Contents
Displaying 6511-6520 of 25125 results.
Content:
6818
Category: 18
Sub Category:
Heading: ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ഞായറാഴ്ച
Content: ഹൈദരാബാദ്: സീറോ മലബാര്‍ സഭയ്ക്കായി വത്തിക്കാന്‍ പുതുതായി അനുവദിച്ച ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനത്തിനും പ്രഥമ മെത്രാനായ മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികാരി ജനറാള്‍ ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കലിന്റെ നേതൃത്വത്തില്‍ നൂറോളം അംഗങ്ങളുള്ള വിപുലമായ ഒരു കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിനു തുടങ്ങുന്ന തിരുക്കര്‍മങ്ങള്‍ക്കും തുടര്‍ന്നുള്ള പൊതുയോഗത്തിനുമായി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും സുഗമമായി എത്തിച്ചേരാവുന്ന വിധത്തില്‍ ബാലാപൂരിലെ സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്‍വെന്‍ഷന്‍ ഹാളിലാണ് വേദി ഒരുക്കിയിരിക്കുന്നത്. സ്ഥാനാരോഹണ ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനമധ്യേ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്കും.വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള പ്രത്യേക സമിതിയുടെ സെക്രട്ടറി ഡോ. സിറില്‍ വാസിലും ഹൈദരാബാദ് ആര്‍ച്ച് ബിഷപ് ഡോ. തുമ്മാ ബാലയും പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനു പുറമെ തെലുങ്കാന മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും പുതിയ രൂപതയ്ക്കും അധ്യക്ഷനും ആശംസകളര്‍പ്പിച്ചു പ്രസംഗിക്കും. ഭാരതത്തിനകത്തും പുറത്തും നിന്നായി 60 മെത്രാന്മാര്‍ക്കും റോമില്‍നിന്നുള്ള പ്രത്യേക പ്രതിനിധികള്‍ക്കും പുറമെ നിരവധി രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് രാജ്യമെമ്പാടുംനിന്നായി ആയിരക്കണക്കിനു വിശ്വാസികള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Image: /content_image/India/India-2018-01-05-05:06:07.jpg
Keywords: ഷംഷാ

6819
Category: 1
Sub Category:
Heading: നൈജീരിയായില്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ച് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം: സ്ത്രീകള്‍ മാനഭംഗത്തിനിരയായി
Content: അബൂജ: പുതുവര്‍ഷത്തില്‍ നൈജീരിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ക്വാര സംസ്ഥാനത്തെ ഇലോറിയിലെ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ളാമിക മൗലീകവാദികളുടെ ആക്രമണം. അക്രമത്തില്‍ നിരവധി സ്ത്രീകള്‍ മാനഭംഗത്തിനിരയാവുകയും, ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (CAN) സംഘടനയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പുതുവര്‍ഷത്തോടനുബന്ധിച്ചുണ്ടായ പാതിരാകുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്ന ക്രിസ്ത്യന്‍ സ്ത്രീകളാണ് മാനഭംഗത്തിനിരയായതെന്ന് സംഘടനയുടെ ക്വാര സ്റ്റേറ്റ് ചെയര്‍മാന്‍ പ്രൊഫ. തിമോത്തി ഉപൂല ഇലോറിനില്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമത്തിനിരയായ സ്ത്രീകള്‍ മാനം രക്ഷിക്കുവാന്‍ വേണ്ടി നഗ്നരായ നിലയില്‍ അടുത്തുള്ള മെത്തഡിസ്റ്റ് കത്തീഡ്രലിലേക്കാണ് ഓടികയറിയത്. ഇതിനിടെ അക്രമികള്‍ ദേവാലയത്തിന്റെ ഗേറ്റ് നശിപ്പിക്കുകയും, ദേവാലയകെട്ടിടം തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ‘അല്ലാഹു അക്ബര്‍’ എന്ന് മുദ്രാവാക്യം വിളിച്ച്, ഇത് മുസ്ലീങ്ങളുടെ നാടാണ് എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികള്‍ ക്രൈസ്റ്റ് അപ്പസ്തോലിക് ദേവാലയത്തിന്റെ ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. പിന്നീട് സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് നീങ്ങിയ അക്രമികള്‍ ദേവാലയ കെട്ടിടം നശിപ്പിക്കുകയും വിശുദ്ധരുടെ രൂപങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പുതുവര്‍ഷ കാര്‍ണിവല്‍ സംഘടിപ്പിക്കുവാന്‍ പദ്ധതിയിട്ടിരുന്ന ക്രിസ്ത്യന്‍ യുവാക്കളും ആക്രമണത്തിനിരയാവുകയുണ്ടായി. ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതിനും, സ്ത്രീകള്‍ മാനഭംഗത്തിനിരയായതിനും പിന്നില്‍ മുസ്ലീം മതമൗലീകവാദികളാണെന്ന്‍ പ്രൊഫ. ഉപൂല പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമത്തെ ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. പോലീസും സുരക്ഷാവിഭാഗങ്ങളും സമയോജിതമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇത്ര ക്രൂരമായ ആക്രമണം ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരികയില്ലായിരുന്നുവെന്നും ഇത്തരം ആക്രമങ്ങള്‍ തടയണമെങ്കില്‍ ഗവണ്‍മെന്റ് ഇച്ചാശക്തിയോടെ പ്രവര്‍ത്തിക്കണമെന്നും പ്രൊഫ. ഉപൂല പറഞ്ഞു. നേരത്തെ നൈജീരിയായിലെ ഹർകോർട്ട് തുറമുഖത്തുനിന്ന് 90 കിലോമീറ്റർ അകലെയുള്ള ഒമോകു നഗരത്തിലെ ദേവാലയത്തില്‍ നിന്ന് പുതുവത്സര രാത്രിയില്‍ പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കുശേഷം മടങ്ങിയവർക്കുനേരെ വെടിവെയ്പ്പ് നടന്നിരിന്നു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരിന്നു. ഗുരുതര പരിക്കുകളോടെ 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Image: /content_image/News/News-2018-01-05-05:25:56.jpg
Keywords: നൈജീ

6820
Category: 18
Sub Category:
Heading: സിസ്റ്റര്‍ ജെര്‍മെയിനിന്റെ മൃതസംസ്ക്കാരം നാളെ
Content: കോതമംഗലം: ഇന്നലെ അന്തരിച്ച പ്രമുഖ വചനപ്രഘോഷകയും മെഡിക്കല്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്‌സ് (എംഎസ്‌ജെ) സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ ജെര്‍മെയിനിന്റെ മൃതസംസ്ക്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു കോതമംഗലം തങ്കളത്തെ പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയിലാണ് മൃതസംസ്ക്കാര ശുശ്രൂഷകള്‍ നടക്കുക. ഭൗതികദേഹം ഇന്നുച്ചകഴിഞ്ഞു മൂന്നു മുതല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ടെലിവിഷന്‍ പ്രഭാഷണങ്ങളിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ പ്രേക്ഷകര്‍ക്കു സുപരിചിതയായിരുന്ന സിസ്റ്റര്‍ ജെര്‍മെയിന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് അന്തരിച്ചത്. പരീക്കണ്ണി പാലത്തിങ്കല്‍ പരേതരായ വര്‍ക്കി അന്നംകുട്ടി ദമ്പതികളുടെ മകളാണ്. വാഴക്കുളം, കോതമംഗലം, ചെറുപുഴ, കോട്ടപ്പടി, ധര്‍മഗിരി വികാസ് എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷ ചെയ്തു. 1980 മുതല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലായിരിന്നു താമസം. സഹോദരങ്ങള്‍: ആന്റണി, സിസ്റ്റര്‍ ഗ്ലോറി എംഎസ്‌ജെ, ലിസി, ആനി, പരേതരായ വര്‍ഗീസ്, വാവച്ചന്‍.
