Contents
Displaying 6581-6590 of 25125 results.
Content:
6890
Category: 18
Sub Category:
Heading: ഓഖി: ദുരന്തത്തിന്റെ വ്യാപ്തി എടുത്തുക്കാട്ടി ഫോട്ടോ പ്രദര്‍ശനം
Content: തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ വ്യാപ്തി എടുത്തുക്കാട്ടി തിരുവനന്തപുരം പ്രസ് ക്ലബും തിരുവനന്തപുരം അതിരൂപത പ്രസിദ്ധീകരണവുമായ ജീവനും വെളിച്ചവും മാസികയും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം കേരള ലത്തീന്‍ സഭയിലെ 12 ബിഷപ്പുമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വഴുതയ്ക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം ഓഖി ദുരന്തത്തില്‍ മരിച്ചവരെ അനുസ്മരിച്ച് മണ്‍ചിരാതുകള്‍ തെളിച്ചാണ് ബിഷപ്പുമാര്‍ ഉദ്ഘാടനം ചെയ്തത്. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയോടനുബന്ധിച്ചായിരിന്നു പ്രദര്‍ശനം. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍, ബിഷപ്പ്ഡോ. സ്റ്റാന്‍ലി റോമന്‍, ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ്പ് ഡോ. തെക്കത്തെച്ചേരില്‍, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, ബിഷപ്പ് ഡോ. പീറ്റര്‍ അബിര്‍ അന്തോണിസാമി, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ്, ആലപ്പുഴ രൂപത നിയുക്ത സഹായമെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ എന്നിവരാണ് ഉദ്ഘാടനം ചെയ്തത്. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് , സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. ഓഖി ചിത്രപ്രദര്‍ശനം ഇന്നും നാളെയും തുടരും. ചിത്രപ്രദര്‍ശനം പൊതുജനങ്ങള്‍ക്കും കാണാം. അതേസമയം ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അഞ്ചു ലക്ഷം രൂപ നല്കി. വ്യവസായ മന്ത്രി എ.സി. മൊയ്തീന് സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത ചെക്ക് കൈമാറി.
Image: /content_image/India/India-2018-01-13-05:44:32.jpg
Keywords: ഓഖി

6891
Category: 18
Sub Category:
Heading: കന്യാസ്ത്രീ ട്രെയിനില്‍ നിന്നു വീണു മരിച്ചു
Content: കോട്ടയം: നാട്ടിലേക്കുള്ള യാത്രയില്‍ കന്യാസ്ത്രീ ട്രെയിനില്‍ നിന്നു വീണു മരിച്ചു. കുറവിലങ്ങാട് മണ്ണയ്ക്കനാട് കുന്നത്ത് പരേതനായ മാത്യു തോമസിന്‍റെ (തൊമ്മിച്ചേട്ടന്‍) മകളും ഫ്രാന്‍സിസ്‌കന്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്‌സ് അംഗവുമായിരിന്ന സിസ്റ്റര്‍ സ്‌റ്റെല്ല കുന്നത്താണ് (75) ഇന്നലെ പുലര്‍ച്ചെ രണ്ടിന് ഈറോഡിനും തിരുപ്പൂരിനും ഇടയില്‍ മരിച്ചത്. 45 വര്‍ഷമായി വിവിധ മിഷന്‍ ആശുപത്രികളില്‍ നഴ്‌സായി സേവനം ചെയ്തുവരികയായിരുന്നു സിസ്റ്റര്‍ സ്‌റ്റെല്ല. ബാത്ത് റൂമില്‍ പോയപ്പോള്‍ ട്രെയിനില്‍നിന്നു പുറത്തേക്കു വീണാണ് അപകടമുണ്ടായത്. സഹയാത്രികയായ കന്യാസ്ത്രീ ഉണര്‍ന്നപ്പോള്‍ സിസ്റ്റര്‍ സ്‌റ്റെല്ലയെ കാണാതെ വന്നതോടെ റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അപായ ചങ്ങല വലിച്ച് നിറുത്തി ട്രെയിനില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഒന്പതിനു വിജനമായ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നു മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നു 12നു ചെന്നൈ മൈലാപ്പൂരിലുള്ള മഠം ചാപ്പലില്‍ മൃതദേഹം സംസ്‌കരിക്കും.
