Contents
Displaying 6741-6750 of 25125 results.
Content:
7050
Category: 9
Sub Category:
Heading: സോജിയച്ചൻ നയിക്കുന്ന "എവേയ്ക്ക് ലണ്ടൻ" കൺവെൻഷൻ ലണ്ടനിൽ ഫെബ്രുവരി 17ന്
Content: സെഹിയോൻ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തിൽ ലണ്ടനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള "എവേയ്ക്ക് ലണ്ടൻ" കൺവൻഷൻ ഫെബ്രുവരി പതിനേഴാം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ. ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഭാഗീയതയും മത്സരവും മൂലം യഥാർത്ഥ സന്തോഷവും സമാധാനവും അനുഭവിക്കുവാൻ സാധിക്കാത്തെ ഈ കാലഘട്ടത്തിൽ, സ്നേഹത്തിന്റെയും കരുണയുടെയും ഉറവിടമായ വഴിയും സത്യവും ജീവനുമായ യേശുവിന്റെ സുവിശേഷം പകർന്നു കൊടുക്കുന്ന ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പരിശുദ്ധ ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ വിശുദ്ധ കുർബാന, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ്, ദൈവാനുഭവ സാക്ഷ്യങ്ങൾ, ദിവ്യ കാരുണ്യആരാധനയും രോഗസൗഖ്യ പ്രാർത്ഥനയും ഉണ്ടായിരിക്കും. വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് വിശ്വാസം പകർന്നു കൊടുക്കുവാൻ കുട്ടികൾക്ക് പ്രായാടിസ്ഥാനത്തിൽ സെഹിയോൻ ടീം നയിക്കുന്ന പ്രത്യേക ശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. സൗജന്യ പാർക്കിങ് സൗകര്യമുണ്ടായിരിക്കും. #{red->n->n->കൺവെൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്: }# St. Anne's Catholic High School <br> 6 Oakthorpe Rd <br> London N13 5TY <br> London #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# തോമസ്: 07903867625
Image: /content_image/Events/Events-2018-02-03-05:18:51.jpg
Keywords: ലണ്ടന്‍

7051
Category: 1
Sub Category:
Heading: "വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കണം"; പ്രചരണപരിപാടിക്ക് പോളണ്ടില്‍ വന്‍ പിന്തുണ
Content: ക്രാക്കോ: വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ പിന്തുടരുണമെന്നും വിവാഹബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പോളണ്ടിലെ വിശ്വാസികള്‍ പോളിഷ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന് അപേക്ഷ നല്‍കി. ഇതിനായി ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’ എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ക്കും പോളണ്ടിലെ അത്മായര്‍ തുടക്കം കുറിച്ചു. ഇതിനോടകം തന്നെ ഏതാണ്ട് 54,000-ത്തോളം പേര്‍ ഈ അപേക്ഷയെ പിന്തുണച്ചു കഴിഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീക ലേഖനമായ 'അമോരിസ് ലെത്തീസ്യ'യിലെ ഔദ്യോഗിക തര്‍ജ്ജമയെ പറ്റിയുള്ള ചര്‍ച്ചകള്‍ പോളണ്ടിലെ മെത്രാന്‍ സമിതിയില്‍ സജീവമാകുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ സമര്‍പ്പിച്ച അപേക്ഷക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ജര്‍മ്മനിയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളെ ഗ്രസിച്ചിരിക്കുന്ന മതവിരുദ്ധത പോളണ്ടിനെ കാര്‍ന്നു തിന്നാതിരിക്കുവാന്‍ ജാഗ്രത പാലിക്കണമെന്നു വിശ്വാസികളുടെ അപേക്ഷയില്‍ പറയുന്നു. 'ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുക' എന്ന ലക്ഷ്യത്തോടെ അത്മായ സംഘടനയായ ‘പിയോട്ര്‍ സ്കാര്‍ഗാ ഇന്‍സ്റ്റിറ്റ്യൂട്ട്’ ആരംഭിച്ച പദ്ധതിയാണ് ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’. ‘അമോരിസ് ലെത്തീസ്യായിലെ ഏതാനും ഭാഗങ്ങളെ ചുവട് പിടിച്ചുകൊണ്ട് ജര്‍മ്മനിയില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹബന്ധങ്ങളിലെ അരാജകത്വം തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പടരുന്നത് തടയുക എന്ന ലക്ഷ്യവും ഈ പ്രചാരണ പരിപാടികളുടെ പിന്നിലുണ്ട്. വിവാഹമോചിതര്‍ക്കും, സഭാപ്രബോധനങ്ങള്‍ക്കെതിരായി ജീവിക്കുന്ന പുനര്‍വിവാഹിതര്‍ക്കും ദിവ്യകാരുണ്യ സ്വീകരണം സാധ്യമല്ല എന്ന് പോളിഷ് സഭ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നാണ് അത്മായരുടെ അപേക്ഷ. വിഷയത്തെ അധികരിച്ചുള്ള ആദ്യത്തെ അത്മായ പ്രചാരണപരിപാടിയാണ് ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’ എന്ന് കത്തോലിക്ക മാധ്യമമായ പൊളോണിയക്രിസ്തീനിയന്റെ ചീഫ് എഡിറ്ററായ ക്രിസ്റ്റ്യന്‍ ക്രാട്യൂക്ക് പറയുന്നു. ‘അമോരിസ് ലെത്തീസ്യാ’യുടെ തര്‍ജ്ജമയില്‍ പോളണ്ടിലെ മെത്രാന്‍മാര്‍ വരുത്തുന്ന കാലതാമസം വിശ്വാസികളെ ആശങ്കാകുലരാക്കുന്നുണ്ട്.“എനിക്ക് പോളണ്ടിനെ പ്രതി പ്രത്യേക സ്നേഹമുണ്ട്. അവള്‍ എന്നോടു വിശ്വസ്തത കാണിക്കുകയാണെങ്കില്‍ ഞാന്‍ അവളില്‍ വസിക്കുകയും, എന്റെ അവസാന വരവിനുള്ള തയ്യാറെടുപ്പുകളുടെ തീപ്പൊരി അവളില്‍ നിന്നും ഉത്ഭവിക്കുകയും ചെയ്യും” എന്ന് വിശുദ്ധ ഫൗസ്റ്റീനക്ക് യേശു വെളിപ്പെടുത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പോളണ്ട് സ്വാതത്ര്യം നേടിയിട്ട് 100 വര്‍ഷം തികയുന്ന ഈ വര്‍ഷം തന്നെയാണ് രാജ്യത്തിന്റെ കത്തോലിക്കാ വിശ്വാസം ഊട്ടിയുറപ്പിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല അവസരം. ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’ എന്നത് പുതിയൊരു മുദ്രാവാക്യമല്ലായെന്നും പോളണ്ടിന്റെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി 17-ാം നൂറ്റാണ്ട് മുതല്‍ ഈ മുദ്രാവാക്യം നിലവിലുണ്ടെന്നും ക്രിസ്റ്റ്യന്‍ ക്രാട്യൂക്ക് കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രമുഖരായ നിരവധി കത്തോലിക്കരും, അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരും അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്.
