Contents

Displaying 6551-6560 of 25125 results.
Content: 6859
Category: 1
Sub Category:
Heading: വത്തിക്കാന്റെ വിദേശ ബന്ധത്തിന്റെ ലക്ഷ്യം പൊതുനന്മ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനം രാജ്യങ്ങളുടെ അധികാരികളുമായി ബന്ധം പുലര്‍ത്തുന്നതിന്‍റെ ഏക ലക്ഷ്യം മനുഷ്യവക്തിയുടെ ആദ്ധ്യാത്മിക-ഭൗതിക സുസ്ഥിതിയും പൊതുനന്മയും പരിപോഷിപ്പിക്കുവാനാണെന്ന് ഫ്രാന്‍സിസ് പാപ്പ. ലോകരാഷ്ട്രങ്ങള്‍ വത്തിക്കാന് വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതികള്‍ ഉള്‍പ്പടെയുള്ള നയതന്ത്ര പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ജറുസലേം, കൊറിയ, സിറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതിന്റെ ആവശ്യകത പാപ്പ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ലോകത്തിന്റെയും കൊറിയന്‍ മേഖലയുടെയും നന്മയ്ക്കായി പ്രകോപന നടപടികള്‍ ഒഴിവാക്കി ചര്‍ച്ചയുടെ വഴി സ്വീകരിക്കണമെന്നും ആണവായുധ മത്സരത്തിന്റെ ഒരാവശ്യവുമില്ലെന്നും വിനാശകാരികളായ ആയുധങ്ങള്‍ നശിപ്പിച്ചു കളയണമെന്നും അദ്ദേഹം പറഞ്ഞു. പരസ്പരവിശ്വാസവും സമാധാനത്തെക്കുറിച്ചുള്ള പ്രത്യാശയും കൊറിയയയിലെ ജനങ്ങള്‍ക്കും ലോകം മുഴുവനും പകരുന്നതിനുവേണ്ടി കൊറിയ ഉപദ്വീപില്‍ സംഭാഷണം പുനരാരംഭിക്കുന്നതിന് സകലവിധ പിന്തുണയും നല്‍കണം. 2017-ല്‍ ഈജിപ്ത്, പോര്‍ച്ചുഗല്‍, കൊളംബിയ, മ്യാന്മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നടത്തിയ ഇടയസന്ദര്‍ശനങ്ങള്‍ സമൂഹത്തിന്റെ ആദ്ധ്യാത്മിക-ഭൗതിക സുസ്ഥിതിയെ ലക്ഷ്യംവെച്ചു കൊണ്ടുള്ള പരിശുദ്ധസിംഹാസനത്തിനുള്ള താത്പര്യത്തിന്റെ ആവിഷ്കാരമാണെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ പ്രസംഗത്തില്‍ രോഹിഗ്യകളുടെ സംരക്ഷണവും ബാലവേലയെ കുറിച്ചുള്ള ആശങ്കയും പങ്കുവെച്ചു. ബാലവേല എന്ന വ്യാധിയുടെ ഘടനാപരമായ കാരണങ്ങള്‍ ഇല്ലാതാക്കുയെന്നത് സര്‍ക്കാരുകളുടെയും അന്താരാഷ്ട്രസംഘടനകളുടെയും മുന്‍ഗണനാ വിഷയാമാകണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. 185 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പാപ്പയുടെ വാക്കുകള്‍ ശ്രവിച്ചത്.
Image: /content_image/News/News-2018-01-09-04:01:16.jpg
Keywords: പാപ്പ
Content: 6860
Category: 18
Sub Category:
Heading: ഭൂമി ഇടപാട് പരിശോധിക്കുവാന്‍ സിനഡ് പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തി
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനായി സീറോ മലബാര്‍ സഭാ സിനഡ് പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തി. വിഷയത്തെക്കുറിച്ചു പഠിക്കാനും ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വീനറായ കമ്മിറ്റിയെയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്. സിനഡ് 13നു സമാപിക്കും.
