Contents

Displaying 6891-6900 of 25125 results.
Content: 7200
Category: 1
Sub Category:
Heading: പീഡനങ്ങള്‍ക്ക് ഇടയിലും വിശ്വാസത്തില്‍ ജ്വലിച്ച് നൈജീരിയന്‍ ക്രൈസ്തവ സമൂഹം
Content: കഠൂണ: ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോക്കോഹറാമിന്റെയും ഫുലാനി ഹെഡ്സ്മാൻ വിഭാഗത്തിന്റെയും ആക്രമണങ്ങളില്‍ തളരാതെ ക്രിസ്തുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് നൈജീരിയന്‍ ക്രൈസ്തവ സമൂഹം. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും തീക്ഷ്ണമായ ക്രൈസ്തവ വിശ്വാസവുമായി വിശ്വാസസമൂഹം മുന്നോട്ട് പോകുകയാണെന്ന് കഠൂണ ആർച്ച് ബിഷപ്പ് മാത്യൂ മാൻ ഒസോ ഡഗോസോയാണ് വെളിപ്പെടുത്തിയത്. ഓരോ വർഷവും വൈദിക പഠനത്തിനായി ചേരുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വർദ്ധനവുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കഠൂണയിലെ പ്രധാന പള്ളിയിൽ ആഴ്ചയിൽ മൂന്നു തവണ മാത്രമായിരിന്നു വിശുദ്ധ ബലി അര്‍പ്പിച്ചിരിന്നത്. 2012-ല്‍ തീവ്രവാദികൾ പള്ളിക്ക് നേരെ ആക്രമണം നടത്തി. നിരവധി പേർ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വിശ്വാസ സമൂഹത്തെ ബാധിച്ചില്ല. ഇന്ന് ദേവാലയത്തില്‍ ദിവസവും ദിവ്യബലി ആർപ്പിക്കപ്പെടുന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നൈജീരിയൻ ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ആർച്ച് ബിഷപ്പിന്റെ ഈ വാക്കുകൾ. ബോക്കോഹറാമിന്റെ കേന്ദ്രമായിരുന്ന വടക്ക് കിഴക്കൻ നൈജീരിയായിലെ ഭൂരിഭാഗം സ്ഥലങ്ങളും സർക്കാർ സൈന്യം തിരികെ പിടിച്ചിട്ടുണ്ട്. എങ്കിലും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെട്ടിട്ടില്ല. ക്രൈസ്തവർ ആരാധനയ്ക്കായി എത്തിച്ചേരുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള ബോംബാക്രമണം ഇപ്പോഴും പതിവാണ്. ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ വരുന്ന സ്ഥലത്ത് ഇത്തരമൊരു അപകടം ആരും പ്രതീക്ഷിക്കില്ലല്ലോ. എല്ലാ മര്യാദകളും ലംഘിച്ചാണ് ഇവിടെ ക്രൈസ്തവരെ തീവ്രവാദികൾ വേട്ടയാടുന്നതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. അതേസമയം ഇരുപതുലക്ഷത്തിനടുത്ത് ആളുകളാണ് ആക്രമണം ഭയന്ന് നൈജീരിയായില്‍ നിന്നും നിന്നു പല സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നത്. ചിതറിപ്പോയ ക്രൈസ്തവർക്കായി സർക്കാർ ഇപ്പോൾ ചില സഹായങ്ങൾ ചെയ്തു നൽകുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. സന്നദ്ധസംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡിന് അനുവദിച്ച അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 10 വര്‍ഷങ്ങള്‍ക്കിടെ പത്തുമില്യന്‍ ഡോളറാണ് നൈജീരിയായുടെ പുനരുദ്ധാരണത്തിനായി എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ് ചിലവഴിച്ചത്.
Image: /content_image/News/News-2018-02-21-05:50:08.jpg
Keywords: നൈജീ
Content: 7201
Category: 18
Sub Category:
Heading: എല്‍‌സി‌വൈ‌എം സംസ്ഥാന നേതൃത്വം സ്ഥാനമേറ്റെടുത്തു
Content: കൊടുങ്ങല്ലൂര്‍: ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ പുതിയ സംസ്ഥാന സമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു നേതൃത്വം ഏറ്റെടുത്തു. കോട്ടപ്പുറം രൂപതയിലെ എറിയാട് ഫാത്തിമമാത ദേവാലയത്തില്‍ നടന്ന യോഗത്തില്‍ കെ.ആര്‍.എല്‍.സി.ബി.സി. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷനായിരുന്നു. കോട്ടപ്പുറം രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ ജെക്കോബി ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡന്റായി കോട്ടപ്പുറം രൂപതാംഗം അജിത് തങ്കച്ചന്‍ കാനപ്പിള്ളിയും ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം അതിരൂപതാംഗം എം.എ. ജോണിയും സ്ഥാനമേറ്റു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, ഐ.സി.വൈ.എം. നാഷണല്‍ ജനറല്‍ സെക്രട്ടറി പോള്‍ ജോസ്, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍, അനീഷ് റാഫേല്‍, ഇ.ഡി. ഫ്രാന്‍സിസ്, ഫാ. ഡെന്നിസ് അവിട്ടാപ്പിള്ളി, സിസ്റ്റര്‍ നോര്‍ബര്‍ട്ട്, ഫാ. ജോണ്‍ മരിയ സെക്വേര തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറുകണക്കിനു വിശ്വാസികളും യുവജനങ്ങളും ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.
Image: /content_image/India/India-2018-02-21-06:56:03.jpg
Keywords: എല്‍‌സി‌വൈ‌എം, ലാറ്റിന്‍
Content: 7202
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ എണ്ണൂറോളം ക്രൈസ്തവ കുടുംബങ്ങൾ പലായനം ചെയ്തു
Content: ലാഹോർ: ദൈവനിന്ദാ ആരോപണത്തെ തുടര്‍ന്നു അക്രമം രൂക്ഷമായ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ നിന്നു എണ്ണൂറോളം ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു. പാത്രാസ് മസിഹ എന്ന ക്രൈസ്തവ യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തി എന്നു ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ രംഗത്തെത്തുകയായിരിന്നു. പാത്രാസ് മസിഹയെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് അക്രമണങ്ങൾ നടത്തിയ പ്രതിഷേധക്കാരുടെ ആവശ്യം. ഇദ്ദേഹത്തെ കൈമാറാത്ത പക്ഷം ഗ്രാമം അഗ്നിക്കിരയാക്കുമെന്ന് ഒരു സംഘം ഭീഷണിപ്പെടുത്തിയതായി പ്രാദേശിക സുവിശേഷപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. വടക്കൻ ലാഹോർ പ്രവിശ്യയിലെ ദഹിർ ഗ്രാമത്തിൽ നിന്നും മാത്രം രണ്ടായിരത്തോളം ക്രൈസ്തവ കുടുംബങ്ങളിൽ എണ്ണൂറോളം കുടുംബങ്ങൾ മതനിന്ദ ആരോപക്കപ്പെട്ട് പലായനം ചെയ്തതായി പ്രൊട്ടസ്റ്റന്‍റ് നേതാവ് ഇമ്മാനുവേൽ മസിഹ പറഞ്ഞു. കഴിഞ്ഞ മാസം പതിനാറിന് പഗലോൺ കി ബസ്തി എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ മസിഹ പ്രസിദ്ധീകരിച്ച സന്ദേശം നീക്കം ചെയ്യണമെന്ന് ഗ്രൂപ്പ് മോഡറേറ്റര്‍ മുഹമ്മദ് സിദ്ദിഖ് ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹത്തിന്റെ ആവശ്യം പാത്രാസ് നിരാകരിക്കുകയും ഇതിനെ തുടര്‍ന്നു ജനം ക്ഷുഭിതരാകുകയായിരുന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇതിനിടെ സമാധാനശ്രമവും നടക്കുന്നുണ്ട്. ഷഹദ്ര പോലീസ് സ്റ്റേഷനിൽ നടത്തിയ പത്രസമ്മേളനത്തിലും തുടർന്ന് ഒപ്പുവെച്ച സമാധാന ഉടമ്പടിയിലും ക്രൈസ്തവ കുടുംബങ്ങളോട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരാൻ ക്രൈസ്തവ ഇസ്ളാമിക നേതൃത്വം ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് ഉടമ്പടിയിൽ ഒപ്പുവെച്ച പഞ്ചാബ് നിയമസഭാംഗം മേരി ഗിൽ മതവിദ്വേഷത്തിന് കാരണമാകുന്ന അഭിപ്രായങ്ങൾ ഒന്നും തന്നെ സമൂഹ്യ മാധ്യമങ്ങളിൽ രേഖപ്പെടുത്തരുതെന്ന് യുവജനങ്ങൾക്ക് നിർദ്ദേശം നൽകി. പാക്കിസ്ഥാനിൽ സാമൂഹ്യ മാധ്യമങ്ങൾ ഗവൺമെന്റ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം ഫേസ്ബുക്കിൽ വിവാദപരമായ ചിത്രം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് നബീൽ മസിഹ എന്ന ക്രൈസ്തവ കൗമാരക്കാരൻ ജയിൽ നടപടികൾ നേരിടുകയാണ്.
