Contents

Displaying 6491-6500 of 25125 results.
Content: 6798
Category: 4
Sub Category:
Heading: ബസലിക്ക പള്ളിയും കത്തീഡ്രല്‍ പള്ളിയും തമ്മിലുള്ള വ്യത്യാസമെന്ത് ?
Content: ബസലിക്ക ദേവാലയവും കത്തീഡ്രല്‍ പള്ളിയും. നമ്മുടെ വിശ്വാസ ജീവിതത്തില്‍ ഏറെ കേള്‍ക്കുന്ന രണ്ട് വാക്കുകളാണ് ഇവ. ഇവരണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്? ഒരു ദേവാലയത്തിന് ഒരേസമയം ബസലിക്ക പള്ളിയും കത്തീഡ്രല്‍ പള്ളിയുമായിരിക്കുവാന്‍ കഴിയുമോ? ഇവയുടെ ചരിത്ര പശ്ചാത്തലമെന്ത്? ഈ വിഷയത്തെ കുറിച്ചാണ് നാം ചിന്തിക്കുവാന്‍ പോകുന്നത്. നിര്‍മ്മാണപരമായി പറഞ്ഞാല്‍ ദീര്‍ഘചതുരാകൃതിയിലുള്ള നീണ്ട കെട്ടിടത്തേയാണ് ബസലിക്ക എന്ന് വിശേഷിപ്പിക്കുന്നത്. മുകളിലായി അര്‍ദ്ധവൃത്താകൃതിയിലോ ബഹുഭുജകോണാകൃതിയിലോ ഉള്ള ഒരു താഴികകുടത്തോട് കൂടിയ ഇത്തരം കെട്ടിടങ്ങള്‍ പുരാതന റോമിലെ സാധാരണ കാഴ്ചയായിരുന്നു. ഈ താഴികകുടങ്ങളുടെ കീഴിലായിരിക്കും റോമന്‍ ചക്രവര്‍ത്തിമാരുടേയോ ന്യായാധിപന്‍മാരുടേയോ ഇരിപ്പിടം. ആദ്യകാലങ്ങളില്‍ ബസലിക്ക എന്ന വാക്കിന് മതവുമായോ ദേവാലയവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. 'ബസലിയോസ്‌' എന്ന ഗ്രീക്ക്‌ വാക്കില്‍ നിന്നുമാണ് ബസലിക്ക എന്ന വാക്ക്‌ ഉത്ഭവിക്കുന്നത്. ‘രാജാവ്‌’ എന്നാണ് ഈ ഗ്രീക്ക്‌ വാക്കിന്റെ അര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ ബസലിക്ക എന്നത് പരമാധികാരിയുടെ ഇരിപ്പിടമാണ്. പിന്നീട് യേശുവിന്റെ രാജത്വവുമായി ബന്ധപ്പെടുത്തി ക്രൈസ്തവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വേദികള്‍ക്ക് ഈ കെട്ടിടത്തിന്റെ രൂപകല്‍പ്പനാ ശൈലി സ്വീകരിക്കുകയാണ് ഉണ്ടായത്‌. യഥാര്‍ത്ഥ ന്യായാധിപനും, ഭരണകര്‍ത്താവും ക്രിസ്തുവായതിനാല്‍ ക്രമേണ റോമന്‍ ന്യായാധിപന്‍മാരുടേയും ചക്രവര്‍ത്തിമാരുടേയും സ്ഥാനം ക്രിസ്തുവിനു സമര്‍പ്പിക്കപ്പെടുകയായിരിന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ലോകമാകമാനമായി എണ്ണമറ്റ കത്തോലിക്കാ ദേവാലയങ്ങള്‍ ഈ നിര്‍മ്മാണശൈലി സ്വീകരിച്ചു. അമേരിക്കയില്‍ മാത്രം ഏതാണ്ട് 86-ഓളം ബസലിക്ക ദേവാലയങ്ങള്‍ ഉണ്ട്. രണ്ടുതരം ബസലിക്കകള്‍ ഉണ്ട്. മേജര്‍ ബസലിക്കകളും, മൈനര്‍ ബസലിക്കകളും. റോമിലെ ചരിത്രപ്രാധാന്യമുള്ള ബസലിക്കകള്‍ മേജര്‍ ബസലിക്കകളില്‍ ഉള്‍പ്പെടുന്നു. സെന്റ്‌ പീറ്റേഴ്സ്, സെന്റ്‌ ജോണ്‍ ലാറ്ററന്‍, സെന്റ്‌ മേരി മേജര്‍, സെന്റ്‌ പോള്‍ തുടങ്ങിയ ബസലിക്കകളാണ് മേജര്‍ ബസിലിക്കകള്‍ക്ക് ഉദാഹരണം. എന്നാല്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും തന്നെ മൈനര്‍ ബസലിക്കകള്‍ കാണാവുന്നതാണ്. ഭാരതത്തില്‍ 22 ദേവാലയങ്ങള്‍ക്കാണ് മൈനര്‍ ബസലിക്കാ പദവി ലഭിച്ചിട്ടുള്ളത്. ഒരു ദേവാലയം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടണമെങ്കില്‍ പ്രാദേശിക മെത്രാന്റെ പ്രത്യേക അപേക്ഷ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കണം. മാര്‍പാപ്പയുടെ അനുമതിയോടെ മാത്രമാണ് ദേവാലയത്തെ മൈനര്‍ ബസലിക്കയായി ഉയര്‍ത്തുക. എന്നാല്‍ ആ ദേവാലയം കാഴ്ചക്ക്‌ മനോഹരവും ചരിത്രസമ്പുഷ്ടവുമായിരിക്കണമെന്നുണ്ട്. മറ്റ് ദേവാലയങ്ങളെ അപേക്ഷിച്ച് (കത്തീഡ്രല്‍ ദേവാലയങ്ങള്‍ ഒഴികെ) അപ്പസ്തോലിക മണിയും, കുടയും പ്രദക്ഷിണങ്ങളില്‍ ഉപയോഗിക്കുവാനുള്ള ചില പ്രത്യേക അവകാശങ്ങള്‍ ബസലിക്ക ദേവാലയങ്ങള്‍ക്കുണ്ട്. അതേ സമയം ഓരോ രൂപതയുടേയും ആസ്ഥാന ദേവാലയത്തെയാണ് കത്തീഡ്രല്‍ എന്ന് വിളിക്കുന്നത്. മെത്രാന്റെ കേന്ദ്ര ദേവാലയവും