Image: /content_image/India/India-2018-01-10-03:41:23.jpg
Keywords: ഭൂമി
Content: 6861
Category: 1
Sub Category:
Heading: ഓരോരുത്തരും മാമ്മോദീസ തീയതി പ്രത്യേകം സ്മരിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഓരോരുത്തരും മാമ്മോദീസാ ദിനം പ്രത്യേകം സ്മരിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ജനുവരി ഏഴാം തീയതി എപ്പിഫനി തിരുനാള്‍ ദിനത്തില്‍ ത്രികാല ജപത്തോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിവിധ രാജ്യങ്ങളില്‍ നിന്ന്‍ എത്തിയ ആയിരകണക്കിന് വിശ്വാസികളാണ് പാപ്പയുടെ സന്ദേശത്തിനായി സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയത്. മാമ്മോദീസ തീയതിയെ പറ്റിയുള്ള ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കണമെന്നും അത് ആഘോഷത്തിന്റെ ഭാഗമാകണമെന്നും പാപ്പ പറഞ്ഞു. നിങ്ങളുടെ മാമ്മോദീസാ ദിനം ഓര്‍മ്മിക്കുന്നുണ്ടോ? ഇത് എനിക്കു ചോദിക്കാന്‍ കഴിയില്ല, കാരണം, എന്നെപ്പോലെ, നിങ്ങളില്‍ ഭൂരിഭാഗവും ശിശുക്കളായിരുന്നപ്പോള്‍ മാമ്മോദീസ സ്വീകരിച്ചവരാണ്. എന്നാല്‍, ഞാന്‍ നിങ്ങളോടു മറ്റൊരു കാര്യം ചോദിക്കുകയാണ്. നിങ്ങള്‍ മാമ്മോദീസ സ്വീകരിച്ച തീയതി നിങ്ങള്‍ക്കറിയാമോ? ഏതു ദിവസമാണ് നിങ്ങള്‍ ജ്ഞാനസ്നാനപ്പെട്ടതെന്നു നിങ്ങള്‍ക്കറിയാമോ? ഓരോരുത്തരും ഇതിനേക്കുറിച്ചു ഒന്നാലോചിക്കുക. നിങ്ങള്‍ക്ക് ആ ദിനം അറിയില്ലെങ്കിലോ, അല്ലെങ്കില്‍ മറന്നുപോയെങ്കിലോ വീട്ടില്‍ ചെന്ന് അമ്മയോടോ വല്ല്യമ്മയോടോ അമ്മാവനോടോ, അമ്മായിയോടോ, വല്ല്യപ്പനോടോ, തലതൊട്ടമ്മ, തലതൊട്ടപ്പന്‍ എന്നിവര്‍ ആരോടെങ്കിലും ചോദിക്കുക. ഏതാണ് ദിവസം? ആ ദിവസം നമ്മുടെ ഓര്‍മയില്‍ എപ്പോഴും ഉണ്ടായിരിക്കണം, അത് ആഘോഷത്തിന്‍റെ ദിവസമാകണം. ജ്ഞാനസ്നാനം സ്വീകരിച്ച ദിവസം നമ്മുടെ ആദ്യവിശുദ്ധീകരണത്തിന്‍റെ ദിനമാണ്. ഈ ദിനത്തിലാണ് പിതാവു നമുക്കു പരിശുദ്ധാത്മാവിനെ നല്‍കിയത്. മറക്കരുതേ. ഏതാണ് മാമ്മോദീസ തീയതി? മാമ്മോദീസായെന്ന കൃപാദാനത്തെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനും അതിനു ചേര്‍ന്നവിധത്തില്‍ ജീവിക്കുന്നതിന് പ്രതിജ്ഞാബദ്ധരാകുന്നതിനും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സ്നേഹത്തിനു സാക്ഷ്യമേകുന്നതിനും, പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസംരക്ഷണം നമുക്കു യാചിക്കാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-01-10-04:08:24.jpg
