Contents

Displaying 6731-6740 of 25125 results.
Content: 7040
Category: 18
Sub Category:
Heading: മോൺ. ജയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി
Content: ആലപ്പുഴ: രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണ ഒരുക്കങ്ങൾ ആരംഭിച്ചു. ഓഖി ദുരന്തത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ത്തിൽ സ്ഥാനാരോഹണച്ചടങ്ങുകൾ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്താനാണു തീരുമാനം.11നു അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ആണ് ചടങ്ങുകള്‍ നടക്കുക. മോൺ. പയസ് ആറാട്ടുകുളം ജനറൽ കൺവീനറും ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ കൺവീനറുമായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ‌ പുരോഗമിക്കുന്നത്. ആലപ്പുഴ ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവരുടെ സംയുക്തയോഗം നാളെ മൂന്നിനു ബിഷപ്സ് ഹൗസിൽ കൂടും. രൂപതയിലെ നാലാമത്തെ ബിഷപ്പാണു മോൺ. ജയിംസ് ആനാപറമ്പിൽ.
Image: /content_image/India/India-2018-02-02-04:18:25.jpg
Keywords: ആനാപറ
Content: 7041
Category: 1
Sub Category:
Heading: യേശുവിന്റെ വാത്സല്യം അജപാലകര്‍ക്കു ഉണ്ടാകുന്നതിന് പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജനക്കൂട്ടത്തോട് യേശു കാണിച്ച അടുപ്പവും വാത്സല്യവും അജപാലകര്‍ക്കുണ്ടായിരിക്കുന്നതിന് പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ജനുവരി 30 ചൊവ്വാഴ്ച വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ അധികരിച്ചു ദിവ്യബലിയ്ക്കിടെ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പൗരോഹിത്യ, മെത്രാഭിഷേകങ്ങളില്‍ അജപാലകന്‍ തൈലാഭിഷേകം ചെയ്യപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥ തൈലം ജനങ്ങളോടുള്ള അടുപ്പവും സ്നേഹ വാത്സല്യവുമായിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ജനങ്ങളോട് സ്നേഹവാത്സല്യങ്ങളും അടുപ്പവുമുള്ള യേശുവിനെയാണ് ഇവിടെ സുവിശേഷത്തില്‍ നാം കാണുക. യേശു തന്‍റെ ശുശ്രൂഷ നിര്‍വഹിക്കുന്നതിനായി പ്രത്യേക ഓഫീസുകളൊന്നും തുറന്നില്ല. അവിടുന്ന്, തന്‍റെ സേവനം ലഭ്യമാകുന്ന സമയ വിവരപ്പട്ടിക ഓഫീസിനു മുമ്പില്‍ തൂക്കിയിട്ടില്ല. സേവനത്തിനുള്ള പ്രതിഫല തുകയോ, രോഗികള്‍ വരേണ്ട ദിവസമോ ഒന്നും എഴുതിയ പരസ്യബോര്‍ഡ് അവിടുന്ന് സ്ഥാപിച്ചില്ല. അവിടുന്ന് ജനങ്ങള്‍ക്കിടയിലായിരുന്നു. എങ്ങനെ ജനങ്ങളുടെ ഇടയിലായിരിക്കാം എന്നു തിരിച്ചറിയാത്ത ഇടയന്‍ എന്തോ കുറവുള്ളവനാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഔദ്യോഗികരംഗങ്ങളില്‍ വൈദഗ്ധ്യമുണ്ടായിരിക്കാം. എന്നാല്‍, സ്നേഹവാത്സല്യങ്ങളുടെ അഭാവമുള്ള ഇടയന്‍ ആടുകളെ പ്രഹരിക്കുന്ന ഇടയനായിരിക്കും. പൗരോഹിത്യ, മെത്രാഭിഷേകങ്ങളില്‍ അജപാലകന്‍ തൈലാഭിഷേകം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ തൈലം, ആന്തരികമായ തൈലം-ജനങ്ങളോടുള്ള അടുപ്പവും, സ്നേഹവാത്സല്യവുമായിരിക്കണം. ജനങ്ങളോടുകൂടി നടക്കുവാനും, അവരുടെയിടയിലായിരിക്കുവാനും വേണ്ട കൃപ അജപാലകര്‍ക്കു ലഭിക്കുന്നതിനുവേണ്ടി ദിവ്യബലിയില്‍ പ്രാര്‍ത്ഥിക്കാം എന്ന ആഹ്വാനം ആവര്‍ത്തിച്ചുക്കൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിച്ചത്.
