Contents

Displaying 6691-6700 of 25125 results.
Content: 7000
Category: 18
Sub Category:
Heading: ഡിജിറ്റലാകാന്‍ കേരള ലത്തീന്‍ സഭ
Content: നെയ്യാറ്റിൻകര: കേരള ലത്തീൻ സഭക്ക്‌ കീഴിലെ 12 രൂപതകളിലെയും പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും ക്രമീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോ രൂപതയിലെയും അംഗസംഖ്യ , തൊഴിലില്ലായ്‌മ, യുവജനങ്ങളുടെ പ്രവർത്തനം, ഇടവകയുടെ പ്രവർത്തനം, അച്ചടി ദൃശ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങി 15 ഇനങ്ങളുടെയും അതിന്റെ ഉപ ഇനങ്ങളുടെയും വിവരശേഖരണമുൾപ്പെടെ സമഗ്രമായ ഡാറ്റാകളക്‌ഷനാണ്‌ ഡിജിറ്റല്‍ പദ്ധതിയിലൂടെ ലത്തീന്‍ സഭ പദ്ധതിയിടുന്നത്. നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴില്‍ ഇതിനോട് അനുബന്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. അടുത്തമാസം അവസാനത്തോടെ രൂപതയ്ക്കു കീഴിലുള്ള ഇടവകകളിലെ വിവരശേഖരണം പൂർത്തീകരിക്കും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ശുശ്രൂഷ കോർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ രൂപതയിലെ 247 ദേവാലയങ്ങളിൽ നിന്നും ഇടവകകളിൽ നിന്നുളള വിവര ശേഖരണത്തിന്റെ ആദ്യ നടപടികൾ ആരംഭിച്ചു. ഓരോ ഇടവകക്കും 9 പേരടങ്ങുന്ന കോർ ടീമും ഉണ്ടാവും. രൂപതയുടെ കീഴിലുളള നെഡ്പാംസോ (നെയ്യാറ്റിൻകര ഡയസിഷ്യൻ പാരിഷ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ) എന്ന സംവിധാനം വഴിയുളള വിവരശേഖരണവും ഉടൻ പൂർത്തീകരിക്കുമെന്ന്‌ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ പറഞ്ഞു. ഫെബ്രുവരി 18 ഓടെ വിവരശേഖരണം രൂപതയിലെ 247 ദേവാലയങ്ങളിലും പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-01-27-11:54:26.jpg
Keywords: ലത്തീൻ
Content: 7001
Category: 1
Sub Category:
Heading: അള്‍ജീരിയയില്‍ ജീവത്യാഗം ചെയ്ത 19 പേരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു
Content: വത്തിക്കാൻ സിറ്റി: അൾജീരിയയിൽ വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത 19 പേരെ ഫ്രാൻസിസ് മാർപാപ്പ രക്തസാക്ഷികളായി പ്രഖ്യാപിച്ചു. 1990 കാലഘട്ടത്തില്‍ ഇസ്ലാമിക മതമൗലീക വാദികളാല്‍ കൊലചെയ്യപ്പെട്ട ബിഷപ്പിനേയും 7 ട്രാപ്പിസ്റ്റ് സന്യാസിമാരേയും വിശ്വാസികളായ 11 പേരേയുമാണ് ഇന്നലെ പാപ്പ രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. 1993നും 1996നും ഇടക്ക് കൊലചെയ്യപ്പെട്ടവരാണ് 19 രക്തസാക്ഷികളും. ഒരാന്‍ രൂപതയിലെ മെത്രാനായ പിയരെ ലൂസിയന്‍ ക്ലാവെറി തന്റെ ഡ്രൈവര്‍ക്കൊപ്പം ബോംബാക്രമണത്തിലാണ് കൊലചെയ്യപ്പെട്ടത്. അള്‍ജീരിയയില്‍ തുടര്‍ന്നാല്‍ കൊല്ലപ്പെടുമെന്ന് സന്യാസിമാര്‍ക്കറിയാമായിരുന്നു. ഈ സത്യത്തെ മനസ്സിലാക്കിയാണ് അവര്‍ രാജ്യത്തു തുടര്‍ന്നു രക്തസാക്ഷിത്വം വരിച്ചത്. തീവ്രവാദ സംഘടനയായ അല്‍ക്വയ്ദയാല്‍ പരിശീലനം ലഭിച്ച മുസ്ലീം തീവ്രവാദ സംഘം തിബിരിന്‍ ആശ്രമത്തിലെ 7 ട്രാപ്പിസ്റ്റ് സന്യാസിമാരെ അവരുടെ ആശ്രമത്തില്‍ നിന്നും തട്ടിക്കൊണ്ട് പോയി ശിരസ്സറുത്ത് കൊലപ്പെടുത്തുകയായിരിന്നു. ബലാത്കാരത്തിനു വിസമ്മതിച്ചതിനു കുത്തേറ്റു മരിച്ച റൊമാനിയായിലെ സെക്യുലർ ഫ്രാൻസിസ്കൻ ഓർഡർ(ഒഎഫ് സി) അംഗം വേറോണിക്ക അന്റാവലിനെയും ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം രക്തസാക്ഷിയായി പ്രഖ്യാപിച്ചു.