Keywords: ജ്ഞാന, മാമ്മോ
Content: 6862
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര സംസ്ക്കാരം നല്ലൊരു ഭാവി പ്രദാനം ചെയ്യില്ല: മുന്നറിയിപ്പുമായി ആഫ്രിക്കന്‍ കര്‍ദ്ദിനാള്‍
Content: കേപ്ടൗൺ: ഗര്‍ഭഛിദ്ര സംസ്ക്കാരം സമാധാനവും സന്തോഷവുമുള്ള ഭാവി പ്രദാനം ചെയ്യില്ലായെന്ന മുന്നറിയിപ്പുമായി ആഫ്രിക്കന്‍ കര്‍ദ്ദിനാള്‍ വിൽഫ്രണ്ട് നേപ്പിയർ. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷത്തോളം ഗർഭസ്ഥ ശിശുക്കളെ നിയമപ്രകാരം ഭ്രൂണഹത്യ ചെയ്തുവെന്ന പ്രോ -ലൈഫ് നേതാവ് ഒബിയാനുജു എക്കോച്ചവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളിൽ ഗർഭസ്ഥ ശിശുക്കൾക്ക് നേരിടുന്ന അനീതിയ്ക്കെതിരെ പ്രതികരിക്കണമെന്നു എക്കോച്ച തന്റെ പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. 'ഭ്രൂണഹത്യ പ്രസവത്തേക്കാൾ ജീവൻ രക്ഷിക്കുന്ന പരിശുദ്ധ കർമ്മ'മാണെന്ന ഒഹിയോയിലെ അബോർഷൻ കേന്ദ്രം നല്‍കിയ പരസ്യത്തെ കർദ്ദിനാൾ നേപ്പിയർ ശക്തമായി വിമര്‍ശിച്ചു. കല്ലറയിലെ ജീവിതത്തോടാണ് അദ്ദേഹം അബോർഷനെ ഉപമിച്ചിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ ഓർത്ത് ജനനത്തെ തന്നെ തടയുന്ന നിയമ വ്യവസ്ഥ അർത്ഥശൂന്യമാണ്. അമേരിക്ക കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ആഭിമുഖ്യത്തില്‍ ആഫ്രിക്കൻ ശിശുക്കളെ അബോർഷൻ ചെയ്യുന്നത് വംശഹത്യപരമാണെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ഡർബാൻ അതിരൂപതയുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ നേപ്പിയർ മുൻപും ഉദരത്തിൽ വച്ച് വധിക്കപ്പെടുന്ന ശിശുക്കൾക്കു വേണ്ടി ശബ്ദമുയർത്തിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ അനധികൃത അബോർഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതിനെതിരെയും മാരിയ സ്റ്റോപ്പ്സ് ഇന്റർനാഷണൽ എന്ന ഭ്രൂണഹത്യ വക്താക്കൾക്കെതിരെയും കഴിഞ്ഞ വര്‍ഷം രൂക്ഷമായ പ്രതികരണമാണ് കര്‍ദ്ദിനാള്‍ നടത്തിയത്.