Image: /content_image/News/News-2018-02-02-04:46:14.jpg
Keywords: പാപ്പ
Content: 7042
Category: 24
Sub Category:
Heading: കുമ്പസാരം: അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകൾ
Content: A. #{red->n->n-> മതബോധനം }# 1. മറ്റു പേരുകള്‍: അനുതാപകൂദാശ, അനുരഞ്ജനകൂദാശ, ക്ഷമയുടെ കൂദാശ, ഏറ്റുപറച്ചിലിന്‍റെ കൂദാശ (കുമ്പസാരം), മാനസാന്തരകൂദാശ 2. മാമ്മോദീസാ സ്വീകരിക്കുകയും എന്നാല്‍ പാപം മൂലം ക്രിസ്തുവില്‍ നിന്നകലുകയും ചെയ്തവരുടെ മാനസാന്തരത്തിനായാണ് കുമ്പസാരം സ്ഥാപിക്കപ്പെട്ടത്. 3. ആത്മപരിശോധനയില്‍ ഓര്‍ക്കുന്നതും ഇതുവരെ ഏറ്റുപറയാത്തതുമായ എല്ലാ പാപങ്ങളും കുമ്പസാരത്തില്‍ ഏറ്റുപറയണം. 4. തിരിച്ചറിവിന്‍റെ പ്രായമെത്തിയ ഓരോ വിശ്വാസിയും വര്‍ഷത്തിലൊരിക്കലെങ്കിലും പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം. മാരകപാപമുള്ളവര്‍ വി. കുര്‍ബാന സ്വീകരിക്കുന്നതിനു മുമ്പായി കുമ്പസാരിച്ചിരിക്കണം. അടുക്കലടുക്കലുള്ള കുമ്പസാരത്തിന്‍റെ ഫലസിദ്ധിയെക്കുറിച്ച് ബോദ്ധ്യമുള്ളവരാകണം. 5. ആത്മീയഫലങ്ങള്‍: അനുതാപിക്ക് പ്രസാദവരം ലഭിക്കുന്നു; ദൈവത്തോടും സഭയോടും സമൂഹത്തോടും പ്രപഞ്ചത്തോടും തന്നോടുതന്നെയും അനുരഞ്ജനം സാധിക്കുന്നു; നിത്യശിക്ഷയില്‍ നിന്ന് മോചനം; മനഃസാക്ഷിയുടെ സമാധാനവും ശാന്തിയും; ആത്മീയശക്തിയുടെ വര്‍ദ്ധനവ്. 6. നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങള്‍ i. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുക ii. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുക iii. മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക iv. പാപങ്ങളെല്ലാം വൈദികനെ അറിയിക്കുക v. വൈദികന്‍ കല്പിക്കുന്ന പ്രായ്ശ്ചിത്തം നിറവേറ്റുക. 7. ദൈവത്തിനുമാത്രമേ പാപങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കുകയുള്ളു. യേശു നല്കിയതൂകൊണ്ടു മാത്രമാണ് വൈദികര്‍ക്ക് യേശുവിന്‍റെ പ്രതിപുരുഷനെന്ന നിലയില്‍ പാപങ്ങള്‍ മോചിക്കുവാന്‍ സാധിക്കുന്നത്. 8. ദൈവത്തിന്‍റെ സ്നേഹവും നമ്മുടെ പാപങ്ങളും തമ്മിലുള്ള വൈരുദ്ധ്യം കാണുമ്പോള്‍ നാം ഉത്തമ മനസ്താപത്തിലെത്തിച്ചേരുന്നു. അപ്പോള്‍ നമ്മുടെ പാപങ്ങളെക്കുറിച്ച് നാം പൂര്‍ണ്ണമായി മനസ്തപിക്കുന്നു. 9. പ്രായ്ശ്ചിത്തം: ചെയ്തുപോയ കുറ്റത്തിന് പരിഹാരം ചെയ്യലാണ് പ്രായ്ശ്ചിത്തം. അത് പരസ്നേഹപ്രവൃത്തികള്‍ വഴിയും മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢ്യം വഴിയും പ്രകടിപ്പിക്കണം. 