ഇതാണ്. മെത്രാന്റെ ഇരിപ്പിടമെന്ന നിലയിലാണ് ദേവാലയത്തിന് കത്തീഡ്രല്‍ പദവി നല്‍കുക. രൂപതയുടെ ആസ്ഥാന പരിസരത്തെ ഏറ്റവും പഴക്കമുള്ള ദേവാലയമായിരിക്കും കത്തീഡ്രല്‍ ദേവാലയം. ‘ഇരിപ്പിടം’ എന്നര്‍ത്ഥം വരുന്ന 'കത്തേഡ്രാ' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നുമാണ് കത്തീഡ്രല്‍ എന്ന പദമുണ്ടായത്. ചില കത്തീഡ്രല്‍ ദേവാലയങ്ങള്‍ക്ക് ബസലിക്ക പദവിയും ഉണ്ടായിരിക്കും. വാസ്തവത്തില്‍ മാര്‍പാപ്പ മെത്രാനായിട്ടുള്ള റോം രൂപതയുടെ കത്തീഡ്രല്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയല്ല. സാങ്കേതികമായി പറഞ്ഞാല്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്ക റോം രൂപതയിലല്ല എന്നതാണ് ഇതിനു കാരണം. വത്തിക്കാന്‍ സിറ്റി എന്ന സ്വതന്ത്ര രാജ്യത്തിലാണ് സെന്റ്‌ പീറ്റേഴ്സ് ബസലിക്ക. റോം രൂപതയുടെ കത്തീഡ്രല്‍ സെന്റ്‌ ജോണ്‍ ലാറ്ററന്‍ ദേവാലയമാണ്. ചുരുക്കത്തില്‍ ഒരു രൂപതയില്‍ ഒന്നിലധികം മൈനര്‍ ബസലിക്കകള്‍ ഉണ്ടാകാമെങ്കിലും ഒരു കത്തീഡ്രല്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
Image: /content_image/Mirror/Mirror-2018-01-02-12:45:47.jpg
Keywords: ബസലിക്ക
Content: 6799
Category: 1
Sub Category:
Heading: പള്ളിയില്‍ നിന്നു മടങ്ങിയവര്‍ക്കു നേരെ വെടിവെയ്പ്പ്: 14 പേര്‍ കൊല്ലപ്പെട്ടു
Content: അബൂജ: നൈജീരിയയില്‍ പുതുവത്സര രാത്രിയില്‍ പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കുശേഷം പള്ളിയില്‍നിന്നു മടങ്ങിയവര്‍ക്കു നേര്‍ക്ക് തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഹർകോർട്ട്​ തുറമുഖത്തുനിന്ന്​ 90 കിലോമീറ്റർ അകലെയുള്ള ഒമോകു നഗരത്തിലെ ദേവാലയത്തില്‍ നിന്ന്​ മടങ്ങിയവർക്കുനേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. 12 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പുലര്‍ച്ചെ 12.30നു തോക്കുധാരി വിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരിന്നുവെന്ന്‍ അക്രമത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂയര്‍ ആഘോഷത്തിനിടെ കരിമരുന്ന് പ്രയോഗം പലയിടങ്ങളിലും നടന്നതിനാല്‍ വെടിവെയ്പ്പാണെന്ന് പ്രദേശവാസികള്‍ അറിഞ്ഞിരിന്നില്ല. അക്രമിക്കായി പോലീസ്​ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കടുത്ത ദാരിദ്ര്യം നിലനിൽക്കുന്ന ഇൗ പ്രദേശത്ത്​ സായുധസംഘങ്ങൾ കലാപങ്ങൾ നടത്തുന്നത്​ പതിവ് സംഭവമായിരിക്കുകയാണ്​​. നൈജീരിയായിലെ പല നഗരങ്ങളും ഇത്തരത്തിലുള്ള സായുധസംഘങ്ങളാണ്​ നിയന്ത്രിക്കുന്നത്​. നൂറു കണക്കിന് ക്രൈസ്തവരാണ് ഓരോ വർഷവും നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ വധിക്കപ്പെടുന്നത്. 2016 ഒക്ടോബർ മുതൽ ഫുലാനി സംഘം നടത്തുന്ന ആക്രമണത്തില്‍ ഇരുന്നൂറിനു മുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-01-03-04:10:27.jpg
Keywords: നൈജീ
Content: 6800
Category: 18
Sub Category:
Heading: മാന്നാനത്തെ ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍
Content: മാന്നാനം: വിശുദ്ധ ചാവറയച്ചന്‍റെ പാദസ്പര്‍ശമേറ്റ മാന്നാനത്തിന്റെ വീഥികളിലൂടെ കത്തിച്ച മെഴുകുതിരിയുമായി ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചു ആശ്രമ ദേവാലയത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണം കെഇ കോളജ്, മറ്റപ്പള്ളിക്കവല, ഫാത്തിമ മാതാ കപ്പേള വഴി തിരികെ ദേവാലയത്തിലാണ് സമാപിച്ചത്. വൈകുന്നേരം പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നായിരുന്നു ജപമാല പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ ഇന്നു രാവിലെ കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥാടനം 10.30നു മാന്നാനം ആശ്രമ ദേവാലയത്തില്‍ എത്തിച്ചേരും. 11ന് സിഎംഐ സഭയിലെ നവ വൈദികര്‍ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ അച്ചാണ്ടിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന പിടിയരി ഊണില്‍ (നേര്‍ച്ച ഭക്ഷണം) മുഴുവന്‍ വിശ്വാസികളും പങ്കെടുക്കും. വൈകുന്നേരം 4.30നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് പ്രസുദേന്തി തിരി നല്‍കല്‍. ആറിന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിക്കപ്പെടുന്ന പ്രദക്ഷിണത്തില്‍ മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയുമായി ആയിരങ്ങള്‍ പങ്കെടുക്കും. പ്രദക്ഷിണം ഫാത്തിമ മാതാ കപ്പേളയില്‍ എത്തുന്‌പോള്‍ ഫാ.ഡേവിസ് ചിറമ്മേല്‍ സന്ദേശം നല്‍കും.
Image: /content_image/India/India-2018-01-03-04:40:15.jpg
Keywords: ചാവറ
Content: 6801
Category: 18
Sub Category:
Heading: മാര്‍ ജേക്കബ് മനത്തോടത്തിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷം
Content: വളമംഗലം: പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ മെത്രാഭിഷേക രജതജൂബിലി സ്വന്തം ഇടവകയായ വളമംഗലം തിരുഹൃദയ ദേവാലയത്തില്‍ നാളെ ആഘോഷിക്കും. വൈകുന്നേരം 4.30ന് കപ്പേള ജംഗ്ഷനില്‍നിന്നു ബിഷപ്പിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇടവകജനങ്ങളും പൗരാവലിയും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു ജൂബിലേറിയന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കൃതജ്ഞതാബലിയില്‍ ഇടവക വൈദികരടക്കം നിരവധി വൈദികര്‍ സഹകാര്‍മികരാകും. എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന അനുമോദന സമ്മേളനം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ഫാ. ഏബ്രഹാം കിടങ്ങേന്‍ സ്വാഗതവും ആന്റണി അറക്കത്തറ നന്ദിയും പറയും. പളളിപ്പുറം ഫൊറോനാ വികാരി ഫാ. ജോസ് ഒഴലക്കാട്, കെ.സി. വേണുഗോപാല്‍ എംപി, എ.എം. ആരീഫ് എംഎല്‍എ, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാസോമന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
Image: /content_image/India/India-2018-01-03-05:05:22.jpg
Keywords: മനത്തോ
Content: 6802
Category: 18
Sub Category:
Heading: അഖില കേരള ചാവറ ക്വിസ് 26ന്
Content: ആലപ്പുഴ: അഖില കേരള ചാവറ ക്വിസ് 26ന് രാവിലെ ഒന്‍പതു മുതല്‍ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ നടക്കും. ദീപിക ദിനപത്രത്തിന്റെയും പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയന്റെയും ഡി.എഫ്.സി. പള്ളിപ്പുറം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. വിശുദ്ധ ചാവറ പിതാവ് 11 വര്‍ഷം വൈദിക വിദ്യാര്‍ഥിയായും രണ്ടുവര്‍ഷം വികാരിയായും സേവനം ചെയ്ത ദേവാലയമാണ് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി. പാലയ്ക്കല്‍ തോമാ മല്പാന്‍ മെമ്മോറിയല്‍ ട്രോഫിയും 7500കാഷ് അവാര്‍ഡുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി പഴയകടവിലായ തട്ടാംപറന്പില്‍ ഔസേഫ് തോമസ് മെമ്മോറിയല്‍ ട്രോഫിയും, 5001രൂപ കാഷ് അവാര്‍ഡും. മൂന്നാം സമ്മാനമായി കോയിപറന്പില്‍ ചെറിയാന്‍ വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫിയും, 3001രൂപ കാഷ് അവാര്‍ഡും. വിശുദ്ധ ചാവറ പിതാവ് രചിച്ച 'ചാവരുള്‍'എന്ന കൃതിയുടെ 150ാം വാര്‍ഷികാഘോഷവും, പുണ്യാത്മാവായ പാലയ്ക്കല്‍ തോമാ മല്പാന്റെ അനുസ്മരണവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ചാവറ പിതാവിന്റെ ജീവചരിത്രത്തില്‍ നിന്ന് 60 ശതമാനവും കേരളസഭാ ചരിത്രത്തില്‍നിന്ന് 20 ശതമാനവും വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്ന് 20 ശതമാനവും ചോദ്യങ്ങളുണ്ടാകും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ 23 ന് മുന്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു ചാക്കോ കരിയില്‍ 7560950275, റോണി ചെറിയാന്‍ 7012735389, ജോബി ജോസഫ് 9562428364.
Image: /content_image/India/India-2018-01-03-05:20:12.jpg
Keywords: ചാവറ
Content: 6803
Category: 1
Sub Category:
Heading: ജീവന്റെ മഹത്വത്തെ വീണ്ടും വാഴ്ത്തിപ്പാടാന്‍ അമേരിക്ക ഒരുങ്ങുന്നു
Content: വാഷിംഗ്ടണ്‍ ഡി സി: ഗർഭഛിദ്രത്തിനെതിരെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന പ്രോലൈഫ് റാലികളിലൊന്നായ ‘മാർച്ച് ഫോർ ലൈഫ്’നായി അമേരിക്ക ഒരുങ്ങുന്നു. ജനുവരി 18-ന് ആണ് ലക്ഷകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒന്നിച്ചു കൂടുന്ന റാലി നടക്കുക. 1997 മുതൽ ക്രിസ്ത്യൻ ഗാനരംഗത്ത് സജീവമായ ടിഫാനി അര്‍ബക്കിള്‍ ലീ അഥവാ പ്ലമ്പ് എന്ന ഗായികയുടെ സംഗീതനിശയോടെയാണ് 45-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലി നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് റാലിയും തുടര്‍ന്നു ഒരു മണിക്ക് സുപ്രീം കോടതിയിലേക്കും ക്യാപ്പിറ്റോൾ ബിൽഡിങ്ങിലേക്കും മാർച്ചും നടക്കും. മൂന്ന് മണിക്ക് മാർച്ച് പൂർത്തിയാകുന്നതോടെ ആളുകൾ സുപ്രീം കോടതിക്ക് സമീപം തമ്പടിക്കും. അതിനുശേഷം മാർച്ച് ഫോർ ലൈഫ് പ്രവർത്തകർ തങ്ങളുടെ സെനറ്റർമാരുമായി ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കും. തുടർന്ന് മാർച്ച് ഫോർ ലൈഫ് ഒരുക്കിയിരിക്കുന്ന പ്രദർശനം കാണാന്‍ എല്ലാവര്‍ക്കും അവസരം നല്‍കും. കഴിഞ്ഞ വര്‍ഷം റാലിയെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് സംബോധന ചെയ്തു സംസാരിച്ചിരിന്നു. ഇത്തവണയും പ്രോലൈഫ് പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ സാന്നിധ്യം സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മാര്‍ച്ച് ഫോര്‍ എഡ്യുക്കേഷന്റേയും, ഡിഫെന്‍സ് ഫണ്ടിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വാഷിംഗ്ടന്‍ ഡി.സി. യില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’. മുന്‍വര്‍ഷങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ഇത്തവണത്തെ റാലിയിലും തുടർന്നുള്ള വിശുദ്ധ കർമ്മങ്ങളിലും, മഹാകൂട്ടായ്മയിലും പങ്കെടുക്കുന്നവർക്ക് സമ്പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് വാഷിംഗ്ടൻ ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ഡൊണാൾഡ് വൂയേളും അർലിംഗ്ടൺ ബിഷപ്പ് മൈക്കേൽ ബുർബിഡ്ജും പ്രഖ്യാപിച്ചിട്ടുണ്ട്. നന്നായി കുമ്പസാരിച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും, പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, തങ്ങളുടെ രോഗവും കഷ്ടതകളും ദൈവത്തിനു സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണെങ്കില്‍ പ്രായാധിക്യവും മാരകമായ രോഗവും കാരണം റാലിയില്‍ സംബന്ധിക്കുവാന്‍ കഴിയാത്തവര്‍ക്കും പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്നും ബിഷപ്പുമാര്‍ പ്രഖ്യാപിച്ചു. 