Contents

Displaying 6721-6730 of 25125 results.
Content: 7030
Category: 1
Sub Category:
Heading: "പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്" രണ്ടാം ഭാഗം ചരിത്രത്തിലെ ഏറ്റവും വലിയ ചലച്ചിത്രമായിരിക്കുമെന്ന് ജിം കാവിയേസല്‍
Content: ന്യൂയോര്‍ക്ക്: ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ മെഗാഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗം ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുമെന്ന് ആദ്യ ചിത്രത്തില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്ത നടന്‍ ജിം കാവിയേസല്‍. പുതിയ സിനിമയെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും തുറന്നു പറയുവാന്‍ തനിക്ക് കഴിയില്ലെങ്കിലും, ഇതൊരു മഹത്തായ സിനിമയായിരിക്കുമെന്നും പ്രേഷകരെ പിടിച്ചിരുത്തുവാന്‍ ഉതകുന്ന കാര്യങ്ങള്‍ പുതിയ സിനിമയിലുണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നടന്നു വരികയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ സിനിമയിലും യേശുവിന്റെ വേഷം ജിം കാവിയേസല്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുക. പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് സംവിധായകനും, നടനും ഓസ്കാര്‍ അവാര്‍ഡ് ജേതാവുമായ മെല്‍ ഗിബ്സനാണ് ചിത്രം ഒരുക്കുന്നത്. ചിത്രീകരണത്തിന്റെ ഷെഡ്യൂള്‍ തീരുമാനിച്ചുവെങ്കിലും അതും പുറത്തു വിടാന്‍ സാധിക്കില്ലായെന്നും പുതിയ പദ്ധതിയെക്കുറിച്ച് മെല്‍ ഗിബ്സണുമായി നടത്തിയ ചര്‍ച്ചകള്‍ തനിക്ക് പ്രചോദനം നല്‍കുന്നുവെന്നും കാവിയേസല്‍ പറയുന്നു. ആദ്യ സിനിമ യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകളെ കുറിച്ചാണ് പറയുന്നതെങ്കില്‍ പുതിയ സിനിമ യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ചായിരിക്കും പറയുക. 2016-ല്‍ ‘അമേരിക്ക ടുഡേ’ ന്യൂസ്പേപ്പറിന് നല്‍കിയ ഒരഭിമുഖത്തില്‍ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ മെല്‍ ഗിബ്സന്‍ നേരത്തെ നല്‍കിയിരുന്നു. 2004-ല്‍ മെല്‍ ഗിബ്സന്‍ സംവിധാനം ചെയ്ത ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു. 30 ദശലക്ഷം ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ ആഗോള തലത്തില്‍ 611 ദശലക്ഷം ഡോളറാണ് വാരികൂട്ടിയത്. 370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര്‍ റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’.
Image: /content_image/News/News-2018-01-31-10:30:50.JPG
Keywords: പാഷന്‍ ഓഫ്. ജിം കാവി
Content: 7031
Category: 1
Sub Category:
Heading: വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടിയുമായി മാനന്തവാടി രൂപത
Content: കല്‍പ്പറ്റ: മാനന്തവാടി രൂപതയെയും രൂപതാദ്ധ്യക്ഷനെയും അധിക്ഷേപിച്ചു കൊണ്ട് വ്യാജവാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ രൂപത ഒരുങ്ങുന്നു. "പ്രവാസി ശബ്ദം" എന്ന ഓണ്‍ലൈന്‍ മാധ്യമം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അടിസ്ഥാനരഹിതമായ വാര്‍ത്തയ്ക്ക് എതിരെയാണ് രൂപത നിയമ നടപടി സ്വീകരിക്കുന്നത്. ഇന്ന് ദ്വാരക പാസ്റ്ററല്‍ സെന്‍ററില്‍ കൂടിയ മാനന്തവാടി രൂപതയുടെ വൈദിക സമ്മേളനമാണ് നിയമപരമായ നടപടികൾ സ്വീകരിക്കാൻ രൂപതാ അധികാരികളോട് ആവശ്യപ്പെട്ടത്. നാളെ പരാതി നല്കുമെന്ന് രൂപതാ വക്താവ് ഫാ. ജോസ് കൊച്ചറക്കല്‍ പറഞ്ഞു. ജനുവരി 30-ന് പ്രവാസിശബ്ദം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പത്തോളം വർഷങ്ങൾക്കു മുമ്പ് കാനോനിക സമിതികളിൽ ആലോചിച്ചും എല്ലാവിധ സുതാര്യതയോടും കൂടി രൂപത നടത്തിയ ഭൂമികച്ചവടത്തെയാണ് കുംഭകോണമായും സാമ്പത്തിക തിരിമറിയായും "പ്രവാസിശബ്ദം" അവതരിപ്പിച്ചിരിക്കുന്നത്. മാനന്തവാടി രൂപതക്കെതിരെ ഇത്തരത്തിൽ അപകീർത്തിപരമായ വാർത്തകൾ "പ്രവാസിശബ്ദം" നിരന്തരമായി നൽകാറുണ്ടെന്ന് വൈദിക സമിതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നടപടി. നുണചേര്‍ത്ത് അവതരിപ്പിക്കുന്ന ഇത്തരം വാർത്തകളെ വിശ്വാസികൾ മുഖവിലക്കെടുക്കരുതെന്നും കൂദാശകളെയും സഭാധികാരികളെയും ചോദ്യം ചെയ്തും അധിക്ഷേപിച്ചും ഉള്ള വ്യാജവാർത്തകളെ തള്ളിക്കളയണമെന്നും വൈദികസമ്മേളനം ആവശ്യപ്പെട്ടു. അതേസമയം തുടര്‍ന്നും സാമൂഹ്യമാധ്യമങ്ങളിലുണ്ടാകുന്ന വസ്തുതാവിരുദ്ധമായ വാര്‍ത്താപ്രചരണങ്ങളെ ഇതേരീതിയില്‍ കൈകാര്യം ചെയ്യണമെന്നും വൈദികസമ്മേളനത്തില്‍ ഏകകണ്ഠേന അഭിപ്രായമുയര്‍ന്നു.
