Content | സെഹിയോൻ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തിൽ ലണ്ടനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള "എവേയ്ക്ക് ലണ്ടൻ" കൺവൻഷൻ ഫെബ്രുവരി പതിനേഴാം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ. ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഭാഗീയതയും മത്സരവും മൂലം യഥാർത്ഥ സന്തോഷവും സമാധാനവും അനുഭവിക്കുവാൻ സാധിക്കാത്തെ ഈ കാലഘട്ടത്തിൽ, സ്നേഹത്തിന്റെയും കരുണയുടെയും ഉറവിടമായ വഴിയും സത്യവും ജീവനുമായ യേശുവിന്റെ സുവിശേഷം പകർന്നു കൊടുക്കുന്ന ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
പരിശുദ്ധ ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ വിശുദ്ധ കുർബാന, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ്, ദൈവാനുഭവ സാക്ഷ്യങ്ങൾ, ദിവ്യ കാരുണ്യആരാധനയും രോഗസൗഖ്യ പ്രാർത്ഥനയും ഉണ്ടായിരിക്കും. വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് വിശ്വാസം പകർന്നു കൊടുക്കുവാൻ കുട്ടികൾക്ക് പ്രായാടിസ്ഥാനത്തിൽ സെഹിയോൻ ടീം നയിക്കുന്ന പ്രത്യേക ശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. സൗജന്യ പാർക്കിങ് സൗകര്യമുണ്ടായിരിക്കും.
#{red->n->n->കൺവെൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്: }#
St. Anne's Catholic High School <br> 6 Oakthorpe Rd <br> London N13 5TY <br> London
#{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }#
തോമസ്: 07903867625 |