Contents

Displaying 6931-6940 of 25126 results.
Content: 7240
Category: 18
Sub Category:
Heading: കോളേജുകളില്‍ രാഷ്ട്രീയം പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍
Content: കൊച്ചി: എയ്ഡഡ് കോളജ് ക്യാമ്പസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിനെതിരേ ശക്തമായ നിരവധി കോടതി ഉത്തരവുകള്‍ നിലനില്‍ക്കുമ്പോള്‍ സ്വാശ്രയകോളജുകളില്‍ സംഘടനാപ്രവര്‍ത്തനത്തിന്റെ പേരില്‍ രാഷ്ട്രീയം പ്രവേശിപ്പിക്കാന്‍ അണിയറനീക്കങ്ങള്‍ നടത്തുന്നതെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍. ജസ്റ്റീസ് ദിനേശന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വാശ്രയ കോളജുകളില്‍ സംഘടനാപ്രവര്‍ത്തനം അനുവദിച്ചുള്ള നിയമനിര്‍മാണം നടത്താനുള്ള നീക്കത്തിനെതിരെയാണ് കെസിബിസി വിദ്യാഭ്യാസകമ്മീഷന്റെ പ്രസ്താവന. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാല്‍ കലുഷിതമായ കോളജ് ക്യാമ്പസുകളില്‍ നിന്നു സ്വസ്ഥമായ പഠനാന്തരീക്ഷം ആഗ്രഹിച്ചു പ്രവേശനം നേടിയിരിക്കുന്ന കുട്ടികളുടെ ഭാവിയേയും ഇതുവരെ നല്ല പഠനാന്തരരീക്ഷം നിലനിര്‍ത്തിയിരുന്ന കോളജുകളുടെ അച്ചടക്കത്തേയുമാണ് ഇതു ബാധിക്കുക. എല്ലാ സ്വാശ്രയ കോളജുകളിലും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ക്ലബുകളും ആവശ്യമായ നേതൃത്വ പരിശീലനം നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സംഘടന രൂപീകരിക്കാന്‍ അനുവദിക്കുന്ന നിയമനിര്‍മാണത്തിനു പിന്നില്‍ സ്ഥാപനങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢനീക്കമാണുള്ളതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ ഗുണനിലവാരം ഒന്നിനൊന്നു തകര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ കോളജുകളിലെ ഗുണനിലവാരം ഉയര്‍ത്താനുള്ള പദ്ധതികളാണ് ഉത്തരവാദിത്വമുള്ള ഗവണ്‍മെന്റ് ഏറ്റെടുത്തു നടത്തേണ്ടതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, കോളജ് മാനേജര്‍മാരായ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍, ഫാ. ഫിലിപ്പ് വടക്കേക്കളം, കേരള കത്തോലിക്ക കോളജ് മാനേജേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഫാ. വിന്‍സെന്റ് നെടുങ്ങാട്ട് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി.
Image: /content_image/India/India-2018-02-27-05:18:38.jpg
Keywords: വിദ്യാഭ്യാ
Content: 7241
Category: 1
Sub Category:
Heading: ജീവന്റെ മഹത്വത്തെ മാനിക്കാതെ ഐക്യരാഷ്ട്രസഭ
Content: ജനീവ: ജീവന്റെ മഹത്വത്തെ മാനിച്ചുള്ള വടക്കന്‍ അയര്‍ലണ്ടിന്റെ പ്രോലൈഫ് നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ. ഭ്രൂണഹത്യക്ക് നിയന്ത്രണമേര്‍ത്തുന്നതു വഴി വടക്കന്‍ അയര്‍ലണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഉപ സമിതിയായ ‘എലിമിനേഷന്‍ ഓഫ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് വിമണ്‍’ (CEDAW) ആരോപിച്ചു. ഗര്‍ഭഛിദ്ര നിയന്ത്രണവും, ഭ്രൂണഹത്യ കുറ്റകരമാക്കുന്നതും സ്ത്രീകള്‍ക്കെതിരായുള വിവേചനമാണെന്ന് സംഘടനയുടെ വക്താവായ റൂത്ത് ഹാല്‍പെരിന്‍-കഡാരി പറഞ്ഞു. ഉദരത്തില്‍ ഉരുവായ കുഞ്ഞിന്റെ ജീവനു വിലകല്‍പ്പിക്കാതെയാണ് സംഘടന പ്രസ്താവന ഇറക്കിയിരിക്കുന്നത്. രാഷ്ട്രത്തിന്റെ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളോട് ചേരുന്നതാണോ എന്ന് ഉറപ്പുവരുത്തേണ്ട ചുമതല യുകെ. ഗവണ്‍മെന്റിന്റെ ചുമതലയാണെന്ന്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഗ്രെയിന്നെ ടെഗ്ഗാര്‍ട്ട് അഭിപ്രായപ്പെട്ടു. അബോര്‍ഷന്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. വടക്കന്‍ അയര്‍ലണ്ടില്‍ സ്ത്രീകളുടെ സ്ത്രീകളുടെ ജീവനോ, ആരോഗ്യത്തിനോ വെല്ലുവിളിയാകുന്ന ഘട്ടത്തില്‍ മാത്രമേ ഭ്രൂണഹത്യ അനുവദിക്കുന്നുള്ളൂ. അതിനാല്‍ വളരെ വിരളമായെ ഇവിടെ അബോര്‍ഷന്‍ നടക്കാറുള്ളു. 