Image: /content_image/News/News-2018-01-31-11:57:47.jpg
Keywords: മാനന്ത
Content: 7032
Category: 18
Sub Category:
Heading: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി ദ്വൈവാര്‍ഷിക സമ്മേളനം നാളെ മുതല്‍
Content: ന്യൂഡല്‍ഹി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ദ്വൈവാര്‍ഷിക സമ്മേളനം നാളെ ബംഗളൂരുവിലെ സെന്റ് ജോണ്‍സ് നാഷ്ണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ആരംഭിക്കും. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെ ഇരുന്നൂറോളം മെത്രാന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. മ്യാന്‍മറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ചാള്‍സ് ബോ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയാകും. രാവിലെ ഒന്‍പതിന് ഇന്ത്യയിലെ വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിക്കുക. കര്‍ദ്ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമീസ് ബാവ പത്രസമ്മേളനം നടത്തും. സഭയ്ക്കും സഭാ സ്ഥാപനങ്ങള്‍ക്കുമെതിരേ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളെ പറ്റി സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടാകും. സമ്മേളനം ഒന്‍പതു വരെ നീളും.
Image: /content_image/India/India-2018-02-01-04:20:57.jpg
Keywords: സി‌ബി‌സി‌ഐ, മെത്രാന്‍ സമിതി
Content: 7033
Category: 18
Sub Category:
Heading: ദ സ്പിരിറ്റ് ഓഫ് അസീസി ദേശീയ അവാര്‍ഡ് 'നാരീ ഗുഞ്ചന്‍' സംഘടനയ്ക്ക്
Content: അങ്കമാലി: പതിനെട്ടാമതു ദ സ്പിരിറ്റ് ഓഫ് അസീസി ദേശീയ അവാര്‍ഡിന് 'നാരീ ഗുഞ്ചന്‍' (സ്ത്രീ ശബ്ദം) സംഘടനയെ തെരഞ്ഞെടുത്തു. നാലിന് കറുകുറ്റിയിലുള്ള അസീസി ശാന്തി കേന്ദ്ര ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.1987ല്‍ ബീഹാറിലെ പാറ്റ്‌നയില്‍ സിസ്‌റ്റേഴ്‌സ് ഓഫ് നോത്രേ ദാം സന്യാസസഭയില്‍ അംഗമായ സിസ്റ്റര്‍ സുധാ വര്‍ഗീസ് സ്ഥാപിച്ച സര്‍ക്കാരിതര സന്നദ്ധ സംഘടനയാണു നാരീ ഗുഞ്ചന്‍. സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജീവിതനിലവാരത്തില്‍ കഴിയുന്നവരും ദരിദ്രരുമായ 'മൂഷാഹാര്‍' (എലിയെ ഭക്ഷിക്കുന്നവര്‍) സമൂഹത്തിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അഭിവൃദ്ധിക്കു വേണ്ടിയാണ് സംഘടന സ്ഥാപിതമായത്. 30 വര്‍ഷത്തിലധികമായി ബിഹാറില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ സുധ അഭിഭാഷകയും കോട്ടയം കുറുപ്പംതറ സ്വദേശിനിയുമാണ്. മൗലാന അബ്ദുൽ കലാം ശിക്ഷ എജ്യുക്കേഷൻ അവാർഡ്, ഗൊഡ്ഫ്രെ ഫിലിപ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഐക്കൺ ഓഫ് ബീഹാർ അവാർഡ്, ഗുഡ്സമരിറ്റൻ അവാർഡ്, വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ അവാർഡ് എന്നീ പുരസ്കാരങ്ങളും സിസ്റ്റര്‍ സുധ നേടിയിട്ടുണ്ട്.
Image: /content_image/India/India-2018-02-01-04:49:27.jpg
Keywords: സുധ
Content: 7034
Category: 18
Sub Category:
Heading: എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു
Content: ചെന്നൈ: വേനല്‍ക്കാല അവധിത്തിരക്ക് പരിഗണിച്ച് കേരളത്തില്‍ നിന്ന്‍ വേളാങ്കണിയിലേക്കു ദക്ഷിണ റെയില്‍വേ പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06016), വേളാങ്കണ്ണി - എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06015) എന്നിവയാണ് അനുവദിച്ചിരിക്കുന്നത്. എറണാകുളം ജംഗ്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ സര്‍വീസ് നടത്തും. വൈകിട്ട് ഏഴിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10-ന് വേളാങ്കണ്ണിയില്‍ എത്തും. വേളാങ്കണ്ണി - എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി ഏപ്രില്‍ എട്ട്, 15, 22, 29 മേയ് ആറ്, 13, 20, 27, ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില്‍ സര്‍വ്വീസ് നടത്തും. വൈകിട്ട് 7.30-ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10-ന് എറണാകുളത്ത് എത്തിചേരും. ചെന്നൈ-എറണാകുളം, എറണാകുളം-രാമേശ്വരം, ചെന്നൈ-കൊല്ലം, ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലും ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-02-01-05:22:30.jpg