Image: /content_image/News/News-2018-02-21-07:47:38.jpg
Keywords: പാക്കി
Content: 7203
Category: 1
Sub Category:
Heading: ആഫ്രിക്കയെ വളര്‍ച്ചയിലേക്ക് നയിച്ചുകൊണ്ട് ജോണ്‍ പോള്‍ II ഫൗണ്ടേഷന്‍
Content: കേപ് വെര്‍ദേ: ആഫ്രിക്കയിലെ ഒമ്പതോളം അവികസിത രാജ്യങ്ങളില്‍ ശക്തമായ വികസന പ്രവര്‍ത്തനങ്ങളുമായി 'ജോണ്‍ പോള്‍ II ഫൗണ്ടേഷന്‍ ഫോര്‍ സാഹെല്‍'. ആഫ്രിക്കയിലെ തന്റെ ആദ്യ സന്ദര്‍ശനവേളയില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ട് മനസ്സലിഞ്ഞ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്ഥാപിച്ചതാണ് ‘ദി ജോണ്‍ പോള്‍ II ഫൗണ്ടേഷന്‍ ഫോര്‍ ദി സാഹെല്‍’ എന്ന സന്നദ്ധ സേവന സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നേരിടുന്ന സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ജനങ്ങളെ സഹായിക്കുന്നതിനും വേണ്ടിയാണ് സംഘടന സ്ഥാപിച്ചത്. ശുദ്ധമായ കുടിവെള്ള വിതരണം, ഊര്‍ജ്ജം എന്നിവ ആഫ്രിക്കയില്‍ ഉറപ്പുവരുത്തുന്നതിനും വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുവാന്‍ സംഘടന പുതുതായി തീരുമാനിച്ചിട്ടുണ്ട്. സംഘടനയുടെ മാനേജിംഗ് ബോര്‍ഡ് അംഗങ്ങള്‍ സെനഗളിലെ ഡാകാറില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ വെച്ചാണ് ഇതിനെകുറിച്ചുള്ള അന്തിമ തീരുമാനമെടുത്തത്. ബുര്‍കിനാ ഫാസോ, കേപ് വെര്‍ദേ, ചാഡ്‌ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷകണക്കിന് ഡോളര്‍ ചെലവിടാനാണ് യോഗത്തില്‍ തീരുമാനമായത്. കത്തോലിക്കാ സഭയുടെ ‘ഇന്റഗ്രല്‍ ഹുമന്‍ ഡെവലപ്മെന്റ്’ന്റെ ഉത്തരവാദിത്വമുള്ള ഡിക്കാസ്റ്ററിയുടെ മേല്‍ നോട്ടത്തിലാണ് സംഘടന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഗാംബിയ, ഗിനിയ ബിസ്സൌ, മാലി, മൌറീറ്റാനിയ, നൈജര്‍, സെനഗള്‍ തുടങ്ങിയ അംഗരാജ്യങ്ങളിലെ മെത്രാന്‍മാര്‍ ഉള്‍കൊള്ളുന്നതാണ് ഫൗണ്ടേഷന്റെ മാനേജിംഗ് ബോര്‍ഡ്. 'മാനവ വികസന സൂചിക' പട്ടികയില്‍ ഏറ്റവും താഴെയുള്ള 20 രാജ്യങ്ങളില്‍ 19 എണ്ണവും ആഫ്രിക്കയില്‍ നിന്നുള്ളവയാണ്. പ്രകൃതി വിഭവങ്ങളുടെ കുറവ്, ഭക്ഷ്യ-കുടിവെള്ള ക്ഷാമം, തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ എന്നിവയാണ് രാജ്യങ്ങളില്‍ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. കൃഷിയാവശ്യങ്ങള്‍ക്കായി മോട്ടോര്‍ പമ്പുകള്‍ സ്ഥാപിക്കുക, കൃഷി കാര്യങ്ങളില്‍ ആളുകള്‍ക്ക് വിദഗ്ദ സാങ്കേതിക പരിശീലനം നല്‍കുക തുടങ്ങിയ കൃഷി സംബന്ധമായ വികസന പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നു. വിവിധ മതങ്ങള്‍ തമ്മിലുള്ള സൗഹൃദ സംവാദങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമവും ഫൗണ്ടേഷന്റെ ദൗത്യങ്ങളില്‍ പെടുന്നതാണ്. സാഹെല്‍ മേഖലയിലെ പ്രാദേശിക സഭകള്‍ക്കൊപ്പം, ഇറ്റാലിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ്, ജര്‍മ്മന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവയും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്. 1980-ല്‍ ആരംഭിച്ച സംഘടന കഴിഞ്ഞ വര്‍ഷം മാത്രം 127-ഓളം പദ്ധതികള്‍ക്കായി ഏതാണ്ട് 23 ലക്ഷത്തോളം ഡോളറാണ് ചിലവിട്ടത്. അതേസമയം കത്തോലിക്ക സഭയുടെ കീഴിലുള്ള നിരവധി സന്നദ്ധ സംഘടനകളാണ് ആഫ്രിക്കയുടെ വികസനത്തിന് വേണ്ടി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നത്.
