Contents

Displaying 6611-6620 of 25125 results.
Content: 6920
Category: 1
Sub Category:
Heading: ഈജിപ്തിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
Content: കെയ്റോ: ഈജിപ്തിലെ വടക്കൻ സീനായ് പ്രവിശ്യയിൽ ക്രൈസ്തവരെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിൽ ഒരു വിശ്വാസി കൊല്ലപ്പെട്ടു. ബസിം അത്തള്ഹ എന്ന മുപ്പത്തിയഞ്ചുകാരനായ ക്രൈസ്തവ യുവാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഈജിപ്ഷ്യൻ സുരക്ഷ സേന വ്യക്തമാക്കി. മുഖം മറച്ച മൂന്നു പേരാണ് വെടിവെയ്പ്പിന് നേതൃത്വം നല്കിയത്. ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം തലസ്ഥാന നഗരമായ കെയ്റോയിലെ ദേവാലയത്തില്‍ നടന്ന വെടിവെയ്പ്പില്‍ ഒൻപത് പേരാണ് വെടിയേറ്റ് മരണമടഞ്ഞത്. 2016 ഡിസംബർ മുതൽ ഈജിപ്ഷ്യൻ ക്രൈസ്തവർക്ക് നേരെ ആക്രമണം രൂക്ഷമാണ്. ഇതുവരെ ബോംബേറിലും വെടിവെയ്പിലും മറ്റ് ആക്രമണങ്ങളിലും നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. മദ്ധ്യ കിഴക്കൻ ദേശത്തെ ഏറ്റവും വലിയ ക്രൈസ്തവ സാന്നിദ്ധ്യമായ ഈജിപ്തിലെ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭയ്ക്കു കീഴില്‍ പതിനഞ്ച് മില്യണിന് അടുത്ത് വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2018-01-17-05:48:55.jpg
Keywords: ഈജി
Content: 6921
Category: 1
Sub Category:
Heading: ടീമിന്റെ സ്വപ്നതുല്യമായ വിജയം ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് കേസ് കീനം
Content: ന്യൂയോര്‍ക്ക്: തന്റെ ടീമിന്റെ സ്വപ്നതുല്യമായി വിജയം ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ ഫുട്ബോള്‍ ടീമായ മിന്നെസോട്ട വൈകിംഗിന്റെ താരം കേസ് കീനം. നാഷണല്‍ ഫുട്ബോള്‍ ലീഗ് (NFL) പ്ലേഓഫ് മത്സരത്തില്‍ ന്യു ഒര്‍ലീന്‍സ് സെയിന്റ്സുമായി നടന്ന പരാജയത്തിന്റെ വക്കില്‍ നിന്നും മിന്നസോട്ടാ വൈകിംഗിനെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ കേസ് കീനം “ദൈവം ഒത്തിരി നല്ലവനാണ്” എന്നാണ് വിജയത്തിന് ശേഷം പറഞ്ഞത്. “യേശുവിനായുള്ള എന്റെ ജീവിത സമര്‍പ്പണവും, എന്റെ വിവാഹവും കഴിഞ്ഞാല്‍ ഇതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവന്‍ വീണ്ടും ശക്തിപ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല, നടന്നാല്‍ തളരുകയുമില്ല” (ഏശയ്യ 40:31) എന്ന ബൈബിള്‍ വാക്യമാണ് കീനം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ബയോ ഭാഗത്തു ചേർത്തിരിക്കുന്നത്. കളിതീരുവാന്‍ 10 സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കീനത്തിന്റെ മുന്നേറ്റത്തിൽ മിന്നസോട്ടാ വിജയത്തിലേക്ക് കുതിച്ചത്. “മിന്നീപോളിസ് അത്ഭുതം” എന്നാണ് മിന്നസോട്ടാ വൈകിംഗിന്റെ അത്ഭുത വിജയത്തെക്കുറിച്ച് കാണികള്‍ വിവരിച്ചത്. മത്സരത്തില്‍ നടന്നത് ദൈവം പ്രവര്‍ത്തിച്ച അത്ഭുതം തന്നെയാണെന്നാണ് ടീമംഗങ്ങള്‍ ഒന്നടങ്കം പറയുന്നത്. എല്ലാ മഹത്വവും ദൈവത്തിനു സമര്‍പ്പിക്കുകയാണെന്നാണ് വൈകിംഗിന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച വൈഡ് റിസീവറായ സ്റ്റെഫോണ്‍ ഡിഗ്ഗ്സ് ട്വിറ്ററില്‍ കുറിച്ചത്. തന്റെ ടീമംഗങ്ങള്‍ക്കും പരിശീലകനും നന്ദി പറഞ്ഞതിന് ശേഷം “ബാക്കിയെല്ലാം ചെയ്തത് ദൈവമാണെന്ന്‍” ഫോക്സ്ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഡിഗ്ഗ്സ് പറഞ്ഞു.
