Contents

Displaying 6941-6950 of 25126 results.
Content: 7250
Category: 1
Sub Category:
Heading: ബില്ലി ഗ്രഹാമിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ച് അമേരിക്കന്‍ പാര്‍ലമെന്‍റ്
Content: വാഷിംഗ്ടൺ: കഴിഞ്ഞ ആഴ്ച അന്തരിച്ച പ്രശസ്ത സുവിശേഷ പ്രഘോഷകൻ ബില്ലി ഗ്രഹാമിനെ അനുസ്മരിച്ച് അമേരിക്കന്‍ പാര്‍ലമെന്‍റ്. ബില്ലി ഗ്രഹാമിന്റെ സ്മരണയ്ക്കായാണ് അമേരിക്കന്‍ ഹൗസ്‌ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം സമയം മാറ്റിവെച്ചത്. ഓരോ പ്രതിനിധിയും 'അമേരിക്കയുടെ പാസ്റ്റര്‍' എന്നറിയപ്പെട്ടിരിന്ന ബില്ലിയെ സ്മരിച്ചു. ബില്ലി ഗ്രഹാം ഒപ്പിട്ട് നല്കിയ വിശുദ്ധ ഗ്രന്ഥം താന്‍ ഒരു നിധിയായി കാത്തു സൂക്ഷിക്കുന്നുവെന്ന് പാർലമെന്റ് അംഗം ജോഡി ഹൈസ് വെളിപ്പെടുത്തി. മാർട്ടിൻ ലൂഥർ കിങ്ങിനോടൊപ്പം വർണവിവേചനത്തിനെതിരെ പോരാടിയ വ്യക്തിയാണ് ഗ്രഹാമെന്ന് നിയമസഭാംഗം ബാരി ലോധർമില്ലിക്ക് അനുസ്മരിച്ചു. ദൈവത്തെ മറന്നു ജീവിക്കുന്ന സമൂഹത്തിൽ സുവിശേഷം പ്രഘോഷിച്ച ബില്ലിയുടെ സേവനം സ്തുത്യര്‍ഹമായിരിന്നുവെന്ന്‍ സെനറ്റ് അംഗം റോബർട്ട് അഡർഹോൾട്ട് അഭിപ്രായപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തിന്റെ ഉദാത്ത മാതൃകയും ദൈവത്തിന്റെ സ്നേഹം പ്രഘോഷിച്ച ബില്ലി ഗ്രഹാമിന്റെ ജീവിതം തന്നെ ഒരു സന്ദേശമാണെന്ന് റാന്റി ഹൾട്ട്ഗ്രെൻ പ്രസ്താവിച്ചു. ദൈവസ്നേഹത്തിന്റെ തീക്ഷ്ണതയിൽ ജീവിച്ച വ്യക്തിയാണ് അദ്ദേഹമെന്നും റാന്റി അനുസ്മരിച്ചു. 2007 ല്‍ അന്തരിച്ച ഭാര്യ റൂത്തിന്റെ കല്ലറക്ക് സമീപമാണ് ബില്ലിഗ്രഹാത്തിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 2നാണ് ബില്ലി ഗ്രഹാമിന്റെ മൃതശരീരം സംസ്ക്കരിക്കുക. കാപ്പിറ്റോള്‍ ബില്ലി ഗ്രഹാം ലൈബ്രറി പരിസരത്താണ് മൃതദേഹം അടക്കം ചെയ്യുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന പതിനായിരങ്ങള്‍ മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കുവാന്‍ എത്തുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കും.