Image: /content_image/News/News-2018-01-10-05:40:53.jpg
Keywords: ആഫ്രി, ഗര്‍ഭഛിദ്ര
Content: 6863
Category: 1
Sub Category:
Heading: നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ആറോളം സന്യസ്ഥര്‍ മോചിതരായി
Content: ബെനിന്‍ (നൈജീരിയ): കഴിഞ്ഞ നവംബര്‍ മാസത്തില്‍ നൈജീരിയയിലെ എഡോ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ബെനിനിലെ യൂക്കരിസ്റ്റിക്ക് ഹാര്‍ട്ട് ഓഫ് ജീസസ് കോണ്‍വെന്റില്‍ നിന്നും അജ്ഞാതരായ തോക്ക് ധാരികള്‍ തട്ടിക്കൊണ്ടു പോയ 3 കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 6 പേരും മോചിപ്പിക്കപ്പെട്ടു. കോണ്‍വെന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അഗത ഒസരേഖയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോചിപ്പിക്കപ്പെട്ട സന്യസ്ഥര്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നും, അവരുടെ വൈദ്യപരിശോധനകള്‍ നടന്നുവരികയാണെന്നും സിസ്റ്റര്‍ അഗത പറഞ്ഞു. അക്രമികള്‍ 20 ദശലക്ഷം നൈറ മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെങ്കിലും മോചനദ്രവ്യം കൂടാതെ അവരുടെ മോചനം സാധ്യമാവുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇടപെടല്‍ നടത്തിയ പോലീസിനു നന്ദിപറയുവാനും സിസ്റ്റര്‍ അഗത മറന്നില്ല. നവംബര്‍ 13-ന് ഓവിയ സൗത്ത്-വെസ്റ്റിലെ ഇഗ്വോരിയാഖിയിലുള്ള മഠം ആക്രമിച്ച് കൊള്ളയടിച്ചതിന് ശേഷം അജ്ഞാതരായ തോക്ക് ധാരികള്‍ വെറോണിക്ക അജായി, റോസിലിന്‍ ഇസിയോച്ചാ, ഫ്രാന്‍സസ് ഉഡി എന്നീ കന്യാസ്ത്രീമാരേയും നിത്യവൃതത്തിനായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന 3 യുവതികളേയും ഒരു സ്പീഡ് ബോട്ടില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവരില്‍ സിസ്റ്റര്‍ വെറോനിക്ക അജായി ശനിയാഴ്ച ആറുമണിയോടെയും മറ്റുള്ളവര്‍ അന്നേദിവസം അര്‍ദ്ധരാത്രിക്ക് മുന്‍പായും മോചിപ്പിക്കപ്പെടുകയായിരിന്നു. പോലീസിന്റെ ശക്തമായ ഇടപെടലിലൂടെ കന്യാസ്ത്രീകള്‍ മോചിതരാകുകയായിരിന്നുവെന്ന് കമ്മീഷണര്‍ ഓഫ് പോലീസ് ജോണ്‍സണ്‍ കോകുമോ പറഞ്ഞു. പോലീസിനെ കണ്ട അക്രമികള്‍ വേറെ യാതൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ക്രിസ്തുമസ് പിറ്റേന്ന് തട്ടിക്കൊണ്ടു പോയ അകാംബ മേഖലയിലെ ക്രോസ്സ് റിവര്‍ കോളേജ് ഓഫ് എഡ്യുക്കേഷന്‍ മെഡിക്കല്‍ സെന്‍ററിലെ ഡോ. ഉസാങ്ങ് എകാനേമും മോചിതനായി. ഡിസംബര്‍ 2 തട്ടിക്കൊണ്ടു പോകപ്പെട്ട കന്യാസ്ത്രീമാരുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനമായി നൈജീരിയയിലെ മെത്രാന്‍ സമിതി പ്രഖ്യാപിച്ചിരുന്നു. സന്യസ്ഥരുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ താനും പങ്കുചേരുന്നതായി ഫ്രാന്‍സിസ് പാപ്പായും പിന്നീട് പറഞ്ഞിരിന്നു.
