Contents
Displaying 6801-6810 of 25125 results.
Content:
7110
Category: 9
Sub Category:
Heading: "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള അവധിക്കാല ധ്യാനം ഫെബ്രുവരി 19 മുതൽ
Content: റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ നേതൃത്വത്തിൽ, യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും, കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ റെസിഡെൻഷ്യൽ റിട്രീറ്റ് അവധിക്കാലത്ത് ഫെബ്രുവരി 19 മുതൽ 23 വരെ ദിവസങ്ങളിൽ വെയിൽസിലെ കെഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. സെഹിയോൻ മിനിസ്‌ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാർക്കായുള്ള ധ്യാനം നയിക്കും. വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ അഞ്ച് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 13 വയസ്സുമുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. www.sehionuk.org എന്ന വെബ് സൈറ്റിൽ നേരിട്ട് രെജിസ്ട്രേഷൻ നടത്താവുന്നതാണ്. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# തോമസ് 07877 508926. <br> ജെസ്സി ബിജു 07747586844. #{red->n->n-> അഡ്രസ്സ്: }# CEFENLY PARK <br> NEWTOWN <br> SY16 4AJ.
Image: /content_image/Events/Events-2018-02-09-12:35:22.jpg
Keywords: സെഹിയോ

7111
Category: 18
Sub Category:
Heading: ദളിത് ശാക്തീകരണം ഉറപ്പുവരുത്തുമെന്നു ആവര്‍ത്തിച്ച് സിബിസിഐ സമ്മേളനത്തിന് സമാപനം
Content: ബംഗളൂരു: ദളിത് വിഭാഗങ്ങളുടെ ശാക്തീകരണവും സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ആവര്‍ത്തിച്ചുകൊണ്ട് ബംഗളൂരുവില്‍ നടന്ന സിബിസിഐ സമ്മേളനത്തിന് സമാപനം. ആദിവാസി സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും സംരക്ഷണത്തിനും സമഗ്ര വികസനത്തിനുംവേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, അഭയാര്‍ഥികള്‍, മറ്റു ചൂഷിതസമൂഹങ്ങള്‍ എന്നിവരുടെ ആശ്വാസത്തിനും ക്ഷേമത്തിനുമായി പ്രത്യേകം മുന്‍കൈയെടുക്കാനും സമ്മേളനത്തില്‍ തീരുമാനമായി. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍പ്പെട്ട 174 രൂപതകളില്‍ നിന്നുള്ള 204 മെത്രാന്മാരും വിരമിച്ച 64 മെത്രാന്മാരും പങ്കെടുത്ത സമ്മേളനത്തില്‍ ഭരണഘടന ഉറപ്പുനല്കുന്നതുപോലെ യഥാര്‍ഥ ജനാധിപത്യ, മതേതരത്വ, സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി എല്ലാ മതില്‍ക്കെട്ടുകളും കടന്ന് മുന്നേറണമെന്നും ആഹ്വാനമുണ്ടായി. ഭാരതത്തിലെ സഭ നിര്‍വഹിക്കേണ്ട ദൗത്യത്തെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. രാഷ്ട്രനിര്‍മാണത്തിലും, ജാതിക്കും മതത്തിനും സംസ്‌കാരത്തിനും ഭാഷയ്ക്കും അതീതമായുള്ള ജനസേവനത്തിലും ഭാരതത്തിലെ സഭ വഹിച്ച പങ്ക് സമ്മേളനം എടുത്തുപറഞ്ഞു. മാതൃരാജ്യത്തെ സമാധാനത്തിലേക്കും ഐക്യത്തിലേക്കും വളര്‍ച്ചയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്ന യഥാര്‍ഥ ദേശീയത എല്ലാവര്‍ക്കുമുണ്ടായിരിക്കണമെന്നും മെത്രാന്‍ സമിതി ഓര്‍മ്മിപ്പിച്ചു. കാരുണ്യത്തിന്റെയും സാക്ഷ്യത്തിന്റെയും ദൗത്യത്തിനായി നാനാത്വത്തില്‍ ഏകത്വം എന്നതായിരുന്നു മുപ്പത്തിമൂന്നാമത് സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ ആപ്തവാക്യം. സെന്റ് ജോണ്‍സ് നാഷ്ണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിലാണ് സിബിസിഐ സമ്മേളനം നടന്നത്.