Image: /content_image/News/News-2018-02-28-08:48:43.jpg
Keywords: ബില്ലി, ഗ്രഹാ
Content: 7251
Category: 1
Sub Category:
Heading: ജര്‍മ്മനിയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
Content: ബെര്‍ലിന്‍: ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിന്ന കത്തോലിക്ക വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോംഗോയില്‍ നിന്നുമുള്ള ഫാ. അലൈന്‍ ഫ്‌ളോറന്‍റ് ഗണ്ടോലോ എന്ന വൈദികനെയാണ് ദുരൂഹസാഹചര്യത്തില്‍ പള്ളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പതിനാല് വയസ്സായിരിന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തലയ്ക്കടിയേറ്റാണ് വൈദികന്‍ മരിച്ചതെന്നാണ് നിഗമനം. അതേസമയം വൈദികന്റെ മരണത്തില്‍ ഒരു പ്രതിയെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാര്‍ലോട്ടന്‍ബുര്‍ഗിലെ സെന്‍റ് തോമസ് ഇടവക വികാരിയായിരിന്ന ഫാ. അലൈന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരിന്നു. വൈദികന്റെ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണ കാരണത്തില്‍ വ്യക്തത ഉണ്ടാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫ്രാന്‍സില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും നിരവധി പേര്‍ കുടിയേറി പാര്‍ത്തിരിക്കുന്ന മേഖലയാണ് വെസ്റ്റ് ബെര്‍ലിന്‍. അപ്രതീക്ഷിതമായി നടന്ന കൊലപാതകത്തിന്റെ ഞടുക്കത്തിലാണ് പ്രദേശവാസികള്‍.
Image: /content_image/News/News-2018-02-28-10:27:41.jpg
Keywords: ജര്‍മ്മനി
Content: 7252
Category: 13
Sub Category:
Heading: നവജാത ശിശുവിന്റെ അത്ഭുത രോഗസൗഖ്യം അമ്മയെ കത്തോലിക്ക വിശ്വാസിയാക്കി
Content: ഗോള്‍ഡ്‌ കോസ്റ്റ്: മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് പ്രാര്‍ത്ഥനയെ തുടര്‍ന്നു ലഭിച്ച അത്ഭുത രോഗസൗഖ്യം അവിശ്വാസിയായിരിന്ന അമ്മയെ കത്തോലിക്ക വിശ്വാസിയാക്കി മാറ്റി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയായില്‍ നടന്ന സംഭവം കാത്തലിക് ലീഡര്‍ എന്ന മാധ്യമമാണ് പുറംലോകത്തെ അറിയിച്ചത്. ഗോള്‍ഡ്‌ കോസ്റ്റ് സ്വദേശിയായ ജോസഫ് ഹോങ്ങ്- ജാസ് യു യി ലി ദമ്പതികള്‍ക്ക് മകന്‍ ജനിച്ചു അധികം ദിവസമാകുന്നതിന് മുന്‍പേ സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയ മൂലമുള്ള ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കല്‍ (GBS) എന്ന മാരകരോഗം പിടിക്കപ്പെടുകയായിരിന്നു. നവജാത ശിശുക്കളെ സംബന്ധിച്ചിടത്തോളം ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ഈ അസുഖത്തെ തുടര്‍ന്നു കുഞ്ഞിനെ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടിയുടെ നില അതീവഗുരുതരമാണെന്നും പ്രതീക്ഷക്കു വകയില്ലായെന്നും ഡോക്ടര്‍മാര്‍ ജോസഫ്- ജാസ് ദമ്പതികളെ അറിയിക്കുകയായിരിന്നു. ഡോക്ടര്‍മാര്‍ പ്രതീക്ഷയില്ലായെന്ന് പറഞ്ഞത് ജാസ് യു യി ലിയെ മൊത്തത്തില്‍ തളര്‍ത്തി. ശ്വാസോച്ഛാസം നടത്തുവാന്‍ കുഞ്ഞ് ഏറെ കഷ്ട്ടപ്പെടുന്നത് അവര്‍ വേദനയോടെ നോക്കികണ്ടു. എന്നാല്‍ പതറിപോകുവാന്‍ പിതാവായ ജോസഫ് ഹോങ്ങ് തയാറായിരിന്നില്ല. ജോസഫ് ഹോങ്ങ് സൗത്ത്പോര്‍ട്ട്‌ കത്തോലിക്കാ ഇടവകയിലെ ഒരംഗമായിരുന്നുവെങ്കിലും, താന്‍ ഒരിക്കലും ഒരു ദൈവവിശ്വാസിയായിരുന്നില്ലെന്ന് യി ലി തുറന്നു സമ്മതിക്കുന്നു. "എല്ലാക്കാര്യങ്ങളും എന്നെകൊണ്ട്‌ സാധിക്കും എന്നായിരുന്നു എന്റെ വിശ്വാസം". എന്നാല്‍ ദൈവത്തിനു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്ന് പറഞ്ഞുകൊണ്ട് യേശുവില്‍ വിശ്വസിക്കുവാനും മകനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും തന്റെ ഭര്‍ത്താവ് തന്നെ ഉപദേശിക്കുകയായിരിന്നുവെന്ന് ലി പറയുന്നു. ഡോക്ടര്‍മാര്‍ ഉപേക്ഷിച്ച തന്റെ പ്രിയ കുഞ്ഞിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥനയല്ലാതെ മറ്റൊരു പോംവഴിയുമില്ലായെന്ന യാഥാര്‍ത്ഥ്യം ജാസ് തിരിച്ചറിഞ്ഞു. ജോസഫിന്റെ ഉപദേശമനുസരിച്ചു ജാസ് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. പിന്നീട് സംഭവിച്ചത് വലിയ ഒരു അത്ഭുതമായിരിന്നു. ഡോക്ടര്‍മാരെ പോലും അമ്പരിപ്പിച്ച് മാര്‍ക്ക് അത്ഭുതകരമായി ജീവനിലേക്ക് തിരിച്ചുവരികയായിരിന്നു. അവിശ്വസനീയമായ കാര്യമാണ് താന്‍ കണ്ടെതെന്നും തന്റെ ബുദ്ധിയുടെ തലങ്ങള്‍ക്ക് അപ്പുറത്താണ് ദൈവം അത്ഭുതം പ്രവര്‍ത്തിച്ചതെന്നും ജാസ് സാക്ഷ്യപ്പെടുത്തുന്നു. സൗത്ത്പോര്‍ട്ട് ഇടവകയില്‍ ചേര്‍ന്ന് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്നു യി ലി. ഇതിനിടെ തന്നെ മാര്‍ക്കിനെ മാമ്മോദീസ മുക്കുകയും ചെയ്തു. പത്തരമാസം പ്രായമുള്ള മാര്‍ക്കിന് ഇപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുവാന്‍ കഴിയുമെന്ന് യി ലി പറയുന്നു. യുക്തിയുടെ തലത്തില്‍ ചിന്തിച്ച് എല്ലാക്കാര്യങ്ങളും എന്നെകൊണ്ട്‌ സാധിക്കും എന്നു ചിന്തിച്ച് ജീവിതം നീക്കിയ യി ലി ഇന്നു ദൈവത്തിന്റെ കാരുണ്യത്തിന് മുന്നില്‍ നന്ദി പറയുകയാണ്.
Image: /content_image/News/News-2018-02-28-11:45:10.jpg
Keywords: രോഗസൗഖ്യ, അത്ഭുത
Content: 7253
Category: 1
Sub Category:
Heading: തിരുകല്ലറ ദേവാലയം തീര്‍ത്ഥാടകര്‍ക്ക് തുറന്നു നല്‍കി
Content: ജെറുസലേം: ക്രൈസ്തവ സഭാനേതൃത്വം കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിന്ന യേശുവിനെ സംസ്ക്കരിച്ച തിരുകല്ലറ ദേവാലയം തീര്‍ത്ഥാടകര്‍ക്ക് തുറന്നു കൊടുത്തു. സര്‍ക്കാരിന്റെ നികുതി നയത്തില്‍ ക്രൈസ്തവ സഭകള്‍ സംയുക്ത പ്രതിഷേധം നടത്തിയ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ഇസ്രായേലി ഗവണ്‍മെന്റ് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതിനെ തുടര്‍ന്നാണ്‌ തിരുകല്ലറ ദേവാലയം തുറന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ദേവാലയം അടച്ചിട്ടത്. പള്ളി സന്ദര്‍ശിക്കാനെത്തിയ തീര്‍ത്ഥാടകര്‍ അടച്ചിട്ട വാതിലിനു മുന്നില്‍ പ്രാര്‍ത്ഥിച്ചാണ് കഴിഞ്ഞ മൂന്നു ദിവസവും