2016-2017 വര്‍ഷങ്ങളില്‍ വെറും 13 അബോര്‍ഷന്‍ മാത്രമേ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. പ്രതിവര്‍ഷം 700-ഓളം സ്ത്രീകള്‍ വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും അബോര്‍ഷനായി ബ്രിട്ടണില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2013-15 കാലഘട്ടത്തില്‍ വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും അബോര്‍ഷനായി സ്കോട്ട്ലന്‍ഡിലെത്തിയ സ്ത്രീകളുടെ എണ്ണം 5 ആണ്. 2016-ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 1,90,406 അബോര്‍ഷനുകളും, സ്കോട്ട്ലാന്‍ഡില്‍ 12,063 അബോര്‍ഷനുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് പലതവണ ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ യുഎന്നിന്റെ പ്രസ്താവന. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യു‌എന്‍ സംഘടനയായ യുണൈറ്റഡ്‌ നേഷന്‍സ്‌ പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായം അമേരിക്കന്‍ ഭരണകൂടം നിര്‍ത്തലാക്കിയിരിന്നു. ചൈനാ ഗവണ്‍മെന്റിന്റെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തെയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളില്‍ യു‌എന്‍ സംഘടന പങ്കാളിയായെന്ന കാരണത്താലാണ് അമേരിക്ക ധനസഹായം റദ്ദാക്കിയത്.
Image: /content_image/News/News-2018-02-27-06:07:39.jpg
Keywords: യു‌എന്‍, ഐക്യരാഷ്ട്ര
Content: 7242
Category: 1
Sub Category:
Heading: ഡൽഹിയില്‍ മുപ്പത്തിമൂന്ന് ജെസ്യൂട്ട് ഡീക്കന്മാർ അഭിഷിക്തരായി
Content: ന്യൂഡൽഹി: തെക്കൻ ഏഷ്യയിലെ പതിമൂന്ന് ജെസ്യൂട്ട് പ്രോവിന്‍സുകളില്‍ നിന്നുമായി മുപ്പത്തിമൂന്ന് ഡീക്കന്മാര്‍ അഭിഷിക്തരായി പുതിയ ദൗത്യമേറ്റെടുത്തു. ഫെബ്രുവരി 24 ശനിയാഴ്ച ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂൾ മില്ലേനിയം ഹാളിൽ നടന്ന ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ മുഖ്യകാർമ്മികത്വം വഹിച്ചു. വിദ്യാജ്യോതി കോളേജ് ഓഫ് തിയോളജിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഡീക്കന്മാരാണ് അഭിഷിക്തരായത്. മിഷൻ പ്രവർത്തനങ്ങളിൽ തീക്ഷ്ണതയോടെ പങ്കെടുക്കാനും ദൈവത്തിന്റെ വരദാനങ്ങളാൽ പൂരിതരാകാനും ആർച്ച് ബിഷപ്പ് നവാഭിഷിക്തരോട് ആഹ്വാനം ചെയ്തു. പുതിയ ഇടയ ദൗത്യം വഴി വിശ്വാസികളുടെ ആത്മീയ പരിവർത്തനം സാധ്യമാകട്ടെയെന്നും ആദ്ദേഹം ആശംസിച്ചു. ചടങ്ങുകളുടെ സമാപനത്തിൽ ഗായക സംഘം സകല വിശുദ്ധരുടേയും ലുത്തിയ ആലപിച്ചപ്പോൾ ഡീക്കന്മാർ അൾത്താരയ്ക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു. വിദ്യാജ്യോതി ജെസ്യൂട്ട് സെമിനാരി റെക്ടർ ഫാ. മിഖായേൽ ടി. രാജ്, സെമിനാരി പ്രിൻസിപ്പാൾ ഫാ. പി. ആർ. ജോൺ എന്നിവരുംചടങ്ങിൽ സന്നിഹിതരായിരുന്നു. മാതൃസഭയിൽ സേവനമനുഷ്ഠിക്കാൻ കർമ്മനിരതരായ ഡീക്കന്മാരുടെ പ്രവർത്തനത്തിന് പ്രാർത്ഥനാശംസകൾ നേരുവാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ള നൂറോളം പേരാണ് സ്കൂള്‍ അങ്കണത്തില്‍ എത്തിയത്.
