട്ടിക്കുന്നതാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും ഭയമില്ലാതെയും അന്തസോടെയും ജീവിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും സിബിസിഐ അഭ്യര്‍ത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-16 11:15:00
Keywordsസി‌ബി‌സി‌ഐ
Created Date2017-12-16 11:18:23