Keywords: വേളാങ്കണി
Content: 7035
Category: 1
Sub Category:
Heading: ചൈനയിലെ സഭയുമായി പ്രശ്നമില്ലെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ചൈനയിലെ സഭയുടെ കാര്യത്തില്‍ വത്തിക്കാന്‍ വിവേചനം കാണിക്കുകയാണെന്ന ആരോപണത്തെ നിഷേധിച്ചുക്കൊണ്ട് വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബെര്‍ക്ക് പ്രസ്താവനയിറക്കി. അടുത്തിടെ ഹോങ്കോങ്ങ് അതിരൂപതാദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ മാധ്യമങ്ങള്‍ക്ക് വ്യക്തിപരമായി എഴുതിയ കുറിപ്പിലാണ് മാര്‍പാപ്പയ്ക്കും വത്തിക്കാന്‍റെ മറ്റു ഓഫിസുകള്‍ക്കും ചൈനയിലെ സഭയോടുള്ള സമീപനത്തില്‍ വൈരുദ്ധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയിരിന്നത്. ഇതിനെ നിഷേധിച്ചുക്കൊണ്ടാണ് വത്തിക്കാന്റെ പ്രസ്താവന. വത്തിക്കാനും ചൈനയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഫ്രാന്‍സിസ് പാപ്പയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും തമ്മില്‍ കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനു വിരുദ്ധമായ വാര്‍ത്തകള്‍ വ്യാജവും കെട്ടിച്ചമയ്ക്കപ്പെട്ടതുമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ചൈനയിലെ സഭയ്ക്ക് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള ബന്ധത്തില്‍ വത്തിക്കാന്‍റെ ഉദ്യോഗസ്ഥരുടെയും ഫ്രാന്‍സിസ് പാപ്പയുടെയും നിലപാടുകളില്‍ മാറ്റമില്ലായെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Image: /content_image/News/News-2018-02-01-06:02:56.jpg
Keywords: ചൈന, ജോസഫ് സെന്‍
Content: 7036
Category: 1
Sub Category:
Heading: ഇസ്രായേലിലെ ഹരിത വിപ്ലവത്തില്‍ പങ്കുചേര്‍ന്നു ക്രൈസ്തവ സമൂഹവും
Content: ജറുസലേം: ഇസ്രായേലില്‍ ‘വൃക്ഷങ്ങളുടെ പുതുവര്‍ഷം’ എന്നറിയപ്പെടുന്ന ‘ടു ബിഷ്വത്ത്’ ആഘോഷത്തില്‍ പങ്കു ചേര്‍ന്നുക്കൊണ്ട് ക്രൈസ്തവ സമൂഹവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവനയും, ഓണ്‍ലൈന്‍ മാധ്യമമായ ‘ഇസ്രായേല്‍ 365’ ന്റെ ചാരിറ്റി ഫണ്ടും ഉപയോഗിച്ചാണ് ജനുവരി 30-ന് ബാത്ത് അയിനിലും, ഹെബ്രോണിലെ ജൂത മേഖലകളിലും ഒലിവ് മരങ്ങള്‍ നട്ടു 'വൃക്ഷങ്ങളുടെ ജന്മദിന' ആഘോഷത്തില്‍ യഹൂദരോടൊപ്പം ക്രൈസ്തവര്‍ പങ്കാളികളായത്. ‘വൃക്ഷങ്ങളുടെ പുതുവര്‍ഷ'ത്തിന് സംഭാവന നല്‍കിയ ക്രൈസ്തവ സഹോദരങ്ങള്‍ ബൈബിള്‍ പരമായ പ്രവചനം നിറവേറ്റുക മാത്രമല്ല, ഇസ്രായേല്‍ ഭൂപ്രദേശത്ത് യഹൂദ സാന്നിധ്യം ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്തിരിക്കുന്നതെന്ന്‘ഇസ്രായേല്‍ 365’ ന്റെ സി‌ഇഒയും റബ്ബിയുമായ ടൂലി വെയ്സ് പറഞ്ഞു. ഹീബ്രു മാസമായ ഷെവാത്തിലെ 15-ാമത്തെ ദിവസമാണ് ‘ടു ബിഷ്വത്ത്’ ദിനമാഘോഷിക്കുന്നത്. ഒരു പാരിസ്ഥിതിക ബോധവല്‍ക്കരണ ദിനമായിട്ടു കൂടിയാണ് ഇസ്രായേലികള്‍ ഈ ദിനം കൊണ്ടാടുന്നത്. പോളണ്ടില്‍ ജനിച്ച സീവ് യാവെറ്റ്സ് എന്ന യഹൂദനാണ് ഈ ദിവസം വൃക്ഷ തൈ നടുന്ന പതിവിന് തുടക്കം കുറിച്ചത്. 1887-ല്‍ ഇസ്രായേലിലേക്ക് കുടിയേറി അദ്ധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹം ‘ടു ബിഷ്വത്ത്’ ദിവസം തന്റെ വിദ്യാര്‍ത്ഥികളെകൊണ്ട് വൃക്ഷ തൈകള്‍ നടീക്കുമായിരുന്നു. ആ പതിവ് എപ്പോഴും തുടരുകയാണ്. നടീല്‍ ചടങ്ങും വൃക്ഷങ്ങളേയും, തങ്ങളേയും അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതുള്‍പ്പെടെ മുഴുവന്‍ ചടങ്ങും ഫേസ്ബുക്ക് ലൈവിലൂടെ കണ്ടതായി പരിപാടിക്ക് സംഭാവനകള്‍ നല്‍കിയ ക്രൈസ്തവര്‍ പറഞ്ഞു. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സുവിശേഷകരായ ക്രിസ്ത്യാനികള്‍ ഇത്തരം സംഭാവനകള്‍ നല്‍കാറുണ്ടായിരുന്നുവെങ്കിലും അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധിയെ സംശയിച്ചുകൊണ്ട് ഇസ്രായേലികള്‍ ആ പണം സ്വീകരിക്കുവാന്‍ വിമുഖതകാണിക്കുകയായിരുന്നു. എന്നാല്‍ ഈ സാഹചര്യം പിന്നീട് മാറുകയായിരിന്നു.
Image: /content_image/News/News-2018-02-01-07:26:47.jpg
Keywords: ഇസ്രാ
Content: 7037
Category: 1
Sub Category:
Heading: ആയിരത്തിമുന്നൂറു വര്‍ഷം പഴക്കമുള്ള ആംഗ്ലോ-സാക്സണ്‍ കുരിശ് പൊതുപ്രദര്‍ശനത്തിന്
Content: ലണ്ടന്‍: ആയിരത്തിമുന്നൂറു വര്‍ഷം പഴക്കമുള്ള ആംഗ്ലോ-സാക്സണ്‍ കുരിശ് ബ്രിട്ടനില്‍ പൊതുപ്രദര്‍ശനത്തിന് വെക്കും. ആംഗ്ലോ-സാക്സണ്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഉന്നതകുലജാതയായ പെണ്‍കുട്ടിയുടെ ശവകല്ലറയില്‍ നിന്നും ലഭിച്ച ‘ട്രംപിംഗ്ടണ്‍’ എന്ന പേരിലുള്ള കുരിശാണ് ബ്രിട്ടണിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ആര്‍ക്കിയോളജി & അന്ത്രോപോളജി മ്യൂസിയത്തില്‍ (MAA) പ്രദര്‍ശനത്തിന് വെക്കുക. കേംബ്രിഡ്‌ജിന് സമീപമുള്ള പുരാതന ക്രിസ്ത്യന്‍ ശ്മശാനങ്ങളില്‍ നടത്തിയ ഉദ്ഘനനത്തില്‍ കിട്ടിയതാണ് അപൂര്‍വ്വ കുരിശ്. സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച് മാണിക്യ കല്ലുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുള്ള ഈ കുരിശിന്റെ മൂല്യം ഏതാണ്ട് £80,000 വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എ‌ഡി 650-നും 680-നും ഇടയിലാണ് 14-നും 18-നും ഇടക്ക് പ്രായമുള്ള ഈ പെണ്‍കുട്ടിയെ അടക്കം ചെയ്തിരിക്കുന്നതെന്ന് കരുതപ്പെടുന്നു. വളരെ അപൂര്‍വ്വമായ മെത്തയിലാണ് പെണ്‍കുട്ടിയെ അടക്കം ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണം കൊണ്ടുള്ള സൂചികള്‍, സ്ഫടിക മുത്തുകള്‍, ഇരുമ്പ് കത്തി, ചങ്ങല തുടങ്ങിയ വസ്തുക്കളും കല്ലറയില്‍ നിന്നും കിട്ടിയിട്ടുണ്ട്. ലോഹ ബ്രാക്കറ്റുകളോട് കൂടിയ മരം കൊണ്ടുള്ള ചട്ടക്കൂട്ടില്‍ പുല്ലുകൊണ്ടുള്ള മെത്തയിലായിരുന്നു ഈ പെണ്‍കുട്ടിയെ അടക്കം ചെയ്തതായി കരുതപ്പെടുന്നത്. ഇത്തരത്തിലുള്ള ആകെ 15 ശവമെത്തകളാണ് ഇതുവരെ യുകെയില്‍ നിന്നും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുള്ളത്‌. ആരംഭകാലങ്ങളില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരില്‍ ഈ പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് പുരാവസ്തുഗവേഷകരുടെ അനുമാനം. ആദിമ ക്രൈസ്തവര്‍ ഉന്നത കുലജാതരായതിനാല്‍ ഈ പെണ്‍കുട്ടി ഒരു ഉന്നത കുലജാതയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. രാജകുടുംബാഗമാവാനുള്ള സാധ്യതയും അവര്‍ തള്ളികളയുന്നില്ല. 2011-ല്‍ ഭവനനിര്‍മ്മാണ പദ്ധതിക്ക് മുന്നോടിയായി ട്രംപിംഗ്ടണ്‍ മൈതാനത്തു നടത്തിയ ഖനനത്തിലാണ് പെണ്‍കുട്ടിയുടെ ഭൗതീകാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 597-ല്‍ ആംഗ്ലോ-സാക്സന്‍ രാജാക്കന്‍മാരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിന് വിശുദ്ധ അഗസ്റ്റിനെ അന്നത്തെ പാപ്പാ അയച്ചതിന് ശേഷമുള്ള ഇംഗ്ലീഷ് സഭയുടെ ആദ്യകാലഘട്ടങ്ങളെകുറിച്ചും മേഖലയില്‍ ക്രൈസ്തവ പ്രചരിച്ചതിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് വെളിച്ചം വീശുവാന്‍ കെല്‍പ്പുള്ളതാണ് ട്രംപിംഗ്ടണ്‍ കുരിശ്. ആംഗ്ലോ-സാക്സന്‍ കാലഘട്ടത്തിലെ ഏറ്റവും നല്ല ശേഖരങ്ങളിലൊന്നാണ് എം‌എ‌എക്ക് ലഭിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന മ്യൂസിയം ക്യൂറേറ്ററായ ജോഡി ജോയ് പറഞ്ഞു. ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ള പുരാവസ്തുവാണ് ട്രംപിംഗ്ടണ്‍ കുരിശെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-02-01-09:11:45.jpg
Keywords: കുരിശ
Content: 7038
Category: 1
Sub Category:
Heading: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രാര്‍ത്ഥനയുമായി ക്രൈസ്തവ കൂട്ടായ്മ
Content: ലാഹോര്‍: ഇന്ത്യ-പാക്കിസ്ഥാന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ വളരുന്ന സംഘര്‍ഷാവസ്ഥയെയും യുദ്ധ ഭീതിയെയും കണക്കിലെടുത്ത് പാക്കിസ്ഥാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥന നടത്തി. ജനുവരി 28-ന് സമാപിച്ച ക്രൈസ്തവൈക്യവാരത്തോട് അനുബന്ധിച്ച് കത്തോലിക്ക വിശ്വാസികളോടൊപ്പം പ്രിസ്ബിറ്റേറിയന്‍, ആംഗ്ലിക്കന്‍, സാല്‍വേഷന്‍ ആര്‍മി എന്നിങ്ങനെ വിവിധ സഭാകൂട്ടായ്മകളും അതിര്‍ത്തിയില്‍ സംഘടിപ്പിച്ച സമാധാനത്തിനുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ എത്തിയിരിന്നു. പാക്കിസ്ഥാനിലെ സഭയുടെ മതാന്തര സംവാദത്തിനായുള്ള കമ്മീഷനാണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. അതിര്‍ത്തി പ്രദേശത്തു താമസിക്കുന്നവരുമായി സമാധാനാശംസകള്‍ കൈമാറിയ ക്രൈസ്തവ കൂട്ടായ്മ കത്തിച്ച തിരിയുമായി കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും, അയല്‍ രാഷ്ട്രങ്ങളുടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിര്‍ത്തികളിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് സമാധാന ആശംസ നേരാനും കൂട്ടായ്മ സമയം കണ്ടെത്തി. അതിര്‍ത്തി പ്രദേശമായ കര്‍ത്താപ്പൂരില്‍ സമാധാനത്തിന്റെ പ്രതീകമായി ക്രൈസ്തവ നേതൃത്വം ഒലീവ് തൈ നട്ടതും ശ്രദ്ധേയമായി. ബ്രിട്ടിഷ് മേല്‍ക്കോയ്മയില്‍ നിന്നുമുള്ള സ്വാതന്ത്ര്യലബ്ധിക്കുശേഷം മതത്തിന്‍റെപേരില്‍ ഹിന്ദുസ്ഥാനായും പാക്കിസ്ഥാനായും ഇരുരാജ്യങ്ങളും വിഭജിക്കപ്പെടുകയായിരിന്നുവെന്ന് പാക്കിസ്ഥാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ മതാന്തര സംവാദത്തിനുള്ള വക്താവ്, മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് നദീം കപ്പൂച്ചിന്‍ പ്രസ്താവനയില്‍ കുറിച്ചു. മതത്തിന്‍റെ പേരിലുള്ള വിഭജനത്തെ തുടര്‍ന്നു അന്ന് ആരംഭിച്ച പകയും വിദ്വേഷവും ഇന്നും കരിന്തിരിയായി കാശ്മീര്‍ താഴ്‌വാരത്തും മറ്റു അതിര്‍ത്തി പ്രദേശങ്ങളിലും പുകഞ്ഞു നീറുകയാണ്. അനുരഞ്ജനവും സമാധാനവും സാദ്ധ്യമാണെന്നാണ് മതാന്തരസംവാദത്തിനായുള്ള കൂട്ടായ്മ തെളിയിക്കുന്നതെന്നും മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2018-02-01-09:57:34.jpg
Keywords: അതിര്‍ത്തി, പാക്കി
Content: 7039
Category: 4
Sub Category:
Heading: WIP
Content: തങ്ങളുടെ പിതൃത്വത്തിന്റെ സഹായത്താല്‍ വിശുദ്ധ പദവിയിലെത്തിയ 10 വിശുദ്ധര്‍ ഓരോ കുഞ്ഞിന്റെയും മാനസികവും ശാരീരികവും ആത്മീയവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കള്‍. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ പിതാക്കന്‍മാര്‍ക്ക് വളരെയേറെ സ്വാധീനമുണ്ടെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. പിതൃത്വം എന്ന് പറയുന്നത് ഒരു വലിയ ഉത്തരവാദിത്വമാണ്. പിതൃത്വത്തിലെ ത്യാഗമനോഭാവമാണ് മക്കളെ വിശുദ്ധരാക്കി തീര്‍ക്കുവാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം. എന്നാല്‍ മക്കളെ കുറിച്ച് ഓര്‍ത്ത് നീറി കഴിയുന്ന നിരവധി അപ്പന്‍മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവരില്‍ ഒരാളാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളെ സഹായിക്കുവാന്‍ ഒരു കൂട്ടം ധീരന്‍മാരായ വിശുദ്ധന്‍മാരുണ്ട്. അവരെ നമ്മുക്ക് പരിചയപ്പെടാം. 1. #{blue->none->b-> വിശുദ്ധ ഫിലിപ്പ് ഹോവാര്‍ഡ്}# 1557-ല്‍ ഇംഗ്ലണ്ടിലാണ് ഫിലിപ്പ് ഹോവാര്‍ഡ് ജനിച്ചത്. ഒരു മതവിശ്വാസിയായി കഴിയുക എന്നത് വളരെയേറെ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതിനാല്‍ തന്നെ ഫിലിപ്പ് തന്റെ വിശ്വാസത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. തന്റെ സുസ്ഥിരമായ ഭാവിക്കാവശ്യമായ ജോലിയെക്കുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്ത. മുഴുവന്‍ സമയവും അവന്‍ രാജധാനിയിലായിരുന്നു ചിലവഴിച്ചത്. ചുരുക്കത്തില്‍ തന്റെ ഭാര്യക്കും മകനുമൊപ്പം വളരെ കുറച്ചു സമയം മാത്രമാണ് അവന്‍ കണ്ടെത്തിയത്. ഒരു ദിവസം രാജധാനിയില്‍ വെച്ച് എഡ്മണ്ട് ചാമ്പ്യന്‍ എന്ന ഒരു വൈദികന്‍ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത് ഫിലിപ്പ് കേട്ടു. അദ്ദേഹത്തിന്റെ പ്രഭാഷണം ഫിലിപ്പിനെ ആഴത്തില്‍ സ്വാധീനിച്ചു. പതിയെ പതിയെ ഫിലിപ്പ് തന്റെ ജീവിതം ക്രമീകരിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. അവന്‍ തന്റെ ഭാര്യക്കും മകനുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ തുടങ്ങി, കൂടുതല്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. ഒരു കത്തോലിക്ക വിശ്വാസിയായിരിക്കുക എന്നത് അക്കാലത്ത് ഇംഗ്ലണ്ടില്‍ നിയമവിരുദ്ധമായിരിന്നു. കാലക്രമേണ ഫിലിപ്പിന്റെ വിശ്വാസം തീക്ഷ്ണമായി. വിശ്വാസത്തിന്നു വേണ്ടി അവന്‍ മരണശിക്ഷ ഏറ്റുവാങ്ങി. 