Contents

Displaying 6961-6970 of 25127 results.
Content: 7270
Category: 18
Sub Category:
Heading: ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ഇന്ന്
Content: മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടിയില്‍ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരശുശ്രൂഷകള്‍ ഇന്നു രാവിലെ പെരുന്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടക്കും. ഇന്നലെ ചേരാനല്ലൂരിലെ വസതിയിലെത്തിച്ചു പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഇന്നു രാവിലെ ഏഴിനു ദേവാലയത്തിലേക്ക് കൊണ്ടുവന്നു. സംസ്‌കാരശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കർദ്ദിനാൾ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മുന്‍ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ദിവ്യബലിയിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ള നൂറുകണക്കിനു ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത്.
Image: /content_image/India/India-2018-03-03-04:37:11.jpg
Keywords: മലയാറ്റൂ, സേവ്യ
Content: 7271
Category: 1
Sub Category:
Heading: കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമികളോടു ക്ഷമിച്ച് ബംഗ്ലാദേശി കന്യാസ്ത്രീകള്‍
Content: ധാക്ക: ബംഗ്ലാദേശിലെ മൗലവിബസാര്‍ ജില്ലയിലെ കുലൗരയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമികളോട് ക്ഷമിച്ചുകൊണ്ട് വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍. ഫെബ്രുവരി 26ന് അഗതിമന്ദിരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ബാങ്കില്‍നിന്നെടുത്ത് ഓട്ടോയില്‍ മടങ്ങുകയായിരുന്ന അഗതിമന്ദിരത്തിലെ സിസ്റ്റര്‍മാരായ മാഡലിന്‍, വനേസ എന്നിവരാണ് മോഷണസംഘത്തിന്റെ അക്രമത്തിന് വിധേയരായത്. 1,00,000 ടാക്ക അഥവാ 1,200 ഡോളര്‍ വരുന്ന തുകയാണു കയ്യിലുണ്ടായിരുന്നത്. ഇരുചക്രവാഹനങ്ങളിലെത്തിയ നാലു മോഷ്ടാക്കള്‍ ഓട്ടോ തടഞ്ഞ് സിസ്റ്റര്‍മാരെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പണവുമായി കടക്കുകയായിരിന്നു. ഇടതു കൈയ്ക്കു പരിക്കേറ്റ സിസ്റ്റര്‍ മാഡലിന്‍ ഗുരുതരാവസ്ഥയിലായിരുന്നു. വഴിയാത്രക്കാരാണ് പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മോഷ്ടാക്കള്‍ക്കെതിരേ പരാതി നല്കാന്‍ സിസ്റ്റര്‍മാര്‍ തയാറായില്ല. മിഷ്ണറീസ് ഓഫ് ചാരിറ്റി സഭയുടെ സ്ഥാപകയായ മദര്‍ തെരേസ പഠിപ്പിച്ചിട്ടുള്ളത് സ്‌നേഹിക്കാനാണെന്നും അവരോടു ക്ഷമിക്കുന്നുവെന്നും സിസ്റ്റര്‍ മാഡലിന്‍ പറഞ്ഞു. സംഭവത്തില്‍ പിന്നീട് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Image: /content_image/News/News-2018-03-03-05:23:03.jpg