Image: /content_image/News/News-2018-02-03-05:45:02.jpg
Keywords: പോള

7052
Category: 1
Sub Category:
Heading: പരസ്യത്തില്‍ യേശുവും മറിയവും; പ്രതിഷേധം കണക്കിലെടുക്കാതെ യൂറോപ്യന്‍ യൂണിയന്‍ കോടതി
Content: സ്ട്രാസ്ബേര്‍ഗ്: വടക്കൻ യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയില്‍ പരസ്യത്തില്‍ യേശുവിന്റെയും മറിയത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ നിലപാടിനെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി. ശക്തമായ പ്രതിഷേധവുമായി ദേശീയ മെത്രാന്‍ സമിതി രംഗത്തെത്തിയെങ്കിലും വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി ക്രൈസ്തവ വിശ്വാസത്തിന്റെ അന്തസത്ത മനസ്സിലാക്കാതെ വിപരീത നടപടി സ്വീകരിക്കുകയായിരിന്നു. സെകമാദിയേനിസ് എന്ന സ്വകാര്യ കമ്പനിയാണ് പരസ്യചിത്രീകരണങ്ങളില്‍ യേശുവിന്‍റെയും അവിടുത്തെ അമ്മയായ മറിയത്തിന്‍റെയും ബിംബങ്ങള്‍ ഉപയോഗിച്ചതില്‍ നിയമപരമായ സാധുത തേടി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം മതാത്മക ബിംബങ്ങള്‍ പരസ്യകലയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന വിധി യൂറോപ്യന്‍ യൂണിയന്‍ കോടതി പ്രഖ്യാപിക്കുകയായിരിന്നു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധിയാണ് യൂറോപ്യന്‍ യൂണിയന്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നും മനസ്സാക്ഷിക്കും മനുഷ്യാന്തസ്സിനും നിരക്കാത്തതാണ് കോടതി നിലപാടെന്നും ദേശീയ മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജിന്‍ന്താരസ് ഗ്രൂസാസ് പ്രസ്താവനയില്‍ ആരോപിച്ചു. ക്രിസ്തീയതയുടെ പിള്ളത്തൊട്ടിലായ യൂറോപ്പിന്‍റെ മണ്ണില്‍ ഇപ്രകാരമുള്ള വിധി ജനവികാരങ്ങളെയും മതവികാരങ്ങളെയും ഒരുപോലെ വ്രണപ്പെടുത്തുന്നതാണ്. ലോകത്തുള്ള ലക്ഷോപലക്ഷം ജനങ്ങളുടെ വിശ്വാസജീവിതത്തിന് അടിസ്ഥാനമായ ക്രിസ്തുവിന്‍റെയും അവിടുത്തെ അമ്മയുടെയും ദൈവീകത കല്പിക്കുന്ന ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിച്ച് തരംതാഴ്ത്തുന്നത് മതനിഷേധമാണ്. സ്വകാര്യ പരസ്യക്കമ്പനികള്‍ക്ക് വിശ്വാസ ബിംബങ്ങള്‍ ഉപയോഗിക്കുവാന്‍ അനുമതി നല്‍കുകയാണെങ്കില്‍ മതവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതിയായി മാറുമെന്നും ആര്‍ച്ച് ബിഷപ്പ് ഗ്രൂസാസ് പറഞ്ഞു.
Image: /content_image/News/News-2018-02-03-07:24:45.jpg
Keywords: ലിത്വാനി

7053
Category: 1
Sub Category:
Heading: മെത്രാന്‍ നിയമനത്തില്‍ വത്തിക്കാനും ചൈനയും പരസ്പര ധാരണയിലേക്കെന്ന് സൂചന
Content: റോം/ ബെയ്ജിംഗ്: കത്തോലിക്കാ സഭക്ക് നേരെ കാര്‍ക്കശ്യ നിലപാട് പുലര്‍ത്തിവരുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും വത്തിക്കാനും തമ്മില്‍ മെത്രാന്‍മാരുടെ നിയമനത്തില്‍ പരസ്പര ധാരണയോടടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അംഗീകൃത ചൈനീസ് പാട്രിയോട്ടിക്ക് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്ന രണ്ട് മെത്രാന്‍മാര്‍ക്ക് വേണ്ടി വത്തിക്കാന്‍ അംഗീകൃത മെത്രാന്‍മാര്‍ സ്ഥാനമൊഴിയുമെന്നു സൂചന ലഭിച്ചതായി ‘റോയിട്ടേഴ്‌സ്’ന്റേയും, ‘ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ന്റേയും റിപ്പോര്‍ട്ടുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ഇരുകക്ഷികളും തമ്മിലുള്ള ധാരണാപ്രകാരം മിന്‍ഡോങ്ങിലെ വത്തിക്കാന്‍ അംഗീകൃത മെത്രാനായ വിന്‍സെന്റ് ഗുവോ സിജിന്‍ (59) രൂപതയിലെ ഗവണ്‍മെന്റ് അംഗീകൃത മെത്രാനായ സാന്‍ സിലു (57)-ന്റെ കീഴിലെ സഹായ മെത്രാനായി തീരും. മറ്റൊരു വത്തിക്കാന്‍ അംഗീകൃത മെത്രാനായ ഴുവാങ്ങിനെ എമിരറ്റസ് മെത്രാനായി