Contents
Displaying 6851-6860 of 25125 results.
Content:
7160
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങളെ ചോദ്യം ചെയ്യുന്നത് മതേതരരാഷ്ട്രത്തിനു ഭൂഷണമല്ല: ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്
Content: കൊച്ചി: ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും അനന്യതയും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം മതേതരരാഷ്ട്രത്തിനു ഭൂഷണമല്ലായെന്ന് സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. കെസിബിസി ഐക്യജാഗ്രതാ, മീഡിയ കമ്മീഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ രൂപതകളിലെ മാധ്യമ ഡയറക്ടര്‍മാരുടെയും പിആര്‍ഒമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. വിശ്വാസത്തിനും മതേതരത്വത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍മിപ്പിച്ചു. മതപരമായ അസഹിഷ്ണുതയും തീവ്രനിലപാടുകളും ആപത്താണ്. വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സേവനങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. തെറ്റായ നിയമനിര്‍മാണങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അനാഥമന്ദിരങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ട്. കൂടുതല്‍ മദ്യശാലകള്‍ തുറന്നുകൊടുക്കുന്ന സര്‍ക്കാര്‍ നയം കേരളീയ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഭരണനേതൃത്വങ്ങളിലുള്ളവര്‍ മതേതരത്വത്തിന്റെ മൂല്യങ്ങള്‍ വിസ്മരിക്കുന്നത് ആശങ്കാജനകമാണെന്നും ബിഷപ്പ് പറഞ്ഞു. ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ അധ്യക്ഷ പദവി വഹിച്ചു. എഴുത്ത് മാസിക മാനേജിംഗ് എഡിറ്റര്‍ ഫാ. ബിനോയ് പിച്ചളക്കാട്ട്, തിരുവനന്തപുരം അതിരൂപത മീഡിയ ഡയറക്ടര്‍ ഫാ. ദീപക് ആന്റോ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കോതമംഗലം രൂപത പിആര്‍ റൈജു വര്‍ഗീസ്, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2018-02-16-03:53:45.jpg
Keywords: ഇഗ്‌നാ

7161
Category: 18
Sub Category:
Heading: യേശുവിന്റെ നാമത്തിലുള്ള പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കും: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Content: കൊരട്ടി: യേശുവിന്റെ അത്ഭുതനാമത്തില്‍ വിശ്വാസത്തോടെയുളള പ്രാര്‍ത്ഥന ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നു സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. കൊരട്ടി ഫൊറോനയുടെ നേതൃത്വത്തില്‍ എംഎഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പാപത്തിന്റെ അനന്തരഫലം ദുരിതവും ക്ലേശവുമാണെന്നും പാപികളുടെ രക്ഷക്കുവേണ്ടിയായിരുന്നു പാപമേറ്റെടുത്ത് യേശു കുരിശില്‍ കിടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. പതിനായിരങ്ങളാണു ഓരോ കണ്‍വെന്‍ഷനിലേക്ക് കടന്നുവരുന്നത്. കണ്‍വെന്‍ഷന്റെ ഭാഗമായി എല്ലാദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെ കുമ്പസാരത്തിനും കൗണ്‍സിലിംഗിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വചന വിരുന്നിനു ശേഷം വിവിധ സ്ഥലങ്ങളിലേക്കു വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും.
Image: /content_image/India/India-2018-02-16-04:35:02.jpg
Keywords: വട്ടായി

7162
Category: 1
Sub Category:
Heading: കോപ്റ്റിക് രക്തസാക്ഷികളുടെ ദേവാലയം കൂദാശ ചെയ്തു
Content: മിന്യ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ ലിബിയയില്‍ വധിച്ച ഇരുപത്തിയൊന്ന് ക്രൈസ്തവ വിശ്വാസികളുടെ സ്മരണയ്ക്കായി ഈജിപ്തിലെ മിന്യായിൽ നിർമ്മിച്ച ദേവാലയം കൂദാശ ചെയ്തു. ഇന്നലെ രക്തസാക്ഷിത്വത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ കനത്തസുരക്ഷയിലാണ് ഉദ്ഘാടനം നടന്നത്. അല്‍ ഔര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിന് ബിഷപ്പ് ബെവ്നോഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നിരവധി വൈദികരും മിന്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു വിശ്വാസികളും രക്തസാക്ഷിത്വം വരിച്ച വിശ്വാസികളുടെ ബന്ധുക്കളും തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ദേവാലയം അതിമനോഹരമാണെന്നും ഏറെ സന്തോഷമുണ്ടെന്നും അന്നു കൊല്ലപ്പെട്ട കീറിലോസ് എന്ന ഇരുപത്തിയൊന്നുകാരന്റെ പിതാവ് ബൌശ്ര ഫവ്സി പറഞ്ഞു. ദേവാലയ കൂദാശയോട് അനുബന്ധിച്ച് 21 രക്തസാക്ഷികളുടെയും ഭൗതീകാവശിഷ്ടങ്ങൾ പ്രത്യേക പെട്ടിയിലേക്ക് മാറ്റി. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ദേവാലയം നിര്‍മ്മിച്ചത്. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. കഴുത്തറുത്താണ് എല്ലാ വിശ്വാസികളെയും ഇസ്ളാമിക ഭീകരര്‍ കൊലപ്പെടുത്തിയത്.
Image: /content_image/News/News-2018-02-16-05:24:08.jpg
Keywords: രക്തസാക്ഷി, കോപ്റ്റി