Image: /content_image/India/India-2018-01-13-05:53:12.jpg
Keywords: കന്യാസ്ത്രീ

6892
Category: 1
Sub Category:
Heading: ചിലി സന്ദര്‍ശനത്തിന് മൂന്നു ദിവസം ശേഷിക്കേ പാപ്പക്ക് വധഭീഷണി: ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം
Content: സാന്‍റിയാഗോ: ഫ്രാന്‍സിസ് പാപ്പാ ചിലി സന്ദര്‍ശിക്കുവാന്‍ മൂന്നു ദിവസം ശേഷിക്കേ തലസ്ഥാന നഗരമായ സാന്‍റിയാഗോയിലെ നാലോളം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് (വെള്ളിയാഴ്ച) അക്രമങ്ങള്‍ നടന്നത്. നാടന്‍ ബോംബുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചില്ലെങ്കിലും ദേവാലയ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും അക്രമികളെകുറിച്ച് ഇതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല. മാര്‍പാപ്പ ചിലി സന്ദര്‍ശിക്കുവാനിരിക്കെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാപ്പയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണെന്നാണ് പോലീസ് ഭാഷ്യം. ഇതിനെ ശരിവെക്കുന്ന രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമികള്‍ രണ്ട് ദേവാലയങ്ങള്‍ക്ക് തീവെച്ച ശേഷം ലഘുലേഖകള്‍ വിതറികൊണ്ടായിരുന്നു രക്ഷപ്പെട്ടത്. “ഫ്രാന്‍സിസ് പാപ്പാ അടുത്ത ബോംബ് നിങ്ങളുടെ സഭാവസ്ത്രത്തിലായിരിക്കും പതിക്കുക” എന്ന ഭീഷണിയാണ് ലഘുലേഖയിലുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ചിലി പ്രസിഡന്‍റ് മിച്ചെല്ലെ ബാച്ചെലെറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഒരു ജനാധിപത്യ രാജ്യത്തില്‍ ആളുകള്‍ക്ക് സമാധാനപരമായി പ്രതികരിക്കുവാന്‍ അവകാശമുണ്ടെങ്കിലും, കഴിഞ്ഞ രാത്രിയില്‍ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമായിപോയെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും ലഭ്യമായിട്ടില്ല. സമീപവര്‍ഷങ്ങളില്‍ ചിലിയില്‍ അനേകം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെങ്കിലും ഭൂരിഭാഗം കേസുകളിലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിരിന്നില്ല. തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ ചിലിയില്‍ എത്തുക. ചൊവ്വാഴ്ച സാന്‍റിയാഗോ പാര്‍ക്കില്‍ വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ 5 ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പെറുവിലേക്ക് പോകുന്നതിനു മുന്‍പ് ചിലിയിലെ ടെമുക്കോ, ഇക്വിക്ക് തുടങ്ങിയ നഗരങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചേക്കും. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ചിലിയില്‍ ഒരുക്കുന്നത്.