ചൈനീസ് ഗവണ്‍മെന്റും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ മെത്രാനായി വത്തിക്കാനും അംഗീകരിക്കും. പേര് വെളിപ്പെടുത്താത്ത വത്തിക്കാന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തീരുമാനത്തോടുള്ള തന്റെ എതിര്‍പ്പ് പാപ്പയെ നേരിട്ട് കണ്ട് പറഞ്ഞുവെന്നും, നിയുക്ത മെത്രാന്‍മാരില്‍ ഒരാള്‍ പാപ്പാക്ക് കൈമാറുവാന്‍ തന്ന കത്ത് താന്‍ സ്വീകരിച്ചില്ലെന്നും മുന്‍ ഹോങ്കോങ്ങ് മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ജനുവരിയില്‍ പ്രഖ്യാപിച്ചിരിന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ബെയ്ജിംഗില്‍ വെച്ച് വത്തിക്കാന്‍ അധികാരികളുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഷാന്റോയിലെ മെത്രാനായ പീറ്റര്‍ ഴുവാങ്ങ് ജിയാന്‍ജിയാന്‍ ടെലിഫോണിലൂടെ സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം കത്തോലിക്ക മാധ്യമമായ ‘യുസിഎ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വത്തിക്കാന്റെ അംഗീകാരമുള്ള ഴുവാങ്ങ് മെത്രാനോട്, പാട്രിയോട്ടിക് അസോസിയേഷന്റെ മെത്രാന് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുക്കണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെട്ട കാര്യവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരിന്നു. അതേസമയം വത്തിക്കാന്റെ ഭാഗത്തുനിന്നും ഈ വാര്‍ത്തകളെകുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭസഭയും രാജ്യത്തുണ്ട്. അതേസമയം മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ പാട്രിയോടിക്ക് സഭയെ വത്തിക്കാന്‍ അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2018-02-03-08:57:22.jpg
Keywords: വത്തിക്കാ, ചൈന

7054
Category: 11
Sub Category:
Heading: പ്രോലൈഫ് പ്രവർത്തനങ്ങള്‍ക്ക് യുവജനങ്ങളുടെ ഇടയില്‍ വന്‍ സ്വീകാര്യത
Content: വാഷിംഗ്ടൺ: പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങളുടെ ഇടയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്നതായി സര്‍വ്വേ ഫലം. 18 നും 34 നുമിടയിൽ പ്രായമുള്ള യുവജനങ്ങൾക്കിടയിൽ ക്വിനിപിയക് നടത്തിയ വോട്ടെടുപ്പ് സർവ്വേ ഫലത്തിലാണ് ജീവന്റെ മൂല്യത്തെ വിലമതിക്കുന്നതായി യുവജനങ്ങള്‍ അഭിപ്രായപ്പെട്ടത്. വാഷിംഗ്ടൺ പോസ്റ്റാണ് ഈ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചത്. ഇരുപത് ആഴ്ചകൾ പൂർത്തിയാക്കിയ ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയ്ക്കിരയാക്കകരുതെന്നാണ് ഭൂരിപക്ഷം യുവജനങ്ങളും അഭിപ്രായപ്പെട്ടതെന്ന് സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉത്തരവാദിത്വപൂർണമായ മാതൃത്വവും പിതൃത്വവും ഏറ്റെടുക്കാൻ യുവജനങ്ങൾ ഒരുക്കമാണെന്നും സർവ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അബോർഷന്റെ വിവിധ സാഹചര്യങ്ങൾ വിലയിരുത്തിയ സർവ്വേയിൽ യുവജനങ്ങളുടെ ശക്തമായ പ്രോലൈഫ് മനോഭാവം അഭിനന്ദനാർഹമാണെങ്കിലും പുറമെ പ്രോലൈഫ് പ്രവര്‍ത്തകരാണെന്ന്‍ പ്രകടിപ്പിക്കുവാന്‍ വിമുഖതയുള്ളവരാണ് ഭൂരിഭാഗവും. ന്യൂയോർക്ക് പ്രദേശവാസികളിൽ നടത്തിയ വോട്ടെടുപ്പിലും പ്രോ-ലൈഫ് നയങ്ങൾ ജനങ്ങള്‍ക്കു ഇടയില്‍ ശക്തമായ സ്വീകാര്യത ഉളവാക്കുന്നതായി കണ്ടെത്തി. ജനറൽ സോഷ്യൽ സർവ്വേ ഫലങ്ങളും സമാനമാണ്. അബോർഷൻ നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ വിധിയ്ക്കു നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും പ്രോലൈഫ് പോരാട്ടം തുടർന്നു കൊണ്ടേയിരിക്കുകയാണെന്നും യുവജനങ്ങളുടെ മനോഭാവം പ്രോലൈഫ് പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കുമെന്നും വാഷിംഗ്ടൺ പോസ്റ്റിന്റെ ലേഖകനായ യൂജിന്‍ സ്കോട്ട് തന്റെ ലേഖനത്തില്‍ കുറിച്ചു.
