Contents

Displaying 6881-6890 of 25125 results.
Content: 7190
Category: 1
Sub Category:
Heading: “Oz റോസറി #53”: ജപമാല കൊണ്ട് രാജ്യത്തെ പൊതിയാന്‍ ഓസ്ട്രേലിയായും
Content: സിഡ്നി: പരിശുദ്ധ കന്യകാമറിയത്തിലൂടെ ഓസ്ട്രേലിയയെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ കത്തോലിക്ക വിശ്വാസികള്‍ ദേശവ്യാപകമായി ജപമാല യജ്ഞത്തിനു തയാറെടുക്കുന്നു. “Oz” റോസറി എന്ന പേരിലാണ് ജപമാല യജ്ഞം സംഘടിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമാതാവിന്റെ ഫാത്തിമായിലെ പ്രത്യക്ഷീകരണത്തിന്റെ 101-ാം വാര്‍ഷിക ദിനമായ മെയ് 13 ഞായറാഴ്ചയായിരിക്കും ‘ദേശീയ ജപമാലയത്നം’ സംഘടിപ്പിക്കുക. ‘ഓസ്ട്രേലിയന്‍’ എന്നതിന്റെ നാടന്‍ പദപ്രയോഗമാണ് “Oz”. ജപമാലക്കിടയില്‍ “നന്മ നിറഞ്ഞ മറിയമേ..” എന്ന പ്രാര്‍ത്ഥന 53 പ്രാവശ്യം ചൊല്ലുന്നതിനെ സൂചിപ്പിച്ചു “Oz റോസറി 53” എന്ന പേരിലും ഈ ജപമാല കൂട്ടായ്മ അറിയപ്പെടുന്നുണ്ട്. രാജ്യത്തിന് ചുറ്റും ജപമാലയാല്‍ വലയം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ 53 സ്ഥലങ്ങളില്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി. തയ്യാറെടുപ്പുകള്‍ പ്രാരംഭദശയിലാണെങ്കിലും ഇതിനോടകം തന്നെ സിഡ്നിക്കും, കാന്‍ബറക്കും സമീപമുള്ള നിരവധി സ്കൂളുകളും, ഇടവകകളും ഈ ജപമാലയജ്ഞത്തില്‍ പങ്കുചേരുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും നേതൃത്വം പറഞ്ഞു. രാജ്യത്തുള്ള മുഴുവന്‍ ഇടവകകളോടും,യുവജന കൂട്ടായ്മകളോടും “Oz” റോസറിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സംഘാടകരുടെ ഫേസ്ബുക്ക് പേജും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളിലെ ഇടവകകളിലേക്ക് Oz റോസറി വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സിഡ്നിയില്‍ വിശ്രമജീവിതം നയിക്കുന്ന എമിരറ്റസ് മെത്രാന്‍ ഡേവിഡ് ക്രെമിന്റെ അനുഗ്രഹവും പിന്തുണയും ഈ ദേശീയ ജപമാല യജ്ഞത്തിനുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനു മുന്‍പ് പലരാജ്യങ്ങളിലും സമാനമായൊരു ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നു. വന്‍ വിജയമായ ‘റോസറി റ്റു ദി ബോര്‍ഡര്‍’ എന്ന പേരില്‍ പോളണ്ടാണ് ആഗോള തലത്തില്‍ ജപമാലയത്നത്തിന് ആരംഭം കുറിച്ചത്. പിന്നീട് അയര്‍ലണ്ട്, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ മാതൃക അനുകരിക്കുകയായിരുന്നു. എല്ലാ കൂട്ടായ്മകളിലും പതിനായിരങ്ങളുടെ പങ്കാളിത്തമാണ് ഉണ്ടായത്. ഇതിന് സമാനമായ ജപമാലയത്നം ഗ്രേറ്റ് ബ്രിട്ടനിലും നടക്കും. ഏപ്രില്‍ 29 ഞായറാഴ്ച ‘റോസറി ഓണ്‍ ദി കോസ്റ്റ്’ എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശങ്ങളിലൂടെയാണ് ജപമാല പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്.