Image: /content_image/News/News-2018-01-13-06:19:17.jpg
Keywords: ചിലി

6893
Category: 1
Sub Category:
Heading: പുതുവര്‍ഷത്തെ സുവിശേഷത്തിന്റെ വര്‍ഷമാക്കി മാറ്റുവാന്‍ താജിക്കിസ്ഥാനി സഭ
Content: ഡുഷാന്‍ബെ: പുതുവര്‍ഷം സുവിശേഷ പ്രഘോഷണത്തിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സമര്‍പ്പിച്ചുകൊണ്ട് താജിക്കിസ്ഥാനിലെ കത്തോലിക്ക സഭ. 2018-ല്‍ തലസ്ഥാന നഗരമായ ഡുഷാന്‍ബെയില്‍ നിന്നും മറ്റ് നഗരങ്ങളിലേക്ക് കൂടി സുവിശേഷത്തിന്റെ സാന്നിധ്യം വ്യാപിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് കത്തോലിക്ക മിഷന്റെ (മിസ്സിയോ സൂയി ഇയൂരിസ്) ദൗത്യങ്ങള്‍ നിറവേറ്റുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ്-ലെ വൈദികനായ ഫാ. പെഡ്രോ റാമിരോ ലോപെസ് പറഞ്ഞു. കഴിഞ്ഞ ക്രിസ്തുമസിന് പ്രത്യേക വിശുദ്ധ കുര്‍ബാനയും ഇടവകയിലെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചകളും ഉണ്ടായിരുന്നുവെന്ന് ഫാ. ലോപെസ് പറഞ്ഞു. വിവിധ ഭാഷക്കാരായ എല്ലാവര്‍ക്കും വിശുദ്ധ കുര്‍ബാന ലഭ്യമാക്കുന്നതിന് തങ്ങള്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 24-ന് വിദേശികള്‍ക്കും, നയതന്ത്രതലത്തിലുള്ളവര്‍ക്കും വേണ്ടി ഡുഷാന്‍ബെയില്‍ ഇഗ്ലീഷ് കുര്‍ബാന അര്‍പ്പണവുമുണ്ടായിരുന്നു. മറ്റുള്ള വിശ്വാസികള്‍ക്ക് വേണ്ടി റഷ്യന്‍ ഭാഷയിലായിരുന്നു കുര്‍ബാന. അതേ സമയം തന്നെ ഡുഷാമ്പേയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ഗോണ്ടെപ്പായിലെ ദേവാലയത്തില്‍ പാതിരാ കുര്‍ബാനയും നടന്നു. ആഗമനകാലത്തുടനീളം തലസ്ഥാന നഗരമായ ഡുഷാമ്പേയിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും വീടുകള്‍ വെഞ്ചരിക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താജിക്ക് സഭ സ്ഥാപിതമായതിന്റെ 20-ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ വര്‍ഷം. മധ്യപൂര്‍വ്വേഷ്യയിലെ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന താജിക്കിസ്ഥാനിലെ ജനസംഖ്യയുടെ 98 ശതമാനവും ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരാണ്. 1997-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് താജിക്കിസ്ഥാനിലെ കത്തോലിക്കാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. ഇതിന്റെ ചുമതല ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ്’ ലെ പുരോഹിതരെ ഏല്‍പ്പിക്കുകയുമായിരുന്നു. 150-ഓളം വിശ്വാസികളും, അര്‍ജന്റീനക്കാരായ 3 പുരോഹിതരും, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ 5 മിഷ്ണറി സിസ്റ്റേഴ്സും, ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെര്‍വന്റ്സ് ഓഫ് ലോര്‍ഡ് ആന്‍ഡ് ഓഫ് വെര്‍ജിന്‍ ഓഫ് മടാരാ’ യിലെ 3 വനിതകളുമടങ്ങുന്നതാണ് താജിക്കിസ്ഥാനിലെ കത്തോലിക്കാ സഭ.