Image: /content_image/News/News-2018-02-03-10:12:30.jpg
Keywords: ജീവന്‍, പ്രോലൈഫ്

7055
Category: 4
Sub Category:
Heading: മഹത്തായ പിതൃത്വ മാതൃക ലോകത്തിന് പകര്‍ന്നു നല്‍കിയ 8 വിശുദ്ധര്‍
Content: ഓരോ കുഞ്ഞിന്റെയും മാനസികവും ശാരീരികവും ആത്മീയവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കള്‍. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ പിതാക്കന്‍മാര്‍ക്ക് വളരെയേറെ സ്വാധീനമുണ്ടെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. പിതൃത്വം എന്ന് പറയുന്നത് ഒരു വലിയ ഉത്തരവാദിത്വമാണ്. പിതൃത്വത്തിലെ ത്യാഗമനോഭാവമാണ് മക്കളെ വിശുദ്ധരാക്കി തീര്‍ക്കുവാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം. എന്നാല്‍ മക്കളെ കുറിച്ച് ഓര്‍ത്ത് നീറി കഴിയുന്ന നിരവധി അപ്പന്‍മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവരില്‍ ഒരാളാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളെ സഹായിക്കുവാന്‍ ഒരു കൂട്ടം ധീരന്‍മാരായ വിശുദ്ധന്‍മാരുണ്ട്. അവരെ നമ്മുക്ക് പരിചയപ്പെടാം. 1. #{blue->none->b-> വിശുദ്ധ ഫിലിപ്പ് ഹോവാര്‍ഡ്}# 1557-ല്‍ ഇംഗ്ലണ്ടിലാണ് ഫിലിപ്പ് ഹോവാര്‍ഡ് ജനിച്ചത്. ഒരു മതവിശ്വാസിയായി കഴിയുക എന്നത് വളരെയേറെ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതിനാല്‍ തന്നെ ഫിലിപ്പ് തന്റെ വിശ്വാസത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. തന്റെ സുസ്ഥിരമായ ഭാവിക്കാവശ്യമായ ജോലിയെക്കുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്ത. മുഴുവന്‍ സമയവും അവന്‍ രാജധാനിയിലായിരുന്നു ചിലവഴിച്ചത്. ചുരുക്കത്തില്‍ തന്റെ ഭാര്യക്കും മകനുമൊപ്പം വളരെ കുറച്ചു സമയം മാത്രമാണ് അവന്‍ കണ്ടെത്തിയത്. ഒരു ദിവസം രാജധാനിയില്‍ വെച്ച് എഡ്മണ്ട് ചാമ്പ്യന്‍ എന്ന ഒരു വൈദികന്‍ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത് ഫിലിപ്പ് കേട്ടു. അദ്ദേഹത്തിന്റെ പ്രഭാഷണം ഫിലിപ്പിനെ ആഴത്തില്‍ സ്വാധീനിച്ചു. പതിയെ പതിയെ ഫിലിപ്പ് തന്റെ ജീവിതം ക്രമീകരിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. അവന്‍ തന്റെ ഭാര്യക്കും മകനുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ തുടങ്ങി, കൂടുതല്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. ഒരു കത്തോലിക്ക വിശ്വാസിയായിരിക്കുക എന്നത് അക്കാലത്ത് ഇംഗ്ലണ്ടില്‍ നിയമവിരുദ്ധമായിരിന്നു. കാലക്രമേണ ഫിലിപ്പിന്റെ വിശ്വാസം തീക്ഷ്ണമായി. വിശ്വാസത്തിന്നു വേണ്ടി അവന്‍ മരണശിക്ഷ ഏറ്റുവാങ്ങി. 1970-ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് ഫിലിപ്പിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #{red->n->n-> പിതാക്കന്‍മാര്‍ക്കായി വിശുദ്ധ ഫിലിപ്പിന് നല്‍കുവാനുള്ള സന്ദേശം: }# ജോലിയേക്കാള്‍ കുട്ടികള്‍ വിലകല്‍പ്പിക്കുന്നത് നമ്മള്‍ അവരോടൊപ്പം ചിലവഴിക്കുന്ന സമയത്തിനാണ്. 2. #{blue->none->b-> ഹംഗറിയിലെ വിശുദ്ധ സ്റ്റീഫന്‍ }# ഹംഗറിയിലെ സ്റ്റീഫന്‍റെ മകനായിരിന്നു എമറിക്ക്. തന്റെ പിതാവിന്റെ ആത്മീയ മൂല്യങ്ങള്‍ കണ്ടുവളര്‍ന്ന അവനും വിശുദ്ധ പദവിയിലെത്തി. ഹംഗറിയുടെ രാജാവെന്ന നിലയില്‍ വിശുദ്ധ സ്റ്റീഫന്‍ നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും പണികഴിപ്പിച്ചു, തന്റെ പ്രജകളെ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെടുത്തി. തന്റെ മരണശയ്യയില്‍ വെച്ച് വിശുദ്ധ സ്റ്റീഫന്‍ പരിശുദ്ധ കന്യകാമാതാവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു, “അല്ലയോ സ്വര്‍ഗ്ഗീയ രാജ്ഞി, നിനക്കും അങ്ങയുടെ സംരക്ഷണത്തിനുമായി ഞാന്‍ എന്റെ രാജ്യത്തെ സമര്‍പ്പിക്കുന്നു, തിരുസഭയേയും, സകല മെത്രാന്‍മാരേയും, പുരോഹിതന്‍മാരേയും, സകല രാജ്യങ്ങളേയും അവയുടെ ഭരണാധികാരികളേയും, പ്രജകളേയും അങ്ങേക്കായി സമര്‍പ്പിക്കുന്നു.” #{red->n->n->വിശുദ്ധ സ്റ്റീഫന് നല്‍കുവാനുള്ള സന്ദേശം: }# ഒരു പിതാവ് തന്റെ വിശ്വാസത്തെ ഗൗരവമായി കാണുകയാണെങ്കില്‍, മക്കളും അങ്ങനെ തന്നെയായിരിക്കും. 