Contents
Displaying 6711-6720 of 25125 results.
Content:
7020
Category: 18
Sub Category:
Heading: ഇന്‍ഡോറില്‍ വിശുദ്ധ വിന്‍സന്‍റ് പള്ളോട്ടിയുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി
Content: ഇന്‍ഡോാര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശുക്ലിയ പ്രദേശത്തെ വിശുദ്ധ വിന്‍സന്‍റ് പള്ളോട്ടിയുടെ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യനോസിന്റെയും വിശുദ്ധ വിന്‍സന്‍റ് പള്ളോട്ടിയുടെയും തിരുനാള്‍ ആഘോഷിച്ചു. പള്ളോട്ടൈന്‍ സഭാ സമൂഹത്തിന്റെ ഇന്‍ഡോറിലെ ഏക പള്ളിയാണ് ശുക്ലിയ പള്ളി. ജനുവരി 12 മുതല്‍ 21 വരെയുള്ള തീയതികളിലായാണ് തിരുനാള്‍ ആഘോഷം നടന്നത്. തിരുനാള്‍ ദിവസങ്ങളില്‍ വൈകുന്നേരം ജപമാലയും നൊവേനയും തുടര്‍ന്നു ദിവ്യബലിയും നടന്നു. ജനുവരി 21നു നടന്ന ദിവ്യബലിയ്ക്കു ഇന്‍ഡോര്‍ ബിഷപ്പ് തോട്ടുമാരിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നു പ്രദിക്ഷണവും നടന്നു. തിരുനാളില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിനു വിശ്വാസികളാണ് എത്തിയത്. വിശുദ്ധ സെബസ്ത്യനോസിന്റെ ആദരവും നേര്‍ച്ചയുമായി കഴുന്നു എടുക്കുന്നതിനുള്ള പ്രത്യേക സൗകര്യവും തിരുനാളില്‍ ഒരുക്കിയിരിന്നു. കഴുന്ന് എടുക്കല്‍ നേര്‍ച്ച ഉള്ള വടക്കേ ഇന്ത്യയിലെ ചുരുക്കം ദേവാലയങ്ങളില്‍ ഒന്നാണ് ഇന്‍ഡോറിലെ ശുക്ലിയ പള്ളി. കൂട്ടായ്മയുടെ ആഘോഷത്തില്‍ പങ്കെടുത്തത്തിന് എല്ലാ വിശ്വാസികള്‍ക്കും നന്ദി അറിയിക്കുന്നതായി വികാരി ഫാ. സജി പുഞ്ചയില്‍ പറഞ്ഞു.
Image: /content_image/India/India-2018-01-30-08:20:59.jpg
Keywords: പള്ളോ

7021
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിൽ പൗരോഹിത്യ പദവിയിലേക്ക് മുപ്പത്തിയെട്ട് ഡീക്കന്മാർ
Content: ജക്കാർത്ത: ക്രിസ്തുവിന്റെ സ്നേഹം നാനാജാതി മതസ്ഥരുടെ ഇടയില്‍ പ്രഘോഷിക്കുവാന്‍ ഇന്തോനേഷ്യൻ സഭയിൽ നിന്നു വീണ്ടും പൗരോഹിത്യ വസന്തം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇരുപത് ഡീക്കന്മാരാണ് പൗരോഹിത്യ പദവി സ്വീകരിച്ചത്. പതിനെട്ട് പേർ ഫെബ്രുവരി ഒന്നിന് കൂദാശ സ്വീകരിച്ച് പുരോഹിതരായി അഭിഷിക്തരാകും. ഇസ്ളാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയാണ്, തുടര്‍ച്ചയായി ഉണ്ടാകുന്ന പൗരോഹിത്യ വിളികള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ജാവയിലെ യോഗ്യകർത്ത മേജർ സെമിനാരിയിൽ നടന്ന ശുശ്രൂഷകൾക്ക്, സെമാരാങ്ങ് ആർച്ച് ബിഷപ്പ് മോൺ. റോബർട്ടസ് റുബിയത് മോകോ കാർമ്മികത്വം വഹിച്ചു. ചടങ്ങിൽ പതിനേഴ് ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. വിവിധ രൂപത സെമിനാരികളിൽ പഠനം പൂർത്തീകരിച്ച