Contents
Displaying 6751-6760 of 25125 results.
Content:
7060
Category: 18
Sub Category:
Heading: അതിരമ്പുഴ തിരുനാളിലെ ഗുണ്ടാവിളയാട്ടത്തില്‍ പ്രതിഷേധിച്ച് റാലി
Content: അതിരമ്പുഴ: തിരുനാള്‍ ദിനത്തില്‍ അതിരമ്പുഴയിലുണ്ടായ ഗുണ്ടാവിളയാട്ടത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ റാലി നടന്നു. നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആളുകള്‍ അണിനിരന്ന റാലി ഇന്നലെ വൈകുന്നേരം അതിരമ്പുഴ പള്ളിയില്‍ നിന്നാണു റാലി ആരംഭിച്ചത്. പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കു ശേഷം ആരംഭിച്ച റാലിയില്‍ മുദ്രാവാക്യങ്ങളോ അനൗണ്‍സ്‌മെന്റുകളോ ഉണ്ടായിരുന്നില്ല. തികച്ചും ശാന്തമായി നടന്ന റാലി അതിരന്പുഴയുടെ വികാരം പ്രകടിപ്പിക്കുകയായിരുന്നു. വികാരി ഫാ.സിറിയക് കോട്ടയില്‍ നയിച്ച റാലിക്ക് അസിസ്റ്റന്റ് വികാരിമാരായ ഫാ.ജെറിന്‍ തോട്ടക്കാട്ടുകാലായില്‍, ഫാ.ജസ്റ്റിന്‍ വഞ്ചിക്കല്‍, ഫാ.തോമസ് കാഞ്ഞിരത്തുംമൂട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മനുഷ്യ സാഹോദര്യത്തിനു പേരുകേട്ട അതിരന്പുഴയില്‍ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന സംഭവ വികാസങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. അതിരന്പുഴ ജനാവലിയുടെ ഈ ഹൃദയ വികാരം പ്രകടമാക്കുക എന്നതായിരുന്നു റാലിയുടെ ലക്ഷ്യമെന്ന് വികാരി ഫാ. സിറിയക് കോട്ടയില്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റാലിയില്‍ പങ്കെടുത്തു. റാലിക്കു ശേഷം ചെറിയ പള്ളിയില്‍ പ്രാര്‍ഥനാ ശുശൂഷ നടത്തിയാണ് പ്രതിഷേധ പരിപാടി അവസാനിപ്പിച്ചത്.
Image: /content_image/India/India-2018-02-05-04:22:26.jpg
Keywords: പ്രതിഷേ

7061
Category: 18
Sub Category:
Heading: ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര കണ്‍വെന്‍ഷന്‍ ഏഴു മുതല്‍
Content: മാവേലിക്കര: ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര കണ്‍വെന്‍ഷന്‍ ഏഴുമുതല്‍ 11 വരെ വൈകുന്നേരം 5.45നു നടയ്ക്കാവ് ജോര്‍ജിയന്‍ മൈതാനത്തു നടക്കും. ഏഴിനു വൈകുന്നേരം ആറിനു നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളില്‍ ബസലേല്‍ റമ്പാന്‍, ഫാ.ഷിബു ടോം വര്‍ഗീസ്, പ്രഫ. സാം വി. ഡാനിയേല്‍, ഫാ.വര്‍ഗീസ് വര്‍ഗീസ് മീനടം എന്നിവര്‍ വചന പ്രഘോഷണം നടത്തും. ഒന്‍പതിനു രാവിലെ 10നു ഭദ്രാസന മര്‍ത്ത മറിയം വനിത സംഗമം ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ് ഉദ്ഘാടനം ചെയ്യും. ഫാ.ജേക്കബ് ജോണ്‍ കല്ലട അധ്യക്ഷത വഹിക്കും. 10നു ഉച്ചയ്ക്കു 2.30നു യുവജന, വിദ്യാര്‍ഥി സമ്മേളനം ഫാ.ഗീവര്‍ഗീസ് മേക്കാട്ട് ഉദ്ഘാടനം ചെയ്യും. 11നു ഉച്ചയ്ക്കു രണ്ടിനു ഭദ്രാസന സണ്‍ഡേസ്‌കൂള്‍ അധ്യാപക വിദ്യാര്‍ഥി സംഗമവും ബാലസമാജം പ്രവര്‍ത്തന ഉദ്ഘാടനവും അലക്‌സിയോസ് മാര്‍ യൗസേബിയോസ് നിര്‍വഹിക്കും. ഫാ. മാത്യു വി. തോമസ് അധ്യക്ഷത വഹിക്കും. വൈകുന്നേരം ആറിനു കണ്‍വെന്‍ഷന്‍ സമാപനം.
Image: /content_image/India/India-2018-02-05-04:46:46.jpg
Keywords: ഓര്‍ത്ത

7062
Category: 18
Sub Category:
Heading: യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനം കൊച്ചിയില്‍
Content: പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാ ദിനാചരണവും വിശ്വാസ പ്രഖ്യാപന സമ്മേളനവും 18-ാം തീയതി ഉച്ചകഴിഞ്ഞ് 3.00 മണിയ്ക്ക് എറണാകുളം കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള പരി.ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ നഗറില്‍ വച്ച് നടക്കും. സമ്മേളനത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും, വൈദീകരും, മുഴുവന്‍ ദൈവാലയങ്ങളിലെയും വിശ്വാസികളും സംബന്ധിക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന പള്ളി പ്രതിനിധിയോഗത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപ നല്‍കി. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ രക്ഷാധികാരിയും, പരി.എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ചെയര്‍മാനായും, സഭയിലെ മെത്രാപ്പോലീത്താമാര്‍ വൈസ് ചെയര്‍മാന്‍മാരായും , വൈദീക ട്രസ്റ്റി വന്ദ്യ മത്തായി പൂവന്തറ കോറെപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്ജ് മാത്യു തെക്കേത്തലയ്ക്കന്‍ എന്നിവരെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തിട്ടുണ്ട്.
