Contents
Displaying 6951-6960 of 25127 results.
Content:
7260
Category: 1
Sub Category:
Heading: മലയാറ്റൂർ കുരിശുമുടി റെക്ടര്‍ കുത്തേറ്റ് മരിച്ചു
Content: കൊച്ചി: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ റെക്ടര്‍ കുത്തേറ്റു മരിച്ചു. ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. മുന്‍ കപ്യാരായ ജോണിയാണ് വൈദികനെ കുത്തിയത്. ഇയാളെ മൂന്ന് മാസം മുൻപ് കപ്യാർ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. വനത്തിലേക്ക് ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. കുരിശുമലയിലെ ആറാമത്തെ സ്ഥലത്തുവെച്ചാണ് വൈദികന് കുത്തേറ്റത്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രക്തം വാര്‍ന്നായിരിന്നു വൈദികന്റെ മരണം. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനായിരിന്നു ഫാ.സേവ്യർ. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ചു. സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളില്‍ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എല്‍എല്‍ബി ബിരുദധാരി കൂടിയായിരിന്നു അദ്ദേഹം. #{red->none->b-> സേവ്യറച്ചന്‍റെ ആത്മശാന്തിയ്ക്കായി ഒരു നിമിഷം നമ്മുക്ക് പ്രാര്‍ത്ഥിക്കാം }#
Image: /content_image/News/News-2018-03-01-08:55:29.jpg
Keywords: മലയാ

7261
Category: 1
Sub Category:
Heading: വിശ്വാസരാഹിത്യത്തിന് സഭാധികാരികളും ഉത്തരവാദികള്‍: കര്‍ദ്ദിനാള്‍ സാറ
Content: വത്തിക്കാന്‍ സിറ്റി: ആഗോളസഭയിലെ വിശ്വാസരാഹിത്യത്തിന് വിശ്വാസികള്‍ മാത്രമല്ല ഉത്തരവാദികളെന്നും സഭാധികാരികള്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ടെന്നും വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ബെല്‍ജിയത്തില്‍ കത്തോലിക്ക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. നമ്മള്‍ക്ക് വിശ്വാസമുണ്ടോയെന്ന് നമ്മള്‍ തന്നെ സ്വയം ചോദിക്കേണ്ടിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. സഭയുടെ ഉന്നതനിലയിലുള്ള ചില പിതാക്കന്‍മാര്‍ വിവാഹം, കുടുംബം തുടങ്ങിയ മേഖലകളിലെ സഭാ പ്രബോധനങ്ങള്‍ക്ക് തുരങ്കംവെക്കുവാന്‍ ശ്രമിക്കുകയാണെന്നു പിന്നീട് മറ്റൊരു പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ ആരോപിച്ചു. ആശ്രമാധിപനായ ഫിലിപ്പ് മാവെറ്റ്, അപ്പസ്തോലിക് ന്യൂണ്‍ഷോ കര്‍ദ്ദിനാള്‍ ജോസഫ് ഡെ കെസേല്‍ തുടങ്ങിയ സഭാ പ്രമുഖരുടെ മുന്നില്‍വെച്ചായിരുന്നു കര്‍ദ്ദിനാളിന്റെ ആരോപണം. ശക്തമായ സാമ്പത്തിക ശ്രോതസ്സുകളുടേയും, മാധ്യമങ്ങളുടേയും സഹായത്താല്‍ വിവാഹബന്ധത്തിന്റെ സഭാപാരമ്പര്യത്തേയും