1974 ജനുവരി 22-നായിരുന്നു ആദ്യമായി 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലി അമേരിക്കയില്‍ സംഘടിപ്പിച്ചത്. വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് ഇതില്‍ സംബന്ധിക്കുന്നത്. പ്രോലൈഫ് സമീപനം വെച്ചു പുലര്‍ത്തുന്ന ഭരണമാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ കാഴ്ചവെക്കുന്നത്. താന്‍ അധികാരത്തില്‍ എത്തിയാല്‍ ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്ന ന്യായാധിപന്‍മാരെ കോടതികളില്‍ നിയമിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഭരണം ലഭിച്ച ഉടനെ അദ്ദേഹം, ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റീസ് നീല്‍ ഗോര്‍സച്ചിനെ യുഎസ് സുപ്രീം കോടതി ജസ്റ്റീസായി നിയമിച്ചു. അധികം വൈകാതെ തന്നെ ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യു‌എന്‍ സംഘടനയായ യുണൈറ്റഡ്‌ നേഷന്‍സ്‌ പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായവും ഭരണകൂടം നിര്‍ത്തലാക്കിയിരിന്നു.
Image: /content_image/News/News-2018-01-03-06:53:37.jpg
Keywords: ഫോര്‍ ലൈഫ്, പ്രോലൈഫ്
Content: 6804
Category: 1
Sub Category:
Heading: വിവാഹത്തെക്കുറിച്ചുള്ള തിരുസഭയുടെ പാരമ്പര്യം സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് ഖസാഖിസ്ഥാനി മെത്രാന്മാര്‍
Content: കിര്‍ഗിസ്ഥാന്‍: നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സഭാപ്രബോധനങ്ങള്‍ അനുസരിച്ച് ജീവിക്കാത്ത പുനര്‍വിവാഹിതരായ കത്തോലിക്കാ ദമ്പതികളും, വിവാഹ മോചിതരും ദിവ്യകാരുണ്യ സ്വീകരണത്തിന് അര്‍ഹരല്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട് ഖസാഖിസ്ഥാനിലെ മെത്രാന്‍മാര്‍. ഡിസംബര്‍ 31 ഞായറാഴ്ച പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് മൂന്നു ബിഷപ്പുമാര്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹികലേഖനമായ അമോരിസ് ലെത്തീസ്യ പുറത്തുവന്നതിന് ശേഷം ചില മെത്രാന്‍മാര്‍ നടത്തിയ പരാമര്‍ശങ്ങളുടെ വെളിച്ചത്തിലാണ് ബിഷപ്പുമാരുടെ പ്രസ്താവന. അസ്താനയിലെ മരിയ സാന്തിസ്സിമായിലെ ആര്‍ച്ച് ബിഷപ്പ് ടോമഷ്‌ പെട്ടാ, രൂപതയുടെ സഹായ മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍, കരഗന്ധ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ജാന്‍ പാവെല്‍ ലെങ്ങാ എന്നിവരാണ് സംയുക്തമായി പ്രസ്താവന ഇറക്കിയത്. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹിക ലേഖനം പുറത്തുവന്നതിന് ശേഷം മാള്‍ട്ട, സിസിലി തുടങ്ങിയ രാജ്യങ്ങളിലെ ചില മെത്രാന്മാര്‍ വിവാഹമോചനം നേടിയവരും പുനര്‍ വിവാഹിതരും വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് അര്‍ഹരാണെന്ന നിലപാട് കൈകൊണ്ടിരുന്നു. ഈ മെത്രാന്‍മാരുടെ നിലപാടുകള്‍ക്ക് സഭയിലെ തന്നെ ചിലരുടെ പിന്തുണയും ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മെത്രാന്‍മാരുടെ പ്രസ്താവന. മെത്രാന്‍മാരുടെ സഭാപാരമ്പര്യത്തിന് യോജിക്കാത്ത നിലപാടുകള്‍ വിശ്വാസ സമൂഹത്തിലും, വൈദികര്‍ക്കിടയിലും ആശയകുഴപ്പത്തിന് കാരണമായിരിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. വിവാഹ മോചിതരേയും പുനര്‍വിവാഹിതരേയും ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവദിക്കുന്നത് വിവാഹമോചനത്തിന് അംഗീകാരം നല്‍കുന്നതിനു തുല്യമാണെന്നും പ്രസ്താവനയിലുണ്ട്. പുനര്‍വിവാഹിതര്‍ക്കും വിവാഹമോചിതര്‍ക്കും ദിവ്യകാരുണ്യ സ്വീകരണം