10. കുമ്പസാരത്തിന്‍റെ സാരാംശപരമായ ഘടകങ്ങള്‍: മനഃസാക്ഷിപരിശോധന, ഉത്തമമനസ്താപം, പരിഹാരം ചെയ്യാനുള്ള നിശ്ചയം, പാപങ്ങള്‍ ഏറ്റുപറച്ചില്‍, പ്രായശ്ചിത്തം. 11. കുമ്പസാരിക്കേണ്ട പാപങ്ങള്‍: സൂക്ഷ്മമായ മനഃസാക്ഷിപരിശോധനയില്‍ ഓര്‍മ്മിക്കുന്നതും കുമ്പസാരിച്ചിട്ടില്ലാത്തതുമായ പാപങ്ങള്‍. 12. തിരിച്ചറിവിന്‍റെ പ്രായം മുതല്‍, ഗൗരവമുള്ള പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കാന്‍ കത്തോലിക്കന് കടമയുണ്ട്. 13. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും (പെസഹാക്കാലത്ത്) കുമ്പസാരിക്കാന്‍ സഭ നിര്‍ബന്ധപൂര്‍വ്വം വിശ്വാസികളെ ഉപദേശിക്കുന്നു. 14. കുമ്പസാരത്തിന്‍റെ രഹസ്യം വ്യവസ്ഥാതീതമാണ്. കുമ്പസാരത്തിന്‍റെ രഹസ്യമുദ്രയെക്കാള്‍ (കുമ്പസാരരഹസ്യം) ഒരു വൈദികന്‍ ഗൗരവമായി കരുതുന്ന മറ്റൊന്നും തന്നെയില്ല. B. #{red->n->n->സഭാനിയമം }# 1. അനുരഞ്ജനകൂദാശയുടെ കാര്‍മ്മികന്‍ വൈദികന്‍ മാത്രമാണ്. 2. പാപങ്ങളുടെ സ്വഭാവവും ഗൗരവവും എണ്ണവും അനുസരിച്ചും, അനുതാപിയുടെ അവസ്ഥയും അതുപോലെ തന്നെ അയാളുടെ മാനസാന്തരമനോഭാവവും പരിഗണിച്ചും അനുയോജ്യമായ പ്രായ്ശ്ചിത്തപ്രവൃത്തികള്‍ കല്പിച്ചുകൊണ്ട് കുമ്പസാരക്കാരന്‍ ഉചിതമായ ചികിത്സ നല്കണം. 3. ദൈവികനീതിയുടെയും കരുണയുടെയും ശുശ്രൂഷകനായി ദൈവത്താല്‍ അവരോധിപ്പെട്ടിരിക്കുന്നവനാണ് താനെന്ന് വൈദികന്‍ ഓര്‍ക്കേണ്ടതാണ്. 4. കുമ്പസാരരഹസ്യം അലംഘനീയമാണ്. തന്മൂലം വാക്കാലോ അടയാളത്താലോ മറ്റേതെങ്കിലും വിധത്തിലോ എന്തു കാര്യത്തിനായാലും അനുതാപിയെ വെളിപ്പെടുത്തുന്നതില്‍നിന്നും കുമ്പസാരക്കാരന്‍ ശ്രദ്ധാപൂര്‍വ്വം ഒഴിഞ്ഞുനില്ക്കേണ്ടതാണ്. 5. ആത്മപാലനം എല്പിക്കപ്പെട്ടിരിക്കുന്ന എല്ലാവരും വിശ്വാസികള്‍ അനുരഞ്ജനശുശ്രൂഷയ്ക്കായി ആവശ്യപ്പെടുമ്പോള്‍ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുവാന്‍ ഗൗരവമായി കടപ്പെട്ടിരിക്കുന്നു. 6. ദൈവാലയമാണ് അനുരഞ്ജനകൂദാശ പരികര്‍മ്മം ചെയ്യാനുള്ള ഉചിതമായ സ്ഥലം. കുമ്പസാരക്കൂട് കുമ്പസാരക്കാരന്‍റെയും കുമ്പസാരിക്കുന്നവന്‍റെയും അവകാശമാണ്. 7. വിവാഹസംബന്ധമായ ക്രമക്കേടുകളില്‍ ജീവിക്കുന്നവരോടും പരസ്യപാപികളോടും സ്നേഹാനുകമ്പയോടു കൂടി പെരുമാറുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെങ്കിലും അവര്‍ക്ക് ഈ കൂദാശ നല്കുവാന്‍ സഭാനിയമം അനുവദിക്കുന്നില്ല. 8. അബോര്‍ഷന്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് മാരകമായ പാപമാണ്. രൂപതാദ്ധ്യക്ഷന് മാത്രമേ ഈ പാപം മോചിക്കുവാന്‍ അധികാരമുണ്ടായിരുന്നുള്ളു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തോടെ ഈ പാപവും മോചിക്കാനുള്ള അധികാരം വൈദികര്‍ക്ക് നല്കി. എങ്കിലും വൈദികന്‍ ഈ പാപത്തിന്‍റെ ഗൗരവം പാപിയെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ഉചിതമായ പരിഹാരപ്രവര്‍ത്തികളോടെ പ്രസ്തുത വ്യക്തിക്ക് പാപമോചനം നല്കുകയും ചെയ്യേണ്ടതാണ്. ഗര്‍ഭച്ഛിദ്രം നടത്തുകയോ കൂട്ടുനില്ക്കുകയോ ചെയ്യുന്നവര്‍ വലിയ മഹറോന്‍ ശിക്ഷയില്‍പ്പെടുന്നു. തിരുപ്പട്ടം സ്വീകരിക്കാനും വൈദികശുശ്രൂഷ നിര്‍വ്വഹിക്കാനും അവര്‍ എന്നും അയോഗ്യരായിരിക്കും. 9. ആണ്ടു കുമ്പസാരം 9.1 കുമ്പസാരം എന്ന കൂദാശ സ്വീകരിച്ച എല്ലാവരും ആണ്ടു കുമ്പസാരം നടത്താന്‍ കടപ്പെട്ടവരാണ്. 9.2 ആണ്ടു കുമ്പസാരത്തിന്‍റെ അവധി വലിയ നോമ്പിന്‍റെ ആരംഭം മുതല്‍ പന്തക്കുസ്ത കഴിഞ്ഞുവരുന്ന ശനിയാഴ്ച വരെയാണ്. 9.3 ഈ വിവരം വികാരിയച്ചന്മാര്‍ ആണ്ടുതോറും പള്ളിയില്‍ അറിയിക്കണം. C. #{red->n->n-> പ്രായോഗിക അറിവുകള്‍ }# 1. ദൈവാലയത്തില്‍ എത്തുന്നതിനുമുമ്പേ കുമ്പസാരത്തിന് ഒരുങ്ങി വരിക. നന്നായി ആത്മശോധന നടത്തണം. 2. പാപങ്ങളും പാപസാഹചര്യങ്ങളും ക്രമമായും കൃത്യമായും വൈദികന് കേള്‍ക്കാവുന്ന ഉച്ചത്തിലും സാവധാനവും ഏറ്റുപറയുക. 3. കുമ്പസാരക്കൂട്ടില്‍ എത്തിയാലുടന്‍ "കര്‍ത്താവേ പാപിയായ എന്നെ അനുഗ്രഹിക്കണമേ" എന്നു പറയുക. വൈദികന്‍റെ മറുപടിയ്ക്കു ശേഷം എത്രനാളായി കുമ്പസാരിച്ചിട്ട് എന്ന് പറഞ്ഞതിനുശേഷം പാപങ്ങള്‍ ഏറ്റുപറയുക. 4. ഏറ്റുപറച്ചിലിനുശേഷം വൈദികന്‍റെ ഉപദേശവും പ്രായ്ശിത്തവും ശ്രദ്ധിച്ചുകേള്‍ക്കുക. പ്രായ്ശിത്തം പൂര്‍ത്തിയാക്കാന്‍ സാധ്യമായവയല്ലെങ്കില്‍ അപ്പോള്‍ത്തന്നെ അത് കുമ്പസാരക്കാരനെ അറിയിക്കുക. അവസാനത്തെ ആശീര്‍വ്വാദത്തിനുംശേഷം മാത്രമേ കുമ്പസാരക്കൂട് വിട്ട് പോരാന്‍ പാടുള്ളു. 5. കുമ്പസാരത്തിനണയുന്നതിനുമുമ്പ് കുമ്പസാരത്തിനുള്ള ജപത്തിന്‍റെ ആദ്യപാദം ചൊല്ലിയിരിക്കണം. 6. കുമ്പസാരത്തിനുശേഷം മനസ്താപപ്രകരണവും കുമ്പസാരത്തിനുള്ള ജപത്തിന്‍റെ രണ്ടാം ഭാഗവും ചൊല്ലണം. 7. വൈദികന്‍ കല്പിക്കുന്ന പ്രായ്ശിത്തം എത്രയും വേഗം നിറവേറ്റണം. 8. കുമ്പസാരക്കൂട്ടിനടുത്ത് തിക്കും തിരക്കും ഉണ്ടാക്കരുത്. 9. പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ അസഭ്യവാക്കുകള്‍ ആവര്‍ത്തിച്ചു പറയേണ്ട ആവശ്യമില്ല. 10. ആറും പത്തും പ്രമാണങ്ങള്‍ ലംഘിച്ചു എന്ന രീതിയിലല്ല കുമ്പസാരിക്കേണ്ടത്. വ്യഭിചാരം ചെയ്തിട്ടുണ്ടെങ്കില്‍ അത് അപ്രകാരം തന്നെ ഏറ്റുപറയണം. സാഹചര്യം, വ്യഭിചാരത്തില്‍ പങ്കാളിയായ ആളുടെ ജീവിതാന്തസ്സ്, എത്രപ്രാവശ്യം തുടങ്ങിയവ പറയുമ്പോള്‍ ശരിയായ രീതിയിലുള്ള ഉപദേശം നല്കാന്‍ വൈദികന് സാധിക്കും. 