Contents

Displaying 6921-6930 of 25126 results.
Content: 7230
Category: 1
Sub Category:
Heading: ആസിയ ബീബിയെ 'രക്തസാക്ഷി' എന്നു വിശേഷിപ്പിച്ചുകൊണ്ട് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രവാചക നിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയ ബീബിയെയും ഇസ്ലാം ഭീകരസംഘടനയായ ബോക്കോ ഹറാമിന്‍റെ ആക്രമണത്തിനിരയായ റബേക്ക ബിട്രൂസിനെയും 'രക്തസാക്ഷികള്‍' എന്നു വിശേഷിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ശനിയാഴ്ച ആസിയ ബീബിയുടെ ഭര്‍ത്താവ് ആഷിക് മസിക്കും പുത്രി എയ്ഷാം ആഷിക്കിനും റബേക്ക ബിട്രൂസിനും അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ചയിലെ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം വിശേഷണം നല്‍കിയത്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രതിനിധികള്‍ക്ക് ഒപ്പമാണ് ഇവര്‍ പാപ്പയെ കണ്ടത്. വേദനയാല്‍ കഴിയുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് ആസിയായും റബേക്കയുമെന്നും രണ്ടുപേരും രക്തസാക്ഷികളാണെന്നും പാപ്പ പറഞ്ഞു. എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രസ്ഥാനത്തിന്‍റെ ഇറ്റാലിയന്‍ ഘടകത്തിന്‍റെ തലവന്‍ അലെസ്സാന്ത്രൊ മോന്തെഡൂറൊയാണ് മാര്‍പാപ്പയെ കാണുന്നതിന് ഇവര്‍ക്ക് അവസരം ഒരുക്കിയത്. പൊതുപ്രഭാഷണം അവസാനിക്കുന്നതിന് മുന്‍പ് ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. 2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബീ. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇവരെ ഏകാന്ത തടവറയില്‍, കഠിന തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ആസിയാ ബീബിയുടെ അപ്പീല്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും പ്രധാന ജഡ്ജി പിന്‍മാറിയിരിന്നു. ഇതോടെ ആസിയയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരിന്നു.
Image: /content_image/News/News-2018-02-25-08:48:55.jpg
Keywords: ആസിയ
Content: 7231
Category: 1
Sub Category:
Heading: യേശുവിനെ സംസ്ക്കരിച്ച തിരുകല്ലറ ദേവാലയം അടച്ചു
Content: ജറുസലേം: സഭാ സ്വത്തുക്കള്‍ക്ക് മുനിസിപ്പല്‍ നികുതി (അര്‍നോണ) ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തിലും ഭൂമിയേറ്റെടുക്കല്‍ നിയമത്തിലും പ്രതിഷേധിച്ച് യേശുവിനെ സംസ്ക്കരിച്ച തിരുകല്ലറ ദേവാലയം സഭാധികാരികള്‍ അടച്ചിട്ടു. യേശുക്രിസ്തുവിനെ കുരിശിലേറ്റുകയും കബറടക്കുകയും ചെയ്ത സ്ഥലത്തു സ്ഥിതി ചെയ്യുന്ന തിരുകല്ലറ ദേവാലയത്തില്‍ ദിനം പ്രതി ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് എത്തുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, റോമന്‍ കാത്തലിക്, അര്‍മീനിയന്‍ സഭാനേതൃത്വങ്ങള്‍ സംയുക്തമായാണ് ദേവാലയം സംരക്ഷിക്കുന്നത്. വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ക്കെതിരേയുള്ള ഭരണകൂടത്തിന്റെ കരുതിക്കൂട്ടിയുള്ള നീക്കമാണ് നികുതി പരിഷ്‌കാരമെന്നു വിവിധ ക്രൈസ്തവ സഭാനേതാക്കള്‍ ആരോപിച്ചു. ദേവാലയങ്ങളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ കാബിനറ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്നിരുന്നു. പ്രസ്തുത ബില്ലു പാസായാല്‍ സഭകളുടെ വക ഭൂമി സര്‍ക്കാര്‍ കൈ വശപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ജറുസലേം പാത്രിയര്‍ക്കീസ് തിയോഫിലസ് മൂന്നാമന്‍, ഹോളിലാന്‍ഡ് കസ്‌റ്റോഡിയന്‍ ഫ്രാന്‍സിസ്‌കോ പാറ്റണ്‍, ജറുസലേമിലെ അര്‍മീനിയന്‍ പാത്രിയാര്‍ക്കീസ് ന്യൂര്‍ഹാന്‍ മനോജിയാന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. സഭാ സ്വത്തുക്കള്‍ക്ക് മുനിസിപ്പല്‍ നികുതി ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നേരത്തെ തന്നെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയിരിന്നു. ഫെബ്രുവരി 14നു വിഷയത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ അദ്ധ്യക്ഷന്മാര്‍ സംയുക്ത പ്രസ്താവനയും ഇറക്കി. ജറുസലേമിലെ സഭാസ്വത്തുക്കള്‍ക്ക് നികുതിയേര്‍പ്പെടുത്തുന്നതിനെതിരെ തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും, തങ്ങളുടെ സഭാസ്വത്തുക്കള്‍ സംരക്ഷിക്കുമെന്നുമെന്നാണ് സഭാതലവന്‍മാര്‍ പ്രസ്താവനയില്‍ കുറിച്ചത്. പതിമൂന്നോളം വിവിധ ക്രിസ്ത്യന്‍ സഭാ- സാമുദായിക തലവന്‍മാര്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചിരിന്നു. അതേസമയം തിരുകല്ലറയുടെ ദേവാലയം എത്രകാലത്തേക്കാണു അടച്ചിടുന്നതെന്നു വ്യക്തമല്ല.
Image: /content_image/News/News-2018-02-26-03:53:44.jpg
Keywords: ജറുസലേമില്‍, തിരുകല്ലറ
Content: 7232
Category: 18
Sub Category:
Heading: കരുണയുടെ ദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ നൂറാം ജന്മദിനം നാളെ
Content: കട്ടപ്പന: സാധുസേവന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ജര്‍മ്മന്‍ പൗരന്‍ ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ നൂറാം ജന്മദിനം നാളെ. ജന്മശതാബ്ദിയോടനുബന്ധിച്ചു നാളെ രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ സെന്റ് ജോണ്‍സ് കാമ്പസില്‍ ദൈവദാസന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എക്‌സിബിഷനും ക്വിസ് മത്സരവും നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി രൂപത സിഞ്ചെല്ലൂസ് ഫാ. കുര്യന്‍ താമരശേരിയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കബറിടത്തില്‍ പ്രാര്‍ത്ഥനയും നടക്കും. 1918 ഫെബ്രുവരി 27ന് ജര്‍മനിയിലെ ബര്‍ലിനില്‍ എവാള്‍ഡ് താന്‍ഹോയിസറിന്റെയും മരിയയുടെയും മൂന്നു മക്കളില്‍ മൂത്തവനായ ബര്‍ണാഡ് എന്ന ഫോര്‍ത്തുനാത്തൂസ് ജനിച്ചത്. രണ്ടാംലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അദ്ദേഹം ഏറെ അനുഭവിച്ചിട്ടുണ്ട്. 1969ല്‍ കട്ടപ്പനയിലത്തി ആശുപത്രി ആരംഭിച്ചതോടെയായിരുന്നു ഹോസ്പിറ്റലര്‍ സഭയുടെ ഇന്ത്യയിലെ തുടക്കം. പിന്നീട് ആലംബഹീനര്‍ക്കായി പ്രതീക്ഷാഭവനം സ്ഥാപിക്കാനും ഭവനരഹിതര്‍ക്കായി നൂറുകണക്കിനു വീടുകള്‍ നിര്‍മിച്ചുകൊടുക്കാനും നേതൃത്വം നല്‍കി. 1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസിനിസമൂഹവും ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ആരംഭിച്ചു. ഇതിനിടെ അദ്ദേഹം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സമൂഹം 1994-ല്‍ ഒരു രൂപതാ സമൂഹമായി അംഗീകരിക്കപ്പെട്ടു. കേരളത്തിലെ വിവിധ രൂപതകളിലും തമിഴ്നാട്, ഒഡീഷ, ജര്‍മനി, ഇറ്റലി, ഓസ്ട്രിയ എന്നിവടങ്ങളിലും ഈ സന്യാസ സഭാംഗങ്ങള്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. 1995 നവംബര്‍ ഏഴിനു ജര്‍മന്‍ പൗരന്മാര്‍ക്കുമാത്രം നല്‍കിയിരുന്ന ജര്‍മ്മന്‍ സര്‍ക്കാരിന്റെ ആതുര സേവനത്തിനുള്ള ജര്‍മന്‍ സര്‍വീസ് ക്രോസ് അവാര്‍ഡ് നല്‍കി ആദരിച്ചു. 2005 നവംബര്‍ 21ന് കാലംചെയ്ത ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 10ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ ദൈവദാസനായി മാര്‍പാപ്പ പ്രഖ്യാപിക്കുകയായിരിന്നു.