ഡീക്കന്മാരാണ് അഭിഷിക്തരായതെന്ന് സെമിനാരി റെക്ടർ ഫാ. ജോ കോ സെത്യോ പ്രകോസ ഏഷ്യൻ ന്യൂസിനോട് പറഞ്ഞു. പുർവോകേർത്തോ രൂപതയില്‍ രണ്ടു പേർ പൗരോഹിത്യ പദവിയും മൂന്നു പേര്‍ ഡീക്കന്‍ പദവിയും സ്വീകരിച്ചു. മോൺ. ആന്റോണിയസ് സുബിയാനോ ചടങ്ങുകൾക്ക് നേത്യത്വം നല്കി. സിൻതാങ്ങ് രൂപതയിൽ വെള്ളിയാഴ്ച നടന്ന തിരുപട്ട ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മോൺ. സാമുവേൽ ഓടോൺ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഒരാളാണ് അന്ന്‍ വൈദിക പട്ടം സ്വീകരിച്ചത്. ഫെബ്രുവരി ഒന്നിന് ഈസ്റ്റ് ജാവയിലെ മലാങ്ങ് കാര്‍മ്മല്‍ കത്തീഡ്രൽ ദേവാലയത്തില്‍ പതിനെട്ടോളം ഡീക്കന്മാര്‍ പൗരോഹിത്യം സ്വീകരിക്കും. വിവിധ കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുള്ള ഡീക്കന്മാരാണ് ഒരുമിച്ച് തിരുപ്പട്ടം സ്വീകരിക്കുക. ശുശ്രൂഷകള്‍ക്ക് മോൺ. ഹെൻറിക്സ് പിഡിയാർട്രോ ഗുണവൻ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമതത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. ഇരുപതു വർഷത്തിനിടയിൽ രാജ്യത്തെ വൈദികരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണുള്ളത്. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്ന ഈ റിപ്പോര്‍ട്ട്. അതേസമയം മുന്നൂറോളം പേരാണ് രാജ്യത്തു വൈദീക പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2018-01-30-09:18:57.jpg
Keywords: ഇന്തോനേ

7022
Category: 1
Sub Category:
Heading: "രാഷ്ട്ര സേവനത്തില്‍ ക്രൈസ്തവ വിശ്വാസം എന്നെ ഒരുപാട് സഹായിച്ചു"; നിരീശ്വരവാദികളെ തള്ളി യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍
Content: വാഷിംഗ്ടണ്‍: രാഷ്ട്രസേവനത്തില്‍ തന്റെ ക്രൈസ്തവ വിശ്വാസം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും, താന്‍ ആരുടേയും ഭീഷണിക്ക് വഴങ്ങുകയില്ലെന്നും അമേരിക്കയിലെ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിയായ ബെന്‍ കാര്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അമേരിക്കന്‍ കാബിനറ്റ് സെക്രട്ടറിമാര്‍ ആഴ്ചതോറും നടത്തിവന്നിരുന്ന ബൈബിള്‍ ക്ലാസിനെതിരെ നിരീശ്വരവാദ സംഘടന കേസ് ഫയല്‍ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. കാപ്പിറ്റോള്‍ മിനിസ്ട്രിയുടെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറുടെ നേതൃത്വത്തില്‍ നടക്കുന്ന ബൈബിള്‍ പഠന ക്ലാസ്സിന് പൊതുജനങ്ങളുടെ നികുതിപണമോ, സര്‍ക്കാര്‍ സ്റ്റാഫിന്റെ സേവനമോ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മതവിരുദ്ധവാദികളുടെ ഭീഷണിക്ക് വഴങ്ങി ഞാന്‍ എന്റെ ആത്മീയതയും മതവിശ്വാസവും