Contents

Displaying 6631-6640 of 25125 results.
Content: 6940
Category: 1
Sub Category:
Heading: ഈജിപ്തില്‍ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കൂടി തുറന്നു
Content: കെയ്റോ: ഈജിപ്തിലെ മിന്യാ പ്രവിശ്യയിലെ ഷെയിഖ് അലാ ഗ്രാമത്തില്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നു രണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍ കൂടി തുറന്നു. അല്‍-അസ്രാ (കന്യകാ മാതാവ്) ദേവാലയവും, മാര്‍ ഗിര്‍ഗിസ് ദേവാലയവുമാണ് ആരാധനകള്‍ക്കായി തുറന്നു നല്‍കിയത്. 2015-ല്‍ പണി കഴിപ്പിച്ച ദേവാലയങ്ങള്‍ക്ക് ഈ മാസാരംഭത്തിലാണ് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോപ്റ്റിക് ക്രൈസ്തവര്‍ പ്രാര്‍ത്ഥനയ്ക്കായി ഇതിലൊരു ദേവാലയത്തില്‍ പ്രവേശിച്ചെങ്കിലും മുസ്ലീം മൗലീകവാദികളില്‍ നിന്നുമുള്ള എതിര്‍പ്പിനെ തുടര്‍ന്നു ദേവാലയം അടച്ചുപൂട്ടുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് കോപ്റ്റിക് ക്രൈസ്തവര്‍ രംഗത്തെത്തിയത്. ദേവാലയാങ്കണത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയ വിശ്വാസികള്‍ ദേവാലയത്തിന് പുറത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു. ദേവാലയം നിയമപരമായി തുറക്കുന്നത് വരെ ദേവാലയാങ്കണത്തില്‍ ദിവസവും വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെട്ടിരിന്നു. അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ നാലു ദേവാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നതായി മിന്യാ പ്രവിശ്യയിലെ ഓര്‍ത്തഡോക്സ് കോപ്റ്റിക് മെത്രാപ്പോലീത്ത പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കടമ നിറവേറ്റുമെന്ന പ്രതീക്ഷയില്‍ രണ്ടാഴ്ചയോളം തങ്ങള്‍ നിശബ്ദത പാലിച്ചു. തങ്ങളുടെ നിശബ്ദത ഉദ്യോഗസ്ഥര്‍ മുതലാക്കുകയായിരുന്നു. ഇക്കാലയളവില്‍ ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ അയല്‍ഗ്രാമങ്ങളിലെ ദേവാലയങ്ങളില്‍ പോയിട്ടായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നതെന്ന് കോപ്റ്റിക് ക്രൈസ്തവരുടെ കഷ്ടപ്പാടുകള്‍ വിശദീകരിച്ചുകൊണ്ട് മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഏതാണ്ട് 2,600-ഓളം ദേവാലയങ്ങള്‍ക്കും, ബന്ധപ്പെട്ട കെട്ടിടങ്ങള്‍ക്കും 2017 സെപ്റ്റംബര്‍ മാസത്തോടെ ഔദ്യോഗിക അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ സര്‍ക്കാറിന് അപേക്ഷകള്‍ അയച്ചതായി മുഖ്യപുരോഹിതനായ ആന്റോണ്‍ വെളിപ്പെടുത്തി. പിന്നീട് വിശ്വാസികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന്‍ ഹൗസിംഗ് മിനിസ്ട്രി ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് വരെ ലൈസന്‍സില്ലാത്ത ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാന്‍ ക്രിസ്ത്യാനികളെ അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടന്നിരിന്നു. ഈജിപ്തിലെ പത്തുകോടിയോളം വരുന്ന ജനസംഖ്യയില്‍ 10 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2018-01-19-09:27:45.jpg
Keywords: ഈജി
Content: 6941
Category: 9
Sub Category:
Heading: മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ
Content: ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകയില്‍ നടത്തപ്പെടുന്ന ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ നടക്കും. ഫാ. ടോമി ഏടാട്ട്, ബ്ര. സാബു ആറുതൊട്ടി, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്ര. ഡോമിനിക് പി.ഡി, മരിയന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബ്ര. തോമസ് സാജ് എന്നിവര്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. ബ്ര. ജോമോന്‍ ജോസഫ് സംഗീത ശുശ്രൂഷ നയിക്കും. സഭയോട് ചേര്‍ന്ന് നടത്തുന്ന ധ്യാനപരമ്പരയായ ഫയര്‍ കോണ്‍ഫറന്‍സ് എല്ലാ വിശ്വാസികള്‍ക്കും ഒരു ഫാമിലി ഇല്യൂമിനേറ്റിംഗ് & റിജോയ്സിംഗ് എക്സ്പീരിയന്‍സ് (FIRE) ആയിരിക്കും. ഏപ്രില്‍ 6 മുതല്‍ 8 വരെ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍, ശ്രീ സോജന്‍ 07846911218, ശ്രീ മാത്യു 07590516672 എന്നിവരുമായി ബന്ധപ്പെടുക. ഏപ്രില്‍ 10, 11 തീയതികളില്‍ ഈസ്റ്റ്ബോണ്‍ സെന്റ് ജോവാക്കിം ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ജോയി ആലപ്പാട്ട്, ശ്രീ സാബു കുരുവിള 07975624890, ശ്രീ പ്രിന്‍സ് ജോര്‍ജ് 07584327765 എന്നിവരുമായി ബന്ധപ്പെടുക. ഏപ്രില്‍ 12, 13 ദിനങ്ങളില്‍ നോര്‍ത്തലര്‍ട്ടന്‍ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ശ്രീ ജോജി 07972878171, ശ്രീ മാത്യു 07912344516 എന്നിവരുമായി ബന്ധപ്പെടുക. ഏപ്രില്‍ 20 മുതല്‍ 22 വരെ ഡെന്‍ഹാം വില്ലേജ് ഹാളില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. സെബാസ്റ്റിന്‍ ചാമക്കാല, ശ്രീ ജോമോന്‍ കൈതമറ്റം 07804691069, ശ്രീ ഷാജി വാട്‌ഫോര്‍ഡ് 0773702264 എന്നിവരുമായി ബന്ധപ്പെടുക.
Image: /content_image/Events/Events-2018-01-20-02:59:32.jpg
Keywords: ഗ്രേറ്റ് ബ്രിട്ടന്‍
Content: 6942
Category: 18
Sub Category:
Heading: എറണാകുളത്ത് സഭൈക്യവാര പ്രാര്‍ത്ഥന നടന്നു
Content: കൊച്ചി: എറണാകുളം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ സഭൈക്യവാര പ്രാര്‍ത്ഥന നടത്തി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ നേതൃത്വം നല്‍കി. പിഒസി ഡയറക്ടര്‍ ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ.ജിജു വര്‍ഗീസ്, എറണാകുളം ശാലേം മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ.ജോസഫ് ചാക്കോ, എളംകുളം ക്രൈസ്റ്റ് സിഎസ്‌ഐ ചര്‍ച്ച് വികാരി റവ.ജിജി വര്‍ഗീസ് എന്നിവര്‍ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-01-20-03:09:41.jpg
Keywords: സഭൈക്യ
Content: 6943
Category: 18
Sub Category:
Heading: സിറിള്‍ മാര്‍ ബസേലിയോസ് ബാവ അനുസ്മരണ സമ്മേളനം നാളെ
Content: അഞ്ചല്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കാബാവാ അനുസ്മരണ സമ്മേളനം നാളെ നാലിന്. 11ാമത് ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് അഞ്ചല്‍ വൈദിക ജില്ലയുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലാണ് സമ്മേളനം നടക്കുക. മേജര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബഥനി നവജീവന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ.ഗീവര്‍ഗീസ് കുറ്റിയില്‍ അനുസ്മരണ പ്രഭാഷണം നടത്തും. വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, എംസിഎ ജില്ലാ ഡയറക്ടര്‍ ഫാ.ജോണ്‍ കാരവിള, ഡോ. കെ.വി. തോമസ്‌കുട്ടി, ഡോ. ഏബ്രഹാം മാത്യു എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-01-20-04:18:23.jpg