7163
Category: 1
Sub Category:
Heading: അമേരിക്കയിലെ സ്കൂള്‍ ദുരന്തം: മാര്‍പാപ്പ അനുശോചനം അറിയിച്ചു
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ മിയാമി സ്കൂളില്‍ നടന്ന കൂട്ടക്കൊലയില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി മെത്രാപ്പോലീത്തയ്ക്ക് സന്ദേശമയച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പാപ്പാ, മുറിവേറ്റവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സാന്ത്വനവും രേഖപ്പെടുത്തി. ബോധമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ എന്ന വാക്കുകളോടെ അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റു വഴി മിയാമി മെത്രാപ്പോലീത്ത ബിഷപ്പ് തോമസ് ജെറാര്‍ഡ് വെന്‍സിക്ക് അയച്ച കത്ത് മാര്‍പാപ്പ ഉപസംഹരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്ളോറിഡ സംസ്ഥാനത്തെ പാർക്‌ലാൻഡ് മർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ വെടിവെയ്പ്പ് നടന്നത്. പുറത്താക്കപ്പെട്ട മുൻ വിദ്യാർഥിയുടെ വെടിയേറ്റു കുട്ടികളടക്കം 17 പേരാണു മരിച്ചത്. ഒൻപതാം ഗ്രേഡിൽ പഠിക്കുന്ന ഇന്ത്യൻ വംശജനായ കുട്ടിയടക്കം 13 പേർക്കു പരുക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൂട്ടക്കൊല നടത്തിയ നിക്കൊളാസ് ക്രൂസ് (19) അറസ്റ്റിലായിട്ടുണ്ട്. അച്ചടക്കലംഘനത്തെ തുടർന്നാണു ക്രൂസിനെ സ്കൂളിൽനിന്നു പുറത്താക്കിയതെന്നു പറയുന്നു.
Image: /content_image/News/News-2018-02-16-06:16:21.jpg
Keywords: അമേരിക്ക