1970-ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് ഫിലിപ്പിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #{red->n->n-> പിതാക്കന്‍മാര്‍ക്കായി വിശുദ്ധ ഫിലിപ്പിന് നല്‍കുവാനുള്ള സന്ദേശം: }# ജോലിയേക്കാള്‍ കുട്ടികള്‍ വിലകല്‍പ്പിക്കുന്നത് നമ്മള്‍ അവരോടൊപ്പം ചിലവഴിക്കുന്ന സമയത്തിനാണ്. 2. #{blue->none->b-> ഹംഗറിയിലെ വിശുദ്ധ സ്റ്റീഫന്‍ ‍}# ഹംഗറിയിലെ സ്റ്റീഫന്‍റെ മകനായിരിന്നു എമറിക്ക്. തന്റെ പിതാവിന്റെ ആത്മീയ മൂല്യങ്ങള്‍ കണ്ടുവളര്‍ന്ന അവനും വിശുദ്ധ പദവിയിലെത്തി. ഹംഗറിയുടെ രാജാവെന്ന നിലയില്‍ വിശുദ്ധ സ്റ്റീഫന്‍ നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും പണികഴിപ്പിച്ചു, തന്റെ പ്രജകളെ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെടുത്തി. തന്റെ മരണശയ്യയില്‍ വെച്ച് വിശുദ്ധ സ്റ്റീഫന്‍ പരിശുദ്ധ കന്യകാമാതാവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു, “അല്ലയോ സ്വര്‍ഗ്ഗീയ രാജ്ഞി, നിനക്കും അങ്ങയുടെ സംരക്ഷണത്തിനുമായി ഞാന്‍ എന്റെ രാജ്യത്തെ സമര്‍പ്പിക്കുന്നു, തിരുസഭയേയും, സകല മെത്രാന്‍മാരേയും, പുരോഹിതന്‍മാരേയും, സകല രാജ്യങ്ങളേയും അവയുടെ ഭരണാധികാരികളേയും, പ്രജകളേയും അങ്ങേക്കായി സമര്‍പ്പിക്കുന്നു.” #{red->n->n->വിശുദ്ധ സ്റ്റീഫന് നല്‍കുവാനുള്ള സന്ദേശം: }# ഒരു പിതാവ്‌ തന്റെ വിശ്വാസത്തെ ഗൗരവമായി കാണുകയാണെങ്കില്‍, മക്കളും അങ്ങനെ തന്നെയായിരിക്കും. നമ്മുടെ വിശ്വാസ ജീവിതം തീക്ഷ്ണതയുള്ളതാണോ? ഓരോ വിശുദ്ധരുടെയും ജീവിതത്തിലൂടെ കടന്നു പോകുകയായിരിന്നു നാം. ഓരോരുത്തരും നല്‍കുന്ന സന്ദേശം ഒന്ന്‍ ഒന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ മക്കളെ വിശുദ്ധിയിലും വിജ്ഞാനത്തിലും 3. #{blue->none->b->ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ ‍}# ഒരു യുവാവായിരിക്കുമ്പോള്‍ തന്നെ തന്റെ പിതാവിന്റെ കാലടികളെ പിന്തുടര്‍ന്ന്‍ മാര്‍ട്ടിന്‍ റോമന്‍ സൈന്യത്തിലെ ഒരു സൈനികനായി. ഒരു സൈനികനായിരുന്നിട്ട് പോലും മാര്‍ട്ടിന്‍ തന്റെ ഒഴിവ് സമയം ദുര്‍ബ്ബലരേയും പാവപ്പെട്ടവരേയും സഹായിക്കുവാന്‍ വിനിയോഗിക്കുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നില്ല. അദ്ദേഹം തന്റെ ഒഴിവു സമയം കാരുണ്യത്തിന്റെ മണിക്കൂറുകളാക്കി മാറ്റി. #{red->n->n-> വിശുദ്ധ മാര്‍ട്ടിന് നല്‍കുവാനുള്ള സന്ദേശം: }# പിതാക്കന്‍മാര്‍ ശക്തരായിരുന്നാല്‍ മാത്രം പോരാ, മറ്റുള്ളവരോട് അനുകമ്പയുള്ളവരും കൂടിയായിരിക്കണം. 4. #{blue->none->b-> വിശുദ്ധ ലൂയിസ് IX ‍}# തന്റെ ദയയാലും നീതിനിറഞ്ഞ ഭരണത്താലും പ്രസിദ്ധനായ ഒരാളായിരിന്നു ഫ്രാന്‍സിലെ ലൂയിസ് ഒമ്പതാമന്‍ രാജാവ്‌. ഒരു പിതാവിന് തന്റെ മകന് നല്‍കാവുന്നതിലും വെച്ച് ഏറ്റവും നല്ല ഉപദേശം നല്‍കിയതിനാലാണ് അദ്ദേഹം ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. “നിന്റെ ഓരോ അവയവും വെട്ടിയെറിഞ്ഞാലും, ഏതുവിധത്തിലുള്ള പീഡനങ്ങള്‍ സഹിക്കേണ്ടി വന്നാലും, അറിഞ്ഞുവെച്ചുകൊണ്ട് മാരകപാപങ്ങള്‍ക്ക് അടിമയാകരുത്‌” എന്നാണ്‌ അദ്ദേഹം തന്റെ മകന് നല്‍കിയ ഉപദേശം. തന്റെ തത്വങ്ങളെക്കാളും, വിശ്വാസത്തേക്കാളും വലുതായി മറ്റൊന്നുമില്ലെന്ന് ലൂയിസിനറിയാമായിരുന്നു. ഭൗതീകവിജയങ്ങളുടെ പിറകെ പായാതെ എന്ത് വിലകൊടുത്തും തന്റെ മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുവാന്‍ അദ്ദേഹം തന്റെ മകനെ പഠിപ്പിച്ചു. #{red->n->n->വിശുദ്ധ ലൂയിസ് ഒമ്പതാമന് നല്‍കുവാനുള്ള സന്ദേശം: }# സ്വന്തം മക്കള്‍ക്ക്‌ മഹത്തായ ഉപദേശങ്ങള്‍ നല്‍കുവാന്‍ തീക്ഷ്ണതയുള്ളവരായിരിക്കണം. പ്രത്യേകിച്ചു മക്കള്‍ക്ക് പാപത്തില്‍ നിന്നു അകന്ന്‍ കഴിയുവാനുള്ള മാര്‍ഗ്ഗ നിര്‍ദേശം എപ്പോഴും നല്‍കണം. 