Contents

Displaying 6331-6340 of 25124 results.
Content: 6636
Category: 1
Sub Category:
Heading: അന്യായ തടവിൽ കഴിയുന്ന ക്രൈസ്തവരെ വിട്ടയക്കണമെന്നു പാക്കിസ്ഥാൻ ഗവൺമെന്റിന് കത്ത്
Content: ഇസ്ലാമാബാദ്: ലാഹോര്‍ ജയിലില്‍ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രൈസ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ഗവൺമെന്റിന് കത്ത്. ഇൻക്വിലാബ് തെഹരീക് എന്ന ന്യൂനപക്ഷ സംഘടനയുടെ നേതാവായ സലീം ഖുർഷിദ് കോക്കറാണ് അന്യായ തടവില്‍ കഴിയുന്ന ക്രൈസ്തവരെ ക്രിസ്തുമസിന് മുൻപ് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസിയ്ക്ക് കത്ത് സമര്‍പ്പിച്ചത്. 2015 മാർച്ച് 15ന് ലാഹോർ സെന്‍റ് ജോൺ കത്തോലിക്ക ദേവാലയത്തിലും ക്രൈസ്റ്റ് ദേവാലയത്തിലും നടന്ന ഇരട്ട ചാവേറാക്രമണത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് വിശ്വാസികളെ തടവിലാക്കിയത്‌. അന്നത്തെ ആക്രമണത്തിൽ പതിനഞ്ച് പേർ മരണമടയുകയും എഴുപതോളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. തീവ്രവാദ വിരുദ്ധ നിയമത്തിന് കീഴിൽ നൂറോളം ക്രൈസ്തവ പ്രതിഷേധക്കാരെയാണ് അന്യായമായി ജയിലിലടച്ചത്. നിരപരാധികളായിരുന്നിട്ടും രണ്ടു വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്നാണ് സലീം ഖുർഷിദ് കോക്കർ കത്തിൽ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗക്കാരെ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഇസ്ലാം മതം സ്വീകരിക്കാൻ അവർ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. എൺപതോളം ക്രൈസ്തവർ ഇപ്പോഴും തടവിലാണെന്ന് അഡ്വ.സലീം കോഖർ പറഞ്ഞു. ഇവരില്‍ ഒരാളായിരിന്ന ഉസ്മാൻ ഷൗക്കത്ത് എന്ന യുവാവ് ഡിസംബര്‍ 9നു ലാഹോറിലെ കോട്ട് ലക്ക്പട്ട് ജയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ ക്രൈസ്തവ വിശ്വാസിയും മസിഹ മില്ലറ്റ് പാർട്ടി ചെയർമാനുമായ അസ്ലാം പർവിയസിന്റെ സ്ഥിതിയും മോശമായി വരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സലീം ഖുർഷിദ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്നത്.
Image: /content_image/News/News-2017-12-13-10:25:46.jpg
Keywords: പാക്കി
Content: 6637
Category: 1
Sub Category:
Heading: ചരിത്രപരമായ തീരുമാനവുമായി ബെര്‍മുഡ: സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുത റദ്ദാക്കുന്നു
Content: ഹാമില്‍ട്ടന്‍: വിവാഹത്തിന്റെ പവിത്രതയെ മനസ്സിലാക്കിയുള്ള ചരിത്രപരമായ തീരുമാനവുമായി വടക്കേ അറ്റ്ലാന്റിക് അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് പരമാധികാരത്തില്‍ പെടുന്ന ദ്വീപായ ബെര്‍മുഡ. സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുത റദ്ദാക്കുവാനാണ് പാര്‍ലമെന്റ് പ്രതിനിധികള്‍ തീരുമാനിച്ചത്. നേരത്തെ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയിരിന്നെങ്കിലും ആറു മാസങ്ങള്‍ക്ക് ശേഷം തീരുമാനം റദ്ദാക്കുവാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരിന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തു സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി നല്‍കിയതിന് ശേഷം തീരുമാനം റദ്ദാക്കാന്‍ തീരുമാനിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വവര്‍ഗ്ഗ വിവാഹം നിരോധിക്കുന്ന ‘ഡൊമസ്റ്റിക്ക് പാര്‍ട്ണര്‍ഷിപ്പ്’ ബില്‍ ബെര്‍മുഡയിലെ ഹൗസ് ഓഫ് അസംബ്ലിയിലെ അംഗങ്ങള്‍ പാസ്സാക്കിയത്. പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ വിവാഹബന്ധം