Image: /content_image/India/India-2018-02-26-05:12:55.jpg
Keywords: കരുണ
Content: 7233
Category: 18
Sub Category:
Heading: ഇനിയും സംസ്കരിക്കപ്പെടാൻ ഏറെ മനസ്സുകൾ: ദുഃഖം രേഖപ്പെടുത്തി മാര്‍ ജോസ് പൊരുന്നേടം
Content: മാനന്തവാടി: മോഷണകുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തികൊണ്ട് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അക്രമവും കൊലപാതകവും സ്വാഭാവിക പ്രതികരണം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന നാട്ടിൽ ഇതും ഇതിലപ്പുറവും സംഭവിക്കാമെന്നും അദ്ദേഹം കുറിച്ചു. മാര്‍ ജോസ് പൊരുന്നേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്.. കേരളം ഊറ്റം കൊള്ളുന്നത് കേരളാ മോഡൽ' വികസനത്തിലാണ്. കേരളം വികസന കാര്യത്തിൽ വികസിത രാജ്യങ്ങൾക്കൊപ്പമാണെന്നാണ് വയ്പ്. ഇവിടുത്തെ സംസ്കാരം അതിപ്രാചീനവുമാണ്. ഇപ്പോഴിതാ ക്രമസമാധാന പാലനത്തിലും കേരളം സ്വന്തം മോഡൽ അവതരിപ്പിച്ചിരിക്കുന്നു. പുതിയൊരു സംസ്കാരവും. കഴിഞ്ഞ കുറേക്കാലമായി നമ്മുടെ കേരളത്തിൽ വളർന്ന് വരുന്ന ഒരു പുതിയ സംസ്കാരമാണിത്. യഥാർത്ഥ ജനാധിപത്യം.!! ജനത്തിന്റെ ആധിപത്യമാണല്ലോ ജനാധിപത്യം. അതാണിവിടെ നടക്കുന്നത്. നിയമ പാലകരുടെ സാന്നിദ്ധ്യം തന്നെ പലരുടേയും ദൃഷ്ടിയിൽ ജനാധിപത്യത്തിനൊരു വിലങ്ങുതടിയാണ്. അഗളിയിലെ മധുവെന്ന ആദിവാസി യുവാവിനെ കളവാരോപിച്ച് പിടിച്ച് കെട്ടി മർദ്ദിച്ച് കൊന്നിരിക്കുന്നു. അക്രമവും കൊലപാതകവും സ്വാഭാവിക പ്രതികരണം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന നാട്ടിൽ ഇതും ഇതിലപ്പുറവും സംഭവിക്കാം. മലയാളികളിൽ ഏറെപ്പേരുടെ മാനസികാവസ്ഥ ഈ നിഗമനത്തിലെത്തിക്കുന്നു. പുരാതന റോമിലെ കൊളോസിയത്തിൽ ക്രൂര മൃഗങ്ങളുമായുള്ള ജീവൻമരണപോരാട്ടത്തിൽ മൃഗങ്ങൾ കടിച്ചുകീറുന്ന അടിമകളെ കണ്ട് ഗാലറിയിലിരുന്ന് കയ്യടിച്ച് രസിക്കുന്ന റോമൻ ഭരണാധികാരികളേയും റോമൻ പൗരന്മാരേയും പോലെ കൊല്ലും കൊലയും സ്വകാര്യവും പൊതുവുമായ സ്വത്ത് നശിപ്പിക്കുന്നതും കണ്ട് രസിക്കുന്ന