Contents

Displaying 6771-6780 of 25125 results.
Content: 7080
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള പുരാതന ദേവാലയം കണ്ടെത്തി
Content: കാരാബുക്ക്: തുര്‍ക്കിയിലെ കരിങ്കടലിന് സമീപമുള്ള കാരാബുക്ക് പ്രവിശ്യയില്‍ ആയിരത്തി അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ക്രിസ്തുവിന് ശേഷം ഒന്നാം നൂറ്റാണ്ടുമുതല്‍ എട്ടാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഹഡ്രിയാനപോളിസ് എന്ന പുരാതനനഗരത്തെക്കുറിച്ചറിയുവാന്‍ വേണ്ടി നടത്തിയ ഉദ്ഘനനത്തിലാണ് ഏതാണ്ട് 20 മീറ്ററോളം നീളമുള്ള ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. ആദിമ ക്രിസ്ത്യാനികളുടെ തീര്‍ത്ഥാടനപാതയിലാണ് പുരാതനമായ ഈ ദേവാലയം സ്ഥിതിചെയ്തിരുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. കാരാബുക്ക് സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകനായ എര്‍സിന്‍ സെലിക്ബാസാണ് കണ്ടുപിടിത്തത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലുണ്ടായിരുന്ന ദേവാലയമാണിതെന്ന്‍ അദ്ദേഹം പറഞ്ഞു. ഇക്കാലയളവില്‍ ക്രൈസ്തവര്‍ അംസാര തുറമുഖത്തെത്തുകയും അഡ്രിയാനപോളിസ് സന്ദര്‍ശിക്കുകയും, പിന്നീട് വാണീജ്യാവശ്യങ്ങള്‍ക്കായി ഇസ്താംബൂളിലേക്ക് പോവുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. മേഖലയില്‍ കഴിഞ്ഞ 15 വര്‍ഷമായി നടന്നുവരുന്ന ഉദ്ഘനനത്തില്‍ ഇതുവരെ രണ്ട് ദേവാലയങ്ങള്‍, രണ്ട് പൊതു സ്നാനസ്ഥലങ്ങള്‍, ഒരു തിയേറ്റര്‍, പാറകൊണ്ടുള്ള ശവകുടീരം തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. വിജാതീയ ക്ഷേത്രമിരുന്ന സ്ഥലത്ത് വിശുദ്ധ രക്തസാക്ഷിയായ യൂഫേമിയയുടെ നാമധേയത്തില്‍ ദേവാലയം പണികഴിപ്പിച്ചുവെന്ന് ഓര്‍ത്തഡോക്സ് ചരിത്ര രേഖകളില്‍ കാണുന്നു. ദേവാലയത്തിനരികിലായി വിജാതീയ ശവകുടീരമിരുന്ന സ്ഥലത്ത് വിശുദ്ധന്‍ ഒരു സ്തൂപം പണികഴിപ്പിക്കുകയും, 53 വര്‍ഷങ്ങളോളം ആ സ്തൂപത്തിനരികെ ഇരുന്നുകൊണ്ട് പ്രാര്‍ത്ഥിക്കുകയും തന്റെ പക്കല്‍ വരുന്നവര്‍ക്ക് പ്രബോധനങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും രേഖയിലുണ്ട്. അനാട്ടോളിയായിലെ ഏറ്റവും പഴക്കമുള്ള ദേവാലയങ്ങളില്‍ ഒന്നാണിതെന്നാണ് കരുതപ്പെടുന്നത്. ആദിമ ക്രിസ്ത്യാനികളുടെ ചരിത്രവും, ജീവിതവും, ആരാധനയും എപ്രകാരമായിരുന്നുവെന്ന് മനസ്സിലാക്കുവാന്‍ ഈ കണ്ടെത്തല്‍ വഴി കഴിയുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകര്‍. ക്രൈസ്തവരുടെ പുരാതന ചരിത്രത്തെക്കുറിച്ചറിയുന്നതിന് അടുത്തയാഴ്ച വീണ്ടും ഉദ്ഘനനങ്ങള്‍ പുനരാരംഭിക്കുവാനാണ് ഗവേഷകര്‍ പദ്ധതിയിട്ടിരിക്കുന്നത്.