Image: /content_image/News/News-2018-01-10-09:18:46.jpg
Keywords: നൈജീ
Content: 6864
Category: 1
Sub Category:
Heading: പോളണ്ടിലെ 'രാജാക്കന്മാരുടെ ഘോഷയാത്ര'യില്‍ അണിചേര്‍ന്നത് 12 ലക്ഷം വിശ്വാസികള്‍
Content: വാർസോ: ലോകരക്ഷകനായി ജനിച്ച ക്രിസ്തുവിനെ കാണുവാന്‍ മൂന്നു രാജാക്കന്‍മാര്‍ എത്തിയതിനെ അനുസ്മരിച്ച് ദനഹാ തിരുനാള്‍ ദിനത്തില്‍ പോളണ്ടിൽ സംഘടിപ്പിച്ച ഘോഷയാത്രയില്‍ പങ്കെടുത്തത് പന്ത്രണ്ട് ലക്ഷത്തോളം വിശ്വാസികള്‍. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി സ്മരണ കൂടി പുതുക്കിയ പോളിഷ് ജനതയുടെ ഘോഷയാത്രയിൽ ക്രിസ്തുമസ് കരോൾ ഗാനങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിച്ചു. വാർസോയില്‍ നടന്ന മാർച്ചിൽ പോളണ്ട് പ്രസിഡന്റ് ആന്ദ്രസേജ് ഡുഡയും പങ്കെടുക്കുവാന്‍ എത്തി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് അദ്ദേഹം 'രാജക്കന്മാരുടെ റാലി'യില്‍ പങ്കെടുക്കുന്നത്. റാലിയില്‍ നിന്ന്‍ ലഭിക്കുന്ന തുക വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് പദ്ധതി. പോളണ്ടിൽ പത്താമത് തവണയാണ് രാജാക്കന്മാരുടെ സന്ദർശനത്തെ ഓര്‍മ്മിപ്പിച്ച് രാജാക്കന്മാരുടെ പ്രദക്ഷിണം സംഘടിപ്പിക്കുന്നത്. വര്‍ണ്ണാഭമായ മാര്‍ച്ച് കാസ്റ്റൽ സ്ക്വയറിൽ നിന്നുമാണ് ആരംഭിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ ഉണ്ണീശോയുടെ ജനന വേളയിൽ സന്ദർശനം നടത്തിയ രാജാക്കന്മാരെ പ്രതിനിധീകരിച്ചു. പിൽസുഡ്സ്കിയില്‍ രാജാക്കന്മാര്‍ ഉണ്ണീശോയ്ക്ക് പ്രതീകാത്മക സമ്മാനം നല്‍കിയതോടെയാണ് ഘോഷയാത്ര സമാപിച്ചത്. യേശു ക്രിസ്തുവിനെ ആരാധിക്കാൻ തങ്ങള്‍ ഒരുമിച്ച് അണിചേരുകയാണെന്നും മത ഭേദമില്ലാതെ സംഘടിപ്പിച്ച ഘോഷയാത്ര നൃത്തഗാന അകമ്പടിയോടെ മനോഹരമായിരുന്നുവെന്നും പരിപാടിയ്ക്ക് നേതൃത്വം നല്കിയ പീറ്റർ ഗിയർറ്റിച്ച് എന്ന സംഘാടകന്‍ പറഞ്ഞു. 2005-ല്‍ ജനനതിരുനാളുമായി ബന്ധപ്പെട്ട് ഒരു സ്‌കൂളില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തില്‍ നിന്നുമാണ് രാജാക്കന്മാരുടെ ഘോഷയാത്ര ആരംഭിച്ചത്. സ്‌കൂള്‍ നാടകം പതിയെ പ്രത്യേക തിയറ്ററിലേക്ക് മാറ്റി. 2009-ല്‍ തെരുവില്‍ ഇത്തരം പരിപാടികള്‍ നടത്തുവാന്‍ ആരംഭിക്കുകയായിരിന്നു. കൂടുതല്‍ വര്‍ണ്ണാഭമായിട്ടാണ് പരിപാടികള്‍ തെരുവിലേക്ക് എത്തിയത്. 2009 ജനുവരി നാലാം തീയതി നടന്ന പരിപാടികള്‍ ആര്‍ച്ച് ബിഷപ്പ് കസിമിയേഴ്‌സ് നൈകിസ് ആണ് ഉദ്ഘാടനം ചെയ്തത്. ഇതേ തുടര്‍ന്നാണ് എപ്പിഫെനി തിരുനാള്‍ ദിനത്തില്‍ വാര്‍സോയില്‍ രാജാക്കന്മാരുടെ റാലി ആരംഭിച്ചത്. അധികം വൈകാതെ പോളണ്ടിലെ അഞ്ചു നഗരങ്ങളിലേക്ക് കൂടി ത്രീ കിംഗ് പ്രോസഷന്‍ നടത്തുവാന്‍ ആരംഭിക്കുകയായിരിന്നു. 