Keywords: മലങ്കര
Content: 6944
Category: 1
Sub Category:
Heading: തണുത്തുറഞ്ഞ വെള്ളത്തില്‍ ക്രിസ്തുവിനെ പ്രഘോഷിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ
Content: മോസ്ക്കോ: തന്റെ ക്രൈസ്തവ വിശ്വാസം വീണ്ടും പരസ്യമായി പ്രഘോഷിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ഇന്നലെ, യേശുക്രിസ്തുവിനു ജോർദാൻ നദിയിൽ മാമോദീസ നൽകിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിൽ ഓർത്തഡോക്സ് സഭ പരമ്പരാഗതമായി ആചരിക്കുന്ന സ്നാനം പരസ്യമായി ചെയ്തുകൊണ്ടാണ് വ്ളാഡിമിർ പുടിൻ തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തിന് മുന്നില്‍ ആവര്‍ത്തിച്ചത്. മോസ്കോയിൽനിന്നു 400 കിലോമീറ്റർ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെൻസ്കി ആശ്രമത്തിനടുത്തുള്ള സെലിഗർ തടാകത്തിലാണ് യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മ റഷ്യന്‍ പ്രസിഡന്‍റ് സ്നാനത്തിലൂടെ പുതുക്കിയത്. ഓര്‍ത്തഡോക്സ് പുരോഹിതന്മാർ ആശീർവദിച്ച ജലത്തിലേക്ക് ഇറങ്ങിയ അദ്ദേഹം കുരിശുവരച്ചശേഷം മുങ്ങി. നേരത്തെ മൈനസ് ആറ് ഡിഗ്രി തണുപ്പുണ്ടായിരുന്നതിനാൽ രോമക്കുപ്പായം അണിഞ്ഞാണ് അദ്ദേഹം എത്തിയത്. അതു നീക്കിയശേഷം അർധനഗ്നനായി പടികളിറങ്ങി. തടാകം തണുത്തുറഞ്ഞുകിടന്നിരുന്നതിനാൽ കുളിക്കാനായി മഞ്ഞുപാളി നീക്കിയിട്ടിരുന്നു. കഴുത്തിൽ കുരിശുമാലയും അദ്ദേഹം അണിഞ്ഞിരുന്നു. ഓർത്തഡോക്സ് സഭാപ്രകാരമുള്ള എല്ലാ കൂദാശകര്‍മ്മങ്ങളിലും പുടിന്‍ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാല്‍ ദനഹാസ്നാനം പരസ്യമായി നടത്തുന്നത് ആദ്യമാണെന്നു പറയുന്നു. ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ഉപയോഗിക്കുന്നതിനാൽ ക്രിസ്തുമസ് ജനുവരി ഏഴിനും എപ്പിഫനി അഥവാ ദനഹാ തിരുനാള്‍ 19നുമാണ് ഓര്‍ത്തഡോക്സ് സഭ ആചരിക്കുന്നത്. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്. ബോള്‍ഷേവിക് വിപ്ലവകാലത്ത് അനേകം ക്രൈസ്തവരുടെ രക്തം റഷ്യന്‍ മണ്ണില്‍ വീണെങ്കിലും ഇതിന്റെ ഫലമെന്നോണമാണ് ഇന്നു റഷ്യ വിശ്വാസ ജീവിതത്തില്‍ മുന്നേറുന്നത്. അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം റഷ്യയിലെ നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. 2014-ല്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തരാണെന്ന് കരുതുന്നവരുടെ എണ്ണം 26 ശതമാനമായിരുന്നുവെങ്കില്‍ 2017-ആയപ്പോഴേക്കും ഇത് 13 ശതമാനായി കുറഞ്ഞുവെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. പൗരോഹിത്യ ദൈവവിളി സ്വീകരിച്ചുകൊണ്ട് സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് റഷ്യ കുറിച്ചിരിക്കുന്നത്. നിലവില്‍ കമ്മ്യൂണിസ്റ്റ് പീഡനങ്ങളുടെ വിളനിലമായ ചൈന മറ്റൊരു 'വിശ്വാസ റഷ്യ'യാകുമെന്നാണ് അടുത്തുവരുന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2030-നോടു കൂടി ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്നാണ് അമേരിക്ക ആസ്ഥാനമായ പ്യൂ റിസേര്‍ച്ചിന്റെ പഠനഫലം.
