Contents
Displaying 6531-6540 of 25125 results.
Content:
6839
Category: 9
Sub Category:
Heading: യുവത്വത്തിന്റെ പ്രസരിപ്പിൽ നാളെയുടെ പ്രതീക്ഷയേകി എബ്ലൈസ് 2018 ന് സമാപനം: നവോന്മേഷമുൾക്കൊണ്ട് നവവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13ന്
Content: ബർമിങ്ഹാം: യുവത്വത്തിന്റെ വീറും വാശിയും ദൈവമഹത്വത്തിനായി വഴിമാറിയപ്പോൾ അത് വരുംനാളുകളിൽ ക്രിസ്തീയവിശ്വാസത്തിലേക്കുള്ള യൂറോപ്പിന്റെ മടങ്ങിവരവിന് കളമൊരുക്കുമെന്ന ശക്തമായപ്രതീക്ഷയേകി നവസുവിശേഷവത്ക്കരണത്തിനായുള്ള സെഹിയോൻ യൂറോപ്പിന്റെ പുതിയ തുടക്കം "എബ്ലൈസ് 2018 "മ്യൂസിക്കൽ കൺസേർട്ട് സമാപിച്ചു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പ് വിറ്റ്നസെസ്സ് ബാൻഡ് ടീമും നയിച്ച എബ്ലൈസ് 2018 നായി ദേശഭാഷ വ്യത്യാസമില്ലാതെ എത്തിച്ചേർന്ന യുവതീയുവാക്കളും കുട്ടികളും ദൈവസ്നേഹത്തിൽ ഒരേസ്വരത്തിൽ ആർത്തുപാടിയപ്പോൾ അത് നാളെയുടെ നവസുവിശേഷവത്ക്കരണത്തിന്റെ പുതിയ തുടക്കമായി മാറി .ആത്മീയ സാരാംശമുൾക്കൊള്ളുന്ന നയന മനോഹരങ്ങളായ വിവിധ പ്രോഗ്രാമുകൾ മാറിമാറി അവതരിപ്പിക്കപ്പെട്ടതിലൂടെ അതിൽ ദൈവിക കരസ്പർശം സാധ്യമായതിന്റെ അനുഭവമായിരുന്നു ഏവർക്കും.ദൈവികാനുഗ്രഹത്താലും പരിശുദ്ധാത്മ നിറവോടെയും നയിക്കപ്പെട്ട എബ്ലൈസ് മ്യൂസിക്കൽ കൺസേർട്ട് യൂറോപ്പിന്റെ മണ്ണിൽ പൈശാചികതയെ കുഴിച്ചുമൂടുമെന്ന പുതുതലമുറയുടെ പ്രഖ്യാപനം കൂടിയായിരുന്നു. വിവിധ ദേശങ്ങളിൽ നിന്നായി കോച്ചുകളിലും ബസുകളിലും മറ്റുമായി അനേകം ആളുകൾ എത്തിച്ചേർന്ന എബ്ലൈസ് 2018 ന്റെ ലൈവ് സ്ട്രീം അടങ്ങിയ ചിത്രങ്ങൾ ആയിരങ്ങളുടെ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പിൻബലത്തിൽ ആത്മീയമായി കൂടുതൽ ഉണർവോടെ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന് പതിവ് പോലെ ബർമിങ്‌ഹാം ബഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യൂറോപ്പിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ. ഷൈജു നടുവത്താനി ,പ്രമുഖ സുവിശേഷ പ്രവർത്തകൻ കാനോൻ ബ്രയാൻ, കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ ബ്രദർ സന്തോഷ് ടി എന്നിവരും 2018 ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ തിരുവചന സന്ദേശ ശുശ്രൂഷകളിൽ പങ്കുചേരും. ശക്തമായ വിടുതലും രോഗശാന്തിയും അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ,കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉണ്ടായിരിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള നവസുവിശേഷപ്രവർത്തനങ്ങളുടെ സംഗമവേദികൂടിയായ ബർമിങ്ഹാം ബെഥേൽ സെന്ററിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും 13 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-01-07-06:23:48.jpg