Image: /content_image/News/News-2018-01-28-04:32:56.jpg
Keywords:
Content: 7002
Category: 1
Sub Category:
Heading: അള്‍ജീരിയയില്‍ ജീവത്യാഗം ചെയ്ത 19 പേരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു
Content: വത്തിക്കാൻ സിറ്റി: അൾജീരിയയിൽ വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത 19 പേരെ ഫ്രാൻസിസ് മാർപാപ്പ രക്തസാക്ഷികളായി പ്രഖ്യാപിച്ചു. 1990 കാലഘട്ടത്തില്‍ ഇസ്ലാമിക മതമൗലീക വാദികളാല്‍ കൊലചെയ്യപ്പെട്ട ബിഷപ്പിനേയും 7 ട്രാപ്പിസ്റ്റ് സന്യാസിമാരേയും വിശ്വാസികളായ 11 പേരേയുമാണ് ഇന്നലെ പാപ്പ രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. 1993നും 1996നും ഇടക്ക് കൊലചെയ്യപ്പെട്ടവരാണ് 19 രക്തസാക്ഷികളും. ഒരാന്‍ രൂപതയിലെ മെത്രാനായ പിയരെ ലൂസിയന്‍ ക്ലാവെറി തന്റെ ഡ്രൈവര്‍ക്കൊപ്പം ബോംബാക്രമണത്തിലാണ് കൊലചെയ്യപ്പെട്ടത്. അള്‍ജീരിയയില്‍ തുടര്‍ന്നാല്‍ കൊല്ലപ്പെടുമെന്ന് സന്യാസിമാര്‍ക്കറിയാമായിരുന്നു. ഈ സത്യത്തെ മനസ്സിലാക്കിയാണ് അവര്‍ രാജ്യത്തു തുടര്‍ന്നു രക്തസാക്ഷിത്വം വരിച്ചത്. തീവ്രവാദ സംഘടനയായ അല്‍ക്വയ്ദയാല്‍ പരിശീലനം ലഭിച്ച മുസ്ലീം തീവ്രവാദ സംഘം തിബിരിന്‍ ആശ്രമത്തിലെ 7 ട്രാപ്പിസ്റ്റ് സന്യാസിമാരെ അവരുടെ ആശ്രമത്തില്‍ നിന്നും തട്ടിക്കൊണ്ട് പോയി ശിരസ്സറുത്ത് കൊലപ്പെടുത്തുകയായിരിന്നു. ബലാത്കാരത്തിനു വിസമ്മതിച്ചതിനു കുത്തേറ്റു മരിച്ച റൊമാനിയായിലെ സെക്യുലർ ഫ്രാൻസിസ്കൻ ഓർഡർ(ഒഎഫ് സി) അംഗം വേറോണിക്ക അന്റാവലിനെയും ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം രക്തസാക്ഷിയായി പ്രഖ്യാപിച്ചു.