Image: /content_image/India/India-2018-02-05-05:00:56.jpg
Keywords: യാക്കോബാ

7063
Category: 1
Sub Category:
Heading: ഫെബ്രുവരി 23ന് ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി 23ന് ലോകസമാധാനത്തിനായി പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവഴിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വലിയനോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഫെബ്രുവരി 23ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനം നല്‍കിയത്. അക്രമവും അരക്ഷിതാവസ്ഥയും തുടരുന്ന റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സമാധാനത്തിനായുള്ള പരിശ്രമത്തില്‍ മറ്റു സഭാ വിശ്വാസികളെയും ഇതരമതസ്ഥരയെും സ്വാഗതം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. സ്വര്‍ഗ്ഗസ്ഥനായ പിതാവ് കണ്ണുനീരിലൂടെ കടന്നു പോകുന്ന, നിലവിളിക്കുന്ന സമൂഹത്തിന്റെ വിതുമ്പല്‍ കേള്‍ക്കുന്നുണ്ട്. പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ, അക്രമത്തോടും സംഘര്‍ഷത്തോടും 'നോ' പറയാന്‍കൂടി തയാറാകണം. ലോകം മുഴുവന്‍ സംഘര്‍ഷ നിഴലിലാണ്. സമാധാനത്തിനായി തനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് എല്ലാവരും സ്വന്തം മനഃസാക്ഷിയോടു ചോദിക്കണം. ഇത് ദൈവത്തിന് മുന്നില്‍ ബോധിപ്പിക്കേണ്ടി വരും. അക്രമത്തെ തള്ളിപ്പറയണം. അക്രമത്തിലൂടെ നേടിയെടുക്കുന്ന ജയം കപടമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 23നു റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടിയും പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു.
Image: /content_image/News/News-2018-02-05-05:28:46.jpg
Keywords: പാപ്പ

7064
Category: 24
Sub Category:
Heading: "എത്ര സമുന്നതം പുരോഹിത നീ ഭരമേറ്റ വിശിഷ്ട സ്ഥാനം"
Content: 2017ന്റെ അവസാനത്തിലും 2018ന്റെ ആരംഭത്തിലുമായി ഏകദേശം 400റോളം നവവൈദികർ കേരള കത്തോലിക്കാ സഭയിലേക്കു ജനിച്ചു വീണ പുണ്യ നിമിഷങ്ങൾ ആയിരുന്നു. ഈ ദിവസങ്ങളിൽ അവർ തങ്ങളുടെ പുതിയ അജപാലന കർമ്മ മേഖലകളായ ഇടവകകളിലേക്ക് കൊച്ചച്ചൻമാരായി തങ്ങളുടെ ജീവിതം തുടങ്ങുകയാണല്ലോ, അവർക്കായി ഒരു കുറിപ്പ് എഴുതാമെന്ന് വിചാരിച്ചു. പ്രിയ വൈദിക സഹോദരന്മാരെ, നീണ്ട പത്തു പതിനാല് വർഷത്തെ പ്രാർത്ഥനയുടെയും, പരിശ്രമത്തിന്റെയും, പ്രതീക്ഷയുടെയും, ഫലമായി നിങ്ങൾ കർത്താവിന്റെ അഭിഷിക്തരായി പുതിയ ഇടവകകളിലേക്ക് കൊച്ചച്ചനായി പോകുമ്പോൾ, ദൈവത്തോടുള്ള നിന്റെ സ്നേഹത്തിന്റെ മുൻപിൽ മറ്റെല്ലാ സ്നേഹവും നിഷ്ഫലമാകട്ടെ എന്നും... അപരന് അനുഗ്രഹമായി നിന്റെ നാവും... ആശീർവാദമായി നിന്റെ കരങ്ങളും ഉയരട്ടെ... നിന്റെ ശരീരം പൗരോഹിത്യത്തിന്റെ നിറംമങ്ങാത്ത തിരുവസ്ത്രത്താൽ പൊതിയപ്പെട്ട് മരണം വരെ നിന്റെ പ്രവർത്തികൾ എല്ലാം വിശുദ്ധിയിൽ സൂക്ഷിക്കാൻ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു. ദൈവത്തിന് വേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ നീ മാറ്റി വെക്കുമ്പോൾ നിനക്ക് ലഭിക്കുന്ന ഏറ്റവും ശ്രഷ്ഠമായ പ്രതിഫലം, ക്രിസ്തു സ്വർഗത്തിന്റെ താക്കോൽ പത്രോസിനു കൊടുത്ത ഉറപ്പാണ്. "നീ ഭൂമിയിൽ കെട്ടുന്നതെല്ലാം, സ്വർഗത്തിലും