16 രാജ്യങ്ങളിലായി 420-ല്‍ അധികം പട്ടണങ്ങളില്‍ എപ്പിഫനി തിരുനാളുമായി ബന്ധപ്പെട്ടു രാജാക്കന്മാരുടെ റാലി നടത്തപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2018-01-10-10:31:20.jpg
Keywords: പോളണ്ട, പോളിഷ്
Content: 6865
Category: 1
Sub Category:
Heading: പൂര്‍ണ്ണമായും അഗ്നിക്കിരയായ ഭവനത്തില്‍ അത്ഭുതമായി ബൈബിള്‍
Content: നോര്‍ത്ത് കരോളിന: അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായ ഭവനത്തില്‍ നിന്നും പോറല്‍ പോലുമേല്‍ക്കാതെ ബൈബിള്‍ കണ്ടെത്തി. ഈസ്റ്റ് സ്പെന്‍സറില്‍ താമസിക്കുന്ന റോയ് ലീസര്‍- ചി ചി ദമ്പതികളുടെ ഭവനമാണ് തീപിടുത്തത്തിനിരയായത്. ലീസര്‍ ദമ്പതികളും രക്ഷപ്പെട്ടുവെങ്കിലും വീട് പൂര്‍ണ്ണമായും കത്തി നശിക്കുകയായിരിന്നു. തീയണക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് വീടിന്റെ ഉള്ളില്‍ നിന്നും യാതൊരു പോറല്‍ പോലുമേല്‍ക്കാതെ ബൈബിള്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വീടിന്റെ ഗ്യാരേജില്‍ പൊട്ടിത്തെറി കേട്ടാണ് തങ്ങള്‍ തീപിടിച്ച വിവരമറിഞ്ഞതെന്ന് ലീസര്‍ ദമ്പതികള്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം തീ വീടിനുള്ളിലേക്ക് പടരുകയായിരിന്നു. വീട് പൂര്‍ണ്ണമായും അഗ്നിക്കിരയാകുന്നതിന് മുന്‍പ് തന്നെ ലീസര്‍ ദമ്പതികളും അവരുടെ വളര്‍ത്തു നായ്ക്കളും പുറത്തുചാടി രക്ഷപ്പെട്ടു. ഗ്യാരേജിലെ രണ്ട് കാറുകള്‍ ഉള്‍പ്പെടെ വീട്ടിലുള്ള സകലതും കത്തി നശിച്ചെങ്കിലും വിശുദ്ധ ഗ്രന്ഥത്തിന് പോറല്‍ പോലും എല്‍ക്കാതെ കണ്ടെത്തുകയായിരിന്നു. അഗ്നിക്കിരയായ അവശിഷ്ടങ്ങളില്‍ നിന്നുമാണ് അഗ്നിശമനസേനാംഗങ്ങള്‍ യാതൊരു കേടുപാടുമില്ലാതെ ബൈബിള്‍ കണ്ടെത്തിയത്. തീയണക്കാനുള്ള ശ്രമത്തിനിടെ അല്‍പ്പം നനഞ്ഞല്ലാതെ യാതൊരു കേടുപാടും വിശുദ്ധ ഗ്രന്ഥത്തിന് പറ്റിയിരുന്നില്ലെന്ന്‍ അഗ്നിശമന സേനാംഗമായ കെന്‍ വോംബിള്‍ പറഞ്ഞു. തീപിടുത്തിനിരയായ വീട്ടില്‍ നിന്നും കണ്ടെത്തുന്ന സാധനങ്ങളില്‍ സാധാരണഗതിയില്‍ കരിയും കരിഞ്ഞ പാടുകളും മറ്റും കാണുന്നതാണ്. എന്നാല്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ പുറംചട്ട പഴയതു പോലെ തന്നെ വെളുത്തതായിരുന്നുവെന്നും ഒരു അഗ്നിശമനസേനംഗമെന്ന നിലയിലുള്ള തന്റെ സേവനകാലത്ത് ഇതുപോലൊരു അത്ഭുതം താന്‍ കണ്ടിട്ടില്ലെന്നും കെന്‍ സാക്ഷ്യപ്പെടുത്തി.