Image: /content_image/News/News-2018-02-27-07:17:38.jpg
Keywords: അഭിഷിക്തരാ, തിരുപട്ട
Content: 7243
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ 6 ക്രൈസ്തവ വിശ്വാസികളുടെ പേരില്‍ വിവാദമായ മതനിന്ദാ കുറ്റം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ വിവാദമായ ‘മതനിന്ദാ’ നിയമത്തിന്റെ പേരില്‍ ആറോളം ക്രൈസ്തവ വിശ്വാസികളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഫൈസലാബാദിനു സമീപമുള്ള ഇലാഹിയാബാദിലെ ക്രൈസ്തവര്‍ അറസ്റ്റിലായിരിക്കുന്ന വിവരം ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ICC) ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രവാചകനായ മുഹമ്മദിനെ സ്തുതിച്ചുകൊണ്ടുള്ള ‘നാ’അത്ത്’ എന്ന കവിതയെ അവഹേളിച്ചു എന്നാരോപിച്ചാണ് 295-A സെക്ഷന്‍ ഉള്‍പ്പെടുത്തി അറസ്റ്റ്. എഫ്.ഐ.ആര്‍. നമ്പര്‍ 238/18 അനുസരിച്ച് ഫയാസ് മാസ്സി, റിയാസ് മാസ്സി, ഇംതിയാസ് മാസ്സി, സര്‍ഫ്രാസ് മാസ്സി, സാക്വിബ് മാസ്സി എന്നിവരും റിയാസിന്റെ ഭാര്യയേയുമാണ്‌ ഫെബ്രുവരി 23 വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. മുനാവര്‍ ഷെഹ്സാദ് എന്ന ഇസ്ലാം മത വിശ്വാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആരോപണങ്ങളില്‍ യാതൊരടിസ്ഥാനവുമില്ലെന്നാണ് പ്രാദേശിക മനുഷ്യാവകാശ പ്രവര്‍ത്തകനായ പെര്‍വേസ് ഹയാത്ത് പറയുന്നത്. പട്ടം പറത്തലിനോടനുബന്ധിച്ച് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് മതപരമായ തര്‍ക്കമായി പരിണമിച്ചത്. വാസ്തവത്തില്‍ പൊട്ടിനിലത്തുവീണ പട്ടത്തിനുവേണ്ടി ഇരുമതങ്ങളിലുമുള്ള കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കം മുതിര്‍ന്നവര്‍ ഏറ്റു പിടിക്കുകയായിരുന്നു. ക്രിസ്ത്യാനികളോടുള്ള വിരോധം നിമിത്തം സമീപത്തെ ഖുഷ്ഖബ്രി ദേവാലയത്തിന്റെ മതിലില്‍ എഴുതിയിരുന്ന ബൈബിള്‍ വാക്യങ്ങള്‍ മുസ്ലീങ്ങള്‍ മായിക്കുകയും അവിടെ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയുടെ പേരെഴുതുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ ക്രിസ്ത്യാനികള്‍ പ്രതികരിച്ചതാണ് മതനിന്ദാ കുറ്റം ആരോപിച്ചതിന് പിന്നിലെ കാരണമെന്ന് ഹയാത്ത് പറയുന്നു. മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ഇലാഹിയാബാദ് പട്ടണത്തിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികളും ആശങ്കയിലാണ്. ആക്രമണങ്ങളെ ഭയന്ന്‍ നിരവധിപേര്‍ കുടുംബത്തോടൊപ്പം സ്വന്തം ഭവനമുപേക്ഷിച്ച് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം ഇസ്ലാം മതസ്ഥരുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ട് പരിസര പ്രദേശങ്ങളില്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ കുറ്റക്കാരാണെന്ന്‍ കോടതി വിധിക്കുകയാണെങ്കില്‍ പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുള്ള ഉപകരണമായി മാറിയിരിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ മൗനം പാലിക്കുകയാണ്.
