Contents

Displaying 6911-6920 of 25126 results.
Content: 7220
Category: 1
Sub Category:
Heading: വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്റെ പേരില്‍ ചലച്ചിത്രോത്സവം
Content: കാസില്‍ ഗണ്ടോള്‍ഫോ: കരുണയുടെ ദൂതനായിരിന്ന വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ പേരില്‍ ചലച്ചിത്രോത്സവം ഇറ്റലിയില്‍ സംഘടിപ്പിക്കപ്പെടുന്നു. വിശുദ്ധന്റെ കരുണയുടെ വ്യക്തിപ്രഭാവത്തിന്റെ 400-വാര്‍ഷീകാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ചു ഇറ്റലിയിലെ അല്‍ബാനോ പ്രവിശ്യയിലെ കാസില്‍ ഗണ്ടോള്‍ഫോ എന്ന പുരാതന പട്ടണത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. വരുന്ന ഒക്ടോബര്‍ 18-ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം 21-വരെ നീണ്ടുനില്ക്കും. പ്രശസ്ത അമേരിക്കന്‍ നടന്‍, ക്ലേരന്‍സ് ഗില്‍വാര്‍ഡാണ് ചലച്ചിത്രോസവത്തിന്‍റെ സൂത്രധാരനും സംഘാടകനും. “വിചെന്‍സോയെ തേടി” എന്ന ശീര്‍ഷകത്തിലാണ് “പാവങ്ങളുടെ പിതാവെ”ന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ പേരിലുള്ള ചലച്ചത്രോത്സവം സംഘടിപ്പിക്കപ്പെടുന്നത്. ചലച്ചിത്രോത്സവത്തോടൊപ്പം, ചര്‍ച്ചകള്‍, സെമിനാറുകള്‍, സംഗീതപരിപാടികള്‍, ദൃശ്യാവതരണങ്ങള്‍, പ്രബന്ധാവതരണം എന്നിവയും സംഘടിപ്പിക്കപ്പെടും. രാജ്യാന്തര വിധി നിര്‍ണ്ണായ സമിതി, വിശ്വോത്തര സിനിമാ സംവിധായകരുടെയും നടീനടന്മാരുടെയും സാന്നിദ്ധ്യം എന്നിവ ആത്മീയതയുടെ ഈ സിനിമോത്സവത്തിന് മാറ്റുകൂട്ടുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 1581-മുതല്‍ 1660 കാലഘട്ടംവരെ ഫ്രാന്‍സില്‍ തുടങ്ങി യൂറോപ്പിലും, പിന്നെ ലോകമെമ്പാടും തന്‍റെ ഉപവി പ്രവര്‍ത്തനങ്ങള്‍ വഴി ക്രിസ്തുസ്നേഹത്തിന്‍റെ മായാത്ത മുദ്രപതിപ്പിച്ച വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ കരുണയുടെ 400 വാര്‍ഷികാചരണങ്ങള്‍ക്ക് ഇതോടെ പരിസമാപ്തിയാകും. വിശുദ്ധന്റെ പേരിലുള്ള വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റി ആഗോളതലത്തില്‍ നിസ്തുലമായ കാരുണ്യ പ്രവര്‍ത്തനമാണ് നടത്തുന്നത്.
Image: /content_image/News/News-2018-02-24-05:28:22.jpg
Keywords: ഡി പോ
Content: 7221
Category: 18
Sub Category:
Heading: കൊല്ലം രൂപത ബൈബിള്‍ കണ്‍വെന്‍ഷന് ആരംഭം
Content: കൊല്ലം: കൊല്ലം രൂപത കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ ആഭിമുഖ്യത്തിലുള്ള അഭിഷേകാഗ്‌നി 2018 ബൈബിള്‍ കണ്‍വെന്‍ഷന് കന്റോണ്‍മെന്റ് മൈതാനിയില്‍ തുടക്കമായി. കണ്‍വെന്‍ഷന്റെ ഉദ്ഘാടനം കൊല്ലം രൂപത ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ നിര്‍വഹിച്ചു. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ കണ്‍വന്‍ഷന്‍ നയിക്കും. ദിവസവും വൈകുന്നേരം അഞ്ചുമുതല്‍ രാത്രി ഒന്പതുവരെയാണ് കണ്‍വെന്‍ഷന്‍. പതിനായിരങ്ങളാണ് കണ്‍വെന്‍ഷനിലേക്ക് കടന്നുവരുന്നത്. കണ്‍വെന്‍ഷന് ശേഷം എല്ലാ സ്ഥലങ്ങളിലേയ്ക്കും ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന്‍ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്‍വെന്‍ഷന്‍ 27നു സമാപിക്കും.