കേട്ടപ്പെടും, നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെടും" (മത്തായി 16:19- 20. ഇതിൽ കൂടുതൽ എന്ത് പ്രതിഫലമാണ് നിനക്ക് ലഭിക്കേണ്ടത്. ബ്രസീലീയൻ നോവലിസ്റ്റ് പൗലോ കൊയ്‌ലോ പറഞ്ഞു വെച്ചത് പോലെ, "ഉറയിൽ നിന്ന് വാളുരാതെ തന്റെ ശക്തി തെളിയിക്കുന്നവൻ ആണ് പുരോഹിതൻ". നിന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾക്ക് മാരകായുധങ്ങളെക്കാൾ ശക്തിയുണ്ട്. ആ വാക്കുകൾ നിന്റെ ഗുരുവിന്റെ അധികാരത്തോടെ ആയതിനാൽ ദൈവം അത് നിറവേറ്റും. വിവേകത്തോടെ, അവന്റെ വചനത്തിന്റെ ശക്തിയാൽ നീ പ്രവർത്തിക്കുക. അവൻ പരീക്ഷിക്കപ്പെട്ടത് പോലെ നീയും പരീക്ഷിക്കപ്പെടും. വചനം പറയുന്നത് പോലെ "പിശാച് പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച് നിശ്ചിത കാലത്തേക്ക് അവനെ വിട്ടു പോയി"(ലുക്കാ 4-13) എന്നുവെച്ചാൽ അവൻ വീണ്ടും വരുമെന്നർഥം. നീ ആ പ്രലോഭനങ്ങളെ എല്ലാം അതിജീവിച്ചു വിശുദ്ധിയിൽ നടന്നാൽ നി ആയിരിക്കുന്ന ദേശം മുഴുവൻ വിശുദ്ധമാകും. എന്നാൽ നീ പ്രലോഭനത്തിൽ വീണു പോയാൽ ആ ദേശം മുഴുവന്റെയും കണ്ണീരിനു നീ കാരണമാകും. പ്രലോഭനമായ പിശാച് നിന്നെ നശിപ്പിക്കുവാൻ പണമായും, പദവിയായും, പെണ്ണായും നിന്നെ വലയം ചെയ്യും, "ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു" എന്ന കർതൃവചനം നിനക്ക് ശക്തിയാകട്ടെ. നിന്റെ ആത്മീയ ജീവിതത്തിന്റെ മരുഭൂമിയിൽ പ്രലോഭനങ്ങൾ മണൽ കാറ്റ് പോലെ എപ്പോഴും വീശി കൊണ്ടേയിരിക്കും... എന്തിനാടാ ചക്കരെ നീ അച്ചൻ പട്ടത്തിനു പോയത് എന്ന് ചോദിച്ചു പലരും വരും... അവർക്കു കൊടുക്കേണ്ട മറുപടി എന്താണെന്നു അറിയാമല്ലോ അല്ലെ...! ചങ്കുറപ്പോടെ പറയണം, "പോയതല്ലെടി പെണ്ണേ, വിളിച്ചതാണ് പ്രണയം തന്നെയായ ദൈവം..."എന്ന്. നീ എല്ലാവരെയും പ്രണയിച്ചോളു ആരെയും സ്വന്തമാക്കാൻ ശ്രമിക്കരുത്... ഒരു പുരോഹിതനും ആരുടെയും സ്വന്തമല്ല, എന്നാൽ ഒരു ദേശത്തായിരിക്കുമ്പോൾ ആരുടെയൊക്കെയോ സ്വന്തമാണ് താനും.... ഒരു പുരോഹിതനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ, പ്രണയിക്കാൻ ആഗ്രഹിക്കുന്നവൾ, തേടുന്നത് അവന്റെ ഹൃദയത്തിൽ ഒരു ഇടമാണ്, അവളുടേത് മാത്രമായിട്ടൊരു ഇടം...അതിനു നീ അനുവദിക്കരുത്. ഫ്രാൻസിസിന്റെയും ക്ലാരയുടെയും നിഷ്കളങ്കമായ പ്രണയത്തിന്റെ ഒരു കഥയുണ്ട്... ഫ്രാൻസിസും ക്ലാരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില കുശുകുശുപ്പുകൾ ഒരവസരത്തിൽ ഉയർന്നു വന്നു... അതിൽ ചിലതു ഫ്രാൻസീസിന്റെ ചെവിയിലും എത്തി. സിസ്റ്റർ, അവർ നമ്മെക്കുറിച്ച് എന്താണ് പറയുന്നതെന്നു കേട്ടുവോ..?ക്ലാരക്ക് മറുപടി പറയാനായില്ല, തന്റെ ഹൃദയം നിലച്ചതുപോലെ അവൾക്കു തോന്നി. ഒരു വാക്ക് ഉച്ചരിച്ചാൽ കരഞ്ഞു പോകും. നാം പിരിയേണ്ടിരിക്കുന്നു ഫ്രാൻസീസ് കൂട്ടിചേർത്തു. സിസ്റ്റർ പൊയ്ക്കോളൂ, ഇരുട്ടു വീഴും മുൻപ് മഠത്തിലെത്താം. ഞാനും പുറകെ ഉണ്ടാകും തനിച്ച്, ദൈവം എനിക്ക് നൽകിയ നിർദ്ദേശം അതാണ്. ക്ലാര വഴിമദ്ധ്യേ തളർന്നു വീണു. അല്പസമയത്തിന് ശേഷം എണിറ്റു മുന്നോട്ടു നടന്നു. തിരിഞ്ഞു നോക്കാതെ... പാത ഒരു വനത്തിലേക്ക് നീണ്ടു.... പെട്ടന്ന് ക്ലാരക്ക് നിയന്ത്രണം നഷ്ടമായി അവൾ ഏതാനും നിമിഷം കാത്തുനിന്നു. "നാം ഇനി എന്നു കാണും ഫാദർ?" അവൾ ചോദിച്ചു, "പനിനീർ പൂക്കളെ വിരിയിക്കുന്ന വേനൽക്കാലമെത്തുമ്പോൾ" അവൻ മറുപടി