Image: /content_image/News/News-2018-02-27-09:13:56.jpg
Keywords: പാക്കി
Content: 7244
Category: 1
Sub Category:
Heading: ജീവിതത്തിലുടനീളം യേശുവിനെ ശ്രവിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിലൂടെ, തിരുക്കര്‍മങ്ങളിലൂടെ, അവിടുന്നു നമ്മോടു സദാ സംസാരിക്കുന്നുണ്ടെന്നും അതിനാല്‍ അവിടുത്തെ നാം എപ്പോഴും ശ്രവിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി 25-ാംതീയതി റോമിലെ വിശുദ്ധ ജലാസിയോ പ്രഥമന്‍ പാപ്പായുടെ നാമത്തിലുള്ള ഇടവകയില്‍ നടത്തിയ ഇടയസന്ദര്‍ശനത്തിനിടെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യേശുവിന്റെ മഹത്വത്തെക്കുറിച്ചുള്ള അറിവ് നമ്മുടെ ജീവിതസഹനങ്ങളെ, പരീക്ഷണങ്ങളെ ധൈര്യത്തോടുകൂടി നേരിടുന്നതിനു നമ്മെ സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ''യേശു തന്റെ രൂപാന്തരീകരണത്തിലൂടെ പ്രകാശപൂര്‍ണനായി, വിജയശ്രീലാളിതനായി, മഹത്വപൂര്‍ണനായി സ്വര്‍ഗത്തില്‍ ആയിരിക്കുന്നതു അപ്പസ്തോലന്മാര്‍ക്കു കാണിച്ചു കൊടുക്കുകയായിരുന്നു. ഒപ്പം, തന്‍റെ പീഡാനുഭവങ്ങളെ സ്വീകരിക്കുന്നതിന് അവരെ ഒരുക്കുകയുമായിരുന്നു. ഒരു കുറ്റവാളിയെപ്പോലെ, യേശു കുരിശിലേറ്റപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നവരായിരുന്നില്ല ശിഷ്യന്മാര്‍. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവനാണ് യേശുവെന്നും, അതിനാല്‍ അവിടുന്ന് ഭൂമിയില്‍ വിജയശ്രീലാളിതനായിരിക്കുമെന്നുമായിരുന്നു അപ്പസ്തോലന്മാര്‍ വിചാരിച്ചിരുന്നത്. അതിനാല്‍, കുരിശുമരണം വരെ തന്നെത്തന്നെ താഴ്ത്തിക്കൊണ്ട് യേശു സ്വീകരിക്കുന്ന പാതയെക്കുറിച്ച് അജ്ഞരായിരുന്നു അവര്‍. കുരിശിനുശേഷമുള്ള മഹത്വമെന്താണെന്ന് യേശു അവര്‍ക്ക് മനസ്സിലാക്കികൊടുത്തു. ഈ മഹത്വത്തെക്കുറിച്ചുള്ള അറിവ് നമ്മുടെയും ജീവിതസഹനങ്ങളെ, പരീക്ഷണങ്ങളെ ധൈര്യത്തോടുകൂടി നേരിടുന്നതിനു സഹായിക്കും. മാത്രമല്ല, പ്രതിസന്ധിയുടെ ആ പരീക്ഷകളില്‍, കുരിശുകളില്‍, യേശു നമ്മോടൊത്ത് എപ്പോഴുമുണ്ടായിരിക്കും. പിതാവായ ദൈവം അപ്പസ്തോലന്മാരോടു പറയുന്നതിതാണ്, 'ഇവനെന്‍റെ പ്രിയപുത്രനാണ്; ഇവനെ ശ്രവിക്കുക'. എല്ലാ സമായതും അതായത് മനോഹരങ്ങളായ നിമിഷങ്ങളിലും, കഷ്ടതകളുടെ നിമിഷങ്ങളിലും അവനെ കേള്‍ക്കുന്നതില്‍ നിന്നു നമുക്കു മാറിനില്‍ക്കാനാവില്ല. രണ്ടു കാര്യങ്ങള്‍ ഈ നോമ്പുകാലത്തില്‍ മുന്നോട്ടുനീങ്ങാന്‍ നമ്മെ സഹായിക്കട്ടെ: നമ്മുടെ പരീക്ഷണങ്ങളില്‍ യേശുവിന്‍റെ മഹത്വം ഓര്‍മിക്കുക. പരീക്ഷണവേളകളില്‍ യേശു നമ്മോടൊപ്പമുണ്ട്. അടുത്ത കാര്യം, നമ്മുടെ ജീവിതത്തിലുടനീളം, യേശുവിനെ കേള്‍ക്കുക. കാനായില്‍ 'അവന്‍ പറയുന്നതുപോലെ ചെയ്യുക' എന്ന പരിശുദ്ധ അമ്മയുടെ ഉപദേശം നമ്മുടെ ജീവിതത്തിലും അനുവര്‍ത്തിക്കണമെന്നു ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-02-27-10:33:00.jpg