Image: /content_image/News/News-2018-02-07-05:47:53.jpg
Keywords: തുര്‍ക്കി
Content: 7081
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ വീണ്ടും വൈദിക നരഹത്യ; 2 വൈദികര്‍ കൊല്ലപ്പെട്ടു
Content: മെക്സിക്കോ സിറ്റി: ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ വൈദിക നരഹത്യ വീണ്ടും ആവര്‍ത്തിക്കുന്നു. ഇന്നലെ നടന്ന വെടിവെയ്പ്പിൽ അകപുൽകോ രൂപതയിലെ രണ്ടു വൈദികരാണ് കൊല്ലപ്പെട്ടത്. ലാസ് വീഗാസിലും മെസ്കാലയിലും പുരോഹിതരായി സേവനമനുഷ്ഠിച്ചു കൊണ്ടിരിന്ന ഫാ. ഇവാൻ അനോർവ് ജെയിംസ് (37), ഫാ. മുനിസ് ഗ്രേഷ്യ (39) എന്നിവരാണ് അജ്ഞാത സംഘത്തിന്റെ വെടിവെയ്പ്പില്‍ വധിക്കപ്പെട്ടത്. യേശുവിനെ ദേവാലയത്തിൽ സമർപ്പിച്ചതിന്റെ അനുസ്മരണത്തിലും ധ്യാന ശുശ്രൂഷയിലും പങ്കെടുത്ത് ജൂലിയന്തയിൽ നിന്നും തിരിച്ച് വരികയായിരുന്ന വൈദിക സംഘത്തിന് നേരെ വാഹനത്തിലെത്തിയ ആക്രമികൾ നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം നടന്നതിന്റെ സമീപത്ത് നിന്നും മിലിട്ടറി ആയുധങ്ങൾ ഘടിപ്പിച്ച ഒരു വാനും കണ്ടെത്തി. ആക്രമികൾ വാഹനം മോഷ്ടിച്ചതാണെന്നാണ് പോലീസ് റിപ്പോർട്ട്. സന്യസ്ഥര്‍ക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വൈദികരുടെ സുരക്ഷ അധികാരികൾ ഉറപ്പുവരുത്തണമെന്ന് ചിൽപാൻസിങ്കോ-ചിലാപ്പ രൂപത വക്താവ് ബെനിറ്റോ സ്യൂയൻസ ആവശ്യപ്പെട്ടു. ഇത്തരം അനിഷ്ട സംഭവങ്ങൾ വേദകരമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വൈദികരുടെ മരണത്തിന് ഉത്തരവാദികളായവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമെന്ന് അകപുൽകോ അതിരൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തു. മനുഷ്യ ജീവനെ ബഹുമാനിക്കാനും ദൈവീക ദാനമായ ജീവനെ പരിപോഷിപ്പിക്കാനും ഇടയാകണമെന്നും കുടുംബത്തിനും സമൂഹത്തിനും വേദനയും ദുരിതവും മാത്രം സമ്മാനിക്കുന്ന കൊലപാതക പരമ്പരകൾക്ക് അവസാനം ഉണ്ടാകണമെന്നും അതിരൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിയൊന്ന് പേർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടുവെന്ന വസ്തുത മെക്സികോയിലെ ക്രൈസ്തവ പീഡനങ്ങളുടെ തീവ്രത വ്യക്തമാക്കുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വൈദികർക്കു നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമായി നടക്കുന്നത് മെക്സിക്കോയിലാണെന്ന് കത്തോലിക്ക മൾട്ടിമീഡിയ സെന്റർ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരിന്നു.