സാധ്യമാക്കുന്നതിന് കാലകാലങ്ങളായി സഭ നിഷ്കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകളെക്കുറിച്ചും മെത്രാന്‍മാര്‍ പരാമര്‍ശിക്കുന്നുണ്ട്. വിവാഹബന്ധത്തിന്റെ പവിത്രതക്കും സഭാനിലപാടിനും വേണ്ടി ജീവന്‍ ബലികഴിച്ച വിശുദ്ധന്‍മാരായ സ്നാപക യോഹന്നാന്‍, ജോണ്‍ ഫിഷര്‍, തോമസ്‌ മൂര്‍ എന്നിവരുടേയും വാഴ്ത്തപ്പെട്ട ലോറ വിക്കൂനയുടേയും ഉദാഹരണങ്ങളും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഒരുവര്‍ഷം മുന്‍പ് വിവാഹ ബന്ധത്തിന്റെ പവിത്രതയുടെ കാര്യത്തില്‍ തിരുസഭ പാരമ്പര്യമായി കൈകൊണ്ടുവരുന്ന നിലപാടുകള്‍ സംരക്ഷിക്കുവാന്‍ മാര്‍പാപ്പായ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ ആവശ്യപ്പെട്ട് ഈ മൂന്നു ബിഷപ്പുമാര്‍ വിശ്വാസസമൂഹത്തിന് കത്ത് അയച്ചിരിന്നു.
Image: /content_image/News/News-2018-01-03-08:08:37.jpg
Keywords: ഷ്നീ, അത്താനേ
Content: 6805
Category: 1
Sub Category:
Heading: റഷ്യയില്‍ മുപ്പത് വര്‍ഷത്തിനിടെ തുറന്നത് മുപ്പതിനായിരത്തോളം ദേവാലയങ്ങള്‍
Content: മോസ്ക്കോ: കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലായി റഷ്യയില്‍ ആരംഭിച്ചത് മുപ്പതിനായിരം ദേവാലയങ്ങൾ. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ 80,000 ദേവാലയങ്ങള്‍ റഷ്യയില്‍ വിശ്വാസികള്‍ക്ക് തുറന്ന്‍ കൊടുക്കുമെന്നാണ് വിലയിരുത്തല്‍. വിശ്വാസികളുടെ സാമ്പത്തിക സഹായവും അദ്ധ്വാനവും വഴി പണികഴിപ്പിച്ചവയാണ് ഓരോ ദേവാലയങ്ങളെന്നും പണി കഴിപ്പിച്ച ദേവാലയങ്ങൾ പുരാതന സ്മാരകങ്ങളായി സംരക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ മെട്രോപ്പോളീറ്റന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ് പറഞ്ഞു. 1988- ൽ മൂന്ന് ദേവാലയത്തില്‍ നിന്ന്‍ ആരംഭിച്ചത് ഇന്ന് നാല്പതിനായിരത്തോളം ആരാധനാലയങ്ങളിലേക്ക് വളര്‍ന്നു. 1917ൽ നടന്ന റഷ്യയിലെ ബോള്‍ഷേവിക് വിപ്ലവത്തിന്റെ തുടർന്ന് അടച്ച ദേവാലയങ്ങള്‍ എല്ലാം പ്രവര്‍ത്തനനിരതമാകുവാന്‍ 2050 വരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരത്തിയഞ്ഞൂറ് ആശ്രമങ്ങളിൽ നിലനിന്നിരുന്ന സോവിയറ്റ് റഷ്യയിൽ ഇപ്പോൾ ആയിരത്തിനടുത്ത് ആശ്രമങ്ങളാണ് പ്രവർത്തിക്കുന്നത്. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്‍മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ ശ്രമം ആരംഭിച്ചത്. റഷ്യന്‍ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന വ്ലാഡിമിര്‍ ലെനിന്‍ തീര്‍ത്തും ക്രിസ്തുമത വിരോധിയായിരുന്നു. സ്വര്‍ഗ്ഗീയരാജ്യമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന സാര്‍ ചക്രവര്‍ത്തിമാരുടെ പ്രതിനിധികളായിട്ടായിരുന്നു ക്രൈസ്തവ പുരോഹിതരെ ലെനിന്‍ കണ്ടിരുന്നത്. നൂറുകണക്കിനു വൈദികര്‍ അടക്കം അനേകം ക്രൈസ്തവരാണ് ഇക്കാലയളവില്‍ രക്തസാക്ഷിത്വം വരിച്ചത്. എന്നാൽ 1991ൽ സോവിയറ്റ് യൂണിയൻ നേതൃത്വം പിൻമാറിയതിനെ തുടർന്ന് ഓർത്തഡോക്സ് സഭ ശക്തി പ്രാപിക്കുകയായിരുന്നു. പീഡനങ്ങളാല്‍ ശക്തി പ്രാപിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നു റഷ്യ. റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിന്റെ പരസ്യ പിന്തുണയും പങ്കാളിത്തവും റഷ്യൻ സഭയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം റഷ്യയിലെ നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്ന റിപ്പോര്‍ട്ട് വന്നിരിന്നു. സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് റഷ്യ കുറിച്ചിരിക്കുന്നത്.