Keywords: പാപ്പ
Content: 7245
Category: 14
Sub Category:
Heading: എത്യോപ്യയിലെ പുരാതന അത്ഭുത ദേവാലയത്തില്‍ അറ്റകുറ്റപണി
Content: ആഡിസ് അബാബ: ലോകത്തെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന എത്യോപ്യയിലെ പ്രസിദ്ധ ശിലാദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഈ വര്‍ഷം നടത്തും. ലാലിബേ എന്ന സ്ഥലത്തു പാറ തുരന്നു ഒറ്റക്കല്ലിലാണ് ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എത്യോപ്യയിലെ യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 9 സ്ഥലങ്ങളില്‍ നാലെണ്ണം ഈ ദേവാലയങ്ങളാണ്. 350-ാം നൂറ്റാണ്ടില്‍ എത്യോപ്യയില്‍ നിലനിന്നിരുന്ന ഭൂഗര്‍ഭ ദേവാലയനിര്‍മ്മാണ ശൈലിയെ പ്രതിനിധാനം ചെയ്യുന്ന ദേവാലയങ്ങള്‍ ഇപ്പോഴും ഉപയോഗത്തില്‍ ഉള്ളതാണെന്നത് ശ്രദ്ധേയമാണ്. കാലപ്പഴക്കം കൊണ്ട് ദേവാലയങ്ങളില്‍ നിരവധി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനാല്‍ അറ്റകുറ്റപണി നടത്തുവാന്‍ തീരുമാനിക്കുകയായിരിന്നുവെന്ന് അതോറിറ്റി ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് കള്‍ച്ചറല്‍ ഹെറിട്ടേജ് ഡയറക്ടറായ ഹൈലെ സെലക്ക് പറഞ്ഞു. ലാലിബേയിലെ ഈ ശിലാ ദേവാലയങ്ങളിലും, സബ് സഹാരന്‍ ആഫ്രിക്കയിലെ പുരാതന അക്സുമൈറ്റ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ അക്സും നഗരാവശേഷിപ്പുകളുടെ അറ്റകുറ്റപ്പണികളും ഈ വര്‍ഷം തന്നെ ആരംഭിക്കും. 34 ദശലക്ഷത്തോളം എത്യോപ്യന്‍ ബിര്‍ (12,41,000 USD) ആണ് അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ നാലു ലക്ഷത്തോളം ഡോളര്‍ സംഭാവനയായി സമാഹരിച്ചതാണ്. 900 മീറ്ററോളം നീളമുള്ള മതിലിനാല്‍ ചുറ്റപ്പെട്ട ഈ കോട്ട നഗരം ദേവാലയങ്ങളും, ആശ്രമങ്ങളും ഉള്‍പ്പെടുന്നതാണ്. എത്യോപ്യയിലെ സോഡോ മേഖലയിലെ പുരാവസ്തുസ്മാരകങ്ങളായ 'ടിയാ' സ്തൂപങ്ങളിലും വിള്ളലുകള്‍ വീണിട്ടുണ്ടെന്ന് സെലക്ക് പറയുന്നു. പ്രത്യേകതരം അടയാളങ്ങളും, ചിഹ്നങ്ങളും പുരാവസ്തുപരമായി പ്രാധാന്യമുള്ള ഈ സ്തൂപങ്ങളുടെ പ്രത്യേകതയാണ്. ഇവയുടെ അറ്റകുറ്റപ്പണികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ എത്യോപ്യയിലെ അംഹാര മേഖലയിലാണ് രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തികേന്ദ്രമായ ലാലിബേല നഗരം സ്ഥിതി ചെയ്യുന്നത്. എത്യോപ്യയിലെ വിശുദ്ധ നഗരങ്ങളില്‍ ഒന്നായ ലാലിബേല പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ഇത്തരത്തിലുള്ള 11 ദേവാലയങ്ങളാണ് എത്യോപ്യയിലുള്ളത്.