Image: /content_image/India/India-2018-02-24-06:36:30.jpg
Keywords: കൊല്ലം
Content: 7222
Category: 1
Sub Category:
Heading: സമാധാനത്തിനായി മാര്‍പാപ്പയോടൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ട് ഏഷ്യന്‍ സമൂഹവും
Content: ന്യൂഡൽഹി: അക്രമവും അരക്ഷിതാവസ്ഥയും തുടരുന്ന റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടി മാര്‍പാപ്പ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനദിനം ആഗോള സമൂഹം ആചരിച്ചു. വലിയനോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ച ആഫ്രിക്കന്‍ സമൂഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനം ഈ മാസത്തിന്റെ ആരംഭത്തിലാണ് മാര്‍പാപ്പ നല്‍കിയത്. സമാധാനത്തിനായുള്ള പരിശ്രമത്തില്‍ മറ്റു സഭാ വിശ്വാസികളെയും ഇതരമതസ്ഥരയെും സ്വാഗതം ചെയ്യുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു. പ്രാര്‍ത്ഥനയില്‍ ഏഷ്യന്‍ സമൂഹവും പങ്കാളികളായി. പാക്കിസ്ഥാൻ ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷനും ഇസ്ലാമബാദ് - റാവൽപിണ്ടി അതിരൂപത മെത്രാനുമായ ജോസഫ് അർഷാദ് മാർപാപ്പയുടെ ആഹ്വാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. കോംഗോ സഭയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മെത്രാൻ സമിതി അംഗങ്ങളെല്ലാം തായ്ലാന്റിൽ സമ്മേളനത്തിൽ പങ്കെടുക്കുകയാണെങ്കിലും പ്രാർത്ഥനയിൽ ഒരുമിക്കുന്നതായും അദ്ദേഹം പറഞ്ഞു. അക്രമ പരമ്പരകൾ അവസാനിക്കുന്നതിനായി പ്രാർത്ഥിക്കുമെന്നും ദാരിദ്യം, സഹനം, അനീതി, അക്രമം എന്നിവയുടെ നിർമ്മാർജനത്തിന് അക്ഷീണം പ്രവർത്തിക്കുന്ന ഫ്രാൻസിസ് പാപ്പയെ പോലെയുള്ള മഹദ് വ്യക്തിയുടെ ആഹ്വാനം ഏറെ അഭിനന്ദനീയമാണെന്നും ജോധ്പുർ മൗലാന ആസാദ് യൂണിവേഴ്സിറ്റി പ്രസിഡന്റായ ഡോ. അക്തറുൾ വാസെ പറഞ്ഞു. തീവ്ര ഹൈന്ദവ സംഘടനകളുടെ ആക്രമണത്തിൽ അമ്പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായതെന്ന്‍ 2008 കാണ്ടമാൽ ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭത്തെ അതിജീവിച്ച സിസ്റ്റര്‍ മീന ബർവ പറഞ്ഞു. ഉപവാസത്തിനും പ്രാർത്ഥനയ്ക്കും മാറ്റി വച്ചിരിക്കുന്ന ഈ ദിവസം കാണ്ഡമാൽ സഭയിലും സമാധാനം സ്ഥാപിക്കപ്പെടാൻ ഇടയാകട്ടെ എന്ന പ്രത്യാശയും സിസ്റ്റർ പങ്കുവെച്ചു. യുദ്ധം, ആഭ്യന്തര കലഹം, മനുഷ്യ സ്വാർത്ഥത, ദാരിദ്യം തുടങ്ങിയവ സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നുവെന്ന്‍ സീറോ മലങ്കര സഭ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ പറഞ്ഞു. സമാധാനം സ്ഥാപിക്കാനായി വന്ന ഈശോയുടെ സന്ദേശം ലോകമെങ്ങും പ്രഘോഷിക്കപ്പെടണം. അതോടൊപ്പം ഭാരത സഭയെയും പ്രാർത്ഥനയിൽ അനുസ്മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ 23നും റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടിയും പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു.