പാടുള്ളൂവെന്ന് ‘ഡൊമസ്റ്റിക്ക് പാര്‍ട്ണര്‍ഷിപ്പ്’നിയമത്തില്‍ പറയുന്നു. സെനറ്റിന്റെ അംഗീകാരത്തോടെ മാത്രമേ ബില്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. അതേസമയം സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കിയിരിന്ന ആറുമാസ കാലയളവില്‍ നടന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയുണ്ട്. പുരോഗമന വിരുദ്ധം എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ എം‌പിമാര്‍ ഈ ബില്ലിനെ അനുകൂലിക്കുന്നില്ലെങ്കിലും 18 ലധികം എം‌പിമാരുടെ പിന്തുണയുള്ളതിനാല്‍ ബില്ല് പാസ്സാക്കിയെടുക്കുവാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രി വാള്‍ട്ടണ്‍ ബ്രൌണ്‍ പറഞ്ഞു. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} കഴിഞ്ഞ വര്‍ഷം നടന്ന ജനഹിതപരിശോധനയില്‍ ഭൂരിഭാഗം വോട്ടര്‍മാരും സ്വവര്‍ഗ്ഗവിവാഹത്തിനെതിരായാണ് വോട്ട് ചെയ്തതെങ്കിലും വിധി മാറി മറിയുകയായിരിന്നു. മനുഷ്യാവകാശ വ്യവസ്ഥകള്‍ വെച്ച് നോക്കുമ്പോള്‍ പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ വിവാഹബന്ധമേ പാടുള്ളുവെന്ന പരമ്പരാഗത വ്യവസ്ഥ നിലനില്‍ക്കുന്നതല്ലെന്ന്‍ പറഞ്ഞുകൊണ്ട് വിവാഹത്തിനായി സ്വവര്‍ഗ്ഗ ദമ്പതികള്‍ സമര്‍പ്പിക്കുന്ന അപേക്ഷ ദ്വീപിലെ രജിസ്ട്രാര്‍ ജെനറല്‍ തള്ളികളയരുതെന്ന് ഒരു ജഡ്ജി വിധിപ്രസ്താവന നടത്തിയിരിന്നു.
Image: /content_image/News/News-2017-12-13-11:48:11.jpg
Keywords: സ്വവര്‍
Content: 6638
Category: 1
Sub Category:
Heading: വിശ്വാസികള്‍ തന്നെയാണ് സഭ എന്ന് പ്രഘോഷിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത
Content: സഭ എന്നത് കേവലം ഭരണസംവിധാനങ്ങളല്ല, അത് വിശ്വാസികളുടെ സമൂഹമാണ്. അല്ലെങ്കില്‍ അത് വിശ്വാസികള്‍ തന്നെയാണ് എന്ന സത്യം പ്രവര്‍ത്തികളിലൂടെ പ്രഘോഷിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത. രൂപതയുടെ ആദ്യത്തെ 3 ദിവസത്തെ പ്രതിനിധി സമ്മേളനം കഴിഞ്ഞ മാസം നോര്‍ത്ത് വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ സമാപിച്ചപ്പോള്‍ അത് 'ഞങ്ങള്‍ തന്നെയാണ് സഭ' എന്ന ആഴമായ ബോധ്യം ഓരോ വിശ്വാസിക്കും സമ്മാനിച്ചു. ഈ സമ്മേളനത്തിൽ വച്ച് അടുത്ത 5 വര്‍ഷത്തേക്ക് രൂപതയില്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും നിര്‍ദ്ദേശിച്ചതും വിശ്വാസികള്‍ തന്നെയായിരുന്നു. വിശ്വാസികളുടെ നിര്‍ദ്ദേശങ്ങള്‍ രൂപത നടപ്പില്‍ വരുത്തുന്നു എന്നതിന്‍റെ തെളിവാണ് പ്രതിനിധി സമ്മേളനത്തിനു ശേഷം പുറത്തിറങ്ങിയ ആദ്യത്തെ ഇടയ ലേഖനം. വിശ്വാസികള്‍ ചര്‍ച്ച ചെയ്തു നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ തന്നെയാണ് ഈ ഇടയലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു പ്രതിനിധി സമ്മേളനം വിളിച്ചുകൂട്ടി വിശ്വാസികളുടെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗിക തലത്തിലേക്ക്‌ കൊണ്ടുവരുന്നത്. ഇത് കത്തോലിക്കാസഭയിലെ മറ്റ് രൂപതകള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഇത്തരം ഒരു സമ്മേളനം വിളിച്ചുകൂട്ടിയ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും, ഇതിനു നേതൃത്വം നല്‍കിയ വൈദികരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. #{red->n->b->വിശ്വാസികള്‍ നേതൃത്വം നല്‍കിയപ്പോള്‍}# <br> മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനത്തില്‍ പ്രവാസികളായ വിശ്വാസികള്‍ അവരുടെ ജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന ആത്മീയവും ഭൗതികവുമായ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. സമ്മേളനത്തില്‍ വച്ച്, കുട്ടികളുടെയും യുവാക്കളുടെയും ദമ്പതികളുടെയും കുടുംബങ്ങളുടെയും ഇടവകകളുടെയും പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി അല്‍മായര്‍ തന്നെ നേതൃത്വം നല്‍കുന്ന നിരവധി കമ്മറ്റികള്‍ രൂപീകരിച്ചു. യു.