11. പ്രായ്ശിത്തം നല്കുന്ന സമയത്ത് മറ്റ് പ്രാര്‍ത്ഥനകളും സ്തുതിപ്പും ഒഴിവാക്കുക. 12. കുമ്പസാരിക്കാന്‍ ഒരുങ്ങി വരുമ്പോള്‍ ശാരീരികമായി കഴിയുന്നത്ര ശുചിത്വം പാലിക്കുക. 13. കുമ്പസാരിച്ചാല്‍ മതിയല്ലോ എന്നോര്‍ത്ത് പാപം ചെയ്യരുത് (പ്രഭാ. 5,5). 14. പാപം മാത്രമല്ല, പാപസാഹചര്യവും ഉപേക്ഷിക്കാനുള്ള മനസ്സ് കാണിക്കണം. (ഫാ. നോബിള്‍ തോമസ് പാറക്കലിന്‍റെ "കത്തോലിക്കാവിശ്വാസം - പ്രായോഗിക അറിവുകള്‍" എന്ന ഗ്രന്ഥത്തില്‍ നിന്ന്)
Image: /content_image/SocialMedia/SocialMedia-2018-02-02-05:24:35.jpg
Keywords: കുമ്പസാര
Content: 7043
Category: 1
Sub Category:
Heading: ഔഷ്വിറ്റ്സ് കൂട്ടക്കൊല; അനുസ്മരണ ബലിയില്‍ പങ്കുചേര്‍ന്ന് മുന്‍ തടവുപുള്ളികള്‍
Content: വാർസോ: രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ സൈന്യം കൂട്ടക്കൊല നടത്തിയ ഔഷ്വിറ്റ്സ്– ബിർക്കന്യൂ നാസി കോൺസൻട്രേഷൻ ക്യാമ്പിനോട് ചേര്‍ന്ന ദേവാലയത്തില്‍ ജയിൽ മോചനത്തിന്റെ എഴുപത്തിമൂന്നാം വാർഷിക അനുസ്മരണവും പ്രാർത്ഥനാശുശ്രൂഷകളും നടന്നു. ജനുവരി 28ന് 'സെന്റർ ഫോർ ഡയലോഗ് ആൻറ് പ്രയർ' കേന്ദ്രത്തിൽ നടന്ന വിശുദ്ധ ബലി അര്‍പ്പണത്തില്‍ അറുപതോളം മുൻ നാസി തടവുകാരും ഹോളോകോസ്റ്റ് ദുരന്തം അതിജീവിച്ചവരും പരിപാടിയിൽ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. നാസി ക്യാമ്പിൽ ക്രൂര മർദനങ്ങൾക്കിരയായവരെ അനുസ്മരിച്ച് സങ്കീർത്തനങ്ങൾ നാൽപത്തിരണ്ട് ചൊല്ലിക്കൊണ്ട് സമൂഹം മെഴുകുതിരികൾ തെളിയിച്ചു പ്രാര്‍ത്ഥിച്ചു. പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവീക്കി, ഡെപ്യൂട്ടി പ്രധാനമന്ത്രി ബിയറ്റ സിഡ്ലോ,അപ്പസ്തോലിക ന്യുൺഷോയും ആർച്ച് ബിഷപ്പുമായ സാൽവട്ടോർ പെനാക്കിയോ, ഇസ്രായേൽ അംബാസഡർ അന്ന അസാരി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. പോളിഷ് മെത്രാൻ സമിതിയുടെ വക്താവ് ഫാ. പവൽ റയടൽ ആഡ്രിയിനിക് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ചരിത്ര സംഭവത്തെ നിശബ്ദത, പ്രാർത്ഥന, സാക്ഷ്യം എന്നിങ്ങനെ മൂന്ന് വാക്കുകൾ കൊണ്ട് വിവരിക്കാനാകുമെന്നും ഇന്നത്തെ കാലഘട്ടം ചരിത്രത്തേക്കാൾ സമാധാനപൂർണമാണെന്ന് മനസ്സിലാക്കണമെന്നും ഫാ. പവൽ പറഞ്ഞു. 1992-ല്‍ ക്രാക്കോ മെത്രാപ്പോലീത്തയായിരുന്ന കർദ്ദിനാൾ ഫ്രാൻസിസ്ക് മകരാസ്കിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാസി ക്യാമ്പിനോട് ചേർന്ന് സെന്റർ ഫോർ ഡയലോഗ് ആൻറ് പ്രയർ സ്ഥാപിച്ചത്.