Keywords: ബംഗ്ലാ
Content: 7272
Category: 1
Sub Category:
Heading: സിറിയയിലെ ക്രിസ്ത്യന്‍ മേഖലകളില്‍ കടുത്ത ഷെല്ലാക്രമണം
Content: ഡമാസ്കസ്: സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്കസിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ വിമതപക്ഷം കടുത്ത ഷെല്ലാക്രമണം നടത്തിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച ഈ ആക്രമണങ്ങളെ കുറിച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ജനുവരി അവസാനത്തോടെ ആരംഭിച്ച ഷെല്ലാക്രമണങ്ങള്‍ ക്രിസ്ത്യന്‍ മേഖലകളിലെ സ്ഥിതിഗതികള്‍ വളരെ മോശമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 22-ലെ ഷെല്ലാക്രമണത്തിനു ശേഷം നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരും തന്നെ സ്കൂളില്‍ പോകുന്നില്ല. ജനനിബിഡമായിരുന്ന പ്രധാന തെരുവുകളും ചന്തകളും അക്രമങ്ങളെ തുടര്‍ന്നു ശൂന്യമായിരിക്കുന്നു. ജനങ്ങള്‍ വളരെ കരുതലോടും ആശങ്കയോടുമാണ് ജീവിക്കുന്നതെന്നും കാരിത്താസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഡമാസ്കസിന് സമീപമുള്ള ‘വെഹിക്കിള്‍ ബേസ്’ എന്നറിയപ്പെടുന്ന സൈനീകകേന്ദ്രത്തിന്റെ നിയന്ത്രണത്തിനു വേണ്ടി സിറിയന്‍ സൈന്യവും അല്‍ക്വയിദയുമായി ബന്ധമുള്ള ചില വിമത സംഘടനകളും നടത്തുന്ന ആക്രമണങ്ങളാണ് ഈ മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ഡമാസ്കസിന്റെ കിഴക്കന്‍ മേഖലകളില്‍ 200-ലധികം ഷെല്ലാക്രമണങ്ങള്‍ നടന്നു കഴിഞ്ഞു. അക്രമത്തില്‍ ഇതുവരെ 42-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും, 12 പേര്‍ മരണപ്പെട്ടതുമായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 28 പേര്‍ കൊല്ലപ്പെട്ടതായും, 90 പേര്‍ക്ക് പരിക്കേറ്റതായും അനൌദ്യോഗിക റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ആക്രമണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് ആന്‍ഡ് മേരി സന്യാസിനീ സഭയുടെ കോണ്‍വെന്റിനു സമീപം വീണ ഷെല്‍ ഭാഗ്യവശാല്‍ പൊട്ടാതിരുന്നതു കൊണ്ട് മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് കോണ്‍വെന്റിലെ സിസ്റ്റര്‍ ആന്നി ഡെമെര്‍ജിയന്‍ വെളിപ്പെടുത്തി. ഫെബ്രുവരി 21നു മഴ പെയ്യുന്നപോലെയായിരുന്നു ബോംബുകള്‍ പതിച്ചതെന്നും ഒരുപാട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സിസ്റ്റര്‍ ആന്നി വിവരിച്ചു. ഷെല്ലാക്രണങ്ങളുടെ നിഴലില്‍ രാത്രിയും പകലുമെന്നില്ലാതെ ഭീതിയില്‍ കഴിയുന്ന സിറിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കാരിത്താസിന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
Image: /content_image/News/News-2018-03-03-06:48:20.jpg
Keywords: സിറിയ
