Contents

Displaying 6821-6830 of 25125 results.
Content: 7130
Category: 18
Sub Category:
Heading: മാറ്റത്തിന്റെയും മാനസാന്തരത്തിന്റെയും ജ്വാല ഉയരണം: ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത
Content: മാരാമൺ: മാറ്റത്തിന്റെയും മാനസാന്തരത്തിന്റെയും രൂപാന്തര ജ്വാല മാരാമണ്ണിൽ നിന്നുയരണമെന്ന്‍ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത. 123-ാമതു മാരാമൺ കൺ‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളോടുള്ള കടമ മറന്നുപോകരുതെന്നും മരണ നാഴികയിൽ പോലും യേശു തന്റെ മാതാവിനെ ആശ്വസിപ്പിച്ചതുപോലെ മാതാപിതാക്കളെ മറന്നുപോകാത്ത യഥാർഥ മാനവികത നിലനിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ക്രിസ്തു പകർന്ന വെളിച്ചം വിശ്വാസികളിലൂടെ ലോകത്തിലേക്കു പ്രവഹിക്കേണ്ട പോരാട്ടകാലമാണിതെന്ന് ബിഷപ്പ് പീറ്റർ ഡേവിഡ് ഈറ്റൺ മുഖ്യസന്ദേശത്തില്‍ പറഞ്ഞു. വചനധ്യാനമാണ് സഭയെ രൂപപ്പെടുത്തേണ്ടതെന്നും സമൂഹത്തോടുള്ള കടമകളെപ്പറ്റി അപ്പോൾ തിരിച്ചറിവുണ്ടാകുമെന്നും ബിഷപ്പ് പറഞ്ഞു. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരായ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഏബ്രഹാം മാര്‍ പൗലോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ തീത്തോസ്, കെസിസി പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി മാത്യു ടി.തോമസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ രാജു ഏബ്രഹാം, അടൂര്‍ പ്രകാശ്, വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന്‍ രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയങ്ങളില്‍ ജോസഫ് മാർ ബർണബാസും രണ്ട് മുതല്‍ റവ. ഫ്രാൻസിസ് സുന്ദർരാജും വൈകീട്ട് 7മണിക്ക് റവ. ഡോ. വിനോദ് വിക്ടറും സന്ദേശം നല്‍കും.
Image: /content_image/India/India-2018-02-12-06:11:31.jpg
Keywords: മാരാമ
Content: 7131
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന് സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് പാത്രിയാര്‍ക്കീസ്‍ ലൂയിസ് റാഫേല്‍
Content: ബാഗ്ദാദ്: ഇറാഖ് സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ സന്നദ്ധനാണെങ്കിലും രാജ്യത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ്‍ ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കോ. ആഗോളതലത്തില്‍ ക്രൈസ്തവർ നേരിടുന്ന മത പീഡനങ്ങളുടെ തീവ്രതയിലേക്ക് ലോകശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെ റോമിലെ കൊളോസിയവും ഇറാഖിലെയും സിറിയയിലെയും ദേവാലയങ്ങള്‍ ചുവപ്പ് ദീപം തെളിയിക്കുന്ന പരിപാടിക്ക് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഏകദിന സന്ദര്‍ശനത്തിനായുള്ള അപേക്ഷ താന്‍ പാപ്പായ്ക്ക് സമര്‍പ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ കുര്‍ദിഷ് പോരാട്ടത്തിനിടയില്‍ സന്ദര്‍ശനം നടന്നാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സുന്നി അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചപ്പോലുള്ള അനുഭവവും അദ്ദേഹം പത്രസമ്മേളനത്തില്‍ വിവരിച്ചു. രണ്ടായിരത്തിനടുത്ത് ഭക്ഷണ പാക്കറ്റുകളുമായി അഭയാര്‍ത്ഥി ക്യാമ്പിലെ ഷെയ്ക്കിനെയും ഇമാമിനെയും സന്ദര്‍ശിച്ചപ്പോള്‍ നിങ്ങളുടെ ദൈവം സ്നേഹമാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നാണ് അതില്‍ ഒരാള്‍ പറഞ്ഞത്. അവരോടു പിന്നീട് ഒന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ലായെന്നും ലൂയിസ് റാഫേല്‍ പറയുന്നു. അതേസമയം ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡിന്റെ ആഭിമുഖ്യത്തിലാണ് ചുവപ്പ് ദീപം തെളിയിക്കുന്നത്. അന്നേ ദിവസം സിറിയയിലെ ആലപ്പോ സെന്‍റ് ഏലിയ മാരോണൈറ്റ് കത്തീഡ്രലും ഇറാഖിലെ മൊസൂൾ സെന്‍റ് പോൾ ദേവാലയവും സമാന രീതിയിൽ പ്രകാശിപ്പിക്കും. ഇസ്ളാമിക തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു മൂന്നു ലക്ഷത്തോളം ക്രൈസ്തവർ താമസിച്ചിരുന്ന ഇറാഖിൽ നിന്നും പകുതിയോളം പേർ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പലായനം ചെയ്തതായാണ് കണക്കുകൾ.
Image: /content_image/News/News-2018-02-12-07:14:21.jpg
Keywords: സാക്കോ
Content: 7132
Category: 1
Sub Category:
Heading: മുപ്പത് വർഷങ്ങള്‍ക്ക് ശേഷം തളര്‍വാതരോഗി എണീറ്റ് നടന്നു; ലൂര്‍ദ്ദില്‍ നടന്ന അത്ഭുതത്തിന് അംഗീകാരം
Content: ലൂര്‍ദ്: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധേയമായ ലൂര്‍ദ്ദില്‍ നടന്ന എഴുപതാമത് അത്ഭുതത്തിന് ഔദ്യോഗിക അംഗീകാരം. മുപ്പതു വർഷത്തോളം തളർവാത രോഗിയായി നടക്കാൻ സാധിക്കാതിരുന്ന ബെര്‍ണര്‍ഡേട്ടെ മൊറിയോ എന്ന കന്യാസ്ത്രീ ലൂർദ്ദിലെ തീർത്ഥാടനത്തിന് ശേഷം എഴുന്നേറ്റ് നടന്ന അത്ഭുതമാണ് ലൂര്‍ദ്ദ് ബിഷപ്പ് നിക്കോളാസ് ബ്രൌവേറ്റ് അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. ഇന്നലെ പരിശുദ്ധ അമ്മയുടെ ലൂര്‍ദ് പ്രത്യക്ഷീകരണത്തിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് പ്രഖ്യാപനമുണ്ടായത്. സുഷ്മ്നാ നാഡിക്കുണ്ടായ തകരാറില്‍ 1968-1975 കാലഘട്ടത്തില്‍ നാലോളം ശസ്ത്രക്രിയകളാണ് സിസ്റ്റര്‍ മൊറിയോക്ക് നടത്തിയത്. 1980-ല്‍ സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെയുടെ ശരീരം പൂര്‍ണ്ണമായും തളരുകയായിരിന്നു. പിന്നീട് വീല്‍ചെയറിലായിരിന്നു സിസ്റ്ററുടെ ജീവിതം. ശക്തമായ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആ സമയങ്ങളില്‍ മോര്‍ഫിന്‍ ഗുളിക കഴിച്ചിരിന്നതായും സിസ്റ്റര്‍ പറയുന്നു. 2008 ൽ ലൂർദ്ദിലെ പ്രത്യക്ഷീകരണങ്ങളുടെ നൂറ്റിഅമ്പതാം വാർഷികം പ്രമാണിച്ചു തന്റെ രൂപതയിൽ നിന്നുമുള്ള സംഘത്തോടൊപ്പമാണ് സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ ലൂര്‍ദ്ദില്‍ എത്തിയത്. തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും തീര്‍ത്ഥാടനത്തിനും ഒടുവില്‍ കോണ്‍വന്‍റില്‍ മടങ്ങിയെത്തിയ സിസ്റ്റര്‍ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോഴാണ് അത്ഭുതം സംഭവിച്ചത്. ശരീരത്തിനു പ്രത്യേകമായ ഒരു അനുഭവം സിസ്റ്റര്‍ക്ക് ഉണ്ടായി. ഉടനെ റൂമിലേക്ക് പോയ സിസ്റ്റര്‍ക്ക് കാലിൽ ചേർത്തു കെട്ടിയിരുന്ന ബ്രേയ്സ് അഴിച്ചു മാറ്റുവാൻ ഒരു ശബ്ദം കേട്ടു. സംശയം കൂടാതെ അപ്രകാരം ചെയ്ത സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ അത്ഭുതകരമായി എണീറ്റ് നടക്കുകയായിരിന്നു. പിന്നീട് സിസ്റ്ററുടെ അത്ഭുത രോഗസൗഖ്യം ഭൂവായിസ് രൂപതയുടെ അനുമതിയോട് കൂടി ലൂര്‍ദ്ദിലെ ഇന്‍റര്‍നാഷ്ണല്‍ മെഡിക്കല്‍ സമിതിയില്‍ അറിയിക്കുകയായിരിന്നു. തുടര്‍ന്നു നടന്ന വിദഗ്ദ്ധമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ശാസ്ത്രത്തിന് അതീതമായ അത്ഭുതമാണ് നടന്നിരിക്കുന്നതെന്ന് മെഡിക്കല്‍ സമിതി സാക്ഷ്യപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് അത്ഭുത രോഗസൗഖ്യം ഔദ്യോഗികമായി സഭ അംഗീകരിച്ചത്. ഇതിന് മുന്‍പ് 2013-ലാണ് ലൂര്‍ദ്ദില്‍ നടന്ന അത്ഭുതത്തിന് അവസാനമായി അംഗീകാരം നല്‍കിയത്. ലൂര്‍ദ്ദില്‍ അനേകം അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുന്നുവെങ്കിലും സഭ ഔദ്യോഗികമായി പ്രഖ്യാപിച്ച എഴുപതാമത്തെ അത്ഭുതമാണ് ഇത്. 1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2018-02-12-09:20:46.jpg