Keywords: സെഹിയോ

6840
Category: 1
Sub Category:
Heading: അള്‍ജീരിയന്‍ സന്യാസിമാര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്
Content: അല്‍ജിയേഴ്സ്: 1990-കളില്‍ ഇസ്ലാമിക മതമൗലീക വാദികളാല്‍ കൊലചെയ്യപ്പെട്ട ബിഷപ്പിനേയും 7 ട്രാപ്പിസ്റ്റ് സന്യാസിമാരേയും വിശ്വാസികളായ 11 പേരേയും ഉടനെ രക്തസാക്ഷികളായി അംഗീകരിക്കും. ഈ മാസത്തില്‍ തന്നെ അവരെ വാഴ്ത്തപ്പെട്ട രക്തസാക്ഷികളാക്കുന്നതിനു വേണ്ട പ്രമാണങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ട്രാപ്പിസ്റ്റ് വൈദികനായ ഫാ. തോമസ് ജോര്‍ജിയോണ്‍ ‘മോണ്ടോ ഇ മിസ്സിയോണേ’ എന്ന വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അള്‍ജീരിയയില്‍ 1992-ല്‍ ആരംഭിച്ച കലാപം പത്തുവര്‍ഷക്കാലത്തോളമാണ് നീണ്ടു നിന്നത്. 1993നും 1996നും ഇടക്ക് കൊലചെയ്യപ്പെട്ടവരാണ് 19 രക്തസാക്ഷികളും. ഒരാന്‍ രൂപതയിലെ മെത്രാനായ പിയരെ ലൂസിയന്‍ ക്ലാവെറി തന്റെ ഡ്രൈവര്‍ക്കൊപ്പം ബോംബാക്രമണത്തിലാണ് കൊലചെയ്യപ്പെട്ടത്. തീവ്രവാദ സംഘടനയായ അല്‍ക്വയ്ദയാല്‍ പരിശീലനം ലഭിച്ച മുസ്ലീം തീവ്രവാദ സംഘം തിബിരിന്‍ ആശ്രമത്തിലെ 7 ട്രാപ്പിസ്റ്റ് സന്യാസിമാരെ അവരുടെ ആശ്രമത്തില്‍ നിന്നും തട്ടിക്കൊണ്ട് പോയി ശിരസ്സറുത്ത് കൊലപ്പെടുത്തുകയായിരിന്നു. അള്‍ജീരിയയില്‍ തുടര്‍ന്നാല്‍ കൊല്ലപ്പെടുമെന്ന് തിബിരിനിലെ സന്യാസിമാര്‍ക്കറിയാമായിരുന്നു. ഈ സത്യത്തെ മനസ്സിലാക്കിയാണ് അവര്‍ രാജ്യത്തു തുടര്‍ന്നത്. ആശ്രമത്തിന്റെ പ്രിയോറായിരുന്ന ഫാദര്‍ ക്രിസ്റ്റ്യന്‍ ഡി ചെര്‍ജെ താന്‍ കൊല്ലപ്പെടുന്നതിനു മൂന്ന്‍ വര്‍ഷം മുന്‍പ് എഴുതിയ കത്തില്‍ താനും മറ്റുള്ള സന്യാസിമാരും സ്വമനസ്സാലേ അള്‍ജീരിയയിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയ്യാറാണെന്ന്‍ എഴുതിയിരുന്നു. മുസ്ലീം തീവ്രവാദികള്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെ ലക്ഷ്യം വെക്കുന്നുണ്ടായിരിന്നെങ്കിലും ഇസ്ലാം മതസ്ഥരും ക്രിസ്ത്യന്‍ മിഷ്ണറിമാരും വളരെ സൗഹാര്‍ദ്ദപൂര്‍വ്വമാണ് അള്‍ജീരിയയില്‍ കഴിഞ്ഞു വന്നിരുന്നത്. മുസ്ലീം-ക്രിസ്ത്യന്‍ സൗഹാര്‍ദ്ദത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രശസ്തനായിരുന്നു കൊലചെയ്യപ്പെട്ട ക്ലാവെരി മെത്രാന്‍. നേരത്തെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ക്ലാവെരി മെത്രാന്റെ രക്തസാക്ഷിത്വക്കുറിച്ച് പറഞ്ഞത് “സ്നേഹത്തിന്റെ വിത്തും, പ്രതീക്ഷയുടെ കാരണവും” എന്നാണ്. 2010-ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രൈസ് നേടിയ ‘ഓഫ് ഗോഡ്സ് ആന്‍ഡ് മെന്‍’ എന്ന ചിത്രം രക്തസാക്ഷിത്വം വരിച്ച ഈ സന്യാസിമാരുടെ ജീവിതത്തെ ചൂണ്ടിക്കാട്ടിയായിരിന്നു.