കെ.യുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസികള്‍ പ്രാദേശികവും വ്യക്തിപരവുമായ നിരവധി മേഖലകള്‍ ചര്‍ച്ച ചെയ്തു. തകര്‍ന്നു പോകുന്ന കുടുംബബന്ധങ്ങളും വഴിതെറ്റിപ്പോകുന്ന പുതിയ തലമുറയും, ജോലിസ്ഥലത്തെ പിരിമുറുക്കങ്ങളും മൂലം പ്രവാസികളായ വിശ്വാസികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ ഈ സമ്മേളനത്തിൽ ചർച്ചചെയ്തു. യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ മാത്രമേ ഈ പ്രശ്നങ്ങളെ തരണം ചെയ്യുവാന്‍ സാധിക്കൂ എന്നും, ഇക്കാര്യത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സാന്നിധ്യം വലിയ അനുഗ്രഹമായിരിക്കുമെന്നുള്ള പ്രത്യാശയാണ് ഓരോ വിശ്വാസിയും പങ്കുവച്ചത്. നിരവധി ചര്‍ച്ചകള്‍ക്കു ശേഷം ഓരോ കമ്മറ്റിയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചു. #{red->n->b->റീജിയന്‍ തിരിച്ചുള്ള ചര്‍ച്ചകള്‍}# <br> ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 8 റീജിയനുകളിലും നിന്നു വന്ന വിശ്വാസികള്‍ പ്രത്യേകം ഗ്രൂപ്പുകളായി നടത്തിയ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത് പുതിയ ഇടവകകളുടെയും മിഷനുകളുടെയും രൂപീകരണത്തെക്കുറിച്ചായിരുന്നു. പുതിയ ഇടവകകളും മിഷനുകളും രൂപീകരിക്കുമ്പോള്‍ അത് വിശ്വാസികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും എന്ന അഭിപ്രായമാണ് ചര്‍ച്ചയിലുടനീളം ഉയര്‍ന്നുനിന്നത്. ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഇത്തരം പുതിയ സംവിധാനങ്ങള്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിനു കാരണമാകും എന്ന അഭിപ്രായമാണ് ഭൂരിഭാഗംപേരും പങ്കുവച്ചത്. ചെറിയ കുര്‍ബ്ബാന സെന്‍ററുകള്‍ ഒരുമിപ്പിച്ച് വലിയ ഇടവകകളും മിഷനുകളുമായി ഉയര്‍ത്തപ്പെടുമ്പോള്‍ അത് വിശ്വാസികളുടെ വലിയ കൂട്ടായ്മയ്ക്കു കാരണമാകുമെന്നും, അത് വിശ്വാസികളുടെ ആത്മീയ ജീവിതത്തിനു മാത്രമല്ല സാമൂഹ്യജീവിതത്തിനും ശക്തി പകരുമെന്നും പൊതുവേ അഭിപ്രായമുയര്‍ന്നു. ഈ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കിയത് അല്‍മായര്‍ തന്നെയായിരുന്നു. തുടര്‍ന്ന് ഓരോ റീജിയനുകളും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഇപ്പോള്‍ നിലവിലുള്ള നൂറ്റിഎഴുപതോളം കുര്‍ബ്ബാന സെന്‍ററുകള്‍ക്കു വേണ്ടിയുള്ള പുതിയ സംവിധാനങ്ങളില്‍, വെറും രണ്ടു കുര്‍ബ്ബാന സെന്‍ററുകള്‍ ഒഴികെ ബാക്കി എല്ലാവരും പുതിയ സംവിധാനങ്ങളെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇത് ബ്രിട്ടണിലെ സീറോമലബാര്‍ വിശ്വാസികള്‍ അവര്‍ക്ക് ലഭിച്ച രൂപതയെയും അതിന്‍റെ പുതിയ സംവിധാനങ്ങളെയും അവരുടെ ഹൃദയത്തില്‍ ഏറ്റുവാങ്ങി എന്നതിന്‍റെ ഏറ്റവും വലിയ തെളിവായിരുന്നു. പുതിയ സംവിധാനങ്ങള്‍ വിശ്വാസജീവിതത്തിലെ ഉന്നതമായ ഭാവി ലക്‌ഷ്യം വച്ചുള്ളതാണെന്നും അത് പുതിയ തലമുറക്കും ഏറെ ഗുണം ചെയ്യുമെന്നും എല്ലാ റീജിയനുകളും അവതരിപ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. #{red->n->b->വിശ്വാസികളുടെ ഭാരങ്ങള്‍ ഏറ്റെടുക്കുന്ന സഭ}# <br> ബ്രിട്ടണ്‍ പോലുള്ള ഒരു രാജ്യത്ത് മൂന്നു ദിവസത്തെ താമസവും ഭക്ഷണവും ഉള്‍പ്പെടുത്തി ഒരു പ്രതിനിധി സമ്മേളനം നടത്തണമെങ്കില്‍ അതിന് വേണ്ടിവരുന്ന