ഉപേക്ഷിക്കുകയില്ല. ഞങ്ങള്‍ നികുതിദായകരുടെ ചിലവില്‍ തിന്നു കുടിച്ചു നടക്കുകയോ, സ്റ്റാഫിന്റെ ഇഷ്ടത്തിന് വിരുദ്ധമായി അവരെ ബൈബിള്‍ പഠിക്കുവാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നുവെന്നാണ് അവരുടെ പേടി. ബൈബിള്‍ ക്ലാസ്സിന് പൊതുജനങ്ങളുടെ നികുതിപണമോ, സര്‍ക്കാര്‍ സ്റ്റാഫിന്റെ സേവനമോ ഉപയോഗിച്ചിട്ടില്ല. രാഷ്ട്രത്തിന്റെ ആത്മീയതക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും കാര്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫ്രീഡം ഫ്രം റിലീജ്യണ്‍ ഫൗണ്ടേഷന്‍ (FFRF) എന്ന നിരീശ്വരവാദ സംഘടനയും, വാഷിംഗ്‌ടണിലെ സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ് സംഘടനയുമാണ് കാബിനറ്റിലെ ബൈബിള്‍ പഠന ക്ളാസ്സിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സാധാരണയായി ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് (FOIA) പ്രകാരം വിവരങ്ങള്‍ നല്‍കുന്നതിന് ചിലവാകുന്ന തുക ഹൗസിംഗ് അര്‍ബന്‍ ഡിപ്പാര്‍ട്ട്മെന്റ് ഫീസായി ഈടാക്കാറുണ്ട്. ഈ ഫീസ് ഒഴിവാക്കി തരണമെന്ന അവരുടെ അപേക്ഷ നിരസിച്ചതാണ് കേസ് ഫയല്‍ ചെയ്യുവാനുള്ള കാരണമെന്ന്‍ കാര്‍സണ്‍ പറയുന്നു.
Image: /content_image/News/News-2018-01-30-10:46:17.jpg
Keywords: അമേരിക്ക, നിരീശ്വര

7023
Category: 1
Sub Category:
Heading: വാലന്റൈന്‍സ് ദിനത്തിനല്ല, വിഭൂതിയ്ക്കു പ്രാധാന്യം നല്‍കണം: ഷിക്കാഗോ അതിരൂപത
Content: ഷിക്കാഗോ: അനുതാപത്തിന്റെയും ആത്മവിശുദ്ധീകരണത്തിന്റെയും അമ്പതു നോമ്പിലേയ്ക്ക് പ്രവേശിക്കുന്ന വിഭൂതി ബുധനാഴ്ചയും വിശുദ്ധ വാലെന്റൈന്‍റെ സ്മരണ ആചരിക്കുന്ന വാലന്റൈന്‍സ് ദിനവും ഒരേ ദിവസം വരുന്ന സാഹചര്യത്തില്‍ വിഭൂതിയ്ക്കു പ്രാധാന്യം നല്‍കണമെന്ന് ഷിക്കാഗോ അതിരൂപത. ഇത്തവണ ഫെബ്രുവരി 14നു വിഭൂതി തിരുനാള്‍ അഥവാ കുരിശുവര തിരുനാളും ‘വാലന്റൈന്‍സ് ഡേ’യും ഒരേ ദിവസമാണ് വരുന്നത്. മൂന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ് രക്തസാക്ഷിയായ വിശുദ്ധ വാലന്റൈന്റെ ഓര്‍മ്മപുതുക്കല്‍ ദിവസവും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ദിവസം തന്നെയാണ്. എന്നാല്‍ ആത്മീയതയ്ക്കുപരി പ്രണയത്തിന്റെ ദിവസം എന്ന രീതിയിലാണ് ഈ തിരുനാള്‍ ഇപ്പോള്‍ ആഘോഷിച്ചുവരുന്നത്. അനുതാപത്തിന്റേയും, ആത്മസംയമനത്തിന്റേയും തിരുനാളാണ് വിഭൂതിതിരുനാള്‍. #{red->none->b->You May Like: }# {{വിശുദ്ധ വാലന്റൈന്‍ -> http://pravachakasabdam.com/index.php/site/news/743 }} ഈ രണ്ട് ആഘോഷവും ഒരേ ദിവസം വന്ന സാഹചര്യത്തില്‍, വിഭൂതിതിരുനാളിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ഷിക്കാഗോ അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ വാലെന്റൈന്‍റെ സ്മരണ ഫെബ്രുവരി 13നു ആചരിക്കാം. 