മടങ്ങിയത്. ഇന്നലെ രാവിലെ നാലിന് ദേവാലയം തുറക്കുകയായിരിന്നു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍, കത്തോലിക്കാ സഭകള്‍ സംയുക്തമായാണ് പള്ളി സംരക്ഷിക്കുന്നത്. പള്ളികളുടെ ഭൂമി ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ല് ഇസ്രായേലി സര്‍ക്കാര്‍ കൊണ്ടുവരാന്‍ നോക്കിയതും സഭകളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കു ജറുസലേം മുനിസിപ്പാലിറ്റി നികുതി ഏര്‍പ്പെടുത്തിയതുമാണ് തിരുക്കല്ലറ ദേവാലയം അടച്ചിട്ടു പ്രതിഷേധിക്കാന്‍ സഭാ അധികൃതരെ പ്രേരിപ്പിച്ചത്. അതേസമയം നികുതി പിരിക്കുന്നതിനായി ഇതുവരെ കൈകൊണ്ട നടപടികള്‍ റദ്ദാക്കിയാതായി സര്‍ക്കാര്‍ സഭാനേതൃത്വത്തെ അറിയിച്ചു. ദേവാലയങ്ങള്‍ ഉള്‍പ്പെടാത്ത 887-ഓളം സഭാസ്വത്തുക്കളില്‍ നിന്നും 186 കോടി ഡോളര്‍ നികുതിയിനമായി പിരിച്ചെടുക്കുമെന്ന ജെറുസലേം മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം ഈ മാസത്തിന്റെ ആരംഭത്തിലാണ് പുറത്തുവന്നത്.
Image: /content_image/News/News-2018-03-01-04:38:58.jpg
Keywords: തിരുകല്ലറ
Content: 7254
Category: 18
Sub Category:
Heading: സിസ്റ്റര്‍ കരുണ ഇന്ത്യന്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: ഇന്‍ഡോര്‍: ദരിദ്രരുടെ റാണിയെന്നറിയപ്പെടുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്ത് സന്യാസിനീസഭയുടെ ഇന്ത്യന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ കരുണ പുരയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ജയ്ഗിരി ഇടവകാംഗവും പുരയ്ക്കല്‍ പരേതരായ മത്തായി ഏലമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റര്‍ കരുണ, മധ്യപ്രദേശിലെ സാഗര്‍, ഛത്തീസ്ഗഡ് അംബികാപുര്‍ രൂപതകളില്‍ മുപ്പതിലധികം വര്‍ഷങ്ങളായി സാമൂഹ്യസേവന, ആതുരസേവന രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. സിസ്റ്റര്‍ പ്രീതി മൈലാടില്‍ വൈസ് പ്രോവിന്‍ഷ്യലായും സിസ്റ്റര്‍ ലിസാ ചുണ്ടമന്നായില്‍, സിസ്റ്റര്‍ ദീപ്തി കാവിപുരയിടത്തില്‍, സിസ്റ്റര്‍ ജസീന്താ മഞ്ഞളാങ്കല്‍ എന്നിവര്‍ കൗണ്‍സിലര്‍മാരായും സിസ്റ്റര്‍ ദീപാ കൊച്ചുതാഴത്ത് പ്രൊക്യുറേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
Image: /content_image/India/India-2018-03-01-04:54:19.jpg
Keywords: പ്രോവി
Content: 7255
Category: 18
Sub Category:
Heading: വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ചെങ്ങളത്തേക്ക്
Content: ചെങ്ങളം: എണ്ണൂറിലധികം വര്‍ഷം പഴക്കമുള്ളതും ഇറ്റലിയിലെ പാദുവായില്‍ പൂജ്യമായി സൂക്ഷിച്ചിരിന്നതുമായ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ഥാടന ദേവാലയത്തില്‍ എത്തിക്കും. ഒന്‍പതിനു വൈകുന്നേരം നാലു മുതല്‍ 11ന് രാവിലെ 10 വരെ തിരുശേഷിപ്പ് പൊതുവണക്കത്തിന് അവസരമുണ്ടാകും. ഈ ദിവസങ്ങളില്‍ വിവിധ നിയോഗങ്ങളെ സമര്‍പ്പിച്ചുകൊണ്ട് വിശുദ്ധ അന്തോനീസിന്റെ നൊവേനയും സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലുള്ള വിശുദ്ധകുര്‍ബാനയും ഉണ്ടാകും. വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേന അര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. കേരളത്തിലെ ആന്റണി നാമധാരികളുടെ സംഗമം 10ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ പള്ളിയില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9539070926, 9447080356
Image: /content_image/India/India-2018-03-01-05:04:50.jpg
Keywords: അന്തോണീ
Content: 7256
Category: 1
Sub Category:
Heading: കേരളസഭയുടെ മിഷന്‍ തീക്ഷ്ണതയെ അഭിനന്ദിച്ച് പൗരസ്ത്യസഭകള്‍ക്ക് വേണ്ടിയുള്ള സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: ഭാരതസഭയുടെ വളര്‍ച്ചയില്‍ കേരളത്തിലെ വിശ്വാസ സമൂഹം നല്‍കിയ സേവനങ്ങളെ നന്ദിയോടെ സ്മരിച്ചുകൊണ്ട് പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസില്‍. സീറോ മലബാര്‍, സീറോ മലങ്കര, ലത്തിന്‍ എന്നിങ്ങനെ മൂന്നു റീത്തുകളുള്ള കേരളത്തില്‍നിന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വിദേശമിഷണറിമാരുടെ ചുവടുകള്‍ പിന്‍ചെന്ന് പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശീയ പ്രേഷിതര്‍ ഇറങ്ങി പുറപ്പെട്ടതു ശ്രദ്ധേയമാണെന്നു ആര്‍ച്ച് ബിഷപ്പ് സ്മരിച്ചു. വത്തിക്കാന്‍ ദിനപത്രം 'ലൊസര്‍വത്തോരെ റൊമാനോ'യ്ക്കു അനുവദിച്ചു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, പ്രേഷിതരംഗം എന്നിവയിലൂടെയാണ് വിദേശ മിഷ്ണറിമാരുടെ ചുവടു പിന്‍ചെന്ന് തദ്ദേശീയ പ്രേഷിതര്‍ ക്രിസ്തുവെളിച്ചം ഭാരതമണ്ണില്‍ അവര്‍ പകര്‍ന്നുനല്കിയത്. ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലേയ്ക്കും കേരളത്തില്‍ നിന്നും മിഷ്ണറിമാര്‍ ഇറങ്ങിത്തിരിക്കുന്നുണ്ട്. സീറോമലബാര്‍ സഭ പ്രേഷിതമേഖലയുടെ അതിര്‍ത്തികള്‍ വ്യാപിപ്പിച്ചുകൊണ്ട് തങ്ങളുടെ ചിന്നച്ചിതറിക്കിടക്കുന്ന വിശ്വാസികളുടെ അജപാലന ശുശ്രൂഷയ്ക്ക് കെട്ടുറപ്പു വരുത്തുകയാണ്. ദേശീയതലത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവരും, ന്യൂനപക്ഷമായ മുസ്ലിം, പാര്‍സി, സിക്ക് സമൂഹങ്ങളുമായി ക്രൈസ്തവര്‍ രമ്യതയില്‍ ജീവിക്കുന്നത് ഇടവക സമൂഹങ്ങളില്‍ തനിക്ക് അനുഭവവേദ്യമായെന്നും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി. ഭാരതത്തില്‍ ക്രൈസ്തവ പീഡനം നടക്കുന്നുണ്ടെങ്കിലും രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആവശ്യപ്പെടുന്ന ജനതകളുടെ മദ്ധ്യത്തിലെപ്രേഷിതപ്രവര്‍ത്തനം വളരെ പ്രോത്സാഹ ജനകമായ വിധത്തില്‍ ഭാരതത്തില്‍ നടക്കുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസില്‍ അനുസ്മരിച്ചു. സ്ലൊവേനിയയില്‍ നിന്നുള്ള ഈശോ സഭാംഗമായ അദ്ദേഹം 2009 മുതല്‍ പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്യുകയാണ്. പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ കൂടിയാണ് അദ്ദേഹം.