ചിലവ് എത്രയോ വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ മൂന്നു ദിവസത്തെ താമസവും ഭക്ഷണവും തികച്ചും സൗജന്യമായി നല്‍കിക്കൊണ്ട് ആ സാമ്പത്തിക ഭാരം മുഴുവന്‍ രൂപത ഏറ്റെടുക്കുകയാണ് ചെയ്തത്. രൂപതാ നേതൃത്വം വിശ്വാസികളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും, അവരുടെ അഭിപ്രായങ്ങളെ എത്രമാത്രം ഉന്നതമായി വിലമതിക്കുന്നുവെന്നും വെളിവാക്കുന്നതായിരുന്നു ഈ പ്രതിനിധി സമ്മേളനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും, സമ്മേളനത്തിന്‍റെ അടുക്കും ചിട്ടയും ബ്രിട്ടീഷ് സംവിധാനങ്ങളെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്. രൂപത നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ ഇതുപോലെ ഉന്നത നിലവാരത്തിലുള്ള ഒരു പ്രതിനിധി സമ്മേളനം നടത്താന്‍ സാധിച്ചു എന്നതില്‍ രൂപതയ്ക്ക് തീച്ചയായും അഭിമാനിക്കാം. #{red->n->b->ക്നാനായ വിശ്വാസികള്‍ക്കായി പ്രത്യേകം മിഷനുകള്‍}# <br> കേരളത്തിനു പുറത്ത് സീറോ മലബാര്‍ രൂപതകള്‍ നിലവില്‍ വരുമ്പോള്‍ ക്നാനായ സമുദായത്തില്‍പ്പെട്ട വിശ്വാസികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ അനുവദിച്ചു നൽകാറുണ്ട്. ഈ പ്രതിനിധി സമ്മേളനത്തില്‍ വച്ച് ക്നാനായ സമുദായത്തില്‍പെട്ട വിശ്വാസികള്‍ക്കായി പ്രത്യേക മിഷനുകളും ഇടവകകളും രൂപീകരിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള മാര്‍ ജോസഫ് സ്രാമ്പിക്കലിന്‍റെ പ്രഖ്യാപനം യു.കെ.യിലെ ക്നാനായ വിശ്വാസികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു. ഫാ. സജി മലയിൽപുത്തൻപുരയിൽ ക്നാനായക്കാരുടെ അധികചുമതലയുള്ള വികാരിജനറാൾ ആണെന്നും, അദ്ദേഹം നിർദ്ദേശിക്കുന്നതനുസരിച്ചു ബ്രിട്ടനിലെ ക്നാനായ കത്തോലിക്കാ സഭാ വിശ്വാസികൾക്കായി പ്രത്യേക മിഷനുകളും ഇടവകകളും രൂപീകരിക്കുമെന്നും പിതാവ് പ്രതിനിധി സമ്മേളനത്തില്‍ അറിയിച്ചു. ക്നാനായ സമുദായം സീറോ മലബാര്‍ സഭയുടെ അവിഭാജ്യ ഘടകമാണെന്നും അതേസമയം അവര്‍ക്ക് ലോകത്ത് എവിടെയായിരുന്നാലും അവരുടെ പാരമ്പര്യം തുടര്‍ന്നു കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്നുമുള്ള വ്യക്തമായ സൂചനയാണ് രൂപതാധ്യക്ഷന്‍ ഈ പ്രസ്താവനയിലൂടെ നടത്തിയത്. എല്ലാവരെയും സ്നേഹത്തില്‍ ഒന്നിപ്പിച്ചുകൊണ്ട് ഒരു ആട്ടിന്‍പറ്റവും ഒരു ഇടയനുമായി രൂപതയെ നയിക്കുന്ന അദ്ദേഹത്തിന്‍റെ ഭരണ നൈപുണ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. #{red->n->b->വിശ്വാസികളില്‍ ഉണര്‍ത്തിയ പുത്തന്‍ ആവേശം}# <br> മൂന്നു ദിവസത്തെ ഈ പ്രതിനിധി സമ്മേളനം വിശ്വാസികളില്‍ ഒരു പുതിയ ഉണര്‍വിനു കാരണമായി എന്നത് വിശ്വാസികളുടെ അഭിപ്രായപ്രകടനങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. സഭ എന്നത് കേവലം ചില ഭരണ സംവിധാനങ്ങളല്ല, അത് വിശ്വാസികള്‍ തന്നെയാണ് എന്ന ഉറച്ച ബോധ്യം ഓരോ വിശ്വാസിക്കും പ്രദാനം ചെയ്യാന്‍ ഈ സമ്മേളനത്തിനു സാധിച്ചു. സമ്മേളനത്തിലെ ഒഴിവു സമയങ്ങളില്‍ വിശ്വാസികള്‍ക്ക് സ്രാമ്പിക്കല്‍ പിതാവുമായും മറ്റു വൈദികരുമായും കൂടുതല്‍ അടുത്ത് ഇടപഴകുവാനും സ്നേഹം പങ്കുവയ്ക്കുവാനും സാധിച്ചു. ഇത് വലിയൊരു സ്നേഹകൂട്ടായ്മക്കു കാരണമായി, രൂപതാധ്യക്ഷനും വൈദികരും അത്മായവിശ്വാസികളും ഏകമനസ്സോടെ ഒരു ഭവനത്തില്‍ മൂന്നു ദിവസം താമസിച്ച സമയം തീര്‍ച്ചയായും ദൈവാനുഗ്രഹത്തിന്‍റെ നിമിഷങ്ങളായിരുന്നു. ഈ സമ്മേളനത്തിലൂടെ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ ഈ രാജ്യവും നമ്മുടെ കുടുംബങ്ങളും തലമുറകളും സ്വീകരിക്കുക തന്നെ ചെയ്യും.