ഉദ്ദേശ ശുദ്ധിയേയും നശിപ്പിക്കുവാന്‍ ചില സമ്മര്‍ദ്ദ ശക്തികള്‍ സഭയിലെ ചില പിതാക്കന്‍മാരിലൂടെ ശ്രമിക്കുകയാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ചില ഉന്നത പിതാക്കന്മാര്‍ ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ക്രിസ്ത്യന്‍ ധാര്‍മ്മികതയില്‍ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ദയാവധത്തിനും, ഭ്രൂണഹത്യക്കും പച്ചകൊടികാട്ടിക്കൊണ്ട് ചില പിതാക്കന്‍മാരും കത്തോലിക്ക പണ്ഡിതരും എഴുതുകയും പറയുമ്പോള്‍ തന്നെ അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി വെളിപ്പെടുന്നുണ്ട്. യേശുവിന്‍റെയും സഭയുടേയും പ്രബോധനങ്ങള്‍ ഉപേക്ഷിക്കുന്നത് വഴി വിവാഹം, കുടുംബം എന്നീ വ്യവസ്ഥിതികളുടെ നാശമാണ് സംഭവിക്കുന്നത്. വിശ്വാസരാഹിത്യത്തിന് വിശ്വാസികള്‍ മാത്രമല്ല ഉത്തരവാദികള്‍. സഭാധികാരികളും അതില്‍ ഉത്തരവാദികളാണ്. നമ്മള്‍ക്ക് വിശ്വാസമുണ്ടോ ? എന്ന് നമ്മള്‍ തന്നെ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. വിശ്വാസരാഹിത്യം നമ്മുടെ സംസ്കാരത്തേയും ബാധിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. പാശ്ചാത്യ ലോകത്തെ മൂലച്യുതിയെ അപലപിക്കുവാനും കര്‍ദ്ദിനാള്‍ സാറ മറന്നില്ല. പാശ്ചാത്യര്‍ സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുക മാത്രമല്ല, സ്വയം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുയാണ്. തങ്ങളുടെ വേരുകളും, മൂല്യങ്ങളും, സംസ്കാരവും നശിപ്പിക്കുന്നതിനോടൊപ്പം പാശ്ചാത്യ ലോകം തങ്ങളുടെ മൂല്യച്യുതിയെ വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുവെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-03-01-10:39:39.jpg
Keywords: സാറ

7262
Category: 1
Sub Category:
Heading: വിശുദ്ധ ലൂക്കയാകുവാന്‍ സഹായിച്ചത് വിശുദ്ധ കുര്‍ബാനയും ജപമാലയും: ജിം കാവിയേസല്‍
Content: വാഷിംഗ്ടണ്‍ ഡി.സി: 'പോള്‍ ദി അപ്പോസ്തല്‍ ഓഫ് ക്രൈസ്റ്റ്' സിനിമയില്‍ വിശുദ്ധ ലൂക്കയാകുവാന്‍ സഹായിച്ചത് വിശുദ്ധ ലിഖിതങ്ങളും, വിശുദ്ധ കുര്‍ബാനയും, ജപമാലയുമാണെന്നു പ്രശസ്ത ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍. ആന്‍ഡ്ര്യൂ ഹയാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമ മാര്‍ച്ച് 23-നാണ് തിയറ്ററുകളില്‍ എത്തുന്നത്. തിരക്കഥയിലെ ഏറ്റവും നല്ല വേഷങ്ങളിലൊന്ന് തന്റേതാണെന്നും സി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മാനസാന്തരവും, ക്ഷമയുമാണ് സിനിമയിലെ പ്രധാന വിഷയങ്ങള്‍. പീഡനത്തിനിരയായി തന്റെ വധവും കാത്ത് തടവറയില്‍ കഴിയുന്ന ഒരു വൃദ്ധന് എപ്രകാരം ലോകത്തിന്റെ പ്രകാശമാകുവാന്‍ കഴിയും? എന്നാല്‍ നമ്മുടെ യാതനകളിലൂടെയും, സഹനങ്ങളിലൂടെയും, ദുരിതങ്ങളിലൂടയുമാണ് പലപ്പോഴും വിജയം കൈവരുന്നത്. ഞാന്‍ എന്തുചെയ്യുമ്പോഴും ദൈവത്തിന്റെ സഹായമാവശ്യപ്പെടാറുണ്ട്. എനിക്കുള്ള സകല കഴിവുകളും ദൈവമാണ് നല്‍കിയത്. ദൈവമാണ് എന്റെ വഴികാട്ടി. എനിക്ക് ദൈവം തന്നതില്‍ നിന്നുള്ളതുമാത്രമാണ് ഞാന്‍ ദൈവത്തിനു തിരികെ നല്‍കുന്നത്. പരിശുദ്ധ അമ്മയെ കുറിച്ച് മറ്റാരെക്കാളും എഴുതിയത് വിശുദ്ധ ലൂക്കയായിരിന്നുവെന്നും അതിനാല്‍ താന്‍ ജപമാലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിന്നുവെന്നും കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു. ആദിമ ക്രിസ്ത്യാനികള്‍ക്ക് നീറോ ചക്രവര്‍ത്തിയുടെ കീഴില്‍ നേരിടേണ്ടിവന്ന അടിച്ചമര്‍ത്തലും, തടവില്‍ കിടന്നുകൊണ്ട് ജീവിതത്തിന്റെ പ്രതീക്ഷയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന പൗലോസ് ശ്ലീഹയുമായാണ് ‘പോള്‍ ദി അപ്പോസ്തല്‍’ സിനിമയുടെ മുഖ്യപ്രമേയം. ആദിമ ക്രിസ്ത്യന്‍ സമൂഹത്തെ സഹായിക്കുന്ന വൈദ്യനും, ആത്മീയ നേതാവും, എഴുത്തുകാരനുമായ വിശുദ്ധ ലൂക്കയായിട്ടാണ് കാവിയേസല്‍ വെള്ളിത്തിരയിലെത്തുക. ബ്രിട്ടീഷ് നടനായ ജെയിംസ് ഫോക്കനറാണ് വിശുദ്ധ പൗലോസിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. തന്നേക്കാളും ശക്തമായ വിശ്വാസത്തിനുടമയായ ക്രിസ്ത്യാനിയാണ് കാവിയേസലെന്നു സമ്മതിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന്‍ ഫോക്കനര്‍ പറഞ്ഞു. വിശുദ്ധ പൗലോസിന്റെ കത്തുകള്‍ പല ആവര്‍ത്തി വായിച്ചത് തന്നില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഫോക്കനര്‍ സമ്മതിക്കുന്നു.
Image: /content_image/News/News-2018-03-01-12:14:01.jpg
Keywords: ജിം കാവി

7263
Category: 18
Sub Category:
Heading: ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്ക്കാരം ശനിയാഴ്ച
Content: കൊച്ചി: ഫാ. സേവ്യര്‍ തേലക്കാട്ടിന്‍റെ സംസ്ക്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ പത്തിനു പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്കു കൊണ്ടുപോകും. ശനിയാഴ്ച രാവിലെ പത്തിനു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു സംസ്കാര ശുശ്രൂഷകള്‍ നടക്കുക. നേരത്തെ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തി പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി. വൈദികരും വിശ്വാസികളും ഉള്‍പ്പടെ വലിയ ജനക്കൂട്ടാണു സംഭവമറിഞ്ഞ് ആശുപത്രിയിലും മലയാറ്റൂര്‍ പള്ളിയിലും എത്തിയത്. അപ്രതീക്ഷിത മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളത്തിലെ വിശ്വാസസമൂഹം. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നു കുരിശുമുടിയിലെ മുന്‍ കപ്യാര്‍ ജോണി വട്ടേക്കാടന്‍ എന്നയാൾ ഫാ. തേലക്കാട്ടിനെ തടഞ്ഞുനിര്‍ത്തി കത്തിയുപയോഗിച്ചു കുത്തുകയായിരുന്നു. കുരിശുമുടിയില്‍ നിന്നു താഴേയ്ക്കിറങ്ങുന്നതിനിടെ ആറാം സ്ഥലത്തിനടുത്തായിരുന്നു സംഭവം. വൈദികന്റെ ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Image: /content_image/India/India-2018-03-01-13:17:07.jpg
Keywords: മലയാറ്റൂ

7264
Category: 1
Sub Category:
Heading: യേശുവിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ കത്ത് ലേലത്തിന്
Content: വാഷിംഗ്ടണ്‍ ഡിസി: മഹാത്മാഗാന്ധി യേശുക്രിസ്തുവിനെ കുറിച്ചു എഴുതിയ കത്ത് ലേലത്തിന് വച്ചു. പെന്‍സില്‍വാനിയയിലെ റാബ് കളക്ഷന്‍സ് ആണ് കത്ത് ലേലത്തിന് വച്ചിരിക്കുന്നത്. 1926 ഏപ്രില്‍ ആറിന് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്‌ത്യന്‍ ആത്മീയ ആചാര്യനായിരുന്ന മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്ററ്റ്‌സിനു ഗാന്ധിജി എഴുതിയതാണ് ഈ കത്ത്. ലേലത്തിന്റെ അടിസ്ഥാനവില 50,000 യുഎസ് ഡോളറാണ്. മനുഷ്യചരിത്രത്തിലെ മഹാന്മാരായ ഗുരുക്കന്മാരിലൊരാളാണ് ക്രിസ്തുവെന്നും മതങ്ങളുടെ ഐക്യം പരസ്പരബഹുമാനത്തിലൂടെ സാധ്യമാണെന്നും കത്തില്‍ പറയുന്നു. മനുഷ്യരുടെ ബുദ്ധിവൈഭവത്തില്‍ വൈവിധ്യമുള്ളിടത്തോളം കാലം വ്യത്യസ്തമായ മതവിശ്വാസങ്ങള്‍ രൂപപ്പെടും. അതില്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ എല്ലാ മതവിശ്വാസികളും സ്‌നേഹമെന്ന പൊതുവികാരത്തില്‍ പരസ്പരം ബന്ധിതരാകുന്ന സാഹചര്യത്തേക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും കത്തില്‍ പറയുന്നു. ഈ കത്തല്ലാതെ ക്രിസ്തുവിനെപ്പറ്റി പരാമര്‍ശിക്കുന്ന ഗാന്ധിജിയുടെ മറ്റൊരു കത്തും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു ലേലം സംഘടിപ്പിക്കുന്ന റാബ് കളക്ഷന്‍ അധികൃതര്‍ അറിയിച്ചു. ലോക മതങ്ങളുടെ സമാധാനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടാണ് എഴുത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് റാബ് കലക്‌ഷൻ തലവൻ നാഥൻ റാബ് വ്യക്തമാക്കി. വളരെ ശക്തവും വൈകാരികവുമായ എഴുത്താണത്. മറ്റു മതങ്ങളെ ബഹുമാനിക്കുന്നുവെന്ന് ഗാന്ധിജി വ്യക്തമാക്കുകയാണ് ഇതുവഴിയെന്നും മറ്റു മനുഷ്യരിൽ സാമാന്യത്വം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചത് മനുഷ്യകുലത്തിന്റെ അധ്യാപകനായുള്ള ക്രിസ്തുവിലുള്ള വിശ്വാസമാണെന്നും റാബ് കൂട്ടിച്ചേര്‍ത്തു. മങ്ങിയ മഷിയിൽ ടൈപ്പ് ചെയ്ത കത്തില്‍ ഗാന്ധിജി ഒപ്പിട്ടിട്ടുമുണ്ട്.