Image: /content_image/News/News-2018-03-01-06:27:27.jpg
Keywords: പൗരസ്ത്യ
Content: 7257
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കൺവെൻഷൻ 10 ന്: ഫാ.സോജി ഓലിക്കലിനൊപ്പം അനുഗ്രഹ സാന്നിധ്യമായി വീണ്ടും മാർ സ്രാമ്പിക്കൽ; ദൈവപരിപാലനയുടെ സുവിശേഷവുമായി ബ്രദർ ഷാജി ജോർജും
Content: ബർമിംങ്ഹാം: വലിയ നോമ്പിന്റെ വ്രതാനുഷ്ടാനങ്ങളും മാർ യൌസേപ്പിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്ന മാർച്ച് മാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ 10 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വീണ്ടും എത്തിച്ചേരും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുർബാന രണ്ട് വേദികളിലായി ഉണ്ടാകും. പ്രശസ്തമായ ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വൽ ഡയറക്ടറും,യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകനും ,വചനപ്രഘോഷകനുമായ റവ.കാനോൻ ജോൺ യുഡ്രിസ് ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ പ്രമുഖ സംഘാടകനും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ ഷാജി ജോർജും ഇത്തവണ വചനവേദിയിലെത്തും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-03-01-07:37:00.jpg
Keywords: സോജി
Content: 7258
Category: 9
Sub Category:
Heading: "സഭയെ വളർത്താൻ സഭയ്‌ക്കൊപ്പം" സെഹിയോനിൽ വട്ടായിലച്ചനും ടീമും പങ്കെടുക്കുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഒരുക്ക ധ്യാനം മാർച്ച് 6 മുതൽ
Content: സഭയെയും വൈദികരെയും സ്നേഹിക്കുകയും ദൈവരാജ്യത്തിന്റെ കാവലാളായി മാറിക്കൊണ്ട് അവർക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുകയും ചെയ്യുകവഴി സഭയുടെ മഹത്വീകരണത്തിൽ പങ്കാളികളാകുവാൻ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് ഒരുക്കുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഒരുക്ക ധ്യാനത്തിൽ സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രീസ് സ്ഥാപകനും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ പങ്കെടുക്കും. ധ്യാനത്തിന് അനുഗ്രഹ ആശീർവാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും ശുശ്രൂഷ നയിക്കും. സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. 2018 മാർച്ച് 6,7,8 (ചൊവ്വ, ബുധൻ, വ്യാഴം ) തീയതികളിൽ നടക്കുന്ന ധ്യാനത്തിലേക്ക്‌ www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. സഭയോടുള്ള സ്നേഹത്തിൽ അഭിഷിക്തരായ വൈദികർക്കായി പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ധ്യാനത്തിലേക്ക്‌ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->n->n-> അഡ്രസ്സ്}# കെഫെൻലി പാർക്ക്‌
ഡോൾഫോർ
ന്യൂടൗൺ
SY 16 4 AJ
വെയിൽസ്. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}#
ടോമി ‭07737 935424‬
Image: /content_image/Events/Events-2018-03-01-07:42:15.jpg
Keywords: വട്ടായി
Content: 7259
Category: 1
Sub Category:
Heading: കന്ധമാലിലെ നിരപരാധികളായ ക്രൈസ്തവരുടെ മോചനം; ഒപ്പ് രേഖപ്പെടുത്തിയവരുടെ എണ്ണം പതിനായിരമായി
