Contents

Displaying 6971-6980 of 25127 results.
Content: 7280
Category: 1
Sub Category:
Heading: ലോകമേ കാണുക, ഈ ക്രിസ്തീയ സ്നേഹം; മകന്റെ ഘാതകനോട് ക്ഷമിക്കുന്നുവെന്നു ഫാ. സേവ്യറിന്റെ അമ്മ
Content: കൊച്ചി: ഓമനിച്ചു വളര്‍ത്തി വലുതാക്കി കര്‍ത്തൃകരങ്ങളില്‍ ഏല്‍പ്പിച്ച തന്റെ മകനെ കുത്തിക്കൊന്ന പ്രതിയോട് ക്ഷമിക്കുന്നതായി അറിയിച്ചുകൊണ്ട് ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ. ക്രൈസ്തവ വിശ്വാസത്തിന്റെ പൂര്‍ണ്ണത അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ പ്രഘോഷിക്കുന്നതിനാണ് മലയാറ്റൂര്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായിരിന്ന ഫാ. സേവ്യറിനെ കുത്തിക്കൊന്ന ജോണിയുടെ വീട്ടില്‍ നേരിട്ടു എത്തിയ വൈദികന്റെ അമ്മയും സഹോദരങ്ങളും ജോണിയോട് യാതൊരു പരിഭവുമില്ലെന്നും ക്ഷമിക്കുന്നുവെന്നും ജോണിയുടെ ഭാര്യ ആനിയെ അറിയിക്കുകയായിരിന്നു. ജീവന് തുല്യം സ്നേഹിച്ച തന്റെ മകനെ നഷ്ട്ടപ്പെട്ട അമ്മ ത്രേസ്യാമ്മ, ആനിയെ വാരിപ്പുണര്‍ന്നപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ഹൃദയം നുറുങ്ങുന്ന കാഴ്ചയായി ഇത് മാറി. ജോണി ചെയ്ത തെറ്റിന് ദൈവത്തോടൊപ്പം തങ്ങളും ക്ഷമിക്കുകയാണെന്ന് അമ്മ പറഞ്ഞപ്പോള്‍ വിങ്ങിപൊട്ടാനേ ആനിക്ക് സാധിച്ചുള്ളൂ. തുടര്‍ന്നു ആനി, ഫാ. സേവ്യറിന്റെ അമ്മയുടെ കാല്‍ക്കല്‍ വീഴുകയായിരിന്നു. പരസ്പരം കെട്ടിപ്പിടിച്ച് അവര്‍ കരഞ്ഞു. കണ്ടുനിന്നവര്‍, ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതിന് പകരം ഹൃദയവേദനയോടെ വിതുമ്പി. അതേ, ക്രിസ്തു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹം ആ അമ്മ ലോകത്തിന് മുന്നില്‍ പ്രഘോഷിച്ചു. തന്നെ ക്രൂശിച്ചവരോട് ക്ഷമിച്ച ക്രിസ്തുവിന്‍റെ പാത പിന്തുടരുകയാണ് ചെയ്തതെന്ന് ഫാ.സേവ്യറിന്‍റെ സഹോദരൻ സെബാസ്റ്റ്യൻ നുറുങ്ങുന്ന വേദനയെ ഒതുക്കി പറഞ്ഞു. . വൈ​ദിക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർത്ഥ​ന​ ന​ട​ത്തി​ ജോണി ജയിൽ മോചിതനാകുമ്പോൾ വീണ്ടും കാണാമെന്ന് ഉറപ്പ് നൽകിയാണ് ത്ര്യേസ്യാമ്മയും കുടുംബവും മടങ്ങിയത്. ഫാ. സേവ്യറിന്റെ മൃതസംസ്ക്കാരം കഴിഞ്ഞു ഒരു ദിവസം കഴിയുന്നതിന് മുന്‍പേ തന്നെ ഈ അമ്മയും കുടുംബവും പ്രതിയുടെ വീട്ടില്‍ എത്തിയെന്നത് മറ്റൊരു വിശ്വാസസാക്ഷ്യം. ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ടി​ന്‍റെ ഘാ​ത​ക​നോ​ടു സ​ഭാസ​മൂ​ഹം മു​ഴു​വ​ൻ മാ​പ്പു ന​ൽ​കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്കി​ട​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞി​രു​ന്നു. 2007-ല്‍ തങ്ങളുടെ മകളുടെ ഘാതകനായ സമുന്ദര്‍ സിംഗിനോട് സിസ്റ്റര്‍ റാണി മരിയയുടെ മാതാപിതാക്കള്‍ പൈലിയും ഏലീശ്വയും ക്ഷമിച്ച ക്രിസ്തീയ ക്ഷമയുടെ തനിയാവര്‍ത്തനം ഇന്ന് മലയാറ്റൂരില്‍ സംഭവിച്ചപ്പോള്‍ അത് "യേശുക്രിസ്തു" എന്ന രക്ഷമാര്‍ഗ്ഗത്തെയാണ് ലോകത്തിന് മുന്നില്‍ വീണ്ടും അവതരിപ്പിക്കുന്നത്. മതത്തിന്റെ പേരില്‍ വെട്ടാനും കൊല്ലാനും നടക്കുന്നവര്‍ തിരിച്ചറിയുക, ഈ ക്രിസ്തീയ ക്ഷമയെ, ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ സഹിഷ്ണുതയെ.
Image: /content_image/News/News-2018-03-04-18:07:32.jpg
Keywords: ക്ഷമ
Content: 7281
Category: 18
Sub Category:
Heading: മാതാപിതാക്കള്‍ കുടുംബത്തിന്റെ തിരുശേഷിപ്പ്: മാര്‍ ജോസഫ് പണ്ടാരശേരില്‍
Content: രാജപുരം: എല്ലാ ആദരവും ബഹുമാനവും ആര്‍ഹിക്കുന്നവരാണ് മാതാപിതാക്കളെന്നും കുടുംബത്തിന്റെ തിരുശേഷിപ്പുകളാണ് ഇവരെന്നും കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് (കെസിസി) രാജപുരം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ 75 വയസിനു മുകളില്‍ പ്രായമുള്ളവരെ ആദരിക്കുന്ന 'സ്‌നേഹാദരവ് 2018' മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജപുരം ഫൊറോനയില്‍പ്പെട്ട കാഞ്ഞങ്ങാട്, ഒടയംചാല്‍, ചുള്ളിക്കര, രാജപുരം, കള്ളര്‍, മാലക്കല്ല്, റാണിപുരം, പൂക്കയം, കൊട്ടോടി, അയറോട്ട്, മാലോം ദേവാലയങ്ങളില്‍ നിന്നുമുള്ള 320 ലേറെ പേരെയാണ് ആദരിച്ചത്. പൊതുസമ്മേളനത്തില്‍ കെസിസി രാജപുരം ഫൊറോന പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. ഷാജി മുകളേല്‍ ആമുഖസന്ദേശം പറഞ്ഞു. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി, ഫാ. ബൈജു എടാട്ട്, ബാബു കദളിമറ്റം, ത്രേസ്യാമ്മ ജോസഫ്, മൗലി തോമസ്, ഏബ്രഹാം കടുതോടി, ലിജോ വെളിയംകുളത്തില്‍, ഫിലിപ്പ് മെത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു. കുര്യന്‍ തടത്തില്‍ സ്വാഗതവും സ്റ്റീഫന്‍ മൂരിക്കുന്നേല്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത ആളുകളെ വീടുകളിലെത്തി ആദരിക്കും.