Image: /content_image/News/News-2018-02-21-09:31:06.jpg
Keywords: ജോണ്‍ പോള്‍
Content: 7204
Category: 1
Sub Category:
Heading: ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് തടവുശിക്ഷ
Content: ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വിശ്വാസി രണ്ട് മാസമായി ജയിലില്‍. അലി അമിനി എന്ന ഫിലിപ് അമിനിയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ഇറാനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ താബ്രിസിലെ ജയിലില്‍ കഴിയുന്നത്. ആര്‍ട്ടിക്കിള്‍ 18 എന്ന മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അന്താരാഷ്ട്ര നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇറാനില്‍ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നതെന്ന് ആര്‍ട്ടിക്കിള്‍ 18-ന്റെ വക്താവ് പറയുന്നു. വിവാഹിതനും മൂന്നും, ഒന്നും വീതം പ്രായമുള്ള രണ്ടുകുട്ടികളുടെ പിതാവുമായ അമിനി കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. 2017 ഡിസംബര്‍ 10-നു അമിനി ജോലി ചെയ്യുന്ന കടയിലേക്ക് ഇരച്ചു കയറിയ പോലീസ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്‌ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കൊപ്പം അമിനിയെ അന്യായമായി അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. അലി അമിനിയുടേത് ഒറ്റപ്പെട്ട സംഭവമല്ലായെന്നതാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ദേവാലയം സ്ഥാപിച്ചതിന് നാസര്‍ നാവര്‍ ഗോള്‍ടാപെ എന്ന ഇവാഞ്ചലിക്കല്‍ സഭാംഗം ടെഹ്റാനിലെ കുപ്രസിദ്ധ ജയിലായ എവിന്‍ പ്രിസണില്‍ പത്തു വര്‍ഷത്തെ തടവ് ശിക്ഷയനുഭവിച്ചുവരികയാണ്. ദേശ സുരക്ഷക്കെതിരായി പ്രവര്‍ത്തിച്ചു എന്നാണ് ഇദ്ദേഹത്തിനു എതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. മതസ്വാതന്ത്ര്യവും, ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ഇറാന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 18 ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, ഇസ്ലാമില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നിയമവിരുദ്ധമായിട്ടാണ് രാജ്യത്തു കണക്കാക്കി വരുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ ബൈബിള്‍ അച്ചടിക്കുന്നതും വീടുകള്‍ കേന്ദ്രമാക്കി ആരാധന നടത്തുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. നിയമപരമായി യാതൊരു സാധുതയില്ലാത്ത കുറ്റാരോപണങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുക തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ക്ക് അറസ്റ്റിലായ ക്രിസ്ത്യാനികളെ കാത്തിരിക്കുന്നത് 10 വര്‍ഷത്തെ തടവ് അടക്കമുള്ള കടുത്ത ശിക്ഷകളാണ്. ഇറാനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഭരണകൂടത്തെ അലോസരപ്പെടുത്തുന്നുണ്ട് എന്നതിന്റെ തെളിവാണ് കടുത്ത ശിക്ഷകള്‍ നല്‍കുന്നതിന് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുവാനും, ഇസ്ലാമിനെ പ്രചരിപ്പിക്കുവാനും ദശലക്ഷകണക്കിന് പണമാണ് ഇറാന്‍ ചിലവിടുന്നത്. ഇത്രയേറെ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ടെങ്കിലും ‘റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഓപ്പറേഷന്‍ വേള്‍ഡിന്റെ’ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും വേഗത്തില്‍ ക്രൈസ്തവ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍.