Image: /content_image/News/News-2018-01-03-10:21:19.jpg
Keywords: റഷ്യ
Content: 6806
Category: 1
Sub Category:
Heading: യേശുവിനെ നിന്ദിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ട് കനേഡിയന്‍ പ്രധാനമന്ത്രി
Content: ഒട്ടാവ: യേശുവിനെ നിന്ദിക്കുന്ന തരത്തിലുള്ള ചിത്രമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ചിത്രം വിവാദത്തില്‍. ജസ്റ്റിന്‍ ട്രൂഡോയും അദ്ദേഹത്തിന്റെ സഹോദരന്‍ അലക്സാണ്ട്രെയും ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ‘ദി ലാസ്റ്റ് സപ്പര്‍’ എന്ന പ്രശസ്ത ചിത്രത്തിലെ യേശുവിന്റേയും ശിഷ്യന്‍മാരുടേയും മുഖങ്ങള്‍ക്ക് പകരം ജന്മദിന തൊപ്പിയണിഞ്ഞ മഞ്ഞ നിറത്തിലുള്ള ഇമോജികള്‍ പ്രിന്റ്‌ ചെയ്ത സ്വെറ്റര്‍ ധരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സ്വെറ്ററിന്‍മേല്‍ ‘ഹാപ്പി ബെര്‍ത്ത്ഡേ’ എന്ന എഴുത്തുമുണ്ട്. കനേഡിയന്‍ പാര്‍ലമെന്‍റ് അംഗവും മാണിടോബാ പ്രവിശ്യയിലെ പോര്‍ട്ടേജ്-ലിസ്ഗാര്‍ ജില്ലയുടെ പ്രതിനിധിയുമായ കാന്‍ഡിസ് ബെര്‍ജെനാണ് ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. യേശുവിന്‍റെയും ശിഷ്യന്‍മാരുടേയും ചിത്രങ്ങളില്‍ കാര്‍ട്ടൂണ്‍ മുഖങ്ങള്‍ പ്രിന്റ്‌ ചെയ്തു എന്തിനാണ് ക്രിസ്ത്യാനികളെ അപമാനിച്ചതെന്ന ചോദ്യവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാന്‍ഡിസ് ബെര്‍ജെന്‍ ചോദിച്ചു. പാശ്ചാത്യ ലോകത്തെ ജസ്റ്റിനെപ്പോലെയുള്ള നേതാക്കള്‍ ക്രൈസ്തവരെ കളിയാക്കുന്നതിന് പകരം ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്ന അഭിപ്രായമുള്ളവര്‍ തന്റെ പോസ്റ്റ്‌ പങ്കുവെക്കണമെന്നും കാന്‍ഡിസ് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. ക്രിസ്തുമസ് ദിനത്തില്‍ തന്നെയാണ് ജസ്റ്റിന്റേയും അദ്ദേഹത്തിന്റെ സഹോദരന്‍ അലക്സാണ്ട്രെയുടേയും ജന്മദിനം. ഷെല്‍ഫീസ്‌ ഇന്‍കോര്‍പ്പറേഷന്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന സ്വെറ്ററാണ് ‘ഹാപ്പി ബെര്‍ത്ത്‌ഡേ ജീസസ് സ്വെറ്റര്‍’. ഇതിനുമുന്‍പും യേശുവിന്റെ പല പ്രതീകങ്ങളും അവര്‍ തങ്ങളുടെ കച്ചവടത്തിന്റെ വിജയത്തിനായി ഉപയോഗിച്ചിട്ടുണ്ട്. തങ്ങളുടെ ഉല്‍പ്പന്നം ധരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നില്‍ക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് കമ്പനി പ്രസ്തുത ഫോട്ടോ തങ്ങളുടെ വെബ് പേജില്‍ പ്രസിദ്ധീകരിച്ചത്. അടുത്ത ക്രിസ്തുമസില്‍ നിങ്ങളും ഷെല്‍ഫീസ്‌ ധരിക്കുവിന്‍ എന്ന ആഹ്വാനവും കമ്പനിയുടെ വെബ്പേജില്‍ ഉണ്ട്. അതേസമയം ഈ ചിത്രം അമേരിക്കന്‍ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ റെഡ്ഢിറ്റില്‍ ഒരു വര്‍ഷം മുന്‍പ് പ്രത്യക്ഷപ്പെട്ട ചിത്രമാണെന്നും