Image: /content_image/News/News-2018-02-02-06:23:01.jpg
Keywords: നാസി, ഔഷ്വിറ്റ്
Content: 7044
Category: 1
Sub Category:
Heading: കോപ്റ്റിക്ക് വൈദികന്‍ ഇസ്ലാമിന്റെ 'ഒന്നാം നമ്പര്‍ പൊതുശത്രു'
Content: കെയ്റോ: സ്വന്തം ജീവന്‍ പോലും വകവെക്കാതെ ദശലക്ഷകണക്കിന് ഇസ്ലാം മതസ്ഥരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വന്ന കോപ്റ്റിക്ക് വൈദികന്‍ ഫാ. സക്കറിയ ബോട്ടോറോസിനെ ‘ഒന്നാം നമ്പര്‍ പൊതുശത്രു’ ആയി പ്രഖ്യാപിച്ചുകൊണ്ട് അറബിക് പത്രം ‘അല്‍-ഇന്‍സാന്‍ അല്‍-ജദീദ്’. ഓരോവര്‍ഷവും ഏറ്റവും ചുരുങ്ങിയത് 6 ദശലക്ഷത്തോളം മുസ്ലിം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന് ഇസ്ലാംമത പുരോഹിതനായ അഹമദ് അല്‍-കട്ടാനി പറയുന്നു. ഇതിനു പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് എണ്‍പത്തിനാലുകാരനായ ഫാ. സക്കറിയയെയാണ്. ഖുറാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക മത ഗ്രന്ഥങ്ങളിലെ തെറ്റുകളും പ്രബോധനങ്ങളും വിവരിച്ചുക്കൊണ്ട് സാറ്റലൈറ്റ് ടിവി മുഖാന്തിരം സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന ഫാ. സക്കറിയയെ നിശബ്ദനാക്കുവാന്‍ മുസ്ലീം നേതാക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിനെതിരെ ഇതിനോടകം നിരവധി ‘ഫത്വ’ കള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഫാ. സക്കറിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 60 ദശലക്ഷത്തോളം ഡോളറാണ് തീവ്രവാദി സംഘടനയായ ‘അല്‍ക്വയ്ദ’ വാഗ്ദാനം ചെയ്തത്. എന്നാല്‍ യേശു എകരക്ഷകന്‍ എന്നു പ്രഘോഷിക്കുന്നതില്‍ യാതൊരു ഭയവും അദ്ദേഹത്തിന് ഇല്ല. ഫോണിലൂടെയും അദ്ദേഹം സുവിശേഷ പ്രഘോഷണം നടത്തുന്നുണ്ട്. നിരവധി മുസ്ലീം പണ്ഡിതന്‍മാര്‍ അദ്ദേഹവുമായി വാഗ്വാദത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും പരാജിതരായി പിന്‍മാറുകയാണുണ്ടായത്. ഇദ്ദേഹത്തെ പിടികൂടുവാനുള്ള ഇസ്ളാമിക തീവ്രവാദികളിഡേ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെടുകയായിരുന്നു. 2000 ത്തിലാണ് അദ്ദേഹം ഇന്റര്‍നെറ്റ് തന്റെ സുവിശേഷ പ്രഘോഷണത്തിനുള്ള മാര്‍ഗ്ഗമായി സ്വീകരിച്ചത്. 2003- 2010 കാലഘട്ടത്തില്‍ “ലൈഫ് ടിവി” എന്ന പേരില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ക്ക് ദശലക്ഷകണക്കിന് മുസ്ലീം പ്രേഷകരാണ് ഉണ്ടായത്. പിന്നീട് അദ്ദേഹം ‘റെഡീമര്‍ ടിവി’ എന്ന പേരില്‍ സ്വന്തം ചാനല്‍ തുടങ്ങുകയായിരുന്നു. ഇസ്ലാമിന്റെ ചമ്മട്ടി എന്ന പേരിലാണ് ഫാ. സക്കറിയ അറിയപ്പെടുന്നത്. അല്‍ക്വയ്ദ തന്നെ കൊല്ലുകയാണെങ്കില്‍ തനിക്ക് സന്തോഷമാണുള്ളതെന്ന് ഫാ. സക്കറിയ പറയുന്നു. ആകാശത്തിന് കീഴെ മനുഷ്യരക്ഷയ്ക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ലായെന്ന സത്യം പ്രഘോഷിച്ചുകൊണ്ട് അനേകം ആത്മാക്കളുടെ രക്ഷ സ്വന്തമാക്കുകയാണ് ഈ കോപ്റ്റിക്ക് വൈദികന്‍.
Image: /content_image/News/News-2018-02-02-06:41:29.jpg
Keywords: ഇസ്ലാ
Content: 7045
Category: 18
Sub Category:
Heading: സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനം ആരംഭിച്ചു
Content: ബംഗളുരു: അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ( സിബിസിഐ) ദ്വൈവാര്‍ഷിക സമ്മേളനം ബംഗളുരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് ഇന്ത്യയിലെ വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മ്യാന്‍മറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ചാള്‍സ് ബോ മുഖ്യാതിഥിയായി. സിബിസിഐ പ്രസിഡന്റ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാര്‍ഡ് മോറസ് സ്വാഗതം ആശംസിച്ചു.കര്‍ദ്ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ എന്നിവരും മറ്റു സിബിസിഐ ഭാരവാഹികളും യോഗത്തില്‍ സന്നിഹിതരായി. സമ്മേളനത്തില്‍ രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ രൂക്ഷമാകുന്നതിനെ പറ്റി ചര്‍ച്ച നടക്കും. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍പ്പെട്ട 174 രൂപതകളില്‍ നിന്നുള്ള 204 മെത്രാന്മാരും വിരമിച്ച 64 മെത്രാന്മാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം ഒന്‍പതിനു സമാപിക്കും.