Image: /content_image/News/News-2018-01-13-08:32:27.jpg
Keywords: സുവിശേഷ

6894
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ കടന്നുപോകുന്നത് കടുത്ത പീഡനങ്ങളിലൂടെ
Content: വാഷിംഗ്ടണ്‍: ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യന്‍ കുട്ടികള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വരുന്നതായി ആഗോള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ തലവന്‍. സിഇഓ ഡേവിഡ് കറിയാണ് മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുമുള്ള കുഞ്ഞുങ്ങള്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുകയും, ഭവനരഹിതരാക്കപ്പെടുകയും, കൊലപാതകത്തിന് പോലും ഇരയാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂര്‍വ്വേഷ്യ, മധ്യേഷ്യ, ഇറാഖ്, സിറിയ, ഖസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ കുട്ടികള്‍ ഇന്നുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള മാനസികാഘാതത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കേല്‍ക്കുന്ന ഇത്തരം മാനസികാഘാതങ്ങള്‍ അവരുടെ വിശ്വാസജീവിതത്തെ കാര്യമായി ബാധിക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോയി തീവ്രവാദ സംഘടനകളുടെ പോരാളികളാക്കുന്നു, പരസ്പരം കൊല്ലുവാനും, മറ്റുള്ളവരെ കൊല്ലുവാനും അവരെ പ്രേരിപ്പിക്കുന്നു. 2017-ല്‍ നൈജീരിയയിലെ ഐഎസ് അനുകൂല സംഘടനയായ 'ബൊക്കോ ഹറാം' 135-ഓളം കുട്ടികളെ ചാവേര്‍ ബോംബാക്രമണങ്ങള്‍ക്ക് അയച്ചിരിന്നു. മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം മതപീഡനമുണ്ടാകുമ്പോള്‍ അതിന്റെ ഉറവിടവും കണ്ടെത്തുവാനും, സഹായമഭ്യര്‍ത്ഥിക്കുവാനും കഴിയും, എന്നാല്‍ കുട്ടികളുടെ കാര്യമോ ?. പലപ്പോഴും കുട്ടികള്‍ക്ക് ഒന്ന് ഒച്ചവെക്കുവാന്‍ പോലും സാധിക്കുകയില്ല, പ്രത്യേകിച്ച് അവര്‍ അനാഥരാണെങ്കില്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ കണ്ട നോഹ എന്ന ഇറാഖി ക്രിസ്ത്യന്‍ ബാലന്റെ കഥയും അദ്ദേഹം പങ്കുവെച്ചു. പാതിരാത്രിയില്‍ തങ്ങള്‍ ക്രിസ്ത്യാനികളായതിനാല്‍ ഐഎസ് തങ്ങളെ ആക്രമിക്കുവാന്‍ വരുന്നുവെന്ന്‍ മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ പാതിയുറക്കത്തില്‍ നിന്നും ഉണര്‍ന്ന് തനിക്ക് പ്രിയപ്പെട്ട ഭവനവും തന്റെ കളിപ്പാട്ടങ്ങളും ഉപേക്ഷിച്ചോടേണ്ടിവന്ന കഥയാണ് നോഹാക്ക് പറയുവാനുള്ളത്. നോഹാസ്വഭവനത്തിലേക്ക് തിരികെ വന്നപ്പോള്‍ എല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. കുട്ടികളും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നത് പോലും കണക്കാക്കാതെയാണ് ഇസ്ലാമിക് സ്റ്റേറ്റിനെ പോലെയുള്ള ചില തീവ്രവാദി സംഘടനകള്‍ ക്രൈസ്തവ പ്രാധാന്യമര്‍ഹിക്കുന്ന ദിവസങ്ങളില്‍ ആക്രമണം നടത്തുന്നത്. പാശ്ചാത്യ ലോകത്തുള്ളവര്‍ ഉത്തരം പറയുവാന്‍ താല്‍പ്പര്യം കാണിക്കാത്ത ചില ചോദ്യങ്ങള്‍ ഈ കുട്ടികള്‍ക്ക് ചോദിക്കുവാനുണ്ട്. ഇവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യന്‍ കുട്ടികളെ സഹായിക്കുവാനുള്ള ഓപ്പണ്‍ ഡോര്‍സിന്റെ പ്രേഷിത ദൗത്യത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2018-01-13-09:54:05.jpg
Keywords: ക്രിസ്ത്യന്‍

6895
Category: 1
Sub Category:
Heading: യുക്രൈന്‍ സഭയുടെ ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും
Content: വത്തിക്കാന്‍ സിറ്റി: റോമില്‍ വസിക്കുന്ന ബൈസന്‍റൈന്‍ റീത്തിലുള്ള യുക്രൈന്‍ വിശ്വാസികള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. യുക്രൈന്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാത്തോസ്ലാവ് ഷെവ്ചുക് നല്‍കിയ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മാര്‍പാപ്പ റോമിലെ, സാന്താ സോഫിയ ബസിലിക്ക ദേവാലയം സന്ദര്‍ശിക്കുക. ജനുവരി 28-ാം തീയതി ഞായറാഴ്ച സന്ദര്‍ശനം നടക്കുമെന്ന കാര്യം വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്കാണ് മാധ്യമങ്ങളെ അറിയിച്ചത്. 1968-ല്‍ നിര്‍മിച്ച സാന്താ സോഫിയ ദേവാലയം സുവര്‍ണ ജൂബിലി ഈ വര്‍ഷം ആചരിക്കുവാനിരിക്കെയാണ് പാപ്പയുടെ സന്ദര്‍ശനം. 1998-ല്‍ ആണ് ദേവാലയം ബസിലിക്ക പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. ഇറ്റലിയില്‍ മാത്രം 17000ത്തോളം ബൈസന്‍റൈന്‍ വിശ്വാസികളാണ് ഓരോ ഞായറാഴ്ചയും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്. 145 കമ്മ്യൂണിറ്റികളില്‍ ആയി 62 വൈദികര്‍ യുക്രൈന്‍ സഭയ്ക്ക് വേണ്ടി ഇറ്റലിയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. രാഷ്ട്രീയ അരാജകത്വവും കിഴക്കൻ മേഖലയിലെ റഷ്യൻ അധിനിവേശവും മൂലം പതിനായിരകണക്കിന് ജനങ്ങൾ പലായനം ചെയ്ത സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് പാപ്പയുടെ സന്ദര്‍ശനത്തെ വിശ്വാസികള്‍ നോക്കി കാണുന്നത്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന യുക്രൈന് മാർപാപ്പയുടെ നേതൃത്വത്തിൽ യൂറോപ്യൻ ഇടവകകളിൽ നിന്നും സമാഹരിച്ച അറുപത് ലക്ഷം യൂറോ നേരത്തെ പുനരുദ്ധാരണത്തിനായി ലഭ്യമാക്കിയിരിന്നു.
Image: /content_image/News/News-2018-01-13-13:35:14.JPG
Keywords: യുക്രൈ

6896
Category: 1
Sub Category:
Heading: തോമാശ്ലീഹായുടെ വിശ്വാസപ്രഘോഷണം സഭൈക്യത്തിന്റെ കേന്ദ്രബിന്ദുവാകണം: പാത്രിയാര്‍ക്കീസ് സാക്കോ
Content: കൊച്ചി: തോമാശ്ലീഹായുടെ വിശ്വാസപ്രഘോഷണം സഭകളുടെ ഐക്യത്തിന്റെ കേന്ദ്രബിന്ദുവാകണമെന്നു കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. തോമാശ്ലീഹായിലൂടെ ആരംഭിക്കുന്ന സീറോ മലബാര്‍ സഭയുടെ മഹത്തായ പൈതൃകം, കാലഘട്ടത്തിന്റെ മാറ്റങ്ങളറിഞ്ഞ് ഇന്ത്യയിലും പുറത്തും കൂട്ടായ്മാനുഭവത്തോടെ തീക്ഷ്ണമായി പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നത് ആഗോള സഭയ്ക്കാകെയും അഭിമാനകരമാണ്. പ്രേഷിതതീക്ഷ്ണതയിലും കൂട്ടായ്മയിലും വലിയ വളര്‍ച്ച സ്വന്തമാക്കിയ സീറോ മലബാര്‍ സഭ വൈകാതെ പാത്രിയര്‍ക്കല്‍ പദവിയിലേക്കുയര്‍ത്തപ്പെടുമെന്നാണു പ്രതീക്ഷ. ഇറാഖിലും പശ്ചിമേഷ്യയിലും സഭ സഹനങ്ങളുടെ തീച്ചൂളയിലൂടെയാണു കടന്നുപോകുന്നത്. പീഡിപ്പിക്കപ്പെടുമ്പോഴും ക്രിസ്തുവിലുള്ള പ്രത്യാശയില്‍ വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2018-01-14-03:40:25.jpg
Keywords: കല്‍ദായ

6897
Category: 18
Sub Category:
Heading: എപ്പിസ്‌കോപ്പല്‍ പദവി: രജതജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന രജത ജൂബിലി ആഘോഷങ്ങളില്‍ വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാര്‍, കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബാത്തിസ്ത ദി ക്വാത്രോ അധ്യക്ഷത വഹിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലിയിലെത്തിയ സീറോ മലബാര്‍ സഭ ചരിത്രപരമായ വളര്‍ച്ചയിലൂടെയാണു കടന്നുപോകുന്നതെന്നുആര്‍ച്ച് ബിഷപ്പ് ഡോ. ജാംബാത്തിസ്ത ദി ക്വാത്രോ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ക്രിസ്തുവിലുള്ള സന്തോഷം സമൂഹത്തിനു പകരാനുള്ള ദൗത്യം പുതിയ കാലത്ത് കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ സഭകള്‍ക്കാകെ പ്രചോദനമായി സീറോ മലബാര്‍ സഭ വളര്‍ന്നുവെന്നത് അഭിമാനകരമാണെന്ന് സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഡോ. സിറിള്‍ വാസില്‍, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, ഗ്രീക്ക് കാത്തലിക് ചര്‍ച്ച് അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ദിമിത്രോസ് സലാക്കാസ്, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, എസ്എംവൈഎം പ്രസിഡന്റ് അരുണ്‍ ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-14-04:11:14.jpg
Keywords: സീറോ മലബാര്‍

6898
Category: 1
Sub Category:
Heading: ഭൂമി വിഷയത്തില്‍ സീറോ മലബാര്‍ സിനഡിന്റെ പത്രകുറിപ്പ്
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭാ സിനഡ് പത്രക്കുറിപ്പ് പുറപ്പെടുവിച്ചു. സിനഡ് ഇന്നലെ സമാപിച്ച പശ്ചാത്തലത്തിലാണ് പത്രകുറിപ്പ് പുറത്തിറക്കിയത്. അതിരൂപതയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രതിസന്ധിയില്‍ സീറോമലബാര്‍ സിനഡിന് ഏറെ ദുഃഖമുണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി പ്രാര്‍ത്ഥിക്കുന്ന ഏവരെയും സിനഡ് നന്ദിയോടെ അനുസ്മരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. #{red->none->b-> സീറോ മലബാര്‍ സിനഡിന്റെ പത്രകുറിപ്പിന്റെ പൂര്‍ണ്ണ രൂപം }# എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക സമിതി സെക്രട്ടറി സീറോ മലബാര്‍ ബിഷപ്പ്‌സ് സിനഡിലെ പിതാക്കന്മാര്‍ക്ക് ഒരു കത്ത് നല്‍കിയിരുന്നു. അതിരൂപതയില്‍ നടന്ന ഭൂമി ഇടപാടിനെ സംബന്ധിച്ചുണ്ടായ ഗൗരവതരമായ പ്രശ്‌നങ്ങളില്‍ സിനഡ് ശ്രദ്ധ ചെലുത്തുകയും പ്രശ്‌നപരിഹാരത്തിന് സഹായിക്കുകയും ചെയ്യണം എന്നതായിരുന്നു കത്തിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഏതാനും വൈദികരും അല്മായ സഹോദരങ്ങളും നല്കിയ കത്തുകളും സിനഡില്‍ വായിക്കുകയുണ്ടായി. സിനഡ് ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയും ഈ വിഷയത്തില്‍ ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി മെത്രാന്മാരുടെ ഒരു അഞ്ചംഗകമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. പ്രസ്തുത കമ്മിറ്റി ബന്ധപ്പെട്ടവരുമായി സംസാരിച്ചു കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സിനഡിനു മുന്നില്‍ സമര്‍പ്പിച്ചു. അതേക്കുറിച്ചു പിതാക്കന്മാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. ആഗോള സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച്ബിഷപ്പിനു സഭയുടെ പൊതുവായ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ടത് ആവശ്യമാകയാല്‍ എറണാകുളംഅങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാര്‍ ആ അതിരൂപതയുടെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും അതിനാവശ്യമായ അധികാരാവകാശങ്ങള്‍ മേജര്‍ ആര്‍ച്ച്ബിഷപ് അവര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യണമെന്നു സിനഡ് നിര്‍ദേശിച്ചു. അതിരൂപതയില്‍ ഇപ്പോഴുണ്ടായിട്ടുള്ള വിഷമകരമായ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനു പ്രോട്ടോസിഞ്ചല്ലൂസ് അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് നേതൃത്വം ഏറ്റെടുക്കണം. അതിരൂപതയിലെ കാനോനിക സമിതികളായ ആലോചനാസമിതി, സാമ്പത്തികകാര്യസമിതി, അതിരൂപതാ കൂരിയ എന്നിവ എത്രയും വേഗം ചേര്‍ന്നു വസ്തു ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായിട്ടുള്ള സാന്പത്തിക നഷ്ടങ്ങളും അനുബന്ധപ്രശ്‌നങ്ങളും ശരിയായി വിലയിരുത്തണം. ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ചു നഷ്ടപരിഹാരം ഉള്‍പ്പെടെ പരിഹാരമാര്‍ഗങ്ങളും ഉചിതമായ നടപടികളും ശിപാര്‍ശ ചെയ്യുന്നതിനായി ഒരു വിദഗ്ധസമിതിയെ സമയബന്ധിതമായി ചുമതലപ്പെടുത്തുക. ഈ സമിതിയുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനോടു ശിപാര്‍ശചെയ്യുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സമ്മതത്തോടെ വേണം എടുക്കാന്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സിനഡ് കമ്മിറ്റിയുടെ സഹായം തേടാവുന്നതാണ്. അതിരൂപതാസമിതികള്‍ സുതാര്യമായും കൂട്ടുത്തരവാദിത്വത്തോടെയും സഭാനിയമങ്ങള്‍ക്കനുസൃതം ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പ്രസ്ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, പ്രസ്ബിറ്റേറിയം എന്നിവ സമയാസമയങ്ങളില്‍ ചേര്‍ന്നു അവയുടെ ശരിയായ പ്രവര്‍ത്തനത്തിലൂടെ വൈദികക്കൂട്ടായ്മയും വൈദികഅല്മായ ബന്ധങ്ങളും ശക്തിപ്പെടുത്താന്‍ ഉതകുംവിധം ശരിയായി പ്രവര്‍ത്തിക്കുന്നുവെന്നു പ്രോട്ടോ സിഞ്ചല്ലൂസ് ഉറപ്പു വരുത്തണം. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന ഈ പ്രതിസന്ധിയില്‍ സീറോമലബാര്‍ സിനഡിന് ഏറെ ദുഃഖമുണ്ട്. പ്രശ്‌നപരിഹാരത്തിനായി പ്രാര്‍ത്ഥിക്കുന്ന ഏവരെയും സിനഡ് നന്ദിയോടെ അനുസ്മരിക്കുന്നു. മുറിവുകള്‍ ഉണക്കുന്ന സ്വര്‍ഗീയ ഭിഷഗ്വരനായ ഈശോയില്‍ പൂര്‍ണമായി ആശ്രയമര്‍പ്പിച്ചുകൊണ്ട് കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മനോഭാവത്തോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും പരിശ്രമിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Image: /content_image/News/News-2018-01-14-04:55:52.jpg
Keywords: ഭൂമി

6899
Category: 18
Sub Category:
Heading: മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകം ഏപ്രില്‍ 17ന്
Content: കൊച്ചി: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മെത്രാനായി നിയോഗിക്കപ്പെട്ട മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകം ഏപ്രില്‍ 17നു നടക്കും. സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ ആണ് മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുക. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മെത്രാന്‍മാരും വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിനു ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് വിരമിച്ചതിനെത്തുടര്‍ന്നാണു മാര്‍ അത്തിക്കളം സാഗര്‍ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
Image: /content_image/India/India-2018-01-14-05:31:26.JPG
Keywords: സാഗര്‍