Image: /content_image/India/India-2018-03-05-05:00:28.jpg
Keywords: പണ്ടാര
Content: 7282
Category: 1
Sub Category:
Heading: നൈജീരിയായിൽ വീണ്ടും ബോക്കോ ഹറാം; ക്രൈസ്തവരുടെ നിലനില്‍പ്പ് ചോദ്യചിഹ്നം
Content: അബൂജ: നൈജീരിയൻ അതിർത്തി ഗ്രാമങ്ങളിൽ ഇസ്ളാമിക തീവ്രവാദ സംഘടനയായ ബോക്കോ ഹറാമിന്റെ ആക്രമണം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഇത് ക്രൈസ്തവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണെന്ന് വേള്‍ഡ് വാച്ച് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 23ന് വടക്കൻ കാമറൂൺ പ്രവിശ്യയിലെ വിർകാസയിലും തകിബെക്കേയിലുമായി ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ വധിക്കപ്പെടുകയും കത്തോലിക്ക ദേവാലയം ഉള്‍പ്പെടെ നൂറോളം ഭവനങ്ങൾ അഗ്നിക്കിരയാകുകയും ചെയ്തു. ബോക്കോ ഹറാം തീവ്രവാദ ആക്രമണം രാജ്യത്തു ഗണ്യമായി കുറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളികളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ആക്രമണം നടന്നത്. വൈകുന്നേരം എട്ട് മണിയോടെ ഗ്രാമങ്ങളിൽ പ്രവേശിച്ച തീവ്രവാദികൾ കുടിലുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൂരത്തിൽ തീ പടർന്ന് പിടിച്ചു. സൈന്യം നടത്തിയ പ്രതിരോധാക്രമണത്തിൽ വെടിവെയ്പ്പ് അവസാനിപ്പിച്ച തീവ്രവാദികൾ അടുത്ത ഗ്രാമത്തിൽ ആക്രമണം തുടരുകയായിരുന്നു. സുരക്ഷാ സന്നാഹങ്ങൾ കുറഞ്ഞ ഗ്രാമങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. അക്രമം ക്രൈസ്തവ- മുസ്ളിം സംഘർഷം രൂക്ഷമാക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ബോക്കോഹറാം സംഘം നൂറോളം പെൺകുട്ടികളെ സ്കൂളിൽ നിന്നും തട്ടികൊണ്ട് പോയതായി കഴിഞ്ഞയാഴ്ച ഗവൺമെന്റ് സ്ഥിരീകരിച്ചിരുന്നു. നൂറു കണക്കിന് ക്രൈസ്തവരാണ് ഓരോ വർഷവും നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ വധിക്കപ്പെടുന്നത്. 2016 ഒക്ടോബർ മുതൽ ഫുലാനി ഹെഡ്സ്മാന്‍ അടക്കമുള്ള തീവ്രവാദി സംഘടനകള്‍ നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറിനു മുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-03-05-05:30:51.jpg
Keywords: ബോക്കോ, നൈജീ
Content: 7283
Category: 1
Sub Category:
Heading: യേശുവിന്‍റെ ദൈവത്വം രേഖപ്പെടുത്തിയ അതിപുരാതനരേഖ ആദ്യമായി പ്രദര്‍ശനത്തിന്