Image: /content_image/India/India-2018-02-02-09:13:48.jpg
Keywords: സി‌ബി‌സി‌ഐ
Content: 7046
Category: 1
Sub Category:
Heading: ബ്രിട്ടീഷ് മാർച്ച് ഫോർ ലൈഫിനായി ലണ്ടൻ ഒരുങ്ങുന്നു
Content: ലണ്ടൻ: ജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് അമേരിക്കയിലും ഫ്രാന്‍സിലും നടന്ന 'മാർച്ച് ഫോർ ലൈഫ്' റാലിക്ക് ശേഷം പ്രോലൈഫ് റാലിക്കായി ബ്രിട്ടനും തയാറെടുക്കുന്നു. മെയ് അഞ്ചിന് ലണ്ടനിൽ വച്ചാണ് 'ബ്രിട്ടീഷ് മാർച്ച് ഫോർ ലൈഫ്' നടത്തപ്പെടുക. കഴിഞ്ഞ അറു വർഷമായി ബിര്‍മിംങ്ഹാമിലാണ് റാലി സംഘടിപ്പിച്ചിരുന്നത്. അബോർഷൻ ആക്റ്റ് നിലവിൽ വന്നതിനെതിരെ 2012ൽ ആരംഭിച്ചതാണ് പ്രതിഷേധറാലി. ആരംഭ കാലഘട്ടങ്ങളില്‍ റാലിക്ക് ആളുകളുടെ പ്രാതിനിധ്യം കുറവായിരിന്നെങ്കിലും ഇപ്പോള്‍ ആയിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരാണ് ഓരോ വർഷവും മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നത്. ഭ്രൂണഹത്യയ്ക്കെതിരായ അവബോധം സമൂഹത്തില്‍ എത്തിക്കുക, ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുക എന്നിവയാണ് റാലിയുടെ ലക്ഷ്യം. റാലിയോടനുബന്ധിച്ച് ഇത്തവണ പാർലമെന്റ് സ്ക്വയറില്‍ പ്രഭാഷണവും വെസ്റ്റ്മിന്‍സ്റ്റർ സെൻട്രൽ ഹാളില്‍ പ്രോലൈഫ് എക്സിബിഷനും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കും. യുകെയിൽ പ്രോലൈഫ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ മുന്നോടിയാണ് മാർച്ച് ഫോർ ലൈഫ് ലണ്ടനിൽ നടത്തുന്നതെന്ന് സംഘാടകർ കാത്തലിക് ഹെറാള്‍ഡ് മാധ്യമത്തോട് പറഞ്ഞു. 1967-ല്‍ ആണ് യു‌കെയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കിയത്.
Image: /content_image/News/News-2018-02-02-10:40:56.jpg
Keywords: യു‌കെ, ഇംഗ്ല
Content: 7047
Category: 18
Sub Category:
Heading: കരുണയുടെ പ്രതീകങ്ങളായി സഭാമക്കള്‍ മാറണം: വത്തിക്കാന്‍ നൂണ്‍ഷ്യോ
Content: ബംഗളൂരു: കരുണയുടെ പ്രതീകങ്ങളായി സഭാമക്കള്‍ മാറണമെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ നൂണ്‍ഷ്യോേ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ. കരുണയിലൂടെ ദൈവത്തിന് അനുരൂപരാകാന്‍ ഫ്രാന്‍സി‍സ് പാപ്പ നമ്മെ ക്ഷണിക്കുകയാണെന്നും സഭയില്‍ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞുവരേണ്ടത് കരുണയില്‍ നിന്നാവണമെന്നും സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള സമ്മേളനത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ സഭയുടെ ചരിത്രത്തിലെ കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയും ഇത്തരത്തില്‍ കരുണയുടെ സന്ദേശം നല്കിയവരാണ്. മദര്‍ തെരേസ കാരുണ്യവാനായ ദൈവത്തിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ സിസ്റ്റര്‍ റാണി മരിയ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സഹായം നല്കി. ഇരുവരും പ്രേഷിതസാക്ഷ്യത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറി. നാനാത്വമെന്നത് സമ്പന്നവും മനോഹരവുവുമാണെന്നും ഇത്തരത്തില്‍ സഭ നാനാത്വത്തില്‍ ഏകമാണെന്നും അദ്ദേഹം പറഞ്ഞു. ദ്വൈവാര്‍ഷിക സമ്മേളനം ഒന്‍പതിന് സമാപിക്കും.