പറഞ്ഞു, അപ്പോൾ അവിടെ അത്ഭുതം സംഭവിച്ചു. മഞ്ഞുപുതച്ചു കിടന്ന പ്രദേശമാകെ ആയിരക്കണക്കിന് പൂക്കൾ വിടർന്നു. ക്ലാര പൂക്കളിറുയെടുത്തു ഒരു പൂച്ചെണ്ടുണ്ടാക്കി ഫ്രാൻസിസിനു സമ്മാനിച്ചു. അതിനു ശേഷം ഫ്രാൻസീസും ക്ലാരയും വേർപിരിഞ്ഞിട്ടില്ലയെന്നു ഐതീഹ്യം കൂട്ടിചേർക്കുന്നു. ഐതീഹ്യത്തിന്റെ പ്രതീകാത്മക ഭാഷ നമ്മെ വശീകരിക്കും. പക്ഷേ അത് വെളിപ്പെടുത്തുന്നത്, അവരുടെ സ്നേഹത്തിന്റെ സ്ഥായിഭാവമാണ്. ക്ലാരയും, ഫ്രാൻസിസും വേർപിരിഞ്ഞില്ല എന്നതിനർത്ഥം ഒരേ സുവിശേഷ ദൗത്യത്തിൽ അവർ ഐക്യപെട്ടിരുന്നു എന്നാണ്. അവർക്കുപരിയായും അവരിൽക്കവിഞ്ഞും മൂന്നാമതൊരു യഥാർത്ഥയുമായി അവർ ഗാഢമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ക്ലാരയെ സ്വന്തമാക്കാതെ ജീവിത അവസാനം വരെ പ്രണയിച്ച വിശുദ്ധ ഫ്രാൻസിസ്നെ പോലെ നിന്റെ ജീവിതം വിശുദ്ധവും നിഷ്കളങ്കവുമായ ദൈവസ്നേഹത്താൽ നിറയട്ടെ. ഇനി കുറ്റം കണ്ടുപിടിക്കാൻ വേണ്ടി മാത്രം കുറച്ചുപേർ ഉണ്ടാവും... നീളൻ പ്രസംഗങ്ങൾ ജനങ്ങളെ ബോറഡിപ്പിക്കുന്നു. ചെറു പ്രസംഗം തയ്യാറെടുപ്പിന്റെ അഭാവം വെളിപ്പെടുത്തുന്നു. ഒരു കാർ സ്വന്തമായുള്ള അച്ചൻ ആഡംബര പ്രിയനും സ്വന്തമായി വാഹനം ഇല്ലാത്തച്ചൻ പിശുക്കനുമാണ്. ഭവനസന്ദർശനം നടത്തുന്ന അച്ചൻ സഞ്ചാരപ്രിയനാണ്; മടിയന്മാർ ഭവനസന്ദർശനം ഒഴിവാക്കുന്നു. പള്ളിയിൽ സംഭാവനക്കാര്യം പറഞ്ഞാൽ പിരിവുകാരൻ; അല്ലെങ്കിൽ ഇടവകയുടെ വികസനത്തിന് എതിരുനിൽക്കുന്ന പിന്തിരിപ്പൻ. നീണ്ട കുമ്പസാരം ശരിയല്ല; ചുരുങ്ങിയ കുമ്പസാരം വിശ്വാസിയുടെ അനുതാപത്തിനുള്ള അവസര നിഷേധമാണ്. മുതിർന്നവരോട് പ്രിയം കാണിക്കുന്ന വൈദികൻ പഴഞ്ചനും യുവാക്കളുടെ സുഹൃത്തായ വൈദികൻ അടിച്ചുപൊളിക്കാരനുമാണ്. ഫെയ്‌സ്ബുക്കിൽ, വാട്സാപ്പിൽ അംഗമായാൽ, 'അച്ചന്മാർക്ക് ഇതൊക്കെവേണോ' എന്ന പരാതി; അല്ലെങ്കിൽ അച്ചൻ 'അപ്‌ഡേറ്റ്ഡ്' അല്ല എന്ന പരിഭവം. ഈ വിധമുള്ള കമന്റുകൾ പുഞ്ചിരിയോടെ നേരിടാനും എല്ലാവരോടും ക്ഷമിച്ച് അവരെ സ്‌നേഹിക്കുവാനും ഒരു വൈദികനയാ എനിക്കും നിനക്കും കഴിയണം. അർപ്പിക്കപ്പെടുന്ന ദിവ്യബലിയിലൂടെ പിതാവിന്റെ നിരന്തര പ്രീതിയ്ക്ക് പാത്രമായി ജീവിക്കാം. സ്വർഗീയ തീർത്ഥയാത്രയിലെ പഥികരായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പിന്നിൽ നമുക്ക് അണിചേരാം. നി ഉയർത്തുന്ന കാസയിലെ തിരുരക്തത്തോട് നിന്റെ ജീവരക്തവും കലരുമ്പോഴാണ് ഓരോ ബലിയർപ്പണം പൂർണ്ണമാകുന്നത്... വിശ്വസം പരിപാലിക്കാൻ ആരെയും ഒന്നിനെയും ഭയക്കേണ്ടതില്ല... രക്തസാക്ഷിത്വം എന്നും നസ്രായൻ്റെ ശിഷ്യരേയും സ്നേഹിതരേയും ആനന്ദിപ്പിക്കുന്നതാണ്... നിറഞ്ഞ പുഞ്ചിരിയോടെ അധരങ്ങളിൽ ദൈവ സ്തുതി കീർത്തനങ്ങളോടെ മരണത്തിലേക്ക് സധൈര്യം ഇറങ്ങി പോയ ധീരരുടെ ജീവിതം കേട്ട് വളർന്നവരാണ് നമ്മൾ. ആറടി മണ്ണിൽ വീണുടഞ്ഞ് തീരുന്നതല്ല ജീവിതമെന്ന് ഗുരു പഠിപ്പിച്ചതുകൊണ്ട് ഭയമൊട്ടും ഇല്ലതാനും...