Image: /content_image/News/News-2018-02-24-07:19:11.jpg
Keywords: ഏഷ്യ
Content: 7223
Category: 1
Sub Category:
Heading: റഷ്യയിലെ ക്രൈസ്തവ വിശ്വാസികളെ കൊന്നൊടുക്കുവാന്‍ ഐ‌എസ് ആഹ്വാനം
Content: മോസ്കോ: റഷ്യയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളായ ചെച്നിയ, ഇന്‍ഗുഷേട്ടിയ, ദഗസ്ഥാന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നു ക്രൈസ്തവരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുവാന്‍ അനുയായികളോട് ആഹ്വാനം ചെയ്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി സംഘടന. തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്‌. “സ്ട്രൈക്ക് ദെയര്‍ നെക്ക്സ് ആന്‍ഡ്‌ സ്ട്രൈക്ക് ഈച്ച് വണ്‍ ഓഫ് ദെയര്‍ സണ്‍സ്’ തലക്കെട്ടോടെ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട കത്തിലാണ് ആഹ്വാനമുള്ളത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി റഷ്യയിലെ ദഗസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ദേവാലയത്തിനു നേരെ നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണങ്ങളാണ് നടത്തേണ്ടതെന്ന്‍ കത്തില്‍ ആഹ്വാനം ചെയ്യുന്നു. അന്നു നടത്തിയ ആക്രമണത്തില്‍ 5 സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. കോക്കസസിലേയും, മധ്യേഷ്യയിലേയും മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ റഷ്യ പിടിമുറുക്കി പ്രദേശത്തെ ഇസ്ലാം മതസ്ഥരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേര്‍ത്തുവെന്നാണ് തീവ്രവാദികള്‍ ആരോപിക്കുന്നത്. അല്ലാഹു അനുവദിക്കുകയാണെങ്കില്‍ വലിയതോതില്‍ ക്രിസ്ത്യാനികളെ നശിപ്പിക്കും വിധമുള്ള രക്തരൂഷിതമായ ആക്രമണങ്ങള്‍ക്കു ദഗസ്ഥാന്‍ പ്രചോദനമായി തീരും. എതിര്‍ക്കുന്ന ക്രിസ്ത്യാനികളും അവരുടെ പണവും നമുക്കുള്ളതാണ്, അവരെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യത്തിനും, മുസ്ലീം തടവുപുള്ളികള്‍ക്കും പകരമായി വിലപേശുന്നതും അനുവദനീയമാണ്. അവിശ്വാസികള്‍ക്കുള്ള ശിക്ഷയാണ് കൊലപാതകമെന്നും കത്തില്‍ പറയുന്നു. സിറിയയില്‍ ഐ‌എസിനെതിരെ ശക്തമായ പോരാടികൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ ഭീഷണിയുമായി ഐ‌എസ് രംഗത്തെത്തിയിരിക്കുന്നത്.
Image: /content_image/News/News-2018-02-24-09:41:04.jpg
Keywords: റഷ്യ
Content: 7224
Category: 1
Sub Category:
Heading: ദിവ്യകാരുണ്യം മുട്ടിന്മേൽ നിന്ന് നാവില്‍ സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
Content: റോം: പരിശുദ്ധ ദിവ്യകാരുണ്യം സാത്താന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും, അതിനാല്‍ വിശ്വാസികള്‍ ദിവ്യകാരുണ്യം മുട്ടിന്‍മേല്‍ നിന്നു നാവില്‍ തന്നെ സ്വീകരിക്കുന്ന പാരമ്പര്യത്തിലേക്ക് മടങ്ങണമെന്നും വത്തിക്കാന്‍ ആരാധനാ സമിതിയുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ ഓര്‍മ്മപ്പെടുത്തല്‍. “ദി ഡിസ്ട്രിബ്യൂഷന്‍ ഓഫ് കമ്മ്യൂണിയന്‍ ഓണ്‍ ദി ഹാന്‍ഡ്‌: എ ഹിസ്റ്റോറിക്കല്‍, ജുഡീഷ്യല്‍, ആന്‍ഡ്‌ പാസ്റ്ററല്‍ സര്‍വ്വേ” എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ അവതാരികയിലാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനെ പറ്റി പരാമര്‍ശിച്ചിരിക്കുന്നത്. ഡോണ്‍ ഫെഡെറിക്കോ ബോര്‍ട്ടോളിയാണ് പുസ്തകം രചിച്ചത്. വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കുന്ന