category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറവ.ഡോ. പ്ലാസിഡ് സ്മരണാര്‍ഥമുള്ള ക്വിസ് മത്സരം 14ന്
Contentചങ്ങനാശേരി: ചങ്ങനാശേരി ഫൊറോന മതബോധന കേന്ദ്രവും സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സും സംയുക്തമായി ചരിത്രകാരനും സഭാപണ്ഡിതനുമായ റവ.ഡോ. പ്ലാസിഡ് ജെ. പൊടിപാറയുടെ സ്മരണാര്‍ഥം നടത്തുന്ന 32ാമത് അഖില കേരള ആരാധനക്രമസഭാ ചരിത്ര ക്വിസ് മല്‍സരം 14ന്. ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന ക്വിസ് മല്‍സരത്തില്‍ കേരളത്തിലെ മതാധ്യാപകര്‍ക്കും അതിരൂപതയിലെ സണ്ഡേക സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. രണ്ടുപേരടങ്ങുന്ന ടീമായിരിക്കണം. അധ്യാപകര്‍ക്കു സ്‌നേഹത്തിന്റെ ആനന്ദം 1,2,3 അധ്യായങ്ങള്‍, ഭാരത സഭാചരിത്രം, (ഉദയംപേരൂര്‍ സുനഹദോസ്) പ്ലാസിഡച്ചന്‍ പ്രശാന്തനായ പ്രവാചകന്‍, സീറോ മലബാര്‍ റാസ ക്രമം എന്നിവയും കുട്ടികള്‍ക്കു നിന്റെ രാജ്യം വരണം, ഭാരത സഭാചരിത്രം, (ഉദയംപേരൂര്‍ സുനഹ ദോസ്), പ്ലാസിഡച്ചന്‍ പ്രശാന്തനായ പ്രവാചകന്‍, സീറോ മലബാര്‍ റാസക്രമം എന്നിവയുമാണ് വിഷയങ്ങള്‍. അധ്യാപകര്‍ക്ക് ഒന്നാം സമ്മാനം 8,000രൂപയുടെ കാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് 5000, 2000, 1000 കാഷ് അവാര്‍ഡുകളും, സര്‍ട്ടിഫിക്കറ്റുകളും, പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. കൂട്ടികള്‍ക്ക് ഒന്നാം സമ്മാനം 5,000രൂപയുടെ കാഷ് അവാര്‍ഡും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 3000, 2000, കാഷ് അവാര്‍ഡുകളും നല്‍കും. 14ന് ഉച്ചയ്ക്ക് 1.30ന് പ്ലാസിഡച്ചന്റെ കബറിടത്തില്‍ ഒപ്പീസും പ്രാര്‍ഥനാശുശ്രൂഷകള്‍ക്കും ശേഷം സെമിനാര്‍ നടക്കും. ക്വിസ്മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്ന സണ്‍ഡേ സ്‌കൂളുകള്‍ 9447958527 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നു ഡയറക്ടര്‍ ഫാ. അനീഷ് കുടിലില്‍ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-11 10:14:00
Keywordsചങ്ങനാ
Created Date2018-01-11 10:12:35