Image: /content_image/News/News-2018-02-21-10:56:28.jpg
Keywords: ഇറാന
Content: 7205
Category: 1
Sub Category:
Heading: ലോക പ്രശസ്ത വചനപ്രഘോഷകന്‍ ബില്ലി ഗ്രഹാം വിടവാങ്ങി
Content: വാഷിംഗ്ടണ്‍: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണതയുള്ള വചന പ്രഘോഷകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ അവശതയിലായിരിന്ന അദ്ദേഹം നോര്‍ത്ത് കരോളിനയിലെ സ്വവസതിയിലാണ് അന്തരിച്ചത്. പലപ്പോഴായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ആത്മീയ ഉപദേശകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥാപിച്ച ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ ലോക സുവിശേഷവത്ക്കരണത്തിന് ശ്രദ്ധേയമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. വാര്‍ദ്ധക്യത്തിലേക്ക് കടന്നതിന് ശേഷം മകന്‍ ഫ്രാങ്ക്‌ളിന്‍ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തിയിരുന്നത്. 1916 നവംബര്‍ 7 നായിരുന്നു ബില്ലിഗ്രഹാമിന്റെ ജനനം. പതിനഞ്ചാം വയസിൽ ഷാർലറ്റിലെ ഒരുധ്യാനത്തിൽ വെച്ചാണ് ബില്ലി തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചത്. ബോബ് ജോൺസ്, ഫ്‌ലോറിഡ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനങ്ങളിലെ പഠനത്തിനുശേഷം 1939 ൽ സതേൺ ബാപ്റ്റിസ്റ്റ് മിനിസ്ട്രറായി അദ്ദേഹം സുവിശേഷരംഗത്തെത്തി. 2005 ല്‍ വിരമിക്കുന്നതുവരെ ആറ് പതിറ്റാണ്ട് ടെലിവിഷനിലൂടെ നടത്തിയ വചനപ്രഘോഷണം ലക്ഷക്കണക്കിനാളുകളുടെ ജീവിത പരിവര്‍ത്തനത്തിന് കാരണമായി. 185 രാജ്യങ്ങളിലായി 215 മില്യണ്‍ ജനങ്ങള്‍ ബില്ലിഗ്രഹാമിന്റെ പ്രസംഗം ശ്രവിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ക്രിസ്തുവിന്റെ സന്ദേശം അനേകരിലേക്ക് എത്തിച്ച ബില്ലി ഗ്രഹാം ഇന്ത്യയിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായി അദ്ദേഹം കേരളവും സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള ‘ഗാലപ്പ് പോളി’ൽ 60 തവണ ആദ്യ 10 പേരിൽ ഇടം നേടിയ വ്യക്തിയായിരിന്നു അദ്ദേഹം. ബില്ലി ഗ്രഹാമിന്റെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വേര്‍പാട് ക്രൈസ്തവര്‍ക്കും ഇതര മതസ്ഥര്‍ക്കും വലിയ നഷ്ട്ടമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
Image: /content_image/News/News-2018-02-21-14:46:09.jpg
Keywords: ഗ്രഹാം
Content: 7206
Category: 1
Sub Category:
Heading: "കര്‍ത്താവേ, എന്തുകൊണ്ട് നീ എന്നെ നിയോഗിച്ചു": ബില്ലി ഗ്രഹാമിന്റെ വിളിയും ജീവിതവും
Content: സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ ഞാന്‍ ദൈവത്തോടു ചോദിക്കുന്ന ആദ്യ ചോദ്യമിതാണ്. "കര്‍ത്താവേ, എന്തുകൊണ്ട് നീ എന്നെ നിയോഗിച്ചു. നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള ഒരു കര്‍ഷകപുത്രനെ ഇത്രയേറെപ്പേരോടു സുവിശേഷം പ്രസംഗിക്കാനും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അങ്ങു ചെയ്തിരുന്ന കാര്യങ്ങളില്‍ പങ്കാളിയാക്കാനും എന്തുകൊണ്ട് എന്നെ തെരഞ്ഞെടുത്തു". സഭകള്‍ക്ക് അപ്പുറം ലോകം ശ്രവിച്ച വചനപ്രഘോഷകന്‍ ബില്ലി ഗ്രഹാം 'ജസ്റ്റ് ആസ് ഐ ആം' എന്ന തന്‍റെ ആത്മകഥയില്‍ എഴുതിയ വാക്കുകളാണിത്. ചോദ്യത്തിന് ഒടുവില്‍ ഉത്തരം അദ്ദേഹം തന്നെ കുറിച്ചു. "അതിന്റെ ഉത്തരം ദൈവത്തിനേ അറിയൂ". ഇന്നലെ ബില്ലി ഗ്രഹമിന്റെ മരണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ലോക മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വാസവും ജീവിതവും ചര്‍ച്ച ചെയ്യുകയാണ്. മറ്റ് വാര്‍ത്തകളെക്കാളും ഏറെ പ്രാധാന്യം അദ്ദേഹത്തിന് നല്‍കാന്‍ നിരവധി കാരണങ്ങളാണുള്ളത്. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള ‘ഗാലപ്പ് പോളി’ൽ 60 തവണ ആദ്യ 10 പേരിൽ ഇടം നേടിയ വ്യക്തിയായിരിന്നു അദ്ദേഹം. മറ്റൊരാളും ഇത്രകാലം ആ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടില്ല. ബില്ലി ഗ്രഹാമിന്റെ ജീവിതത്തിന്റെ പിന്നാമ്പുറം നാം അറിയണമെങ്കില്‍ നോർത്തു കരോളിനായിലേക്ക് പോകണം. 1918 നവംബർ ഏഴിന് നോർത്ത് നോർത്തു കരോളിനായില്‍ കർഷകന്റെ മകനായാണ് അദ്ദേഹത്തിന്റെ ജനനം. ബേസ്ബോളിലും കാറുകളിലുമായിരുന്നു ചെറുപ്പം മുതലെ അദ്ദേഹത്തിന് കമ്പമുണ്ടായിരിന്നത്. അച്ചടക്കമില്ലാത്ത ജീവിതമായിരുന്നു തന്റെ ചെറുപ്പകാലമെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ളോ​റി​ഡ ബൈ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും ഇ​ല്ലി​നോ​യി​യി​ലെ വീ​റ്റ​ൺ കോ​ള​ജി​ലു​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. പതിനാറാം വയസ്സിൽ വീ​റ്റ​ണി​ലെ പ​ഠ​ന​കാ​ല​ത്തു കേട്ട ദൈവവചനമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. തുടർന്നു യേശുവിനെ പ്രഘോഷിക്കുവാനുള്ള അതീവ തീക്ഷ്ണതയിലായിരിന്നു അദ്ദേഹം. ഫ്ളോറിഡ ബൈബിൽ കോളജിലെ പഠനശേഷം 1946ലാണ് ബില്ലി ഗ്രഹാം ക്രൂസേഡുകൾ എന്ന വന്‍ സുവിശേഷ പ്രഘോഷണ ദൌത്യം ആരംഭിച്ചത്. ഇതിനിടെ ബില്ലി റൂത്തിനെ വിവാഹം ചെയ്തു. യേശുവിനെ അനേകരിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തില്‍ ഇരുവരുടെയും സുവിശേഷ യാത്ര ഒരുമിച്ചായിരുന്നു. ബില്ലി ഗ്രഹാമിന്റെ സുവിശേഷ വേദികളിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി, പിന്നീട് അത് പതിനായിരമായി, ലക്ഷമായി. ലണ്ടനില്‍ 12 ആഴ്ചയും ന്യൂയോര്‍ക്കില്‍ 16 ആഴ്ചയും നീണ്ടു അദ്ദേഹത്തിന്റെ ക്രൂസേഡുകള്‍. 1992ല്‍ മോസ്‌കോയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയത് 1.55 ലക്ഷം പേരാണ്. ക്രിസ്തുവിന്റെ വചനം അദ്ദേഹം പ്രഘോഷിച്ചപ്പോൾ ലക്ഷങ്ങളാണ് സമ്മേളനങ്ങളിലേക്ക് ഒഴുകിയത്. നിരവധി തവണ ഭാരതം സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിലും വചനം പ്രഘോഷിച്ചിട്ടുണ്ട്. ഇതിനിടെ പുസ്തകങ്ങൾ, ടെലിവിഷൻ, റേഡിയോ തുടങ്ങിയവയും സുവിശേഷ പ്രഘോഷണത്തിനു മാധ്യമമായി അദ്ദേഹം സ്വീകരിച്ചു. ആയിരത്തോളം റേഡിയോ സ്റ്റേഷനുകൾ ഗ്രഹാമിന്റെ വചന പ്രസംഗം പ്രക്ഷേപണം ചെയ്തിരുന്നതായാണ് കണക്ക്. ക്രിസ്തു എന്ന ജീവിക്കുന്ന സത്യത്തെ അതിന്റെ തീക്ഷ്ണതയിൽ ബില്ലി പ്രഘോഷിച്ചപ്പോൾ ലക്ഷകണക്കിന് ആളുകളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ആറു ദശാബ്‌ദം നീണ്ട വചന ശുശ്രൂഷക്കു തന്റെ 86–ാം വയസ്സിൽ ആണ് അദ്ദേഹം വിരാമം കുറിച്ചത്. കൃത്യം പറഞ്ഞാല്‍ 2005 ജൂണ്‍ മാസത്തില്‍. തുടർന്നു മോൺട്രിയറ്റിലുള്ള വസതിയിലായിരിന്നു വിശ്രമജീവിതം. ടെമ്പിൾടൺ പുരസ്കാരം, ബ്രിട്ടന്റെ ‘പ്രഭു’ പദവി തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് ഇതിനിടെ അദ്ദേഹം അർഹനായി. അമേരിക്കൻ കോൺഗ്രസ് പ്രതിനിധിസഭ സ്വർണമെഡൽ നൽകി ആദരിച്ച ഏതാനും വ്യക്തികളില്‍ ഒരാള്‍ കൂടിയായിരിന്നു അദ്ദേഹം. അദ്ദേഹം സ്ഥാപിച്ച ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ ലോക സുവിശേഷവത്ക്കരണത്തിന് ശ്രദ്ധേയമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. മകന്‍ ഫ്രാങ്ക്‌ളിന്‍ ആണ് നിലവില്‍ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തുന്നത്.