കുരിശിൽ കിടക്കുന്ന ഗുരുവിൻ്റെ ഹൃദയത്തിൻ്റെ ആഴം ശത്രുക്കൾ കുന്തമുന കൊണ്ട് പരിശോദിക്കുമ്പോഴും പ്രാർത്ഥനയുടെ മന്ത്രണങ്ങളാണ് ചുടുചോരയോടൊപ്പം വായുവിൽ അലിഞ്ഞത്... അത് നിരന്തരം ഓർക്കുന്നതുകൊണ്ടാണ് ആത്മമിത്രത്തിന് വേണ്ടിയെന്ന പോലെ സഹോദരരെ നിങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നത്. ഞങ്ങളെ തേടുന്നവരുടെ കനത്ത കാലൊച്ചകൾ ഞങ്ങളുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്.... മരണ രഥചക്രങ്ങൾ ഭൂഖണ്ഡങ്ങൾ താണ്ടിയിറങ്ങുന്നത് ഞങ്ങൾ അറിയുന്നു... ഒരു പാട് ധീര രക്തസാക്ഷികൾ ഞങ്ങളെ ധൈര്യപെടുത്തുന്നു... ഒപ്പം ടോം അച്ചനും.... ഫാ. ഷാക് ഹാമലിൻ്റെ മുറിഞ്ഞ് വീണ ശിരസ്സ് എന്നെയും നിന്നെയും പ്രചോദിപ്പിക്കണം, ഈ ബലിജീവിതം തുടരാൻ... മൂനകൂർപ്പിച്ച ആയുധങ്ങളുമായ് മനസാക്ഷി മരവിച്ച മനസ്സുമായ് ക്രിസ്തുവിൻ്റെ പ്രിയപ്പെട്ടവരെ തേടിയലയുന്നവരേ... ലോകത്തെമ്പാടുമുള്ള ദൈവാലയങ്ങളിൽ നാളെയും ബലിയർപ്പണമുണ്ട്.. കവാടം തുറന്ന് തന്നെ കിടക്കും, നിങ്ങൾക്ക് സ്വാഗതം... അവിടത്തെ ഹിതമെങ്കിൽ തിരുരക്തത്തോടൊപ്പം ജീവരക്തവും കലരട്ടെ.. ബലിപൂർത്തിയാകട്ടെ, ഇത് നിങ്ങൾക്ക് വേണ്ടി മുറിക്കപ്പെട്ട ശരീരമാണ് ചിന്തപ്പെട്ട രക്തമാണ് എന്ന ബലിമൊഴി ഭൂമിയിൽ നിറയട്ടെ... എല്ലാ പുരോഹിതർക്കുവേണ്ടി നിങ്ങളും പ്രാർത്ഥിക്കുമല്ലോ.... സസ്നേഹം, പ്രാര്‍ത്ഥനകളോടെ, ഫാ. അനീഷ് കരിമാലൂർ originally published on 5.2.2018
Image: /content_image/SocialMedia/SocialMedia-2018-02-05-06:19:33.jpg
Keywords: പൗരോഹിത്യ, തിരുപട്ട

7065
Category: 1
Sub Category:
Heading: ഫുട്ബോള്‍ ലീഗിനുശേഷം വചനപ്രഘോഷണ രംഗത്തേക്ക് കടക്കുമെന്നു അമേരിക്കൻ താരം
Content: ന്യൂയോര്‍ക്ക്: നാഷ്ണല്‍ ഫുട്ബോള്‍ ലീഗിന് ശേഷം വചനപ്രഘോഷണ രംഗത്തേക്ക് കടക്കുമെന്ന് വെളിപ്പെടുത്തലുമായി അമേരിക്കൻ താരം. കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫിലാഡെല്‍ഫിയാ ഈഗിള്‍സിനെ വിജയത്തിലേക്ക് നയിച്ച ക്വാര്‍ട്ടര്‍ബാക്ക് താരം നിക്ക് ഫോള്‍സാണ് പത്രപ്രവര്‍ത്തകരോട് സംസാരിക്കവേ വചനപ്രഘോഷണ രംഗത്തേക്ക് കടക്കുകയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹൈസ്കൂളില്‍ വചനപ്രഘോഷകനാകുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങികഴിഞ്ഞതായി അദ്ദേഹം പത്രപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതും, വളരുവാന്‍ കാരണമായതും ദൈവത്തിലുള്ള തന്റെ വിശ്വാസം കാരണമാണെന്ന് ഫോള്‍സ് സമ്മതിക്കുന്നു. ഭൗതീക ലോകത്തിന്റെ ഒരുപാട് പ്രലോഭനങ്ങള്‍ നേരിടേണ്ടി വരുന്ന കാലഘട്ടമാണ് ഹൈസ്കൂള്‍, മിഡില്‍ സ്കൂള്‍ കാലഘട്ടം. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികളെ വിശ്വാസത്തില്‍ മുന്നേറുവാന്‍ പ്രചോദനം നല്‍കുകയെന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരങ്ങളില്ലാത്ത സമയത്ത് തനിക്ക് തന്റെ വിശ്വാസവഴിയില്‍ മുന്നേറുവാന്‍ ഒരുപാട് സമയം ലഭിക്കുമെന്നും, എന്‍എഫ്‌എല്‍-ല്‍ നിന്നും വിരമിച്ചതിന് ശേഷം താന്‍ വിശ്വാസജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ഫോള്‍സ് കൂട്ടിച്ചേര്‍ത്തു. “ഞാന്‍ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കാറുണ്ട്, ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്, ഞാന്‍ ദൈവത്തോട് അപേക്ഷിക്കാറുണ്ട്. നമ്മളിലെ അനേകം പേര്‍ ദൈവത്തോട് അടയാളങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ അങ്ങനെയല്ല വേണ്ടത്. ദൈവം എപ്പോഴും അടയാളങ്ങള്‍ നല്‍കുകയല്ല, മറിച്ച് അവിടുന്ന് എന്നെ രൂപപ്പെടുത്തുകയാണ്, ഞാന്‍ ഏത് മേഖലയില്‍ പോയാലും ദൈവം എന്നോടൊപ്പമുണ്ടാവും, ഞാന്‍ ഫുട്ബോള്‍ കളിക്കുകയാണെങ്കിലും