പതിവിന് പ്രചാരം ലഭിച്ചത് സാത്താന്റെ ആക്രമണത്തിന്റെ ഒരു ഭാഗമാണെന്നും കര്‍ദ്ദിനാള്‍ കുറിച്ചു. എന്തുകൊണ്ടാണ് നമ്മള്‍ നിന്നുകൊണ്ട് വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കുന്നത് ? ഈ ചോദ്യത്തെക്കുറിച്ച് തിരുസഭ ചിന്തിക്കേണ്ട സമയമായി. തെറ്റായ രീതിയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നത് വഴി വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി ഇല്ലാതാക്കുവാനാണ്‌ സാത്താന്‍ ശ്രമിക്കുന്നത്. പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയുടെ കാര്യത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനേയും, മദര്‍ തെരേസയേയും നമ്മള്‍ മാതൃകയാക്കണം. കര്‍ദ്ദിനാള്‍ കുറിച്ചു. വിശുദ്ധ കുര്‍ബാന നാവില്‍ തന്നെ സ്വീകരിക്കണമെന്നതിന് കാരണമായി പല വസ്തുതകളും അദ്ദേഹം നിരത്തുന്നുണ്ട്. ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്ക് മുന്‍പായി ബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ട 'സമാധാനത്തിന്റെ മാലാഖ' തിരുവോസ്തിയടങ്ങിയ കാസ കയ്യില്‍ പിടിച്ചിരുന്ന കാര്യം കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഇത് യേശുവിന്റെ ശരീരവും രക്തവുമാണെന്ന് പറഞ്ഞു കൊണ്ട് മാലാഖ സാഷ്ടാംഗം പ്രണമിച്ചു. നമ്മള്‍ എങ്ങനെയാണ് ദിവ്യകാരുണ്യം സ്വീകരിക്കേണ്ടതെന്നു മാലാഖ കാണിച്ചു തരുകയായിരിന്നുവെന്ന് കര്‍ദ്ദിനാള്‍ വിവരിക്കുന്നു. വിയര്‍പ്പുള്ള വൃത്തിഹീനമായ കൈകളില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതും, നമ്മുടെ നാവില്‍ സ്വീകരിക്കുന്നതും വിശുദ്ധ കുര്‍ബാനയോടുള്ള നമ്മുടെ ഭക്തിയെ അനുസരിച്ചിരിക്കും. കര്‍ത്താവായ യേശുവാണ് വിശുദ്ധ കുര്‍ബാനയിലുള്ളത്. യേശുവും തന്റെ പിതാവിനോട് മുട്ടിന്‍മേല്‍ നിന്നാണ് പ്രാര്‍ത്ഥിക്കുന്നത്. അതിനാല്‍ മുട്ടിന്‍മേല്‍ നിന്ന്‍ നാവില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് നമ്മുടെ സൃഷ്ടാവിനോടുള്ള ബഹുമാനത്തിന്റെ സൂചകമാണ്. പരിശുദ്ധ കന്യകാമാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിന്റെ ശാശ്വത വിജയത്തേപ്പോലെ തന്നെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ സത്യവും വിജയിക്കുമെന്നും, ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പവിത്രത വിശ്വാസികള്‍ മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും പങ്കുവെച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ തന്റെ ആമുഖം വിവരണം അവസാനിപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2018-02-24-11:22:12.jpg
Keywords: സാറ
Content: 7225
Category: 19
Sub Category:
Heading: മധുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി..?
Content: അട്ടപ്പാടിയിൽ മധു എന്ന ഒരു സാധു മനുഷ്യനെ ഭക്ഷണം മോഷ്ടിച്ചു എന്ന പേരിൽ ചില സാമൂഹ്യദ്രോഹികൾ ചേർന്ന് അടിച്ചു കൊലപ്പെടുത്തി എന്ന വാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാൽ ഈ സംഭവത്തെ മുതലെടുത്ത് വ്യക്തി വൈരാഗ്യം തീർക്കുകയും, രാഷ്ട്രീയ മുതലെടുപ്പു നടത്തുകയും, മത വിദ്വേഷം വളർത്തുകയും ചെയ്യുന്ന ചില വ്യക്തികളെയും സോഷ്യൽ മീഡിയായിൽ കാണാനിടയായി. മധുവിനെ മർദ്ദിച്ച വ്യക്തികളുടെ രാഷ്ട്രീയവും മതവും തിരഞ്ഞുപിടിച്ച് രാഷ്ട്രീയ പകപോക്കലിനും മതവിശ്വാസത്തെ കുറ്റപ്പെടുത്തുന്നതിനും ചിലർ ഈ സംഭവം ഉപയോഗിക്കുന്നു. ആത്മീയ ശുശ്രൂഷകളെയും ധ്യാനകേന്ദ്രങ്ങളെയും എങ്ങനെ കുറ്റംപറയണം എന്നു ചിന്തിച്ചു ജീവിക്കുന്നവർ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തെ വരെ കുറ്റം പറയാൻ ഈ സംഭവത്തെ ഒരു ഉപകരണമാക്കുന്നു. അതേസമയം ചിലർ ദൈവത്തെ കുറ്റപ്പെടുത്തുന്നതിനു വേണ്ടി പോലും ഈ സംഭവം ഉപയോഗിക്കുന്നു. ഇക്കൂട്ടർ യഥാർത്ഥത്തിൽ വലിയ സാമൂഹ്യ ദ്രോഹമാണ് ചെയ്യുന്നത്. സംഭവത്തിന്റെ പിന്നിലുള്ള ചില യാഥാർഥ്യങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുകയും, സമൂഹത്തിൽ മാറ്റം വരുത്തേണ്ട ചില മേഖലകൾക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നതിന് ഇത്തരം കുറ്റപ്പെടുത്തലുകൾ കാരണമായേക്കാം. #{red->none->b->ആരാണ് ഈ കൊലപാതകത്തിന് പിന്നിൽ? ‍}# മധുവിനെ മർദ്ദിച്ചവരെയും അങ്ങനെ കൊലപാതകത്തിനു കരണമായവരെയും കുറിച്ചു പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് കുറ്റക്കാർ ആരാണെന്ന് കോടതി തീരുമാനിക്കട്ടെ. എന്നാൽ ഭക്ഷണം മോഷ്ടിക്കുന്നതിലേക്കു നയിച്ച മധുവിന്റെ ദാരിദ്ര്യത്തിന് ആരാണ് കാരണക്കാർ? എല്ലാ മനുഷ്യർക്കും മാന്യമായി ജീവിക്കാനുള്ള സമ്പത്ത് ദൈവം ഈ ഭൂമിയിൽ നൽകിയിട്ടുണ്ട്. എന്നാൽ ഒരു വിഭാഗം മനുഷ്യർ അതു കയ്യടക്കി വച്ചിരിക്കുന്നു എന്നതാണ് ഈ ലോകത്ത് ദാരിദ്ര്യവും പട്ടിണിയും ഉണ്ടാകുവാൻ കാരണം. “രണ്ട് ഉടുപ്പുകൾ ഉള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ” എന്ന ക്രിസ്തുവിന്റെ വാക്കുകൾ മനുഷ്യൻ അനുസരിച്ചിരുന്നുവെങ്കിൽ ഈ ലോകത്ത് ആരും പട്ടിണിമൂലം മരിക്കുകയില്ലായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ അനുസരിച്ച് ഒരു മനുഷ്യൻ തന്റെ ആവശ്യത്തിനുള്ള പണം ചിലവിട്ടതിനു ശേഷം സമ്പാദിച്ചു വയ്ക്കുന്ന പണം അവന്റെ സ്വന്തമല്ല, അത് ദരിദ്രർക്ക് അവകാശപെട്ടതാണ്. എന്നാൽ ഖേദകരമെന്ന് പറയട്ടെ, ദൈവം ദാനമായി നൽകിയ സമ്പത്ത് ധൂർത്തടിച്ചു ജീവിച്ചുകൊണ്ട് മനുഷ്യർ ദരിദ്രരുടെ നേരെ കണ്ണടക്കുകയും അവരുടെ ദാരിദ്ര്യത്തിന്റെ പേരിൽ ദൈവത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. വിശപ്പു സഹിക്കാൻ വയ്യാതെ ഭക്ഷണം മോഷ്ടിക്കുകയും അതിന്റെ പേരിൽ മർദ്ദനമേറ്റു മരിക്കേണ്ടി വരികയും ചെയ്ത മധു എന്ന സാധു മനുഷ്യൻ സമൂഹമനഃസാക്ഷിയുടെ മുൻപിൽ ഉയർത്തുന്ന ചോദ്യം കേവലം സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല. മധുവിന്റെ മരണത്തിന്റെ പേരിൽ മറ്റുള്ളവരെ പഴിക്കുമ്പോൾ നമ്മുക്ക് ഓരോരുത്തർക്കും ചിന്തിക്കാം: ഈ സംഭവത്തിൽ നമ്മളും പങ്കുകാരാണോ? ദൈവം നമ്മുക്കു നൽകിയ സമ്പത്ത് ദരിദ്രരുമായി പങ്കുവയ്ക്കാത്തവരാണോ നാം? ലളിതമായ ജീവിതം നയിക്കുന്നതിനു പകരം ആഡംബര ജീവിതം നയിക്കുന്നവരാണോ നാം? അഞ്ചു ലക്ഷത്തിന്റെ കാറിൽ മാന്യമായി യാത്രചെയ്യാമെന്നിരിക്കെ പത്തുലക്ഷത്തിന്റെ കാറിൽ യാത്ര ചെയ്യുന്നവരാണോ നാം? നാലുജോഡി വസ്ത്രം കൊണ്ട് മാന്യമായി ജീവിക്കാമെന്നിരിക്കെ പുതിയ ഫാഷൻ ഭ്രമത്തിൽ മുഴുകി വിലകൂടിയ നിരവധി വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്നവരാണോ നാം? ലളിതമായ ഭക്ഷണക്രമം കൊണ്ട് ജീവിക്കാമെന്നിരിക്കെ വിഭവസമൃദ്ധമായ ഭക്ഷണം മാത്രം കഴിക്കുന്നവരാണോ നാം? ലളിതമായ ഭവനത്തിൽ ജീവിക്കാമെന്നിരിക്കെ ആവശ്യത്തിൽ കൂടുതൽ മുറികളുള്ള ആഡംബര ഭവനങ്ങളിൽ വസിക്കുന്നവരാണോ നാം? വിദേശരാജ്യങ്ങളിൽ സ്വന്തമായി ഭവനങ്ങൾ ഉണ്ടായിരുന്നിട്ടും ആരും താമസിക്കാനില്ലാത്ത