Image: /content_image/India/India-2018-01-05-05:58:50.jpg
Keywords: സുവിശേഷ

6821
Category: 1
Sub Category:
Heading: കടുത്ത മതസ്വാതന്ത്ര്യ ലംഘനം നടത്തുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടുകൊണ്ട് അമേരിക്ക
Content: വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ ഏറ്റവുമധികം മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന പത്തു രാജ്യങ്ങളുടെ പട്ടിക അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു. ‘കണ്ട്രീസ് ഓഫ് പര്‍ട്ടിക്കുലര്‍ കണ്‍സേണ്‍’ (CPC) വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ബര്‍മ്മ, ചൈന, എറിത്രിയ, ഇറാന്‍, നോര്‍ത്ത് കൊറിയ, സുഡാന്‍, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി മതസ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളി നേരിടുന്ന രാജ്യങ്ങള്‍. നിരന്തരമായും അങ്ങേയറ്റം മോശമായ രീതിയില്‍ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളാണ് സിപിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ എന്നൊരു വിഭാഗം കൂടി ഇത്തവണത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനെ ഈ വിഭാഗത്തിലാണ് ചേര്‍ത്തിരിക്കുന്നത്.സിപിസി രാജ്യങ്ങളുടെയത്രത്തോളം നിയന്ത്രണം ഇല്ലെങ്കില്‍ പോലും ചില സാഹചര്യങ്ങളില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനത്തില്‍ ഏര്‍പ്പെടുകയോ, അല്ലെങ്കില്‍ അവയെ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന രാജ്യങ്ങളാണ് ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആഗോളതലത്തിലുള്ള മതസ്വാതന്ത്ര്യത്തെ കുറിച്ച് പഠിക്കുന്നതിന് 1998-ല്‍ സ്ഥാപിതമായ സര്‍ക്കാര്‍ കമ്മീഷനായ യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (USCIRF) ഈ പട്ടികയെ അംഗീകരിച്ചിട്ടുണ്ട്. അതേസമയം റഷ്യ, വിയറ്റ്നാം, സിറിയ, നൈജീരിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളും സിപിസി വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടതായിരുന്നുവെന്നും, പാക്കിസ്ഥാന്‍ ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ വിഭാഗത്തിനു പകരം സിപിസി വിഭാഗത്തിലായിരിന്നു ഉള്‍പ്പെടേണ്ടിയിരിന്നതെന്നും കമ്മീഷന്റെ ചെയര്‍മാനായ ഡാനിയല്‍ മാര്‍ക്ക് പറഞ്ഞു. പത്തുവര്‍ഷം മുന്‍പ് വരെ സിപിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന വിയറ്റ്‌നാം, കമ്മീഷന്റെ ഇടപെടല്‍ നിമിത്തം ഒഴിവാക്കപ്പെടുകയായിരുന്നു. എന്നാല്‍ വിയറ്റ്‌നാമിനെ വീണ്ടും സിപിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് യുഎസ്‌സിഐആര്‍എഫ് ആവശ്യപ്പെടുന്നത്. യഹോവ സാക്ഷികളെ തീവ്രവാദ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തി അവരെ നിയമപരമായി ആരാധനകള്‍ അര്‍പ്പിക്കുന്നതില്‍ നിന്നും, സുവിശേഷം പ്രഘോഷിക്കുന്നതില്‍ നിന്നും വിലക്കിയ റഷ്യയും സിപിസി വിഭാഗത്തില്‍ ഉള്‍പ്പെടേണ്ട രാജ്യമാണെന്ന അഭിപ്രായമാണ് കമ്മീഷനുള്ളത്.