Keywords: ലൂര്‍ദ്ദില്‍, ലൂര്‍ദ
Content: 7133
Category: 1
Sub Category:
Heading: മുപ്പത് വർഷങ്ങള്‍ക്ക് ശേഷം തളര്‍വാതരോഗി എഴുന്നേറ്റ് നടന്നു; ലൂര്‍ദ്ദില്‍ നടന്ന അത്ഭുതത്തിന് അംഗീകാരം
Content: ലൂര്‍ദ്: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധേയമായ ലൂര്‍ദ്ദില്‍ നടന്ന എഴുപതാമത് അത്ഭുതത്തിന് ഔദ്യോഗിക അംഗീകാരം. മുപ്പതു വർഷത്തോളം തളർവാത രോഗിയായി നടക്കാൻ സാധിക്കാതിരുന്ന ബെര്‍ണര്‍ഡേട്ടെ മൊറിയോ എന്ന കന്യാസ്ത്രീ ലൂർദ്ദിലെ തീർത്ഥാടനത്തിന് ശേഷം എഴുന്നേറ്റ് നടന്ന അത്ഭുതമാണ് ലൂര്‍ദ്ദ് ബിഷപ്പ് നിക്കോളാസ് ബ്രൌവേറ്റ് അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. ഇന്നലെ പരിശുദ്ധ അമ്മയുടെ ലൂര്‍ദ് പ്രത്യക്ഷീകരണത്തിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് പ്രഖ്യാപനമുണ്ടായത്. സുഷ്മ്നാ നാഡിക്കുണ്ടായ തകരാറില്‍ 1968-1975 കാലഘട്ടത്തില്‍ നാലോളം ശസ്ത്രക്രിയകളാണ് സിസ്റ്റര്‍ മൊറിയോക്ക് നടത്തിയത്. 1980-ല്‍ സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെയുടെ ശരീരം പൂര്‍ണ്ണമായും തളരുകയായിരിന്നു. പിന്നീട് വീല്‍ചെയറിലായിരിന്നു സിസ്റ്ററുടെ ജീവിതം. ശക്തമായ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആ സമയങ്ങളില്‍ മോര്‍ഫിന്‍ ഗുളിക കഴിച്ചിരിന്നതായും സിസ്റ്റര്‍ പറയുന്നു. 2008 ൽ ലൂർദ്ദിലെ പ്രത്യക്ഷീകരണങ്ങളുടെ നൂറ്റിഅമ്പതാം വാർഷികം പ്രമാണിച്ചു തന്റെ രൂപതയിൽ നിന്നുമുള്ള സംഘത്തോടൊപ്പമാണ് സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ ലൂര്‍ദ്ദില്‍ എത്തിയത്. തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും തീര്‍ത്ഥാടനത്തിനും ഒടുവില്‍ കോണ്‍വന്‍റില്‍ മടങ്ങിയെത്തിയ സിസ്റ്റര്‍ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോഴാണ് അത്ഭുതം സംഭവിച്ചത്. ശരീരത്തിനു പ്രത്യേകമായ ഒരു അനുഭവം സിസ്റ്റര്‍ക്ക് ഉണ്ടായി. ഉടനെ റൂമിലേക്ക് പോയ സിസ്റ്റര്‍ക്ക് കാലിൽ ചേർത്തു കെട്ടിയിരുന്ന ബ്രേയ്സ് അഴിച്ചു മാറ്റുവാൻ ഒരു ശബ്ദം കേട്ടു. സംശയം കൂടാതെ അപ്രകാരം ചെയ്ത സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ അത്ഭുതകരമായി എണീറ്റ് നടക്കുകയായിരിന്നു. പിന്നീട് സിസ്റ്ററുടെ അത്ഭുത രോഗസൗഖ്യം ഭൂവായിസ് രൂപതയുടെ അനുമതിയോട് കൂടി ലൂര്‍ദ്ദിലെ ഇന്‍റര്‍നാഷ്ണല്‍ മെഡിക്കല്‍ സമിതിയില്‍ അറിയിക്കുകയായിരിന്നു. തുടര്‍ന്നു നടന്ന വിദഗ്ദ്ധമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ശാസ്ത്രത്തിന് അതീതമായ അത്ഭുതമാണ് നടന്നിരിക്കുന്നതെന്ന് മെഡിക്കല്‍ സമിതി സാക്ഷ്യപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് അത്ഭുത രോഗസൗഖ്യം ഔദ്യോഗികമായി സഭ അംഗീകരിച്ചത്. ഇതിന് മുന്‍പ് 2013-ലാണ് ലൂര്‍ദ്ദില്‍ നടന്ന അത്ഭുതത്തിന് അവസാനമായി അംഗീകാരം നല്‍കിയത്. ലൂര്‍ദ്ദില്‍ അനേകം അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുന്നുവെങ്കിലും സഭ ഔദ്യോഗികമായി പ്രഖ്യാപിച്ച എഴുപതാമത്തെ അത്ഭുതമാണ് ഇത്. 1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2018-02-12-10:09:00.jpg
Keywords: ലൂര്‍ദ്ദില്‍, ലൂര്‍ദ
Content: 7134
Category: 1
Sub Category:
Heading: കാല്‍ നൂറ്റാണ്ടിന് ശേഷം തളര്‍വാതരോഗി എഴുന്നേറ്റ് നടന്നു; ലൂര്‍ദ്ദില്‍ നടന്ന അത്ഭുതത്തിന് അംഗീകാരം
Content: ലൂര്‍ദ്: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധേയമായ ലൂര്‍ദ്ദില്‍ നടന്ന എഴുപതാമത് അത്ഭുതത്തിന് ഔദ്യോഗിക അംഗീകാരം. മുപ്പതു വർഷത്തോളം തളർവാത രോഗിയായി നടക്കാൻ സാധിക്കാതിരുന്ന ബെര്‍ണര്‍ഡേട്ടെ മൊറിയോ എന്ന കന്യാസ്ത്രീ ലൂർദ്ദിലെ തീർത്ഥാടനത്തിന് ശേഷം എഴുന്നേറ്റ് നടന്ന അത്ഭുതമാണ് ലൂര്‍ദ്ദ് ബിഷപ്പ് നിക്കോളാസ് ബ്രൌവേറ്റ് അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. ഇന്നലെ പരിശുദ്ധ അമ്മയുടെ ലൂര്‍ദ് പ്രത്യക്ഷീകരണത്തിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് പ്രഖ്യാപനമുണ്ടായത്. സുഷ്മ്നാ നാഡിക്കുണ്ടായ തകരാറില്‍ 1968-1975 കാലഘട്ടത്തില്‍ നാലോളം ശസ്ത്രക്രിയകളാണ് സിസ്റ്റര്‍ മൊറിയോക്ക് നടത്തിയത്. 1980-ല്‍ സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെയുടെ ശരീരം പൂര്‍ണ്ണമായും തളരുകയായിരിന്നു. പിന്നീട് വീല്‍ചെയറിലായിരിന്നു സിസ്റ്ററുടെ ജീവിതം. ശക്തമായ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആ സമയങ്ങളില്‍ മോര്‍ഫിന്‍ ഗുളിക കഴിച്ചിരിന്നതായും സിസ്റ്റര്‍ പറയുന്നു. 2008 ൽ ലൂർദ്ദിലെ പ്രത്യക്ഷീകരണങ്ങളുടെ നൂറ്റിഅമ്പതാം വാർഷികം പ്രമാണിച്ചു തന്റെ രൂപതയിൽ നിന്നുമുള്ള സംഘത്തോടൊപ്പമാണ് സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ ലൂര്‍ദ്ദില്‍ എത്തിയത്. തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും തീര്‍ത്ഥാടനത്തിനും ഒടുവില്‍ കോണ്‍വന്‍റില്‍ മടങ്ങിയെത്തിയ സിസ്റ്റര്‍ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോഴാണ് അത്ഭുതം സംഭവിച്ചത്. ശരീരത്തിനു പ്രത്യേകമായ ഒരു അനുഭവം സിസ്റ്റര്‍ക്ക് ഉണ്ടായി. ഉടനെ റൂമിലേക്ക് പോയ സിസ്റ്റര്‍ക്ക് കാലിൽ ചേർത്തു കെട്ടിയിരുന്ന ബ്രേയ്സ് അഴിച്ചു മാറ്റുവാൻ ഒരു ശബ്ദം കേട്ടു. സംശയം കൂടാതെ അപ്രകാരം ചെയ്ത സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ അത്ഭുതകരമായി എണീറ്റ് നടക്കുകയായിരിന്നു. പിന്നീട് സിസ്റ്ററുടെ അത്ഭുത രോഗസൗഖ്യം ഭൂവായിസ് രൂപതയുടെ അനുമതിയോട് കൂടി ലൂര്‍ദ്ദിലെ ഇന്‍റര്‍നാഷ്ണല്‍ മെഡിക്കല്‍ സമിതിയില്‍ അറിയിക്കുകയായിരിന്നു. തുടര്‍ന്നു നടന്ന വിദഗ്ദ്ധമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ശാസ്ത്രത്തിന് അതീതമായ അത്ഭുതമാണ് നടന്നിരിക്കുന്നതെന്ന് മെഡിക്കല്‍ സമിതി സാക്ഷ്യപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് അത്ഭുത രോഗസൗഖ്യം ഔദ്യോഗികമായി സഭ അംഗീകരിച്ചത്. ഇതിന് മുന്‍പ് 2013-ലാണ് ലൂര്‍ദ്ദില്‍ നടന്ന അത്ഭുതത്തിന് അവസാനമായി അംഗീകാരം നല്‍കിയത്. ലൂര്‍ദ്ദില്‍ അനേകം അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുന്നുവെങ്കിലും സഭ ഔദ്യോഗികമായി പ്രഖ്യാപിച്ച എഴുപതാമത്തെ അത്ഭുതമാണ് ഇത്. #{red->none->b->Must Read: ‍}# {{ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന്റെ പരിധിക്കും അപ്പുറത്താണെന്ന്‌ നോബല്‍ സമ്മാന ജേതാവായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ -> http://www.pravachakasabdam.com/index.php/site/news/4231 }} 1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2018-02-12-10:13:43.jpg
Keywords: ലൂര്‍ദ്ദില്‍, ലൂര്‍ദ
Content: 7135
Category: 1
Sub Category:
Heading: ക്രൈസ്തവർക്ക് നേരെയുള്ള അഭയാർത്ഥികളുടെ ആക്രമണത്തെ അപലപിച്ച് ജർമ്മൻ ആർച്ച് ബിഷപ്പ്
Content: ബെർലിൻ: ജർമ്മനിയിൽ ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചു വരുന്ന അഭയാർത്ഥികളുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് ജർമ്മൻ ആർച്ച് ബിഷപ്പ് ബിഷപ്പ് ലുഡ്വിക് ഷിക്ക്. ഇസ്ലാം മതസ്ഥര്‍ ക്രിസ്ത്യാനികളെ തിരഞ്ഞ് ആക്രമണം നടത്തുന്നത് ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം മത പീഡനത്തിനിരയായി നൂറോളം ക്രൈസ്തവരാണ് വധിക്കപ്പെട്ടതെന്ന ഡൈ വെൽറ്റ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. രാജ്യത്ത് അഭയം തേടിയെത്തിയ മുസ്ളിം അഭയാർത്ഥികൾ ജർമ്മനിയുടെ മതസ്വാതന്ത്ര്യ അവകാശങ്ങൾ മനസ്സിലാക്കുന്നില്ല. സാമൂഹ്യ വ്യവസ്ഥതികൾ തിരിച്ചറിഞ്ഞ് അഭയാർത്ഥി സമൂഹം പെരുമാറണം. സഹവർത്തിത്വത്തിന്റെ ഉദാത്ത മാതൃകയാണ് ആവശ്യം. അഭയാർത്ഥികളെന്ന പേരിൽ രാജ്യത്തു തീവ്രവാദികൾ താമസിക്കുന്നുണ്ടെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ജര്‍മ്മനിയിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർ ആക്രമണങ്ങൾക്കിരയാകുന്നതായി നിരവധി തവണ റിപ്പോര്‍ട്ട് വന്നിരിന്നു. ഇസ്ലാം മതത്തിൽ നിന്നും പരിവർത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്ക് നേരെയാണ് ആക്രമണങ്ങളിലേറെയും ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അഫ്ഗാൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ളിം പൗരനു കോടതി ശിക്ഷിച്ചിരിന്നു.