കൊട്ടാര സദൃശ്യമായ ഭവനങ്ങൾ കേരളത്തിൽ പണികഴിപ്പിക്കുന്നവരാണോ നാം? മദ്യം വിഷമാണ് എന്നിരിക്കെ അതിനുവേണ്ടി സമ്പത്ത് ചിലവഴിച്ച് ദരിദ്രരുടെ അവകാശങ്ങൾ നിഷേധിക്കുന്നവരാണോ നാം? എങ്കിൽ മധു എന്ന സഹോദരനെ മരണത്തിലേക്കു നയിച്ചതിൽ നമ്മുക്കും പങ്കുണ്ട്. ആ സഹോദരനുവേണ്ടി ദൈവം നമ്മളെ ഏൽപ്പിച്ച പണം നാം ആ സഹോദരനു നൽകിയില്ല. പകരം നാം നമ്മുടെ സുഖസൗകര്യങ്ങളിൽ മുഴുകി ജീവിച്ചു. ഇത്തരം സംഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും കണ്ണുതുറപ്പിക്കട്ടെ. മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു സാമൂഹ്യ വ്യവസ്ഥിതിയും മാറുന്നില്ല. ഓരോ മനുഷ്യനും സ്വയം മാറുവാൻ തയ്യാറാകുമ്പോഴാണ് സമൂഹം മാറുന്നത്. ഒരു മധു മാത്രമേ മരിച്ചിട്ടുള്ളൂ. ഇതുപോലുള്ള നിരവധി സഹോദരങ്ങൾ നമ്മുക്കു ചുറ്റും ഇപ്പോഴും ജീവിക്കുന്നു. അവരുടെ ജീവിതത്തിലേക്ക് നമ്മുക്ക് ഇറങ്ങിചെല്ലാം. മധുവിനുവേണ്ടി നമ്മുക്കു ചെയ്യാൻ കഴിയാതെ പോയത് ഈ സഹോദരങ്ങൾക്കു വേണ്ടി നമ്മുക്കു ചെയ്യാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Image: /content_image/Editor'sPick/Editor'sPick-2018-02-24-12:38:10.jpg
Keywords: ദരിദ്ര
Content: 7226
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ ഇന്ന്
Content: കൊച്ചി: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വ ദിനമായ ഇന്നു ജന്മനാടായ പുല്ലുവഴിയില്‍ പ്രഥമ തിരുനാള്‍ ആഘോഷം നടക്കും. രാവിലെ സെന്റ് തോമസ് ദേവാലയത്തില്‍ ബലിയര്‍പ്പണം നടന്നു. വൈകുന്നേരം 4.15നു പ്രസുദേന്തി വാഴ്ച, തുടര്‍ന്നു തിരുനാള്‍ പാട്ടുകുര്‍ബാന എന്നിവ നടക്കും. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം. സിസ്റ്റര്‍ റാണി മരിയയുടെ ജന്മഗൃഹത്തിനു സമീപത്തുള്ള റാണിമരിയ റോഡിലൂടെയാണു പ്രദക്ഷിണം കടന്നുപോകുന്നത്.തീര്‍ഥാടകരെ സ്വീകരിക്കാന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ജോസ് പാറപ്പുറം അറിയിച്ചു. റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്‌നഗറിലെ റാണി മരിയ ദേവാലയത്തില്‍ ഇന്നലെയായിരുന്നു തിരുനാള്‍. ആയിരക്കണക്കിനു വിശ്വാസികളാണ് അവിടെ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഉദയ്‌നഗര്‍ റാണി മരിയ ദേവാലയത്തില്‍ ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ നാഗ്പുര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രഹാം വിരുത്തകുളങ്ങര, ഇന്‍ഡോര്‍ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ജാബുവ ബിഷപ്പ് ഡോ. ബേസില്‍ ബൂരിയ, ഖാണ്ഡുവ ബിഷപ് ഡോ. ദുരൈരാജ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
Image: /content_image/India/India-2018-02-25-04:17:19.jpg
Keywords: റാണി മരിയ
Content: 7227
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ ആരാധനപൈതൃകം കാത്തുസൂക്ഷിക്കണം: മാര്‍ ജോസഫ് പവ്വത്തില്‍