Image: /content_image/News/News-2018-01-05-06:57:33.jpg
Keywords: മത

6822
Category: 1
Sub Category:
Heading: തിരുവനന്തപുരത്തു കന്യാസ്‌ത്രീകളെ ആക്രമിക്കുവാന്‍ ഹിന്ദു ഐക്യവേദിയുടെ ശ്രമം
Content: വിതുര: തിരുവനന്തപുരം ജില്ലയിലെ വിതുര വിസിറ്റേഷന്‍ കോണ്‍വെന്റിനുളളില്‍ കയറി കന്യാസ്‌ത്രീകളെ ആക്രമിക്കാന്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ ശ്രമം. ഇന്നലെ വൈകിട്ട് 8 മണിയോടെ സംഭവം. തേവിയോട് ദൈവപരിപാലന ദേവാലയത്തിലെ ബിസിസി വാര്‍ഷികം കഴിഞ്ഞ് കോണ്‍വെന്റിലെത്തിയ മദര്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ എലിസബത്തും സിസ്റ്റര്‍ മേബളിനു നേരെയുമാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആക്രമണത്തിന് ശ്രമിച്ചത്. ഇവരോട് പ്രവര്‍ത്തകര്‍ അശ്ലീല ഭാഷയില്‍ സംസാരിച്ചു. സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിതുര സബ് ഇന്‍സ്‌പെക്‌ടറും സംഘവും കോണ്‍വെന്റിലെത്തി സന്യാസിനിമാരുടെ മൊഴി രേഖപ്പെടുത്തി. ആക്രമണത്തിനെത്തിയവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് കന്യാസ്ത്രീകള്‍ പോലീസിനോട് പറഞ്ഞു. ബോണക്കാട് കുരിശുമല വിഷയത്തില്‍ സമരങ്ങള്‍ക്ക് മുന്‍ നിരയിലുണ്ടായിരുന്നവരാണ് വിസിറ്റേഷന്‍ സഭയിലെ സന്യാസിനിമാര്‍. സംഭവത്തെ അപലപിച്ചു കൊണ്ട് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് രംഗത്തെത്തി. കോണ്‍വെന്റിനുളളില്‍ അതിക്രമിച്ച് കടന്നു കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചത് കേരളത്തെയും ഉത്തരേന്ത്യ ആക്കാനുളള വര്‍ഗ്ഗീയവാദികളുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2018-01-05-07:58:28.jpg
Keywords: കന്യാസ്ത്രീ

6823
Category: 18
Sub Category:
Heading: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം പോലീസ് തടഞ്ഞു: വിശ്വാസികള്‍ക്ക് നേരെ ലാത്തിചാര്‍ജ്
Content: തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കു വിശ്വാസികള്‍ നടത്തിയ കുരിശുയാത്രയ്ക്കു നേരെ പോലീസിന്റെ അതിക്രമം. വിശ്വാസികള്‍ക്കു നേരെ പോലീസ് ലാത്തി വീശിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.നിരവധി പേർക്കു പരുക്കേറ്റു. നൂറുകണക്കിന് വിശ്വാസികളാണ് ഇന്ന്‍ ആദ്യവെള്ളിയാഴ്ച കുരിശുമല സന്ദര്‍ശനത്തിന് എത്തിയത്. യാത്രയ്ക്കു വേണ്ട സഹായങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി, സിസിഎഫ്, ഡിഎഫ്‌ഒ, റൂറല്‍ എസ്പി, ഡിവൈഎസ്പി തുടങ്ങിയവര്‍ക്ക് കുരിശുമല സംരക്ഷണ സമിതി കത്തു നല്‍കിയിരുന്നു. രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പിച്ചാണ് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികൾ എത്തിയത്. രൂപതയിലെ കെഎല്‍സിഎ, കെസിവൈഎം, കെഎല്‍സിഡബ്ല്യുഎ, ഭക്ത സംഘടനകള്‍ എന്നിവയാണ് കുരിശുമല യാത്രയ്ക്കു നേതൃത്വം നല്‍കുന്നത്. ബോണക്കാട് കുരിശുമലയിലെ വനഭൂമിയില്‍ 60 വര്‍ഷം മുൻപ് സ്ഥാപിച്ച കുരിശ് തകര്‍ത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. ഇതേത്തുടര്‍ന്ന് ഇങ്ങോട്ടുള്ള സന്ദര്‍ശനവും വനംവകുപ്പ് വിലക്കിയിരുന്നു. വര്‍ഷങ്ങളായി ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ കുരിശുമലയാത്ര നടത്താറുണ്ട്. എന്നാൽ, വനഭൂമിയിലേക്ക് ആരെയും കടത്തിവിടില്ലെന്ന കർശന നിലപാടിലാണ് പൊലീസ്.