ഭരണാധികാരികളും ജനവും ക്രമസമാധാന പാലകരും ഉള്ളിടത്ത് മറ്റെന്ത് പ്രതീക്ഷിക്കാൻ. അപകടത്തിൽ പെട്ട് രക്തമൊലിച്ച് മരണവെപ്രാളത്തിലുള്ളവരുടെ വീഡിയോ മൊബൈലിലെടുത്ത് ബ്രെയിക്കിംഗ് ന്യൂസുകൾ ആക്കാൻ അയച്ചു കൊടുക്കുന്നതും അവരുടെ പണവും ആഭരണങ്ങളും കവർന്നെടുത്ത് കടന്നു കളയുന്നതും എല്ലാം ഒരു നിഗൂഢസന്തോഷ കാരണമാക്കിയവരും ഉള്ള നാടാണിത്. എഴുത്തും വായനയും അറിയാത്തതല്ല കാരണം. വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാത്തതുമല്ല കാരണം. കേരളത്തിലുള്ളത്ര സ്കൂളുകളും കോളേജുകളും മറ്റൊരു സംസ്ഥാനത്തും കാണുകയില്ല. ഇവിടെയുള്ളത്ര ബ്രഹ്മാണ്ഡങ്ങളായ ആരാധനാലയങ്ങളും ഇന്ത്യയിൽ മറ്റെങ്ങും കാണുകയില്ല. കേരളം ആഢംഭര ഉപഭോഗവസ്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നുമാണ്. എന്നിട്ടും എന്തേ ആർക്കും ഒരുപദ്രവവും ചെയ്യാത്ത ഒരു സാധു യുവാവിനെ പട്ടിയെ തല്ലിക്കൊല്ലുന്നതിലും ക്രൂരമായി തല്ലിക്കൊല്ലാൻ തക്കവിധം അധ:പതിച്ച മാനസികാവസ്ഥയിലുള്ളവരെ സൃഷ്ടിച്ചു? കാരണം തേടി എങ്ങും പോകേണ്ടതില്ല. മലയാളിയുടെ മനസ്സ് സംസ്കരിച്ചെടുക്കാൻ ഇവയൊന്നും പര്യാപ്തമായില്ല. ക്രമസമാധാനത്തിന് നിയോഗിക്കപ്പെടുന്നവരെ മറ്റാരുടേയോ ഇംഗിതത്തിന് തുള്ളുന്നവരാക്കി മാറ്റിയെടുത്തു. അക്രമികൾക്കും കൊലയാളികൾക്കും തലതൊട്ടപ്പമാരുണ്ടായി. അക്രമത്തേയും കൊലയേയും അശ്ലീലത്തേക്കും മദ്യത്തേയും മയക്കുമരുന്നിനേയും മഹത്വവൽക്കരിച്ച് യുവതലമുറയുടെ ആരാധനാമൂർത്തികളാക്കി. അവയെ ആരാധിക്കാൻ മടിക്കുന്നവരെ സമൂഹത്തിന്റെ ഉമ്മറപ്പടി അടച്ച് പിണ്ഡം വച്ചു. വിദ്യാർത്ഥികളെ ശിക്ഷണ വിധേയരാക്കുന്ന അധ്യാപകരെ കുറ്റവാളികളാക്കി ജയിലിലടച്ചു. സകല ധാർമ്മികതയുടേയും ഉറവിടമായ ദൈവത്തെ കേവലം മാനുഷിക രൂപങ്ങളാക്കി. വിശുദ്ധയിടങ്ങൾ അശ്ലീലം കൊണ്ട് അശുദ്ധമാക്കി. അവരവർക്ക് തോന്നുന്നത് ശരിയായി അവതരിപ്പിക്കപ്പെട്ടു. നമുക്കൊരു തിരിച്ച് പോക്ക് വേണ്ടേ? കരിങ്കൽ സമാനമായ മനസുമായി എത്ര കാലം മുന്നോട്ട് പോകും? മധുവിന്റെ വിധി ഇനിയാർക്കും ഉണ്ടാകാതിരിക്കട്ടെ.