5. #{blue->none->b-> വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ‍}# ദശലക്ഷകണക്കിനാളുകളുടെ ആത്മീയ പിതാവായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ. കുട്ടികള്‍, വിവാഹം, ലൈംഗീകത എന്നിവയെക്കുറിച്ച് മനോഹരമായ സന്ദേശങ്ങള്‍ അദ്ദേഹം നിരവധി തവണ നല്‍കിയിട്ടുണ്ട്. സകലമാന ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പിതൃതുല്ല്യമായ സ്നേഹം, അവരുമായി ചിലവഴിക്കുവാന്‍ സമയം കണ്ടെത്തിയതും പിതൃത്വത്തിന്റെ പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ്. #{red->n->n->വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പക്ക് നല്‍കുവാനുള്ള സന്ദേശം: }# കുട്ടികള്‍ക്ക് ഒരു പിതാവിന് മാത്രം നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വിലപിടിച്ച സമ്മാനങ്ങളിലൊന്നാണ് അവരോടൊപ്പം ചിലവഴിക്കുന്ന സമയം. 6. #{blue->none->b->കെവുറീനിലെ വിശുദ്ധ ശിമയോന്‍ ‍}# ഒന്നാം നൂറ്റാണ്ടില്‍ തന്റെ ജീവിതമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട് ജെറുസലേമിലേക്ക് പോകുന്നവഴിക്ക് തെരുവില്‍ ജനം തടിച്ചുകൂടി നില്‍ക്കുന്നത്‌ കണ്ട് യാത്ര നിര്‍ത്തുമ്പോള്‍ ശിമയോനു അറിയില്ലായിരുന്നു തന്നെ കാത്തിരിക്കുന്ന ദൗത്യം. യേശു കുരിശും വഹിച്ചു കൊണ്ട് വരുന്നതാണ് ശിമയോന്‍ കാണുന്നത്. കുരിശു വഹിക്കുവാന്‍ കഴിയാതെ യേശു തളര്‍ന്നു വീഴുമ്പോള്‍ ആ കുരിശു ചുമക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചത് ശിമയോനാണ്. ഇക്കാര്യം നമ്മള്‍ കുരിശിന്റെ വഴിയില്‍ സ്മരിക്കുന്നുണ്ടല്ലോ. ആ അനുഭവം ശിമയോന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ശിമയോന്‍ യേശുവിന്റെ അനുയായിയായി മാറി. ശിമയോന്‍ തന്റെ മകനായ റൂഫസിനോട് സംഭവിച്ചതെല്ലാം വിവരിക്കുകയും അവനെ ഒരു നല്ല ക്രൈസ്തവ വിശ്വാസിയാക്കി വളര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം റൂഫസ്സും തന്റെ പിതാവിനൊപ്പം വിശുദ്ധ പദവിയിലേക്കുയര്‍ന്നു. #{red->n->n->വിശുദ്ധ ശിമയോന് നല്‍കുവാനുള്ള സന്ദേശം: }# നമ്മുടെ വിശ്വാസം നമുക്കെത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് കുട്ടികള്‍ക്ക്‌ പറഞ്ഞു കൊടുക്കുക. 7. #{blue->none->b->വിശുദ്ധ തോമസ്‌ മൂര്‍ ‍}# പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ തോമസ്‌ മൂര്‍ നാല് കുട്ടികളുടെ പിതാവായിരുന്നു. ഹെന്‍റി എട്ടാമന്റെ ഭരണകാലത്ത്‌ ഇംഗ്ലണ്ടിന്റെ ചാന്‍സിലര്‍ ആയിട്ടായിരുന്നു അദ്ദേഹം സേവനം ചെയ്തിരുന്നത്. ഹെന്‍റി തന്റെ ഭാര്യയെ ഉപേക്ഷിച്ച് കാമുകിയായ ആനി ബോളിനെ വിവാഹം ചെയ്യുവാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ തോമസ്‌ മൂര്‍ മാത്രമായിരുന്നു അതിന് തന്റെ അംഗീകാരം നല്‍കാതിരുന്നത്. അദ്ദേഹം സത്യവിശ്വാസത്തിന് വേണ്ടി നിലക്കൊണ്ടു. ഒരു ഭര്‍ത്താവും, പിതാവുമെന്ന നിലയില്‍ അദ്ദേഹം വിവാഹത്തിന്റെ പവിത്രതക്കും, കുടുംബബന്ധത്തിനും വേണ്ടി തന്റെ അവസാന ശ്വാസം വരെ പൊരുതി. ഇക്കാരണത്താല്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയാണ് ചെയ്തത്. #{red->n->n->വിശുദ്ധ തോമസ്‌ മൂറിന് നല്‍കുവാനുള്ള സന്ദേശം: }# സ്വന്തം കുടുംബത്തിന്റെ സംരക്ഷണാര്‍ത്ഥം ഒരു പിതാവിന് പലപ്പോഴും തന്റെ വിശ്വാസത്തിലൂന്നിയ ഒരു നിലപാടെടുക്കേണ്ടി വരും. പതറാതെ സത്യ വിശ്വാസത്തിനു വേണ്ടി നിലകൊള്ളുക എന്നതാണ് പരമ കര്‍ത്തവ്യം എന്നു തിരിച്ചറിയുക. 8. #{blue->none->b-> ഫ്രാന്‍സ്‌ ജാജെര്‍ സ്റ്റാട്ടര്‍ ‍}# 1907-ല്‍ ഓസ്ട്രിയയില്‍ ജനിച്ച ഫ്രാന്‍സിന് തന്റെ യഥാര്‍ത്ഥ പിതാവാരെന്നറിയില്ലായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം മറ്റുള്ളവരുടെ മുന്നില്‍ ഏറെ തഴയപ്പെട്ടിരിന്നു. അദ്ദേഹത്തിന് നാല് പെണ്‍മക്കള്‍ ഉണ്ടായി. 