Image: /content_image/India/India-2018-01-05-08:41:00.jpg
Keywords: ബോണക്കാട്

6824
Category: 1
Sub Category:
Heading: 2018-ലെ 'തെയ്സെ' യുവജന പ്രാര്‍ത്ഥനാസംഗമം മാഡ്രിഡില്‍
Content: സൂറിച്ച്: കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ് സഭകളിലെ യുവജനങ്ങളുടെ കൂട്ടായ്മയായ തെയ്സെയുടെ 2018-ലെ യൂറോപ്യന്‍ മേഖല പ്രാര്‍ത്ഥനാസംഗമം സ്പെയിനിലെ മാഡ്രിഡ് നഗരത്തില്‍ സമ്മേളിക്കും. സ്വിറ്റ്സര്‍ലണ്ടിലെ ബാസലില്‍ അരങ്ങേറിയ 2017 വര്‍ഷത്തെ സംഗമം സമാപിച്ച വേദിയിലാണ് തെയ്സെയുടെ ആത്മീയ ഉപദേശകന്‍ ബ്രദര്‍ ഈലോസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 28 മുതല്‍ 2019 ജനുവരി 1-വരെയാണ് സ്പെയിനിലെ മാഡ്രിഡില്‍ യുവജനങ്ങള്‍ സംഗമിക്കുക. “ശക്തി പകരുന്ന ആനന്ദം” എന്ന പ്രമേയവുമായിട്ടായിരിക്കും ഈ വര്‍ഷം മാഡ്രിഡില്‍ യുവജന പ്രാര്‍ത്ഥനാസംഗമം നടക്കുക. ക്രിസ്തു ജീവന്‍ സമര്‍പ്പിച്ചത് സകലര്‍ക്കുമായിട്ടാണെന്നും അതിനാല്‍ വേദനിക്കുന്നവരുടെ ചാരത്ത് നാം എത്തുകയും അവര്‍ക്ക് സാന്ത്വനമേകുകയും വേണമെന്ന വിളി തെയ്സെ ഇന്ന് ശക്തമായി സ്വീകരിക്കുന്നുണ്ടെന്നും ബ്രദര്‍ ഈലോസ് പ്രസ്താവനയില്‍ പറഞ്ഞു. എഴുപതുകളില്‍ സ്വിറ്റ്സര്‍ലണ്ടിലെ തെയ്സെ ഗ്രാമത്തില്‍ ബ്രദര്‍ റോജര്‍ ഷൂറ്റ്സ് ആരംഭിച്ച കൂട്ടായ്മയാണ് തെയ്സെ. 40-മത് സംഗമമാണ് ഡിസംബര്‍ 28-മുതല്‍ 2018 ജനുവരി 1-വരെ ബാസലില്‍ ഒത്തുചേര്‍ന്നത്. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 30,000-ല്‍ അധികം യുവജനങ്ങളാണ് പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്തത്. “ക്രിസ്തു ആനന്ദത്തിന്‍റെ സ്രോതസ്സ്” എന്ന പ്രമേയത്തിലൂന്നിയായിരിന്നു ഇത്തവണത്തെ സംഗമം. പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനം അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍, ക്രിസ്തുവിന്‍റെ സുവിശേഷം നമ്മെ ഐക്യപ്പെടുത്തണമെന്നും, വിഭജനത്തിന്‍റെ മുറിവുകള്‍ ഉണക്കി, ക്രൈസ്തവര്‍ കൈകോര്‍ത്തു നീങ്ങണമെന്നും, ക്രിസ്തുവിന് സാക്ഷ്യംവഹിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ യുവജന സഭൈക്യ കൂട്ടായ്മയ്ക്കു സന്ദേശം നല്‍കിയിരിന്നു.