Image: /content_image/News/News-2018-01-07-09:45:18.jpg
Keywords: അള്‍ജീ

6841
Category: 1
Sub Category:
Heading: പുതിയ ദൗത്യമേറ്റെടുത്ത് തട്ടില്‍ പിതാവ്: ഷംഷാബാദ് രൂപത സ്ഥാപിതമായി
Content: ഹൈദരാബാദ്: 23 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും അടങ്ങുന്ന ഷംഷാബാദ് രൂപതയുടെ സ്ഥാപനവും മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണവും നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. മാർപാപ്പയുടെ പ്രതിനിധി റവ. ഡോ. സിറിൽ വാസിൽ, ഹൈദരാബാദ് ആർച്ച് ബിഷപ്പ് ഡോ. തുമ്മാ ബാല, മോണ്‍സിഞ്ഞോര്‍ ലോറന്‍സോ ലൊറുസോ തുടങ്ങിവയര്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനമധ്യേ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്‍കി. ഹൈദരാബാദ് ബാലാപൂരിലെ സാന്തോം നഗറിൽ സികെആർ ആൻഡ് കെആർ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തൃശൂർ ആർച്ച് ബിഷപ്പ്മാർ ആൻഡ്രൂസ് താഴത്ത് അടക്കം അറുപതോളം മെത്രാൻമാരും പങ്കെടുത്തു. പൊതുയോഗത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനു പുറമെ തെലുങ്കാന മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും പുതിയ രൂപതയ്ക്കും അധ്യക്ഷനും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. നൂറുകണക്കിനു വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്. തെലങ്കാന മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ ഇതിനുള്ളിൽ വരും. കേരളത്തിനുപുറത്തു പല നഗരങ്ങളിലായി കഴിയുന്ന സീറോ മലബാർ വിശ്വാസികളും പ്രേഷിത പ്രവർത്തനത്തിനു പോകുന്നവരും ലത്തീൻ രൂപതകളുടെ കീഴിലായിരുന്നു ഇതുവരെ. ചിതറിക്കിടക്കുന്ന ഈ മേഖലകളാണു പുതിയ രൂപതയ്ക്ക് കീഴിൽ വന്നിരിക്കുന്നത്. 1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടിലില്‍ ജനിച്ചത്. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു. 2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചത്.
