Contents

Displaying 6671-6680 of 25125 results.
Content: 6980
Category: 1
Sub Category:
Heading: സത്യത്തെ വളച്ചൊടിക്കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഭിന്നത വളര്‍ത്താനുമായി സത്യത്തെ വളച്ചൊടിച്ചു നിര്‍മ്മിക്കുന്ന വ്യാജവാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ജേര്‍ണലിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും മുന്നോട്ടുവരണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ആശയവിനിമയ ലോകത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാള്‍ ദിനമായ ഇന്നലെ, ലോക മാധ്യമദിനത്തോട് മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പയുടെ പ്രബോധനം. “വ്യാജവാര്‍ത്തകളും സമാധാനത്തിനുള്ള മാധ്യമപ്രവര്‍ത്തനവും” എന്നതാണ് ഈ വര്‍ഷത്തെ പാപ്പയുടെ സന്ദേശത്തിന്റെ ഇതിവൃത്തം. ത്വരിതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഇന്നിന്‍റെ ഡിജിറ്റല്‍ ലോകത്ത്, “വ്യാജവാര്‍ത്ത”യ്ക്ക് ഏറെ പ്രചാരം സിദ്ധിക്കുന്നുണ്ടെന്നും അതിനാലാണ് ഇത്തരമൊരു വിഷയം തിരഞ്ഞെടുത്തതെന്നും പാപ്പ കുറിച്ചു. ആശയവിനിമയം ദൈവിക പദ്ധതിയുടെ ഭാഗമാണ്. അത് കൂട്ടായ്മയുടെ അനുഭവത്തിന് അനിവാര്യവുമാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ നമുക്ക് അവിടുത്തെ യഥാര്‍ത്ഥമായ നന്മയും സത്യവും മനോഹാരിതയും പ്രതിഫലിപ്പിക്കാനാകും. സത്യം വളച്ചൊടിക്കാനുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും കഴിവ് ഇന്ന് രോഗസൂചകമാണ്. എന്നാല്‍ മറുഭാഗത്ത് നാം ദൈവികപദ്ധതിയോടു വിശ്വസ്തതയുള്ളവരായാല്‍ ആശയവിനിമയം സത്യത്തിനും നന്മയ്ക്കുമായുള്ള ഫലവത്തായ അന്വേഷണമായി മാറും. ചിലരുടെ സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഭിന്നത വളര്‍ത്താനുമായി സത്യത്തെ വളച്ചൊടിച്ചു നിര്‍മിക്കുന്ന ഇത്തരം വാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ജേര്‍ണലിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും മുന്നോട്ടുവരണം. വ്യാജവാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുന്നു. ആധികാരികമായ നിഷേധ പ്രസ്താവനകള്‍ക്കു പോലും വ്യാജവാര്‍ത്തമൂലമുണ്ടാവുന്ന ദോഷം പരിഹരിക്കാനാവില്ല. പലരും തങ്ങളറിയാതെ തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ഗണത്തില്‍ അണിചേരുന്നു. തന്‍റെ മുന്‍ഗാമികള്‍ കാലാകാലങ്ങളില്‍ പ്രബോധിപ്പിച്ചൊരു വിഷയത്തിലേയ്ക്കാണ് താന്‍ തിരിച്ചുവരുന്നത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1972-ലെ മാധ്യമദിനത്തിന് ഉപയോഗിച്ച സന്ദേശം “സമ്പര്‍ക്കമാധ്യമങ്ങള്‍ സത്യത്തിന്‍റെ സേവനത്തിന്” എന്ന വിഷയമായിരുന്നു. വ്യാജവാര്‍ത്തയുടെ പ്രചാരണത്തില്‍നിന്നും സത്യത്തിന്‍റെ പ്രയോക്തക്കളാകാനുള്ള മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തസ്സും മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിഗത ഉത്തരവാദിത്ത്വവും വീണ്ടെടുക്കാനുള്ള കൂട്ടുത്തരവാദിത്വത്തില്‍ പങ്കുചേരാന്‍ പരിശ്രമിക്കാം എന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-01-25-02:12:45.jpg
Keywords: വ്യാജ