Image: /content_image/India/India-2018-02-10-04:17:18.jpg
Keywords: സിബിസിഐ

7112
Category: 18
Sub Category:
Heading: ഈശോ അച്ചന്റെ രണ്ടാം ചരമവാര്‍ഷികം ഇന്ന്
Content: കോതമംഗലം: 'ഈശോയെ അറിയുക, ഈശോയാല്‍ അറിയപ്പെടുക. ഈശോയെ സ്‌നേഹിക്കുക ഈശോയാല്‍ സ്‌നേഹിക്കപ്പെടുക; ഈശോയെ അറിയിക്കുക; ഈശോയെ സ്‌നേഹിക്കുക' എന്ന ആപ്തവാക്യവുമായി വൈദികജീവിതം ക്രമപ്പെടുത്തിയ ഫാ. മാത്യു മുണ്ടയ്ക്കലിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇന്നു നടക്കും. രാവിലെ 11നു കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയും അനുസ്മരണ ശുശ്രൂഷകളും ഉണ്ടാകും. 1932 ഡിസംബര്‍ 28ന് കോതമംഗലം മുണ്ടയ്ക്കല്‍ വര്‍ഗീസ് ത്രേസ്യാ ദമ്പതികളുടെ ആറാമനായാണു ഫാ. മാത്യു മുണ്ടയ്ക്കലിന്റെ ജനനം. 1959 മാര്‍ച്ച് 16നു മാര്‍ മാത്യു പോത്തനാമൂഴിയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. അജപാലന ശുശ്രൂഷയോടനുബന്ധിച്ചു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്ക്കും അദ്ദേഹം നേതൃത്വം നല്‍കി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, കൈത്തറി, നെയ്ത്തു സഹകരണ സംഘത്തിന്റെ തുടക്കം, ജനകീയ വായനശാല, ഉടുന്പന്‍ചോലയും ദേവികുളം താലൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന പനംകൂട്ടി പാലം എന്നിവയെല്ലാം യാഥാര്‍ഥ്യമായത് ഈശോ അച്ചന്റെ ശ്രമഫലമാണ്. 2016 ഫെബ്രുവരി 10നായിരുന്നു ഫാ. മുണ്ടയ്ക്കലിന്റെ നിര്യാണം.
Image: /content_image/India/India-2018-02-10-04:48:11.jpg
Keywords: ഈശോ

7113
Category: 18
Sub Category:
Heading: ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയായി റവ.ഡോ. തോമസ് വടക്കേലിനെ തിരഞ്ഞെടുത്തു
Content: ബെംഗളൂരു: ദേശീയ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ.ഡോ. തോമസ് വടക്കേല്‍ നിയമിതനായി. ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന സിബിസിഐ സമ്മേളനത്തിലാണു പുതിയ സെക്രട്ടറിയെ നിയമിച്ചത്. ആറു വര്‍ഷമായി മാര്‍ ജോസഫ് പാംപ്ലാനിയായിരുന്നു ദേശീയ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി. പാലാ മല്ലികശേരി ഇടവകക്കാരനായ റവ.ഡോ.തോമസ് വടക്കേല്‍ കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തിലെ ബൈബിള്‍ അധ്യാപകനും വചന പ്രഘോഷകനുമാണ്. ബല്‍ജിയത്തിലെ ലൂവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു വിശുദ്ധ ഗ്രന്ഥത്തില്‍ ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. രണ്ടു വര്‍ഷം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവല്ല മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ കുറീലോസാണ് ദേശീയ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍. ആഗ്രാ മെത്രാപ്പേലീത്ത ഡോ.ആല്‍ബര്‍ട്ട് ഡിസൂസാ, തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
Image: /content_image/India/India-2018-02-10-05:04:29.jpg
Keywords: ദൈവശാസ്ത്ര

7114
Category: 1
Sub Category:
Heading: ഇന്ന് ആഗോള രോഗി ദിനം; ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: ലൂര്‍ദ്ദു മാതാവിന്‍റെ തിരുനാള്‍ ദിനമാണ് ആഗോള രോഗി ദിനം. ഫെബ്രുവരി 11 ഞായറാഴ്ചയായതിനാല്‍ തിരുസഭ ഇന്ന് ഫെബ്രവരി 10 ശനിയാഴ്ചയാണ് ഈ സവിശേഷദിനം ആചരിക്കുന്നത്. രോഗികളായവരെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍മ്മിക്കുവാനും അവരെ ശുശ്രൂഷിക്കുന്നവരെ ശക്തിപ്പെടുത്തുവാനുമായി നമുക്ക് പ്രാര്‍ത്ഥിക്കാം.