പറയപ്പെടുന്നു. ഭ്രൂണഹത്യ, ഗര്‍ഭനിരോധനം തുടങ്ങിയ കാര്യങ്ങളില്‍ കത്തോലിക്കാസഭയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടാണ് ജന്മംകൊണ്ട് കത്തോലിക്കനായ ജസ്റ്റിന്‍ ട്രൂഡോ പലപ്പോഴും കൈകൊണ്ടിട്ടുള്ളത്‌. അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ട അദ്ദേഹം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുവാന്‍ കോടികളാണ് സംഭാവന ചെയ്തത്. ജസ്റ്റിന്‍ ട്രൂഡോയുടെ പ്രവര്‍ത്തിയെ അപലപിച്ച് രംഗത്തെത്തിയ കണ്‍സര്‍വേറ്റീവ് അംഗമായ കാന്‍ഡിസ് ബെര്‍ജെന്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിരവധി തവണ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കാനഡയുടെ ഹൗസ് ഓഫ് കോമണ്‍സില്‍ ലോകത്ത് ഏറ്റവുമധികം മതപീഡനത്തിനിരയായികൊണ്ടിരിക്കുന്നവര്‍ ക്രിസ്ത്യാനികളാണെന്ന പ്രഖ്യാപനം കാന്‍ഡിസ് നടത്തിയിരുന്നു. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ പാശ്ചാത്യലോകത്ത് ആരും തന്നെയില്ലായെന്നത് നിര്‍ഭാഗ്യകരമാണെന്നും കാന്‍ഡിസ് അന്ന് പറഞ്ഞു.
Image: /content_image/News/News-2018-01-03-11:58:54.jpg
Keywords: കാനഡ
Content: 6807
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് ആശ്രമ ദേവാലയത്തില്‍ സമാപനം
Content: മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ സ്മരണ പുതുക്കിയുള്ള തിരുനാളിന് മാന്നാനം ആശ്രമ ദേവാലയത്തില്‍ സമാപനം. ജാതിമതഭേദമെന്യേ ആയിരങ്ങളാണ് ഈ ദിവസങ്ങളില്‍ ആശ്രമത്തില്‍ എത്തിയത്. സമാപന ദിനമായ ഇന്നലെ രാവിലെ മുതല്‍ ആശ്രമത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരിന്നു. രാവിലെ കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തില്‍നിന്നു തുടങ്ങിയ തീര്‍ത്ഥാടനം 10.30ന് ആശ്രമ ദേവാലയത്തില്‍ വിശുദ്ധന്റെ കബറിടത്തിങ്കല്‍ എത്തിച്ചേര്‍ന്നു. 11ന് സിഎംഐ സഭയിലെ നവവൈദികര്‍ പ്രിയോര്‍ ജനറാള്‍ ഫാ.പോള്‍ അച്ചാണ്ടിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ വിതരണം നടന്നു. വൈകുന്നേരം 4.30നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് പ്രസുദേന്തി തിരി നല്‍കലിനുശേഷം ആറിനു ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ചു. വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയായി ഉണ്ടായിരിന്നു. വിശുദ്ധന്റെ തിരുസ്വരൂപത്തെ കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ അനുഗമിച്ചു. പ്ര​ദ​ക്ഷി​ണം ഫാ​ത്തി​മ മാ​താ ക​പ്പേ​ള​യി​ൽ എ​ത്തി​യ​പ്പോ​ൾ ഫാ.​ഡേ​വി​സ് ചി​റ​മ്മേ​ൽ സ​ന്ദേ​ശം ന​ൽ​കി. തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തോ​ടെയാണ് തിരുനാളിന് സമാപനമായത്.
Image: /content_image/India/India-2018-01-04-04:04:20.jpg
Keywords: ചാവറ