Content: 6981
Category: 1
Sub Category:
Heading: സുവിശേഷപ്രഘോഷകന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
Content: തമിഴ്നാട്ടിലെ കല്‍പ്പാക്കത്തിനടുത്തുള്ള അടൈയാളചേരി ഗ്രാമത്തിൽ ഗിദിയോണ്‍ പെരിയസ്വാമി (43) എന്ന സുവിശേഷപ്രഘോഷകന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മൃതദേഹം ദുരൂഹമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതിപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോളാണ് ദേവാലയത്തിന് പിറകിലുള്ള ഭവനത്തിന്റെ മേല്‍ക്കൂരയില്‍ തൂക്കപ്പെട്ട നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്ന് ദ്രിക്സാക്ഷികള്‍ പറയുന്നു. കൊലചെയ്തതിനു ശേഷം കെട്ടിത്തൂക്കിയ രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ആ മേഖലയില്‍ ക്രിസ്തുമതത്തിന്റെ വളര്‍ച്ചയില്‍ ഹിന്ദുത്വ-ദേശീയ വാദികള്‍ അസ്വസ്ഥരായിരുന്നു. അതിനാല്‍ തന്നെ ക്രിസ്തുമതത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുകയും, സര്‍വ്വരാലും ആദരിക്കപ്പെടുകയും ചെയ്തിരുന്ന സുവിശേഷപ്രഘോഷകനായിരുന്ന ഗിദിയോണ്‍ ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായി മാറി. അദ്ദേഹത്തിന്റെ ജീവന് നിരന്തര ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഒരു ഹിന്ദുവായിരുന്ന അദ്ദേഹം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യേശുക്രിസ്തുവിലൂടെ മാത്രമേ രക്ഷപ്രാപിക്കാൻ സാധിക്കൂ എന്ന സത്യം തിരിച്ചറിഞ്ഞ് ക്രിസ്തുമതം സ്വീകരിച്ചത്. ഇത് ഒരു സാധാരണ തൂങ്ങിമരണമല്ലെന്ന് തെളിയിക്കുന്ന വ്യക്തമായ അടയാളങ്ങള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെങ്കിലും പോലീസ് ഇതിനെ ആത്മഹത്യയാക്കി മാറ്റുകയായിരുന്നു. ക്രിസ്ത്യാനികളുടെ ഇടയില്‍ ഭീതിപരത്തുക എന്നതാണ് ഈ കൊലപാതകത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് ആ മേഖലയിലെ വിശ്വാസികൾ അഭിപ്രായപ്പെടുന്നു. പോലീസ് നടപടിക്കെതിരെ ഏതാണ്ട് 2,000-ത്തോളം വരുന്ന ക്രിസ്ത്യാനികള്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരുമിച്ചുകൂട്ടി പ്രതിഷേധിക്കുകയുണ്ടായി. സുവിശേഷപ്രഘോഷകന്റെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് സംശയിക്കപ്പെടുന്ന ഉന്നതജാതിക്കാരായ നാലു പേരെ അറസ്റ്റുചെയ്യണമെന്നും, ഡോക്ടര്‍മാരുടെ നിഷ്പക്ഷ സംഘത്തെകൊണ്ട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി ഒരു ഞായറാഴ്ച പോലും സമാധാനപരമായി ആരാധനകള്‍ നടത്തുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വിശ്വാസികൾ അഭിപ്രായപ്പെടുന്നു. പലപ്പോഴും ദേവാലയത്തിന് നേരെ ഹിന്ദുത്വവാദികളില്‍ നിന്നും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടില്ലന്നു നടിക്കുന്നതാണ് ക്രിസ്ത്യാനികള്‍ക്ക് നേരെ ഇന്ത്യയിൽ നടക്കുന്ന അക്രമങ്ങളുടെ മുഖ്യകാരണം. ഏതാണ്ട് 64 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഇന്ത്യയിലുണ്ടെന്ന് കരുതപ്പെടുന്നു. ഇവര്‍ ഇന്ത്യ തങ്ങളുടെ മാതൃരാജ്യമാണെന്ന് അവകാശപ്പെടുമ്പോഴും ഹിന്ദു ദേശീയവാദികള്‍ ക്രിസ്ത്യാനികളെ പുറത്തുനിന്നുള്ളവരായാണ് കാണുന്നത്.