ഇരുപത്താറാമത് ആഗോള രോഗീദിനത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്ന സന്ദേശം വായിക്കാം. "യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ . അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ. 19: 26-27). പ്രിയ സഹോദരീ സഹോദരന്മാരേ, രോഗികള്‍ക്കുവേണ്ടിയും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കു വേണ്ടിയും സഭചെയ്യുന്ന സേവനം നവീകൃതമായ ശക്തിയോടെ തുടരണം. കര്‍ത്താവിന്‍റെ കല്പന അനുസരിച്ചും (cf. ലൂക്കാ 9:2-6; മത്താ. 10:1-8; മര്‍ക്കോ. 6: 7-13) സഭയുടെ സ്ഥാപകനും ഗുരുവുമായവന്‍റെ ശക്തമായ മാതൃകയനുസരിച്ചും അങ്ങനെ ചെയ്യണം. കുരിശില്‍ക്കിടന്നുകൊണ്ട് യേശു തന്‍റെ അമ്മയായ മറിയത്തോടും യോഹന്നാനോടും പറഞ്ഞ വാക്കുകളില്‍ നിന്നുള്ളതാണ് ഈ വര്‍ഷത്തെ രോഗീദിനത്തിന്‍റെ പ്രമേയം. "സ്ത്രീയേ, ഇതാ നിന്റെ മകന്‍... ഇതാ നിന്റെ അമ്മ. ആ നിമിഷം മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ. 19:26-27). 1. കര്‍ത്താവിന്‍റെ വാക്കുകള്‍ കുരിശിന്‍റെ രഹസ്യത്തെ വ്യക്തമായി പ്രകാശിപ്പിക്കുന്നുണ്ട്. കുരിശ് പ്രത്യാശ നില്‍കാത്ത ദുരന്തമല്ല. പിന്നെയോ യേശു തന്‍റെ മഹത്ത്വം വെളിപ്പെടുത്തുന്നതും അവസാനംവരെയുള്ള സ്നേഹം കാണിക്കുന്നതുമായ ഒന്നാണ്. ആ സ്നേഹം ക്രൈസ്തവ സമൂഹത്തിന്‍റെയും ഓരോ ശിഷ്യന്‍റെ ജീവിതത്തിന്‍റെയും അടിസ്ഥാനവും നിയമവും ആയിത്തീരാനുള്ളതാണ്. യേശുവിന്‍റെ വാക്കുകള്‍, എല്ലാറ്റിനുമുപരി മുഴുവന്‍ മനുഷ്യവംശത്തിനും വേണ്ടിയുള്ള മറിയത്തിന്‍റെ മാതൃത്വപരമായ വിളിയുടെ ഉറവിടമാണ്. തന്‍റെ പുത്രന്‍റെ ശിഷ്യന്മാരെയും അവരുടെ ജീവിതയാത്രയെയും പരിപാലിക്കുന്ന അമ്മയാകാനാണ് മറിയത്തിന്‍റെ പ്രത്യേക നിയോഗം. തന്‍റെ പുത്രനോടോ പുത്രിയോടോ ഉള്ള ഒരമ്മയുടെ കരുതല്‍ അവരുടെ വളര്‍ച്ചയുടെ ഭൗതികവും ആത്മീയവുമായ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണല്ലോ. കുരിശുളവാക്കിയ അവാച്യമായ വേദന മറിയത്തിന്‍റെ ആത്മാവില്‍ തുളച്ചുകയറിയെങ്കിലും (രള.ലൂക്കാ 2;35) അത് അവളെ തളര്‍ത്തിയില്ല. നേരേമറിച്ച്, കര്‍ത്താവിന്‍റെ അമ്മ എന്ന നിലയില്‍ ആത്മദാനത്തിന്‍റെ പുതിയൊരുവഴി അവളുടെ മുമ്പില്‍ തുറക്കപ്പെട്ടു. യേശു കുരിശില്‍വച്ച് സഭയെയും മനുഷ്യവംശം മുഴുവനെയും സംബന്ധിച്ച തന്‍റെ ശ്രദ്ധ വ്യക്തമാക്കി. അതേ ശ്രദ്ധയില്‍ പങ്കുചേരാന്‍ മറിയം വിളിക്കപ്പെട്ടു. പെന്തക്കുസ്താദിനത്തിലുണ്ടായ പരിശുദ്ധാത്മവര്‍ഷം പരാമര്‍ശിക്കുന്നിടത്ത് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത് മറിയം ഈ ദൗത്യം ആദിമസഭയില്‍ നിര്‍വഹിക്കാനാരംഭിച്ചു എന്നാണ്. ഒരിക്കലും അസ്തമിക്കാത്ത ഒരു ദൗത്യം! 2. പ്രിയ ശിഷ്യനായ യോഹന്നാന്‍ മെസയാനിക ജനമാകുന്ന സഭയുടെ പ്രതിരൂപമാണ്. അദ്ദേഹം മറിയത്തെ തന്‍റെ അമ്മയായി അംഗീകരിക്കണം. അങ്ങനെ ചെയ്തുകൊണ്ട് അവളെ തന്‍റെ ഭവനത്തിലേക്കു സ്വീകരിക്കണം; ശിഷ്യത്വത്തിന്‍റെയെല്ലാം മാതൃകയായി അവളെ കാണണം; യേശു അവള്‍ക്കു നല്‍കിയ മാതൃത്വത്തിന്‍റെ വിളിയെക്കുറിച്ച് - അതിന്‍റെ എല്ലാ വിശദീകരണങ്ങളോടുകൂടി-ധ്യാനിക്കണം: യേശു കല്‍പിക്കുന്നതുപോലെ സ്നേഹിക്കാന്‍ കഴിവുള്ള കുട്ടികളെ ജനിപ്പിക്കുന്ന സ്നേഹമയിയായ ഒരമ്മ. അതുകൊണ്ടാണ് തന്‍റെ മക്കളെ സംരക്ഷിക്കാനുള്ള മറിയത്തിന്‍റെ മാതൃത്വപരമായ വിളി യോഹന്നാനും സഭയ്ക്കുപൊതുവായും ഭരമേല്‍പിക്കപ്പെട്ടിരിക്കുന്നത്. മറിയത്തിന്‍റെ മാതൃനിയോഗത്തില്‍ ശിഷ്യ സമൂഹം മുഴുവനും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. 3. ശിഷ്യനെന്നനിലയില്‍ യോഹന്നാന്‍ എല്ലാകാര്യങ്ങളും യേശുവുമായി പങ്കുവച്ചിരുന്നു. അതുകൊണ്ട് പിതാവുമായിട്ടുള്ള കണ്ടുമുട്ടലിലേക്ക് എല്ലാ ജനതകളെയും നയിക്കാന്‍ തന്‍റെ ഗുരു ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാം. അഹങ്കാരംമൂലമുള്ള ആധ്യാത്മിക രോഗങ്ങളിലും (രള. യോഹ 8:31-39), ശാരീരിക രോഗങ്ങളാലും (രള.