Image: /content_image/News/News-2018-02-07-06:39:56.jpg
Keywords: മെക്സിക്കോ
Content: 7082
Category: 1
Sub Category:
Heading: സമര്‍പ്പിത ജീവിതം ജനിക്കുന്നത് യേശുവുമായുള്ള കണ്ടുമുട്ടലിലൂടെ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമര്‍പ്പിത ജീവിതം ജനിക്കുന്നത് ദരിദ്രനും, കളങ്കമില്ലാത്തവനുമായ യേശുവുമായുള്ള കണ്ടുമുട്ടലിലൂടെയാണെന്നു ഫ്രാന്‍സിസ് പാപ്പ. യേശുവിനെ ദേവാലയത്തില്‍ കാഴ്ചയര്‍പ്പിച്ചതിന്‍റെ അനുസ്മരണ ആചരിക്കുന്ന തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സമര്‍പ്പിതജീവിതത്തില്‍ ദൈവവുമായുള്ള കണ്ടുമുട്ടല്‍ നവീകരിക്കുന്നതിന് അപരരെ ക്കൂടാതെ കഴിയുകയില്ലായെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സമര്‍പ്പിതജീവിതം ജനിക്കുന്നതു ദരിദ്രനും, കളങ്കമില്ലാത്തവനും അനുസരണയുള്ളവനുമായ യേശുവുമായുള്ള കണ്ടുമുട്ടലിലൂടെയാണ്. ഈലോക ജീവിതം, സ്വാര്‍ഥപൂര്‍ണമായ സന്തോഷങ്ങളുടെയും തൃഷ്ണകളുടെയും പിന്നാലെ പായുന്നു. എന്നാല്‍, സമര്‍പ്പിതജീവിതം പൂര്‍ണമായി ദൈവത്തോടും മറ്റു മനുഷ്യരോടുമുള്ള സ്നേഹത്തിനായി, സ്വന്തബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് നമ്മെ മോചിക്കുന്നു. ഈലോകജീവിതം നമ്മുടെ ആഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കുന്നു. സമര്‍പ്പിതജീവിതം, വിനയമാര്‍ന്ന അനുസരണത്തിന്‍റെ, ഉപരിയായ സ്വാതന്ത്ര്യം തെരഞ്ഞെടുക്കുന്നു. ഇതിന് സമാനമായി ഇഹലോകജീവിതം, നമ്മുടെ കരങ്ങളെയും ഹൃദയങ്ങളെയും ശൂന്യമാക്കുമ്പോള്‍, യേശുവിലുള്ള ജീവിതം, അവസാനം നമ്മെ സമാധാനത്താല്‍ നിറയ്ക്കുന്നു. നമ്മുടെ ആത്മീയജീവിതത്തിന്‍റെ രഹസ്യം യേശുവിനെ കണ്ടുമുട്ടുകയെന്നതും അവിടുന്നു നമ്മെ കണ്ടുമുട്ടാനനുവദിക്കുക എന്നതുമാണ്. അല്ലെങ്കില്‍, വഴക്കമില്ലാത്ത ഒരു ജീവിതത്തിലേയ്ക്ക് നാം വീണുപോകും. അവിടെ അതൃപ്തിയുടെ ശബ്ദങ്ങളും, കയ്പേറിയതുമായ നിരാശകളും നമ്മെ കീഴടക്കും. യേശുവിനെ, നമ്മുടെ സഹോദരരിലും അനുദിന ജീവിത സംഭവങ്ങളിലും നാം കണ്ടുമുട്ടുകയാണെങ്കില്‍ അത് നമ്മുക്ക് സമാധാനം പ്രദാനം ചെയ്യുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-02-07-08:53:02.jpg