7164
Category: 1
Sub Category:
Heading: നെറ്റിയില്‍ ചാരം പൂശി വിഭൂതി ആശംസിച്ചുകൊണ്ട് വീണ്ടും മാര്‍ക്ക് വാല്‍ബെര്‍ഗ്
Content: ബോസ്റ്റണ്‍: വിഭൂതി തിരുനാള്‍ ദിനത്തില്‍ നെറ്റിയില്‍ കുരിശടയാളം വരച്ചു തിരുനാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സുപ്രസിദ്ധ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബര്‍ഗിന്റേയും അദ്ദേഹത്തിന്റെ പത്നിയും മോഡലുമായ റിയാ ഡര്‍ഹാമിന്റേയും വീഡിയോ. ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോ ലക്ഷകണക്കിനാളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. “ഈ നോമ്പ് കാലത്തിന്റെ ആരംഭത്തില്‍ എല്ലാവര്‍ക്കും വിഭൂതിതിരുനാള്‍ ആശംസകള്‍” എന്ന വാക്കുകളോടെയാണ് വാല്‍ബര്‍ഗിന്‍റെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. തന്റെ പത്നിയോടൊപ്പമുള്ള വീഡിയോയില്‍ വാലന്റൈന്‍ ദിന ആശംസയും അദ്ദേഹം നേരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വിഭൂതിയിലും നെറ്റിയില്‍ ചാരം പൂശി, ചിത്രം സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം തന്റെ കത്തോലിക്ക വിശ്വാസം പ്രഘോഷിച്ചിരിന്നു. 2015-ല്‍ ഫിലാഡല്‍ഫിയായില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പാ പങ്കെടുത്ത ഒരു പരിപാടിയുടെ അവതാരകന്‍ വാല്‍ബര്‍ഗായിരുന്നു. മികച്ച നടനുള്ള ഓസ്കാറിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വാല്‍ബര്‍ഗ് 2016-ലെ ഒരു ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയായിരുന്നു തന്റെ കത്തോലിക്കാ വിശ്വാസം ആദ്യമായി പരസ്യമായി പ്രഘോഷിച്ചത്. യുവത്വത്തില്‍ മയക്കുമരുന്നുപയോഗവും, ഗുണ്ടാ സംഘങ്ങളുമായി ബന്ധവുമുണ്ടായിരുന്ന തന്നെ ശരിയായ ദിശയിലേക്ക് നയിച്ചത് തന്റെ കത്തോലിക്കാ വിശ്വാസമായിരുന്നെന്ന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് വെളിപ്പെടുത്തി. പൗരോഹിത്യമെന്ന ദൈവവിളിക്കായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്നു അദ്ദേഹം മറ്റൊരു വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. അടുത്തിടെ ‘ബൂഗി നൈറ്റ്സ്’ എന്ന സിനിമയില്‍ അശ്ലീല സിനിമാ താരത്തിന്റെ വേഷം ചെയ്തതിനു ദൈവത്തോട് മാപ്പപേക്ഷിച്ചുവെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരിന്നു. അഭിനയത്തിനു പുറമേ സിനിമാ നിര്‍മ്മാണം, ബിസിനസ്, മോഡലിംഗ് എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മാര്‍ക്ക് വാല്‍ബര്‍ഗ് ‘ദി ഡിപ്പാര്‍ട്ടഡ്’, ‘ദി ഫൈറ്റര്‍’ എന്നീ സിനിമകള്‍ വഴിയാണ് പ്രസിദ്ധനായത്. പ്രശസ്തിക്ക് നടുവിലും തന്റെ കത്തോലിക്ക വിശ്വാസം പ്രഘോഷിച്ചുകൊണ്ട് മാതൃകയാകുകയാണ് ഹോളിവുഡിലെ ഈ മിന്നും താരം.
Image: /content_image/News/News-2018-02-16-06:59:55.jpg
Keywords: വാൽബെ, മാര്‍ക്ക് വാല്‍

7165
Category: 18
Sub Category:
Heading: സിസ്റ്റര്‍ കര്‍മലത എസ്ഡി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: ചങ്ങനാശേരി: എസ്ഡി സന്യാസിനീ സമൂഹത്തിന്റെ സെന്റ് ജോസഫ് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ കര്‍മലത മറ്റത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യല്‍ അപ്പസ്‌തോലേറ്റ് ആയ സിസ്റ്റര്‍ അര്‍ച്ചന വാഴമനയ്ക്കലാണ് അസിസ്റ്റന്റ് പ്രോവിന്‍ഷ്യല്‍. കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ സുശീല വെട്ടത്തുകുന്നേല്‍ (ഫിനാന്‍സ്), സിസ്റ്റര്‍ മെറിറ്റ് പതിയാമറ്റത്തില്‍ (മെഡിക്കല്‍), സിസ്റ്റര്‍ റീജ പുത്തന്‍പുരയ്ക്കല്‍ (എഡ്യൂക്കേഷന്‍), ഓഡിറ്ററായി സിസ്റ്റര്‍ ക്രിസ്റ്റാ വലിയപ്ലാക്കല്‍ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ചുണങ്ങംവേലി എസ്ഡി സമൂഹത്തിന്റെ സെന്റ് മേരീസ് പ്രോവിൻസിന്റെ പ്രോവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ റീസ പാറയ്ക്കലിനെ ഫെബ്രുവരി 12നു തിരഞ്ഞെടുത്തിരിന്നു.
Image: /content_image/India/India-2018-02-16-08:31:36.png
Keywords: സുപ്പീ