3. #{blue->none->b->ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ }# ഒരു യുവാവായിരിക്കുമ്പോള്‍ തന്നെ തന്റെ പിതാവിന്റെ കാലടികളെ പിന്തുടര്‍ന്ന്‍ മാര്‍ട്ടിന്‍ റോമന്‍ സൈന്യത്തിലെ ഒരു സൈനികനായി. ഒരു സൈനികനായിരുന്നിട്ട് പോലും മാര്‍ട്ടിന്‍ തന്റെ ഒഴിവ് സമയം ദുര്‍ബ്ബലരേയും പാവപ്പെട്ടവരേയും സഹായിക്കുവാന്‍ വിനിയോഗിക്കുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നില്ല. അദ്ദേഹം തന്റെ ഒഴിവു സമയം കാരുണ്യത്തിന്റെ മണിക്കൂറുകളാക്കി മാറ്റി. #{red->n->n-> വിശുദ്ധ മാര്‍ട്ടിന് നല്‍കുവാനുള്ള സന്ദേശം: }# പിതാക്കന്‍മാര്‍ ശക്തരായിരുന്നാല്‍ മാത്രം പോരാ, മറ്റുള്ളവരോട് അനുകമ്പയുള്ളവരും കൂടിയായിരിക്കണം. 4. #{blue->none->b-> വിശുദ്ധ ലൂയിസ് IX }# തന്റെ ദയയാലും നീതിനിറഞ്ഞ ഭരണത്താലും പ്രസിദ്ധനായ ഒരാളായിരിന്നു ഫ്രാന്‍സിലെ ലൂയിസ് ഒമ്പതാമന്‍ രാജാവ്. ഒരു പിതാവിന് തന്റെ മകന് നല്‍കാവുന്നതിലും വെച്ച് ഏറ്റവും നല്ല ഉപദേശം നല്‍കിയതിനാലാണ് അദ്ദേഹം ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. “നിന്റെ ഓരോ അവയവും വെട്ടിയെറിഞ്ഞാലും, ഏതുവിധത്തിലുള്ള പീഡനങ്ങള്‍ സഹിക്കേണ്ടി വന്നാലും, അറിഞ്ഞുവെച്ചുകൊണ്ട് മാരകപാപങ്ങള്‍ക്ക് അടിമയാകരുത്” എന്നാണ് അദ്ദേഹം തന്റെ മകന് നല്‍കിയ ഉപദേശം. തന്റെ തത്വങ്ങളെക്കാളും, വിശ്വാസത്തേക്കാളും വലുതായി മറ്റൊന്നുമില്ലെന്ന് ലൂയിസിനറിയാമായിരുന്നു. ഭൗതീകവിജയങ്ങളുടെ പിറകെ പായാതെ എന്ത് വിലകൊടുത്തും തന്റെ മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുവാന്‍ അദ്ദേഹം തന്റെ മകനെ പഠിപ്പിച്ചു. #{red->n->n->വിശുദ്ധ ലൂയിസ് ഒമ്പതാമന് നല്‍കുവാനുള്ള സന്ദേശം: }# സ്വന്തം മക്കള്‍ക്ക് മഹത്തായ ഉപദേശങ്ങള്‍ നല്‍കുവാന്‍ തീക്ഷ്ണതയുള്ളവരായിരിക്കണം. പ്രത്യേകിച്ചു മക്കള്‍ക്ക് പാപത്തില്‍ നിന്നു അകന്ന്‍ കഴിയുവാനുള്ള മാര്‍ഗ്ഗ നിര്‍ദേശം എപ്പോഴും നല്‍കണം. 5. #{blue->none->b->കെവുറീനിലെ വിശുദ്ധ ശിമയോന്‍ }# ഒന്നാം നൂറ്റാണ്ടില്‍ തന്റെ ജീവിതമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട് ജെറുസലേമിലേക്ക് പോകുന്നവഴിക്ക് തെരുവില്‍ ജനം തടിച്ചുകൂടി നില്‍ക്കുന്നത് കണ്ട് യാത്ര നിര്‍ത്തുമ്പോള്‍ ശിമയോനു അറിയില്ലായിരുന്നു തന്നെ കാത്തിരിക്കുന്ന ദൗത്യം. യേശു കുരിശും വഹിച്ചു കൊണ്ട് വരുന്നതാണ് ശിമയോന്‍ കാണുന്നത്. കുരിശു വഹിക്കുവാന്‍ കഴിയാതെ യേശു തളര്‍ന്നു വീഴുമ്പോള്‍ ആ കുരിശു ചുമക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചത് ശിമയോനാണ്. ഇക്കാര്യം നമ്മള്‍ കുരിശിന്റെ വഴിയില്‍ സ്മരിക്കുന്നുണ്ടല്ലോ. ആ അനുഭവം ശിമയോന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ശിമയോന്‍ യേശുവിന്റെ അനുയായിയായി മാറി. ശിമയോന്‍ തന്റെ മകനായ റൂഫസിനോട് സംഭവിച്ചതെല്ലാം വിവരിക്കുകയും അവനെ ഒരു നല്ല ക്രൈസ്തവ വിശ്വാസിയാക്കി വളര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം റൂഫസ്സും തന്റെ പിതാവിനൊപ്പം വിശുദ്ധ പദവിയിലേക്കുയര്‍ന്നു. #{red->n->n->വിശുദ്ധ ശിമയോന് നല്‍കുവാനുള്ള സന്ദേശം: }# നമ്മുടെ വിശ്വാസം നമുക്കെത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക. 6. #{blue->none->b->വിശുദ്ധ തോമസ് മൂര്‍ }# പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ തോമസ് മൂര്‍ നാല് കുട്ടികളുടെ പിതാവായിരുന്നു. ഹെന്‍റി എട്ടാമന്റെ ഭരണകാലത്ത് ഇംഗ്ലണ്ടിന്റെ ചാന്‍സിലര്‍ ആയിട്ടായിരുന്നു അദ്ദേഹം സേവനം ചെയ്തിരുന്നത്. ഹെന്‍റി തന്റെ ഭാര്യയെ ഉപേക്ഷിച്ച് കാമുകിയായ ആനി ബോളിനെ വിവാഹം ചെയ്യുവാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ തോമസ് മൂര്‍ മാത്രമായിരുന്നു അതിന് തന്റെ അംഗീകാരം നല്‍കാതിരുന്നത്. അദ്ദേഹം സത്യവിശ്വാസത്തിന് വേണ്ടി നിലക്കൊണ്ടു. ഒരു ഭര്‍ത്താവും, പിതാവുമെന്ന നിലയില്‍ അദ്ദേഹം വിവാഹത്തിന്റെ പവിത്രതക്കും, കുടുംബബന്ധത്തിനും വേണ്ടി തന്റെ അവസാന ശ്വാസം വരെ പൊരുതി. ഇക്കാരണത്താല്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയാണ് ചെയ്തത്. #{red->n->n->വിശുദ്ധ തോമസ് മൂറിന് നല്‍കുവാനുള്ള സന്ദേശം: }# സ്വന്തം കുടുംബത്തിന്റെ സംരക്ഷണാര്‍ത്ഥം ഒരു പിതാവിന് പലപ്പോഴും തന്റെ വിശ്വാസത്തിലൂന്നിയ ഒരു നിലപാടെടുക്കേണ്ടി വരും. പതറാതെ സത്യ വിശ്വാസത്തിനു വേണ്ടി നിലകൊള്ളുക എന്നതാണ് പരമ കര്‍ത്തവ്യം എന്നു തിരിച്ചറിയുക. 7. #{blue->none->b-> ഫ്രാന്‍സ് ജാജെര്‍ സ്റ്റാട്ടര്‍ }# 1907-ല്‍ ഓസ്ട്രിയയില്‍ ജനിച്ച ഫ്രാന്‍സിന് തന്റെ യഥാര്‍ത്ഥ പിതാവാരെന്നറിയില്ലായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം മറ്റുള്ളവരുടെ മുന്നില്‍ ഏറെ തഴയപ്പെട്ടിരിന്നു. അദ്ദേഹത്തിന് നാല് പെണ്‍മക്കള്‍ ഉണ്ടായി. 