Content: ജെറുസലേം: ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പഴക്കമേറിയ സാക്ഷ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ക്രിസ്തു ദൈവമാണെന്ന കുറിക്കപ്പെട്ട അപൂര്‍വ്വവും പുരാതനവുമായ ക്രിസ്ത്യന്‍ രേഖ പൊതുപ്രദര്‍ശനത്തിന്. മൂന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന കറുത്തനിറമുള്ള ചെറിയ മൊസൈക്ക് ഫലകത്തിലാണ് ക്രിസ്തുവിന് ദൈവത്വം കല്‍പ്പിക്കുന്ന ഈ രേഖപ്പെടുത്തലുള്ളത്. ക്രിസ്ത്യന്‍ രേഖകളില്‍ അത്യപൂര്‍വ്വവും പഴക്കമേറിയതുമായ രേഖകളിലൊന്നായ ഈ മൊസൈക്ക് ഫലകം ഇതാദ്യമായാണ് പൊതുപ്രദര്‍ശനത്തിന് വെക്കുന്നത്. 1940-കളില്‍ ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിക്കപ്പെട്ട വടക്കന്‍ ഇസ്രായേലിലെ ‘മെഗിഡോ’ ജയിലിന്റെ അടിയിലായി ജയില്‍ അന്തേവാസികളാണ് ‘ദൈവമായ യേശു’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള മൊസൈക്ക് ഫലകം കണ്ടെത്തിയത്. 2005-ല്‍ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (IAA)യും ടെല്‍-അവീവ് സര്‍വ്വകലാശാലയും നടത്തിയ ഉദ്ഘനനത്തില്‍ ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടക്ക് ജനനിബിഡമായിരുന്ന ‘കെഫാര്‍ ഓട്നെ’ എന്ന യഹൂദ സമരിറ്റന്‍ ഗ്രാമവും അതിന്റെ ഭാഗമായിരുന്ന ക്രിസ്ത്യന്‍ ആരാധനാലയവും കണ്ടെത്തിയിരിന്നു. കൂടുതല്‍ ഉദ്ഘനനങ്ങള്‍ക്കായി ‘മെഗിഡോ’ ജെയിലിലെ അന്തേവാസികളെ ഒഴിപ്പിച്ചു കഴിഞ്ഞു. ഈ മേഖല ഇപ്പോള്‍ വലിയൊരു ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധിയാളുകളാണ് പുരാവസ്തുമേഖല സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. സ്ഥലത്ത് പുതിയൊരു പുരാവസ്തു പാര്‍ക്ക് തുറക്കുവാനുള്ള പദ്ധതിയിലാണ് ബന്ധപ്പെട്ട അധികാരികള്‍.
Image: /content_image/News/News-2018-03-05-08:07:51.jpg
Keywords: ഇസ്രായേ, കണ്ടെത്തി
Content: 7284
Category: 1
Sub Category:
Heading: ഭ്രൂണഹത്യയ്ക്കെതിരെ ജപമാല റാലിയിൽ ഒരുമിച്ച് ന്യൂയോര്‍ക്ക് സമൂഹം
Content: വാഷിംഗ്ടൺ: ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ഗര്‍ഭഛിദ്രത്തിനെതിരെ ജപമാല റാലിയിൽ ഒരുമിച്ച് ന്യൂയോര്‍ക്ക് സമൂഹം. 2018 സ്പ്രിങ്ങ് ക്യാംപെയിന്‍ എന്ന പേരില്‍ നടന്ന ജപമാല റാലിയിലും വിശുദ്ധ കുര്‍ബാനയിലും നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ജീവന് സാക്ഷ്യം വഹിക്കുക എന്ന ആഹ്വാനത്തോടെ നടത്തുന്ന ക്യാംപെയിന് ശനിയാഴ്ചയാണ് തുടക്കം കുറിച്ചത്. ന്യൂയോര്‍ക്ക് സെന്‍റ് പാട്രിക് ബസിലിക്ക ദേവാലയത്തിൽ നടന്ന ദിവ്യബലിക്ക് ന്യൂയോർക്ക് അതിരൂപത മെത്രാൻ പീറ്റർ ബയിറിൻ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം സമീപത്ത് പ്രവർത്തിക്കുന്ന അബോർഷൻ ക്ലിനിക്കിലേക്ക് നടന്ന ജപമാല റാലിയിലും വിശ്വാസികളുടെ സജീവ സാന്നിധ്യം പ്രകടമായിരുന്നു. ക്ലിനിക്കിന് മുന്നില്‍ നടപ്പാതയില്‍ മുട്ടുകുത്തി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു. ഭ്രൂണഹത്യയെന്ന പാപത്തിന് അടിമപ്പെട്ടവരുടെ മേൽ ദൈവത്തിന്റെ കരുണ ചൊരിയണമെന്ന പ്രാര്‍ത്ഥനയാണ് വൈദികരുടേയും സന്യസ്തരുടേയും വിശ്വാസികളുടേയും സമൂഹം ശുശ്രൂഷയില്‍ ഉടനീളം ഉരുവിട്ടത്.