Keywords: സമര്‍പ്പി, പാപ്പ
Content: 7083
Category: 1
Sub Category:
Heading: കീമോ ചെയ്തവരുടെ കണ്ണീര്‍ തുടക്കാന്‍ മുടി നീട്ടിയത് ഒന്നരവര്‍ഷം; ഇത് റോഫിനച്ചന്റെ കരുണയുടെ സാക്ഷ്യം
Content: പുനലൂർ: മുന്‍ വര്‍ഷങ്ങളിലെ പോലെ ഫെബ്രുവരി 4നു ലോകം മറ്റൊരു ക്യാന്‍സര്‍ ദിനം കൂടി ആചരിച്ചു. ഏറെ ബോധവത്ക്കരണ പരിപാടികളും സെമിനാറുകളും വിവിധയിടങ്ങളില്‍ നടന്നു. എന്നാല്‍ പുനലൂർ ലത്തീൻ രൂപതയിലെ ഏനാത്ത്‌ ഹോളി സ്‌പിരിറ്റ്‌ ദേവാലയത്തിലെ വികാരിയും പത്തനംതിട്ട ഫൊറോന കെ.സി.വൈ.എം. ഡയറക്‌ടറുമായ ഫാ. റോഫിൻ റാഫേലിന് ഇത്തവണത്തെ ക്യാന്‍സര്‍ ദിനം അഭിമാനത്തിന്റെ നിമിഷങ്ങളായിരിന്നു. കീമോ തെറാപ്പിയിലൂടെ മുടി നഷ്‌ടപ്പെടുന്ന ക്യാൻസർ രോഗികളുടെ വേദന തിരിച്ചറിഞ്ഞ ഈ യുവവൈദികന്‍ ഒന്നര വര്‍ഷം മുന്‍പാണ് മുടിനീട്ടാന്‍ ആരംഭിച്ചത്. ലക്ഷ്യം ഒന്ന് മാത്രം, തന്റെ മുടി കീമോചെയ്തു മുടി നഷ്ട്ടപ്പെടുന്നവര്‍ക്ക് കൊടുക്കുക. ഇതിന്റെ ഫലപ്രാപ്തിയാണ് കഴിഞ്ഞ ദിവസം നടന്നത്. പുനലൂർ രൂപതക്ക്‌ കീഴിലെ സാമൂഹ്യ സംഘടനയായ പുനലൂർ സോഷ്യൽ സർവ്വീസ്‌ സൊസൈറ്റി നടത്തിയ കാൻസർ ദിനാചരണ പരിപാടിയുടെ ഭാഗമായി ഫാ. റോഫിൻ മുടി ദാനം ചെയ്തു. തൃശൂർ അമല സെന്റർ ഫോർ മെഡിക്കൽ സയൻസുമായി സഹകരിച്ചാണ്‌ പുനലൂർ സോഷ്യൽ സർവ്വീസ്‌ സൊസൈറ്റി പരിപാടി സംഘടിപ്പിച്ചത്‌. റോഫിനച്ചനെ കൂടാതെ പത്തോളം പേരും മുടിദാനം ചെയ്തു. യുവ വൈദികനായ ഫാ. റോഫിന്റെ പ്രവർത്തനം അഭിനന്ദനാർഹമെന്ന്‌ പുനലൂർ രൂപതാ ബിഷപ്‌ ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു. കഴിഞ്ഞ 4 വർഷമായി പൂനലൂർ രൂപതക്ക്‌ വേണ്ടി സേവനമനുഷ്‌ടിക്കുന്ന IVDei സഭാഗമായ ഫാ. റോഫിൻ റാഫേൽ കോട്ടപ്പുറം രൂപതയിലെ തുരുത്ത്‌ സെന്റ്‌ തോമസ്‌ ഇടവകാംഗവും ജോസഫ്‌-ക്ലാര ദമ്പതികളുടെ മകനുമാണ്.