1938-ല്‍ ജര്‍മ്മന്‍ നാസികള്‍ ഓസ്ട്രിയയിലെ അദ്ദേഹത്തിന്റെ പട്ടണം ജര്‍മ്മന്‍ അധീശത്വവുമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ നാസികള്‍ക്കെതിരായി വോട്ട് ചെയ്തത് അദ്ദേഹം മാത്രമാണ്. നിര്‍ബന്ധിത പട്ടാളസേവനത്തിനായി ജര്‍മ്മന്‍ ആര്‍മിയില്‍ ചേര്‍ത്തപ്പോള്‍ അദ്ദേഹം യുദ്ധം ചെയ്യുവാന്‍ വിസമ്മതിച്ചുകൊണ്ട് തന്റെ ചെറുത്തുനില്പ് തുടര്‍ന്നു. ഇക്കാരണത്താല്‍ നാസികള്‍ അദ്ദേഹത്തെ വധിച്ചു. ഫ്രാന്‍സിന്റെ പിതൃത്വവും ജീവിതാനുഭവവുമായിരിക്കണം തന്റെ വിശ്വാസങ്ങള്‍ക്കും നിലപാടുകള്‍ക്കും വേണ്ടി മരണം വരിക്കുവാന്‍ പോലും അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന്‍ പറയപ്പെടുന്നു. തന്റെ പെണ്‍മക്കള്‍ക്ക് ഒരു പിതാവിന് നല്‍കുവാന്‍ പറ്റിയ ഇതിലും നല്ല ഉദാഹരണം മറ്റെന്താണുള്ളത് ? #{red->n->n->വിശുദ്ധ ഫ്രാന്‍സിന് നല്‍കുവാനുള്ള സന്ദേശം: }# നമ്മള്‍ മക്കള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചുള്ള നീതിപുലര്‍ത്തുന്ന ജീവിതമാണോ നാം നയിക്കുന്നത്, അതോ കേവലം ഉപദേശം കൊടുത്ത് നമ്മള്‍ വിപരീത പ്രവര്‍ത്തിയാണോ ചെയ്യുന്നത്? നമ്മുടെ മക്കള്‍ നമ്മള്‍ ചെയ്യുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനോടു നീതി പുലര്‍ത്തുക. 8. #{blue->none->b-> തൊഴിലാളിയായ വിശുദ്ധ യൗസേപ്പ് }# വിശുദ്ധ യൗസേപ്പിതാവ് ഈശോമിശിഹായുടെ ജനനദാതാവല്ലായിരിന്നെങ്കിലും പിതാവിനു തുല്യമായ ഒരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. ദൈവീക പദ്ധതിയനുസരിച്ച് തിരുകുമാരന്‍റെ ശാരീരികമായ സംരക്ഷണത്തിലും, ശിക്ഷണത്തിലും പരിലാളനയിലും വിശുദ്ധ യൗസേപ്പ് പ്രത്യേകമായ പങ്കാണ് വഹിച്ചത്. ഈശോമിശിഹായുടെ ബാല്യകൗമാര്യ ദശകളിലെല്ലാം വി. യൗസേപ്പ് ഒരു മാതൃകാ പിതാവിന്‍റെ വാത്സല്യത്തോടും ശ്രദ്ധയോടും കൂടി അവിടുത്തെ പരിരക്ഷിച്ചു. ദൈവപിതാവിന്റെ ഇഷ്ട്ടത്തിന് വഴങ്ങി തന്നെ തന്നെ എളിമപ്പെടുത്തിക്കൊണ്ടാണ് അവിടുന്ന് തിരുകുടുംബത്തോടൊപ്പമുള്ള ജീവിതം മുന്നോട്ട് നയിച്ചത്. #{red->n->n->പിതാക്കന്‍മാര്‍ക്കായി വിശുദ്ധ യൗസേപ്പിതാവിന് നല്‍കുവാനുള്ള സന്ദേശം: }# എന്തൊക്കെ വിഷമതകളുണ്ടെങ്കിലും നമ്മുടെ കുടുംബത്തോടൊപ്പം നില്‍ക്കണമെന്ന് വിശുദ്ധ യൗസേപ്പിതാവു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം ക്രിസ്ത്യാനിയുടെ അടിസ്ഥാനപരമായ മനോഭാവം എളിമ സത്യവും നീതിയുമാണെന്നും വന്ദ്യപിതാവ് നമ്മേ പഠിപ്പിക്കുന്നു. _ഓരോ വിശുദ്ധരുടെയും ജീവിതത്തിലൂടെ കടന്നു പോകുകയായിരിന്നു നാം. ഓരോരുത്തരും നല്‍കുന്ന സന്ദേശം ഒന്ന്‍ ഒന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഇവര്‍ ചെയ്തത് ഏറെ കഷ്ട്ടപ്പാട് നിറഞ്ഞ പ്രവര്‍ത്തിയല്ല, തികച്ചും ലളിതമായ പ്രവര്‍ത്തിയാണ്. പക്ഷേ നാം അനുവര്‍ത്തിക്കണം എന്നു മാത്രം. നമ്മുടെ മക്കളെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ത്തുവാന്‍ ഈ വിശുദ്ധര്‍ നല്‍കിയ മാതൃകയെ നമ്മുക്ക് പിഞ്ചെല്ലാം. ഒപ്പം നമ്മുടെ മക്കളുടെ വിശുദ്ധമായ ഭാവിക്കായി ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യാം. <Originally Published On 28th August 2018>
Image: /content_image/Mirror/Mirror-2018-02-22-13:25:12.jpg
Keywords: മാറിയ 10 അമ്മമാർ

7056
Category: 18
Sub Category:
Heading: മതത്തിന്റെ പേരിലുള്ള വിഭജനത്തെ വേദനയോടെ മാത്രമേ സഭയ്ക്കു കാണാന്‍ കഴിയൂ: കര്‍ദ്ദിനാള്‍ ക്ലീമിസ്