Image: /content_image/News/News-2018-02-27-11:35:57.jpg
Keywords: എത്യോ, ആഫ്രി
Content: 7246
Category: 18
Sub Category:
Heading: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കണം: കെ‌സി‌വൈ‌എം
Content: കൊച്ചി: വയനാട് കളക്ടറേറ്റിനു മുന്നില്‍ 900 ത്തിലധികം ദിവസങ്ങളായി നീതിക്കുവേണ്ടി സമരം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നു കെസിവൈഎം സംസ്ഥാന സമിതി. പ്രശ്‌ന പരിഹാരത്തിനായി അമിക്കസ് ക്യൂരിയെ നിയമിച്ചില്ലെങ്കില്‍ കെസിവൈഎം 32 രൂപതകളിലേക്കു സമരം വ്യാപിപ്പിക്കുമെന്നും മുഴുവന്‍ കളക്ടറേറ്റുകളിലും ധര്‍ണയും സമര പരിപാടികളും നടത്തുമെന്നും സംസ്ഥാന സമിതി വ്യക്തമാക്കി. കാഞ്ഞിരത്തിനാല്‍ ഭൂമി സ്വകാര്യവനമാക്കി 2013ല്‍ പുറപ്പെടുവിച്ച വിജ്ഞാപനം നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള വിജ്ഞാപനമായതിനാല്‍ റദ്ദാക്കുക, കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അമിക്കസ് ക്യൂരിയെ നിയമിക്കുക, വിവിധ സര്‍ക്കാരുകള്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇത്രയും കാലം ഈ പ്രശ്‌നം പരിഹരിക്കപ്പെടാതിരുന്നത് ഒരു കുടുംബത്തോടുമാത്രമല്ല സമൂഹത്തോടുതന്നെ ചെയ്യുന്ന കടുത്ത അവഗണനയും ധിക്കാരപരമായ നിലപാടുമാണെന്നു സംഘടന അഭിപ്രായപ്പെട്ടു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പ്രശ്‌നത്തില്‍ തുടക്കം മുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ഇപ്പോള്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയും ചെയ്യുന്ന മാനന്തവാടി രൂപത കെസിവൈഎം പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍, ഡയറക്ടര്‍ റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, സംസ്ഥാന ഭാരവാഹികളായ ആരതി റോബര്‍ട്ട്, ജോബി ജോണ്‍, സ്‌റ്റെഫി സ്റ്റാന്‍ലി, ജോമോള്‍ ജോസ്, ലിജിന്‍ ശ്രാന്പിക്കല്‍, പി. കിഷോര്‍, ടോം ചക്കാലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. വനംവകുപ്പ്‌ അന്യായമായി പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കാഞ്ഞിരത്തിനാല്‍ കുടുംബം വയനാട്‌ കലക്‌ടറേറ്റ്‌ പടിക്കല്‍ ആരംഭിച്ച സമരത്തിന് ജനപിന്തുണയേറുകയാണ്. സാമ്പത്തികമായ ശേഷിയോ രാഷ്‌ട്രീയ സ്വാധീനമോ ഇല്ലാത്തതിനാല്‍ കാഞ്ഞിരത്തിനാല്‍ കുടുംബം എല്ലാ തലങ്ങളിലും നടത്തുന്ന നിയമപോരാട്ടങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ നീതിക്കു വേണ്ടി അണിനിരക്കാന്‍ സോഷ്യല്‍ മീഡിയയിലും ആഹ്വാനം ഉയരുന്നുണ്ട്. മൂന്നര പതിറ്റാണ്ടോളം സ്വന്തം ഭൂമിക്ക്‌ വേണ്ടി സമരം ചെയ്‌ത കാഞ്ഞിരത്തിനാല്‍ ജോര്‍ജും ഭാര്യയും വൃദ്ധസദനത്തില്‍ രോഗബാധിതരായാണ്‌ നീതി കിട്ടാതെ മരിച്ചത്‌. ഇവരുടെ മരണശേഷം മരുമകന്‍ ജെയിംസ്‌ സമരം ഏറ്റെടുക്കുകയായിരുന്നു. വനം വകുപ്പിലെ ഒരു കൂട്ടം ഉദ്യോഗസ്‌ഥരാണ്‌ കൃത്രിമ രേഖ ചമച്ച്‌ ഈ കുടുംബത്തിന്റെ ഭൂമി വനഭൂമിയാക്കി മാറ്റിയത്‌. കേസ്‌ പലതവണ കോടതിയിലും എത്തിയെങ്കിലും അഭിഭാഷകര്‍ കൂറ്‌ മാറിയതിനാല്‍ കേസ്‌ തോറ്റു. ഇവര്‍ക്ക്‌ അനുകൂലമായി കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാരും പിന്നീട്‌ വന്ന യു.ഡി. എഫ്‌. സര്‍ക്കാരും തീരുമാനങ്ങള്‍ എടുത്തെങ്കിലും ബ്യൂറോക്രാറ്റുകള്‍ ഇവയൊക്കെ അട്ടിമറിച്ച്‌ വീണ്ടും വീണ്ടും കുടുംബത്തിനെതിരെ രേഖകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതാണ്‌ വിഷയം സങ്കീര്‍ണ്ണമാക്കിയത്‌. ഇതിനിടെ വിജിലന്‍സ്‌ റിപ്പോര്‍ട്ടും മുന്‍ സബ്‌ കലക്‌ടറുടെ റിപ്പോര്‍ട്ടും ഇവര്‍ക്ക്‌ അനുകൂലമാണങ്കിലും ഫലമുണ്ടായില്ല.