Image: /content_image/TitleNews/TitleNews-2017-12-13-12:37:12.jpg
Keywords: സീറോ
Content: 6639
Category: 1
Sub Category:
Heading: മകന്റെ മരണത്തിലും പതറാത്ത അമ്മയുടെ വിശ്വാസസാക്ഷ്യം ലോകത്തിനു മാതൃകയാകുന്നു
Content: ചെങ്ങന്നൂര്‍: സ്വന്തം മകന്റെ ആകസ്മിക മരണത്തിലും പതറാതെ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ അമ്മയുടെ വിശ്വാസസാക്ഷ്യം സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 6നു വാഹനാപകടത്തില്‍ മരിച്ച തിരുവല്ല കുറ്റൂര്‍ താഴ്‌ചയില്‍ ജേക്കബ്‌ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകന്‍ വിനു കുര്യന്റെ മൃതസംസ്ക്കാരത്തിന് മുന്‍പ്, യുവാവിന്റെ അമ്മ നടത്തിയ സന്ദേശമാണ് നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. ഇരുപത്തി അഞ്ചാമത്തെ വയസ്സിലുള്ള തന്റെ മകന്റെ മരണം ദൈവം ആഗ്രഹിച്ച സമയത്തായിരിന്നുവെന്നും ദൈവം അറിയാതെ ഒരു തലമുടി നാര് പോലും കൊഴിയുന്നില്ലായെന്നുമുള്ള ഉള്ളടക്കത്തോടെയുള്ള ആ അമ്മയുടെ സാക്ഷ്യം മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ എത്തിയ ഏതോ വ്യക്തി മൊബൈലില്‍ പകര്‍ത്തുകയായിരിന്നു. ഈ വീഡിയോ കഴിഞ്ഞ ദിവസം പ്രവാചക ശബ്ദം ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിരിന്നു. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു. അന്തരിച്ച വിനുവിന്റെ സഹോദരന്‍ ജോ പ്രസ്തുത സന്ദേശത്തിന്റെ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ഇന്ന്‍ രാവിലെ സോഷ്യല്‍ മീഡിയായില്‍ പങ്കുവെക്കുകയായിരിന്നു. പതിനാറായിരത്തിലധികം ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. തുടര്‍ന്നു മറ്റ് പേജുകളും ഈ വീഡിയോ ഏറ്റെടുക്കുകയായിരിന്നു. പ്രിയപ്പെട്ട മകന്റെ വേര്‍പ്പാടില്‍ പതറാതെ നിത്യതയെ കേന്ദ്രീകരിച്ചുള്ള ഈ അമ്മയുടെ പ്രത്യാശയുടെ സന്ദേശം ഈ കാലഘട്ടത്തിലെ ശക്തമായ സാക്ഷ്യമാണെന്ന് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചു. 12 സംസ്‌ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ ഇടം നേടിയ ആളാണ് വിനു. സഹോദരനും ബന്ധുവിനുമൊപ്പം ലഡാക്കില്‍നിന്ന്‌ കന്യാകുമാരി വരെ രണ്ടു ദിവസവും അഞ്ചു മണിക്കൂറും കൊണ്ട്‌ കാര്‍ ഓടിച്ച്‌ വിനു നേരത്തെ റെക്കോഡ്‌ സൃഷ്‌ട്ടിച്ചിരിന്നു. ഡിസംബര്‍ 6 നു വിനു സഞ്ചരിച്ച സ്‌കൂട്ടറില്‍ തൃശൂരില്‍നിന്നു തെങ്കാശിക്കുപോയ ടൂറിസ്‌റ്റ്‌ ബസ്‌ ഇടിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്‌ച കുറ്റൂര്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ജറുസലേം പള്ളിയില്‍ സംസ്‌ക്കരിച്ചു.