18-നും 59-നും ഇടയിലുള്ള കത്തോലിക്ക വിശ്വാസികള്‍ വിഭൂതി തിരുനാളിനു ഉപവസിക്കേണ്ടതാണെന്നും 14 വയസ്സിനു മുകളിലുള്ളവര്‍ നോമ്പിന്റെ ദിവസങ്ങളില്‍ മാംസാഹാരം ഒഴിവാക്കേണ്ടതാണെന്നും അതിരൂപതയുടെ പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/News/News-2018-01-30-12:15:32.jpg
Keywords: വിഭൂതി

7024
Category: 18
Sub Category:
Heading: ബിഷപ്പ് മാക്സ്‌വെല്‍ നൊറോണയ്ക്കു ആയിരങ്ങളുടെ അന്ത്യാഞ്ജലി
Content: കോഴിക്കോട്: കോഴിക്കോട് മുന്‍ ബിഷപ്പ് ഡോ.മാക്സ്‌വെല്‍ നൊറോണയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ വൈകീട്ട് നടന്ന മൃതസംസ്ക്കാര ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ ആഭിമുഖ്യത്തിലുള്ള മെത്രാന്‍ സംഘം കാര്‍മ്മികത്വം വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആദരസൂചകമായി സായുധ പോലീസ് സംഘത്തിന്റെ ഫ്യൂണറല്‍ പരേഡും ഉണ്ടായിരുന്നു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ ബിഷപ്പ് നിരവധി തവണ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച അള്‍ത്താരയുടെ വലതുഭാഗത്തു പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിന് താഴെയാണ് ബിഷപ്പിനെ കബറടക്കിയത്. കോഴിക്കോട് ടൗണ്‍ ഹാള്‍, സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയം എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് ബിഷപ് ഡോ.മാക്‌സ്വെല്‍ വി.നൊറോണയുടെ ഭൗതികശരീരം ദേവമാത കത്തീഡ്രലിലേക്ക് പ്രയാണം ആരംഭിച്ചത്. ദേവാലയത്തിന്റെ കവാടത്തില്‍വച്ച് രൂപതയിലെ വൈദികര്‍ ചേര്‍ന്ന് ബിഷപ്പിന്റെ ഭൗതികശരീരമടങ്ങിയ പേടകം ഏറ്റുവാങ്ങി ദേവാലയത്തിലേക്ക് കൊണ്ടുവന്നു. 3.30ന് ദേവമാതാ കത്തീഡ്രലില്‍ കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചു. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വരാപ്പുഴ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി, സുല്‍ത്താന്‍പേട്ട് ബിഷപ്പ് ഡോ.പീറ്റര്‍ അബീര്‍ ആന്റണി സാമി, കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല, തലശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മലങ്കര സഭയുടെ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് തുടങ്ങിയ സഭാമേലധ്യക്ഷന്മാരും കോഴിക്കോട് രൂപതയിലെ വൈദികരും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. സമൂഹ ദിവ്യബലിക്ക് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറന്പിലാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.