യോഹ. 5:6) വലയുന്ന അനേകരെ യേശു കണ്ടുമുട്ടിയിട്ടുണ്ടെന്ന വസ്തുതയ്ക്കു സാക്ഷ്യംവഹിക്കാന്‍ യോഹന്നാനു സാധിക്കും. യേശു എല്ലാവരോടും കരുണ കാണിച്ചു. എല്ലാവരോടും ക്ഷമിച്ചു. ഓരോ കണ്ണീര്‍ത്തുള്ളിയും തുടച്ചുമാറ്റപ്പെടുന്ന ദൈവരാജ്യത്തിലെ സമൃദ്ധമായ ജീവന്‍റെ അടയാളമെന്ന നിലയില്‍ രോഗികളെ അവിടുന്ന് സുഖപ്പെടുത്തി. മറിയത്തെപ്പോലെ പരസ്പരം കരുതാന്‍ ശിഷ്യന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, യേശുവിന്‍റെ ഹൃദയം എല്ലാവരുടെയും മുമ്പില്‍ തുറക്കപ്പെട്ടിരിക്കുന്നുവെന്നും ആരെയും അത് ഒഴിവാക്കുന്നില്ലെന്നും ശിഷ്യന്മാര്‍ക്ക് അറിയാം. എല്ലാവരും വ്യക്തികളും ദൈവമക്കളുമായതിനാല്‍ ദൈവരാജ്യത്തിന്‍റെ സുവിശേഷം എല്ലാവരോടും പ്രഘോഷിക്കപ്പെടണം; ക്രൈസ്തവരുടെ പരസ്നേഹം എല്ലാവരിലേക്കും ചെന്നെത്തണം. 4. പതിതരെയും രോഗികളെയും സംബന്ധിച്ച് സഭയ്ക്കുള്ള മാതൃനിയോഗം അവളുടെ രണ്ടായിരം വര്‍ഷത്തിലെങ്ങും മൂര്‍ത്തമായി പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. രോഗികള്‍ക്കുവേണ്ടിയുള്ള ശ്രദ്ധേയമായ സംരംഭങ്ങളുടെ പരമ്പരകളിലൂടെ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമര്‍പ്പണത്തിന്‍റെ ഈ ചരിത്രം മറക്കരുത്. ആ ചരിത്രം ഇക്കാലത്തും ലോകമെങ്ങും തുടരുന്നു. പര്യാപ്തമായ ആരോഗ്യപാലന സമ്പ്രദായങ്ങള്‍ നിലവിലുള്ള രാജ്യങ്ങളില്‍ കത്തോലിക്കാ സഭയിലെ സമര്‍പ്പിതസമൂഹങ്ങളുടെയും രൂപതകളുടെയും അവയുടെ ആശുപത്രികളുടെയും ജോലി നല്ല ചികിത്സ നല്കുകയെന്നതു മാത്രമല്ല. പിന്നെയോ സുഖദായക പ്രക്രിയയുടെ കേന്ദ്രത്തില്‍ വ്യക്തിയെ പ്രതിഷ്ഠിക്കുകയെന്നതുമാണ്. ജീവനോടും ക്രൈസ്തവ ധാര്‍മ്മിക മുല്യങ്ങളോടും ആദരവു പുലര്‍ത്തിക്കൊണ്ടുള്ള ശാസ്ത്രീയഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ആരോഗ്യ ശുശ്രൂഷാ സമ്പ്രദായങ്ങള്‍ അപര്യാപ്തമായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്ന രാജ്യങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ശിശുമരണം ഒഴിവാക്കാനും സാംക്രമിക രോഗങ്ങള്‍ക്കെതിരേ പടപൊരുതാനും എന്തു ചെയ്യാനാവുമെന്നു സഭ അന്വേഷിക്കുന്നു. എല്ലായിടത്തും ശുശ്രൂഷനല്‍കാന്‍ അവള്‍ പരിശ്രമിക്കുന്നുണ്ട്. സുഖപ്പെടുത്തലിനു സാധ്യതയില്ലാത്തിടത്തും അങ്ങനെ ചെയ്യുന്നു. സഭയ്ക്ക് "യുദ്ധക്കളത്തിലെ ആശുപത്രി" എന്നൊരു പ്രതിഛായയുണ്ട്. അതു വസ്തുനിഷ്ഠമായ ഒന്നാണ്. ജീവിതത്തില്‍ മുറിവേറ്റ എല്ലാവരെയും അതു സ്വാഗതം ചെയ്യുന്നു. എന്തെന്നാല്‍, ലോകത്തിന്‍റെ ചിലഭാഗങ്ങളില്‍ മിഷണറിമാരുടെ ആശുപത്രികളും രൂപതകളുടെ ആശുപത്രികളും മാത്രമാണ് ജനങ്ങള്‍ക്ക് അത്യാവശ്യമായ ശുശ്രൂഷ നല്കുന്ന സ്ഥാപനങ്ങള്‍. 5. രോഗീശുശ്രൂഷയുടെ സുദീര്‍ഘമായ ഈ ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മ ക്രൈസ്തവ സമൂഹത്തിന് സന്തോഷിക്കാനുള്ള ഒരു കാരണമാണ്, പ്രത്യേകിച്ച് ഈ ശുശ്രൂഷയില്‍ ഇന്ന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്. എന്നാലും നമ്മള്‍ സര്‍വോപരി ഭൂതകാലത്തേക്കു നോക്കണം, അതു നമ്മെ സമ്പന്നരാക്കാന്‍വേണ്ടിത്തന്നെ. അതു നമ്മെ പഠിപ്പിക്കുന്ന പാഠം നാം പഠിക്കണം. രോഗികളെ ശുശ്രൂഷിക്കാന്‍വേണ്ടി സ്ഥാപനങ്ങള്‍ സ്ഥാപിച്ച അനേകരുടെ ആത്മപരിത്യാഗപരമായ ഔദാര്യത്തെക്കുറിച്ച് അതു പഠിപ്പിക്കുന്നു. നൂറ്റാണ്ടുകളായി സമാരംഭിച്ചതും പരസ്നേഹത്താല്‍ പ്രചോദിപ്പിക്കപ്പെട്ടതുമായ അനേകം സംരംഭങ്ങളെ ഓര്‍മ്മിക്കണം. രോഗികള്‍ക്ക് നവീനവും