Image: /content_image/News/News-2018-01-05-10:02:54.jpg
Keywords: യുവജന

6825
Category: 1
Sub Category:
Heading: 'ക്രിസ്താനുഭവ യോഗ ധ്യാനം' ഗുരുതരമായ തെറ്റ്: ഇടപെടലുമായി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍
Content: ഡല്‍ഹി: 'ക്രിസ്താനുഭവ യോഗ ധ്യാനം' കത്തോലിക്കാ വിശ്വാസ വിരുദ്ധമാണെന്ന മുന്നറിയിപ്പുമായി ഖസാഖിസ്ഥാനിലെ അസ്താന അതിരൂപത സഹായ മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍. കേരളത്തിലെ കാലടി ആസ്ഥാനമായി എംസിബിഎസ് സഭാംഗമായ ഫാ. സൈജു തുരുത്തിയില്‍ നടത്തുന്ന ക്രിസ്താനുഭവ യോഗ ധ്യാനത്തെ ചൂണ്ടിക്കാട്ടി വിശ്വാസികള്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ബിഷപ്പിന്റെ പ്രതികരണം. ക്രിസ്താനുഭവ യോഗധ്യാനത്തെ സാധൂകരിക്കുവാന്‍ ക്രൈസ്റ്റ് യോഗ റീട്രീറ്റ് സെന്‍റര്‍ തങ്ങളുടെ വെബ്സൈറ്റില്‍ നല്‍കിയ പഠനങ്ങളെ സൂചിപ്പിച്ചായിരിന്നു വിശ്വാസികള്‍ ഇ മെയില്‍ അയച്ചത്. സഭയുടെ പ്രബോധനങ്ങള്‍ യോഗ ധ്യാനത്തിന് എതിരാണെന്ന് തെളിയിക്കുന്ന രേഖകളും മെയിലില്‍ ഉള്‍ക്കൊള്ളിച്ചിരിന്നു. കത്തോലിക്കരായ ഓരോരുത്തര്‍ക്കും യാതൊരു കാരണവശാലും വിശ്വാസയോഗ്യമായി സ്വീകരിക്കാൻ കഴിയുന്ന ഒന്നല്ലാ യോഗ ധ്യാനമെന്നും ഇതിന് എതിരെയുള്ള രേഖകള്‍ ശരിയാണെന്നും ബിഷപ്പ് വ്യക്തമാക്കി. "ക്രിസ്താനുഭവയോഗ ധ്യാനം കത്തോലിക്കാ വിശ്വാസവിരുദ്ധമെന്നുള്ള താങ്കളുടെ അഭിപ്രായത്തെ പൂർണമായും ഞാൻ അംഗീകരിക്കുന്നു. കത്തോലിക്കാരായ നമുക്ക് യാതൊരു കാരണവശാലും വിശ്വാസയോഗ്യമായി സ്വീകരിക്കാൻ കഴിയുന്ന ഒന്നല്ല - ക്രൈസ്തവവത്ക്കരിച്ച യോഗ അഥവാ ക്രിസ്തു യോഗ. ഇതിനെതിരെയുള്ള രേഖകളില്‍ എല്ലാം വ്യക്തമാണ്". ഇതാണ് ബിഷപ്പ് അത്താനേഷ്യസിന്റെ മറുപടി. വടക്കെ അറേബ്യൻ വികാരിയേറ്റ് അധികാരിയായ ബിഷപ്പ് കാമില്ലോ ബാലിനും 'ക്രിസ്താനുഭവ യോഗ' തെറ്റാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരിന്നു. #{red->none->b->ഇ മെയില്‍ സംഭാഷണത്തിന്റെ സ്കീന്‍ഷോട്ട് }#
Image: /content_image/News/News-2018-01-05-14:29:44.jpg
Keywords: യോഗ

6826
Category: 1
Sub Category:
Heading: ചൈനീസ് സര്‍ക്കാര്‍ തടങ്കലിലായിരുന്ന ബിഷപ്പ് ഒടുവില്‍ മോചിതനായി
Content: ബെയ്ജീംഗ്: ചൈനീസ് സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താല്‍ കഴിഞ്ഞ എഴുമാസമായി പോലീസ് തടങ്കലിലായിരിന്ന ബിഷപ്പ് മോണ്‍. പീറ്റര്‍ ഷാവോ സൂമിന്‍ ഒടുവില്‍ മോചിതനായി. വത്തിക്കാന്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ വെന്‍സോ രൂപതയിലെ മെത്രാനാണ് മോണ്‍. ഷാവോ സൂമിന്‍. ബിഷപ്പിന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ധം ഉയര്‍ന്നിരിന്നു. ഇക്കഴിഞ്ഞ 3-ാം തീയതിയാണ് അദ്ദേഹം മോചിക്കപ്പെട്ടത്. പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷം മെയ് 18-നാണ് മോണ്‍. ഷാവോ സൂമിന്‍ പോലീസ് കസ്റ്റഡിയിലാവുന്നത്. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ രൂപതയില്‍ നിന്നും ഏറെ മാറി അജ്ഞാതമായ സ്ഥലത്തു താമസിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 18-ന് അദ്ദേഹത്തിന്റെ രൂപതയിലെ വിശ്വാസികള്‍ ബിഷപ്പിന്റെ മോചനത്തിനായി പ്രചാരണ പരിപാടികളും പ്രാര്‍ത്ഥനകളും ഉപവാസങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ പ്രചാരണ പരിപാടി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചൈന സന്ദര്‍ശിച്ച ജര്‍മ്മന്‍ അംബാസഡറായ മൈക്കേല്‍ ക്ലോസും ഇദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടിരുന്നു. കൂടാതെ വത്തിക്കാനും ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്കകള്‍ അറിയിക്കുകയുണ്ടായി. സെപ്റ്റംബര്‍ 11-ന് ചെവിയിലെ ശാസ്ത്രക്രിയക്കായി ബീജിംഗിലെ ടോന്‍ഗ്രെന്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് അദ്ദേഹത്തെ അവസാനമായി പുറംലോകം കാണുന്നത്. ഈ സമയത്ത് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ‘വിചാറ്റ്’ അക്കൗണ്ടിലൂടെ അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിന്നു. കസ്റ്റഡിയിലായിരുന്ന കാലമത്രയും പോലീസ് അദ്ദേഹത്തെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോടിക്ക് അസോസിയേഷനില്‍ ചേരുവാന്‍ സമ്മര്‍ദ്ധം ചെലുത്തിയെന്നാണ് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പാട്രിയോട്ടിക് അസോസിയേഷനെ അംഗീകരിക്കുക, സ്വന്തം ഇഷ്ടപ്രകാരം മെത്രാന്‍ പദവിയിലെത്തുന്നതിനെ പിന്തുണക്കുക, വത്തിക്കാന്‍ അംഗീകരിച്ചിട്ടില്ലാത്ത മെത്രാന്‍മാരുമായി സഹകരിക്കുക, അടുത്ത മാസം പ്രാബല്യത്തില്‍ വരുത്തുവാനിരിക്കുന്ന പുതിയ മതനിയമങ്ങളെ അംഗീകരിക്കുക തുടങ്ങിയ നാല് വ്യവസ്ഥകളില്‍ ഒപ്പുവെക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതും അദ്ദേഹം വിസമ്മതിക്കുകയായിരിന്നു. മോണ്‍. ഷാവോ സൂമിന്റെ കേസ് ലോകശ്രദ്ധ പിടിച്ചുപറ്റുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മോചനം സാധ്യമാക്കുകയായിരിന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വെന്‍സോ രൂപതയ്ക്കു കീഴില്‍ ഏതാണ്ട് 1,30,000 വിശ്വാസികള്‍ സര്‍ക്കാര്‍ അംഗീകൃത സഭയിലും, വത്തിക്കാന്‍ അംഗീകൃത സഭയിലുമായി വിഭജിക്കപ്പെട്ട് കഴിയുന്നു. ഇതില്‍ 80,000 ത്തോളം വിശ്വാസികള്‍ വത്തിക്കാന്‍ അംഗീകൃത സഭയ്ക്കു കീഴിലാണ്.