Content: 7273
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ മതനിന്ദ ആരോപിതനായ ക്രൈസ്തവ യുവാവ് ഗുരുതരാവസ്ഥയിൽ
Content: ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദാരോപിതനായ ക്രൈസ്തവ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ. സജിത് മസിഹ് എന്ന കത്തോലിക്ക യുവാവാണ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മതനിന്ദ ആരോപണത്തെ തുടര്‍ന്നു ചോദ്യം ചെയ്യാൻ വിളിപ്പിച്ച സജിത് മസിഹയെയും അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ പട്രാസിനെയും മർദനമുറകൾക്ക് വിധേയമാക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നു സജിത് മസിഹ് പോലീസ് സ്റ്റേഷന്റെ നാലാം നിലയിൽ നിന്നും എടുത്തു ചാടിയെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് ക്രൈസ്തവ നേതൃത്വം ആരോപിച്ചു. സജിതിന്റേത് ആത്മഹത്യ ശ്രമമാണെന്ന ആരോപണത്തില്‍ സംശയമുണ്ടെന്നും സംഭവത്തിൽ സുപ്രീം കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും പോലീസിന്റെ ഭാഗത്ത് നിന്നും ക്രൂരമായ പീഡനങ്ങളാണ് യുവാക്കൾ നേരിട്ടതെന്നും നേതൃത്വം കൂട്ടിച്ചേർത്തു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സജിത് മസിഹയുടെ പേരിൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാക്കുറ്റം പിൻവലിക്കണമെന്നു പാക്കിസ്ഥാൻ മെത്രാൻ സമിതി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. യുവാവ് ആശുപത്രിയിലും വിവേചനം നേരിടുന്നതായി മെത്രാൻ സമിതി ആരോപിച്ചിട്ടുണ്ട്. സജിതിന്റെ പരിചരണത്തിൽ ആശുപത്രി അധികൃതർ നിസ്സംഗത പാലിക്കുന്നതായും ആക്ഷേപമുണ്ട്. കുടുംബത്തിനു മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും പൂർണ പിന്തുണയുമായി നില്ക്കുന്ന ക്രൈസ്തവ സമൂഹത്തിന് നന്ദി അറിയിക്കുന്നതായും സജിതിന്റെ സഹോദരന്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ മതനിന്ദാ ആരോപണത്തിന് വിധേയരായ ക്രൈസ്തവരെയും കുടുംബങ്ങളെയും ആക്രമിക്കുന്ന പ്രവണത രാജ്യത്തു വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ വർഷം മാത്രം മതനിന്ദ ആരോപിച്ചു പതിനെട്ട് കേസുകളാണ് ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2018-03-03-07:39:44.jpg
Keywords: പാക്കി
Content: 7274
Category: 1
Sub Category:
Heading: ഇസ്രായേലില്‍ 700 വര്‍ഷം പഴക്കമുള്ള സാന്താക്ലോസ് മോതിരം കണ്ടെത്തി