Image: /content_image/News/News-2018-02-07-10:07:53.jpg
Keywords: ക്യാന്‍
Content: 7084
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ പ്രശ്നങ്ങളെ വകവെക്കാതെ വിശുദ്ധ നാട്ടിലേക്ക് വിശ്വാസികളുടെ പ്രവാഹം
Content: ജറുസലേം: മധ്യപൂര്‍വ്വേഷ്യയിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോഴും വിശുദ്ധ നാട്ടിലേക്കുള്ള വിശ്വാസികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ജനുവരി 2018-ല്‍ ജെറുസലേം സന്ദര്‍ശിച്ച ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ക്രിസ്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു. ജെറുസലേമിലെ താപനിലയോ, അമേരിക്കന്‍ പ്രസിഡന്റ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളോ, തണുത്ത കാലാവസ്ഥയോ തീര്‍ത്ഥാടകരുടെ പ്രവാഹത്തില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേല്‍ ടൂറിസം മന്ത്രാലയം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഡയറക്ടറായ ബ്രദര്‍ തോമസ്‌ ഡൂബിയേല്‍ നല്‍കിയ കണക്കനുസരിച്ച്, 2016 ജനുവരിയില്‍ 390-ഓളം തീര്‍ത്ഥാടക സംഘങ്ങളിലായി 11,000-ത്തോളം വിശ്വാസികള്‍ വിശുദ്ധനാട് സന്ദര്‍ശിച്ചു. ഇതേ കാലയളവില്‍ 2017-ല്‍ 529 തീര്‍ത്ഥാടക സംഘങ്ങളിലായി 16,000-ത്തോളം വിശ്വാസികളാണ് വിശുദ്ധനാട് സന്ദര്‍ശിച്ചത്. 2018 ജനുവരി ആയപ്പോഴേക്കും തീര്‍ത്ഥാടക സംഘങ്ങളുടെ എണ്ണം 770 ആയും, തീര്‍ത്ഥാടകരുടെ എണ്ണം 26,000മായും ഉയര്‍ന്നു. 2016-മായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ജനുവരിയില്‍ ക്രിസ്തുമസ്സ് ആഘോഷിച്ച ഓര്‍ത്തഡോക്സ് തീര്‍ത്ഥാടകരുടെ എണ്ണം ഈ കണക്കുകളില്‍ വന്നിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ഇതും കൂടി ഉള്‍പ്പെടുമ്പോള്‍ വന്‍ മാറ്റമാണ് ഉണ്ടാകുക. തിരുകല്ലറയുടെ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ലാറ്റിന്‍ ചാപ്പലിന്റെ പുരോഹിതനായ ഫാ. ഓക്സെന്‍ക്ജൂസ് ഗാഡ് സ്ഥിരീകരിക്കുന്നു. ഇപ്പോള്‍ സന്ദര്‍ശിക്കുന്നവരില്‍ കൂടുതല്‍ പേരും ഏഷ്യയില്‍ നിന്നുമുള്ളവരാണെന്നു അദ്ദേഹം വെളിപ്പെടുത്തി. യൂറോപ്പ്, ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങള്‍ പരിപാലിക്കുന്നതിനൊപ്പം വിശുദ്ധ നാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ഫ്രാന്‍സിസ്കന്‍ സന്യാസിമാരാണ് സദാ നിലകൊള്ളുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണെങ്കിലും ധൈര്യപൂര്‍വ്വം വിശുദ്ധ നാട്ടിലേക്ക് കടന്നുവരുവാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബ്രദര്‍ ഫ്രാന്‍സെസ്കോ പാറ്റണ്‍ നേരത്തെ തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Image: /content_image/News/News-2018-02-07-11:03:38.jpg
Keywords: മധ്യപൂര്‍വ്വേഷ്യ
Content: 7085
Category: 7
Sub Category:
Heading: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇല്ലായിരിന്നുവെങ്കില്‍..?
Content: ക്രൈസ്തവ മിഷ്ണറിമാരെ "മതപരിവര്‍ത്തകര്‍" എന്ന പേരില്‍ ആക്ഷേപിക്കുന്ന പ്രവണത ചില തീവ്രപക്ഷ ചിന്താഗതികാര്‍ക്ക് ഇടയില്‍ ഇന്ന് വളര്‍ന്ന് വരുന്നുണ്ട്. എന്താണ് സത്യം? സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ക്രൈസ്തവ മിഷ്ണറിമാര്‍ വഹിച്ച പങ്ക് എന്താണ്? ക്രൈസ്തവ മിഷ്ണറിമാര്‍ ഇല്ലായിരിന്നുവെങ്കില്‍ ഭാരതത്തിന്റെ സ്ഥിതി എന്താകുമായിരിന്നു ? ഈ വീഡിയോയില്‍ ഇതിനെല്ലാമുള്ള ഉത്തരമുണ്ട്.
Image:
Keywords: മിഷ്ണ
Content: 7086
Category: 9
Sub Category:
Heading: “ഡിസ്കവർ ദ ഹൈവേ" ടീനേജുകാർക്കായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ പ്രത്യേക ആത്മാഭിഷേക ശുശ്രൂഷ
Content: ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ നേതൃത്വത്തിൽ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ടീനേജ് പ്രായം മുതലുള്ള കുട്ടികൾക്കായി ഇത്തവണയും പ്രത്യേക പ്രോഗ്രാമുകൾ. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. നേരിന്റെ പാതയിൽ നേർവഴികാട്ടാൻ ഇത്തവണ " ഡിസ്കവർ ദ ഹൈവേ " എന്ന പ്രത്യേക പ്രോഗ്രാമുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിങ്‌ഡം ടീമും ഒരുങ്ങുകയാണ്.> പ്രത്യേക സേക്രഡ് ഡ്രാമ , ലൈവ് മ്യൂസിക് എന്നിവയിലൂടെ മനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് കുമ്പസാരമെന്ന കൂദാശയുടെ അനുഭവത്തിലൂടെ നയിക്കപ്പെടുന്ന, അസാധ്യങ്ങൾ സാധ്യമായ അനുഭവ സാക്ഷ്യങ്ങൾ ഇടകലർന്ന അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഉൾപ്പെടുന്ന, രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു . കുമ്പസാരത്തിനൊപ്പം സ്പിരിച്വൽ ഷെയറിങ്ങിനും കുട്ടികൾക്ക് സൗകര്യമുണ്ടായിരിക്കും. ഫാ.സോജി ഓലിക്കലിനൊപ്പം പോളണ്ടിൽ നിന്നുമുള്ള വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.പിയോട്ടർ പ്രിസകിയൊവിക്സ്‌, യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകനും വാഗ്മിയുമായ ജോൺ ഹെസ്കെത്ത് എന്നിവരും കുട്ടികൾക്കുള്ള വിവിധ ശുശ്രൂഷകൾ നയിക്കും. സീറോ മലങ്കര സഭ യുകെ കോ ഓർഡിനേറ്റർ റവ.ഫാ.തോമസ് മടുക്കുംമൂട്ടിൽ, പ്രമുഖ ശുശ്രൂഷകൻ ഡോ.ജോൺ ഡി എന്നിവരും 10 ന് നടക്കുന്ന ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. ശുശ്രൂഷകളിലേക്ക് സെഹിയോൻ കുടുംബം മുഴുവനാളുകളെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-02-08-03:00:15.jpeg
Keywords: സെഹിയോ
Content: 7087
Category: 1
Sub Category:
Heading: എമിരിറ്റസ് ബനഡിക്ട് മാർപാപ്പയുടെ ആരോഗ്യസ്ഥിതി മോശം
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ മുന്‍ അധ്യക്ഷന്‍ ബനഡിക്ട് മാർപാപ്പയുടെ ആരോഗ്യസ്ഥിതി മോശം. ഇറ്റലിയിലെ പ്രധാന ദിനപത്രങ്ങളിലൊന്നായ കൊറിയേരെ ഡെല്ല സേറയ്ക്കയച്ച കത്തിലാണ് പാപ്പ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യം മോശമാണെന്നും ജീവിതത്തിന്റെ അന്ത്യഘട്ടത്തിലേക്കു നീങ്ങുന്ന അവസരത്തില്‍ ഇത്രമാത്രം സ്‌നേഹം ലഭിക്കുന്നതു വലിയ കൃപയായി കരുതുന്നുവെന്നും ബനഡിക്ട് പതിനാറാമന്‍ കത്തില്‍ കുറിച്ചു. അനവധി വായനക്കാര്‍ തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാഞ്ഞതായി അറിഞ്ഞതിനെത്തുടര്‍ന്നാണു കത്ത് എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.സ്വർഗീയ ഭവനത്തോടടുക്കുന്നതിന്റെ സൂചനകൾ തന്റെ ശരീരം കാണിച്ചുതുടങ്ങിയതായും തന്‍റെ അവസാനയാത്രയുടെ സമയത്ത് പ്രതീക്ഷിച്ചതില്‍ ഏറെ സ്നേഹം തനിക്ക് ലഭിച്ചെന്നും അദ്ദേഹം കത്തിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ അത്യാസന്ന നിലയില്‍ മരണകിടക്കയിലാണെന്നു സോഷ്യല്‍ മീഡിയായില്‍ വാര്‍ത്ത പ്രചരിച്ചിരിന്നു. പിന്നീട് ഇതിനെ നിഷേധിച്ച്കൊണ്ട് പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ തന്നെ രംഗത്തെത്തി. മൂന്നു മാസങ്ങള്‍ക്ക് ശേഷം തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പാപ്പ തന്നെയാണ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. 90 വയസ്സുള്ള ബനഡിക്ട് പാപ്പ 2013-ല്‍ ആണ് സ്ഥാനത്യാഗം ചെയ്തത്.