Image: /content_image/India/India-2018-02-03-03:56:50.jpg
Keywords: സി‌ബി‌സി‌ഐ
Content: 7048
Category: 18
Sub Category:
Heading: എറണാകുളം - അങ്കമാലി ഭൂമി ഇടപാട്: ഹര്‍ജി തള്ളി
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപയിലെ ഭൂമി ഇടപാട് സംഭവത്തില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഹര്‍ജിയിലെ കാര്യങ്ങളും മൊഴിയും പരിഗണിച്ചാല്‍ ഇതില്‍ ക്രിമിനല്‍ കേസ് എടുക്കാന്‍ തക്ക ഒന്നും ഉള്ളതായി കാണുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് അഞ്ചു സാക്ഷികള്‍ക്കു മൊഴി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നു ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു കോടതിയുടെ സമയം പാഴാക്കലാവുമെന്നും കോടതി വിലയിരുത്തി. നേരത്തെ പോളച്ചന്‍ പുതുപ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
Image: /content_image/India/India-2018-02-03-04:18:43.jpg
Keywords: ഭൂമി
Content: 7049
Category: 18
Sub Category:
Heading: ബോണക്കാട്‌ കുരിശുമലയിൽ പ്രാര്‍ത്ഥന നടത്തി
Content: തിരുവനന്തപുരം: ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളിയാഴ്ച പ്രാര്‍ത്ഥനയുമായി വിശ്വാസികളുടെ സംഘം. വട്ടപ്പാറ സഹവികാരി ഫാ. രതീഷ്‌ മാർക്കോസിന്റെ നേതൃത്വത്തിലുള്ള ചെറു സംഘമാണ്‌ ഇന്നലെ കുരിശുമലയിൽ എത്തിയത്‌. വനം മന്ത്രി കെ. രാജുവിനെ രൂപതാ നേതൃത്വം നേരിൽ കണ്ട്‌ നൂറുപേരടങ്ങുന്ന സംഘം കുരിശുമലയിലേക്ക്‌ പോകുമെന്ന്‌ അറിയിച്ചെങ്കിലും ചെറു സംഘമായി പോകണമെന്ന അഭ്യർത്ഥനയെ തുടർന്ന്‌ പത്ത്‌ പേരടങ്ങുന്ന സംഘമായി ചുരുക്കിയാണ്‌ വിശ്വാസികൾ പ്രാർത്ഥനക്കെത്തിയത്‌. ഇന്നലെ രാവിലെ തേവിയോട്‌ ദൈവപരിപാലന ദേവാലയത്തിൽ കുരിശുമലയിലേക്ക്‌ പോകാനായി വിവിധ ഇടവകകളിൽ നിന്നായി 200 ലധികം വിശ്വാസികൾ എത്തിച്ചേർന്നെങ്കിലും കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ്‌ മണ്ണുരിന്റെ അഭ്യർത്ഥനയെ തുടർന്ന്‌ കുരിശുമലയിലേക്ക്‌ പോകാൻ ഫാ. രതീഷ്‌ മാർക്കോസിന്റെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സംഘത്തെ മാത്രം ക്രമീകരിക്കുകയായിരുന്നു. കാണിത്തടം ചെക്‌പോസ്റ്റിൽ പേരുകൾ രേഖപ്പെടുത്തിയാണ്‌ വിശ്വാസികളെ വനം വകുപ്പ്‌ കടത്തി വിട്ടത്‌. ബോണക്കാട്‌ നിന്ന്‌ കുരിശുമല വരെയുളള വഴിയിൽ 14 കുരിശുകൾ സ്‌ഥാപിച്ചിരുന്ന സ്‌ഥലങ്ങളിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയാണ്‌ വിശ്വാസികൾ കുരിശുമലയിലെത്തിയത്‌. {{ ബോണക്കാട് കുരിശ് മല: നാം അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക്-> http://www.pravachakasabdam.com/index.php/site/news/6830 }} കഴിഞ്ഞ 60 വർഷമായി മുടങ്ങാതെ നടന്നു വരുന്ന പ്രാർത്ഥനകൾ 6 മാസമായി മുടങ്ങിയതിൽ രൂപതക്ക് വലിയ വേദനയുണ്ടാക്കിയിരുന്നുവെന്നും പ്രാർത്ഥനകൾ പുന:രാരംഭിക്കാൻ വനം മന്ത്രിയും വനം വകുപ്പും സൗകര്യമാരുക്കിയത്‌ സ്വാഗതാർഹമാണെന്നും നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസെന്റ്‌ സാമുവൽ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്രം കുരിശുമലയിൽ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം മാസാദ്യ വെളളി പ്രാർത്ഥനക്ക്‌ സംഘമായെത്തി കുരിശുമലയിലേക്ക്‌ പോകാൻ ശ്രമിച്ച വിശ്വാസികളെയും വൈദികരെയും കാണിത്തടം ചെക്‌പോസ്റ്റിലും വിതുര കലുങ്ക്‌ ജംഗ്‌ഷനിലും പോലീസ്‌ തല്ലിചതച്ചിരുന്നു.
Image: /content_image/India/India-2018-02-03-04:48:40.jpg
Keywords: ബോണ