Image: /content_image/News/News-2018-02-19-11:16:10.jpg
Keywords: ജപമാല
Content: 7191
Category: 1
Sub Category:
Heading: മെക്സിക്കന്‍ രൂപതയില്‍ നിന്ന് കന്യാസ്ത്രീകളെ പിന്‍വലിച്ചു
Content: മെക്സിക്കോ സിറ്റി: തെക്കൻ മെക്സിക്കോയിൽ അക്രമം രൂക്ഷമായ സഹാചര്യത്തില്‍ ചിലാപ നഗരത്തിൽ നിന്നും കന്യാസ്ത്രീകളെ, കത്തോലിക്ക സഭാനേതൃത്വം തിരിച്ചുവിളിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് രണ്ട് വൈദികർ വധിക്കപ്പെട്ട മേഖലയിൽ നിന്നും സന്യസ്ഥരുടെ സുരക്ഷയെ മുൻനിറുത്തിയാണ് ചിലാപ രൂപതയുടെ തീരുമാനം. പ്രദേശത്ത് മയക്കുമരുന്ന്‍ മാഫിയാകളുടെ ആക്രമണം രൂക്ഷമാകുകയാണ്. ഇവരുടെ ഭീഷണിയെ തുടര്‍ന്നു സന്യസ്ഥര്‍ നടത്തിയിരുന്ന ഏറെ പഴക്കമുള്ള സ്കൂൾ നേരത്തെ അടച്ചു പൂട്ടിയിരിന്നു. അടുത്തിടെ നടന്ന അക്രമത്തില്‍ സ്കൂളില്‍ സേവനം ചെയ്തുകൊണ്ടിരിന്ന കന്യാസ്ത്രീയുടെ മാതാപിതാക്കളെ മയക്കുമരുന്ന്‍ മാഫിയ വധിച്ചിരിന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തരുതെന്നും സ്കൂൾ അടയ്ക്കുന്നത് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാഭ്യാസം നിരസിക്കുന്നതിന് തുല്യമാണെന്നും ചിലാപ രൂപത പ്രസ്താവനയില്‍ കുറിച്ചു. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് രൂപതയിലെ രണ്ട് വൈദികർ തോക്ക് ധാരികളുടെ ആക്രമണത്തിൽ വധിക്കപ്പെട്ടത്. ധ്യാന ശുശ്രൂഷയില്‍ പങ്കെടുത്ത് ജൂലിയന്ത എന്ന പ്രദേശത്ത് നിന്നും തിരിച്ച് വരികയായിരുന്ന വൈദിക സംഘത്തിന് നേരെ വാഹനത്തിലെത്തിയ ആക്രമികൾ നിറയൊഴിക്കുകയായിരിന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്.
Image: /content_image/News/News-2018-02-20-04:12:05.jpg
Keywords: മെക്സി
Content: 7192
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതി വാര്‍ഷിക സമ്മേളനം 23ന്
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 19ാമതു സംസ്ഥാന വാര്‍ഷിക സമ്മേളനം 23 നു രാവിലെ 11 നു പാലാരിവട്ടം പിഒസിയില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് മുഖ്യസന്ദേശം നല്‍കും. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ആമുഖ സന്ദേശം നല്‍കും. സംസ്ഥാന സെക്രട്ടറി ചാര്‍ളി പോള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള കര്‍മരേഖയും ഫിനാന്‍സ് സെക്രട്ടറി വി.ഡി.രാജു സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.
Image: /content_image/India/India-2018-02-20-04:31:45.jpg
Keywords: കെ‌സി‌ബി‌സി
Content: 7193
Category: 18
Sub Category:
Heading: മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുകര്‍മ്മ സമയക്രമം
Content: കാലടി: കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായ തുടക്കമായതോടെ മലയാറ്റൂരിലേക്ക് വിശ്വാസികളുടെ പ്രവാഹം. നൂറുകണക്കിനു വിശ്വാസികളാണ് നോമ്പിന്റെ ത്യാഗസ്മരണയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കുരിശുമല കയറുന്നത്. കുരിശുമുടിയില്‍ ദിവസവും രാവിലെ 5.30, 6.30, 7.30, 9.30, രാത്രി ഏഴ് എന്നീ സമയങ്ങളില്‍ ദിവ്യബലിയുണ്ടാകും. ഓശാന ഞായറാഴ്ച വരെ ദിവസവും രാവിലെ മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തും. തീര്‍ത്ഥാടകര്‍ക്കു സുരക്ഷിതമായി മലകയറുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് പറഞ്ഞു. പോലീസിനു പുറമെ വോളണ്ടിയര്‍മാരുടെ സേവനവുമുണ്ടാകും. രാത്രിയില്‍ മലകയറുന്നതിനായി വൈദ്യുതി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കു വിശ്രമിക്കാന്‍ അടിവാരത്ത് സൗകര്യമുണ്ടായിരിക്കും. ലയാറ്റൂര്‍ മഹാഇടവക വിശ്വാസികള്‍ ഞായറാഴ്ച മലകയറിയാണ് ഈ വര്‍ഷത്തെ കുരിശുമുടി തീര്‍ത്ഥാടനത്തിനു തുടക്കമിട്ടത്.