Image: /content_image/News/News-2018-01-28-04:37:10.jpg
Keywords: അള്‍ജീ
Content: 7003
Category: 18
Sub Category:
Heading: 'കെരിഗ്മ 2018' മതാധ്യാപക കണ്‍വെന്‍ഷന്‍ നടന്നു
Content: ചങ്ങനാശേരി: അതിരൂപത മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ വജ്രജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായുള്ള മതാധ്യാപക കണ്‍വെന്‍ഷന്‍ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടന്നു. കെരിഗ്മ 2018 എന്ന പേരിലാണ് സംഗമം നടന്നത്. സീറോമലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് സംഗമം ഉദ്ഘാടനം ചെയ്തത്. മതാധ്യാപകര്‍ വിദ്യാര്‍ഥികളുടെ മനസുകളില്‍ സ്‌നേഹസാന്നിധ്യമാകണമെന്നു അദ്ദേഹം പറഞ്ഞു. സന്ദേശനിലയം ഡയറക്ടര്‍ റവ.ഡോ.ജോബി കറുകപ്പറന്പില്‍ അധ്യക്ഷതവഹിച്ചു. മെത്രാപ്പോലീത്തന്‍ പളളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസി പൊക്കാവരയത്ത്, എസിസി കണ്‍വീനര്‍ ഡോ.രാജന്‍ കെ.അന്പൂരി എന്നിവര്‍ പ്രസംഗിച്ചു. സീറോമലബാര്‍ സിനഡല്‍ കാറ്റകെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജിമ്മി പൂച്ചക്കാട്ട് ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞു നടന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കി. അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ പ്രഥമ ഡയറക്ടറായിരുന്ന ഫാ.മാത്യു നടക്കലിന്റെ സ്മരണാര്‍ഥം മതാധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ സമ്മാനദാനവും നടന്നു.
Image: /content_image/India/India-2018-01-28-05:11:28.jpg
Keywords: ചങ്ങനാ
Content: 7004
Category: 18
Sub Category:
Heading: മിഷ്ണറിമാരുടെ ജീവിത മാതൃകകള്‍ ഒരിക്കലും വെറുതെയാവുന്നില്ല: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: കൊച്ചി: ഭാരതത്തിലെങ്ങുമുള്ള മിഷ്ണറിമാരുടെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃകകള്‍ ഒരിക്കലും വെറുതെയാവുന്നില്ലായെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെസിബിസി ആസ്ഥാന കാര്യാലയമായ പിഒസിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയ പ്രേഷിതസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപരനില്‍ ദൈവത്തിന്റെ മുഖം കാണാനും ദൈവസാന്നിധ്യത്തിനു ശുശ്രൂഷ ചെയ്യാനും മിഷണറിമാര്‍ നിരന്തരം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷ്ണറിമാര്‍ ഏറ്റെടുക്കുന്ന ത്യാഗവും അനുഷ്ഠിക്കുന്ന സുകൃതങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും തലമുറകള്‍ക്കുള്ള അതിജീവന പാഠങ്ങളാണ്. ഭാരതത്തിലെങ്ങുമുള്ള മിഷണറിമാരുടെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃകകള്‍ ഒരിക്കലും വെറുതെയാവുന്നില്ല. അത്തരം ജീവിതമാതൃകകള്‍ സമൂഹത്തില്‍ നന്മയുടെ സാന്നിധ്യങ്ങളായി ചരിത്രം രേഖപ്പെടുത്തും. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ സ്‌നേഹത്തിന്റെ മാര്‍ഗത്തിലൂടെ മുന്നോട്ടു പോകാനാവണം. ക്രിസ്തുസാക്ഷ്യത്തിന്റെ പ്രേഷിതപാതയില്‍ ജീവന്‍തന്നെയും സമര്‍പ്പിക്കാന്‍ സന്നദ്ധതയുള്ളവരാണു മിഷണറിമാരെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ഭാരതത്തില്‍ വിദ്യാഭ്യാസ രംഗത്തും, ആതുരശുശ്രൂഷാ മേഖലകളിലും സാമൂഹ്യ സേവനരംഗത്തും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും മിഷണറിമാരുടെ സേവനങ്ങള്‍ നിര്‍ണായകമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഫാ. ജേക്കബ് മാത്യു തിരുവാലില്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെ പ്രേഷിതസംഗമം ഇന്ന് സമാപിക്കും.