Image: /content_image/News/News-2018-03-05-09:25:43.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര
Content: 7285
Category: 1
Sub Category:
Heading: സ്വീഡനിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനം രൂക്ഷമാകുന്നു
Content: സ്റ്റോക്ക്ഹോം: ക്രമാതീതമായ അഭയാര്‍ത്ഥി പ്രവാഹത്തിനൊപ്പം ക്രിസ്ത്യന്‍വിരുദ്ധ വികാരവും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ രൂക്ഷമായതോടെ സ്വീഡനിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനത്തില്‍ വര്‍ദ്ധനവ്. ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാജ്യത്തെ വിവിധ ക്രിസ്ത്യന്‍ സഭകള്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വസം സ്വീകരിച്ച ക്രിസ്ത്യന്‍ അഭയാര്‍ത്ഥി ഇക്കഴിഞ്ഞ ഫെബ്രുവരി 11-ന് കാള്‍സ്റ്റാഡിലെ ദേവാലയത്തില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത പ്രാദേശിക ദിനപത്രമായ ‘വാള്‍ഡന്‍ ഇദാഗ്’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. മറ്റൊരു സംഭവത്തില്‍, സിറിയയില്‍ നിന്നും സ്വീഡനിലേക്ക് കുടിയേറിയ അമീര്‍ എന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥിയെ അതേ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന ഇസ്ലാമിക യുവാവ് കഴുത്തറുത്ത് കൊല്ലുമെന്നും, സിറിയയിലെ അമീറിന്റെ കുടുംബത്തെ ദ്രോഹിക്കുമെന്നും ഭീഷണി മുഴക്കുക്കിയിരിന്നു. സ്റ്റോക്ക്ഹോമില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചയാളെ മര്‍ദ്ദിച്ചുകൊന്നത് സ്വീഡനിലെ മതപീഡനത്തിന്റെ മറ്റൊരുദാഹരണമായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ തയാറായി നിന്ന ദിവസം തന്നെയാണ് അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടത്. കുരിശുധരിക്കുന്ന ക്രിസ്ത്യാനികളെ തടഞ്ഞുനിര്‍‍ത്തി മര്‍ദ്ദിക്കുകയും, അവരുടെ കുരിശുമാല പറിച്ചെറിയുകയും ചെയ്യുന്നത് സ്വീഡനില്‍ നിത്യസംഭവമായിരിക്കുകയാണ്. അതിനാല്‍ സ്റ്റോക്ക്ഹോമിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന ഈസ്റ്റേണ്‍ കത്തോലിക്കര്‍ കുരിശുമാല ധരിച്ചുകൊണ്ട് പുറത്തിറങ്ങാറില്ല. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍‌ ഡോര്‍സ്’ കഴിഞ്ഞ വര്‍ഷം സ്വീഡനില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 123 പേര്‍ തങ്ങള്‍ ക്രൂരമായ മതപീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമാക്കി. മതപീഡനവുമായി ബന്ധപ്പെട്ട 512-ഓളം സംഭവങ്ങളില്‍ ഭൂരിഭാഗം ഇരകളും ക്രിസ്ത്യാനികളാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 53 ശതമാനത്തോളം പേര്‍ തങ്ങളുടെ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, 45 ശതമാനം തങ്ങള്‍ക്ക് വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും, 6 ശതമാനം തങ്ങള്‍ ലൈംഗീകമായി അവഹേളിക്കപ്പെട്ടുവെന്നും വ്യക്തമാക്കി. അതേസമയം ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായി അക്രമങ്ങള്‍ അരങ്ങേറിയിട്ടും സ്വീഡന്‍ ഭരണകൂടം ഇതിനെ കുറിച്ചു അന്വേഷിക്കുവാനോ, ഇതിനെ ചെറുക്കുവാനോ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതിനെതിരെ പൊതുസമൂഹത്തില്‍ വ്യാപക പ്രതിഷേധമാണുള്ളത്.
Image: /content_image/News/News-2018-03-05-10:15:07.jpg
Keywords: യൂറോപ്പ, സ്വീഡ
Content: 7286
Category: 18
Sub Category:
Heading: ശതാബ്ദി സമാപന സമ്മേളനത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് ഒരുങ്ങുന്നു
Content: തൃശൂര്‍: കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി സമാപന സമ്മേളനത്തിനായി തൃശൂര്‍ ഒരുങ്ങുന്നു. മതേതരത്വം രാഷ്ട്രപുരോഗതിക്ക് എന്ന മുദ്രാവാക്യവുമായി മേയ് 13നു സമുദായ മഹാസംഗമവും റാലിയും നടത്താന്‍ 501 അംഗ സ്വാഗതസംഘമാണു ഇന്നലെ രൂപീകരിച്ചത്. സ്വാഗതസംഘം രൂപീകരണ സമ്മേളനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തോടുകൂടിയുള്ള കൂട്ടായ്മകള്‍ കാത്തുസൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നു അദ്ദേഹം പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ രക്ഷാധികാരിയും ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ രക്ഷാധികാരികളും കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി ചെയര്‍മാനുമായുള്ളതാണു കമ്മിറ്റി. പ്രസിഡന്റ് ബിജു പറയന്നിലം ജനറല്‍ കണ്‍വീനര്‍, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ബിജു കണ്ടുകുളം കണ്‍വീനര്‍മാര്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍. സ്വാഗത സംഘം കമ്മിറ്റി പ്രഖ്യാപനം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍ നിര്‍വഹിച്ചു. ശതാബ്ദിയോടനുബന്ധിച്ച് ഏപ്രിലില്‍ ഇന്റര്‍ ഡയസീസ് വോളിബോള്‍ ടൂര്‍ണമെന്റ് പാലായില്‍ നടത്താനും ഏപ്രില്‍ 26നു ശതാബ്ദി പ്രാര്‍ത്ഥനാദിനമായി ആചരിക്കാനും തീരുമാനിച്ചു. 29ന് എല്ലാ ഇടവക യൂണിറ്റും കത്തോലിക്ക കോണ്‍ഗ്രസ് പതാക ദിനം ആചരിക്കും. മേയ് ആറിന് എല്ലാ മേഖലകളിലും ശതാബ്ദി വിളംബര ജാഥ നടത്തും. 11ന് യശശരീരരായ സമുദായ നേതാക്കളുടെ ഛായാചിത്രപ്രയാണം തൃശൂര്‍ സമ്മേളന നഗരിയിലേക്ക് നടത്തും. 12ന് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റിയും 13ന് സമുദായ മഹാ സമ്മേളനവും റാലിയും 14 ന് തെരഞ്ഞടുക്കപ്പെട്ട സമുദായ പ്രതിനിധി സമ്മേളനവും നടത്തും.
Image: /content_image/India/India-2018-03-06-04:16:15.jpg
Keywords: കോണ്‍
Content: 7287
Category: 18
Sub Category:
Heading: അഖില കേരള മദര്‍ തെരേസ ക്വിസ് ഏപ്രില്‍ 14ന്
Content: കൊച്ചി: എട്ടാമത് അഖില കേരള മദര്‍ തെരേസ ക്വിസ് ഏപ്രില്‍ 14നു എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കും. 10001 രൂപയും എബി മാത്യു പുളിനില്‍ക്കുംതടത്തില്‍ എവറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. കേരള കത്തോലിക്കാ സഭയിലെ ഇടവക, സെന്റര്‍, സ്ഥാപനം എന്നിവയില്‍ നിന്ന് രണ്ടു പേര്‍ വീതമുള്ള രണ്ടു ടീമുകള്‍ക്കു പങ്കെടുക്കാം. പ്രായപരിധിയില്ല. മത്സരാര്‍ഥികള്‍ വികാരിയുടെയോ സ്ഥാപനത്തിന്റെ ഡയറക്ടറുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. വിശുദ്ധ മത്തായിയുടെ സുവിശേഷം (അധ്യായം 16-28), പ്രഭാഷകന്‍ (അധ്യായം 1-10), വിശുദ്ധ മദര്‍ തെരേസ (നവീന്‍ ചൗള), വിശുദ്ധ ചാവറയച്ചന്റെ ചാവരുള്‍, സഭാസംബന്ധമായ വിവരങ്ങള്‍ എന്നിവയെ അടിസ്ഥനമാക്കിയാണ് ചോദ്യങ്ങള്‍. 5001 രൂപയും പി.ടി. ജോസ് പാലാട്ടി എവറോളിംഗ് ട്രോഫി, 3001 രൂപയും ടോണി ഹോര്‍മിസ് ഒല്ലൂക്കാരന്‍ എവറോളിംഗ് ട്രോഫിയും എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു ലഭിക്കും. ഫൈനല്‍ റൗണ്ടിലെത്തുന്ന ടീമുകള്‍ക്ക് 1001 രൂപയുടെ കാഷ് അവാര്‍ഡും എഴുത്തുപരീക്ഷയില്‍ 75 ശതമാനത്തിലധികം മാര്‍ക്കുന്ന വാങ്ങുന്നവര്‍ക്കു പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും. പങ്കെടുക്കുന്ന ടീമുകള്‍ക്കു പ്രോത്സാഹന സമ്മാനങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2351516, 9447370666, 9447271900, 9567043509.
Image: /content_image/India/India-2018-03-06-04:36:07.jpg
Keywords: മദര്‍ തെരേസ
Content: 7288
Category: 1
Sub Category:
Heading: സഭയിലെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഭയിലെ കച്ചവട സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് പാപ്പ. മഹത്തായ കാര്യങ്ങള്‍ ചെയ്യുമ്പോഴും സ്വാര്‍ത്ഥ മോഹങ്ങള്‍ക്കായും, വ്യക്തി താല്‍പ്പര്യങ്ങള്‍ക്കായും പ്രവര്‍ത്തിക്കരുതെന്നും ദൈവത്തിന്റെ ആലയം കച്ചവടസ്ഥലമാക്കുന്ന മനോഭാവത്തിലേക്ക് വഴുതിവീഴുന്ന സ്വഭാവം മോശമാണെന്നും പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഞായറാഴ്ച വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ ത്രികാലജപ പ്രാര്‍ത്ഥനയോടൊപ്പം പങ്കുവെക്കാറുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യേശു ജെറുസലേം ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ അടിച്ചു പുറത്താക്കിയ സംഭവത്തെ സൂചിപ്പിച്ച പാപ്പാ, “എന്റെ പിതാവിന്റെ ഭവനം കച്ചവടസ്ഥലമാക്കുന്നുവോ?” എന്ന യേശുവിന്റെ ചോദ്യം സഭാധികാരികള്‍ക്ക് മാത്രമല്ല, നമ്മള്‍ ഓരോരുത്തരേയും സംബന്ധിച്ചിടത്തോളം ഇന്നും നിലനില്‍ക്കുന്നതാണെന്നും പറഞ്ഞു. നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും വ്യക്തിഗത താല്‍പ്പര്യങ്ങളുടെ പ്രലോഭനങ്ങളില്‍ വീഴുന്നത് സാധാരണമാണ്. എന്നാല്‍ ഇത് മൂലം തന്റെ സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവായ ദൈവം ചൂഷണം ചെയ്യപ്പെടുകയാണ്. അതുകൊണ്ട് ഈ മാരകമായ അപകടത്തില്‍ നിന്നും നമ്മെ രക്ഷിക്കുവാനായിട്ടാണ് യേശു അത്രയും ശക്തമായ നടപടി കച്ചവടക്കാര്‍ക്കെതിരെ സ്വീകരിച്ചത്. യേശുവിന്റെ ഈ നടപടി ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയെങ്കിലും, തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാകുമോ എന്ന ഭയം മതപുരോഹിതരെ അലട്ടി. അത് അവരുടെ ശത്രുതയെ ക്ഷണിച്ചുവരുത്തുകയായിരുന്നു. യേശുവിന്റെ നടപടിയെ നമുക്കെങ്ങനെ വ്യാഖ്യാനിക്കുവാന്‍ കഴിയും? അതൊരിക്കലും ഒരു അക്രമപരമായ പ്രവര്‍ത്തിയായിരുന്നില്ല. കാവല്‍ക്കാരാരും അതിനെ എതിര്‍ക്കുകയും ചെയ്തില്ല. മറിച്ച്, ദൈവനിന്ദ അധികമാകുമ്പോള്‍ പ്രവാചകര്‍ ചെയ്യുന്നത് പോലെയുള്ള ഒരു പ്രവര്‍ത്തിമാത്രമായിരുന്നു അത്. എന്റെ പിതാവിന്റെ ആലയം കച്ചവട കേന്ദ്രമാക്കരുതെന്ന യേശുവിന്റെ വാക്കുകള്‍ ദൈവത്തിന്റെ ആലയമായ നമ്മുടെ ആത്മാവിനെ കച്ചവടകേന്ദ്രമാക്കുന്ന അപകടത്തെ പ്രതിരോധിക്കുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. 20,000-ത്തോളം വിശ്വാസികളാണ് പാപ്പയുടെ സന്ദേശം കേള്‍ക്കുവാന്‍ വത്തിക്കാന്‍ സ്ക്വയറില്‍ എത്തിച്ചേര്‍ന്നത്.