Image: /content_image/News/News-2018-02-12-12:33:58.jpg
Keywords: അഭയാര്‍
Content: 7136
Category: 18
Sub Category:
Heading: ചാവരുള്‍ 150ാം വാര്‍ഷികവും 213ാമതു ചാവറ ജയന്തിയും ഇന്ന്
Content: കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ രചിച്ച 'ഒരു നല്ല അപ്പന്റെ ചാവരുള്‍' പുസ്തകത്തിന്റെ 150ാം വാര്‍ഷികവും 213ാമതു ചാവറജയന്തിയും ഇന്ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. സിഎംഐസിഎംസി സമര്‍പ്പിത സമൂഹങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ രാവിലെ 10ന് പരിപാടികള്‍ ആരംഭിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്യും. സിഎംസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സിബി അധ്യക്ഷത വഹിക്കും. ചാവരുളിന്റെയും ആനുകാലിക യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തില്‍ മക്കളെ എങ്ങനെ നല്ലവരായി വളര്‍ത്താം എന്ന വിഷയത്തില്‍ ഡോ. സി.വി. ആനന്ദബോസും മക്കളുടെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ ലിഡ ജേക്കബും ആനുകാലിക കുടുംബബന്ധങ്ങളില്‍ മൂല്യബോധനം എന്ന വിഷയത്തില്‍ കെ.വി. സജയ് എന്നിവരും ക്ലാസുകള്‍ നയിക്കും. മൂന്നിനു സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി സമാപന സന്ദേശം നല്‍കും. സിഎംഐ വികാര്‍ ജനറല്‍ ഫാ. വര്‍ഗീസ് വിതയത്തില്‍, സിഎംസി വികാര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ് എന്നിവര്‍ പ്രസംഗിക്കും. ഫാ. പോള്‍ പൂവത്തിങ്കലിന്റെ നേതൃത്വത്തില്‍ ചാവരുള്‍ നൃത്താവിഷ്‌കാരം, മുട്ടം സെന്റ് ആന്‍സ് പബ്ലിക് സ്‌കൂള്‍ ടീമിന്റെ നൃത്തം, ഫാ. ആന്റണി ഉരുളിയാനിക്കലിന്റെ നേതൃത്വത്തില്‍ ചാവരുള്‍ സംഗീതം, പരിയാരം ചാവറ കുടുംബപ്രേഷിതസംഘം ഒരുക്കുന്ന ചാവരുള്‍ ഏകാങ്കനാടകം, സിഎംസി സന്യാസിനികളുടെ പ്രാര്‍ത്ഥനാഗാനം എന്നിവയുണ്ടാകും.
Image: /content_image/India/India-2018-02-13-04:16:19.jpg
Keywords: ചാവറ
Content: 7137
Category: 18
Sub Category:
Heading: പ്രാര്‍ത്ഥനാമതിലുകള്‍ തകര്‍ന്നുവീണതാണ് സമൂഹത്തിന്റെ അപചയങ്ങളുടെ കാരണം: ജോസഫ് മാര്‍ ബര്‍ണബാസ്