Image: /content_image/India/India-2018-01-28-05:40:22.jpg
Keywords: ബാവ
Content: 7005
Category: 1
Sub Category:
Heading: പുറംലോകമറിയാത്ത വിവരങ്ങളുമായി ഫാ. ടോമിന്റെ ആത്മകഥ ഒരുങ്ങുന്നു
Content: ബംഗളൂരു: യെമനില്‍ ഭീകരവാദികളുടെ തടവറയില്‍ ഒന്നരവര്‍ഷക്കാലം കഴിഞ്ഞു മോചിതനായ ഫാ. ടോം ഉഴുന്നാലിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. 'ബൈ ദ ഗ്രേസ് ഓഫ് ഗോഡ്' എന്ന ശീര്‍ഷകത്തോടെയാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. സലേഷ്യന്‍ സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ബംഗളൂരുവിലെ ക്രിസ്തുജ്യോതി പബ്ലിക്കേഷന്‍സാണു പുസ്തകം വായനക്കാരിലേക്ക് എത്തിക്കുക. 'ദൈവകൃപയാല്‍' എന്ന ശീര്‍ഷകത്തോടെ പുസ്തകത്തിന്റെ മലയാളം തര്‍ജമയും ഉടന്‍ പുറത്തിറങ്ങും. ഫാ. ടോം ഉഴുന്നാലിലിനെക്കുറിച്ച് ഇതുവരെ പുറംലോകമറിഞ്ഞ വിശേഷങ്ങള്‍ക്കപ്പുറം ഏറെക്കാര്യങ്ങളുമായാണ് ആത്മകഥ വായനക്കാരിലേക്കെത്തുക. അച്ചടിജോലികള്‍ കൊച്ചിയിലാണ് പുരോഗമിക്കുന്നത്. വിവിധ കോണുകളില്‍നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികളും ആത്മകഥയിലുണ്ടാകും. ദൈവവിളിയിലേക്കുള്ള പ്രചോദനം, മിഷനറിയാവാനുള്ള തീരുമാനം, വൈദികജീവിതത്തിലെ ആഭിമുഖ്യങ്ങള്‍, യമനിലെത്തിയ ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍, ആ രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍, യുദ്ധമുഖത്തെ കാഴ്ചകള്‍ എന്നിവയും സവിസ്തരം പുസ്തകത്തിലുണ്ട്. പത്ത് അധ്യായങ്ങളിലായി 160 പേജുകളുള്ള ആത്മകഥ തന്റെ ബാല്യകാലസ്മൃതികളിലൂടെയാണു ഫാ. ഉഴുന്നാലില്‍ ആരംഭിക്കുന്നത്. സലേഷ്യന്‍ സഭയുടെ മധ്യസ്ഥനായ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ തിരുനാള്‍ ദിനമായ 31നു കേരളത്തിലെയും കര്‍ണാടകയിലെയും അന്‍പതോളം സലേഷ്യന്‍ സ്ഥാപനങ്ങളിലും ഒരേസമയം പ്രകാശനച്ചടങ്ങുണ്ടാകും. ബംഗളൂരുവിലെ പ്രോവിന്‍ഷ്യല്‍ ഹൗസില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ഫാ. ഉഴുന്നാലില്‍ പങ്കെടുക്കും. രണ്ടു മാസത്തോളമെടുത്താണു പുസ്തകത്തിന്റെ എഴുത്തുജോലികള്‍ പൂര്‍ത്തിയാക്കിയതെന്നു ഫാ. ടോം ഉഴുന്നാലില്‍ പറഞ്ഞു. സലേഷ്യന്‍ സമൂഹാംഗമായ ഫാ. ബോബി കണ്ണേഴത്തിന്റെ പിന്തുണയോടെയാണ് പുസ്തകം തയാറായത്.