ആ കളിയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുംവിധം ദൈവം എന്നോടൊപ്പമുണ്ടായിരിക്കും”. ഫോള്‍സ് പറയുന്നു. അതേസമയം ഫുട്ബോളിന് ശേഷം താന്‍ ഏറ്റെടുക്കുവാന്‍ പോകുന്ന പുതിയ ദൗത്യം ഒരു വെല്ലുവിളിയാണെന്നും ഫോള്‍സ് സമ്മതിക്കുന്നുണ്ട്. ബൈബിള്‍ ശരിയായി പേപ്പറില്‍ എഴുതുവാന്‍ നമുക്ക് സാധിക്കും, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സ്വാധീനം ചെലുത്തുകയാണ് വേണ്ടത്. വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്ന തന്നെ എന്‍എഫ്‌എല്‍- ല്‍ തുടരുവാന്‍ പ്രേരിപ്പിച്ചത് തന്റെ പ്രാര്‍ത്ഥനയാണെന്നും ഫോള്‍സ് പത്രപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
Image: /content_image/News/News-2018-02-05-07:53:25.jpg
Keywords: വചന

7066

Content: ന്യൂയോര്‍ക്ക്: നാഷ്ണല്‍ ഫുട്ബോള്‍ ലീഗിന് ശേഷം വചനപ്രഘോഷണ രംഗത്തേക്ക് കടക്കുമെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ താരം. കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫിലാഡെല്‍ഫിയാ ഈഗിള്‍സിനെ വിജയത്തിലേക്ക് നയിച്ച ക്വാര്‍ട്ടര്‍ബാക്ക് താരം നിക്ക് ഫോള്‍സാണ് പത്രപ്രവര്‍ത്തകരോട് സംസാരിക്കവേ വചനപ്രഘോഷണ രംഗത്തേക്ക് കടക്കുകയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹൈസ്കൂളില്‍ വചനപ്രഘോഷകനാകുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങികഴിഞ്ഞതായി അദ്ദേഹം പത്രപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതും, വളരുവാന്‍ കാരണമായതും ദൈവത്തിലുള്ള തന്റെ വിശ്വാസം കാരണമാണെന്ന് ഫോള്‍സ് സമ്മതിക്കുന്നു. ഭൗതീക ലോകത്തിന്റെ ഒരുപാട് പ്രലോഭനങ്ങള്‍ നേരിടേണ്ടി വരുന്ന കാലഘട്ടമാണ് ഹൈസ്കൂള്‍, മിഡില്‍ സ്കൂള്‍ കാലഘട്ടം. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികളെ വിശ്വാസത്തില്‍ മുന്നേറുവാന്‍ പ്രചോദനം നല്‍കുകയെന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരങ്ങളില്ലാത്ത സമയത്ത് തനിക്ക് തന്റെ വിശ്വാസവഴിയില്‍ മുന്നേറുവാന്‍ ഒരുപാട് സമയം ലഭിക്കുമെന്നും, എന്‍എഫ്‌എല്‍-ല്‍ നിന്നും വിരമിച്ചതിന് ശേഷം താന്‍ വിശ്വാസജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ഫോള്‍സ് കൂട്ടിച്ചേര്‍ത്തു. “ഞാന്‍ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കാറുണ്ട്, ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്, ഞാന്‍ ദൈവത്തോട് അപേക്ഷിക്കാറുണ്ട്. നമ്മളിലെ അനേകം പേര്‍ ദൈവത്തോട് അടയാളങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ അങ്ങനെയല്ല വേണ്ടത്. ദൈവം എപ്പോഴും അടയാളങ്ങള്‍ നല്‍കുകയല്ല, മറിച്ച് അവിടുന്ന് എന്നെ രൂപപ്പെടുത്തുകയാണ്, ഞാന്‍ ഏത് മേഖലയില്‍ പോയാലും ദൈവം എന്നോടൊപ്പമുണ്ടാവും, ഞാന്‍ ഫുട്ബോള്‍ കളിക്കുകയാണെങ്കിലും ആ കളിയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുംവിധം ദൈവം എന്നോടൊപ്പമുണ്ടായിരിക്കും”. ഫോള്‍സ് പറയുന്നു. അതേസമയം ഫുട്ബോളിന് ശേഷം താന്‍ ഏറ്റെടുക്കുവാന്‍ പോകുന്ന പുതിയ ദൗത്യം ഒരു വെല്ലുവിളിയാണെന്നും ഫോള്‍സ് സമ്മതിക്കുന്നുണ്ട്. ബൈബിള്‍ ശരിയായി പേപ്പറില്‍ എഴുതുവാന്‍ നമുക്ക് സാധിക്കും, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സ്വാധീനം ചെലുത്തുകയാണ് വേണ്ടത്. വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്ന തന്നെ എന്‍എഫ്‌എല്‍- ല്‍ തുടരുവാന്‍ പ്രേരിപ്പിച്ചത് തന്റെ പ്രാര്‍ത്ഥനയാണെന്നും ഫോള്‍സ് പത്രപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