Image: /content_image/News/News-2018-01-10-13:08:48.jpg
Keywords: ബൈബിള്‍
Content: 6866
Category: 1
Sub Category:
Heading: എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക്
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതായി സൂചന. സഭാസിനഡ് നിയോഗിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മറ്റി എറണാകുളം അങ്കമാലി അതിരൂപത വൈദികസമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണു പ്രശ്‌നപരിഹാരത്തിനു സാധ്യത തെളിഞ്ഞത്. വൈദികസമിതി നിര്‍ദേശിച്ച അന്വേഷണ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വൈദികസമിതി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടിരിന്നു. വൈദികസമിതിയുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മിറ്റിസിനഡിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പ്രകാരം സിനഡ് ഉചിതവും ക്രിയാത്മകവുമായ നടപടികള്‍ ഉടനടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതായി വൈദിക സമിതി സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സിനഡ് കമ്മിറ്റിയുടെ കൂടിക്കാഴ്ചകള്‍ പ്രശ്‌നപരിഹാരത്തിലേക്കുള്ള പ്രാഥമിക സാധ്യതകള്‍ക്കു വഴിതെളിക്കുമെന്നു പ്രത്യാശിക്കുന്നുവെന്നും റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ സൂചിപ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും വൈദികസമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഭൂമിയിടപാടുകളുടെ പ്രശ്‌നത്തിലേക്കു വെളിച്ചം വീശാന്‍ സഹായിച്ചെന്നും അതു വൈദികര്‍ക്ക് അതിരൂപതയോടുള്ള സ്‌നേഹത്തിനും പ്രതിബദ്ധതയ്ക്കും തെളിവാണെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും കര്‍ദ്ദിനാള്‍ വൈദികസമിതിക്കു നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2018-01-11-03:52:49.jpg
Keywords: ഭൂമി
Content: 6867
Category: 18
Sub Category:
Heading: അര്‍ത്തുങ്കല്‍ തിരുനാളിന് കൊടിയേറി
Content: ചേര്‍ത്തല: ചരിത്രപ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ 372ാമത് തിരുനാളിന് കൊടികയറി. വൈകീട്ട് ഏഴിനു നടന്ന തിരുനാള്‍ കൊടി ഉയര്‍ത്തല്‍ ചടങ്ങില്‍ ബസിലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍ വിശ്വാസപ്രഖ്യാപനം ചൊല്ലിയപ്പോള്‍ കത്തിച്ച മെഴുകുതിരികള്‍ ഉയര്‍ത്തി പിടിച്ച് വിശ്വാസികള്‍ വിശ്വാസം ഏറ്റുചൊല്ലി. ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. പള്ളിയങ്കണത്തില്‍ നിറഞ്ഞ ആയിരങ്ങള്‍ അര്‍ത്തുങ്കല്‍ പെരുന്നാള്‍ കൊടിയേറ്റ് അറിയിച്ച് ആരവം മുഴക്കി. കടലോരത്തും കിഴക്കോട്ടും വ്യാപിച്ച ആരവം കിലോമീറ്ററുകള്‍ അകലെവരെ അര്‍ത്തുങ്കല്‍ പള്ളിയില്‍ കൊടിയേറിയ വിവരം പങ്കുവച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്കും ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സേവ്യര്‍ കുടിയാംശേരിയില്‍ സുവിശേഷപ്രസംഗം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ പള്ളിയില്‍നിന്ന് ആരംഭിച്ച പതാക പ്രയാണത്തില്‍ അര്‍ത്തുങ്കല്‍ പള്ളി കമ്മിറ്റി അംഗങ്ങള്‍, സന്നദ്ധസേന, വിവിധ സംഘടനകളില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ അണിനിരന്നു. സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ജാതിമത ഭേദമന്യേ ആയിരങ്ങളാണ് ഓരോ വര്‍ഷവും അര്‍ത്തുങ്കല്‍ തിരുനാളിനു എത്തുന്നത്.