7166
Category: 1
Sub Category:
Heading: ജറുസലേമില്‍ സഭാ സ്വത്തുക്കള്‍ക്ക് നികുതി; പ്രതിഷേധം ശക്തമാകുന്നു
Content: ജറുസലേം: ക്രൈസ്തവ ദേവാലയങ്ങളും പൊതു അധികാര കേന്ദ്രങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന പരസ്പര ധാരണയെ തകിടം മറിച്ചുകൊണ്ട് സഭാ സ്വത്തുക്കള്‍ക്ക് മുനിസിപ്പല്‍ നികുതി (അര്‍നോണ) ഏര്‍പ്പെടുത്തുവാന്‍ ജറുസലേമില്‍ നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിഷയത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ അദ്ധ്യക്ഷന്മാര്‍ ഇക്കഴിഞ്ഞ ബുധനാഴ്ച സംയുക്ത പ്രസ്താവനയിറക്കി. പതിമൂന്നോളം വിവിധ ക്രിസ്ത്യന്‍ സഭാ- സാമുദായിക തലവന്‍മാര്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ജറുസലേമിലെ സഭാസ്വത്തുക്കള്‍ക്ക് നികുതിയേര്‍പ്പെടുത്തുന്നതിനെതിരെ തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും, തങ്ങളുടെ സഭാസ്വത്തുക്കള്‍ സംരക്ഷിക്കുമെന്നും സഭാതലവന്‍മാര്‍ വ്യക്തമാക്കി. നടപടി ജറുസലേമിന്റെ വിശുദ്ധിയെ നശിപ്പിക്കുമെന്നും, ആഗോള സഭക്ക് വേണ്ടി തങ്ങള്‍ നടത്തിവരുന്ന പ്രേഷിത, കാരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. സഭാസ്വത്തുക്കള്‍ക്ക് നികുതിയേര്‍പ്പെടുത്തുമെന്ന മുനിസിപ്പാലിറ്റിയുടെ പ്രസ്താവന പിന്‍വലിക്കണമെന്നും, ചരിത്രപരമായി തുടര്‍ന്നു വരുന്ന പതിവ് അതേപടി നിലനിര്‍ത്തണമെന്നും സഭാനേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജറുസലേമില്‍ സ്കൂളുകളും, ആശുപത്രികളും, വൃദ്ധഭവനങ്ങളും, അനാഥാലയങ്ങളും നിര്‍മ്മിക്കുവാന്‍ കോടാനുകോടികള്‍ ചിലവഴിച്ചിട്ടുള്ള ക്രിസ്ത്യന്‍ സഭകളുടെ സംഭാവനകളെ സിവില്‍ അധികാരികള്‍ എപ്പോഴും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തുന്നു. ക്രിസ്ത്യന്‍ സഭാസ്വത്തുക്കളുടെ മേലുള്ള കടന്നുകയറ്റമായിട്ടാണ് ജറുസലേം മുനിസിപ്പാലിറ്റിയുടെ നീക്കത്തെ ക്രൈസ്തവലോകം കണ്ടുവരുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസ് തിയോഫിലോസ് III, അര്‍മേനിയന്‍ അപ്പസ്തോലിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് നോര്‍ഹാന്‍ മാനോജിയന്‍, ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റാ പിസബെല്ല, ഫ്രാന്‍സിസ്കന്‍ സഭയുടെ റെക്ടര്‍ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്ന പ്രമുഖ സഭാധ്യക്ഷന്മാര്‍.
Image: /content_image/News/News-2018-02-16-09:08:17.jpeg
Keywords: ജറുസ

7167
Category: 1
Sub Category:
Heading: സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയോടെ അഫ്ഗാനിസ്ഥാനില്‍ നോമ്പിന് ആരംഭം
Content: കാബൂൾ: തുടര്‍ച്ചയായ അക്രമസംഭവങ്ങളിലൂടെ കടന്നു പോകുന്ന അഫ്ഗാനിസ്ഥാനില്‍ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയോടെ വലിയ നോമ്പിന് ആരംഭം. രാജ്യത്തെ സ്വതന്ത്ര മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള ബാർണബൈറ്റ് വൈദികൻ ഫാ.ജിയോവാനി സ്കാലസേ വിഭൂതി ബുധനോടനുബന്ധിച്ച് പ്രാർത്ഥനകൾക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നൽകി. വിശ്വാസികളുടെ നിറസാന്നിദ്ധ്യം ചടങ്ങിൽ ശ്രദ്ധേയമായി. ആത്മീയതയിൽ നിറഞ്ഞ ഒരു നോമ്പുകാലം വഴി രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുവാൻ ഇടയാകട്ടെയെന്ന് അദ്ദേഹം പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ മാധ്യമമായ 'ഫിഡ്സ്' അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ക്രൈസ്തവർക്ക് നേരെ ശക്തമായ ഭീഷണിയാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും ശുശ്രൂഷകളിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ ബോധ്യം ശക്തമാണ്. അഫ്ഗാനിസ്ഥാനിൽ മാനുഷികവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കട്ടെയെന്നും അഭിമുഖത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം പതിനായിരത്തോളം ആളുകള്‍ തീവ്രവാദ ആക്രമണങ്ങൾക്കിരയായതെന്നാണ് അഫ്ഗാനിസ്ഥാനിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു.എൻ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പല മിഷന്‍ സമൂഹങ്ങളും രാജ്യത്തെ അക്രമം കണക്കിലെടുത്ത് പിന്‍വാങ്ങിയിരിക്കുകയാണ്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹവും കാബൂൾ പ്രോ -ബാംബിനി സന്യസ്തരുമാണ് അഫ്ഗാനിൽ അവശേഷിക്കുന്ന മിഷൻ സമൂഹങ്ങൾ. കഴിഞ്ഞ മാസം നടന്ന അഫ്ഗാനിലെ തീവ്രവാദ ആക്രമണങ്ങളിൽ അമ്പതോളം പേർ വധിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2018-02-16-10:45:05.JPG
Keywords: നോമ്പ