Content: ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ ആരാധനാപൈതൃകവും ദൈവശാസ്ത്രവും ഭരണക്രമവും തനിമയില്‍ സൂക്ഷിക്കണമെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍ മാര്‍ അപ്രേം റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍, സീറോ മലബാര്‍ സഭയ്ക്കു ലഭിച്ച അജപാലന അധികാരം: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരിന്നു. ഭാരതത്തില്‍ മുഴുവന്‍ സീറോ മലബാര്‍ സഭയ്ക്ക് മാര്‍പാപ്പ അജപാലനാവകാശം പുനഃസ്ഥാപിച്ചുനല്‍കിയത് സഭാചരിത്രത്തിലെ നിര്‍ണായക സംഭവമാണെന്നു അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖസന്ദേശം നല്‍കി. ഷംഷാബാദ്' രൂപതാധ്യക്ഷന്‍ മാര്‍. റാഫേല്‍ തട്ടില്‍, മല്പാന്‍ റവ.ഡോ. മാത്യു വെള്ളാനിക്കല്‍, റവ.ഫാ.ജോസഫ് കടുപ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അജപാലനപ്രവര്‍ത്തന രംഗത്തും സുവിശേഷ പ്രഘോഷണരംഗത്തും ഷംഷാബാദ് രൂപതയും ചങ്ങനാശ്ശേരി രൂപതയും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. ജോജി ചിറയില്‍, ഡോ.സി. അമല, റവ.ഡോ.ഫ്രാന്‍സിസ് ഇലവുത്തങ്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഉച്ചകഴിഞ്ഞു നടന്ന സമ്മേളനത്തില്‍ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് ദിശാബോധവും നിസ്തുലസംഭാവനകളും നല്‍കിയ മാര്‍. ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത, മല്പാന്‍ റവ. ഫാ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എന്നിവരെ ചങ്ങനാശേരി അതിരൂപത ആദരിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമാപന സന്ദേശം നല്‍കി.
Image: /content_image/India/India-2018-02-25-04:52:05.jpg
Keywords: പവ്വത്തി
Content: 7228
Category: 18
Sub Category:
Heading: മധുവിന്റെ മരണത്തില്‍ ദുഃഖവും പ്രതിഷേധവും അറിയിച്ച് കെ‌സി‌ബി‌സി
Content: തിരുവനന്തപുരം: സാക്ഷരതയിലും സാംസ്‌കാരികതയിലും പുരോഗതി നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ നടന്ന കിരാത കൊലപാതകം കരളലിയിപ്പിക്കുന്നതും പൊറുക്കാനാവാത്തതും വേദനിപ്പിക്കുന്നതുമാണെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ അധ്യക്ഷനുമായ ആര്‍ച്ച്ബിഷ്പ് ഡോ. സൂസപാക്യം. സംഭവത്തില്‍ കെസിബിസി ദുഃഖവും പ്രതിഷേധവും അറിയിക്കുന്നതായും കേരളത്തിന് ലജ്ജിച്ചു തലതാഴ്ത്താന്‍ ഇടയാക്കിയ സംഭവത്തില്‍ മാതൃകാപരമായ നടപടി ഉണ്ടാകണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ആദിവാസി സമൂഹം നേരിടുന്ന സാമൂഹിക മാനസിക സാമ്പത്തിക വംശീയ പ്രശ്‌നങ്ങള്‍ കേരളത്തെ എല്ലാകാലവും അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍, സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തില്‍ പട്ടാപ്പകല്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കിരാതസംഭവങ്ങളെ അനുസ്മരിപ്പിക്കുന്നു. മനോനില തകരാറിലായ മധുവെന്ന ആദിവാസി യുവാവ് വിശപ്പകറ്റാന്‍ എന്തെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ അതെങ്ങനെ മോഷണമായി ചിത്രീകരിക്കാനാവും. അതു മോഷ്ടിച്ചതാണെങ്കില്‍ത്തന്നെ അയാളെ പിടികൂടി ശിക്ഷിക്കേണ്ടത് പൊതുജനമല്ല. #{red->none->b->Must Read: ‍}# {{ മധുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി..? -> http://www.pravachakasabdam.com/index.php/site/news/7225 }} ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന നിയമവ്യവസ്ഥയാണ് അത് ചെയ്യേണ്ടത്. കേരളീയ ജനത ഒന്നിച്ചുമാപ്പിരന്നാലും തീരാത്ത ഈ കൊടിയ പാതകത്തിന് മുന്പില്‍ ലജ്ജിച്ച് തലതാഴ്ത്താനേ കേരളത്തിന് കഴിയൂ. ആദിവാസികളുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും വിശപ്പകറ്റാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സഭയുടെ പിന്‍തുണയും സഹായവും ഉണ്ടാകുമെന്നും കെസിബിസി പ്രസിഡന്റ് പറഞ്ഞു.