Content: ജെസ്രീല്‍ വാലി: ലോകമെങ്ങുമുള്ള കുട്ടികളുടെ പ്രിയങ്കരനായ സാന്താക്ലോസ് എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ ചിത്രമുള്ള അപൂര്‍വ്വ വെങ്കല മോതിരം കണ്ടെത്തിയതായി ഇസ്രായേലി പുരാവസ്തു വകുപ്പ്. 700-ഓളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന്‍ കരുതപ്പെടുന്ന മോതിരം ജെസ്രീല്‍ വാലിയിലെ മൊഷാവ്‌ ഹയോഗേവ്‌ പ്രദേശത്തു നിന്നും ഡെകേല്‍ ബെന്‍-ഷിട്രിറ്റ് എന്ന യുവാവാണ് കണ്ടെത്തിയത്. തനിക്ക് കിട്ടിയ മോതിരത്തിന്റെ ചിത്രം ബെന്‍-ഷിട്രിറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതോടെയാണ് കണ്ടുപിടിത്തത്തെ കുറിച്ച് പുറം ലോകം അറിഞ്ഞത്. ഫേസ്ബുക്കില്‍ മോതിരത്തിന്റെ ചിത്രം കണ്ട ഇസ്രായേലി നേച്ചര്‍ ആന്‍ഡ്‌ പാര്‍ക്സ് അതോറിറ്റി ലോവര്‍ ഗലീലി എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടറായ ഡോ. ബ്രോര്‍ ബെന്‍ യോസെഫ്, ബെന്‍-ഷിട്രിറ്റിനെ ഇസ്രായേലി പുരാവസ്തു അതോറിറ്റിയുമായി ബന്ധപ്പെടുത്തുകയായിരുന്നു. നാലാം നൂറ്റാണ്ടിലായിരുന്നു വിശുദ്ധ നിക്കോളാസ് ജീവിച്ചിരുന്നത്. ഇന്നത്തെ തുര്‍ക്കിയിലെ മിറായിലെ ഗ്രീക്ക് മെത്രാനായിരുന്നു അദ്ദേഹം. ക്രിസ്തുമസ് കാലത്ത് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സാന്താക്ലോസ് (ക്രിസ്തുമസ് പാപ്പ) ആയിട്ടാണ് വിശുദ്ധ നിക്കോളാസിനെ ലോകം നോക്കിക്കാണുന്നത്. 12-15 നൂറ്റാണ്ടുകളിലേതാവാം ഈ മോതിരമെന്നാണ് ഇസ്രായേലി പുരാവസ്തു അതോറിറ്റിയിലെ ഡോ. യാനാ ചെഖാനോവെറ്റ്സ് പറയുന്നത്. മൗണ്ട് താബോറിലേക്കുള്ള തീര്‍ത്ഥാടന പാത മൊഷാവ്‌ ഹയോഗേവിലൂടെയായിരുന്നു കടന്നുപോയിരുന്നതെന്നും, അതിനാല്‍ തീര്‍ത്ഥാടനത്തിനിടയിലെ സംരക്ഷണത്തിനായി ഏതെങ്കിലും തീര്‍ത്ഥാടകന്‍ അണിഞ്ഞിരുന്നതാവാം ഈ മോതിരമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. മോതിരം കണ്ടെത്തിയ ഡെകേല്‍ ബെന്‍-ഷിട്രിറ്റ് ജനിച്ചതും ഒരു ക്രിസ്തുമസ് ദിനത്തിലാണെന്ന അപൂര്‍വ്വതയും കണ്ടെത്തലിന് പിന്നിലുണ്ട്.
Image: /content_image/News/News-2018-03-03-10:06:50.jpg
Keywords: സാന്താക്ലോ, വിശുദ്ധ നിക്കോള
Content: 7275
Category: 1
Sub Category:
Heading: സേവ്യറച്ചനു ആയിരങ്ങളുടെ യാത്രാമൊഴി; ഘാതകനോട് വിദ്വേഷമരുതെന്ന് കര്‍ദ്ദിനാള്‍
Content: പെരുമ്പാവൂര്‍: മലയാറ്റൂര്‍ കുരിശുമുടിയില്‍ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന് നിറകണ്ണുകളോടെ ആയിരങ്ങളുടെ യാത്രാമൊഴി. ഇന്നു രാവിലെ 10ന് പെരുന്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ ആരംഭിച്ച സംസ്‌കാര ശുശ്രൂഷകള്‍ക്കു വന്‍ജനാവലിയാണു സാക്ഷ്യം വഹിച്ചത്. വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിനു പേരാണു അന്ത്യാഞ്ജലിയര്‍പ്പിക്കാനായി പള്ളിയിലെത്തി ചേര്‍ന്നത്. സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഏറെ ദുഃഖത്തോടെയാണ് കര്‍ദ്ദിനാള്‍ അനുശോചന പ്രസംഗം നടത്തിയത്. അച്ചന്‍ എന്നും വിശ്വാസികളുടെ ഇടയില്‍ സ്മരണയായി നിലനില്‍ക്കുമെന്നും