Image: /content_image/News/News-2017-12-13-14:07:57.jpg
Keywords: യേശു, ക്രിസ്തു
Content: 6640
Category: 1
Sub Category:
Heading: മകന്റെ മരണത്തിലും പതറാത്ത അമ്മയുടെ വിശ്വാസസാക്ഷ്യം ലോകത്തിനു മാതൃകയാകുന്നു
Content: ചെങ്ങന്നൂര്‍: സ്വന്തം മകന്റെ ആകസ്മിക മരണത്തിലും പതറാതെ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ അമ്മയുടെ വിശ്വാസസാക്ഷ്യം സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 6നു വാഹനാപകടത്തില്‍ മരിച്ച തിരുവല്ല കുറ്റൂര്‍ താഴ്‌ചയില്‍ ജേക്കബ്‌ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകന്‍ വിനു കുര്യന്റെ മൃതസംസ്ക്കാരത്തിന് മുന്‍പ്, യുവാവിന്റെ അമ്മ നടത്തിയ സന്ദേശമാണ് നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. ഇരുപത്തി അഞ്ചാമത്തെ വയസ്സിലുള്ള തന്റെ മകന്റെ മരണം ദൈവം ആഗ്രഹിച്ച സമയത്തായിരിന്നുവെന്നും ദൈവം അറിയാതെ ഒരു തലമുടി നാര് പോലും കൊഴിയുന്നില്ലായെന്നുമുള്ള ഉള്ളടക്കത്തോടെയുള്ള ആ അമ്മയുടെ സാക്ഷ്യം മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ എത്തിയ ഏതോ വ്യക്തി മൊബൈലില്‍ പകര്‍ത്തുകയായിരിന്നു. ഈ വീഡിയോ കഴിഞ്ഞ ദിവസം പ്രവാചക ശബ്ദം ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിരിന്നു. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു. അന്തരിച്ച വിനുവിന്റെ സഹോദരന്‍ ജോ പ്രസ്തുത സന്ദേശത്തിന്റെ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ഇന്ന്‍ രാവിലെ സോഷ്യല്‍ മീഡിയായില്‍ പങ്കുവെക്കുകയായിരിന്നു. പതിനാറായിരത്തിലധികം ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. തുടര്‍ന്നു മറ്റ് പേജുകളും ഈ വീഡിയോ ഏറ്റെടുക്കുകയായിരിന്നു. പ്രിയപ്പെട്ട മകന്റെ വേര്‍പ്പാടില്‍ പതറാതെ നിത്യതയെ കേന്ദ്രീകരിച്ചുള്ള ഈ അമ്മയുടെ പ്രത്യാശയുടെ സന്ദേശം ഈ കാലഘട്ടത്തിലെ ശക്തമായ സാക്ഷ്യമാണെന്ന് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചു. 12 സംസ്‌ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ ഇടം നേടിയ ആളാണ് വിനു. സഹോദരനും ബന്ധുവിനുമൊപ്പം ലഡാക്കില്‍നിന്ന്‌ കന്യാകുമാരി വരെ രണ്ടു ദിവസവും അഞ്ചു മണിക്കൂറും കൊണ്ട്‌ കാര്‍ ഓടിച്ച്‌ വിനു നേരത്തെ റെക്കോഡ്‌ സൃഷ്‌ട്ടിച്ചിരിന്നു. ഡിസംബര്‍ 6 നു വിനു സഞ്ചരിച്ച സ്‌കൂട്ടറില്‍ തൃശൂരില്‍നിന്നു തെങ്കാശിക്കുപോയ ടൂറിസ്‌റ്റ്‌ ബസ്‌ ഇടിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്‌ച കുറ്റൂര്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ജറുസലേം പള്ളിയില്‍ സംസ്‌ക്കരിച്ചു.
Image: /content_image/News/News-2017-12-13-14:27:11.jpg
Keywords: യേശു, ക്രിസ്തു
Content: 6641
Category: 18
Sub Category:
Heading: ഓഖി: ദുരിതബാധിതര്‍ക്ക് ഇടുക്കി രൂപതയുടെ സ്നേഹ സ്പര്‍ശം
Content: കാല്‍വരി മൗണ്ട് (ഇടുക്കി): ഓഖി പ്രകൃതിക്ഷോഭത്തെ തുടര്‍ന്നു ദുരിതമനുഭവിക്കുന്നവര്‍ക്കു സാന്ത്വനവുമായി ഇടുക്കി രൂപത. വിവിധ ഇടവകകളില്‍നിന്നു സമാഹരിച്ച അഞ്ചു ടണ്‍ അരിയും 1000 കിലോ തേയിലയുമായി ഇന്നലെ യാത്രതിരിച്ച വാഹനം വിഴിഞ്ഞത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കുന്ന ലത്തീന്‍ രൂപത അധികൃതര്‍ക്കു കൈമാറി. ഇടുക്കി രൂപത ചെറുകിട തേയില കര്‍ഷക സംഘം സ്വരൂപിച്ചതാണ് തേയില. ഇന്നലെ കാല്‍വരിമൗണ്ടിലെ ജീവന്‍ ടീ ഫാക്ടറി അങ്കണത്തില്‍നിന്നു പുറപ്പെട്ട വാഹനം ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ജീവന്‍ ടീ ഡയറക്ടര്‍ ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍, ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി, ഫാ. ജയിംസ് മാക്കില്‍, ഫാ. വില്‍സണ്‍ മണിയാട്ട്, ഫാ. തോമസ് മലയാറ്റ്, ഫാ. സക്കറിയാസ് പുതിയാപറമ്പില്‍, ഫാ. കുര്യന്‍ പൊടിപാറ, ഫാ. സക്കറിയാസ് കുമ്മണ്ണൂപറമ്പില്‍, ഫാ. മാത്യു ചെറുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ ദൗത്യസംഘം വിഴിഞ്ഞത്തെത്തിയത്.