Image: /content_image/News/News-2018-03-02-04:41:18.jpg
Keywords: ഗാന്ധി

7265
Category: 18
Sub Category:
Heading: റെക്ടറച്ചന്റെ ദാരുണാന്ത്യം ഉള്‍ക്കൊള്ളാനാകാതെ വിശ്വാസസമൂഹം
Content: അങ്കമാലി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ ദാരുണാന്ത്യം ഉള്‍ക്കൊള്ളാനാകാതെ വിശ്വാസസമൂഹം. സോഷ്യല്‍ മീഡിയായിലും ദൃശ്യമാധ്യമങ്ങളിലും വാര്‍ത്ത അതിവേഗം പരന്നപ്പോള്‍ അത് പ്രഥമദൃഷ്ഠ്യ വിശ്വസിക്കുവാന്‍ വിശ്വാസസമൂഹത്തിനു കഴിഞ്ഞിരിന്നില്ല. അത്യപൂര്‍വമായ ആ കൊലപാതകത്തിന് കുരിശുമുടി സാക്ഷ്യം വഹിച്ചു എന്നു പിന്നീട് എല്ലാവരും തിരിച്ചറിയുകയായിരിന്നു. പിന്നീട് അച്ചന്‍ കൊല്ലപ്പെട്ടതറിഞ്ഞ് ആയിരക്കണക്കിനാളുകളും നിരവധി വൈദികരും കന്യാസ്ത്രീകളും അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എത്തി. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഫൊറോന വികാരിമാരായ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാവര്‍ഗീസ് പൊട്ടയ്ക്കല്‍, മാത്യു മണവാളന്‍, സെബാസ്റ്റ്യന്‍ പാലാട്ടി, സി.പി.എം. ജില്ല സെക്രട്ടറി പി. രാജീവ്, മുന്‍ എം.പി. കെ.പി. ധനപാലന്‍, മുന്‍ എം.എല്‍.എ. പി.ജെ. ജോയി, അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. റൂറല്‍ എസ്.പി. എ.വി. ജോര്‍ജും സ്ഥലത്തെത്തിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഒപ്പീസ് നടത്തി. ഏഴു വര്‍ഷം റെക്ടര്‍ പദവിയിലിരുന്ന് ഫാ. സേവ്യര്‍ തേലക്കാട്ട് അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്ന ഒട്ടേറെ കര്‍മപദ്ധതികള്‍ മലയാറ്റൂരില്‍ നടപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടനകാലത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഏറ്റവും താത്പര്യമെടുത്തത് ഫാ. സേവ്യറായിരിന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫാ. സേവ്യര്‍ തേലക്കാട്ടിന് ആറു മാസം മുമ്പ് അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രക്തം പെട്ടെന്ന് കട്ടയാവാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തത്. മരുന്ന് കഴിക്കുന്നതുമൂലമാണ് കുത്തേറ്റ ഭാഗത്ത്് തുണികൊണ്ട്് കെട്ടിയിട്ടും രക്തം നിലയ്ക്കാതിരുന്നത്. കുത്തേറ്റതിനെ തുടര്‍ന്ന് ഇടതു തുടയിലെ ഞരമ്പ് മുറിഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതശരീരം, ഇന്ന് രാത്രി എട്ടുവരെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നുണ്ട്. തുടര്‍ന്ന് ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്കു കൊണ്ടുപോകും. നാളെ രാവിലെ പത്തിന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.
Image: /content_image/India/India-2018-03-02-05:42:03.jpg
Keywords: മലയാറ്റൂ, സേവ്യ

7266
Category: 1
Sub Category:
Heading: ക്രിസ്തുവുമായുള്ള ഐക്യത്തില്‍ മാത്രമേ രക്ഷ സാധ്യമാകൂ: വത്തിക്കാന്റെ പുതിയ പ്രബോധന രേഖ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവുമായുള്ള ഐക്യത്തില്‍ മാത്രമേ രക്ഷ സാധ്യമാകൂയെന്നു ഉത്ബോധിപ്പിച്ചുകൊണ്ട് വത്തിക്കാന്റെ പുതിയ ദൈവശാസ്ത്ര പ്രബോധന രേഖ “പ്ലാക്കിട് ഡിയോ” പ്രകാശനം ചെയ്തു. ഇന്നലെ മാര്‍ച്ച് ഒന്നാം തിയതി വ്യാഴാഴ്ച വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലഡാറിയ ഫെറെറി അദ്ധ്യക്ഷതയില്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രബോധനരേഖ പ്രകാശനം ചെയ്യപ്പെട്ടത്. ക്രിസ്തുവിലുള്ള രക്ഷയുടെ പദ്ധതിയുടെ പുനര്‍വ്യാഖ്യാനമാണ് വിശ്വാസ സംഘത്തിന്‍റെ പ്രബോധനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ദൈവം തന്നെത്തന്നെ ക്രിസ്തുവിലൂടെ ലോകത്തിന് വെളിപ്പെടുത്തി തന്നു. അങ്ങനെ മനുഷ്യരക്ഷയ്ക്കുള്ള ഏകമദ്ധ്യസ്ഥനും വെളിപാടിന്‍റെ പൂര്‍ണ്ണിമയും ക്രിസ്തുവാണെന്നു നമുക്ക് വെളിപ്പെട്ടു കിട്ടി. മനുഷ്യാവതാരംചെയ്ത്, പീഡകള്‍ അനുഭവിച്ച് മരിച്ച് പുനരുത്ഥാനം ചെയ്ത ക്രിസ്തുവിലുള്ള ഐക്യത്തിലാണ് നമ്മുടെ രക്ഷ യാഥാര്‍ത്ഥ്യമാകുന്നത്. ക്രിസ്തുവിന്‍റെ പെസഹാരഹസ്യം നമ്മെ പിതാവുമായി പ്രത്യേകം ഐക്യപ്പെടുത്തുന്നു. അതായത് പരിശുദ്ധാത്മാവു പ്രചോദിപ്പിക്കുന്ന പിതാവും പുത്രനുമായുള്ള ബന്ധം നമ്മെ ക്രിസ്തുവിന്‍റെ ആദ്യജാതരായി ഉയര്‍ത്തുന്നു. എന്നാല്‍ പിതൃ-പുതൃ, പരിശുദ്ധാത്മ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നതും യാഥാര്‍ത്ഥ്യമാകുന്നതും അദൃശ്യമായ വിധത്തിലല്ല, മറിച്ച് കാണപ്പെടുന്ന സഹോദര ബന്ധത്തിന്‍റെ കൂട്ടായ്മയിലാണ്. അതിനാല്‍ പിതാവിനോടെന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് നാം ആയിരിക്കുന്ന ജീവിത പരിസരങ്ങളിലെ സഹോദരങ്ങളുമായുള്ള ഐക്യവും ബന്ധവും. രക്ഷ സ്വയം ആര്‍ജ്ജിച്ചെടുക്കാനാവുന്നതല്ല. മറിച്ച് ദൈവം സഹായിക്കുകയാണെങ്കില്‍ മാത്രം നേടാവുന്നതാണത്! കാരണം അത് അറിവിലോ, സമ്പത്തിലോ മറ്റു നേട്ടങ്ങളിലോ ആശ്രയിച്ചല്ല, ദൈവം ആഗ്രഹിക്കുകയും അനുവദിക്കുകയും ചെയ്യുന്നതും കൊണ്ടാണെന്നും "പ്ലാക്കിട് ഡിയോ" ചൂണ്ടിക്കാട്ടുന്നു. ലത്തീന്‍ ഭാഷയിലെ Placuit Deo എന്ന പ്രബോധനത്തിന് മലയാളത്തില്‍ “ദൈവം ആഗ്രഹിക്കുന്നത്” എന്നാണര്‍ത്ഥം.
Image: /content_image/News/News-2018-03-02-06:45:15.jpg
Keywords: യേശു, ക്രിസ്തു

7267
Category: 18
Sub Category:
Heading: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഓര്‍ത്തഡോക്‌സ് സഭയുടെ ബജറ്റ്
Content: കോട്ടയം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കികൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ 560 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. കോട്ടയം പഴയസെമിനാരിയില്‍ നടന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സഭാ സെക്രട്ടറി ബിജു ഉമ്മനാണു ബജറ്റ് അവതരണം നടത്തിയത്. ഡയാലിസിസ് കരള്‍മാറ്റ രോഗികള്‍ക്കുളള സ്‌നേഹസഹായ പദ്ധതി, അട്ടപ്പാടി ഗിരിവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനം, ഭവന നിര്‍മാണം, വിവാഹ സഹായം, ഓഖി ദുരിത ബാധിതരുടെ പുനരധിവാസം, സഭയിലെ നിര്‍ധനരായ വിധവകള്‍ക്കു പെന്‍ഷന്‍ പദ്ധതി, ദാരിദ്ര്യരേഖയ്ക്കു താഴെയുളള ശുശ്രൂഷകര്‍ക്കും, പളളി സൂക്ഷിപ്പുകാര്‍ക്കുമുളള ആരോഗ്യ ഇന്‍ഷ്വറന്‍സ്, നിര്‍ധനരായവര്‍ക്ക് കിടപ്പാടം നിര്‍മിക്കാനുളള ഭവനസഹായം എന്നിവ ബജറ്റിലുണ്ട്. പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ സ്മാരകമായി ഓര്‍ത്തഡോക്‌സ് സഭയുടെ ചുമതലയില്‍ പരുമലയില്‍ ലോകോളജ്, കോട്ടയത്ത് ഓര്‍ത്തഡോക്‌സ് കള്‍ച്ചറല്‍ സെന്റര്‍, പരുമല കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണം, കോട്ടയം കാരാപ്പുഴയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പേരില്‍ സ്മാരകം, പീരുമേട്ടിലും നരിയാപുരത്തും വിദ്യാര്‍ഥികള്‍ക്കുളള ക്യാമ്പ് സെന്ററുകള്‍, വൈദികരുടെ കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വൈദിക മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ സഹായം തുടങ്ങിയവയ്ക്കും ബജറ്റില്‍ തുക ഉള്‍കൊളളിച്ചിട്ടുണ്ട്. ഫാ. ഡാനിയേല്‍ തോമസ് ധ്യാനം നയിച്ചു. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ വേര്‍പ്പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Image: /content_image/India/India-2018-03-02-07:33:12.jpg
Keywords: ഓര്‍ത്തഡോക്‌സ്

7268
Category: 18
Sub Category:
Heading: വൈദികന്‍റെ കൊലപാതകം: പ്രതി പിടിയില്‍
Content: മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് മലയാറ്റൂര്‍ മലയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മലയാറ്റൂര്‍ തേക്കുംതോട്ടം ഷണ്മുതഖപുരത്തു വട്ടേക്കാടന്‍ കോരതിന്റെ മകന്‍ ജോണി (56) പോലീസ് പിടിയിലായി. ഉച്ചയ്ക്ക് 1.15ഓടെ മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണു പ്രതിയെ പിടികൂടിയത്. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി ഇന്നലെ (വ്യാഴാഴ്ച) സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തിരുന്നു. കുരിശുമുടിക്കു ചുറ്റുമുള്ള വനത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പോലീസ് തെരച്ചില്‍ നടത്തിയത്. സിഐമാര്‍ നേതൃത്വം നല്കുന്ന ഓരോ സംഘത്തിലും വിവിധ സ്‌റ്റേഷനുകളിലെ അഞ്ചു വീതം പോലീസുകാരുണ്ടായിരുന്നു. പോലീസ് ക്യാമ്പില്‍ നിന്ന് ഒരു ബറ്റാലിയന്‍ പോലീസുകാരും അന്വേഷണത്തില്‍ പങ്കാളികളായി. വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കുരിശുമലയിലെ ആറാം സ്ഥലത്തുവച്ചാണു ഫാ. സേവ്യര്‍ തേലക്കാട്ടിനു കുത്തേറ്റത്.
Image: /content_image/India/India-2018-03-02-12:23:54.jpg

7269
Category: 1
Sub Category:
Heading: ഈജിപ്തിലെ 53 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത
Content: കെയ്റോ: ഈജിപ്തിലെ അന്‍പത്തിമൂന്നോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈജിപ്ത് മന്ത്രിസഭ ഇക്കഴിഞ്ഞ ഫെബ്രുവരി 26 തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും അതിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാ മന്ദിരങ്ങള്‍ക്കും നിയമസാധുത നല്‍കുവാനൊരുങ്ങുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തെ സംബന്ധിച്ച 2016 ഓഗസ്റ്റ് 30-ലെ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ദേവാലയങ്ങള്‍ക്കായിരിക്കും നിയമസാധുത ലഭിക്കുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കത്തക്ക രീതിയില്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായി പഠിക്കുവാന്‍ ഉത്തരവിട്ടു കഴിഞ്ഞുവെന്ന് മന്ത്രിസഭ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിയമ സാധുത ലഭിച്ചു കഴിഞ്ഞാല്‍ ഈ ദേവാലയങ്ങള്‍ ആരാധനക്കായി തുറക്കുവാന്‍ സാധിക്കും. ഈജിപ്ത് പ്രധാനമന്ത്രി ഷെറീഫ് ഇസ്മായില്‍, നിര്‍മ്മാണ, ആഭ്യന്തര, നീതിന്യായ മന്ത്രാലയ പ്രതിനിധികളും, വിദഗ്ദരും ഇതിനെക്കുറിച്ച് ചര്‍ച്ചചെയ്യുവാനായി ഫെബ്രുവരി 26-ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുന്ന 3,000 ദേവാലയങ്ങളുടെ പട്ടികയില്‍ വരുന്ന ആദ്യഘട്ട ദേവാലയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നിയമസാധുത ലഭിക്കുവാനിരിക്കുന്ന ഈ 53 ദേവാലയങ്ങള്‍. ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തുശതമാനത്തോളം ക്രിസ്ത്യാനികളാണെങ്കിലും രാജ്യത്തു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുവാദം നേടുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇക്കാരണത്താല്‍ തന്നെ പല ക്രിസ്ത്യന്‍ സമൂഹങ്ങളും നിയമപരമല്ലാത്ത കെട്ടിടങ്ങളിലായിരുന്നു ആരാധനകള്‍ നടത്തിവന്നിരുന്നത്. ഇതിനെചൊല്ലി നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2016-ലെ നിയമനിര്‍മ്മാണത്തിന് മുന്‍പ് സ്കൂള്‍, കനാലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെയില്‍വേ മേഖലകള്‍ പാര്‍പ്പിട മേഖലകള്‍ തുടങ്ങിയ മേഖലകളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുക സാധ്യമല്ലായിരുന്നു. 2016-ല്‍ പുതിയനിയമം പാസ്സായതിനു ശേഷം നിയമത്തിന്റെ കീഴില്‍ വരുന്ന ദേവാലയങ്ങളെ കുറിച്ച് പരിശോധിക്കുവാന്‍ സ്ഥാപിതമായ അഡ്ഹോക്ക് കമ്മിറ്റി തങ്ങളുടെ കീഴിലുള്ള ദേവാലയങ്ങളുടെ വിവരങ്ങള്‍ 2017 സെപ്റ്റംബറോടെ നല്‍കുവാന്‍ വിവിധ സഭാനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നടപടി ഭവനങ്ങളിലും, അംഗീകാരമില്ലാത്ത കെട്ടിടങ്ങളിലും ആരാധനകള്‍ നടത്തിവന്നിരുന്ന ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് ആശ്വാസം പകരും.
Image: /content_image/News/News-2018-03-02-13:04:02.jpg
Keywords: ഈജി