Image: /content_image/India/India-2018-01-31-04:34:38.jpg
Keywords: കോഴിക്കോട്

7025
Category: 18
Sub Category:
Heading: സിഎംഐ പുരാരേഖ വിഭാഗം സുറിയാനി പൈതൃകത്തിനു നല്‍കുന്ന സംഭാവന വലുത്: മാര്‍ ആലഞ്ചേരി
Content: മാന്നാനം: സിഎംഐ സഭയുടെ പുരാരേഖ വിഭാഗം ഭാരതത്തിലെ സുറിയാനി പൈതൃകത്തിനു നല്‍കുന്ന സംഭാവന വലുതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാന്നാനത്ത് നടക്കുന്ന അന്തര്‍ദേശീയ പഠന ശിബിരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രാന്വേഷികള്‍ക്കും പഠിതാക്കള്‍ക്കും ഈ റിസേര്‍ച്ച് സെന്റര്‍ ഏറെ ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലായെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ റിസേര്‍ച്ച് സെന്ററിന്റെയും ബംഗളൂരു ക്രൈസ്റ്റ് കല്പിത സര്‍വകലാശാലയുടെയും മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാന്നാനത്ത് നടക്കുന്ന അന്തര്‍ദേശീയ പഠന ശിബിരം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് നേരത്തെ ഉദ്ഘാടനം ചെയ്തത്. തദേശീയ തനിമയിലൂന്നിയ ദൈവാരാധന ഭാരതത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പരന്പരാഗത സവിശേഷതയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. റോമിലെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സയന്‍സസിന്റെ അധ്യക്ഷന്‍ മോണ്‍. ബര്‍ണാര്‍ദ് അര്‍ദൂര മുഖ്യാതിഥിയായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാല ചരിത്രപഠന വിഭാഗം മുന്‍ മേധാവിയും അന്തര്‍ദേശീയ സെമിനാറിന്റെ മുഖ്യ ആലോചനക്കാരനുമായ പ്രഫ. കെ എസ്. മാത്യു മുഖ്യപ്രബന്ധം അവതരിപ്പിച്ചു. സെമിനാറില്‍ അസോസിയേഷന്‍ ഓഫ് കാത്തലിക് ഹിസ്‌റ്റോറിയന്‍സ് ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം മോണ്‍. ബര്‍ണാര്‍ദ് അര്‍ദൂര നിര്‍വഹിച്ചു. റവ. ഡോ. സണ്ണി മണിയാകുന്നേല്‍ ഒസിഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഠനശിബിരം നാളെ സമാപിക്കും.
Image: /content_image/India/India-2018-01-31-05:14:33.jpg
Keywords: ആലഞ്ചേ

7026
Category: 18
Sub Category:
Heading: തന്റെ പ്രഥമ ബലിയര്‍പ്പണം പാവങ്ങളോടൊപ്പം അവിസ്മരണീയമാക്കിക്കൊണ്ട് ഫാ. ജസ്റ്റിൻ