Image: /content_image/India/India-2018-02-20-05:02:45.jpg
Keywords: മലയാറ്റൂ
Content: 7194
Category: 18
Sub Category:
Heading: വിശ്വാസപാരമ്പര്യം മക്കള്‍ക്കു പങ്കുവയ്ക്കാന്‍ മുതിര്‍ന്ന തലമുറയ്ക്ക് കഴിയണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ജീവിതത്തിലെ അനുഭവങ്ങളും വിശ്വാസപാരമ്പര്യങ്ങളും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പങ്കുവയ്ക്കാന്‍ മുതിര്‍ന്ന തലമുറയ്ക്ക് കഴിയണമെന്ന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത 19ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ ഭാഗമായി പാറേല്‍പള്ളി മൈതാനിയില്‍ നടന്ന സീനിയര്‍ സിറ്റിസണ്‍സ് സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. പരിമിത സാഹചര്യങ്ങളിലെ കഠിനാധ്വാനത്തിലൂടെ വിജയം നേടിയ ചരിത്രമാണ് മുതിര്‍ന്നതലമുറയ്ക്കുള്ളതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ അധ്വാനിച്ചതിന്റെ ഫലം അനുഭവിക്കുന്ന കാലയളവാണ് ജീവിതത്തിന്റെ സായാഹ്നം. പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിച്ച അഭിമാനപൂര്‍വമായ ഓര്‍മകളാണ് മുതിര്‍ന്ന തലമുറയ്ക്കുള്ളത്. ജീവിതത്തിലെ അനുഭവങ്ങളും വിശ്വാസപാരന്പര്യങ്ങളും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പങ്കുവയ്ക്കാന്‍ മുതിര്‍ന്ന തലമുറയ്ക്ക് കഴിയണം. മുതിര്‍ന്നവരെ സ്‌നേഹപൂര്‍വം സംരക്ഷിക്കുവാനും ആദരിക്കുവാനും ഇളംതലമുറ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ ഏറ്റവും മുതിര്‍ന്നവരായ വടക്കേക്കര കളത്തില്‍ കെ.ഡി. ജോസഫ്, പെരുന്ന കണിയാംപറന്പില്‍ അന്നമ്മ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. തോമസ് പ്ലാപ്പറമ്പില്‍, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, ബേബിച്ചന്‍ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-02-20-05:54:28.jpg
Keywords: പെരുന്തോ
Content: 7195
Category: 13
Sub Category:
Heading: കത്തോലിക്ക വിശ്വാസത്തെ ചോദ്യം ചെയ്ത പ്രൊട്ടസ്റ്റന്റ് യൂട്യൂബ് താരം കത്തോലിക്ക വിശ്വാസത്തിലേക്ക്
Content: വാഷിംഗ്ടണ്‍: കത്തോലിക്ക വിശ്വാസ സത്യങ്ങളെ എതിര്‍ത്തിരിന്ന പ്രമുഖ പ്രൊട്ടസ്റ്റന്റ് യൂട്യൂബ് താരം ലിസ്സി എസ്റ്റെല്ലാ റീസെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. ഇക്കാര്യം നവമാധ്യമങ്ങളിലൂടെ ലിസ്സി എസ്റ്റെല്ലാ തന്നെയാണ് പ്രേഷകരെ അറിയിച്ചത്. ‘ലിസ്സീസ് ആന്‍സ്വേഴ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തയായ താരത്തിനു ഒരുലക്ഷത്തിഎണ്‍പത്തിമൂവായിരത്തോളം ഫോളോവേഴ്സ് ഉണ്ട്. ഇക്കഴിഞ്ഞ വിഭൂതി ബുധനാഴ്ചയാണ് പ്രൊട്ടസ്റ്റന്‍റ് വിശ്വാസം ഉപേക്ഷിച്ചു കത്തോലിക്ക സഭയില്‍ അംഗമാകുകയാണെന്ന് താരം പ്രഖ്യാപിച്ചത്. കത്തോലിക്ക വിശ്വാസം ശരിയല്ലായെന്നാണ് താന്‍ കരുതിയിരിന്നതെന്നും എന്നാല്‍ തന്റെ ധാരണകള്‍ തെറ്റാണെന്ന് മനസ്സിലാക്കുവാന്‍ പിന്നീട് കഴിഞ്ഞുവെന്നും ലിസ്സി വീഡിയോയില്‍ വെളിപ്പെടുത്തി. ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് (CoC) എന്ന പ്രൊട്ടസ്റ്റന്‍റ് ഗ്രൂപ്പിലെ അംഗമായാണ് ലിസ്സി വളര്‍ന്നുവന്നത്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 16 വയസ്സുള്ളപ്പോഴാണ് അവര്‍ തന്റെ യുടൂബ് ചാനല്‍ ആരംഭിക്കുന്നത്. കൗമാര ബന്ധങ്ങളെക്കുറിച്ച് ഉപദേശം നല്‍കുന്ന താരത്തിന്റെ വീഡിയോകള്‍ യൂട്യൂബില്‍ പിന്നീട് തരംഗമായിരുന്നു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ലിസ്സിയുടെ വീഡിയോകള്‍ മൂന്നരകോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. സി‌ഓ‌സി സഭയുടെ കീഴിലുള്ള പെപ്പെര്‍ഡൈന്‍ യൂണിവേഴ്സിറ്റിയില്‍ തത്വശാസ്ത്രവും, മതവും പഠിച്ചിട്ടുള്ള ലിസ്സി, സി‌ഓ‌സി പ്രേഷിതയായി തായ്ലാന്‍ഡിലേക്ക് പോകുവാനിരിക്കെയാണ് സത്യവിശ്വാസം സ്വീകരിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ആദിമ സഭാ പിതാക്കന്‍മാരുടെ വിവിധ ലേഖനങ്ങളും പുസ്തക വായനകളും തന്നെ സ്വാധീനിച്ചിരുന്നതായി ലിസ്സി പറയുന്നു. ഇതിനു പുറമേ വിശുദ്ധ കുര്‍ബാനയില്‍ യേശു യഥാര്‍ത്ഥത്തില്‍ സന്നിഹിതനാണെന്നു കത്തോലിക്കര്‍ പറയുന്നത് ബൈബിള്‍ സത്യമാണെന്ന് മനസ്സിലാക്കിയതും മാര്‍പാപ്പ പദത്തെക്കുറിച്ച് സ്റ്റീവ് റേ എഴുതിയിട്ടുള്ള 'അപോണ്‍ ദിസ് റോക്ക്' എന്ന പുസ്തകവുമാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിന് പിന്നിലെ പ്രധാന കാരണമെന്നും അവര്‍ വ്യക്തമാക്കി. കത്തോലിക്കയാകുന്നതിനെ താന്‍ വെറുത്തിരുന്നു. പക്ഷേ ഇപ്പോള്‍ മറ്റൊന്നുമായില്ലെങ്കിലും ഒരു കത്തോലിക്ക വിശ്വാസിയാകുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലിസ്സി പറയുന്നു. “10 ലൈസ് പ്രൊട്ടസ്റ്റന്റ്സ് ബിലീവ് എബൌട്ട്‌ കത്തോലിസിസം! ഫ്രം എ പ്രൊട്ടസ്റ്റന്റ്”, “പ്രൊട്ടസ്റ്റന്റ്സ് വിസിറ്റ്സ് ലാറ്റിന്‍ മാസ്സ്! വാട്ട് ഐ ലവ്ഡ് ആന്‍ഡ്‌ ഹേറ്റ്ഡ്”, “വൈ ഫെയിത്ത് എലോണ്‍”, “സാല്‍വേഷന്‍ ഈസ്‌ റോംഗ്! (ഫ്രം എ പ്രൊട്ടസ്റ്റന്റ്)” തുടങ്ങിയ വീഡിയോകളിലൂടെ കത്തോലിക്കാ സഭയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ലിസ്സി പറഞ്ഞു തുടങ്ങിയിരുന്നു. വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശികൊണ്ടാണ് താരം പ്രേഷകര്‍ക്ക് മുന്നില്‍ തന്റെ വിശ്വാസപ്രഖ്യാപനം നടത്തിയത്.