Image: /content_image/India/India-2017-12-14-04:03:23.jpg
Keywords: ഇടുക്കി
Content: 6642
Category: 18
Sub Category:
Heading: സര്‍ക്കാരുമായി സഹകരിച്ചു ദീര്‍ഘകാല പാക്കേജ് നടപ്പിലാക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ നഷ്ടം നേരിട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുമായി തിരുവനന്തപുരം അതിരൂപത സഹകരിച്ച് ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരവും തിരുവനന്തപുരം അതിരൂപതയ്ക്ക് ലഭിക്കുന്ന സംഭാവന തുകകളും കൂട്ടിച്ചേര്‍ത്ത് ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യതൊഴിലാളികള്‍ക്കു ലഭിക്കുന്ന നഷ്ടപരിഹാര തുക അറിവില്ലായ്മകൊണ്ടു ചോര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. സംഭവിച്ച നഷ്ടം കണക്കിലെടുക്കുമ്പോള്‍ എന്തുകൊടുത്താലും തൃപ്തിപ്പെടുത്താനാകില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ച പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ അനുഭാവപൂര്‍വമായ പ്രവൃത്തിയില്‍ തൃപ്തിയുണ്ട്. ഇതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്തം നേരിടുന്നതിന് താത്കാലിക പരിഹാര മാര്‍ഗത്തിനു പുറമേ സ്ഥായിയായ പരിഹാരമാര്‍ഗങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ ഒറ്റക്കെട്ടായി ഉറച്ചു നില്‍ക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര, സമരസമിതി കണ്‍വീനര്‍ ഫാ. തിയോഫിഡസ്, മത്സ്യതൊഴിലാളി ഫോറം പ്രസിഡന്റ് പീറ്റര്‍ സെബാസ്റ്റ്യന്‍ എന്നിവരും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2017-12-14-04:41:55.jpg
Keywords: സൂസ
Content: 6643
Category: 18
Sub Category:
Heading: 'ഉദയനഗറിലെ സുകൃതതാരകം': ബേബിച്ചന്‍ ഏര്‍ത്തയിലിനു പുരസ്ക്കാരം
Content: കോട്ടയം: ഈടുറ്റ ഗ്രന്ഥങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവത്യാഗത്തിന്റെ മഹത്വം ഉദ്ഘോഷിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ബേബിച്ചന്‍ ഏര്‍ത്തയിലിനു ന്യൂസ് ഇന്ത്യ ചെന്നൈ ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയെക്കുറിച്ച് 'ഉദയനഗറിലെ സുകൃതതാരകം' എന്ന ഗ്രന്ഥം എഴുതിയതു പരിഗണിച്ചാണ് പുരസ്‌കാരം. 15000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 14ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും. 17 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ബേബിച്ചന്‍ മുപ്പതില്‍പരം അവാര്‍ഡുകള്‍ നേടിയ ആള്‍ കൂടിയാണ്.