മരണത്തിന് കാരണക്കാരനായ സഹോദരനോട് വിദ്വേഷം വച്ചുപുലര്‍ത്തരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. "അച്ചന്റെ മരണം ഈ നോമ്പുകാലത്ത് ഈ കുരിശുമലയില്‍ സംഭവിച്ചത് എന്നും സ്മരണയായി നിലക്കും. നമ്മുടെ കര്‍ത്താവിന്റെ മരണത്തോടൊപ്പം ഈ മരണവും രക്ഷാകരമാകുമെന്നതില്‍ സംശയമില്ല. അച്ചന്റെ ശുശ്രൂഷകളുടെ അടിസ്ഥാനത്തില്‍ ദൈവം നിത്യസമ്മാനം നല്കുമെന്ന് ഉറപ്പുണ്ട്. നാം ഒരിയ്ക്കലും മരണത്തിന് കാരണക്കാരനായ സഹോദരനോട് വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്‍റെയോ മനോഭാവം പുലര്‍ത്തരുത്". "അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി നമ്മള്‍ പ്രാര്‍ത്ഥിക്കണം. നിരാശയുടെ നിമിഷങ്ങളിലൂടെ അദ്ദേഹം കടന്നു പോയെന്ന്‍ നാം മാധ്യമങ്ങളിലൂടെ കണ്ടു. അദ്ദേഹം മാനസാന്തരപ്പെട്ട് കര്‍ത്താവിലേക്ക് അദ്ദേഹം മടങ്ങിവരുന്നതിന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രത്യാശ ലഭിക്കുന്നതിനും നമ്മുക്ക് പ്രാര്‍ത്ഥിക്കാം. മരണപ്പെട്ട അച്ചന്റെ പ്രിയപ്പെട്ട കുടുംബത്തോട് അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ അമ്മയോട് എനിക്കു പറയാനുള്ളത്, നമ്മുടെയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ വ്യാകുലത്തോട് ചേര്‍ത്ത് ഈ വ്യാകുലം സമര്‍പ്പിക്കണമെന്നാണ്". കര്‍ദ്ദിനാള്‍ പറഞ്ഞു. മൃതസംസ്ക്കാര ശുശ്രൂഷയിലും ദിവ്യബലിയിലും സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും പങ്കെടുത്തു.
Image: /content_image/News/News-2018-03-03-11:43:14.jpg
Keywords: മലയാറ്റൂ, സേവ്യ
Content: 7276
Category: 1
Sub Category:
Heading: വിശ്വാസികളുടെ വര്‍ദ്ധനവ്; അമേരിക്കയില്‍ പുതിയ ദേവാലയം ഉയര്‍ന്നു
Content: ക്നോക്സ്‌വില്ലെ: യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന് ബലക്ഷയം സംഭവിക്കുമ്പോള്‍ അമേരിക്കയിലെ ക്നോക്സ്‌വില്ലെ രൂപതയില്‍ നിന്നും പ്രതീക്ഷയുടെ വാര്‍ത്ത. കത്തോലിക്ക വിശ്വാസികളുടെ ശക്തമായ വര്‍ദ്ധനവ് മൂലം ക്നോക്സ്‌വില്ലെ രൂപതയുടെ ‘സേക്രഡ്‌ ഹാര്‍ട്ട് ഓഫ് ജീസസ്‌’ കത്തീഡ്രല്‍ കൂടുതല്‍ വിശ്വാസികളെ ഉള്‍കൊള്ളുന്ന വിധത്തില്‍ പുതിയ ദേവാലയം നിര്‍മ്മിച്ചുകൊണ്ടാണ് ആഗോളശ്രദ്ധ നേടുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സെക്രട്ടറിയായിരുന്ന പോളണ്ടിലെ ക്രാക്കോവിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ സ്റ്റാന്‍സിലൊ ഡിസിവിസ് ഇന്നലെ നടന്ന വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലി, കര്‍ദ്ദിനാള്‍ വില്ല്യം ലെവാഡ ഉള്‍പ്പെടെ നിരവധി പിതാക്കന്‍മാരും, 1500-ഓളം ഇടവക കുടുംബാംഗങ്ങളും വെഞ്ചരിപ്പുകര്‍മ്മത്തില്‍ പങ്കെടുത്തു. 