Content: ബംഗളൂരു: മതത്തിന്റെ പേരില്‍ വിഭജനങ്ങള്‍ നടക്കുന്നതും മതത്തിന്റെ പേരില്‍ ജനങ്ങള്‍ ഭിന്നിക്കുന്നതും വേദനയോടെ മാത്രമേ കാണാന്‍ സഭയ്ക്കു കഴിയൂവെന്ന്‍ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നന്മ ചെയ്യുന്നതില്‍, നന്മ കാണുന്നതില്‍, നന്മ പ്രോത്സാഹിപ്പിക്കുന്നതില്‍ സഭ ഏതുവിഭാഗം ജനങ്ങളോടു ചേര്‍ന്നു പോകുന്നതിനും സന്നദ്ധമാണ്. ദേശീയത അതിന്റെ നന്മയില്‍, അതിന്റെ പൂര്‍ണമായ സമഗ്ര അര്‍ഥത്തില്‍ സഭ താത്പര്യത്തോടെ കാണുന്നു. മതത്തില്‍ നിന്നുള്ള വിഭജനത്തില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നതിന്, പ്രവര്‍ത്തിക്കുന്നതിന് സഭ ഒരുക്കമാണെന്നും സമര്‍പ്പിതയാണെന്നും പൊതുസമൂഹത്തെക്കൂടി അറിയിക്കുന്നതിന് ഈ സന്ദര്‍ഭം ഉപയോഗിക്കുന്നുവെന്നും മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. ഭാരതത്തിന്റെ സവിശേഷമായ പൈതൃക പാരമ്പര്യങ്ങളും ഇവിടുത്തെ ജീവിതസാഹചര്യങ്ങളും പശ്ചാത്തലങ്ങളും അതിന്റെ എല്ലാം മധ്യത്തില്‍ ഭാരതത്തിലെ കത്തോലിക്കാ സഭയ്ക്കു നിര്‍വഹിക്കാനുള്ള ശുശ്രൂഷയെക്കുറിച്ച് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ഒരുമിച്ചു കൂടി പ്രാര്‍ഥനാപൂര്‍വം ആലോചിക്കുന്ന ദിനങ്ങളാണിത്. ഭാരതത്തിന്റെ പൈതൃകത്തിന്റെ സമ്പന്നതയും അതിന്റെ ശ്രേഷ്ഠതയും ഏറെ ബഹുമാനത്തോടെ കാണുകയും ഭാരതത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ ഏറെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവിന്റെ തുടര്‍ച്ചയായ സഭ ഭാരതത്തില്‍ നിര്‍വഹിക്കേണ്ട സേവനങ്ങളെക്കുറിച്ചും ശുശ്രൂഷകളെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും പ്രാര്‍ഥിക്കുകയും വിലയിരുത്തുകയും പുനര്‍സമര്‍പ്പണം നടത്തുന്നതിനായി ഒരുങ്ങുകയുമാണ് ലക്ഷ്യംവയ്ക്കുന്നത്. എല്ലായ്‌പ്പോഴും ഭാരതസമൂഹത്തിന്റെ ജാതിക്കും മതത്തിനും ഭാഷയ്ക്കും അതീതമായി നിലകൊണ്ടുള്ള സഭയുടെ സമര്‍പ്പണം ഈ പുതിയ കാലഘട്ടത്തിലും സന്തോഷപൂര്‍വം തുടരുന്നതിനും അതിന്റെ പുനര്‍സമര്‍പ്പണം നടത്തുന്നതിനുമാണ് ഈ ദ്വൈവാര്‍ഷിക സമ്മേളനം നടത്തുന്നത്. ഭാരതത്തിലുള്ള പാവപ്പെട്ട ജനതയോട് ഏറ്റവും ബന്ധം പുലര്‍ത്തിക്കൊണ്ട് ഒരു സുവിശേഷാത്മകമായ സമര്‍പ്പണം സഭ ആഹ്രിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2018-02-04-00:27:09.jpg
Keywords: ക്ലീമിസ്

7057
Category: 18
Sub Category:
Heading: ഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശമുണ്ട്: മാര്‍ തോമസ് തറയില്‍
Content: തിരുവനന്തപുരം: ഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശമുണ്ടെന്നാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നതെന്നു ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയുടെ തിരുവനന്തപുരത്തെ കാരുണ്യ ശുശ്രൂഷയായ ലൂര്‍ദ് മാതാ കെയര്‍ ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച കനിവിലേക്കൊരു കൈത്താങ്ങ് മെഗാഷോയുടെ ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരാലും അറിയപ്പെടാതെ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു കാരുണ്യ ഭവനങ്ങളുണ്ട്. അവയെല്ലാം സമൂഹത്തോടുള്ള കാരുണ്യഭാവത്തിന്റെ പ്രകടനങ്ങളാണ്.അപരന്റെ അത്യാവശ്യങ്ങളാണ് നമ്മുടെ ആവശ്യങ്ങളെക്കാള്‍ വലുതെന്ന് തിരിച്ചറിയുന്നതു കൊണ്ടാണ് നാമെല്ലാം ഇത്തരത്തിലുള്ള സംരംഭങ്ങളോടു സഹകരിക്കുന്നത്. ആ തിരിച്ചറിവാണ് നമ്മളെ തന്നെ കൂടുതല്‍ പങ്കുവയ്ക്കാന്‍ നമ്മളെ സഹായിക്കും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ലൂര്‍ദ് മാതാ കെയര്‍ നടത്തുന്നത്. ഇത്രമാത്രം സാമൂഹ്യമായി ഉയര്‍ന്ന കേരളത്തില്‍ പോലും കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന പ്രായമായ മനുഷ്യരെ കാണാന്‍ കഴിയും. ഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശമുണ്ട്. അതാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ആരോരുമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങേണ്ടിവരുന്ന മനുഷ്യര്‍ക്ക് ഭവനങ്ങളൊരുക്കാന്‍, മഹത്വപൂര്‍ണമായ ജീവിതമൊരുക്കിക്കൊടുക്കാന്‍ നാമെല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്ത് എത്തുന്ന നിര്‍ധന കാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അഭയമേകുന്ന ലൂര്‍ദ് മാതാ കെയര്‍ നെടുമങ്ങാട് നിര്‍മിക്കാനുദേശിക്കുന്ന വൃദ്ധസദനത്തിനുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് മെഗാഷോ സംഘടിപ്പിച്ചത്. ഫാ. തോമസ് ഫെലിക്‌സ് സിഎംഐ, ഡോ. എം. ഇക്ബാല്‍ അഹമ്മദ്, ഡോ. പോള്‍ അഗസ്റ്റിന്‍, പി.യു തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, സംവിധായകന്‍ രഞ്ജിത് ശങ്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.