ആശ്രയയോഗ്യവുമായ മാര്‍ഗങ്ങളെ ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ കണ്ടെത്താന്‍ നടത്തിയ പരിശ്രമങ്ങളെ നാം സ്മരിക്കണം. ഭൂതകാലത്തെ ഈ ഇഷ്ടദാനം കുടുതല്‍ നല്ല ഭാവികെട്ടിപ്പടുക്കുവാന്‍ നമ്മെ സഹായിക്കും. ഉദാഹരണമായി, ആതുരശുശ്രൂഷയെ ലാഭകരമായ സംരംഭമാക്കാന്‍ ലോകവ്യാപകമായി പരിശ്രമിക്കുന്ന വ്യവസായിക മനോഭാവത്തില്‍നിന്ന് കത്തോലിക്കാ ആശുപത്രികളെ സംരക്ഷിക്കണം. ലാഭമുണ്ടാക്കാനുള്ള സംരംഭം ദരിദ്രരെ അവഗണിക്കുന്നു. രോഗികളുടെ മഹത്ത്വത്തെ ആദരിക്കണമെന്നത് വിവേകപൂര്‍ണമായ സംഘാടനവും പരസ്നേഹവും ആവശ്യപ്പെടുന്നു. ചികിത്സയിലെങ്ങും വ്യക്തിമഹത്ത്വത്തോടുള്ള ബഹുമാനം കേന്ദ്രസ്ഥയാഥാര്‍ത്ഥ്യമായി സൂക്ഷിക്കണമെന്ന് അത് ആവശ്യപ്പെടുന്നു. പൊതുസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ക്രൈസ്തവര്‍ക്കും ഈ സമീപനമുണ്ടായിരിക്കണം. അവരും സേവനത്തിലൂടെ സുവിശേഷത്തിന് സാക്ഷികളാവണം- ഉത്തമബോധ്യം നല്കുന്ന സാക്ഷികളാകണം. 6. യേശു സഭയ്ക്കു തന്‍റെ സൗഖ്യദായക ശക്തിനല്കി. "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും... അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും. അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും" (മര്‍ക്കോ 16:17-18). വിശുദ്ധ പത്രോസും (രള. അപ്പ 3:4-8) വിശുദ്ധ പൗലോസും (രള. അപ്പ 14:8-11) സൗഖ്യദായക പ്രവൃത്തികള്‍ ചെയ്തതിന്‍റെ വിവരണം അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നുണ്ട്. സഭയുടെ ദൗത്യം യേശുവിന്‍റെ ദാനത്തോടുള്ള പ്രത്യുത്തരമാണ്. എന്തെന്നാല്‍ രോഗികളിലേക്ക് യേശുവിന്‍റെതന്നെ നോട്ടം എത്തണമെന്ന് സഭയ്ക്ക് അറിയാം. അവിടുത്തെ നോട്ടം വൈകാരികതയും സഹതാപവും നിറഞ്ഞതാണ്. ആരോഗ്യദായക ശുശ്രൂഷ എപ്പോഴും അത്യാവശ്യമായിട്ടുള്ളതും മൗലികമായിട്ടുള്ളതുമാണ്; എല്ലാവരും നവീകൃതമായ ആവേശത്തോടെ ചെയ്യേണ്ടതുമാണ്. ഇടവകസമൂഹം മുതല്‍ ഏറ്റവും വലിയ ആരോഗ്യദായക സ്ഥാപനങ്ങള്‍വരെ അങ്ങനെ ചെയ്യണം. സ്ഥിരരോഗികളായിട്ടുള്ളവരെ അല്ലെങ്കില്‍ ഗൗരവപൂര്‍ണമായ രീതിയില്‍ അംഗവൈകല്യമുള്ള കുട്ടികളെയും മാതാപിതാക്കളെയും ബന്ധുക്കളെയും അനേകം കുടുംബങ്ങള്‍ ശുശ്രൂഷിക്കുന്നുണ്ട്. അവരുടെ വാത്സല്യവും സ്ഥിരോത്സാഹവും നമുക്കു മറക്കാനാവുകയില്ല. കുടുംബങ്ങള്‍ക്കുള്ളില്‍ത്തന്നെ നല്കപ്പെടുന്ന ശുശ്രൂഷ മനുഷ്യവ്യക്തിയോടുള്ള സ്നേഹത്തിന്‍റെ അസാധാരണമായ സാക്ഷ്യമാണ്. അതു വേണ്ടവിധം അംഗീകരിക്കപ്പെടണം; സമുചിതമായ പോളിസികളാല്‍ പിന്തുണയ്ക്കപ്പെടുകയും വേണം. ഡോക്ടര്‍മാരും നേഴ്സുമാരും വൈദികരും സമര്‍പ്പിതരായ സ്ത്രീ പുരുഷന്മാരും സന്നദ്ധസേവകരും കുടുംബങ്ങളും രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാവരും സഭാപരമായ ഈ ദൗത്യത്തില്‍ പങ്കുചേരുന്നുണ്ട്. ഇത് പങ്കുവയ്ക്കപ്പെടുന്ന ഒരു ഉത്തരവാദിത്വമാണ്; ഓരോ വ്യക്തിയും ഓരോ ദിവസവുംചെയ്യുന്ന സേവനത്തിന്‍റെ മൂല്യത്തെ വര്‍ദ്ധിപ്പിക്കുന്നതുമാണ്. 7. ശരീരത്തിലും ആത്മാവിലും രോഗികളായിട്ടുള്ള എല്ലാവരെയും വാത്സല്യത്തിന്‍റെ അമ്മയായ മറിയത്തിനു സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- അവരെ അവള്‍ പ്രത്യാശയില്‍ നിലനിറുത്താന്‍ വേണ്ടിത്തന്നെ. രോഗികളായ സഹോദരീ സഹോദരന്മാരെ സ്വാഗതംചെയ്യുന്നവരാകാന്‍ നമ്മെ സഹായിക്കണമേ എന്ന് ഞാന്‍ അവളോടു പ്രാര്‍ത്ഥിക്കുന്നു. രോഗികളെ ശുശ്രൂഷിക്കുകയെന്ന സുവിശേഷപരമായ കടമ നിര്‍വഹിച്ചുകൊണ്ടു ജീവിക്കാന്‍ പ്രത്യേകമായ ദൈവകൃപ തനിക്ക് ആവശ്യമാണെന്ന് സഭയ്ക്ക് അറിയാം. ദൈവമാതാവിനോടുള്ള നമ്മുടെ പ്രാര്‍ത്ഥനയിലെ ഐക്യം നിരന്തരമായ ഒരു യാചനയായിരിക്കട്ടെ; ജീവനെയും