Image: /content_image/TitleNews/TitleNews-2018-01-25-07:24:47.jpg
Keywords: ഹിന്ദു
Content: 6982
Category: 1
Sub Category:
Heading: "സഭാനേതൃത്വം ഞങ്ങളെയും ശ്രവിക്കാൻ തയ്യാറാകണം" കൗമാരക്കാരും യുവജനങ്ങളും ആവശ്യപ്പെടുന്നു
Content: കൗമാരക്കാരും യുവജനങ്ങളും പറയുന്നത് ശ്രവിക്കാൻ സഭാനേതൃത്വം തയ്യാറാകാത്തതിനാൽ അവർ സഭയിൽ നിന്നും അകലുന്നതായി സർവേഫലങ്ങൾ. വാഷിംഗ്ടണിലെ ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ദി അപ്പോസ്റ്റ്ലേറ്റിന്റെ നിര്‍ദ്ദേശപ്രകാരം മിന്നസോട്ടയിലെ സെന്റ്‌ മേരീസ് പ്രസ്സ് നടത്തിയ രണ്ടു വര്‍ഷം നീണ്ട സര്‍വ്വേഫലമാണ് പുറത്തുവന്നിരിക്കുന്നത്. സഭയുമായി നിസ്സഹകരണത്തില്‍ കഴിയുന്ന 15-നും 25-നും ഇടക്ക് പ്രായമുള്ള യുവജനങ്ങളിലാണ് പഠനം നടത്തിയത്. ദി ഡൈനമിക് ഓഫ് ഡിസഫിലിയേഷന്‍ ഓഫ് യംഗ് കത്തോലിക്സ് നടത്തിയ സർവേയിൽ "എന്തുകൊണ്ടാണ് നിങ്ങള്‍ സഭ ഉപേക്ഷിച്ചത്?" എന്നായിരുന്നു പ്രധാനമായും ചോദിച്ചത്. കൗമാരക്കാരേയും, യുവജനങ്ങളേയും ശ്രദ്ധിക്കുവാനും, അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുവാനുമുള്ള ശക്തമായ സംവിധാനം സഭയിലില്ല എന്ന കാര്യമാണ് പഠനത്തില്‍ നിന്നും പ്രധാനമായും വ്യക്തമായതെന്ന് സെന്റ്‌ മേരീസ് പ്രസ്സ് CEO ജോണ്‍ വിടെക് പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, സംശയങ്ങളും, ചില അപമാനങ്ങളും കുട്ടിക്കാലം മുതലേ മനസ്സില്‍ ശേഖരിക്കപ്പെടുകയും, പിന്നീട് അത് താങ്ങാന്‍പറ്റാതെ സഭ ഉപേക്ഷിക്കുകയുമാണ് പല യുവാക്കളും ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാരിടൈം കോണ്‍ഫ്രന്‍സ് സെന്ററില്‍ വെച്ച് ജനുവരി 16-നായിരുന്നു പഠനഫലം പുറത്തുവിട്ടത്. കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് സിമ്പോസിയവും, യൂത്ത് മിനിസ്ട്രിയുമായി ബന്ധപ്പെട്ട പുരോഹിതരുടെ കൂടിക്കാഴ്ചയുമുണ്ടായിരുന്നു. പഠനം നടത്തിയ അമേരിക്കന്‍ യുവാക്കളില്‍ 18-നും 25-നും ഇടക്കുള്ളവരില്‍ 12.8 ശതമാനവും, 15-നും 17-നും ഇടക്കുള്ളവരില്‍ 6.8 ശതമാനവും മുന്‍പ് കത്തോലിക്കരായിരുന്നു. 20 ശതമാനത്തോളം പേര്‍ പറഞ്ഞത് അവര്‍ കത്തോലിക്കാ സഭയിലോ, ദൈവത്തിലോ വിശ്വസിക്കുന്നില്ലെന്നാണ്. 16% കുടുംബവുമായുള്ള പ്രശ്നങ്ങള്‍ നിമിത്തവും, 11% സഭയോടും മതത്തോടുമുള്ള എതിര്‍പ്പിനെ തുടര്‍ന്നും സഭ ഉപേക്ഷിച്ചവരാണ്. 15% സഭ ഉപേക്ഷിച്ചെങ്കിലും അവരുടെ കുടുംബാംഗങ്ങള്‍ കത്തോലിക്കരാണ്. 10-നും 20-നും പ്രായമുള്ള 74% പേര്‍ തങ്ങള്‍ കത്തോലിക്കരല്ലെന്ന് വ്യക്തമാക്കി. ഇതില്‍ തന്നെ 35% ത്തിലധികം പറഞ്ഞത് അവര്‍ക്ക് യാതൊരു മതവുമായി ബന്ധമില്ലെന്നാണ്. 46% പേര്‍ മറ്റ് മതങ്ങളില്‍ ചേര്‍ന്നുവെന്നും 14% പേര്‍ നിരീശ്വരവാദികളാണെന്നും വ്യക്തമാക്കി. വിശ്വാസകാര്യത്തില്‍ മാതാപിതാക്കളാണ് കുട്ടികളുടെ പ്രഥമ അദ്ധ്യാപകര്‍. എങ്കിലും ഇക്കാര്യത്തിൽ സഭ പ്രത്യേകശ്രദ്ധ ചെലുത്തണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സര്‍വ്വേ ഫലങ്ങള്‍. യുവാക്കളുടേതുകൂടിയാണ് സഭ എന്ന ബോധ്യം അവരിൽ വളർത്തിയെടുക്കാൻ സഭാനേതൃത്വത്തിനു കഴിയണം. കാലഘട്ടത്തിന്റെ മാറുന്ന സാഹചര്യങ്ങൾ തിരിച്ചറിയുകയും, അതിനനുസ്രതമായി കുട്ടികളുടെ വിശ്വാസസംബന്ധിയായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാൻ സഭയുടെ സംവിധാനങ്ങൾക്കു സാധിക്കുകയും ചെയ്യണം. അതിനായി സഭയുടെ മതബോധന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ക്രൈസ്തവ മതബോധനം എന്നത് ഒരു മതത്തെക്കുറിച്ചുള്ള അറിവു പകർന്നുകൊടുക്കുക എന്നതിൽ നിന്നും 'യേശുക്രിസ്തു എന്ന വ്യക്തിയെ കണ്ടുമുട്ടുന്നതിനുള്ള' മാർഗ്ഗമായി ഉയരുന്നില്ലങ്കിൽ നാളെ ലോകം മുഴുവൻ ഈ ദുരന്തം അനുഭവിക്കേണ്ടതായി വരും എന്ന ഒരു മുന്നറിയിപ്പുകൂടിയാണ് ഈ സർവേ ഫലങ്ങൾ.
Image: /content_image/TitleNews/TitleNews-2018-01-25-10:42:07.jpg
Keywords: കുട്ടിക
Content: 6983
Category: 1
Sub Category:
Heading: കേരള സഭയിലെ വലിയ ഇടയന് പത്മഭൂഷണ്‍ പുരസ്കാരം
Content: ന്യൂഡല്‍ഹി: കേരള ക്രൈസ്തവസഭയിലെ വലിയ ഇടയന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. 69-ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച പത്മ പുരസ്കാര പ്രഖ്യാപനത്തിലാണ് ക്രിസോസ്റ്റം തിരുമേനിയെ പത്മഭൂഷണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തികൂടിയാണ് മാര്‍ ക്രിസോസ്റ്റം. 1918 ഏപ്രിൽ 27നു വികാരി ജനറാൾ വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായാണ് അദ്ദേഹത്തിന്റെ ജനനം. കോഴഞ്ചേരി ഹൈസ്ക്കൂളിലും ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്ക്കൂളിലും ആലുവ യുസി കോളജിലുമായി പഠനം. 1940ൽ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം. 1944 ജനുവരി ഒന്നിന് ശെമ്മാശനും അതേ വർഷം ജൂൺ മൂന്നിനു വൈദികനുമായി. 1944ൽ ബെംഗളൂരു ഇടവക വികാരിയായി. 1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്ത ആയും 1980ൽ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. 1990ൽ റാന്നി– നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്പായി.1997 ഓഗസ്റ്റ് ചെങ്ങന്നൂർ– തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പോലീത്ത, 1999 ഒക്ടോബർ 23ന് ഇരുപതാം മാർത്തോമ്മാ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെടുകയായിരിന്നു. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞ് മാരാമണ്ണിലെ അരമനയിലേക്കു താമസം മാറ്റി. നിലവില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. നവതി നിറവില്‍ ആയിരിക്കുമ്പോഴാണ് പരമോന്നത പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.
Image: /content_image/News/News-2018-01-25-17:12:17.jpg
Keywords: മാര്‍ ക്രിസോ, ക്രിസോ
Content: 6984
Category: 18
Sub Category:
Heading: സാധാരണക്കാര്‍ക്കും ബഹുമതി നല്‍കുന്നുവെന്നതില്‍ അഭിമാനമുണ്ട്: മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത
Content: മാരാമണ്‍: രാജ്യത്തിനുവേണ്ടി ഏറെയൊന്നും താന്‍ ചെയ്തതായി കരുതുന്നില്ലായെന്നും സാധാരണക്കാര്‍ക്കും ബഹുമതി നല്‍കുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. പത്മഭൂഷണ്‍ ബഹുമതി ലഭിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരിന്നു അദ്ദേഹം. പത്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും രാജ്യം സാധാരണക്കാരെയും അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്നും വലിയ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകുന്നേരം 5.50ന് ഡല്‍ഹിയില്‍ നിന്നു വിളിച്ച് ബഹുമതിയെക്കുറിച്ചു പറഞ്ഞിരുന്നു. ബഹുമതി സ്വീകരിക്കുന്നതിനു തടസമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. രാജ്യത്തിനുവേണ്ടി ഏറെയൊന്നും താന്‍ ചെയ്തതായി കരുതുന്നില്ല. ഭാരതരാഷ്ട്രം അതിന്റെ വിശാലത ഉള്‍ക്കൊള്ളുന്നുണ്ട്. മറ്റു രാഷ്ട്രങ്ങളില്‍ ഇത്തരം ബഹുമതികള്‍ പ്രമാണിമാര്‍ക്കു മാത്രമേ നല്‍കാറുള്ളൂ. എന്നാല്‍, ഭാരതം സാധാരണക്കാര്‍ക്കും ബഹുമതി നല്‍കുന്നുവെന്നതില്‍ അഭിമാനമുണ്ടെന്ന് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവര്‍ മാരാമണ്‍ അരമനയിലെത്തി സന്തോഷം പങ്കിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ വലിയ മെത്രാപ്പോലീത്തയെ വിളിച്ച് ആശംസ അര്‍പ്പിച്ചു.നവതി നിറവില്‍ ആയിരിക്കുമ്പോഴാണ് പരമോന്നത പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.