Image: /content_image/India/India-2018-01-11-04:14:15.jpg
Keywords: അര്‍ത്തുങ്കല്‍
Content: 6868
Category: 18
Sub Category:
Heading: റവ.ഡോ. പ്ലാസിഡ് സ്മരണാര്‍ഥമുള്ള ക്വിസ് മത്സരം 14ന്
Content: ചങ്ങനാശേരി: ചങ്ങനാശേരി ഫൊറോന മതബോധന കേന്ദ്രവും സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സും സംയുക്തമായി ചരിത്രകാരനും സഭാപണ്ഡിതനുമായ റവ.ഡോ. പ്ലാസിഡ് ജെ. പൊടിപാറയുടെ സ്മരണാര്‍ഥം നടത്തുന്ന 32ാമത് അഖില കേരള ആരാധനക്രമസഭാ ചരിത്ര ക്വിസ് മല്‍സരം 14ന്. ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന ക്വിസ് മല്‍സരത്തില്‍ കേരളത്തിലെ മതാധ്യാപകര്‍ക്കും അതിരൂപതയിലെ സണ്ഡേക സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. രണ്ടുപേരടങ്ങുന്ന ടീമായിരിക്കണം. അധ്യാപകര്‍ക്കു സ്‌നേഹത്തിന്റെ ആനന്ദം 1,2,3 അധ്യായങ്ങള്‍, ഭാരത സഭാചരിത്രം, (ഉദയംപേരൂര്‍ സുനഹദോസ്) പ്ലാസിഡച്ചന്‍ പ്രശാന്തനായ പ്രവാചകന്‍, സീറോ മലബാര്‍ റാസ ക്രമം എന്നിവയും കുട്ടികള്‍ക്കു നിന്റെ രാജ്യം വരണം, ഭാരത സഭാചരിത്രം, (ഉദയംപേരൂര്‍ സുനഹ ദോസ്), പ്ലാസിഡച്ചന്‍ പ്രശാന്തനായ പ്രവാചകന്‍, സീറോ മലബാര്‍ റാസക്രമം എന്നിവയുമാണ് വിഷയങ്ങള്‍. അധ്യാപകര്‍ക്ക് ഒന്നാം സമ്മാനം 8,000രൂപയുടെ കാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് 5000, 2000, 1000 കാഷ് അവാര്‍ഡുകളും, സര്‍ട്ടിഫിക്കറ്റുകളും, പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. കൂട്ടികള്‍ക്ക് ഒന്നാം സമ്മാനം 5,000രൂപയുടെ കാഷ് അവാര്‍ഡും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 3000, 2000, കാഷ് അവാര്‍ഡുകളും നല്‍കും. 14ന് ഉച്ചയ്ക്ക് 1.30ന് പ്ലാസിഡച്ചന്റെ കബറിടത്തില്‍ ഒപ്പീസും പ്രാര്‍ഥനാശുശ്രൂഷകള്‍ക്കും ശേഷം സെമിനാര്‍ നടക്കും. ക്വിസ്മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്ന സണ്‍ഡേ സ്‌കൂളുകള്‍ 9447958527 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നു ഡയറക്ടര്‍ ഫാ. അനീഷ് കുടിലില്‍ അറിയിച്ചു.
Image: /content_image/India/India-2018-01-11-04:42:35.jpg
Keywords: ചങ്ങനാ