28,000 ത്തോളം ചതുരശ്രഅടിയിലാണ് മനോഹരമായ കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. 1,200-ഓളം പേര്‍ക്ക് ഒരേസമയം വിശുദ്ധ കുര്‍ബാന കാണുന്നതിനുള്ള സൗകര്യം ദേവാലയത്തിനുണ്ട്. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഹോളണ്ടില്‍ ഉണ്ടായിരുന്ന ഒരു ദേവാലയത്തിന്റെ നിര്‍മ്മാണ ശൈലിയാണ് കത്തീഡ്രലിന്റെ നിര്‍മ്മാണത്തിനായി സ്വീകരിച്ചിരിക്കുന്നത്. വിശ്വാസികളുടെ ബാഹുല്യം നിമിത്തം തെക്കന്‍ അമേരിക്കയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പണിയുന്ന രണ്ടാമത്തെ പ്രമുഖ കത്തീഡ്രലാണ് ‘സേക്രഡ്‌ ഹാര്‍ട്ട് ഓഫ് ജീസസ്‌’കത്തീഡ്രല്‍. അമേരിക്കയിലെ പല രൂപതകളിലും വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. നോര്‍ത്ത്‌ കരോലിനയിലെ റാലെഗ് രൂപതയിലെ കത്തോലിക്കരുടെ എണ്ണം 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,33,000-ല്‍ നിന്നും 2.5 ലക്ഷമായി ഉയര്‍ന്നു. ക്നോക്സ്‌വില്ലെ രൂപതയിലെ കത്തോലിക്കരുടെ എണ്ണവും 30,000-ല്‍ നിന്നും 70,000 മായി ഉയര്‍ന്നിട്ടുണ്ട്. പല ഇടവകകളും വിശ്വാസികളുടെ ബാഹുല്യം കാരണം ഭാവികാല ആവശ്യങ്ങള്‍ക്കായി ഭൂമി വാങ്ങിക്കുന്നുമുണ്ട്. വിവിധ മതങ്ങളില്‍ നിന്നും ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും കത്തോലിക്ക വിശ്വാസത്തിലേക്കുള്ള ചുവടുമാറ്റമാണ് വിശ്വാസികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2018-03-03-14:16:05.jpg
Keywords: വിശ്വാസി, വര്‍ദ്ധന
Content: 7277
Category: 22
Sub Category:
Heading: ആതുര ശുശ്രൂഷയില്‍ നഴ്സ്മാരുടെ പങ്ക് പകരം വയ്ക്കാനാവാത്തത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആതുര ശുശ്രൂഷയില്‍ നഴ്സ്മാരുടെ പങ്ക് പകരം വയ്ക്കാനാവാത്തതാണെന്നു ഫ്രാന്‍സിസ് പാപ്പ. നഴ്സ്മാരുടെയും ആതുര ശുശ്രൂഷാസഹായികളുടെയും ശിശുസംരക്ഷകരുടെയും സംഘടനകളുടെ സംയുക്തസമിതിയായ ഇപാസ്വിയുടെ (IPASVI) പ്രതിനിധികളെ ഇന്നലെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റാരെക്കാളും രോഗികളുമായി നേരിട്ട് നിരന്തര ബന്ധം പുലര്‍ത്തുന്നവരാണ് നഴ്സുമാരെന്നും അനുദിനം രോഗികളെ പരിചരിക്കുന്ന അവര്‍ രോഗികളുടെ ആവശ്യങ്ങള്‍ ശ്രവിക്കുകയും അവരുടെ ശരീരത്തെ പരിപാലിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. രോഗം തടയല്‍, സാന്ത്വനം പകരല്‍, സൗഖ്യമൊരുക്കല്‍ എന്നിങ്ങനെ വളരെ സങ്കീര്‍ണ്ണതകളുള്ളതാണ് നഴ്സുമാരുടെ തൊഴിലെന്നും ഉന്നതമായ തൊഴില്‍ വൈദഗ്ദ്ധ്യം അവര്‍ക്കാവശ്യമാണെന്നും പാപ്പ പറഞ്ഞു. നേഴ്സുമാര്‍ മറ്റാരേയുംകാള്‍ കൂടുതലായി രോഗികളുടെ ശരീരത്തെ പരിപാലിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്, അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ യേശു കുഷ്ഠരോഗിയെ എങ്ങനെയാണ് സ്പര്‍ശിച്ചതെന്ന് മനസ്സിലോര്‍ക്കുന്നതു നല്ലതാണെന്നും ഓര്‍മ്മിപ്പിച്ചു. നേഴ്സുമാരുടെ കഴിവുകള്‍ കാലോചിതമാക്കിത്തീര്‍ക്കുന്ന പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-03-03-14:49:48.jpg
Keywords: ജീവനക്കാരുടെ വേതനം, നേഴ്സ
Content: 7278
Category: 1
Sub Category:
Heading: “സഭയുടെ മാതാവ്”: ആഗോളസഭയില്‍ പുതിയ തിരുനാള്‍ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ അമ്മയോടുള്ള സഭയുടെ പ്രത്യേകമായ വണക്കം കൂടുതലായി പ്രഘോഷിക്കുവാന്‍ പുതിയ മരിയന്‍ തിരുനാള്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. എല്ലാവര്‍ഷവും പന്തക്കൂസ്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ചയാണ് “എക്ലേസിയ മാത്തെര്‍” അഥവാ, “സഭയുടെ മാതാവ്” എന്ന ശീര്‍ഷകത്തിലുള്ള തിരുനാള്‍ ആഘോഷിക്കപ്പെടുക. ആരാധനാക്രമസംബന്ധിയായ പഞ്ചാംഗങ്ങളിലും തിരുക്കര്‍മ്മ ഗ്രന്ഥങ്ങളിലും യാമപ്രാര്‍ത്ഥനകളിലും ഈ ഓര്‍മ്മയാചരണം ഉള്‍പ്പെടുത്തണമെന്നും പാപ്പാ പ്രത്യേകമായി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. തിരുനാള്‍ പ്രഖ്യാപനം ആരാധന കൗദാശിക കർമ്മങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം ശനിയാഴ്ചയാണ് (03/03/2018) പുറപ്പെടുവിച്ചത്. ഇടയന്മാരിലും സമര്‍പ്പിതരിലും അല്‍മായ വിശ്വസികളിലും സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള യഥാര്‍ത്ഥ ഭക്തിയും വളര്‍ത്താന്‍ സഭയുടെ മാതാവിനോടുള്ള വണക്കം പരിപോഷിപ്പിക്കുന്നത് സഹായകമാകുമെന്ന ബോധ്യത്താലാണ് പുതിയ തിരുനാള്‍ മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വത്തിക്കാന്‍ ആരാധനക്രമ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോഷും ഒപ്പുവച്ചിരിക്കുന്ന പ്രഖ്യാപനത്തില്‍ പറയുന്നു.
Image: /content_image/News/News-2018-03-03-15:49:14.jpg
Keywords: പാപ്പ
Content: 7279
Category: 1
Sub Category:
Heading: പ്രവാചകശബ്ദം ടീം അംഗം മരിയ ജസീന്തയുടെ മാതാവ് നിര്യാതയായി
Content: പ്രവാചകശബ്ദം ടീം അംഗം മരിയ ജസീന്തയുടെ മാതാവ് ചിറമേൽ റോസമ്മ ചാണ്ടി നിര്യാതയായി. എണ്‍പത്തിയാറു വയസ്സായിരിന്നു. സംസ്കാരം നാളെ (5/3/2018) വൈകിട്ട് 3 മണിക്ക് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ ചാണ്ടി; മക്കൾ: മരിയ ജസീന്ത, റീത്താമ്മ ഷമ്മി; മരുമക്കൾ: വി ജെ റോയ്, ഷമ്മി ജോൺ. #{red->n->n->പരേതയുടെ വേര്‍പാടില്‍ പ്രവാചകശബ്ദം ടീമിന്റെ അനുശോചനം അറിയിക്കുന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. }#
Image: /content_image/News/News-2018-03-04-15:10:36.jpg
Keywords: നിര്യാത