Image: /content_image/News/News-2018-01-07-10:27:37.jpg
Keywords: ഷംഷാ

6842
Category: 1
Sub Category:
Heading: മുപ്പത്തിനാല് കുഞ്ഞുങ്ങള്‍ക്ക് മാര്‍പാപ്പ ജ്ഞാനസ്നാനം നല്‍കി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ മുപ്പത്തിനാല് കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കി. വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ പ്രാദേശിക സമയം രാവിലെ 9.30-ന് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കുഞ്ഞുങ്ങള്‍ക്ക് മാമോദീസ നല്‍കിയത്. ഇതില്‍ ഭൂരിഭാഗം കുഞ്ഞുങ്ങളും വത്തിക്കാനിലെ ജോലിക്കാരുടെ മക്കളാണ്. 18 പെണ്‍കുഞ്ഞുങ്ങളും 16 ആണ്‍കുഞ്ഞുങ്ങളുമാണ് മാമോദീസ മുക്കപ്പെട്ടത്. മാതാപിതാക്കള്‍ തങ്ങള്‍ക്കു ലഭിച്ച കത്തോലിക്കാ വിശ്വാസം കുഞ്ഞുങ്ങള്‍ക്കു പകര്‍ന്നു നല്കുന്നത് കുടുംബത്തില്‍വച്ചാണെന്നും സ്‌നേഹാന്തരീക്ഷത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തണമെന്നും പാപ്പ പറഞ്ഞു. സ്‌നേഹത്തിന്റെ ഭാഷയിലാണ് വിശ്വാസം പകര്‍ന്നു നല്കപ്പെടുന്നത്. മാതാപിതാക്കള്‍ സ്‌നേഹത്തിന്റെ ഭാഷ സംസാരിച്ചില്ലെങ്കില്‍ വിശ്വാസവും പകര്‍ന്നു നല്കപ്പെടില്ല. ഈശുശ്രൂഷയ്ക്കിടെ കുഞ്ഞുങ്ങള്‍ കരയുന്നുണ്ടെങ്കില്‍ അവര്‍ക്ക് അസ്വസ്ഥത തോന്നിയിട്ടായിരിക്കാം, അല്ലെങ്കില്‍ ചൂടുകൊണ്ടായിരിക്കാം, അതുമല്ലെങ്കില്‍ വിശന്നിട്ടായിരിക്കാം. കുഞ്ഞിനു വിശക്കുന്നുണ്ടെങ്കില്‍ മുലകൊടുക്കണം. അതും സ്‌നേഹത്തിന്റെ ഭാഷയാണെന്നും പാപ്പ പറഞ്ഞു. ജ്ഞാനസ്നാനത്തെ കുറിച്ചുള്ള തന്റെ ചിന്ത അദ്ദേഹം ട്വിറ്ററിലും പിന്നീട് പങ്കുവെച്ചു. ജ്ഞാനസ്നാനത്തെ ‘ജ്ഞാനോദയം’ എന്നും വിളിക്കാമെന്നും വിശ്വാസം നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും യാഥാര്‍ത്ഥ്യങ്ങളെ വ്യത്യസ്തമായി കാണാനുള്ള വെളിച്ചം അതു നല്‍കുന്നുണ്ടെന്നുമായിരിന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പയുടെ ഈ സന്ദേശം പങ്കുവെക്കപ്പെട്ടു.
Image: /content_image/News/News-2018-01-08-03:54:15.jpg
Keywords: പാപ്പ, ജ്ഞാനസ്നാ

6843
Category: 1
Sub Category:
Heading: എഴുവര്‍ഷത്തിന് ശേഷം 'ഇരുമ്പ് ദേവാലയം' തുറന്നു കൊടുത്തു
Content: ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പൂര്‍ണമായും ഇരുമ്പുകൊണ്ടു നിര്‍മിച്ച 'ഇരുമ്പ് ദേവാലയം' എഴുവര്‍ഷത്തെ പുനരുദ്ധാരണത്തിന് ശേഷം തുറന്നു കൊടുത്തു. ഇന്നലെ തുര്‍ക്കി പ്രസിഡന്റ് ടയിപ്പ് എര്‍ദോഗനും ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോവും ചേര്‍ന്നാണ് ദേവാലയം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ഇസ്താംബൂളിനടുത്ത് ബാലാത്തിലാണ് വിശുദ്ധ സ്റ്റീഫന്‍റെ നാമധേയത്തിലുള്ള ഈ ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം സ്ഥിതി ചെയ്യുന്നത്. ഇസ്താംബൂളിന്റെ മനോഹാരിതയും സമ്പത്തും എടുത്തുകാണിക്കുന്ന ഒന്നാണ് സെന്‍റ് സ്റ്റീഫന്‍ ദേവാലയമെന്ന് പ്രസിഡന്‍റ് ടയിപ്പ് എര്‍ദോഗന്‍ പറഞ്ഞു. ദേവാലയങ്ങളും സിനഗോഗുകളും പുനരുദ്ധരിക്കുന്ന തുര്‍ക്കി ഗവണ്‍മെന്‍റിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ദേവാലയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദേവാലയത്തിന്റെ പുനരുദ്ധാരണം വഴി ക്രിസ്ത്യന്‍ രാജ്യമായ ബള്‍ഗേറിയയും ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയും തമ്മിലുള്ള ബന്ധം അടുപ്പിച്ചിരിക്കുകയാണ്. ക്രൈസ്തവ ദേവാലയം പുനരുദ്ധരിക്കുവാന്‍ തുര്‍ക്കി കാണിച്ച സന്മനസിനു പകരമായി ബള്‍ഗേറിയന്‍ ഗവണ്‍മെന്‍റ് തങ്ങളുടെ രാജ്യത്തെ പ്ലോവ്ദിവ് നഗരത്തില്‍ സ്ഥിതിചെയ്യുന്ന മോസ്ക്ക് പുനരുദ്ധരിക്കും. 2011-ല്‍ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 3.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവായെന്നാണ് കണക്ക്. നേരത്തെ സെന്റ് സ്റ്റീഫന്‍ ദേവാലയം തടിയിലാണ് ആദ്യം നിര്‍മിച്ചത്. 1898 ല്‍ തീപിടിച്ചു നശിച്ചതിനെത്തുടന്നാണ് പൂര്‍ണമായും ഇരുമ്പുകൊണ്ട് ദേവാലയം നിര്‍മിച്ചത്. ഓസ്ട്രിയായില്‍ നിന്ന്‍ ഇറക്കുമതി സ്ഥിതിചെയ്ത അഞ്ഞൂറു ടണ്‍ ഇരുമ്പാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.
Image: /content_image/News/News-2018-01-08-04:27:41.jpg
Keywords: തുര്‍ക്കി

6844
Category: 18
Sub Category:
Heading: ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനം: മേഘാലയയില്‍ 70 കോടി അനുവദിച്ചു
Content: ഷില്ലോംഗ്: മേഘാലയയിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയം 70 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ഇന്നലെ ഷില്ലോംഗില്‍ പ്രഖ്യാപിച്ചത്. ആകെ തുകയുടെ 61 കോടി രൂപ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു വേണ്ടി മാറ്റിവെക്കും. എട്ടു കോടി രൂപ ക്ഷേത്രങ്ങള്‍ക്കും 44 ലക്ഷം രൂപ മസ്ജിദുകള്‍ക്കും 37 ലക്ഷം രൂപ സിക്ക് ഗുരുദ്വാരകള്‍ക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് മേഘാലയയിലെ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 18 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനത്തിന്റെ പാർട്ടി ചുമതല കണ്ണന്താനത്തിനാണ്. ഈ സാഹചര്യത്തെ മുന്നില്‍ കണ്ട് ഫണ്ട് പ്രഖ്യാപിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.