Image: /content_image/News/News-2018-02-20-07:35:50.jpg
Keywords: പ്രൊട്ട, നിരീശ്വര
Content: 7196
Category: 1
Sub Category:
Heading: അഹിയാര രൂപതാധ്യക്ഷന്റെ രാജി മാര്‍പാപ്പ അംഗീകരിച്ചു
Content: അബൂജ: നൈജീരിയയിലെ അഹിയാര രൂപതയിലെ മെത്രാന്‍ നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം. രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന മെത്രാൻ പീറ്റർ എബേരെ ഒക്പാലെകെയുടെ രാജിക്കത്ത് ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. ഒരു വർഷത്തോളം നീണ്ടു നിന്ന അനുരഞ്ജന ശ്രമങ്ങൾ നടത്തിയിട്ടും രൂപതയിലെ വൈദികര്‍ രൂപതാദ്ധ്യക്ഷനെ അംഗീകരിക്കാത്തതിനെ തുടർന്നാണ് ബിഷപ്പ് ഒക്പാലെകെ രാജി സന്നദ്ധത അറിയിച്ചത്. മാർപാപ്പ വ്യക്തമായ നിർദ്ദേശം നൽകിയിട്ടും തദ്ദേശീയനല്ലാത്ത മെത്രാനെ അംഗീകരിക്കില്ലായെന്നായിരിന്നു വിശ്വാസികളുടെ നിലപാട്. ബിഷപ്പ് ഒക്പാലെകെയെ സ്വീകരിക്കാത്ത പക്ഷം വൈദികരെ പുറത്താക്കുമെന്നറിയിച്ചെങ്കിലും സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായില്ല. കഴിഞ്ഞ ജൂണിൽ മാർപാപ്പ പുറപ്പെടുവിച്ച ഉത്തരവ് മാസങ്ങൾക്ക് ശേഷവും ഫലം കാണാത്തതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ബിഷപ്പ് ഒക്പാലെകെയുടെ രാജി അംഗീകരിച്ച് പുതിയ നിയമനം വത്തിക്കാന്‍ പുറപ്പെടുവിച്ചത്. ഉമുഹിയ രൂപതാധ്യക്ഷനായ മോൺ. ലൂസിയൂസ് ഐവിജുരു ഉഗോർജിക്കാണ് അഹിയാര രൂപതയുടെ അധിക ചുമതല മാര്‍പാപ്പ നല്‍കിയിരിക്കുന്നത്. 2012-ലാണ് അഹിയാര രൂപതയിലെ മെത്രാനായിരുന്ന വിക്ടര്‍ ചിക്വേയുടെ മരണത്തെത്തുടര്‍ന്ന്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പീറ്റര്‍ എബേരെ ഒക്പലാകേയയെ മെത്രാനായി നിയമിച്ചത്. എന്നാല്‍ അഹിയാര രൂപതയിലെ എംബൈസ് മേഖലയിലെ ഒരു വിഭാഗം വൈദികര്‍ തങ്ങളുടെ ഭാഷ സംസാരിക്കുന്ന തദ്ദേശീയനായ മെത്രാന്‍ മതിയെന്ന നിലപാടില്‍ പുതിയ മെത്രാനെ അംഗീകരിക്കുവാന്‍ വിമുഖത കാണിക്കുകയായിരിന്നു. ഈ വിഭാഗീയത രൂപതയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കുകയായിരിന്നു.
