category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബോണക്കാട്: പോലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകം
Contentനെയ്യാറ്റിന്‍കര: ബോണക്കാട് കുരിശുമലയിലേക്കു വിശ്വാസികള്‍ നടത്തിയ കുരിശുയാത്രയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ട പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ദേവാലയങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും മൗന ജാഥകളും നടന്നു. നൂറുകണക്കിനു ആളുകളാണ് ജാഥകളില്‍ പങ്കെടുത്തത്. ഉദയന്‍കുളങ്ങര ദേവാലയത്തില്‍ നിന്നരംഭിച്ച പ്രകടനം നെയ്യാറ്റിന്‍കര ടൌണിലാണ് സമാപിച്ചത്. ഫൊറോന വികാരി ഫാ. അനില്‍കുമാര്‍ ജാഥ ഉദ്‌ഘാടനം ചെയ്തു. രൂപതയിലെ നെടുമങ്ങാട്‌ കാട്ടാക്കട താലൂക്കുകളിലെ വിവിധ ദേവാലയങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വ്‌ളാത്താങ്കര ഫൊറോനയുടെ നേതൃത്വത്തിലും പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. വ്‌ളാത്താങ്കര ഫൊറോനാ ജാഥയില്‍ രൂപതാമീഡിയാ സെല്‍ ഡയറക്‌ടര്‍ ഫാ.ജയരാജ്‌, രൂപതാ കെഎല്‍സിഎ പ്രസിഡന്റ്‌ ഡി.രാജു,കെഎല്‍സിഎ സംസ്‌ഥാന സമിതി അംഗം ജെ.സഹായദാസ്‌, സെക്രട്ടറി സദാനന്ദന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍ ഫാ.ക്രിസ്റ്റഫര്‍, ഫാ.വിപിന്‍ എഡ്‌വേര്‍ഡ്‌, കെഎല്‍സിഎ വ്‌ളാത്താങ്കര പ്രസിഡന്റ്‌ സോമരാജ്‌, കെസിവൈഎം പ്രസിഡന്റ്‌ സരിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അതേസമയം വനം വകുപ്പ് മന്ത്രി കെ രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ സമരത്തില്‍ നിന്ന് സഭാ നേതൃത്വം പിന്മാറി. കുരിശുമലയിലേക്ക് നിയന്ത്രിതമായ ആളെ കയറ്റാമെന്ന് നല്കിയ ഉറപ്പിന്മേലാണ് സമരം മാറ്റിവച്ചത്. ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ നെയ്യാറ്റിന്‍കര രൂപത ഇടയലേഖനത്തിലൂടെ ഞായറാഴ്ച വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-08 11:53:00
Keywordsബോണക്കാ
Created Date2018-01-08 11:52:01