Image: /content_image/News/News-2018-01-28-06:50:12.jpg
Keywords: ടോം
Content: 7006
Category: 18
Sub Category:
Heading: പ്രവര്‍ത്തനനിരതനായിരിക്കുന്നത് ദൈവം മാത്രം: മാര്‍ ജോസഫ് പാംപ്ലാനി
Content: പയ്യാവൂര്‍: പ്രവര്‍ത്തനനിരതനായിരിക്കുന്നത് ദൈവം മാത്രമാണെന്നും നാമും അവിടുത്തെപ്പോലെ നിരന്തരം പ്രവര്‍ത്തനത്തില്‍ മുഴുകണമെന്നും തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. പയ്യാവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന മടമ്പം ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷനില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ക്ക് ദൈവം അനുഗ്രഹം കൊടുക്കുമ്പോള്‍ നാം സന്തോഷിക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിലും ദൈവാനുഗ്രഹം നിറയും. കര്‍ത്താവ് ഉത്തരം തരുന്നതുവരെ നാം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ഉത്തരം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2018-01-28-08:14:57.jpg
Keywords: പാംപ്ലാനി
Content: 7007
Category: 18
Sub Category:
Heading: എംസിവൈഎമ്മിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം
Content: പത്തനംതിട്ട: മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമായ എംസിവൈഎമ്മിന്റെ സുവര്‍ണജൂബിലി ആഘോഷപരിപാടികള്‍ക്കു തുടക്കമായി. മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളിയില്‍ എംസിവൈഎം ദ്വിദിന ഗ്ലോബല്‍ മീറ്റിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. സഭാതലസമിതി പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ വിന്‍സെന്റ് മാര്‍ പൗലോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശവും പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അനുഗ്രഹസന്ദേശവും നല്‍കി. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ പ്രകാശനം ചെയ്തു. ഡയറക്ടര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍, നിയുക്ത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കിഴക്കേതില്‍, സാന്‍ ബേബി, പത്തനംതിട്ട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍.ജോണ്‍ തുണ്ടിയത്ത്, വികാരി ജനറാള്‍ മോണ്‍. ജോസഫ് കുരുമ്പിലേത്ത്, ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍, എംസിവൈഎം ജനറല്‍ സെക്രട്ടറി സാന്‍ ബേബി, പത്തനംതിട്ട രൂപത പ്രസിഡന്റ് ജോബിന്‍ ഈനോസ്, ഫാ. മാത്യു പുതുപറന്പില്‍, വി. സി. ജോര്‍ജുകുട്ടി, അക്ഷയ പ്രകാശ്, പ്രദീപ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-29-04:45:08.jpg
Keywords: മലങ്കര
Content: 7008
Category: 18
Sub Category:
Heading: പ്രേഷിതരുടേത് ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷ: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണു പ്രേഷിതരുടേതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി ആസ്ഥാനകാര്യാലയമായ പിഒസിയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ചു നടന്ന ദേശീയ പ്രേഷിത സംഗമത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ സാക്ഷിയും ലോകത്തിന്റെ ശുശ്രൂഷകയുമാണു സഭയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണു പ്രേഷിതരുടേത്. സത്യത്തിന്റെയും നീതിയുടെയും ആത്മാവായ ദൈവാരൂപിയാണു മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന റാണി മരിയമാരെ ഭാരതത്തിന്റെ ഗ്രാമങ്ങളിലേക്കു നയിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ പതിറ്റാണ്ടുകള്‍ സേവനംചെയ്ത 17 മിഷ്ണറിമാരെ ചടങ്ങില്‍ ആദരിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. പോള്‍ ചുങ്കത്ത്, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
Image: /content_image/India/India-2018-01-29-05:01:00.jpg