Image: /content_image/News/News-2018-01-17-06:41:57.jpg
Keywords: ദൈവം
Content: 6922
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാനയും കാരുണ്യ പ്രവര്‍ത്തികളും വിശ്വാസത്തിന്റെ അവിഭാജ്യഘടകമെന്ന് അമേരിക്കന്‍ വനിതകള്‍
Content: വാഷിംഗ്ടണ്‍: കാരുണ്യ പ്രവര്‍ത്തികളും, വിശുദ്ധ കുര്‍ബാന സ്വീകരണവും കത്തോലിക്ക സഭയുടെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്നാണെന്ന് അഭിപ്രായപ്പെട്ടുക്കൊണ്ട് അമേരിക്കന്‍ വനിതകള്‍. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള അമേരിക്കന്‍ മാഗസിന്റെ നിര്‍ദ്ദേശപ്രകാരം, ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയിലെ അപ്പോസ്റ്റലേറ്റിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ചും (CARA), ജി.എഫ്.കെ. ഗ്രൂപ്പും സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. അമേരിക്കയിലെ കത്തോലിക്ക സ്ത്രീകളില്‍ 98 ശതമാനവും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന്‍ സര്‍വ്വേ വെളിപ്പെടുത്തുന്നു. എന്നാല്‍ കത്തോലിക്കാ സ്ത്രീകളില്‍ യുവതലമുറയിലെ 17% ശതമാനം മാത്രമാണ് ആഴ്ചതോറും പള്ളിയില്‍ പോകുന്നത്. ദേവാലയത്തില്‍ പോകുന്നവരുടേയും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവരുടേയും എണ്ണത്തില്‍ കുറവാണ് സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. കാരുണ്യ പ്രവര്‍ത്തികളും, വിശുദ്ധ കുര്‍ബാന സ്വീകരണവും സഭയുടെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്നാണെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു. ഇടവകകാര്യങ്ങളില്‍ സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നത് ഒരു നല്ലകാര്യമാണെന്നന അഭിപ്രായക്കാരാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ യുവതലമുറക്കാണ് ദേവാലയത്തില്‍ പോകുവാന്‍ ഒട്ടും തന്നെ താല്‍പ്പര്യമില്ലാത്തതെന്നും സര്‍വ്വേഫലത്തിലുണ്ട്. 50 ശതമാനം പേരും ഇടവക കൗണ്‍സിലില്‍ സ്ത്രീകളെകൂടി ഉള്‍പ്പെടുത്തണമെന്ന പക്ഷക്കാരാണ്. 49% പേര്‍ അല്‍മായ പ്രേഷിതരംഗങ്ങളിലും, 45% പേര്‍ ഇടവകകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലും സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് പറയുന്നു. സര്‍വ്വേഫലം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും, തങ്ങളുടെ യുവതലമുറയെ സഭ കാര്യമായി തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും മാഗസിന്റെ എക്സിക്യുട്ടീവ്‌ എഡിറ്ററായ കെറി വെബ്ബര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷയിലും സ്പാനിഷ് ഭാഷയിലുമായിരുന്നു സര്‍വ്വേ നടത്തിയത്.