Content: നെയ്യാറ്റിൻകര: ഒൻപത് വർഷങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര മൈനർ സെമിനാരിയിൽ ഡിഗ്രി പഠനം നടത്തുമ്പോൾ അന്നത്തെ പ്രീഫക്ടച്ചന്റെ പൗരോഹിത്യ വാർഷികത്തിൽ അച്ചന്റെ നിർദ്ദേശ പ്രകാരം ലിറ്റിൽ ഫ്ളവർ ഹോമിലെ സഹോദരിമാർക്ക് ഐസ്ക്രീം വാങ്ങി കൊടുക്കാൻ പോയ ദിനം. അന്നാണ് ജസ്റ്റിന്റെ മനസ്സില്‍ ശ്രദ്ധേയമായ ആഗ്രഹം ഉടലെടുത്തത്. തന്റെ പ്രഥമ ദിവ്യബലി ഈ അന്തേവാസികള്‍ക്ക് ഒപ്പം ആയിരിക്കണം. ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് കഴിഞ്ഞ ദിവസം നടന്നത്. ലിറ്റിൽ ഫ്ളവർ ഹോം, മറനല്ലൂറിലെ അന്തേവാസികൾക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഫാ. ജസ്റ്റിൻ ഫ്രാൻസിസ് തന്റെ ആദ്യ ദിവ്യബലിയർപ്പിച്ചത്. തന്റെ റീജൻസി കാലയളവിൽ വിൻസന്റ് സാമുവൽ പിതാവിനോടൊപ്പം ലിറ്റിൽ ഫ്ളവർ ഹോമിൽ എത്താറുണ്ടായിരുന്നുവെന്നും പിതാവിന് ഈ മക്കളെ ഒത്തിരി ഇഷ്ടമാണെന്നും അച്ചൻ അഭിമാനത്തോടെ പറയുന്നു. ഈ ഒരു ഉൾക്കാഴ്ചയാണ് ഫാ. ജസ്റ്റിന്റെ തീരുമാനത്തിന് മാറ്റ് കൂട്ടിയത്. ഇക്കഴിഞ്ഞ ഇരുപത്തിയൊന്‍പതാം തീയതി നെയ്യാറ്റിൻകര രൂപതാ മെത്രാൻ വിൻസന്റ് സാമുവൽ പിതാവിന്റെ കൈവയ്പ് ശ്രുശ്രൂഷയിലൂടെയാണ് ഫാ. ജസ്റ്റിൻ ഫ്രാൻസിസ് പൗരോഹിത്യത്തിലേയ്ക്ക് ഉയർത്തപ്പെട്ടത്. പൗരോഹിത്യത്തിന്റെ അവിസ്മരണീയമായ ദിനം കരുണയുടെ സുവിശേഷമാക്കിയ ജസ്റ്റിൻ അച്ചനു നമ്മുക്കും നേരാം, പ്രാർത്ഥനകൾ.
Image: /content_image/India/India-2018-01-31-05:43:46.jpg
Keywords: പൗരോഹി

7027
Category: 1
Sub Category:
Heading: ഇരുപത് വർഷങ്ങൾക്ക് ശേഷം നെതർലാന്‍റിൽ നിന്ന് ഡൊമിനിക്കന്‍ വൈദികന്‍
Content: ആംസ്റ്റർഡാം: നെതർലാന്‍റിൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഡൊമിനിക്കന്‍ സഭാംഗം അഭിഷിക്തനായി. കഴിഞ്ഞ മാസം ഓക്സ്ഫോർഡിൽ റവ. റിച്ചാർഡ് സ്റ്റീൻവോര്‍സ് ആണ് പൗരോഹിത്യം സ്വീകരിച്ചത്. 2013 ൽ സെമിനാരിയിൽ ചേർന്ന എട്ട് വിദ്യാർത്ഥികളിലൊരാളായിരുന്നു റിച്ചാർഡ്. രാജ്യത്തെ ഡൊമിനിക്കന്‍ സമൂഹത്തില്‍ ഇടത്തരം പ്രായമുള്ള വൈദികരുടെ അഭാവമാണ് സഭാസമൂഹം നേരിടുന്ന ഏക വെല്ലുവിളി. അമ്പത്തിനാല് ഡച്ച് ഡൊമിനിക്കൻ അംഗങ്ങളിൽ എട്ട് പേർ തൊണ്ണൂറ് വയസ്സിന് മുകളിലുള്ളവരാണ്. അതേസമയം സെമിനാരി വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം നോവിഷ്യേറ്റ് പുനരാരംഭിക്കുമെന്നും കേംബ്രിഡ്ജിൽ പഠന സൗകര്യമൊരുക്കുമെന്നും പ്രോവിൻഷ്യാൾ ഫാ.റെനേ ഡിങ്കളോ പറഞ്ഞു. ഡൊമിനിക്കൻ സഭയുടെ വിവിധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്. 1465-ൽ ഡച്ച് പ്രവിശ്യയിൽ ഡൊമിനിക്കൻ സന്യസ്തർ പ്രവർത്തനം ആരംഭിച്ചുവെങ്കിലും 1902 ലാണ് ആശ്രമം സ്ഥാപിതമായത്. 800 വര്‍ഷത്തോളം പഴക്കമുള്ള വൈദിക സമൂഹമാണു ഡൊമിനിക്കന്‍ സഭ.