Content: മാരാമണ്‍: പ്രാര്‍ത്ഥനാമതിലുകള്‍ തകര്‍ന്നു വീണതാണ് സമൂഹത്തിലുണ്ടായ അപചയങ്ങളുടെ പ്രധാന കാരണമെന്ന്‍ മാര്‍ത്തോമ്മാ സഭാ തിരുവനന്തപുരം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരാധനാനുഭവങ്ങളില്‍ നന്നു മാറി സ്വന്തം ബുദ്ധിയില്‍ ദൈവത്തെ മെനയുന്ന പ്രകൃതമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നതെന്നും ദൈവഭയവും ദൈവബോധവും നഷ്ടമാകുമ്പോഴാണ് തലമുറ അപചയത്തിലേക്കു നീങ്ങുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ബന്ധങ്ങള്‍ തകരാറിലായി. സെല്‍ഫിയുടെ യുഗത്തില്‍ മനുഷ്യന്‍ തന്നിലേക്കു മാത്രമായി ചുരുക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെ നമ്മുടെ വീടുകള്‍ ഭ്രാന്താലയങ്ങളായി മാറുകയാണ്. മാനസികമായ കരുത്ത് യുവതലമുറയ്ക്കു നഷ്ടപ്പെട്ടു. പ്രാര്‍ത്ഥനാമതിലുകള്‍ തകര്‍ന്നുവീണതാണ് സമൂഹത്തിലുണ്ടായ അപചയങ്ങളുടെ പ്രധാന കാരണം. മുന്‌പൊക്കെ ആത്മീയ ആയുധമായി പ്രാര്‍ത്ഥനയെ കരുതിയിരുന്നു. എന്നാല്‍, സാമൂഹികമായ മാറ്റം കുടുംബാന്തരീക്ഷത്തെയും ബാധിച്ചു. ആര്‍ഭാടങ്ങളായി മാറിയ വിവാഹങ്ങള്‍ കൂദാശയാണെന്നതു പലരും മറക്കുന്നു. ആഘോഷങ്ങളിലൂടെ കൂട്ടിയോജിപ്പിക്കപ്പെടുന്ന ബന്ധങ്ങള്‍ക്ക് ആയുസ് കുറയുന്നു. ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മുതല്‍ ശിശുവിനു കരുതല്‍ ആവശ്യമാണ്. എന്നാല്‍, ഗര്‍ഭസ്ഥ ശിശു ഇന്ന് കേട്ടുവളരുന്നത് മാതാപിതാക്കളുടെ ശണ്ഠകൂടലാണ്. ജീവന്റെ മൂല്യങ്ങളെ ഗൗരവത്തിലെടുക്കാതെ ക്രിസ്തീയ പ്രമാണങ്ങള്‍ കാറ്റില്‍പ്പറത്തി. ദൈവത്തിന്റെ ദാനമായ ജീവനെ നശിപ്പിക്കാനും മടിയില്ല. രണ്ട് ലോകമഹായുദ്ധങ്ങളില്‍ നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ അധികമാണ് ഭ്രൂണഹത്യയിലൂടെ നഷ്ടമായിരിക്കുന്നതെന്നും മാര്‍ ബര്‍ണബാസ് ആയിരങ്ങളെ ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2018-02-13-04:56:54.jpg
Keywords: മാരാമ
Content: 7138
Category: 18
Sub Category:
Heading: കോട്ടയം അതിരൂപത വൈദിക സംഗമം നാളെ
Content: കണ്ണൂര്‍: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ അതിരൂപത വൈദിക സംഗമം നടക്കും. നാളെ രാവിലെ 9.30 ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ശ്രീപുരം സെന്റ് മേരീസ് പളളിയില്‍ സമൂഹബലിയോടെയാണ് സംഗമം ആരംഭിക്കുക. കോട്ടയം അതിരൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും സംഗമത്തില്‍ പങ്കെടുക്കും. മലബാറില്‍ ശുശ്രൂഷ ചെയ്ത എല്ലാ വൈദികരെയും സമ്മേളനത്തില്‍ ആദരിക്കും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും അനുഭവം പങ്കുവയ്ക്കലുമുണ്ട്. മലബാറിലെ അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് രൂപരേഖയും തയാറാക്കും. വൈദികരുടെ സൗഹൃദ ബാസ്‌കറ്റ്‌ബോള്‍ മത്സരവും മലബാര്‍ ദര്‍ശന്‍ പരിപാടിയും ഉണ്ടാകും.