ആരോഗ്യത്തെയും സേവിക്കുവാനുള്ള വിളിയെ സ്നേഹിച്ചുകൊണ്ട് ഓരോ സഭാംഗവും ജീവിക്കുവാനുള്ള യാചനയായിരിക്കട്ടെ. ഇരുപത്തി ആറാമത്തെ ഈ ലോകരോഗീദിനത്തില്‍ കന്യകാമറിയം മാധ്യസ്ഥത വഹിക്കട്ടെ. സഹിക്കുന്നവര്‍ തങ്ങളുടെ സഹനത്തെ കര്‍ത്താവായ യേശുവിന്‍റെ സഹനത്തോടുചേര്‍ത്ത് സഹിക്കുവാന്‍ അവള്‍ സഹായിക്കട്ടെ. സഹിക്കുന്നവരെ ശുശ്രൂഷിക്കുന്ന എല്ലാവരെയും അവള്‍ പിന്താങ്ങട്ടെ. രോഗികളും, ശുശ്രൂഷാദായകരും സന്നദ്ധസേവകരുമായ എല്ലാവര്‍ക്കും ഞാന്‍ ഹൃദയപൂര്‍വം അപ്പസ്തോലികാശീര്‍വാദം നല്കുന്നു. (വത്തിക്കാനില്‍ നിന്ന് 26 നവംബര്‍ 2017 പുറപ്പെടുവിച്ചത്)
Image: /content_image/News/News-2018-02-10-05:54:34.JPG
Keywords: രോഗി

7115
Category: 18
Sub Category:
Heading: മാര്‍പാപ്പയെ ക്ഷണിക്കാന്‍ കേന്ദ്രത്തിനോട് വീണ്ടും അഭ്യര്‍ത്ഥിക്കും: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്
Content: ബംഗളൂരു: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുമെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ബംഗളൂരുവില്‍ സിബിസിഐ സമ്മേളത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സന്ദര്‍ശിക്കാന്‍ പാപ്പ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന രാജ്യത്തെ അസഹിഷ്ണുതകള്‍ മുറിപ്പെടുത്തുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യത്തിനു വെല്ലുവിളിയായ അസഹിഷ്ണുതകളെക്കുറിച്ച് സഭയ്ക്ക് ആശങ്കയുണ്ട്. രാജ്യത്ത് അസഹിഷ്ണുതയുടെ ഇരകള്‍ ക്രൈസ്തവര്‍ മാത്രമല്ലെന്നും എല്ലാ വിഭാഗങ്ങളിലുമുണ്ട്. വൈവിധ്യമെന്നതു സമ്പന്നമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷഗുണവും ഈ വൈവിധ്യമാണ്. വിവിധ മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ഐക്യത്തിലാകുന്ന വൈവിധ്യം. ഇവിടെ പൂര്‍ണമായ ഭാരതീയനും പൂര്‍ണമായ ക്രൈസ്തവനുമാകാന്‍ കഴിയണം. ജനങ്ങള്‍ക്കു വിദ്യാഭ്യാസം നല്കുന്നതിനായി ഭരണകൂടങ്ങളോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കാന്‍ സഭ ആഗ്രഹിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണു കൂടുതല്‍ ഊന്നല്‍ നല്കുന്നത്. ഇതു സര്‍ക്കാരിന്റെ ഉത്തരവാദിത്വം കൂടിയാണ്. ജയിലുകളിലെ ശുശ്രൂഷകളും ആദിവാസികള്‍ക്കും ദളിതര്‍ക്കുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും സഭ കാര്യക്ഷമമായി ചെയ്തുവരികയാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. സിബിസിഐ സെക്രട്ടറി ജനറല്‍ ഡോ. തിയോഡോര്‍ മസ്‌കരനാസ്, മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ആനന്ദജ്ഞാന സേവ്യര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-02-10-06:51:07.jpg
Keywords: ഗ്രേഷ്യ

7116
Category: 1
Sub Category:
Heading: ലിബിയന്‍ രക്തസാക്ഷികളുടെ സ്മരണാർത്ഥം പണിത ദേവാലയം ഫെബ്രുവരി 15ന് തുറക്കും
Content: മിന്യ: ലോക മനസാക്ഷിയെ നടുക്കി മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ വധിച്ച കോപ്റ്റിക്ക് ക്രൈസ്തവരുടെ സ്മരണാർത്ഥം മിന്യായിൽ നിർമ്മിച്ച ദേവാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി പതിനഞ്ചിന് നടക്കും. ലിബിയയിൽ വധിക്കപ്പെട്ട ഇരുപത്തിയൊന്ന് ക്രൈസ്തവരുടെ സ്മരണാർത്ഥമാണ് ദേവാലയം നിര്‍മ്മിച്ചത്. കഴിഞ്ഞ മാസമാണ് സമുലത് നഗരത്തിലെ ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രക്തസാക്ഷികളിലെ പതിമൂന്നുപേരും മിന്യ പ്രവിശ്യയിലെ അൽ ഔർ ഗ്രാമത്തിൽ നിന്നുള്ളവരാണ്. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. തുടര്‍ന്നു മൃതശരീരാവശിഷ്ട്ടങ്ങള്‍ ഡി.എൻ.