Image: /content_image/News/News-2018-01-31-06:47:34.jpg
Keywords: ഡൊമിനി

7028
Category: 1
Sub Category:
Heading: "എന്നെ മോചിപ്പിക്കുവാന്‍ സഹായിക്കണം": അല്‍ക്വയ്ദ തടവില്‍ കന്യാസ്ത്രീ ഫ്രാന്‍സിസ് പാപ്പയോട്
Content: ബൊഗോട്ട: കഴിഞ്ഞ വര്‍ഷം മാലിയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ കൊളംബിയന്‍ കന്യാസ്ത്രീ ഫ്രാന്‍സിസ് പാപ്പായോട് സഹായം അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നു. സിസ്റ്റര്‍ ഗ്ലോറിയ സെസില്ല നാര്‍വേസ് എന്ന കന്യാസ്ത്രീയാണ് പാപ്പയുടെ സഹായം യാചിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്ന്‍ ജിഹാദി വെബ്സൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വെളിപ്പെടുത്തി. “എന്നെ സ്വതന്ത്രയാക്കുവാന്‍ സഹായിക്കണം, അങ്ങയുടെ കഴിവിന്റെ പരമാവധി ശ്രമിച്ച് അവരില്‍ നിന്നും എന്നെ മോചിപ്പിക്കണം” എന്ന് ഫ്രാന്‍സിസ് പാപ്പായോട് സിസ്റ്റര്‍ ഗ്ലോറിയ അപേക്ഷിക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. 'നിങ്ങള്‍ ഞങ്ങളെ കൊല്ലുന്നപോലെ, ഞങ്ങള്‍ നിങ്ങളേയും കൊല്ലും. നിങ്ങള്‍ ഞങ്ങളെ തടവിലാക്കുന്നത് പോലെ ഞങ്ങള്‍ നിങ്ങളേയും തടവിലാക്കും' എന്ന ഒസാമ ബിന്‍ ലാദന്റെ വാക്യത്തിന്റെ അകമ്പടിയോടെയാണ് അല്‍ക്വയ്ദയുടെ വീഡിയോ അവസാനിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്ക കേന്ദ്രമാക്കിയുള്ള ‘ഗ്രൂപ്പ് റ്റു സപ്പോര്‍ട്ട് ഇസ്ലാം ആന്‍ഡ് മുസ്ലീം (GSIM) എന്ന ഇസ്ളാമിക സംഘടന സിസ്റ്റര്‍ സെസില്ല തങ്ങളുടെ പക്കലുണ്ടെന്ന് മുന്‍പ് അവകാശപ്പെട്ടിരിന്നു. മോചനത്തിനാവശ്യമായ പണം നല്‍കിയാല്‍ സിസ്റ്റര്‍ സെസില്ലയെ മോചിപ്പിക്കാമെന്ന് സിസ്റ്ററിന്റെ കുടുംബത്തെ ഇസ്ളാമിക സംഘടനയുടെ വക്താവും അറിയിച്ചിരിന്നു. സാമ്രാജ്യത്വ ശക്തിളേയോ, ‘ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്സ്’ പോലെയുള്ള ചാരിറ്റി സംഘടനളേയോ ഇക്കാര്യത്തില്‍ ഇടപെടുത്തരുതെന്ന മുന്നറിയിപ്പും അറിയിപ്പിനോടൊപ്പമുണ്ടായിരുന്നു. 2017 ഫെബ്രുവരി 7-ന് ബുര്‍ക്കിനാ ഫാസോയുടെ അതിര്‍ത്തിക്കടുത്ത് തെക്കന്‍ മാലിയിലെ കരങ്ങാസ്സോയിലെ ഭവനത്തില്‍ നിന്നുമാണ് ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റ്റര്‍ ഗ്ലോറിയ സെസില്ലയെ ജിഹാദികള്‍ തട്ടിക്കൊണ്ട് പോയത്. ആതുരസേവനം, അനാഥകുട്ടികളുടെ സംരക്ഷണം തുടങ്ങിയ സാമൂഹ്യസേവന മേഖലകളില്‍ വര്‍ഷങ്ങളായി മാലിയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിവരികയായിരുന്നു സിസ്റ്റര്‍ സെസില്ല. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനത്തിന് മുന്‍പായി കഴിഞ്ഞ ജൂലൈ മാസത്തിലും സിസ്റ്റര്‍ സെസ്സില്ലയുടെ വീഡിയോ തീവ്രവാദികള്‍ പുറത്തുവിട്ടിരുന്നു.