Image: /content_image/India/India-2018-02-28-04:26:00.jpg
Keywords: കാഞ്ഞിരത്തി
Content: 7247
Category: 18
Sub Category:
Heading: മരുതോങ്കര ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും
Content: പേരാമ്പ്ര: മരുതോങ്കര സബ് സോണ്‍ ഒരുക്കുന്ന പന്ത്രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ തുടങ്ങും. മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദേവാലയാങ്കണത്തില്‍ മാര്‍ച്ച് നാല് വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വചന ശുശ്രൂഷകള്‍ക്കു ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. കുര്യന്‍ പുരമീത്തില്‍, ഫാ. ബെന്നി പുത്തന്‍ നടയില്‍, ബ്രദര്‍ ഷാജി വൈക്കത്തു പറമ്പില്‍, ബ്രദര്‍ തോമസ് കുമളി, ബ്രദര്‍ ജിനു സെബാസ്റ്റ്യന്‍, ബ്രദര്‍ സജി അറക്കുളം, ബ്രദര്‍ സീറ്റി തൃശൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം നാലര മുതല്‍ രാത്രി ഒന്‍പതുവരെയാണു കണ്‍വെന്‍ഷന്‍. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളുമുണ്ടാകും.
Image: /content_image/India/India-2018-02-28-05:03:53.jpg
Keywords: ബൈബിള്‍
Content: 7248
Category: 11
Sub Category:
Heading: യേശുവിലുള്ള വിശ്വാസം നവീകരിച്ച് ബംഗ്ലാദേശി യുവത്വം
Content: ഗാസിപൂര്‍: യേശുവിലുള്ള വിശ്വാസം പ്രഖ്യാപിച്ചും വിശ്വാസ നവീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നും ബംഗ്ലാദേശിലെ 33-ാമത് ‘ദേശീയ യുവജനദിനാഘോഷം’ വിജയകരമായി സമാപിച്ചു. ഫെബ്രുവരി 21 മുതല്‍ 25 വരെ ഗാസിപൂരില്‍ വെച്ച് നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ നാനൂറിലധികം യുവജനങ്ങളാണ് പങ്കെടുത്തത്. ബംഗ്ലാദേശിലെ എപ്പിസ്കോപ്പല്‍ കമ്മീഷന്‍ ഫോര്‍ യൂത്ത് (ECY) ന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ‘യുവജനങ്ങള്‍, വിശ്വാസവും ദൈവനിയോഗത്തെകുറിച്ചുള്ള തിരിച്ചറിവും’ എന്നതായിരുന്നു 33-ാമത് ‘ദേശീയ യുവജനദിന’ത്തിന്റെ മുഖ്യ പ്രമേയം. പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, വിശുദ്ധ കുര്‍ബാന, ആരാധന, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവക്ക് പുറമേ സംഗീതം, നൃത്തം തുടങ്ങിയ വിനോദപരിപാടികളും തീര്‍ത്ഥാടനവും ദേശീയ യുവജന സംഗമത്തെ അവിസ്മരണീയമാക്കി. ഭാവിയില്‍ തങ്ങള്‍ ആരായിതീരണമെന്ന തിരഞ്ഞെടുപ്പ് യുവജനങ്ങള്‍ തീര്‍ച്ചയായും നടത്തിയിരിക്കണമെന്ന് എപ്പിസ്കോപ്പല്‍ കമ്മീഷന്‍ ഫോര്‍ യൂത്തിന്റെ അദ്ധ്യക്ഷനായ മോണ്‍സിഞ്ഞോര്‍ സുബ്രാട്ടോ ലോറന്‍സ് ഹൗലാഡര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യുവജനങ്ങള്‍ തങ്ങളുടെ ചിന്തക്കനുസൃതമായി നീങ്ങണം. ദൈവത്തിന്റെ കൃപാകടാക്ഷമുള്ളവരാണ് അവര്‍. സഭയോടും, കുടുംബത്തോടുമൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് തങ്ങള്‍ ആരായി തീരണമെന്ന് തീരുമാനിക്കേണ്ടത് യുവജനങ്ങള്‍ തന്നെയാണെന്നും മോണ്‍. സുബ്രാട്ടോ പറഞ്ഞു. തങ്ങളുടെ ക്രൈസ്തവ വിശ്വാസം നവീകരിക്കുവാന്‍ പരിപാടി സഹായിച്ചുവെന്ന് പങ്കെടുത്ത യുവജനങ്ങള്‍ ഒന്നടങ്കം പ്രഖ്യാപിച്ചു. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും, പഴയ ബന്ധങ്ങള്‍ പുതുക്കുവാനും, ക്രിസ്തീയവിശ്വാസത്തെ ശക്തിപ്പെടുത്തുവാനും പരിപാടി സഹായിച്ചുവെന്നു ധാക്ക രൂപതയിലെ ലായല്‍ റൊസാരിയോ പറഞ്ഞു. സഭയുടെ ഭാവി തങ്ങളാണെന്ന് തിരിച്ചറിവാന്‍ ‘നാഷണല്‍ യൂത്ത് ഡേ’ പരിപാടി സഹായിച്ചതായി സമ്മേളനത്തില്‍ പങ്കെടുത്ത സഞ്ചിത എന്ന യുവതി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രത്തെകുറിച്ചും, മയക്കുമരുന്നുപയോഗത്തെ കുറിച്ചുമുള്ള ക്ലാസ്സുകളും പരിപാടിയുടെ ഭാഗമായി നടന്നു.