Image: /content_image/India/India-2018-02-13-05:41:29.jpg
Keywords: മൂലക്കാ, ക്നാനാ
Content: 7139
Category: 1
Sub Category:
Heading: രോഗമല്ല, പാപമാണ് നമ്മെ അശുദ്ധരാക്കുന്നത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഒരു രോഗവും അശുദ്ധിക്കു കാരണമാകുന്നില്ലായെന്നും പാപമാണ് നമ്മെ അശുദ്ധരാക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനവും ആഗോള രോഗി ദിനവുമായ ഫെബ്രുവരി 11ന് സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ ആയിരങ്ങളോട് സംസാരിക്കുകയായിരിന്നു പാപ്പ. രോഗം ദൈവവുമായുള്ള ബന്ധം വേര്‍പെടുത്തുകയോ ആ ബന്ധത്തിന് പ്രതിബന്ധമാകുകയോ ചെയ്യുന്നില്ലായെന്നും പാപമാണ് ദൈവത്തില്‍ നിന്ന്‍ നമ്മേ അകറ്റുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കുഷ്ഠരോഗിയെ യേശു സൗഖ്യമാക്കുന്ന ഭാഗത്തെ അധികരിച്ചാണ് പാപ്പ തന്റെ സന്ദേശം നല്‍കിയത്. കുഷ്ഠരോഗം അശുദ്ധിയുടെ അടയാളമായിട്ടാണ് പഴയനിയമത്തില്‍ കരുതപ്പെട്ടിരുന്നത്. ആകയാല്‍ കുഷ്ഠരോഗി സമൂഹത്തില്‍ നിന്നു അകന്നു കഴിയാന്‍ ബാധ്യസ്ഥനായിരുന്നു. അവര്‍ ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നു. വളരെ പരിതാപകരമായിരുന്നു ആ അവസ്ഥ. കാരണം, അക്കാല ഘട്ടത്തിന്‍റെ വീക്ഷണത്തില്‍ കുഷ്ഠരോഗി മനുഷ്യരുടെ മുന്നില്‍ മാത്രമല്ല ദൈവത്തിന്‍റെ മുന്നിലും അശുദ്ധിയുള്ളവനായിരുന്നു. ദൈവതിരുമുമ്പിലും അശുദ്ധിയുള്ളവനായി കണക്കാക്കപ്പെട്ടിരുന്നു എന്ന ചിന്ത ഉണ്ടായതിനെ തുടര്‍ന്നാണ് കുഷ്ഠരോഗി “അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും” എന്ന്‍ യേശുവിനോട് യാചിക്കുന്നത്: യേശുവിന് കരുണതോന്നി. യേശുവിന്റെ കരുണയാണ് കുഷ്ഠരോഗിയുടെ നേര്‍ക്കു കൈനീട്ടാനും അവനെ തൊട്ടുകൊണ്ട് “എനിക്കു മനസ്സുണ്ട്, നിനക്ക് ശുദ്ധിയുണ്ടാകട്ടെ” എന്ന് പറയാനും അവിടുത്തെ പ്രേരിപ്പിച്ചത്. യേശുവിന്‍റെ അനുകമ്പ നിറഞ്ഞ,കരുണ നിറഞ്ഞ ഹൃദയത്തിലേക്ക് കടക്കാനായില്ലെങ്കില്‍ നമുക്ക് ക്രിസ്തുവിന്‍റെ പ്രവര്‍ത്തനവും ക്രിസ്തുവിനെ തന്നെയും മനസ്സിലാക്കാന്‍ കഴിയില്ല. യേശു കുഷ്ഠരോഗിയെ സ്പര്‍ശിച്ചു എന്നതാണ് ഏറ്റം ഹൃദയസ്പര്‍ശിയായ സംഭവം. ഇവിടെ അശുദ്ധിയുടെ ശക്തി കുഷ്ഠരോഗിയില്‍ നിന്ന് യേശുവിലേക്ക് ഒഴുകുന്നില്ല, മറിച്ച് ശുദ്ധീകരിക്കുന്ന ശക്തി യേശുവില്‍ നിന്ന് കുഷ്ഠരോഗിയിലേക്ക് പ്രവഹിക്കുന്നു. ഒരു രോഗവും അശുദ്ധിക്കു കാരണമാകുന്നില്ല; രോഗം, തീര്‍ച്ചയായും ഒരു മനുഷ്യനെ മൊത്തത്തില്‍ ബാധിക്കുന്നു. എന്നാലത് ദൈവവുമായുള്ള അവന്‍റെ ബന്ധം വേര്‍പെടുത്തുകയോ, ആ ബന്ധത്തിന് പ്രതിബന്ധമാകുകയോ ചെയ്യുന്നില്ല. മറിച്ച്, ഒരു രോഗി ദൈവത്തോടു കൂടുതല്‍ ഐക്യം പുലര്‍ത്തുന്നവനാകുന്നു. പാപമാണ് നമ്മെ അശുദ്ധരാക്കുന്നത്. സ്വാര്‍ത്ഥത, അഴിമതിയുടെ ലോകത്തിലേക്കു കടക്കല്‍ എന്നിവയാണ് ഹൃദയത്തിന്‍റെ രോഗങ്ങള്‍. നമുക്ക് സൗഖ്യവും പ്രത്യാശയും ഹൃദയസമാധാനവും കര്‍ത്താവില്‍ നിന്ന്‍ ലഭിക്കുന്നതിന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-02-13-06:27:18.jpg
Keywords: രോഗ, പാപ്പ