Image: /content_image/News/News-2018-01-20-05:54:29.jpg
Keywords: റഷ്യ, പുടിന്‍
Content: 6945
Category: 1
Sub Category:
Heading: ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലി ഇന്തോനേഷ്യയില്‍
Content: മനാഡോ: ക്രിസ്ത്യന്‍ കോണ്‍ഫന്‍സ് ഓഫ് ഏഷ്യ സംഘടിപ്പിക്കുന്ന ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലി ഇന്തോനേഷ്യയില്‍ വച്ചുനടക്കും. ഏപ്രില്‍ ആറു മുതല്‍ 13 വരെ ഇന്തോനേഷ്യന്‍ നഗരമായ മനാഡോയിലെ സുലേവേസിയിലാണ് ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലി നടക്കുക. ഏഷ്യയിലെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രത്യേകപ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാനും തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാനുമാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്രിസ്ത്യന്‍ കോണ്‍ഫന്‍സ് ഓഫ് ഏഷ്യ ജനറല്‍ സെക്രട്ടറി റവ. മാത്യൂസ് ജോര്‍ജ്ജ് പറഞ്ഞു. ഇക്കാല ഘട്ടത്തില്‍ നിരവധി പ്രതിസന്ധികളാണ് യുവജനങ്ങളെ അലട്ടുന്നത്. അവരുടെ മാനസിക ശാരീരിക ശേഷികള്‍ക്ക് അപ്പുറത്തുള്ള സമ്മര്‍ദ്ധം സമൂഹം നിരന്തരമായി ചെലുത്തുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്ഥ സഭകളില്‍ നിന്ന്‍ മാറി ഒരു കൂട്ടായ്മയില്‍ ഉറച്ച ദൈവീകമായ ഇടപെടലിനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുമിച്ച്കൂടുന്നത്. പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ഈ സമ്മേളനം മുതല്‍ക്കൂട്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും റവ. മാത്യൂസ് ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. 20നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുളള പരിപാടിയാണ് ന ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2018-01-20-07:05:26.jpg
Keywords: ഇന്തോനേ
Content: 6946
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണത്തിന് തടസ്സം ക്രൈസ്തവര്‍ക്കിടയിലെ ഐക്യമില്ലായ്മ: കര്‍ദ്ദിനാള്‍ കോഹ്
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിന് തടസ്സമായി നില്ക്കുന്നത് ക്രൈസ്തവര്‍ക്കിടയിലെ ഐക്യമില്ലായ്മയും ഭിന്നിച്ചുനില്ക്കുന്ന ചെറുസഭകളുമാണെന്നു വത്തിക്കാനിലെ സഭൈക്യ ചര്‍ച്ചകള്‍ക്കുള്ള സമിതിയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹ്. ജനുവരി 18-ന് ആരംഭിച്ച ക്രൈസ്തവൈക്യവാരത്തിന് ആമുഖമായി ലൊസര്‍വത്തോ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. സുവിശേഷദൗത്യവും സഭൈക്യശ്രമങ്ങളും പരസ്പരബന്ധിയാണ്. വിശ്വാസത്തിന്റെ ക്രൈസ്തവസാക്ഷ്യം ലോകത്തിനു നല്‍കുന്നതിനും യേശുവിന്‍റെ രക്ഷാകര ജോലി ഭൂമിയില്‍ ഇന്നും തുടരുന്നതിനും ക്രൈസ്തവര്‍ക്കിടയിലെ ഐക്യം അനിവാര്യമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്‍റെയും ക്രൈസ്തവ സാമൂഹിക ജീവിതത്തിന്‍റെയും മേഖലയിലുള്ള മുറിവുകള്‍ ഉണക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ കലുഷിതമായ ഇന്നത്തെ ലോകത്ത് സുവിശേഷ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും വെളിച്ചം പരത്താനാകൂ. പ്രായോഗികതയുള്ള ഒരു ക്രൈസ്തവ കൂട്ടായ്മ ആഗോളതലത്തില്‍ സംഘടിപ്പിക്കണം എന്ന ചിന്തയാണ് ഒരു നൂറ്റാണ്ടുമുന്‍പ് എഡിന്‍ബര്‍ഗിലെ പ്രഥമ സഭൈക്യസംഗമം പങ്കുവെച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-01-20-07:35:20.jpg
Keywords: സുവിശേഷ
Content: 6947
Category: 1
Sub Category:
Heading: അയര്‍ലണ്ടില്‍ സാത്താനിക പ്രവർത്തനങ്ങള്‍ വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി പ്രമുഖ ഭൂതോച്ചാടകന്‍
Content: ഡബ്ളിൻ: അയര്‍ലണ്ടില്‍ പിശാചുബാധയും മറ്റ് സാത്താനിക പ്രവർത്തനങ്ങളും വർദ്ധിച്ചു വരുന്നതായി രാജ്യത്തെ പ്രമുഖ ഭൂതോച്ചാടകനായ ഫാ.പാറ്റ് കോളിൻസിന്റെ മുന്നറിയിപ്പ്. ഭൂതോച്ചാടകൻ എന്ന നിലയിൽ തന്റെ അനുഭവത്തിൽ നിന്നാണ് സ്ഥിതിഗതികൾ വ്യക്തമാക്കുന്നതെന്നും പിശാചുബാധയുടെ നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും തന്നെ തേടിയെത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സഭാനേതൃത്വം ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും കൂടുതല്‍ ഭൂതോച്ചാടകരെ നിയമിക്കണമെന്നും അദ്ദേഹം ഐറിഷ് കത്തോലിക്ക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂതോച്ചാടക സംഭവങ്ങളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു വരുന്നു. മാനസിക വിഭ്രാന്തിയും പൈശാചിക ബാധയും തിരിച്ചറിയുകയാണ് ഇതില്‍ പ്രധാനം. മാനസിക വിഭ്രാന്തിയുടെ ഭാഗമായി സാത്താൻ ആക്രമിക്കുന്നുവെന്ന തോന്നലുകളും ശക്തമാണ്. ഇത്തരം തെറ്റിധാരണകളോടെ ജീവിക്കുന്നവരെ തിരുത്താനും ആശ്വസിപ്പിക്കാനും സഭയിൽ സംവിധാനങ്ങൾ ഒരുക്കണം. പിശാചുബാധിതർക്ക് ശരിയായ വിടുതൽ ലഭിക്കാത്ത പക്ഷം അവരുടെ അവസ്ഥ കൂടുതൽ സങ്കീർണമാകുന്നു. സൈക്കോളജിസ്റ്റിന്റെ സേവനം ഉപകരിക്കണമെന്നില്ല. ഭൂതോച്ചാടനത്തിന്റെ യഥാർത്ഥ്യം മനസ്സിലാക്കി സഭാനേതൃത്വം കൂടുതല്‍ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഫാ.പാറ്റ് പറഞ്ഞു. നേരത്തെ ഐറിഷ് സഭയെ അഭിസംബോധന ചെയ്ത് അയച്ച കത്തിൽ സഭയെ തന്നെ പിടിച്ചുലയ്ക്കാൻ തിന്മയുടെ ശക്തികൾ പ്രവർത്തിക്കുന്നുവെന്ന വസ്തുത പലർക്കും അവിശ്വസനീയമാണെന്നു അദ്ദേഹം കുറിച്ചിരിന്നു.
Image: /content_image/News/News-2018-01-20-08:59:35.jpg
Keywords: ഭൂതോച്ചാ
Content: 6948
Category: 18
Sub Category:
Heading: മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ
Content: കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ പമ്പാ നദിയുടെ മണപ്പുറത്തു നടക്കും. 11ന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ആരാധനയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്നു മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യും. സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. 12 മുതല്‍ 17 വരെ രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 6.30നും പൊതുയോഗങ്ങള്‍ നടക്കും. പുറമേ രാവിലെ 7.30 മുതല്‍ 8.30വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബൈബിള്‍ ക്ലാസും കുട്ടികളുടെ യോഗവും നടക്കും. ബിഷപ്പ്പീറ്റര്‍ ഡേവിഡ് ഈറ്റണ്‍ (ഫ്ലോറിഡ) റവ. ഡോ. സോറിറ്റ നബാബന്‍ (ഇന്തോനേഷ്യ), റവ.ഡോ. ഫ്രാന്‍സിസ് സുന്ദര്‍രാജ് (ചെന്നൈ), ഡോ. ആര്‍. രാജകുമാര്‍ (ഡല്‍ഹി), റവ.ഡോ. വിനോദ് വിക്ടര്‍ (തിരുവനന്തപുരം) എന്നിവരാണു മുഖ്യപ്രസംഗകര്‍. 14നു രാവിലെ 10ന് എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു രണ്ടിനു സാമൂഹ്യതിന്മകള്‍ക്കെതിരേയുള്ള ബോധവത്കരണ സമ്മേളനം നടക്കും. 15നു വൈകുന്നേരം നാലിനു മദ്യവര്‍ജനസമിതിയുടെ നേതൃത്വത്തില്‍ കൂട്ടായ്മയും നടക്കും. 15നു സുവിശേഷ സംഘത്തിന്റെയും 16ന് ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും യോഗങ്ങള്‍ നടക്കും.
Image: /content_image/India/India-2018-01-21-01:04:36.jpg
Keywords: കണ്‍വെന്‍ഷന്‍
Content: 6949
Category: 18
Sub Category:
Heading: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിയത് പതിനായിരങ്ങള്‍
Content: ചേര്‍ത്തല: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ദിനമായിരുന്ന ഇന്നലെ ചരിത്ര പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ എത്തിയത് പതിനായിരങ്ങള്‍. രാവിലെ 11നു നടന്ന ആഘോഷമായ ദിവ്യബലിക്കു തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് രാജപ്പനും ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു മോണ്‍.പയസ് ആറാട്ടുകുളവും മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ബസിലിക്കയുടെ പ്രധാന കവാടത്തിനു സമീപം പൊതുദര്‍ശനത്തിനായി നല്‍കിയിരിന്ന വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ആരംഭിച്ചു. തേരിന്റെ ആകൃതിയിലുള്ള രൂപക്കൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള തിരുസ്വരൂപം പള്ളിയില്‍നിന്നു പുറത്തേക്കെടുത്തത് ആചാരവെടികള്‍ മുഴങ്ങിയതോടെയാണ്. വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയത്തിനു പുറത്തേക്കെത്തിയ സമയത്ത് ആകാശത്തു പരുന്തുകള്‍ വട്ടമിട്ടു പറന്നു. ഫാ.തോമസ് ഷൈജു ചിറയില്‍ ചടങ്ങുകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. ബസലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരിലും സഹവൈദികരും നേതൃത്വം നല്കി. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഇടവകയിലെ സ്‌നേഹസമൂഹങ്ങളുടെ പതാകകളുമേന്തിയവരും പിന്നില്‍ നേര്‍ച്ചയായി നൂറുകണക്കിനു മുത്തുക്കുടകളുമേന്തിയ ഭക്തരും അണിനിരന്നു. ഏറ്റവും പിന്നിലായി അദ്ഭുത തിരുസ്വരൂപവും തിരുശേഷിപ്പുമായി കാര്‍മികരും. കുരിശടിചുറ്റി പ്രദക്ഷിണം തിരികെ പള്ളിയിലെത്താന്‍ രണ്ടു മണിക്കൂറിലേറെ സമയമാണ് എടുത്തത്. തിരുനാള്‍ ദിനമായ ഇന്നലെ വന്‍തിരക്കാണ് ദേവാലയത്തില്‍ അനുഭവപ്പെട്ടത്. രാവിലെ മുതല്‍ അര്‍ത്തുങ്കലിലേക്കു പതിനായിരങ്ങളുടെ പ്രവാഹമായിരിന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിരിന്നു.
Image: /content_image/India/India-2018-01-21-01:16:44.jpg
Keywords: ബസിലിക്ക, അര്‍ത്തുങ്ക