എ പരിശോധനയ്ക്കു വിധേയമാക്കി. കൊല്ലപ്പെട്ട ക്രൈസ്തവരുടെയും കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഒത്തു നോക്കിയതിനെ തുടർന്നുള്ള ഫലം അനുകൂലമായതോടെ അൽ ഓർ ദേവാലയത്തിലാണ് സംസ്ക്കാരം നടത്തിയത്. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത മരണമടഞ്ഞവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മരണത്തിനു തൊട്ടു മുൻപു വരെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഉരുവിട്ട കോപ്റ്റിക്ക് ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യം മഹനീയമാണെന്നു എമിരിറ്റസ് ബിഷപ്പ് അംബാ അന്റോണിയോസ് അസീസ് മിന പറഞ്ഞു. ഫെബ്രുവരി പതിനഞ്ചിന് നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ ലിബിയന്‍ രക്തസാക്ഷികളുടെ ബന്ധുക്കളും സഹോദരങ്ങളും പങ്കെടുക്കും.
Image: /content_image/News/News-2018-02-10-07:59:08.jpg
Keywords: ലിബിയ, കോപ്റ്റിക്

7117
Category: 1
Sub Category:
Heading: സൊമാലിയയില്‍ ഐഎസ് വേരുറപ്പിച്ചതായി മെത്രാന്റെ വെളിപ്പെടുത്തല്‍
Content: മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വേരുറപ്പിച്ചെന്നും മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുമുള്ള ഇസ്ലാമിക തീവ്രവാദികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് രാജ്യത്തു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും വെളിപ്പെടുത്തല്‍. ദിജിബൗട്ടിയിലെ മെത്രാനും മൊഗാദിഷുവിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ മോണ്‍. ജ്യോര്‍ജിയോ ബെര്‍ട്ടിനാണ് പാശ്ചാത്യ രഹസ്യാന്വോഷണ സംഘടനകളുടെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സൊമാലിയയില്‍ തങ്ങളുടെ വേരുറപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇറാഖിലും, സിറിയയിലും ഐഎസ് പരാജയപ്പെട്ട സാഹചര്യത്തില്‍ അല്‍ക്വയ്ദയുമായി ബന്ധമുള്ള അല്‍ ഷബാബ് തീവ്രവാദികളേയും, മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുമുള്ള ഇസ്ലാമിക തീവ്രവാദികളേയും സംഘടിപ്പിച്ചുകൊണ്ടാണ് ഐഎസ് സൊമാലിയയില്‍ സംഘടിച്ചിരിക്കുന്നത്. സൊമാലിയയുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള അര്‍ദ്ധ-സ്വയംഭരണാവകാശ മേഖലയായ പുണ്ട്-ലാന്‍ഡിലാന്‍ഡാണ് സൊമാലിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് കേന്ദ്രമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇസ്ലാമല്ലാത്തവരെ തിരഞ്ഞുപിടിച്ചു കൊല്ലുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇസ്ളാമിക തീവ്രവാദികള്‍ പുറത്തിറക്കിയ വീഡിയോ ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന്‍ അമേരിക്ക നടത്തിയ ‘ഡ്രോണ്‍’ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ വഴി രാജ്യത്തിന്റെ പ്രത്യേകിച്ച് മൊഗാദിഷുവിന്റെ സുസ്ഥിരതയെ തകര്‍ക്കുകയെന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പദ്ധതിയെന്ന്‍ ബിഷപ്പ് പറയുന്നു. അന്താരാഷ്ട്ര സഹായം കൊണ്ടാണ് ഇപ്പോള്‍ സൊമാലിയ പിടിച്ചു നില്‍ക്കുന്നത്. സ്വന്തം താല്‍പ്പര്യങ്ങളെ മുന്‍നിറുത്തിയുള്ള ബാഹ്യസഹായമാണ് ലഭിക്കുന്നതിനാല്‍ പുറത്തുനിന്നുള്ള സഹായത്തെ എക്കാലവും ആശ്രയിക്കുവാന്‍ കഴിയുകയില്ലെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോര്‍മാജോ എന്നറിയപ്പെടുന്ന മൊഹമ്മദ് അബ്ദുല്ലാഹി മൊഹമ്മദ്, സൊമാലിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യത്തെ സൈനീക പ്രശ്നങ്ങള്‍ പരിഹരിച്ച് രാഷ്ട്രീയ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന പ്രതീക്ഷ ജനങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല.രാജ്യത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുംവിധമെല്ലാം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സുസ്ഥിരതയും ജനങ്ങളുടെ പിന്തുണയും ഉറപ്പുവരുത്തുവാനാണ് പ്രസിഡന്റ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-02-10-09:40:00.jpg