Image: /content_image/News/News-2018-02-22-04:58:50.jpg
Keywords: ബില്ലി, ഗ്രഹാ
Content: 7207
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും ബില്ലി ഗ്രഹാമും തമ്മിലുള്ള അസാധാരണ സൗഹൃദം
Content: ഇന്നലെ അന്തരിച്ച ഇവാഞ്ചലിക്കല്‍ സുവിശേഷകനായ ബില്ലി ഗ്രഹാമും കത്തോലിക്ക സഭയുടെ തലവനായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും തമ്മില്‍ ഉണ്ടായിരിന്നത് അസാധാരണ സൗഹൃദം. കത്തോലിക്ക സഭയുമായി ഊഷ്മളമായ ഹൃദയ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ആളായിരുന്നു ബില്ലി. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കാനഡായില്‍ വെച്ച് നടത്തിയ വചന പ്രഘോഷണത്തെ സ്മരിച്ചു ബില്ലി ഗ്രഹാം പറഞ്ഞത് ഇപ്രകാരമായിരിന്നു, “ഞാന്‍ നിങ്ങളോട് പറയാം, ഞാന്‍ ഇതുവരെ കേട്ടിട്ടുള്ളതില്‍ ഏറ്റവും നേരായ സുവിശേഷ പ്രഘോഷണമായിരുന്നു അത്. ദിശ മറന്ന ഒരു ലോകത്തിന് അദ്ദേഹം നല്‍കിയ ഏറ്റവും നല്ല മാര്‍ഗ്ഗനിര്‍ദ്ദേശം”. 1981-ലാണ് ബില്ലി ഗ്രഹാം ആദ്യമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം തമ്മില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളെപോലെ പെരുമാറിയ ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. കൈകള്‍ ചേര്‍ത്ത്പിടിച്ചുകൊണ്ട് ദീര്‍ഘനേരം സംസാരിച്ചു. “കേള്‍ക്കൂ ഗ്രഹാം, നമ്മള്‍ സഹോദരന്‍മാരാണ്” എന്നാണ് ബില്ലി ഗ്രഹാം യാത്രപറയുന്നതിന് മുന്‍പായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തോട് പറഞ്ഞത്. 2005-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അന്തരിച്ചപ്പോള്‍ ബില്ലി തന്റെ ദുഃഖം പരസ്യമായി പങ്കുവെച്ചു. “പല അവസരങ്ങളിലും അദ്ദേഹത്തെ വത്തിക്കാനില്‍ കാണുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നോടുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്നേഹവും, മിനിസ്ട്രിയിലുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യവും ഞാന്‍ എന്നും ഓര്‍മ്മിക്കും” എന്നാണ് പ്രിയപ്പെട്ട പാപ്പയുടെ നിര്യാണത്തോടനുബന്ധിച്ച് ബില്ലി ഗ്രഹാം പ്രസ്താവനയില്‍ കുറിച്ചത്. കത്തോലിക്ക സഭയോടുള്ള സ്നേഹവും അടുപ്പവും അദ്ദേഹം പല തവണ പ്രകടിപ്പിച്ചു. “പ്രൊട്ടസ്റ്റന്റ് മൗലീകവാദികളേക്കാള്‍ കത്തോലിക്ക വിശ്വാസികളോടാണ് എനിക്കടുപ്പം തോന്നുന്നത്. കത്തോലിക്കാ സഭ ഒരു രണ്ടാം നവോത്ഥാനത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്”. 1966-ല്‍ രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെ അവസാനത്തില്‍ കത്തോലിക്കാ സഭയില്‍ സഭാ നവീകരണത്തിനുവേണ്ടിയുള്ള ആവശ്യമുയര്‍ന്നപ്പോള്‍ ബില്ലി ഗ്രഹാം പറഞ്ഞ വാക്കുകളാണിത്. ഐസനോവര്‍ മുതല്‍ ഒബാമ വരയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ വരെയും അദ്ദേഹത്തിന്റെ സൗഹൃദ വലയത്തില്‍ അംഗങ്ങളായിരിന്നു.
