category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കേരള സഭയിലെ വലിയ ഇടയന് പത്മഭൂഷണ്‍ പുരസ്കാരം
Contentന്യൂഡല്‍ഹി: കേരള ക്രൈസ്തവസഭയിലെ വലിയ ഇടയന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. 69-ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച പത്മ പുരസ്കാര പ്രഖ്യാപനത്തിലാണ് ക്രിസോസ്റ്റം തിരുമേനിയെ പത്മഭൂഷണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തികൂടിയാണ് മാര്‍ ക്രിസോസ്റ്റം. 1918 ഏപ്രിൽ 27നു വികാരി ജനറാൾ വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായാണ് അദ്ദേഹത്തിന്റെ ജനനം. കോഴഞ്ചേരി ഹൈസ്ക്കൂളിലും ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്ക്കൂളിലും ആലുവ യുസി കോളജിലുമായി പഠനം. 1940ൽ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം. 1944 ജനുവരി ഒന്നിന് ശെമ്മാശനും അതേ വർഷം ജൂൺ മൂന്നിനു വൈദികനുമായി. 1944ൽ ബെംഗളൂരു ഇടവക വികാരിയായി. 1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്ത ആയും 1980ൽ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. 1990ൽ റാന്നി– നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്പായി.1997 ഓഗസ്റ്റ് ചെങ്ങന്നൂർ– തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പോലീത്ത, 1999 ഒക്ടോബർ 23ന് ഇരുപതാം മാർത്തോമ്മാ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെടുകയായിരിന്നു. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞ് മാരാമണ്ണിലെ അരമനയിലേക്കു താമസം മാറ്റി. നിലവില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. നവതി നിറവില്‍ ആയിരിക്കുമ്പോഴാണ് പരമോന്നത പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-25 22:58:00
Keywordsമാര്‍ ക്രിസോ, ക്രിസോ
Created Date2018-01-25 22:38:13