Image: /content_image/News/News-2018-02-20-09:54:01.jpg
Keywords: അഹിയാര, നൈജീ
Content: 7197
Category: 1
Sub Category:
Heading: “4 അല്ല, 1400 വര്‍ഷങ്ങളായി നമ്മൾ പീഡനത്തിന് ഇരയാകുന്നു”; ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇറാഖി മെത്രാപ്പോലീത്ത
Content: വാഷിംഗ്‌ടണ്‍: പശ്ചിമേഷ്യയില്‍ നിന്നു വ്യാപിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് എതിരെ ശക്തമായ പ്രതികരണവുമായി ഇര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ വീണ്ടും രംഗത്ത്. ഇസ്ലാം മതസ്ഥരുമായുള്ള ചര്‍ച്ചകളില്‍ ക്രൈസ്തവര്‍ സത്യം തുറന്ന്‍ പറയുവാന്‍ ധൈര്യം കാണിക്കുകയാണെങ്കില്‍ ഐ‌എസിന്റെ ആവിര്‍ഭാവത്തിനു മുന്‍പേ തന്നെ പശ്ചിമേഷ്യയില്‍ ക്രിസ്തുമത പീഡനമുണ്ടായിരുന്നുവെന്ന് മുസ്ലീങ്ങള്‍ക്ക് അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്‌ടണിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് മെത്രാപ്പോലീത്ത ഇപ്രകാരം പറഞ്ഞത്. കഴിഞ്ഞ 4 വര്‍ഷങ്ങളായിട്ടല്ല, മറിച്ച് 1400 വര്‍ഷങ്ങളായി നമ്മള്‍ അടിച്ചമര്‍ത്തലിന് വിധേയരായികൊണ്ടിരിക്കുന്നു. ഇതില്‍ ക്രിസ്ത്യാനികള്‍ക്കും പങ്കുണ്ട്. നമ്മുടെ പൂര്‍വ്വികര്‍ നേരിട്ട മതപീഡനങ്ങളെകുറിച്ച് നമ്മള്‍ ഒരിക്കലും സംസാരിച്ചിട്ടില്ല. അതേസമയം ഇനിയൊന്നും ബാക്കി അവശേഷിച്ചിട്ടില്ല, അതിനാല്‍ തന്നെ നമുക്കൊന്നും നഷ്ടപ്പെടുവാനില്ല. കാര്യങ്ങള്‍ തുറന്നുപറയുവാന്‍ ക്രൈസ്തവര്‍ ഭയക്കരുത്. ഒരു വിശ്വാസത്തിനും മറ്റൊന്നിനെ കൊല്ലുവാനുള്ള അധികാരമില്ല. അതിനാല്‍ ഇസ്ലാമിനുള്ളില്‍ മാറ്റങ്ങളും തിരുത്തലുകളും അനിവാര്യമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഐ‌എസ് നടത്തിയത് ക്രൈസ്തവ വംശഹത്യയെന്ന് അമേരിക്ക അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ഐ‌എസ് തങ്ങളുടെ പ്രതിനിധികളല്ല എന്ന് തള്ളികളയുന്ന ഇസ്ലാം, അതിനു മുന്‍പ് നടത്തിയ ക്രൂതകളെ കുറിച്ച് സംസാരിക്കുകയോ, ക്ഷമചോദിക്കുകയോ ചെയ്തിട്ടില്ല. നമ്മുടെ എണ്ണം കുറവാണെന്നത് സത്യമാണ്, പക്ഷേ അപ്പസ്തോലന്‍മാരുടെ എണ്ണവും കുറവായിരുന്നു. “എന്റെ രാജ്യം ഐഹികമല്ല” എന്ന ക്രിസ്തുവിന്റെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കോണ്‍സ്റ്റന്റൈന്‍ കാലഘട്ടത്തിനു മുന്‍പുള്ള സഭയുടെ ദര്‍ശനങ്ങളിലേക്കാണ് നാം തിരികെ പോകേണ്ടതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ ക്രൈസ്തവരുടെ സ്ഥിതിയും തന്റെ പ്രഭാഷണത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു. പുനരധിവാസത്തിനുള്ള ഫണ്ടിനായുള്ള കാത്തിരിപ്പ് ഇറാഖില്‍ തുടരുകയാണ്. ചര്‍ച്ചകള്‍ നടത്തുന്നതല്ലാതെ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല. 2003-ല്‍ ഏതാണ്ട് 1.5 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ വെറും 2 ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമേയുള്ളൂവെന്നും മെത്രാപ്പോലീത്ത വിവരിച്ചു. ഇതിന് മുന്നെയും ഇസ്ളാമിക തീവ്രവാദത്തിന് എതിരെ പരസ്യപ്രസ്താവന ഇറക്കികൊണ്ട് ശ്രദ്ധേയനായ ഒരാളാണ് ബിഷപ്പ് വാര്‍ദ. അമേരിക്കന്‍ അഭയാര്‍ത്ഥി നയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രതിഷേധക്കാരെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരിന്നു. ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോള്‍ പ്രതിഷേധക്കാര്‍ എവിടെ ആയിരിന്നുവെന്നായിരിന്നു ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദയുടെ മറുചോദ്യം. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിതെളിയിച്ചിരിന്നു.