1938-ല്‍ ജര്‍മ്മന്‍ നാസികള്‍ ഓസ്ട്രിയയിലെ അദ്ദേഹത്തിന്റെ പട്ടണം ജര്‍മ്മന്‍ അധീശത്വവുമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ നാസികള്‍ക്കെതിരായി വോട്ട് ചെയ്തത് അദ്ദേഹം മാത്രമാണ്. നിര്‍ബന്ധിത പട്ടാളസേവനത്തിനായി ജര്‍മ്മന്‍ ആര്‍മിയില്‍ ചേര്‍ത്തപ്പോള്‍ അദ്ദേഹം യുദ്ധം ചെയ്യുവാന്‍ വിസമ്മതിച്ചുകൊണ്ട് തന്റെ ചെറുത്തുനില്പ് തുടര്‍ന്നു. ഇക്കാരണത്താല്‍ നാസികള്‍ അദ്ദേഹത്തെ വധിച്ചു. ഫ്രാന്‍സിന്റെ പിതൃത്വവും ജീവിതാനുഭവവുമായിരിക്കണം തന്റെ വിശ്വാസങ്ങള്‍ക്കും നിലപാടുകള്‍ക്കും വേണ്ടി മരണം വരിക്കുവാന്‍ പോലും അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന്‍ പറയപ്പെടുന്നു. തന്റെ പെണ്‍മക്കള്‍ക്ക്‌ ഒരു പിതാവിന് നല്‍കുവാന്‍ പറ്റിയ ഇതിലും നല്ല ഉദാഹരണം മറ്റെന്താണുള്ളത് ? #{red->n->n->വിശുദ്ധ ഫ്രാന്‍സിന് നല്‍കുവാനുള്ള സന്ദേശം: }# നമ്മള്‍ മക്കള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചുള്ള നീതിപുലര്‍ത്തുന്ന ജീവിതമാണോ നാം നയിക്കുന്നത്, അതോ കേവലം ഉപദേശം കൊടുത്ത് നമ്മള്‍ വിപരീത പ്രവര്‍ത്തിയാണോ ചെയ്യുന്നത്? നമ്മുടെ മക്കള്‍ നമ്മള്‍ ചെയ്യുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനോടു നീതി പുലര്‍ത്തുക. 9. #{blue->none->b-> വിശുദ്ധ അഗസ്റ്റിന്‍ ‍}# ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ അഗസ്റ്റിന് തന്റെ കാമുകിയില്‍ നിന്നും ഒരു പുത്രന്‍ ജനിച്ചിരുന്നു. അഡിയോഡാറ്റസ് എന്ന് പേരായ ആ മകനായിരുന്നു അവന്റെ സകലവും. അഗസ്റ്റിന്‍ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ലെങ്കിലും തന്റെ മകനെ എപ്പോഴും തനിക്കൊപ്പം ചേര്‍ത്ത് പിടിച്ചു. നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് അഗസ്റ്റിന്‍ ഒറ്റക്ക് തന്റെ മകനെ സംരക്ഷിച്ചത്. പിന്നീട് അഗസ്റ്റിനും മകന്‍ അഡിയോഡാറ്റസും ഒരുമിച്ചു ജഞാനസ്നാനം സ്വീകരിച്ചു. #{red->n->n->വിശുദ്ധ അഗസ്റ്റിന് നല്‍കുവാനുള്ള സന്ദേശം: }# വിവാഹ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഒരു പുരുഷന്‍ തന്നെതന്നെ മനസ്സിലാക്കുകയാണെങ്കില്‍, അവന് ഒരു നല്ല പിതാവായിരിക്കുവാന്‍ സാധിയ്ക്കും. 10. #{blue->none->b-> തൊഴിലാളിയായ വിശുദ്ധ യൗസേപ്പ് ‍}# വിശുദ്ധ ഗ്രന്ഥത്തിലെ തിരുപ്പിറവിയെ കുറിച്ചുള്ള ആമുഖത്തില്‍ വിശുദ്ധ യൗസേപ്പിതാവ് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ ഈ പുണ്യാത്മാവിനെ കുറിച്ച് നമുക്കറിവുള്ളു. ഒരു പ്രായം ചെന്ന ആളായിരുന്നു വിശുദ്ധ ഔസേപ്പിതാവെന്നാണ് ഒരു ഐതിഹ്യം പറയുന്നത്. മറ്റൊരു ഐതിഹ്യമനുസരിച്ച് യുവാവായ ഒരു ആശാരിപ്പണിക്കരനായിരുന്നു വിശുദ്ധ ഔസേപ്പിതാവ്‌. എങ്ങനെയാണെങ്കിലും രക്ഷകനായ മകനില്‍ വളരെ സന്തോഷവാനായിരുന്നു അദ്ദേഹം. വിശുദ്ധനൊരു യുവാവായിരുന്നുവെങ്കില്‍ ഒരു നല്ല പിതാവാകുവാനുള്ള അദ്ദേഹത്തിന്റെ ത്യാഗം വിലമതിക്കാനാവാത്തതാണ്. മനുഷ്യ ദൃഷ്ട്ടിയില്‍ തന്റേതല്ലാത്ത മകനുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്ത അദ്ദേഹം ആ കുട്ടിയെ നല്ലനിലയില്‍ വളര്‍ത്തുവാനായി സ്വന്തമായി ഒരു മകന് ജന്മം നല്‍കുവാന്‍ പോലും ശ്രമിച്ചില്ല. വളര്‍ത്തച്ചന്‍മാര്‍ പലപ്പോഴും യഥാര്‍ത്ഥ പിതാക്കന്‍മാരേക്കാള്‍ നല്ലവരായിരിക്കുമെന്നു വിശുദ്ധ ഔസേപ്പിതാവ്‌ നമുക്ക്‌ കാണിച്ചു തരുന്നു. കുട്ടികളെ വളര്‍ത്തുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് ബഹുമാനാര്‍ഹമാണ്. #{red->n->n->പിതാക്കന്‍മാര്‍ക്കായി വിശുദ്ധ ഔസേപ്പിതാവിന് നല്‍കുവാനുള്ള സന്ദേശം: }# എന്തൊക്കെ വിഷമതകളുണ്ടെങ്കിലും നമ്മുടെ കുടുംബത്തോടൊപ്പം നില്‍ക്കുക. ഓരോ വിശുദ്ധരുടെയും ജീവിതത്തിലൂടെ കടന്നു പോകുകയായിരിന്നു നാം. ഓരോരുത്തരും നല്‍കുന്ന സന്ദേശം ഒന്ന്‍ ഒന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ മക്കളെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ത്തുവാന്‍ ഈ വിശുദ്ധര്‍ നല്‍കിയ മാതൃകയെ നമ്മുക്ക് പിഞ്ചെല്ലാം. ഒപ്പം നമ്മുടെ മക്കളുടെ വിശുദ്ധമായ ഭാവിക്കായി ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യാം.
Image: /content_image/Mirror/Mirror-2018-02-01-13:13:10.jpg
Keywords: