category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജീവന്റെ മഹത്വത്തെ മാനിക്കാതെ ഐക്യരാഷ്ട്രസഭ
Contentജനീവ: ജീവന്റെ മഹത്വത്തെ മാനിച്ചുള്ള വടക്കന്‍ അയര്‍ലണ്ടിന്റെ പ്രോലൈഫ് നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ. ഭ്രൂണഹത്യക്ക് നിയന്ത്രണമേര്‍ത്തുന്നതു വഴി വടക്കന്‍ അയര്‍ലണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഉപ സമിതിയായ ‘എലിമിനേഷന്‍ ഓഫ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് വിമണ്‍’ (CEDAW) ആരോപിച്ചു. ഗര്‍ഭഛിദ്ര നിയന്ത്രണവും, ഭ്രൂണഹത്യ കുറ്റകരമാക്കുന്നതും സ്ത്രീകള്‍ക്കെതിരായുള വിവേചനമാണെന്ന് സംഘടനയുടെ വക്താവായ റൂത്ത് ഹാല്‍പെരിന്‍-കഡാരി പറഞ്ഞു. ഉദരത്തില്‍ ഉരുവായ കുഞ്ഞിന്റെ ജീവനു വിലകല്‍പ്പിക്കാതെയാണ് സംഘടന പ്രസ്താവന ഇറക്കിയിരിക്കുന്നത്. രാഷ്ട്രത്തിന്റെ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളോട് ചേരുന്നതാണോ എന്ന് ഉറപ്പുവരുത്തേണ്ട ചുമതല യുകെ. ഗവണ്‍മെന്റിന്റെ ചുമതലയാണെന്ന്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഗ്രെയിന്നെ ടെഗ്ഗാര്‍ട്ട് അഭിപ്രായപ്പെട്ടു. അബോര്‍ഷന്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. വടക്കന്‍ അയര്‍ലണ്ടില്‍ സ്ത്രീകളുടെ സ്ത്രീകളുടെ ജീവനോ, ആരോഗ്യത്തിനോ വെല്ലുവിളിയാകുന്ന ഘട്ടത്തില്‍ മാത്രമേ ഭ്രൂണഹത്യ അനുവദിക്കുന്നുള്ളൂ. അതിനാല്‍ വളരെ വിരളമായെ ഇവിടെ അബോര്‍ഷന്‍ നടക്കാറുള്ളു. 2016-2017 വര്‍ഷങ്ങളില്‍ വെറും 13 അബോര്‍ഷന്‍ മാത്രമേ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. പ്രതിവര്‍ഷം 700-ഓളം സ്ത്രീകള്‍ വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും അബോര്‍ഷനായി ബ്രിട്ടണില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2013-15 കാലഘട്ടത്തില്‍ വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും അബോര്‍ഷനായി സ്കോട്ട്ലന്‍ഡിലെത്തിയ സ്ത്രീകളുടെ എണ്ണം 5 ആണ്. 2016-ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 1,90,406 അബോര്‍ഷനുകളും, സ്കോട്ട്ലാന്‍ഡില്‍ 12,063 അബോര്‍ഷനുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് പലതവണ ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ യുഎന്നിന്റെ പ്രസ്താവന. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യു‌എന്‍ സംഘടനയായ യുണൈറ്റഡ്‌ നേഷന്‍സ്‌ പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായം അമേരിക്കന്‍ ഭരണകൂടം നിര്‍ത്തലാക്കിയിരിന്നു. ചൈനാ ഗവണ്‍മെന്റിന്റെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തെയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളില്‍ യു‌എന്‍ സംഘടന പങ്കാളിയായെന്ന കാരണത്താലാണ് അമേരിക്ക ധനസഹായം റദ്ദാക്കിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-27 11:41:00
Keywordsയു‌എന്‍, ഐക്യരാഷ്ട്ര
Created Date2018-02-27 11:37:39