Image: /content_image/India/India-2018-01-26-04:18:08.jpg
Keywords: മാര്‍ ക്രിസോ, ക്രിസോ
Content: 6985
Category: 18
Sub Category:
Heading: കാരുണ്യ സ്പര്‍ശനമേകി സിസ്റ്റര്‍ റോസ് ആശുപത്രി വിട്ടു; തിലകന്‍ പുതുജീവിതത്തിലേക്ക്
Content: ഇരിങ്ങാലക്കുട: ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് സിസ്റ്റര്‍ റോസ് ആന്റോ പകുത്ത് നല്‍കിയ വൃക്കയില്‍ ഇരിങ്ങാലക്കുട ആസാദ് റോഡ് വലിയപറമ്പില്‍ വേലായുധന്റെ മകന്‍ തിലകന്‍ പുതുജീവിതത്തിലേക്ക്. സിസ്റ്ററുടെ വൃക്ക തിലകനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോ. ജോര്‍ജ് പി. ഏബ്രഹാം അറിയിച്ചു. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിലായിരുന്ന തിലകനെ കഴിഞ്ഞ ദിവസം മുറിയിലേക്കു മാറ്റി. അതേസമയം കാരുണ്യത്തിന്റെ സുവീശം പ്രഘോഷിച്ച് സിസ്റ്റര്‍ റോസ് ആന്റോ ആശുപത്രി വിട്ടു. തന്റെ സന്യാസ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലിയില്‍ ദൈവത്തിനുള്ള നന്ദിപ്രകാശനമായാണ് സിസ്റ്റര്‍ തിലകനു വൃക്ക നല്‍കാന്‍ സന്നദ്ധയായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ദൈവത്തോടുള്ള നന്ദിയായി താൻ ഏറ്റെടുത്ത സഹനം,തിലകന് ജീവൻ പകുത്തു നൽകുവാനുള്ള തന്റെ ആഗ്രഹം ദൈവം തനിക്കു നടത്തി തന്നുവെന്നാണ് ശാസ്ത്രക്രിയയ്ക്ക് ശേഷം സിസ്റ്റര്‍ റോസ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റര്‍ റോസ് ആന്റോ, ആലപ്പുഴ കൈതവന മംഗലത്ത് വീട്ടില്‍ പരേതരായ ആന്റണിയുടെയും ത്രേസ്യാമ്മയുടെയും മകളാണ്. വൃദ്ധജന സംരക്ഷണം, സാധുവിധവകള്‍ക്ക്‌ കൈത്താങ്ങായി പ്രവര്‍ത്തിക്കല്‍, പരിസര ശുദ്ധീകരണം, സാമൂഹിക വനവല്‍ക്കരണം, യുവതലമുറയ്‌ക്ക് ജീവിത ദര്‍ശനത്തിന്‌ ഉപയുക്‌തമായ പ്രായോഗിക പരിശീലനം നല്‍കുക, ആദിവാസികള്‍ക്ക്‌ പോഷക ആഹാരം നല്‍കുക തുടങ്ങിയ നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന കാരുണ്യത്തിന്‍റെ വേറിട്ട മുഖം കൂടിയാണ് സിസ്റ്റര്‍ റോസ് ആന്‍റോ.