Image: /content_image/News/News-2018-02-20-11:11:13.jpg
Keywords: ഇറാഖി ആര്‍ച്ച് ബിഷപ്പ്, കല്‍ദായ
Content: 7198
Category: 18
Sub Category:
Heading: വടവാതൂര്‍ വിദ്യാപീഠത്തില്‍ രാജ്യാന്തര സെമിനാര്‍
Content: കോട്ടയം: വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠവും ആലപ്പുഴ ദനഹാലയയും ചേര്‍ന്നൊരുക്കുന്ന രാജ്യാന്തര സെമിനാര്‍ ഇന്നും നാളെയും വടവാതൂരിലെ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നടക്കും. 'വൈകാരിക പക്വത സമര്‍പ്പിത ജീവിതത്തില്‍: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ചയില്‍ ഡോ. ഹാന്‍സ് സോള്‍നെര്‍, ഡോ. ഗബ്രിയേല്‍ മത്തിയാസ്, ഡോ. വിന്‍സെന്റ് വാരിയത്ത്, ഡോ. ജോസ് മന്നത്ത്, ഡോ. ജോസ് പറപ്പുള്ളി, ഡോ. സ്റ്റീഫന്‍ റൊസേത്തി, ഡോ. മാനുവേല്‍ കരിന്പനയ്ക്കല്‍, മാര്‍ തോമസ് തറയില്‍, ഡോ. സിസ്റ്റര്‍ ജോസിയ എന്നിവര്‍ നേതൃത്വം കൊടുക്കും. സിമ്പോസിയം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പൗരസ്ത്യ വിദ്യാപീഠത്തിന്റെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ദനഹാലയയുടെ മുന്‍ ഡയറക്ടറും ചങ്ങനശേരി അതിരൂപതയുടെ സഹായ മെത്രാനുമായ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സിമ്പോസിയത്തില്‍ സമര്‍പ്പിത ബ്രഹ്മചര്യം, സമര്‍പ്പിത പരിശീലനം, സമഗ്രആത്മീയത, സമൂഹ ജീവിതം, ലിംഗസമത്വം, സാമൂഹ്യബന്ധങ്ങള്‍, ലൈംഗികതയും വൈകാരികത പക്വതയും, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9747836772, 9446714468
Image: /content_image/India/India-2018-02-21-04:25:02.jpg
Keywords: വടവാതൂര്‍
Content: 7199
Category: 18
Sub Category:
Heading: ക്രിസ്തുകേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സഭ വളരൂ: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ക്രിസ്തുകേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സഭ വളരുകയുള്ളൂവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. പുതിയതായി രൂപീകരിച്ച കഴക്കൂട്ടം ഫൊറോനയുടെ ഉദ്ഘാടനം മംഗലപുരം സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുകേന്ദ്രീകൃതമല്ലാത്ത പല സഭാ സംവിധാനങ്ങളും സഭയുടെ വളര്‍ച്ചക്ക് തടസം നില്‍ക്കുന്നുവെന്നും ക്രിസ്തു ദര്‍ശനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ആത്മവിശ്വാസവും സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ത്യാഗമനോഭാവവും സഭാ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാന്ത്വന സ്പര്‍ശം ധനസഹായ വിതരണവും ആര്‍ച്ച് ബിഷപ്പ് നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കഴക്കൂട്ടം ഫെറോനാ സ്ഥാപിതമായതിനെക്കുറിച്ചുള്ള അതിരൂപതാധ്യക്ഷന്റെ പ്രഖ്യാപനം ഫാ. ഡി. തോമസ് വായിച്ചു. ഫൊറോനയുടെ മിഷന്‍ പ്രോജക്ട് മോണ്‍. ജോര്‍ജ് പോളിന് നല്‍കി അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ് നിര്‍വഹിച്ചു. ഡോ. എസ്.കെവിന്‍, സിസ്റ്റര്‍ എസ്‌റ്റെല്ല, ഡോ. ആന്റണി റൂഡോള്‍ഫ് എന്നിവര്‍ പ്രസംഗിച്ചു. കഴക്കൂട്ടം ഫൊറോന പ്രഖ്യാപനത്തോടെ തിരുവനന്തപുരം ലത്തിൻ രൂപതക്ക്‌ കീഴിലെ ഫൊറോനകളുടെ എണ്ണം 9 ആയി.
Image: /content_image/News/News-2018-02-21-04:47:48.jpg
Keywords: സൂസപാ