Content: ന്യൂഡൽഹി: വ്യാജ കേസിന്റെ അടിസ്ഥാനത്തില്‍ ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ ജയിലിൽ കഴിയുന്ന നിരപരാധികളായ ക്രൈസ്തവരെ മോചിപ്പിക്കണമെന്ന നിവേദനത്തില്‍ ഒപ്പുവെച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2008-ല്‍ നടന്ന സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം ക്രിസ്തീയ ഗൂഡാലോചനയുടെ ഭാഗമാണന്നുള്ള വ്യാജമായ ആരോപണത്തെ തുടര്‍ന്നാണ് ഏഴോളം ക്രൈസ്തവ വിശ്വാസികളെ കുറ്റക്കാരായി കണക്കാക്കി 2013-ല്‍ പിടികൂടിയത്. ഇവരില്‍ 6 പേര്‍ നിരക്ഷരരാണ്. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കന്ധമാലില്‍ അരങ്ങേറിയ ക്രൈസ്തവ പീഡനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിന്നു. ഭൂരിഭാഗം നിരക്ഷരരായ അവിടത്തെ ഹിന്ദുജനതയെ തീവ്രഹിന്ദുത്വവാദികള്‍ മുതലെടുക്കുകയായിരിന്നു. ഇവരുടെ ആഹ്വാന പ്രകാരം സ്വാമി ലക്ഷ്മണാനന്ദയുടെ മൃതദേഹവും വഹിച്ചുകൊണ്ട് രണ്ടു ദിവസത്തോളം കന്ധമാല്‍ ജില്ലയുടെ ഊടുവഴികളിലൂടെ ജാഥകള്‍ നടത്തി. ക്രിസ്ത്യാനികളോട് പകരം വീട്ടുവാന്‍ ഇറങ്ങി തിരിക്കുകയും ചെയ്തു. ആക്രമണത്തില്‍ 100ഓളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ തുടര്‍ച്ചയായാണ് നിരപരാധികളായ ക്രൈസ്തവരെ വ്യാജ ആരോപണങ്ങളുടെ മറവില്‍ അഴിയിലാക്കിയത്. ക്രിസ്തീയ ഗൂഡാലോചനയുടെ ഭാഗമാണ് സ്വാമിയുടെ കൊലപാതകത്തിന് കാരണം, എന്ന വ്യാജമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി തടവ് വിധിച്ചത്. ഈ കണ്ടെത്തലിനെ സാധൂകരിക്കുവാന്‍ വിശ്വസനീയമായ യാതൊരു തെളിവും ഇതുവരെ കോടതിയുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ടിട്ടില്ല. 2015 ജൂണില്‍ കന്ധമാല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ, ഉന്നതരായ രണ്ട് പോലീസ്‌ ഉദ്യോഗസ്ഥര്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് മൊഴി കൊടുത്തിട്ടുമുണ്ട്. എന്നാല്‍ നിഷ്കളങ്കരായ ഈ ഏഴുപേരുടേയും അപ്പീല്‍ പരിഗണിക്കുന്നത് ഒഡീഷാ ഹൈക്കോടതി തുടര്‍ച്ചയായി നീട്ടികൊണ്ട് പോവുകയാണ്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും മലയാളിയുമായ ആന്‍റോ അക്കര ഓപ്പണ്‍ ഫോറമായ change.org എന്ന വെബ്സൈറ്റില്‍ ചീഫ്‌ ജസ്റ്റിസ്‌ ഓഫ് ഇന്ത്യയുടേയും, ഭരണഘടനാപരമായ അധികാരമുള്ള മറ്റ് അധികാരികളുടേയും മുമ്പാകെ, നിയമത്തിന്റെ പേരിലുള്ള പരിഹാസം നിറുത്തുവാനും നിരപരാധികളായ ആ ഏഴു പേരെയും വിട്ടയക്കണമെന്നും അപേക്ഷിച്ചുകൊണ്ട് പരാതി ഫയല്‍ ചെയ്തത്. വിഷയത്തില്‍ ഉന്നത ഇടപെടലിനായി അപേക്ഷിച്ചുകൊണ്ടുള്ള പെറ്റീഷനില്‍ ഒപ്പ് വച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസമാണ് പതിനായിരം തികഞ്ഞത്. നിയമ വ്യവസ്ഥിതിയുടെ അപാകതകൾ മൂലം ജയിലിൽ തുടരുന്ന ഏഴു പേരുടേയും മോചനത്തിന് നിവേദനത്തിൽ ഒപ്പുവച്ച എല്ലാവർക്കും നന്ദി അര്‍പ്പിക്കുന്നതായി ആന്റോ അക്കര പറഞ്ഞു. സത്യത്തിലും നീതിയിലും വിശ്വസിക്കുന്നവരുടെ പിന്തുണയാണിതെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നീതിയ്ക്ക് വേണ്ടിയുള്ള ഈ ദൗത്യത്തില്‍ നമ്മുക്കും പങ്കാളികളാകാം. കേവലം രണ്ടോ മൂന്നോ ക്ലിക്കില്‍, നമ്മുടെ പരാതി ഇന്‍ഡ്യന്‍ പ്രസിഡന്‍റിനും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും പരാതി സമർപ്പിക്കുവാൻ സാധിക്കും. {{പരാതി സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.change.org/p/release-the-seven-innocents-of-kandhamal#delivered-to }}
Image: /content_image/News/News-2018-03-01-08:21:00.jpg
Keywords: കന്ധ