Image: /content_image/News/News-2018-02-28-05:55:11.jpg
Keywords: ബംഗ്ലാ
Content: 7249
Category: 1
Sub Category:
Heading: തിരുകല്ലറ ദേവാലയം ഇന്ന് തുറന്നേക്കും
Content: ജെറുസലേം: സഭാ സ്വത്തുക്കള്‍ക്ക് മുനിസിപ്പല്‍ നികുതി അര്‍നോണ ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തിലും ഭൂമിയേറ്റെടുക്കല്‍ നിയമത്തിലും പ്രതിഷേധിച്ച് ക്രൈസ്തവ സഭാനേതൃത്വം കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിന്ന തിരുകല്ലറ ദേവാലയം ഇന്ന്‍ തുറന്നേക്കും. ഇക്കാര്യം വിവിധ സഭകളുടെ കൂട്ടായ്മയാണ് മാധ്യമങ്ങളെ അറിയിച്ചത്. ക്രൈസ്തവ സഭകള്‍ സംയുക്ത പ്രതിഷേധം നടത്തിയ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ഇസ്രായേലി ഗവണ്‍മെന്റ് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതിനെ തുടര്‍ന്നാണ്‌ യേശുവിനെ സംസ്ക്കരിച്ച തിരുകല്ലറ ദേവാലയം തുറക്കുവാന്‍ തീരുമാനമായത്. പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍തന്നെ ഒരു പരിഹാരം കണ്ടെത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും തങ്ങള്‍ക്ക് ഉറപ്പു ലഭിച്ചതായി സഭാ നേതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കമ്മിറ്റി രൂപീകരണത്തെകുറിച്ചുള്ള സര്‍ക്കാര്‍ തല വിജ്ഞാപനം ഇന്നലെ തന്നെ പുറത്തിറങ്ങിയിരുന്നു. സാമ്പത്തിക മന്ത്രാലയ പ്രതിനിധികള്‍, വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍, മുനിസിപ്പാലിറ്റി പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കും കമ്മിറ്റിയെന്ന്‍ സര്‍ക്കാര്‍ അറിയിച്ചു. നികുതി പിരിക്കുന്നതിനായി ഇതുവരെ കൈകൊണ്ട നടപടികള്‍ റദ്ദാക്കിയാതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ദേവാലയങ്ങള്‍ ഉള്‍പ്പെടാത്ത 887-ഓളം സഭാസ്വത്തുക്കളില്‍ നിന്നും 186 കോടി ഡോളര്‍ നികുതിയിനമായി പിരിച്ചെടുക്കുമെന്ന ജെറുസലേം മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം ഈ മാസത്തിന്റെ ആരംഭത്തിലാണ് പുറത്തുവന്നത്. 1993-ല്‍ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതുമുതല്‍ ജെറുസലേമിലെ സഭാസ്വത്തുക്കളെ കുറിച്ച് ഇസ്രായേലി ഗവണ്‍മെന്റും വത്തിക്കാനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതേസമയം ജോര്‍ദ്ദാനിലെ മാധ്യമവിഭാഗം മന്ത്രിയായ മൊഹമ്മദ്‌ അല്‍-മൊമാനിയും നികുതിയേര്‍പ്പെടുത്തുവാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. 1994-ലെ സമാധാന ഉടമ്പടിയനുസരിച്ച് ജെറുസലേമിലെ ക്രിസ്ത്യന്‍, മുസ്ലീം വിശുദ്ധ സ്ഥലങ്ങളുടെ സൂക്ഷിപ്പു ചുമതല ജോര്‍ദ്ദാനാണ്. 19-ാം നൂറ്റാണ്ടിലെ കരാറനുസരിച്ചുള്ള ‘തല്‍സ്ഥിതി’ സംരക്ഷിക്കുവാനും, ജെറുസലേമിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിനു വേണ്ടിയും അക്ഷീണം പരിശ്രമിക്കുന്നവര്‍ക്കുള്ള നന്ദിയും സഭാനേതാക്കള്‍ തങ്ങളുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-02-28-06:46:01.jpg
Keywords: ജറുസലേമില്‍, തിരുകല്ലറ