Image: /content_image/News/News-2018-01-31-08:28:46.jpg
Keywords: മാലിയില്‍, കന്യാസ്ത്രീ

7029
Category: 1
Sub Category:
Heading: "പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്" രണ്ടാം ഭാഗം ചരിത്രത്തിലെ ഏറ്റവും വലിയ ചലച്ചിത്രമായിരിക്കുമെന്ന് ജിം കാവിയേസല്‍
Content: ന്യൂയോര്‍ക്ക്: ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ മെഗാഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുമെന്ന് ആദ്യ ചിത്രത്തില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്ത നടന്‍ ജിം കാവിയേസല്‍. പുതിയ സിനിമയെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും തുറന്നു പറയുവാന്‍ തനിക്ക് കഴിയില്ലെങ്കിലും, ഇതൊരു മഹത്തായ സിനിമയായിരിക്കുമെന്നും പ്രേഷകരെ പിടിച്ചിരുത്തുവാന്‍ ഉതകുന്ന കാര്യങ്ങള്‍ പുതിയ സിനിമയിലുണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നടന്നു വരികയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ സിനിമയിലും യേശുവിന്റെ വേഷം ജിം കാവിയേസല്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുക. പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് സംവിധായകനും, നടനും ഓസ്കാര്‍ അവാര്‍ഡ് ജേതാവുമായ മെല്‍ ഗിബ്സനാണ് ചിത്രം ഒരുക്കുന്നത്. ചിത്രീകരണത്തിന്റെ ഷെഡ്യൂള്‍ തീരുമാനിച്ചുവെങ്കിലും അതും പുറത്തു വിടാന്‍ സാധിക്കില്ലായെന്നും പുതിയ പദ്ധതിയെക്കുറിച്ച് മെല്‍ ഗിബ്സണുമായി നടത്തിയ ചര്‍ച്ചകള്‍ തനിക്ക് പ്രചോദനം നല്‍കുന്നുവെന്നും കാവിയേസല്‍ പറയുന്നു. ആദ്യ സിനിമ യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകളെ കുറിച്ചാണ് പറയുന്നതെങ്കില്‍ പുതിയ സിനിമ യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ചായിരിക്കും പറയുക. 2016-ല്‍ ‘അമേരിക്ക ടുഡേ’ ന്യൂസ്പേപ്പറിന് നല്‍കിയ ഒരഭിമുഖത്തില്‍ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ മെല്‍ ഗിബ്സന്‍ നേരത്തെ നല്‍കിയിരുന്നു. 2004-ല്‍ മെല്‍ ഗിബ്സന്‍ സംവിധാനം ചെയ്ത ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു. 30 ദശലക്ഷം ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ ആഗോള തലത്തില്‍ 611 ദശലക്ഷം ഡോളറാണ് വാരികൂട്ടിയത്. 370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര്‍ റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’.
Image: /content_image/News/News-2018-01-31-10:23:52.JPG
Keywords: ജിം, പാഷന്‍