Image: /content_image/News/News-2018-03-06-05:38:48.jpg
Keywords: സഭ, കച്ചവട
Content: 7289
Category: 1
Sub Category:
Heading: ഒഡീഷയില്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം തകർത്തു
Content: അലിഗോൺഡ: ഒഡീഷയിലെ ബെർഹാംപുർ അതിരൂപതയ്ക്കു കീഴിലെ അലിഗോൺഡ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയിലെ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം അക്രമികൾ തകർത്തു. രൂപത്തിന്റെ ശിരസ്സാണ് തകര്‍ത്തത്. മാർച്ച് 4 ഞായറാഴ്ച നടന്ന സംഭവത്തിനു പിന്നില്‍ ആരാണെന്ന്‍ ഇനിയും വ്യക്തമല്ല. ബെർഹാംപുർ മെത്രാൻ ശരത് ചന്ദ്ര നായകിന്റെ ഇടവക സന്ദർശനത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ വിശ്വാസികൾ പങ്കെടുക്കുമ്പോഴാണ് സംഭവം അരങ്ങേറിയത്. വിശ്വാസികളുടെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് തടസ്സം വരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം വിശ്വാസികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കം ഉണ്ടാകരുതെന്നും രൂപത ബിഷപ്പ് നിർദ്ദേശം നൽകി. ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിൽ വിശ്വാസികൾ അസ്വസ്ഥരാണെന്നും പ്രതികളോട് ക്ഷമിക്കുന്നുവെന്നും ഇടവക വികാരി ഫാ. അയിറ്റ് കുമാർ നായക് ഫിഡ്സ് ന്യൂസിനോട് പറഞ്ഞു. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന്റെ തല തകർക്കപ്പെട്ടതിൽ ഇടവക സമൂഹം അതീവ ദുഃഖിതരാണ്. സംഭവത്തിന് നേതൃത്വം വഹിച്ചവരോട് ക്ഷമിക്കുന്നു. പരസ്പര ബഹുമാനത്തോടെ എല്ലാ മതസ്ഥർക്കും ജീവിക്കാൻ സ്വാതന്ത്ര്യം ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പാനിഷ് വിൻസെൻഷ്യൻ വൈദികരാണ് 1958-ൽ അലിഗോൺഡ അമലോത്ഭവ ദേവാലയം സ്ഥാപിച്ചത്. അതിരൂപത സ്തുതി ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഗജപതി ജില്ലയിലെ നാൽപത് ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. അതേസമയം ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒഡീഷയിൽ രൂക്ഷമായി വരികയാണ്. കഴിഞ്ഞ വർഷം ഭാരതത്തില്‍ മുന്നൂറ്റിയമ്പതോളം കേസ്സുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരുന്നു.
Image: /content_image/News/News-2018-03-06-07:22:28.jpg
Keywords: ഒഡീഷ