Keywords: സൊമാലിയ

7118
Category: 1
Sub Category:
Heading: മനുഷ്യക്കടത്തിനെതിരെയുള്ള ഇന്ത്യന്‍ കന്യാസ്ത്രീകളുടെ പോരാട്ടം ശ്രദ്ധയാകര്‍ഷിക്കുന്നു
Content: മുംബൈ: മനുഷ്യക്കടത്തെന്ന ആഗോള തിന്മക്കെതിരെ ഇന്ത്യന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന പോരാട്ടം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മനുഷ്യന്റെ ജീവനും അന്തസും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ സിസ്റ്റര്‍ ജ്യോതി എസ്‌ബി സ്ഥാപിച്ച 'ഏഷ്യന്‍ മൂവ്മെന്റ് ഓഫ് വിമന്‍ റിലീജിയസ് എഗൈന്‍സ്റ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ്' (AMRAT) എന്ന സംഘടനയാണ് ധീരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം കന്യാസ്ത്രീകളാണ് മനുഷ്യക്കടത്തിനെതിരെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. സമാന ചിന്താഗതിയുള്ള മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ശ്രംഖലയായി മനുഷ്യക്കടത്തിനെതിരെ സംഘടന പോരാടുന്നുവെന്നതും ശ്രദ്ധേയമാണ്. അപകടം നിറഞ്ഞ മേഖലകളില്‍ പോലും ഇന്ത്യയില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ തങ്ങളുടെ ജീവന്‍ പോലും വകവെക്കാതെയാണ് മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് എഎംആര്‍എടിമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യു.കെ. ആസ്ഥാനമായുള്ള ‘എറൈസ്’ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ലൂക് ഡെ പുള്‍ഫോര്‍ഡ് പറയുന്നു. മനുഷ്യകടത്തെന്ന തിന്മക്കെതിരെയുള്ള സഭയുടെ മുഖ്യ ആയുധമെന്നാണ് സംഘടനയിലെ കന്യാസ്ത്രീകളെ പുള്‍ഫോര്‍ഡ് വിശേഷിപ്പിച്ചത്. തിന്മക്കെതിരെ പോരാടേണ്ട സമയം അതിക്രമിച്ചുവെന്നും, അതിനായി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ILO) കണക്കനുസരിച്ച് ആഗോളതലത്തില്‍ ഏറ്റവും ചുരുങ്ങിയത് 18 ദശലക്ഷത്തോളം ആളുകള്‍ അടിമകള്‍ തുല്ല്യമായ സാഹചര്യത്തില്‍ ജീവിക്കുന്നുണ്ട്. മനുഷ്യക്കടത്ത് ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. പതിനായിരകണക്കിന് കുട്ടികളാണ് ആളൊഴിഞ്ഞ നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ മാത്രം കടത്തപ്പെടുന്നത്. പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്കും ഈ കുട്ടികള്‍ വിധേയരാകുന്നുണ്ടെന്ന് സംഘടനയില്‍ അംഗമായ കന്യാസ്ത്രീ വെളിപ്പെടുത്തി. സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് സുരക്ഷിതമായ കുടിയേറ്റത്തിനു വേണ്ടിയും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യകടത്തിനെ പ്രതിരോധിക്കുന്നതിനായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവര ശേഖരണവും സംഘടന നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി 8) വിശുദ്ധ ബഖിതയുടെ നാമഹേതു തിരുനാള്‍ ദിനത്തിലാണ് മനുഷ്യകടത്തിനെതിരെയുള്ള പ്രാര്‍ത്ഥനാദിനമായി സഭ ആചരിച്ചത്. ആഫ്രിക്കന്‍ അടിമയും പില്‍ക്കാലത്ത് കനോസ്സിയന്‍ കന്യാസ്ത്രീയുമായി തീര്‍ന്ന വിശുദ്ധ ബഖിതയാണ് മനുഷ്യക്കടത്തിനെതിരെയുള്ള മധ്യസ്ഥ.
Image: /content_image/News/News-2018-02-10-11:08:11.jpg
Keywords: കന്യാസ്ത്രീ

7119

Image: /content_image/News/News-2018-02-10-11:18:07.jpg
Keywords: മനുഷ്യ