Image: /content_image/India/India-2018-01-08-04:49:29.jpg
Keywords: മേഘാല, അരുണാ

6845
Category: 18
Sub Category:
Heading: മോശയെപ്പോലെ നയിക്കാന്‍ പ്രാപ്തനായവനാണ് തട്ടില്‍ പിതാവ്: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: ഹൈദരാബാദ്: മുന്നില്‍നിന്നും പിന്നില്‍നിന്നും മധ്യത്തില്‍നിന്നും ജനത്തെ നയിച്ച മോശയെപ്പോലെ ജനത്തെ നയിക്കാന്‍ പ്രാപ്തനായവനാണ് തട്ടില്‍ പിതാവെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. എന്നെ ആരാധിക്കാന്‍ എന്റെ ജനത്തെ കൂട്ടിക്കൊണ്ടുവരികയെന്ന മോശയ്ക്കു ലഭിച്ച ദൈവീക നിയോഗം തട്ടില്‍ പിതാവിനും ലഭിക്കുകയായിരിന്നുവെന്നും കര്‍ദ്ദിനാള്‍ ക്ലീമിസ് പറഞ്ഞു. 'മുറിക്കപ്പെടാനും നല്കപ്പെടാനും'എന്ന മുദ്രാവാക്യവുമായാണ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാനായത്. പൂര്‍ണമായും പകുത്തു നല്‍കുന്നതിനു ശരീരം പക്വമായിരിക്കുന്നു. മോശയുടെ നേതൃശുശ്രൂഷ ദൈവം തട്ടില്‍ പിതാവിനു നല്‍കി. പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടുപോയ ഉത്തരവാദിത്വം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഈ രാജ്യം എല്ലാവരുടേയുമാണ്. ഈ രാജ്യത്തിനു ദൈവാനുഗ്രഹമുണ്ടാകാന്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാവര്‍ക്കും കടമയുണ്ട്. സീറോ മലബാര്‍ സഭയുടെ ശുശ്രൂഷ എല്ലായിടത്തും എത്തിക്കാന്‍ ആലഞ്ചേരി പിതാവ് നല്‍കിയ നേതൃത്വത്തെയും മാര്‍ ക്ലീമിസ് തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു. പുതിയ രൂപതയ്ക്ക് ഏറ്റവും യോജിച്ച ഇടയനാണ് മാര്‍ തട്ടിലെന്നും ഹൃദയംനിറയെ അദ്ദേഹം മിഷ്ണറി ആയിരിന്നുവെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ദൈവരാജ്യ സംസ്ഥാപനത്തിനുവേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് ഷംഷാബാദ് രൂപതയെന്നും മൂന്നു കത്തോലിക്കാ റീത്തുകള്‍ തമ്മിലുള്ള ഏകോപനമാണ് സഭ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-01-08-05:57:31.jpg

6846
Category: 18
Sub Category:
Heading: ബോണക്കാട്: പോലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകം
Content: നെയ്യാറ്റിന്‍കര: ബോണക്കാട് കുരിശുമലയിലേക്കു വിശ്വാസികള്‍ നടത്തിയ കുരിശുയാത്രയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ട പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ദേവാലയങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും മൗന ജാഥകളും നടന്നു. നൂറുകണക്കിനു ആളുകളാണ് ജാഥകളില്‍ പങ്കെടുത്തത്. ഉദയന്‍കുളങ്ങര ദേവാലയത്തില്‍ നിന്നരംഭിച്ച പ്രകടനം നെയ്യാറ്റിന്‍കര ടൌണിലാണ് സമാപിച്ചത്. ഫൊറോന വികാരി ഫാ. അനില്‍കുമാര്‍ ജാഥ ഉദ്‌ഘാടനം ചെയ്തു. രൂപതയിലെ നെടുമങ്ങാട് കാട്ടാക്കട താലൂക്കുകളിലെ വിവിധ ദേവാലയങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വ്‌ളാത്താങ്കര ഫൊറോനയുടെ നേതൃത്വത്തിലും പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. വ്‌ളാത്താങ്കര ഫൊറോനാ ജാഥയില്‍ രൂപതാമീഡിയാ സെല്‍ ഡയറക്‌ടര്‍ ഫാ.ജയരാജ്, രൂപതാ കെഎല്‍സിഎ പ്രസിഡന്റ് ഡി.രാജു,കെഎല്‍സിഎ സംസ്‌ഥാന സമിതി അംഗം ജെ.സഹായദാസ്, സെക്രട്ടറി സദാനന്ദന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍ ഫാ.ക്രിസ്റ്റഫര്‍, ഫാ.വിപിന്‍ എഡ്‌വേര്‍ഡ്, കെഎല്‍സിഎ വ്‌ളാത്താങ്കര പ്രസിഡന്റ് സോമരാജ്, കെസിവൈഎം പ്രസിഡന്റ് സരിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അതേസമയം വനം വകുപ്പ് മന്ത്രി കെ രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ സമരത്തില്‍ നിന്ന് സഭാ നേതൃത്വം പിന്മാറി. കുരിശുമലയിലേക്ക് നിയന്ത്രിതമായ ആളെ കയറ്റാമെന്ന് നല്കിയ ഉറപ്പിന്മേലാണ് സമരം മാറ്റിവച്ചത്. ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ നെയ്യാറ്റിന്‍കര രൂപത ഇടയലേഖനത്തിലൂടെ ഞായറാഴ്ച വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