Image: /content_image/News/News-2018-02-08-03:48:08.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 7088
Category: 18
Sub Category:
Heading: ഫാ. ജെര്‍വിസ് ഡിസൂസ ദേശീയ മെത്രാന്‍ സംഘത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി
Content: ബംഗളൂരു: ദേശീയ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ബോംബെ അതിരൂപതാംഗം ഫാ. ജെര്‍വിസ് ഡിസൂസയെ തെരഞ്ഞെടുത്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ദ്വൈവാര്‍ഷിക സമ്മേളനത്തിലാണു തെരഞ്ഞെടുപ്പ് നടന്നത്. മോണ്‍. ജോസഫ് ചിന്നയ്യന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്. അതേസമയം സിബിസിഐയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഇന്നു തെരഞ്ഞെടുക്കും. പ്രസിഡന്റ്, പ്രഥമ വൈസ് പ്രസിഡന്റ്, ദ്വിതീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് മെത്രാന്‍ സംഘത്തിന്റെ പ്രസിഡന്റ്. സി‌ബി‌സി‌ഐയുടെ ദ്വൈവാര്‍ഷിക സമ്മേളനം നാളെ സമാപിക്കും.
Image: /content_image/India/India-2018-02-08-04:49:19.jpg
Keywords: സി‌ബി‌സി‌ഐ
Content: 7089
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയ്ക്കു പുതിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍
Content: ബംഗളൂരു: സിബിസിഐ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. പോള്‍ മൂഞ്ഞേലി നിയമിതനായി. നിലവില്‍ കാരിത്താസ് അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികെയാണ് പുതിയ ദൗത്യം ലഭിക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറാകുന്ന ആദ്യ സീറോ മലബാര്‍ സഭാംഗമാണ് ഇദ്ദേഹം. ഫാ. ഫെഡറിക് ഡിസൂസ കാലാവധി പൂര്ത്തി്യാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനം. അമരാവതി രൂപതാംഗം ഫാ. ജോളി പുത്തൻപുുരയാണ് പുതിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍. നിലവില്‍ കാരിത്താസ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ടിക്കുകയായിരിന്നു അദ്ദേഹം. സിബിസിഐ സെക്രട്ടറി ജനറല്‍ ഡോ. തിയഡോര്‍ മസ്കരാനസാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. ഇരുവരും ഏപ്രിലില്‍ ചുമതലയേല്‍ക്കും. കിടങ്ങൂര്‍ സ്വദേശിയായ ഫാ. പോള്‍ മൂഞ്ഞേലി എറണാകുളം അങ്കമാലി അതിരൂപതാംഗവും കാരിത്താസ് ഇന്ത്യയുടെ ദേശീയ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, എറണാകുളം ലിസി ആശുപത്രി എന്നിവയുടെ ഡയറക്ടര്‍, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 1962ല്‍ ആണ് കാരിത്താസ് ഇന്ത്യ വിഭാഗം ആരംഭിച്ചത്. രാജ്യത്തെ 152 സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, നൂറിലധികം എന്‍ജിഒകള്‍ എന്നിവ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/India/India-2018-02-08-05:11:23.jpg
Keywords: കാരിത്താ