Image: /content_image/India/India-2018-02-04-00:43:49.jpg
Keywords: തറയി

7058
Category: 1
Sub Category:
Heading: ഇറ്റലിയുടെ ധീരപോരാളി തെരേസിയോ വാഴ്ത്തപ്പെട്ട പദവിയില്‍
Content: ബെലാജിയോ: രണ്ടാം ലോകമഹായുദ്ധത്തില്‍ വിശ്വാസത്തിനു വേണ്ടി നിലകൊണ്ടു രക്തസാക്ഷിത്വം വരിച്ച ഇറ്റലിയുടെ ധീരപോരാളി തെരേസിയോ ഒലിവേലിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ ബെലാജിയോയില്‍ കോമോ രൂപതയുടെ സ്നാപകയോഹന്നാന്‍റെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തില്‍ നാമകരണ നടപടികളുടെ വത്തിക്കാന്‍ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. വിശ്വാസം, പ്രത്യാശ, ഉപവി എന്നീ ദൈവിക പുണ്യാഭ്യാസത്തെപ്രതിയുള്ള തെരേസിയോ ഒലിവേലിയുടെ രക്തസാക്ഷിത്വമാണ് സഭ അംഗീകരിക്കുന്നതെന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിന് മുന്നെ വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ അമാത്തോ പറഞ്ഞു. ഇറ്റലിയുടെ യുവരക്തസാക്ഷിയാണ് തെരേസിയോ ഒലിവേലി. വിശ്വാസത്തിന്‍റെയും ദേശഭക്തിയുടെയും ഒരുപോലെ ധീരനായ പടയാളിയായിരുന്നു തെരേസിയോയെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. 1916 ജനുവരി 7നു തെക്കെ ഇറ്റലിയിലെ ബെലാജിയോയിലാണ് ഒലിവേലി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നിയമപഠനത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. പിന്നീട് കത്തോലിക്കാവിശ്വാസത്തില്‍ ആകൃഷ്ടനാകുകയായിരിന്നു. അധികം വൈകാതെ ഫാസിസത്തോടുള്ള വിദ്വേഷം പ്രകടമാക്കിക്കൊണ്ട് ഇറ്റാലിയന്‍ സൈന്യത്തില്‍ ചേര്‍ന്നു. 1945-ല്‍ ജനുവരി 17-ന് നാസി തടവറയില്‍ വിശ്വാസത്തെ പ്രഘോഷിച്ച് അദ്ദേഹം രക്തസാക്ഷിത്വം വരിക്കുയായിരിന്നു.
Image: /content_image/News/News-2018-02-04-01:01:59.jpg
Keywords: ഇറ്റലി

7059
Category: 1
Sub Category:
Heading: ഈജിപ്തിലെ ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്ത 19 ഇസ്ലാം മതസ്ഥര്‍ക്ക് 'നല്ലനടപ്പ്'
Content: കെയ്റോ: ഈജിപ്തിലെ കെയ്റോയുടെ തെക്ക് ഭാഗത്ത് ഗിസായില്‍ സ്ഥിതി ചെയ്തിരിന്ന ക്രൈസ്തവ ദേവാലയം ആക്രമിച്ച കേസില്‍ 19 ഇസ്ലാം മതവിശ്വാസികള്‍ക്ക് കോടതി ഒരു വര്‍ഷത്തെ നല്ലനടപ്പ് വിധിച്ചു. പ്രതികള്‍ തങ്ങള്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കാതിരിക്കുന്നിടത്തോളം കാലം അവര്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതായി വരില്ല. ദേവാലയം ആക്രമിച്ച കുറ്റത്തിന് അറ്റ്‌ഫി മിസ്‌ഡെമീനര്‍ കോടതി ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. ഒരു കുറ്റത്തിന് ശിക്ഷ വിധിച്ചുകഴിഞ്ഞിട്ട് ആ ശിക്ഷ നടപ്പാക്കുന്നത് കുറച്ചുകാലത്തേക്ക് തടഞ്ഞുവെക്കുന്നതിനെയാണ് ‘നല്ല നടപ്പ്’ എന്ന് പറയുന്നത്. നല്ലനടപ്പ് കാലത്ത് പ്രതി പ്രസ്തുത കുറ്റം ആവര്‍ത്തിക്കാതിരുന്നാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ടേക്കും. നേരത്തെ ഡിസംബര്‍ 22-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് നിരവധി ഇസ്ലാം മതസ്ഥര്‍ സര്‍ക്കാര്‍ ലൈസന്‍സ് ലഭിക്കാത്ത ദേവാലയത്തിന് ചുറ്റും തടിച്ച് കൂടി ദേവാലയത്തിന് നേരെ കല്ലെറിയുകയും, ദേവാലയത്തിനകത്തുണ്ടായിരുന്ന വിശ്വാസികളെ ആക്രമിക്കുകയുമായിരുന്നു. സുരക്ഷാ സേന എത്തുന്നത് വരെ ഈ ആക്രമണം തുടര്‍ന്നു. ദേവാലയങ്ങളെ സംബന്ധിക്കുന്ന 2016-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ദേവാലയത്തിന് ലൈസന്‍സിന് വേണ്ടി അപേക്ഷിച്ചിട്ട് കുറേക്കാലമായെന്ന്‍ രൂപതാവൃത്തം നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഈജിപ്തിലെ ഇസ്ളാമിക യാഥാസ്ഥിതിക വാദികളുടെ രോഷത്തെ ഭയന്ന്‍ പ്രാദേശിക അധികാരികള്‍ ക്രൈസ്തവര്‍ക്ക് ദേവാലയകെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുവാദം നല്‍കാറില്ല. അതിനാലാണ് ക്രിസ്ത്യാനികള്‍ നിയമപരമല്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ നിര്‍മ്മിച്ച് ആരാധനകള്‍ നടത്തുവാന്‍ ശ്രമിക്കുന്നത്. ദേവാലയത്തിന് നേരെ ശക്തമായ ആക്രമണം അഴിച്ചു വിട്ടിട്ടും ലളിതമായ ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കിയത്. അതേസമയം സര്‍ക്കാര്‍ അംഗീകാരമില്ലാതെ ദേവാലയം സ്ഥാപിച്ചു എന്ന കുറ്റത്തിന് ഒരു കോപ്റ്റിക് ക്രിസ്ത്യാനിക്ക് 3,60,000 ഈജിപ്ത്യന്‍ പൗണ്ട് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. ഈജിപ്തിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം പേര്‍ ക്രിസ്ത്യാനികളാണ്. രാജ്യത്തെ ക്രൈസ്തവരും ദേവാലയങ്ങളും മുസ്ലീം മതമൗലീകവാദികളുടെ ആക്രമണത്തിനിരയാകുന്നത് പതിവായിരിക്കുകയാണ്.
Image: /content_image/News/News-2018-02-04-06:22:26.jpg
Keywords: ഇസ്ലാ