Keywords: മിഷ്ണ
Content: 7009
Category: 1
Sub Category:
Heading: ഇറാനില്‍ ക്രിസ്തീയ ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
Content: ടെഹ്റാന്‍: ഇസ്ളാമിക രാജ്യമായ ഇറാനില്‍ ക്രൈസ്തവ വിശ്വാസം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകളെ സ്ഥിരീകരിച്ച് വീണ്ടും വെളിപ്പെടുത്തല്‍. രാജ്യത്തു ക്രിസ്തീയ ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ 400 മടങ്ങ് വളര്‍ച്ച ഉണ്ടായതായും പതിനായിരകണക്കിന് ഇസ്ലാം മതസ്ഥര്‍ തങ്ങളുടെ വിശ്വാസമുപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയാണെന്നും ഹാര്‍ട്ട് 4 ഇറാന്‍ മിനിസ്ട്രിയുടെ പ്രസിഡന്റായ മൈക് അന്‍സാരി വെളിപ്പെടുത്തി. അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ്ജ് തോമസിനും, ഗാരി ലെയ്‌നും നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യം അദ്ദേഹം പുറംലോകത്തെ അറിയിച്ചത്. സുവിശേഷം വഴി ആത്മാക്കളെ പരിവര്‍ത്തനത്തിന് വിധേയമാക്കികൊണ്ട് യേശു തന്റെ സഭ ഇറാനില്‍ സൃഷ്ടിക്കുകയാണെന്ന്‍ അദ്ദേഹം പറഞ്ഞു. 2006-ല്‍ പാഴ്സി ഭാഷയില്‍ 24 മണിക്കൂറും സുവിശേഷ പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്ന ഏക ടിവി ചാനല്‍ മൊഹബത്ത് ടിവി മാത്രമായിരുന്നു. ഇന്ന് തുടര്‍ച്ചയായി ക്രൈസ്തവ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന 4 ചാനലുകള്‍ രംഗത്തുണ്ട്. അതില്‍ ഒരെണ്ണം മാത്രമാണ് മൊഹബത്ത് ടിവി. മൊഹബത്ത് ടിവി കണ്ട 20-ഓളം ഇറാന്‍ സ്വദേശികള്‍ അജ്ഞാതമായ സ്ഥലത്ത് പോയി ജ്ഞാനസ്നാനം സ്വീകരിച്ചത്‌ ഈ അടുത്തകാലത്താണെന്നും അന്‍സാരി വെളിപ്പെടുത്തി. അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയില്‍ ഏതാണ്ട് 16 ദശലക്ഷത്തോളം ജനങ്ങള്‍ മൊഹബത്ത് ടിവിയുടെ ഒന്നോ അതിലധികമോ പരിപാടികള്‍ കണ്ടിട്ടുണ്ടെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ചാനല്‍ സ്ഥാപിതമായി 11 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും 400 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 700-ഓളം കോളുകള്‍ ഓരോ ദിവസവും തങ്ങള്‍ക്ക് ലഭിക്കുന്നു. ചാനല്‍ സ്ഥാപിതമായതിന് ശേഷം എത്രത്തോളം പേര്‍ യേശുവിനെ സ്വീകരിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് ഇതുവരെ ഏതാണ്ട് 1 ദശലക്ഷത്തോളം ആളുകള്‍ തങ്ങളുടെ കോള്‍ സെന്റര്‍ മുഖാന്തിരം തങ്ങളെ ബന്ധപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി. ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരില്‍ കൂടുതലും 18-30 വയസ്സിനിടയിലുള്ളവരാണ്. 40 വര്‍ഷത്തെ ഇസ്ലാമിക ഭരണത്തിനിടയില്‍ ഇസ്ലാമിനോട് അസംതൃപ്തിയുള്ളവരാണ് ഭൂരിഭാഗം പേരും. വീടുകള്‍ കേന്ദ്രീകരിച്ച് ആരാധനകള്‍ നടത്തുന്ന കാര്യത്തില്‍ വേഗമേറിയ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്ന് ഇറാനാണെന്ന് 2016-ല്‍ വേള്‍ഡ്‌ മിഷന്‍ പ്രഖ്യാപിച്ച കാര്യം അന്‍സാരി ചൂണ്ടിക്കാണിച്ചു. ഇസ്ലാമിനോടുള്ള താല്‍പ്പര്യം നശിക്കുകയും, ജീവിതത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അന്വേഷിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ വളര്‍ച്ച. നമ്മുടെ ദൈവം ഇസ്ലാം മതസ്ഥരുടെ ഇടയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മൈക് അന്‍സാരി തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഇറാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്നങ്ങളും, സാമ്പത്തിക വെല്ലുവിളികളും, ഭരണകൂടത്തിനെതിരായ വെറുപ്പും ജനങ്ങള്‍ക്കിടയില്‍ ഉളവാക്കിയ അസ്വസ്ഥതയാണ് കൂട്ടായ വിശ്വാസപരിവര്‍ത്തനത്തിന് പിന്നിലെ കാരണമെന്നാണ് വിദഗ്ദാഭിപ്രായം. ഇറാനില്‍ പതിനായിര കണക്കിനു ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെയും പുറത്തുവന്നിരിന്നു.
Image: /content_image/News/News-2018-01-29-12:26:15.jpg
Keywords: ഇറാന