Image: /content_image/News/News-2018-02-05-08:04:16.jpg
Keywords: താരം

7067
Category: 11
Sub Category:
Heading: 'ദിവ്യകാരുണ്യ സന്നിധിയിൽ സമയം ചിലവഴിക്കുക': യുവജനങ്ങളോട് പാക്കിസ്ഥാൻ ബിഷപ്പ്
Content: ഇസ്ലാമാബാദ്: ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തുകൊണ്ട് ഈശോയുടെ സന്നിധിയില്‍ ആയിരിക്കുവാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് പാക്കിസ്ഥാനിലെ മുൾട്ടാൻ ബിഷപ്പ് ബെന്നി ട്രവാസ്. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന പേരിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ത്രിദിന ധ്യാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുവുമായി അഭേദ്യമായ ബന്ധം പുലർത്തുവാനും അനുഭവവേദ്യമാകാനും ദിവ്യകാരുണ്യ ആരാധന ഉപകരിക്കുമെന്നും ദൈവവുമായി ആശയവിനിമയം നടത്തണമെന്നും അവിടുത്തെ ദൈവീക പദ്ധതി ശ്രവിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. യുവജനങ്ങളുടെ ആത്മീയ രൂപീകരണത്തിനു പ്രാധാന്യം നല്‍കി യേശു ക്രിസ്തുവിൽ വളരുന്നതിനു ആവശ്യമായ പരിശീലനം നല്കുകയാണ് സഭയുടെ ദൗത്യം. ആധുനിക കാലഘട്ടത്തിൽ യുവത്വം നേരിടുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ആവശ്യമായ ആത്മീയ ഉണർവ് നല്കുവാൻ സഭ പരിശ്രമിക്കും. സഭാ കൂട്ടായ്മയിലെ സജീവ ഭാഗഭാഗിത്വം, വൈദികരുടേയും സന്യസ്തരുടേയും കൂടെയുള്ള പ്രവർത്തനം എന്നിവ യുവജനങ്ങളെ മാനുഷിക - ക്രൈസ്തവ മൂല്യങ്ങളിൽ രൂപപ്പെടുത്തുമെന്നും പാക്കിസ്ഥാൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ ആരാധനാക്രമ കമ്മീഷൻ അധ്യക്ഷൻ കൂടിയാണ് മോണ്‍. ട്രവാസ് വിലയിരുത്തി. മുൾട്ടാൻ ധ്യാന ശുശ്രൂഷയിൽ പ്രാർത്ഥന, വചനപ്രഘോഷണം, കുമ്പസാരം, ദിവ്യബലി, ആരാധന, കൂട്ടായ പ്രവർത്തനങ്ങള്‍ എന്നിവയും നടന്നു. ക്രിസ്തുവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാനും വിശ്വാസത്തിൽ ആഴപ്പെടാനും ധ്യാനം ഉപകരിച്ചുവെന്നും കൂടുതൽ തീക്ഷ്ണതയോടെ ക്രിസ്തുവിനായി പ്രവർത്തിക്കുമെന്നും ത്രിദിന ധ്യാനത്തിൽ പങ്കെടുത്തവർ അനുഭവം പങ്കുവെച്ചു. മുൾട്ടാൻ യുവജനങ്ങളുടെ ആത്മീയ വളർച്ചയാണ് സഭയുടെ ലക്ഷ്യമെന്ന് മുൾട്ടാൻ യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ഇമ്രാൻ ബെഞ്ചമിൻ പറഞ്ഞു. അതേസമയം പാക്കിസ്ഥാനിലെ കത്തോലിക്ക സഭ ഈ വര്‍ഷം ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കുകയാണ്. “ഞാന്‍ ജീവന്റെ അപ്പമാകുന്നു” എന്ന വാക്യമാണ് ‘ദിവ്യകാരുണ്യ വര്‍ഷത്തിന്റെ’ മുഖ്യ പ്രമേയം. ദിവ്യകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് പാക്കിസ്ഥാനിലെ എല്ലാ രൂപതകളിലും വിവിധ പരിപാടികള്‍ ഒരുക്കുന്നുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി ഓരോ രൂപതയിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്. 2018 നവംബര്‍ 21 മുതല്‍ 24 വരെ ലാഹോറില്‍ വെച്ചായിരിക്കും ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുക.