Image: /content_image/India/India-2018-02-25-05:28:48.jpg
Keywords: മധു
Content: 7229
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനത്തെ സൂചിപ്പിച്ച് കൊളോസിയം രക്തവര്‍ണ്ണമണിഞ്ഞു
Content: റോം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ നേരിടുന്ന മത പീഡനങ്ങളുടെ തീവ്രതയിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് റോമിലെ കൊളോസിയം ഇന്നലെ രക്തവര്‍ണ്ണമണിഞ്ഞു. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡിന്റെ ആഭിമുഖ്യത്തിലാണ് കൊളോസിയം ഇന്നലെ ചുവപ്പ്നിറത്തില്‍ അലങ്കരിച്ചത്. സിറിയയിലെ ആലപ്പോ സെന്‍റ് ഏലിയ മാരോണൈറ്റ് കത്തീഡ്രലും ഇറാഖിലെ മൊസൂൾ സെന്‍റ് പോൾ ദേവാലയവും ഇന്നലെ സമാന രീതിയിൽ പ്രകാശിപ്പിച്ചു. മതനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷ കാത്തു കഴിയുന്ന ആസിയ ബീബിയും ഗര്‍ഭിണിയായിരിക്കെ ബോക്കൊഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ റബേക്ക എന്ന യുവതി നേരിട്ട അതിക്രമങ്ങളും ലോകത്തിന് മുന്നില്‍ എടുത്തുകാണിക്കുവാനാണ് എ‌സി‌എന്‍ ഇത്തരമൊരു മുന്നേറ്റം നടത്തിയത്. എ‌സി‌എന്നിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു ആസിയ ബീബിയുടെ പിതാവും മകളും പരിപാടിയില്‍ പങ്കുചേരാന്‍ റോമില്‍ എത്തിയിരിന്നു. തന്റെ മാതാവ് മോചിതയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തങ്ങള്‍ക്ക് സുരക്ഷയില്ലായെന്നും മകള്‍ ഈഷാം ആഷിക് വത്തിക്കാന്‍ മാധ്യമത്തോട് പറഞ്ഞു. ലോകത്തിൽ തന്നെ ഏറ്റവുമധികം അടിച്ചമർത്തപ്പെട്ട സമൂഹമായി ക്രൈസ്തവർ മാറിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വർഷം എയിഡ് ടു ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിച്ചിരിന്നു. ഇതിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് കൊളോസിയം ചുവപ്പ് നിറത്താല്‍ അലങ്കരിക്കുവാന്‍ സംഘടന തീരുമാനിച്ചത്. കഴിഞ്ഞ വർഷം പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ‌സിഎന്നിന്റെ ആഭിമുഖ്യത്തില്‍ ലണ്ടൻ പാര്‍ലമെന്‍റ്, പാരിസ് തിരുഹൃദയ കത്തോലിക്ക ദേവാലയം, ഫിലിപ്പീൻസിലെ മനില കത്തീഡ്രൽ ദേവാലയം എന്നിവ ചുവന്ന നിറത്താല്‍ അലങ്കരിച്ചിരിന്നു.
Image: /content_image/News/News-2018-02-25-06:13:12.jpg
Keywords: കൊളോ