Image: /content_image/India/India-2017-12-14-04:53:03.jpg
Keywords: ബേബിച്ചന്‍
Content: 6644
Category: 18
Sub Category:
Heading: 35 മീറ്റര്‍ ഉയരത്തില്‍ നക്ഷത്രം: ഗിന്നസ്‌ റെക്കോര്‍ഡിലേക്ക് പേരാവൂര്‍ ദേവാലയം
Content: പേരാവൂര്‍: റെക്കോര്‍ഡ് ഉയരത്തില്‍ കുറ്റന്‍ നക്ഷത്രം ഉയര്‍ത്തിക്കൊണ്ട് പേരാവൂര്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തിലെ കെ.സി.വൈ.എം യൂണിറ്റ്‌ പ്രവര്‍ത്തകര്‍. 35 മീറ്റര്‍ ഉയരത്തിലാണ് നക്ഷത്രം ഉയര്‍ത്തിയിരിക്കുന്നത്. ഒരു തെങ്ങ്‌, കമുക്‌, രണ്ട്‌ മുള എന്നിവയിലാണ്‌ നക്ഷത്രത്തിന്റെ നില്‍പ്പ്‌. കൂടാതെ താഴ്‌ ഭാഗത്തായി ഇരുമ്പു ഫ്രെയിമും മുകള്‍ ഭാഗത്തെ കാലുകള്‍ മരത്തിന്റെ പട്ടികയിലുമാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പ്രകാശം പകരാൻ എൽ. ഇ. ഡി. ലൈറ്റുകളും നക്ഷത്രത്തോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. ഒരു മാസത്തോളമായി ഗിന്നസ്‌ റെക്കോര്‍ഡില്‍ കയറി പറ്റാനുള്ള നക്ഷത്ര നിര്‍മ്മാണ പണിപുരയിലായിരുന്നു യുവജന സംഘം. ഫാ.തോമസ്‌ കൊച്ചുകാരോട്ട്‌, സഹവികാരി ഫാ. ജിന്‍സ്‌ കണ്ണംകുളം, സെബാസ്‌റ്റ്യന്‍ മണ്ണുശ്ശേരിയില്‍ എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ കെ.സി.വൈ.എം പ്രവര്‍ത്തകര്‍ ഗിന്നസ്‌ റെക്കാര്‍ഡ്‌ നക്ഷത്രമുണ്ടാക്കിയത്‌. ഇതിനു മുമ്പ്‌ എറണാകുളത്ത്‌ ഉണ്ടാക്കിയിരുന്ന ഗിന്നസ് ബുക്കില്‍ ഇടം നേടിയ നക്ഷത്രത്തിന്റെ ഉയരം 32 മീറ്ററായിരുന്നു. ഇതിനെ മറികടന്നു കൊണ്ടാണ് ഇടവകയിലെ കെ‌സി‌വൈ‌എം പ്രവര്‍ത്തകര്‍ കൂറ്റന്‍ നക്ഷത്രം നിര്‍മ്മിച്ചിരിക്കുന്നത്. യുവജനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഇടവകജനവും നാട്ടുകാരും രംഗത്തുണ്ടായിരിന്നു.
Image: /content_image/News/News-2017-12-14-05:35:51.jpg
Keywords: റെക്കോര്‍ഡ്
Content: 6645
Category: 1
Sub Category:
Heading: രണ്ട് ദശാബ്ദത്തിന് ശേഷം ഈജിപ്തില്‍ ദേവാലയങ്ങൾ പുനര്‍നിർമ്മിക്കാൻ അനുമതി
Content: കെയ്റോ: രണ്ട് ദശാബ്ദത്തിന് ശേഷം ഈജിപ്തിലെ ദേവാലയങ്ങളില്‍ പുനഃനിർമ്മാണം നടത്താൻ ഔദ്യോഗിക അനുമതി. തെക്കൻ മിന്യ പ്രവിശ്യയിലെ ഗവർണറാണ് ഇരുപത്തിയൊന്ന് ദേവാലയങ്ങൾ പുതുക്കി പണിയാൻ അംഗീകാരം നല്കിയത്. ഇതില്‍ 20 വര്‍ഷമായി പുനര്‍നിര്‍മ്മാണത്തിന് അനുമതി ലഭിക്കാതിരിന്ന ദേവാലയവും ഉള്‍പ്പെടുന്നു. തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിയ അന്താരാഷ്ട്ര സുവിശേഷ പ്രവർത്തകരുടെ നിരന്തര പരിശ്രമത്തെ തുടർന്നാണ് അനുമതി ലഭിച്ചതെന്ന് വേള്‍ഡ് വാച്ച് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടും അഗ്നിക്കിരയാക്കിയും രാജ്യത്തെ ക്രൈസ്തവർ നേരിടുന്ന ദുരിതങ്ങൾ അനവധിയാണ്. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദേൽ ഫത്താ അൽസിസിയുടെ ഭാഗത്ത് നിന്നും വിശ്വാസികൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും തീവ്രവാദ ഭീഷണിയെ തുടർന്ന് അടച്ച ദേവാലയങ്ങൾ തുറക്കാനാകുമെന്നും ഫാമിലി റിസേർച്ച് കൗൺസിൽ പ്രസിഡന്റ് ടോണി പെർകിൻസ് അടുത്തിടെ ഒരു ലേഖനത്തില്‍ കുറിച്ചിരിന്നു. മുസ്ലീംങ്ങളെ അപേക്ഷിച്ച് ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു ദേവാലയം നിര്‍മ്മിക്കണമെങ്കില്‍ നിരവധി നിബന്ധനകളാണുള്ളത്. ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണത്തെ സംബന്ധിച്ച പുതിയ നിയമ വ്യവസ്ഥകള്‍ ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുത്തണമെന്ന ആവശ്യം നേരത്തെ മുതല്‍ ശക്തമാണ്. യുഎസ് ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് ഈജിപ്തിലും സമീപ പ്രദേശങ്ങളിലും സമാധാന അന്തരീക്ഷത്തിനായി സമവായ ചർച്ചകൾ നടത്തി വരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന കാബിനറ്റ് കമ്മിറ്റിയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന ദേവാലയങ്ങൾക്കു ഔദ്യോഗിക അംഗീകാരം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിന്നു.
Image: /content_image/News/News-2017-12-14-06:23:31.jpg
Keywords: ഈജി