Image: /content_image/India/India-2018-01-08-06:22:01.jpg
Keywords: ബോണക്കാ

6847
Category: 9
Sub Category:
Heading: വചനാഭിഷേകവുമായി ഫാ.സോജി ഓലിക്കലും ഡോ. ജോണും ഒരുമിക്കുന്നു: സെഹിയോനിൽ ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17,18 തീയതികളിൽ
Content: ബർമിങ്ഹാം: കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ മറ്റ് മേഖലകളിലോ പ്രവർത്തിക്കുകയോ അതിന് താല്പര്യപ്പെടുന്നവർക്കോ പങ്കെടുക്കാവുന്ന ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17,18 ശനി ,ഞായർ തീയതികളിൽ സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലും പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ദാസും ചേർന്ന് നയിക്കുന്നു. ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.സോജി ഓലിക്കലും ഡോ.ജോണും ഒരുമിക്കുന്ന ധ്യാനത്തിൽ ശുശ്രൂഷകരായി ഏത് മിനിസ്ട്രികളിലൂടെയും പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്കോ ആയതിന് താല്പര്യപ്പെടുന്നവർക്കോ പങ്കെടുക്കാം. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും രണ്ട് ദിവസങ്ങളിലും നടത്തപ്പെടുന്നതാണ്.സമയം ഫെബ്രുവരി 17 ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 18 ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6 വരെ. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ധ്യാനത്തിലേക്ക് ഓരോരുത്തരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->n->n->ADDRESS: }# ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# അനി ജോൺ 07958 745246.
Image: /content_image/India/India-2018-01-08-06:51:25.jpg

6848
Category: 9
Sub Category:
Heading: "എറൈസ് ബ്രിസ്റ്റോൾ " 15 ന്: ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും
Content: ബ്രിസ്റ്റോൾ: അനുഗ്രഹ സമ്മാനമായി നവവത്സരത്തിലെ ആദ്യ എറൈസ് ബ്രിസ്റ്റോൾ ജനുവരി 15 ന് തിങ്കളാഴ്ച്ച നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രീസ് സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന കൺവെൻഷൻ ഇത്തവണ റവ.ഫാ. സോജി ഓലിക്കൽ നയിക്കും. പരിശുദ്ധാത്മാഭിഷേകത്താൽ ദേശത്തിന് അനുഗ്രഹമായിമാറിക്കൊണ്ട് വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതൽ രാത്രി 9.30 വരെയാണ് നടത്തപ്പെടുക.അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് ടീം 15 ന് തിങ്കളാഴ്ച്ച വൈകിട്ട് നടക്കുന്ന എറൈസ് ബ്രിസ്റ്റോൾ ബൈബിൾ കൺവെൻഷനിലേക്ക് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. #{red->n->n->ADDRESS }# ST.VINCENT DE PAUL RC CHURCH
EMBELTON ROAD
SOUTHMEAD
BRISTOL
BS10 6DS. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# George 07811 197278
Roy 07888853279
Image: /content_image/Events/Events-2018-01-08-06:56:51.jpg
Keywords: സോജി