Image: /content_image/India/India-2018-02-26-05:58:14.jpg
Keywords: പൊരുന്നേ
Content: 7234
Category: 1
Sub Category:
Heading: ഭൂതോച്ചാടനത്തിനുള്ള വര്‍ദ്ധിച്ച ആവശ്യം: വത്തിക്കാനില്‍ പ്രത്യേക കോണ്‍ഫറന്‍സ്
Content: റോം: ആഗോളതലത്തില്‍ ഭൂതോച്ചാടന കര്‍മ്മങ്ങള്‍ക്കായി ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ശരിയായ പരിശീലനത്തിനും, ചര്‍ച്ചക്കുമായി വത്തിക്കാനില്‍ പ്രത്യേക കോണ്‍ഫറന്‍സ് നടത്തും. റോമിലെ പൊന്തിഫിക്കല്‍ എതീനിയം റെജീന അപ്പസ്തോലൊറമില്‍ വെച്ച് ഏപ്രില്‍ മാസത്തിലാണ് കോണ്‍ഫറന്‍സ് നടക്കുക. ഇറ്റലിയില്‍ മാത്രം ഭൂതോച്ചാടനത്തിനു ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ മൂന്ന്‍ മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 5,00,000 ഭൂതോച്ചാടന കേസുകളാണ് രാജ്യത്തു രേഖപ്പെടുത്തിയിരിക്കുന്നത്. തിരുസഭ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ പിശാച് ബാധയകറ്റുവാനുള്ള വിദ്യകള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന പുരോഹിതരുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഫറന്‍സ് നടത്തുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്. ഭൂതോച്ചാടകരുടേയും, പിശാച് ബാധയില്‍ നിന്നും മോചനം നേടിയവരുടേയും സാക്ഷ്യങ്ങളും, സാത്താനിസത്തെകുറിച്ചുള്ള ചര്‍ച്ചകളും കോണ്‍ഫറന്‍സിന്റെ ഭാഗമായി ഉണ്ടാകും. ഭാവി പ്രവചിക്കുന്നവരുടേയും, ടാരറ്റ് കാര്‍ഡ് വായിക്കുന്നവരുടേയും അടുത്ത് പോകുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പിശാച് ബാധിതരുടെ എണ്ണത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കോണ്‍ഫറന്‍സിന്റെ സംഘാടകരില്‍ ഒരാളായ ഫ്രിയാര്‍ ബെനിന്‍ഗോ പാലില്ലാ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ സാത്താന് വാതില്‍ തുറന്നു കൊടുക്കുകയാണെന്ന് അദ്ദേഹം പറയുന്നു. എല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ പിശാച് ബാധയായി കൊള്ളണമെന്നില്ല. മനശാസ്ത്രപരവും, മാനസികവുമായ പ്രശ്നങ്ങളും വിഷയത്തില്‍ ഉണ്ടാകാം. കത്തോലിക്കാ സഭയുടെ കാനന്‍ നിയമത്തില്‍ ഭൂതോച്ചാടനം അംഗീകരിക്കുന്നുണ്ടെങ്കിലും ശുശ്രൂഷ ചെയ്യുന്നതിനായി സഭയുടെ ഉന്നതതലത്തിലുള്ള അനുവാദം ആവശ്യമാണ്‌. പിശാച് ബാധയൊഴിപ്പിക്കലിന് ശരിയായ പരിശീലനത്തിന്റെ ആവശ്യമുണ്ട്. സ്വയം പഠിച്ച് പിശാച് ബാധയൊഴിപ്പിക്കുന്നത് തെറ്റുകള്‍ വരുത്തുന്നതിന് കാരണമാകുമെന്നും വിദഗ്ദരായ ഭൂതോച്ചാടകരുടെ ഒപ്പം നിന്നു വൈദഗ്ദ്യം നേടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1990-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷനെ വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ട്. 6 ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 200-ഓളം ഭൂതോച്ചാടകര്‍ക്കാണ് ഔദ്യോഗിക ലൈസന്‍സ് നല്കിയിട്ടുള്ളത്.