7168
Category: 18
Sub Category:
Heading: രണ്ടു ലക്ഷത്തിലധികം വിശ്വാസികളുടെ സംഗമം നാളെ കൊച്ചിയില്‍
Content: കൊച്ചി: രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന യാക്കോബായ സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷവും വിശ്വാസ പ്രഖ്യാപന സമ്മേളനവും നാളെ. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മൈതാനത്തിനു സമീപം തയാറാക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ നഗറിലാണ് സമ്മേളനം നടക്കുന്നത്. സംഗമത്തിന് മുന്നോടിയായി തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കുന്നംകുളത്തുനിന്ന് ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും ഹൈറേഞ്ച് മേഖലയിലെ മുരിക്കുംതൊട്ടിയില്‍നിന്നു തുടക്കം കുറിച്ച പതാക ഘോഷയാത്രയും ഇന്ന് വൈകുന്നേരം അഞ്ചിന് സമ്മേളനനഗറില്‍ എത്തും. തുടര്‍ന്നു സമ്മേളന നഗറില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പതാക ഉയര്‍ത്തും. നാളെ വൈകുന്നേരം മൂന്നിനു നടക്കുന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തില്‍ മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രപ്പോലീത്ത വിശിഷ്ടാഥിതിയായിരിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയും ബല്‍ജിയം, ഫ്രാന്‍സ്, ലക്‌സംബര്‍ഗ് ഇടവകകളുടെ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോര്‍ജ് ഖൂറി അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ യാക്കോബായ സഭയ്ക്കു പുറമേ വിവിധ സഭകളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. സമ്മേളനത്തിനായി വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. വൈദികര്‍ക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കുമായി രണ്ടായിരത്തോളം കസേരകളും ക്രമീകരിച്ചിട്ടുണ്ട്. 80 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേജാണ് തയാറാക്കിയിരിക്കുന്നത്. വിശ്വാസികളെ എത്തിക്കുന്നതിനായി വിവിധ ദേവാലയങ്ങളില്‍നിന്നായി രണ്ടായിരത്തോളം ബസുകള്‍ മാത്രം ബുക്ക് ചെയ്തിട്ടുണ്ട്. മറ്റു വാഹനങ്ങളിലും വിശ്വാസികളെത്തും. നഗരത്തില്‍ ഗതാഗത തടസം ഉണ്ടാകാതിരിക്കാന്‍ പോലീസുമായി ചേര്‍ന്നു വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2018-02-17-03:30:17.jpg
Keywords: യാക്കോബാ

7169
Category: 18
Sub Category:
Heading: കേരള സഭ നാളെ മദ്യവിരുദ്ധ ഞായറായി ആചരിക്കും
Content: കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തില്‍ നാളെ മദ്യവിരുദ്ധ ഞായറായി ആചരിക്കും. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ് എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ സര്‍ക്കുലര്‍ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ എല്ലാ ദേവാലയങ്ങളിലും നാളെ ദിവ്യബലി മധ്യേ വായിക്കും. മദ്യവിരുദ്ധസംസ്‌കാരത്തിനു കൂടുതല്‍ പ്രചാരം നല്‍കുന്നതിനാണു മദ്യവിരുദ്ധ ഞായര്‍ ആചരണം നടത്തുന്നതെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറി ചാര്‍ളി പോള്‍ പറഞ്ഞു.
Image: /content_image/India/India-2018-02-17-03:39:55.jpg
Keywords: മദ്യ