Image: /content_image/India/India-2018-01-26-04:54:42.jpg
Keywords: റോസി, വൃക്ക
Content: 6986
Category: 18
Sub Category:
Heading: മിഷ്ണറിമാര്‍ ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും ദരിദ്രര്‍ക്ക് പകര്‍ന്ന് നല്‍കുന്നവര്‍: ബിഷപ്പ് ജോസഫ് കരിയില്‍
Content: കൊച്ചി: ഗ്രാമങ്ങളിലെ സാധാരണക്കാരും ദരിദ്രരും ചൂഷിതരുമായ മനുഷ്യരോടൊപ്പം ജീവിക്കുകയും അവരുടെ ദുരിതങ്ങളില്‍ പങ്കുചേരുകയും ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും അവര്‍ക്കു പകര്‍ന്നു നല്കുകയും ചെയ്യുന്നവരാണു മിഷ്ണറിമാരെന്നു കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാഷണല്‍ മിഷന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഭാരതസഭയുടെ എല്ലാ പ്രവര്‍ത്തനമേഖലകളിലും കേരളത്തില്‍നിന്നുള്ള മിഷ്ണറിമാരുടെ പങ്കാളിത്തവും നേതൃത്വവുമുണ്ടെന്നത് അഭിമാനകരമാണ്. സമൂഹനിര്‍മിതിയിലും രാഷ്ട്രനിര്‍മാണ പ്രക്രിയയിലും സംസ്‌കാരങ്ങളുടെ സമന്വയത്തിലും സഭയുടെ പ്രേഷിതര്‍ക്കു പ്രത്യേകമായ ഉത്തരവാദിത്തമുണ്ട്. മിഷന്‍ പ്രദേശങ്ങളെയും മിഷ്ണറിമാരെയും അവരുടെ പ്രവര്‍ത്തനമേഖലകളെയും അടുത്തറിയുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്കുന്നതിനും മിഷന്‍ എക്‌സ്‌പോ സഹായകരമാകും. ബിഷപ്പ് പറഞ്ഞു. പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് സ്വാഗതവും മിഷന്‍ എക്‌സ്‌പോ കണ്‍വീനര്‍ ഫാ. ഷാജി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. 30നാണു നാഷണല്‍ മിഷന്‍ എക്‌സ്‌പോ സമാപിക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണു പ്രവേശനസമയം.
Image: /content_image/India/India-2018-01-26-05:35:43.jpg
Keywords: കരി
Content: 6987
Category: 1
Sub Category:
Heading: പാര്‍ലമെന്‍റ് പ്രാര്‍ത്ഥനയില്‍ യേശു നാമം നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തം
Content: വെല്ലിംഗ്ടണ്‍: ന്യൂസിലാന്റ് പാര്‍ലമെന്റിന്റെ പ്രാരംഭ പ്രാര്‍ത്ഥനയില്‍ യേശു നാമം നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ മാസമാണ് ന്യൂസിലാന്‍റ് പാര്‍ലമെന്റിന്റെ ഓരോ സെഷനും മുന്‍പായി ചൊല്ലുന്ന പ്രാരംഭപ്രാര്‍ത്ഥനയില്‍ നിന്നും യേശു നാമം നീക്കം ചെയ്തത്. പ്രാര്‍ത്ഥനയില്‍ മാറ്റം വരുത്തുന്നതിനുള്ള വിദഗ്ദാഭിപ്രായം ആരായുന്നതിനുള്ള സമയപരിധി കഴിയുന്നതിനു മുന്‍പ്‌ തന്നെ സ്പീക്കറായ ട്രെവര്‍ മല്ലാര്‍ഡ്‌ പ്രാര്‍ത്ഥനയില്‍ മാറ്റം വരുത്തുകയായിരിന്നു. യേശുവിന്റെ നാമത്തെ കൂടാതെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവര്‍ണറായ ബ്രിട്ടീഷ്‌ രാജ്ഞിയുടെ നാമവും പ്രാര്‍ത്ഥനയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ മതപരമായ മുഴുവന്‍ പരാമര്‍ശങ്ങളും നീക്കം ചെയ്യുവാനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റംഗങ്ങളുടെ മുന്‍പില്‍ വെച്ചെങ്കിലും അത് തള്ളിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീരുമാനത്തിനെതിരെ ഇതിനോടകം തന്നെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ‘ജീസസ്‌ ഫോര്‍ ന്യൂസിലാന്‍റ്’ എന്ന പേരിലാണ് പ്രതിഷേധ പരിപാടികള്‍ക്ക്‌ തുടക്കമിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള പ്രതിഷേധ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ജനുവരി 30-ന് നടത്തുവാനിരിക്കുന്ന റാലിക്ക് ശേഷം യോഗം ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന ‘ടെ റിയോ കരാക്കിയ’ (പ്രാര്‍ത്ഥന) തിരികെ കൊണ്ടുവരുവാന്‍ സ്പീക്കറോട് ആവശ്യപ്പെടുവാനുള്ള പദ്ധതിയും പ്രതിഷേധക്കാര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ സഭക്കൊന്നും പറയുവാനില്ല എന്ന് പലര്‍ക്കും തോന്നുമെങ്കിലും ആ ധാരണ മാറ്റുവാന്‍ പോവുകയാണെന്നാണ് വെല്ലിംഗ്‌ടണിലെ സെലിബ്രേഷന്‍ ചര്‍ച്ചിലെ വചനപ്രഘോഷകനായ റോസ് സ്മിത്തിന്റെ പ്രതികരണം. യേശുവിന്റെ നാമം പ്രാര്‍ത്ഥനയില്‍ തിരികെ കൊണ്ടുവരുവാനുള്ള ഏക മാര്‍ഗ്ഗം ഈ റാലി മാത്രമാണെന്നും റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പാര്‍ലമെന്റിനോട് സംസാരിക്കുമെന്നും പ്രതിഷേധക്കാരുടെ പ്രസ്താവനയിലും പറയുന്നു. ന്യൂസിലാന്‍റ് പാര്‍ലമെന്റിന്റെ ഈ ക്രിസ്തുവിരുദ്ധ നീക്കത്തിനെതിരെ ന്യൂസിലാന്റ് റേഡിയോ സ്റ്റേഷനുകളുടെ സഹായത്തോടെ വന്‍ പ്രചാരണമാണ് സമൂഹമാധ്യമമായ ഫേസ്‌ബുക്കിലൂടെ നടക്കുന്നത്. ഇതിനെകുറിച്ചു അനവധി സോഷ്യല്‍ മീഡിയ വീഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അവസാനത്തില്‍ റാലിയുടെ സംഘാടകര്‍ സ്പീക്കറെ കണ്ടു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിദഗ്ദാഭിപ്രായം ആരാഞ്ഞതിനുശേഷം അവധിക്കാലത്ത്‌ ഇക്കാര്യം പരിഗണനയിലെടുക്കാമെന്ന്‌ അദ്ദേഹം അന്ന് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഭൂരിപക്ഷങ്ങളുടെ അഭിപ്രായത്തെ മാനിക്കാതെ അദ്ദേഹം പ്രാര്‍ത്ഥനയില്‍ മാറ്റം വരുത്തുകയായിരിന്നു.
Image: /content_image/News/News-2018-01-26-06:40:22.jpg
Keywords: ന്യൂസി
Content: 6988
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം തിന്മയുടെ നിര്‍വചനം: ഹോളിവുഡ് താരം കെവിന്‍ സോര്‍ബോ
Content: കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രം ജീവന്റെ നാശമാണെന്നും, തിന്മയുടെ നിര്‍വചനമാണെന്നും സുപ്രസിദ്ധ അമേരിക്കന്‍ നടന്‍ കെവിന്‍ സോര്‍ബോ. സി.എന്‍.എസ്. ന്യൂസിനു നല്‍കിയ എഡിറ്റോറിയത്തിലൂടെയാണ് കെവിന്‍ സോര്‍ബോ അബോര്‍ഷനെതിരെ ആഞ്ഞടിച്ചത്. കൊലപാതകത്തെ മഹത്വവത്കരിക്കുകയാണ് അബോര്‍ഷനിലൂടെ ചെയ്യുന്നത്. ‘ശാക്തീകരണം’ എന്ന വാക്കിന്റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്ന തിന്മയാണ് അബോര്‍ഷനെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ ജനന നിയന്ത്രണത്തിന്റെ വക്താക്കളായിരുന്നു കൊണ്ട് ആയിരകണക്കിന് ഡോളര്‍ വിലവരുന്ന വസ്ത്രങ്ങള്‍ ധരിച്ച്, സാമൂഹിക നീതിയെകുറിച്ച് അവാര്‍ഡ്‌ വേദികളില്‍ പ്രസംഗിക്കുന്ന നടീനടന്‍മാരെ വിമര്‍ശിക്കുവാനും അദ്ദേഹം മറന്നില്ല. സ്ത്രീകളുടെ അവകാശം, ആരോഗ്യ പരിപാലനത്തിന്റെ പര്യായം, സ്ത്രീ ശാക്തീകരണം, സ്ത്രീകളെ സംബന്ധിക്കുന്ന വിഷയം, ഒരു പരിഹാരം, എന്നീ പേരുകളില്‍ ‘ഭ്രൂണഹത്യ’ എന്ന തിന്മയെ മതനിരപേക്ഷതയുടെ വക്താക്കളായ മാനുഷിക വാദികള്‍ മഹത്വവത്കരിക്കുകയാണ് ചെയ്യുന്നന്നത്. ഇത് സത്യമല്ലെന്നും, സത്യത്തില്‍ ജീവനെ നശിപ്പിക്കുന്നതാണ് അബോര്‍ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടലാമയുടെ കൂട് തകര്‍ത്ത്‌ അതിന്റെ മുട്ടകള്‍ മോഷ്ടിക്കുന്നത് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരികയും, പിഴയൊടുക്കെണ്ടതുമായ കുറ്റമാണ്. എന്നാല്‍ ജനിക്കുവാനിരിക്കുന്ന കുട്ടികളെ കൊല്ലുന്ന വലിയൊരു വ്യവസായം നമ്മുടെ രാജ്യത്ത്‌ തഴച്ചു വളര്‍ന്നിരിക്കുന്നു. 