Image: /content_image/News/News-2018-02-22-05:58:59.jpg
Keywords: ഗ്രഹാം, ബില്ലി
Content: 7208
Category: 18
Sub Category:
Heading: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് മാര്‍ച്ച് 21ന് ആരംഭം
Content: ബോണക്കാട്: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് മാര്‍ച്ച് 21 ന് തുടക്കമാവും. തിര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി നൂറ്റിയൊന്ന് പേരടങ്ങുന്ന തീര്‍ത്ഥാടന കമ്മറ്റി രൂപീകരിച്ചു. രക്ഷാധികാരിയായി നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിനെയും സഹ രക്ഷാധികാരിയായി രൂപതാ വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസിനെയും തെരെഞ്ഞെടുത്തു. തീര്‍ത്ഥാടന ചെയര്‍മാന്‍ മോണ്‍. റൂഫസ് പയസ്‌ലിന്‍ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സി അലോഷ്യസ്, തീര്‍ഥാടന കമ്മറ്റി സെക്രട്ടറി ജോയി തെന്നുര്‍ എന്നിവരാണ്. കുരിശുമല തിര്‍ത്ഥാടനം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടക്കുകയെന്ന് കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. ഷാജ്കുമാര്‍ അറിയിച്ചു. {{ ബോണക്കാട് കുരിശ് മല: നാം അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക്-> http://www.pravachakasabdam.com/index.php/site/news/6830 }} തീര്‍ത്ഥാടനപാതയില്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിയാതിരിക്കാന്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് 25 അംഗ ഗ്രീന്‍ പ്രോട്ടോക്കോള്‍ വേളന്റിയേഴ്‌സിനെയും ഇതിനോടകം തെരെഞ്ഞെടുത്തിട്ടുണ്ട്. തീര്‍ത്ഥാടന നാളുകളില്‍ ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തിന് സമീപം കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ പഥേയം എന്ന പേരില്‍ അന്നദാനം നടത്തും. പ്ലാസ്റ്റിക് കാരിബാഗുകള്‍ തീര്‍ത്ഥാടനത്തിന് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന് ബോണക്കാട് കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍ പറഞ്ഞു.
Image: /content_image/India/India-2018-02-22-06:35:58.jpg
Keywords: ബോണ
Content: 7209
Category: 18
Sub Category:
Heading: 'എന്റെ രക്ഷകന്‍' ബൈബിള്‍ മെഗാ ഷോ തൃശൂരില്‍
Content: തൃശൂര്‍: സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ 'എന്റെ രക്ഷകന്‍' തൃശൂരില്‍ അടുത്ത മാസം നടക്കും. മാര്‍ച്ച് 21, 22, 23 തീയതികളില്‍ വൈകുന്നേരം ആറു മുതല്‍ ഒന്പതുവരെ തൃശൂര്‍ ശക്തന്‍നഗറിലാണ് പ്രദര്‍ശനം. തൃശൂര്‍ അതിരൂപതയുടെ സഹകരണത്തോടെ അഭയം പാലിയേറ്റീവ് കെയറും ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയും സംയുക്തമായാണ് മെഗാഷോ സംഘടിപ്പിക്കുന്നത്. സൗജന്യമായി സാന്ത്വന പരിചരണം നല്‍കാനുള്ള ധനസമാഹാരണത്തിനാണ് ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 76 തവണ ബൈബിള്‍ മെഗാഷോ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. 77ാമത്തെ അവതരണമാണു തൃശൂരിലേതെന്ന് സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. നോമ്പ് അവസരത്തില്‍ ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയിര്‍പ്പും ദൃശ്യാവിഷ്‌കരിക്കുന്ന ഈ അപൂര്‍വ കലാരൂപം കാണാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുന്നൂറോളം കലാകാരന്മാരും ഒട്ടകം, കുതിര തുടങ്ങിയ അന്പതിലേറെ പക്ഷിമൃഗാദികളും അണിനിരക്കുന്ന മെഗാഷോയാണിത്. പതിനായിരം ചതുരശ്രയടി വിസ്തീര്‍ണത്തിലാണു വേദി സജ്ജമാക്കുന്നത്.
Image: /content_image/India/India-2018-02-22-07:12:20.jpg
Keywords: എന്റെ രക്ഷക