Image: /content_image/News/News-2018-02-05-09:27:58.jpg
Keywords: പാക്കി

7068
Category: 1
Sub Category:
Heading: സിറിയയിലെ തകര്‍ന്ന ദേവാലയത്തില്‍ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ബലിയര്‍പ്പണം
Content: ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളില്‍ നിന്നും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ച ഡെയ്ര്‍ എസ്സോര്‍ നഗരത്തിലെ ദേവാലയത്തില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ബലിയര്‍പ്പണവും പ്രാര്‍ത്ഥനാശുശ്രൂഷയും നടന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഡെയ്ര്‍ എസ്സോറിലെ ഭാഗികമായി തകര്‍ന്ന സെന്റ് മേരീസ് ദേവാലയത്തിലാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തിയത്. ശുശ്രൂഷകള്‍ക്ക് സിറിയക് ഓര്‍ത്തഡോക്സ് സഭയുടെ അന്തോക്യന്‍ പാത്രിയാര്‍ക്കീസായ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയത്തില്‍ വച്ച് ആരാധന നടത്തുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരുവികാരമാണ് ഉള്ളിലുള്ളതെന്നും, ഈ ദേവാലയം നമ്മുടെ മനസ്സുകള്‍ക്ക് ആശ്വാസം പകരുന്നതോടൊപ്പം, ഇവിടെനിന്നും പലായനം ചെയ്തവര്‍ തിരികെവരുമെന്നും, ദേവാലയം പുതുക്കിപണിയുന്നതില്‍ പങ്കാളികളാവുമെന്ന പ്രതീക്ഷയുടെ സന്ദേശവും നല്‍കുന്നുവെന്നും പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് അഫ്രേം രണ്ടാമന്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ഏതാനും ഇസ്ളാമിക വിശ്വാസികളും എത്തിയിരിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആരാധനയും ബലിയര്‍പ്പണവും തന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ജീവിതത്തിന് തുല്യമാണെന്നു ശുശ്രൂഷകളില്‍ പങ്കെടുത്ത സാലി ക്വാസര്‍ എന്ന വിശ്വാസി പറഞ്ഞു. ഡെയ്ര്‍ എസ്സോര്‍ എപ്പോഴും മതസൗഹാര്‍ദ്ദമുള്ള ഒരു നഗരമായിരുന്നുവെന്നും, ക്രിസ്ത്യാനികളുടെ സാന്നിധ്യം എപ്പോഴും ഇവിടെ ഉണ്ടായിരുന്നുവെന്നും പലായനം ചെയ്യാതെ ഡെയ്ര്‍ എസ്സോറില്‍ തന്നെ പിടിച്ചുനിന്ന ഷാദി ടൂമ എന്ന യുവാവ് പറഞ്ഞു. 2014-ലാണ് ഡമാസ്കസിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള ഡെയ്ര്‍ എസ്സോര്‍ നഗരത്തില്‍ ഐഎസ് ആധിപത്യം സ്ഥാപിക്കുന്നത്. 2011-ല്‍ ഏതാണ്ട് 3000-ത്തോളം ക്രിസ്ത്യാനികള്‍ ഈ നഗരത്തിലുണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ചുരുക്കം ആളുകളെ പ്രദേശത്തുള്ളൂ. ഐഎസിന്റെ ആക്രമണത്തോടെ നിരവധി പേര്‍ പലായനംചെയ്യുകയായിരിന്നു. പലായനം ചെയ്ത ആളുകള്‍ തിരികെ വന്നാല്‍ മാത്രമേ ഡെയ്ര്‍ എസ്സോര്‍ നഗരത്തിലെ ജനജീവിതം സാധാരണനിലയിലേക്ക് വരുകയുള്ളൂവെന്ന്‍ പ്രാദേശിക മെത്രാനായ മോറിസ് അംസീ അഭിപ്രായപ്പെട്ടു. അതേസമയം വൈദ്യുതിയുടേയും, വെള്ളത്തിന്റേയും അപര്യാപ്തത ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. നഗരത്തിന്റെ പലപ്രദേശങ്ങളിലും ജനങ്ങള്‍ക്ക് താമസിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴും ഉള്ളത്.
Image: /content_image/News/News-2018-02-05-10:46:47.jpg
Keywords: സിറിയ

7069
Category: 18
Sub Category:
Heading: ഇടയന്മാര്‍ ഒരേസമയം അജഗണത്തിന്റെയും ദൈവത്തിന്റെയും ഗന്ധം അറിയണം: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്
Content: ബംഗളൂരു: ഇടയന്മാര്‍ ഒരേസമയം തങ്ങളുടെ അജഗണങ്ങളുടെയും ദൈവത്തിന്റെയും ഗന്ധം അറിയണമെന്നു മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ മുപ്പതാമത് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്ക് ഇന്ത്യയെയും ഇന്ത്യക്ക് സഭയെയും ആവശ്യമാണെന്നും പൂര്‍ണ്ണമായ ഭാരതീയനും പൂര്‍ണ്ണമായ ക്രൈസ്തവനുമാകാന്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പരാമര്‍ശിച്ചു. സുവിശേഷ മൂല്യങ്ങള്‍ ആനുകാലിക സമൂഹത്തിന് നല്‍കുകയും, ഒപ്പം ആ മൂല്യങ്ങള്‍ സുവിശേഷവത്കരണത്തിന്റെ ഭാഗമാണെന്നു ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും അവരെ പ്രേരിപ്പിക്കുകയുമാണു നമ്മുടെ കര്‍ത്തവ്യം. അതുവഴി അഴിമതി തുടച്ചുനീക്കപ്പെടുകയും സുവിശേഷമൂല്യങ്ങള്‍, സത്യം, നീതി, നിസ്വാര്‍ത്ഥത എന്നിവ വ്യാപിപ്പിക്കുകയും ആദിവാസി ചൂഷണവും ദളിതരുടെ മേലുള്ള അടിച്ചമര്‍ത്തലും തുടച്ചുനീക്കപ്പെടുകയും ചെയ്യുമെന്നും ബിഷപ്പ് പറഞ്ഞു. കര്‍ദിനാള്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സിസിബിഐ വൈസ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് അന്തോണിസാമി സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജനറല്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ കൃതജ്ഞതയര്‍പ്പിച്ചു. രാജ്യത്തെ ലത്തീന്‍ സഭാസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളാണ് ഏകദിന പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്. അതേസമയം അഖിലേന്ത്യാ മെത്രാന്‍ സമിതിയുടെ ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ വനിതാ യുവജനക്ഷേമം, മാധ്യമം, വിശ്വാസം, ഗോത്രക്ഷേമകാര്യം, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും. ഈ വിഷയങ്ങളില്‍ സിബിസിഐയുടെ വിവിധ കമ്മിറ്റികള്‍ 2016- 2018 കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണു ചര്‍ച്ച. ചര്‍ച്ചകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തകുളങ്ങര നേതൃത്വം നല്കും. ഇതോടൊപ്പം സമാധാനം, നീതി, വികസനം, ആരോഗ്യരക്ഷ, തൊഴില്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടക്കും. ആര്‍ച്ച്ബിഷപ്പ് ജോണ്‍ മൂളച്ചിറ ചര്‍ച്ചകള്‍ നയിക്കും.
Image: /content_image/India/India-2018-02-06-04:00:30.jpg
Keywords: ഇടയ, അജപാല