'എന്റെ ശരീരം, എന്റെ ഇഷ്ടം’ എന്ന് പറഞ്ഞുകൊണ്ട് നമ്മള്‍ അതിനെ ന്യായീകരിക്കുന്നു. ഓരോ ഗര്‍ഭവതിയുടെ ഉദരത്തിലും ഒരു ജീവനുണ്ട്. അബോര്‍ഷന്‍ എന്ന ക്രൂരമായ പ്രക്രിയ വഴി അതിനെ നശിപ്പിക്കുന്നു. പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിനും, അഴിമതിക്കെതിരായ പോരാട്ടത്തിനും തുല്ല്യമായൊരു പോരാട്ടമാണ് ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ ജീവന് വേണ്ടിയുള്ള പോരാട്ടമെന്ന്‌ പ്രോലൈഫ്‌ വക്താക്കള്‍ പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിനു മുന്‍പും തന്റെ ‘പ്രോലൈഫ്‌’ കാഴ്ചപ്പടുകള്‍ കെവിന്‍ സോര്‍ബോ പൊതുവേദികളില്‍ പങ്ക് വെച്ചിട്ടുണ്ട്. ജനസമ്മതിയാര്‍ജ്ജിച്ച ‘ഹെര്‍ക്കൂലീസ്‌’ ദി ലെജന്‍ഡറി ജേര്‍ണീസ്, എന്ന ടിവി പരമ്പരയിലെ ഹെര്‍ക്കൂലിസിന്റെ വേഷവും, ‘ഗോഡ്‌ ഈസ്‌ നോട്ട് ഡെഡ്’ എന്ന ചലച്ചിത്രവുമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. കെവിന്‍ സോര്‍ബോയുടെ ഭാര്യയായ സാം ജെന്‍കിന്‍സും ഒരു അഭിനേത്രിയാണ്.
Image: /content_image/News/News-2018-01-26-08:22:05.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര
Content: 6989
Category: 9
Sub Category:
Heading: ഫാ. സോജി ഓലിക്കലും ഡോ.ജോൺ ദാസും നയിക്കുന്ന ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17,18 തീയതികളിൽ
Content: ബർമിങ്ഹാം: ശുശ്രൂഷാനുഭവ ധ്യാനത്തിനായി സെഹിയോനിൽ പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ നടക്കുന്നു. ധ്യാനത്തിലേക്കുള്ള റെജിസ്ട്രേഷൻ തുടരുന്നു. കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ മറ്റ് മേഖലകളിലോ പ്രവർത്തിക്കുകയോ അതിന് താല്പര്യപ്പെടുന്നവർക്കോ പങ്കെടുക്കാവുന്ന ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17,18 ശനി ,ഞായർ തീയതികളിൽ സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലും പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ദാസും ചേർന്ന് നയിക്കും. രണ്ട് ദിവസങ്ങളിലും കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും. ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക്‌ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന്‌ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.സോജി ഓലിക്കലും ഡോ.ജോണും ഒരുമിക്കുന്ന ധ്യാനത്തിൽ ശുശ്രൂഷകരായി ഏത് മിനിസ്ട്രികളിലൂടെയും പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്കോ ആയതിന് താല്പര്യപ്പെടുന്നവർക്കോ പങ്കെടുക്കാം. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും രണ്ട്‌ ദിവസങ്ങളിലും നടത്തപ്പെടുന്നതാണ്.സമയം ഫെബ്രുവരി 17 ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 18 ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6 വരെ. ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം റെജിസ്ട്രേഷൻ ആവശ്യമാണ്. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ധ്യാനത്തിലേക്ക് ഓരോരുത്തരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->none->b-> ADDRESS. ‍}# ST.JERRARD CATHOLIC CHURCH <br> CASTLE VALE <br> BIRMINGHAM <br> B35 6JT. #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# <br> അനി ജോൺ ‭07958 745246‬.
Image: /content_image/Events/Events-2018-01-26-09:20:57.jpg
Keywords: സോജി