Image: /content_image/News/News-2018-01-17-09:25:13.jpg
Keywords: അമേരിക്ക, ദിവ്യകാരുണ്യ
Content: 6923
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാനയും കാരുണ്യ പ്രവര്‍ത്തികളും വിശ്വാസത്തിന്റെ അവിഭാജ്യഘടകങ്ങളെന്നു അമേരിക്കന്‍ വനിതകള്‍
Content: വാഷിംഗ്ടണ്‍: കാരുണ്യ പ്രവര്‍ത്തികളും, വിശുദ്ധ കുര്‍ബാന സ്വീകരണവും കത്തോലിക്ക സഭയുടെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്നാണെന്ന് അഭിപ്രായപ്പെട്ടുക്കൊണ്ട് അമേരിക്കന്‍ വനിതകള്‍. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള അമേരിക്കന്‍ മാഗസിന്റെ നിര്‍ദ്ദേശപ്രകാരം, ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയിലെ അപ്പോസ്റ്റലേറ്റിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ചും (CARA), ജി.എഫ്.കെ. ഗ്രൂപ്പും സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. അമേരിക്കയിലെ കത്തോലിക്ക സ്ത്രീകളില്‍ 98 ശതമാനവും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന്‍ സര്‍വ്വേ വെളിപ്പെടുത്തുന്നു. എന്നാല്‍ കത്തോലിക്കാ സ്ത്രീകളില്‍ യുവതലമുറയിലെ 17% ശതമാനം മാത്രമാണ് ആഴ്ചതോറും പള്ളിയില്‍ പോകുന്നത്. ദേവാലയത്തില്‍ പോകുന്നവരുടേയും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവരുടേയും എണ്ണത്തില്‍ കുറവാണ് സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. കാരുണ്യ പ്രവര്‍ത്തികളും, വിശുദ്ധ കുര്‍ബാന സ്വീകരണവും സഭയുടെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്നാണെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു. ഇടവകകാര്യങ്ങളില്‍ സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നത് ഒരു നല്ലകാര്യമാണെന്നന അഭിപ്രായക്കാരാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ യുവതലമുറക്കാണ് ദേവാലയത്തില്‍ പോകുവാന്‍ ഒട്ടും തന്നെ താല്‍പ്പര്യമില്ലാത്തതെന്നും സര്‍വ്വേഫലത്തിലുണ്ട്. 50 ശതമാനം പേരും ഇടവക കൗണ്‍സിലില്‍ സ്ത്രീകളെകൂടി ഉള്‍പ്പെടുത്തണമെന്ന പക്ഷക്കാരാണ്. 49% പേര്‍ അല്‍മായ പ്രേഷിതരംഗങ്ങളിലും, 45% പേര്‍ ഇടവകകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലും സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് പറയുന്നു. സര്‍വ്വേഫലം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും, തങ്ങളുടെ യുവതലമുറയെ സഭ കാര്യമായി തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും മാഗസിന്റെ എക്സിക്യുട്ടീവ്‌ എഡിറ്ററായ കെറി വെബ്ബര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷയിലും സ്പാനിഷ് ഭാഷയിലുമായിരുന്നു സര്‍വ്വേ നടത്തിയത്.
Image: /content_image/News/News-2018-01-17-09:29:06.jpg
Keywords: അമേരിക്ക, ദിവ്യകാരുണ്യ
Content: 6924
Category: 1
Sub Category:
Heading: ശ്രീലങ്കന്‍ കത്തോലിക്ക സഭ 2018 നല്ലിടയന്റെ വര്‍ഷമായി ആചരിക്കും
Content: കൊളംബോ: ശ്രീലങ്കയിലെ കത്തോലിക്ക സഭാസമൂഹം പുതുവര്‍ഷം നല്ലിടയന്‍റെ വര്‍ഷമായി ആചരിക്കും. അതേസമയം കുഞ്ഞുങ്ങളെയും യുവജനങ്ങളെയും പ്രത്യേകം സമര്‍പ്പിച്ചുകൊണ്ടാണ് ആംഗ്ലിക്കൻ സമൂഹം 2018 ചിലവിടുക. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ തലസ്ഥാന നഗരിയിലെ സെന്‍റ്. ലൂസി കത്തോലിക്ക കത്തീഡ്രലിലും ആംഗ്ലിക്കൻ ക്രിസ്തുരാജ കത്തീഡ്രലിലുമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. കത്തോലിക്ക സഭയുടെ ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് കാർമ്മികത്വം വഹിച്ചു. സഹായ മെത്രാൻ മോൺ.മാക്സ് വെൽ സിൽവയും വൈദികരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിശുദ്ധ ജോസഫ് വാസിന് സമർപ്പിക്കപ്പെട്ട കഴിഞ്ഞ വർഷത്തിന്റെ ഔദ്യോഗിക സമാപനവും ദിവ്യബലിയില്‍ പ്രത്യേകമായി അനുസ്മരിക്കപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പ തന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രഖ്യാപിച്ച സ്നേഹം, കരുണ, ദയ എന്നിവ നിറഞ്ഞ സഭയ്ക്കു വേണ്ടി പുതുവര്‍ഷത്തില്‍ യത്നിക്കുമെന്ന് കർദ്ദിനാൾ രഞ്ജിത്ത് തന്റെ സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസികളെ മനസ്സിലാക്കി അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നല്ല ഇടയരാകാനും അദ്ദേഹം വൈദികരോട് ആഹ്വാനം ചെയ്തു. കുഞ്ഞുങ്ങളെയും യുവജനങ്ങളെയും സമര്‍പ്പിച്ചുകൊണ്ടുള്ള ആംഗ്ലിക്കന്‍ സഭയുടെ പ്രഖ്യാപനം ശനിയാഴ്ചയാണ് നടന്നത്. ശുശ്രൂഷകളില്‍ ശ്രീലങ്കൻ അപ്പസ്തോലിക ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് നഗുയൻ വാൻ തോദും പങ്കെടുത്തു. ശുശ്രൂഷ മദ്ധ്യേ ആംഗ്ലിക്കന്‍ ബൈബിൾ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രിയന്ത വി ജെഗുണിവാർധീൻ സ്ഥാനമേറ്റു. സഭയുടെ ഭാവി യുവജനങ്ങളുടെ കൈയ്യിലാണെന്നും അതിനാൽ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ അവരെ തീക്ഷണതയോടെ പങ്കെടുപ്പിക്കണമെന്നും ആംഗ്ലിക്കന്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതുവര്‍ഷത്തില്‍ യുവജനങ്ങൾക്ക് ബൈബിൾ അധിഷ്ഠിത ക്ലാസുകള്‍ നല്കുവാനും സംതൃപ്ത കുടുംബ ജീവിതം നയിക്കുന്നതിനുള്ള പരിശീലനം നല്കുവാനുമാണ് സഭയുടെ പദ്ധതി.
Image: /content_image/News/News-2018-01-17-12:52:09.jpg
Keywords: ശ്രീലങ്ക
Content: 6925
Category: 18
Sub Category:
Heading: പ്രതിസന്ധികളെ അതിജീവിക്കാന്‍ സഭകളുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാകണം: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
Content: കോട്ടയം: ക്രിസ്തുവിലും സുവിശേഷത്തിലും സമര്‍പ്പിതരായി പ്രതിസന്ധികളെ അതിജീവിക്കാന്‍ സഭകളുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാകമെന്ന്‍ കോട്ടയം സീരിയില്‍ ചേര്‍ന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍. വിദ്യാഭ്യാസ, ആതുരസേവന ഇതര തലങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളില്‍ തളരാതെ സുവിശേഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു സേവനം തുടരാന്‍ സഭകള്‍ പ്രതിജ്ഞാബദ്ധമാണ്. സഭയുടെ സ്ഥാപനം മുതല്‍ വെല്ലുവിളികളെയും പ്രതിസന്ധികളെയും അഭിമുഖീകരിച്ചാണ് മുന്നേറിയിട്ടുള്ളത്. ജാതി, മത ചിന്തകള്‍ക്കതീതമായി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ സഭകള്‍ ഒരുമയോടെ ഇടപെടണം. മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇതര ദരിദ്രവിഭാഗങ്ങളുടെയും പ്രശ്‌നങ്ങളില്‍ സഭകള്‍ ഒറ്റക്കെട്ടായി സഹായസഹകരണം എത്തിക്കണം. ദളിതരുടെ ഉന്നമനത്തിനും പ്രത്യേക ശ്രദ്ധചെലുത്തണം. മേഖലാതലങ്ങളില്‍ സഭാ തലവന്‍മാരുടെ യോഗങ്ങള്‍ ആവശ്യാനുസരണം സംഘടിപ്പിക്കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി വിവിധ പ്രതിനിധികളെ തിരഞ്ഞെടുത്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷതവഹിച്ച യോഗത്തില്‍ വിവിധ ക്രൈസ്തവസഭകളെ പ്രതിനിധീകരിച്ച് 18 ബിഷപ്പുമാര്‍ പങ്കെടുത്തു. യോഗത്തില്‍ കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിനെ പ്രത്യേകം അനുസ്മരിച്ചു. അടുത്തയോഗം 2019 ജനുവരി 17നു ചരല്‍ക്കുന്നില്‍ ചേരും.
Image: /content_image/India/India-2018-01-17-23:57:43.jpg
Keywords: ഇന്‍റര്‍ ചര്‍ച്ച്
Content: 6926
Category: 18
Sub Category:
Heading: മാര്‍ ദിവന്നാസിയോസിന്റെ മൃതസംസ്ക്കാരം ഇന്ന്
Content: തിരുവല്ല: കഴിഞ്ഞ ദിവസം ദിവംഗതനായ മലങ്കര കത്തോലിക്കാ സഭയുടെ പുത്തൂര്‍, ബത്തേരി രൂപതകളുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ.ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ മൃതസംസ്ക്കാരം ഇന്നു തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും. ഇന്നു രാവിലെ എട്ടിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരാകും. ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് വചനസന്ദേശം നല്‍കും. 11ന് കബറടക്ക ശുശ്രൂഷയുടെ ആറാംക്രമവും 12.30ന് ഭൗതികശരീരം പേടകത്തില്‍ നിന്നിറക്കി പുത്തൂര്‍ രൂപതാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസിന്റെ കാര്‍മികത്വത്തില്‍ ഏഴാം ക്രമവും നടക്കും. കബറടക്ക ശുശ്രൂഷയുടെ അവസാനക്രമം ഉച്ചകഴിഞ്ഞ് രണ്ടിന് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ ആരംഭിക്കും. മലങ്കര സഭയിലെയും സഹോദര സഭകളിലെയും ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരാകും. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം അജഗണത്തോടും സഹോദര മെത്രാപ്പോലീത്തമാരോടും വൈദികരോടും ദേവാലയത്തോടും വിശുദ്ധ മദ്ബഹയോടും ബലിപീഠത്തോടുമെല്ലാം വിടചൊല്ലി മെത്രാപ്പോലീത്തയുടെ ഭൗതികശരീരം കബറിലേക്കിറക്കും. അതേസമയം പ്രിയ പിതാവിനു ആദരാഞ്ജലി അര്‍പ്പിച്ചുക്കൊണ്ട് ആയിരങ്ങളാണ് എപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് സെന്റ് ജോണ്‍സ്, മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ എത്തിയ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഭൗതികശരീരത്തിനരികില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2018-01-18-00:09:03.jpg
Keywords: ദിവന്നാസി
Content: 6927
Category: 1
Sub Category:
Heading: സിസ്റ്റര്‍ റോസിന്റെ സില്‍വര്‍ ജൂബിലി തിലകന് പുതിയ ജീവിതമാകും
Content: ഇരിങ്ങാലക്കുട: തന്റെ സന്യാസ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ദൈവത്തിനുള്ള നന്ദി പ്രകാശനമാക്കി മാറ്റിയിരിക്കുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസ് ആന്റോ. ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന്‌ ജീവിതംതന്നെ വഴിമുട്ടിയ ഇരിങ്ങാലക്കുട സ്വദേശി വലിയപറമ്പില്‍ വേലായുധന്‍ മകന്‍ തിലകന്‌ തന്റെ വൃക്ക പകുത്ത് നല്‍കിക്കൊണ്ടാണ് സിസ്റ്റര്‍ റോസ്, തന്റെ സില്‍വര്‍ ജൂബിലി കാരുണ്യത്തിന്റെ അധ്യായമാക്കി മാറ്റിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കായി ഇന്നു രാവിലെ സിസ്റ്ററിനെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. നാളെയാണ് വൃക്ക മാറ്റിവെക്കുക. ഭാര്യയും സ്‌കൂളില്‍ പഠിക്കുന്ന രണ്ട്‌ കുട്ടികളും അടങ്ങിയ കുടുംബം തിലകന്റെ സൈക്കിള്‍ റിപ്പയര്‍ ജോലിയില്‍നിന്നു കിട്ടിയിരുന്ന തുച്‌ഛമായ വരുമാനം കൊണ്ടാണ്‌ കഴിഞ്ഞിരുന്നത്‌. ഇതിനിടെയാണ് ഇരുവൃക്കകളും തകരാറിലാണെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്. വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമില്ലാത്ത അവസ്‌ഥയില്‍ ഭാര്യയുടെയും മറ്റും വൃക്ക ക്രോസ്‌ മാച്ചിങ്‌ നടത്തി നോക്കിയെങ്കിലും ശരിയാകാത്തതിനെ തുടര്‍ന്ന്‌ നിരാശരായ ഇവര്‍ക്കുമുന്നിലേക്ക്‌ മാലാഖയെപ്പോലെ സിസ്റ്റര്‍ റോസ് എത്തുകയായിരിന്നു. പിന്തുണയും മാര്‍ഗദര്‍ശനവും ആയി ഫാ. ഡേവീസ്‌ ചിറമ്മേലിന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ രംഗത്തുണ്ട്‌. ഇന്നലെ സെന്റ് ജോസഫ്‌സ് കോളേജിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും സിസ്റ്റര്‍ റോസ് ആന്റോയ്ക്കു പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. നാളെ ശസ്ത്രക്രിയ നടക്കുന്ന സമയത്തു കോളജില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമെന്നു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ക്രിസ്റ്റി പറഞ്ഞു. ഇരിങ്ങാലക്കുടയിലെ സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യരംഗത്ത്‌ സജീവ സാന്നിധ്യമാണ്‌ സി. റോസ്‌ ആന്റോ. വൃദ്ധജന സംരക്ഷണം, സാധുവിധവകള്‍ക്ക്‌ കൈത്താങ്ങായി പ്രവര്‍ത്തിക്കല്‍, പരിസര ശുദ്ധീകരണം, സാമൂഹിക വനവല്‍ക്കരണം, യുവതലമുറയ്‌ക്ക് ജീവിത ദര്‍ശനത്തിന്‌ ഉപയുക്‌തമായ പ്രായോഗിക പരിശീലനം നല്‍കുക, ആദിവാസികള്‍ക്ക്‌ പോഷക ആഹാരം നല്‍കുക തുടങ്ങിയ നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സി. റോസ്‌ ആന്റോയ്‌ക്ക് മികച്ച സാമൂഹിക പ്രവര്‍ത്തക, മികച്ച അധ്യാപിക എന്നീ നിലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. കാരുണ്യത്തിന്റെ അദ്ധ്യായങ്ങള്‍ക്ക് അവസാനമില്ലായെന്ന സാക്ഷ്യം ഇന്ന്‍ ലോകത്തോട് പ്രഘോഷിക്കുകയാണ് സിസ്റ്റര്‍ റോസ്.
Image: /content_image/News/News-2018-01-18-02:27:39.jpg
Keywords: വൃക്ക, പുതുജീവിതം
Content: 6928
Category: 18
Sub Category:
Heading: കുറ്റിക്കലച്ചന്റെ 31ാം ചരമദിനം നാളെ
Content: മലയാറ്റൂര്‍: തെരുവോര മക്കളുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന ആകാശപ്പറവകളുടെ കൂട്ടുകാര്‍ ആതുരസേവന കൂട്ടായ്മയുടെ സ്ഥാപകന്‍ ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ 31ാം ചരമദിനം നാളെ മലയാറ്റൂര്‍ മാര്‍വലാഹ് ആശ്രമത്തില്‍ ആചരിക്കും. രാവിലെ 9.30ന് സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും സ്‌നേഹവിരുന്നും നടത്തും.
Image: /content_image/India/India-2018-01-18-02:40:17.jpg
Keywords: കുറ്റിക്ക
Content: 6929
Category: 9
Sub Category:
Heading: ഫാ.സോജി ഓലിക്കൽ നയിക്കുന്ന ക്രോളി ബൈബിൾ കൺവെൻഷൻ 20 ന്; കുട്ടികൾക്കായി മുഴുവൻ സമയ പ്രത്യേക ശുശ്രൂഷ
Content: വെസ്റ്റ് സസ്സെക്സ്: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന ക്രോളി ബൈബിൾ കൺവെൻഷൻ " തണ്ടർ ഓഫ് ഗോഡ് " 20 ശനിയാഴ്ച്ച നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവിൽ അതിജീവിച്ചുകൊണ്ട് ലോകസുവിശേഷവത്ക്കരണരംഗത്ത് വിവിധ രാജ്യങ്ങളിൽ വിവിധങ്ങളായ മിനിസ്‌ട്രികൾക്ക് പ്രവർത്തന നേതൃത്വംനൽകുന്ന റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വി. കുർബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ കൺവെൻഷന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാക്കിക്കൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ് വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു . കൺവെൻഷൻ ഉച്ച‌ക്ക്‌ 12 മുതൽ വൈകിട്ട് 5.30 വരെയാണ്‌ നടക്കുക. കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകൾ കിഡ്‌സ് ഫോർ കിങ്‌ഡം ടീം നയിക്കും. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിൽ ഫാ.ടെറി മാർട്ടിൻ , ഫാ. റെഡ് ജോൺസ് എന്നിവരും പങ്കെടുക്കും . വിവിധർ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.... #{red->n->n->അഡ്രസ്സ്: }# THE FRIARY CHURCH <br> Haslet Avenue West <br> CRAWLEY <br> RH10 1HS. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക് }# ബിജോയ് ആലപ്പാട്ട്.07960000217 <br>എബി ജോസഫ് 07809612151
Image: /content_image/Events/Events-2018-01-18-02:48:27.jpeg
Keywords: സോജി