Image: /content_image/News/News-2018-01-05-12:33:02.jpg
Keywords: ചൈന

6827
Category: 1
Sub Category:
Heading: കേരള സഭയില്‍ യുവജനവര്‍ഷാചരണത്തിന് ഇന്ന് ആരംഭം
Content: കൊച്ചി: യുവജനശുശ്രൂഷകള്‍ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രഖ്യാപിച്ച യുവജനവര്‍ഷാചരണത്തിന് ഇന്നു തുടക്കം. 2019 ജനുവരി ആറു വരെയാണു യുവജന വര്‍ഷം. കേരളത്തിലെ യുവജന ശുശ്രൂഷകളെ ഒന്നിപ്പിക്കുന്ന യൂത്ത് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവജനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ രൂപതകളിലും വ്യക്തവും സമയബന്ധിതവുമായ കര്‍മപരിപാടികളാണു തയാറാക്കുന്നതെന്നു കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. മാത്യു ജേക്കബ് തിരുവാലില്‍ പറഞ്ഞു. റോമില്‍ ഒക്ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ മുഖ്യപ്രമേയം യുവജനശുശ്രൂഷയാണ്. സിനഡിന്റെ പശ്ചാത്തലത്തില്‍ യുവജനങ്ങളെ കേള്‍ക്കുവാനും, അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദമാക്കാനും കൂടിയാണു യുവജനവര്‍ഷം കേരളസഭ ആചരിക്കുന്നത്. യുവജന വര്‍ഷത്തിന്റെ പ്രാധാന്യം മനസിലാക്കി യുവജനങ്ങളെപ്പറ്റി ചിന്തിക്കാനും ഉത്സുകരാകാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും കേരളത്തിലെ 32 രൂപതകളെ സജ്ജമാക്കാന്‍ സഭ ലക്ഷ്യമിടുന്നു. യുവജനങ്ങള്‍ കൂടുതല്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക ശുശ്രൂഷ എന്നിവിടങ്ങളിലെ യുവജന പങ്കാളിത്തവും അവര്‍ ഈ രംഗങ്ങളില്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയ്ക്കും പഠനത്തിനും വിധേയമാക്കും. കേരളത്തിലെ വിവിധ യുവജനസംഘടനകളോടു ചേര്‍ന്നുനിന്നുകൊണ്ട് സമൂഹത്തില്‍നിന്നു ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനും നീതിപൂര്‍വകമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും വേണ്ടിയുള്ള യുവജനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആധുനിക സമൂഹത്തില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധി, മദ്യം, മയക്കുമരുന്ന്, അസന്മാര്‍ഗികത, തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി, ധാര്‍മിക പ്രതിസന്ധി എന്നിവയെല്ലാം ഇല്ലാതെയാക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഡോ. മാത്യു തിരുവാലില്‍ പറഞ്ഞു.
Image: /content_image/News/News-2018-01-06-04:11:15.jpg