Image: /content_image/News/News-2018-02-26-08:24:40.jpg
Keywords: ഭൂതോ
Content: 7235
Category: 10
Sub Category:
Heading: യേശു നാമത്തില്‍ സംഭവിച്ച അത്ഭുതത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ലോക പ്രശസ്ത ഡോക്ടര്‍
Content: യേശുനാമത്തില്‍ സംഭവിച്ച അത്ഭുതത്തെ പരസ്യമായി വിവരിച്ചുക്കൊണ്ട് ആഗോളതലത്തില്‍ തന്നെ പ്രശസ്തിയാര്‍ജിച്ച ഡോക്ടര്‍ അരവിന്ദ് കുമാറിന്റെ അനുഭവസാക്ഷ്യം. ഇക്കഴിഞ്ഞ ജനുവരി 5നു നടന്ന സെഹിയോന്‍ ഏകദിന കണ്‍വെന്‍ഷനിലാണ് താന്‍ നേരിട്ടു അനുഭവിച്ചറിഞ്ഞ സാക്ഷ്യം ഡോക്ടര്‍ അരവിന്ദ് പങ്കുവെച്ചത്. ഡിസംബര്‍ 23നു ഡല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ സംഭവിച്ച അത്യാഹിതമാണ് ഡോക്ടറുടെ വിശ്വാസത്തെ മാറ്റിമറിച്ചത്. പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയ ഒരു കുട്ടി ഒന്നാം നിലയില്‍ നിന്നും താഴേക്കു വീഴുകയായിരിന്നു. ബോധം നഷ്ട്ടപ്പെട്ട രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടിയെയും കൊണ്ട് ഡോക്ടര്‍ അടക്കമുള്ള സംഘം ഓള്‍ ഇന്ത്യ മെഡിക്കല്‍ ട്രസ്റ്റിന്റെ ട്രോമ കെയര്‍ യൂണിറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അത്ഭുതം സംഭവിച്ചത്. ഹൃദയമിടിപ്പ് ഇല്ലാതായി മരണം സംഭവിച്ചുവെന്നു ചിന്തിച്ച നേരത്ത് താന്‍ യേശുവിനോടാണ് പ്രാര്‍ത്ഥിക്കുന്നതെന്നും യേശുവിന്റെ നാമത്തില്‍ അത്ഭുതം സംഭവിക്കുമെന്നും മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരിന്ന മലയാളി നേഴ്സായ സിജി ഡോക്ടറിനോട് പറഞ്ഞു. തുടര്‍ന്നു സിജി, യേശുവിന്റെ നാമം വിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ഡോക്ടര്‍ അടക്കമുള്ള സംഘത്തോട് അഭ്യര്‍ത്ഥിക്കുകയായിരിന്നു. സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സാക്ഷ്യപ്പെടുത്താമെന്നും സിജി നേര്‍ന്നു. പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടിരിന്ന ഡോക്ടര്‍, കുട്ടിക്ക് ബോധം വീണ്ടുകിട്ടിയാല്‍ ജെസ്സിയോടൊപ്പം സെഹിയോനില്‍ എത്തി സാക്ഷ്യപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു. അടുത്ത നിമിഷം തന്നെ യേശുവിന്റെ സ്പര്‍ശനത്താല്‍ കുഞ്ഞിനു അനക്കം സംഭവിക്കുകയായിരിന്നു. ഇത്തരം അത്ഭുതങ്ങളില്‍ താന്‍ വിശ്വസിച്ചിരിന്നില്ലായെന്നും തന്റെ അന്‍പത്തിയൊന്‍പതാമത്തെ വയസ്സില്‍ താന്‍ ആദ്യമായി അത്ഭുതം നേരിട്ടുകാണുകയായിരിന്നുവെന്നും പ്രശസ്തനായ ഈ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. താന്‍ നേരിട്ടു അനുഭവിച്ചറിഞ്ഞ അത്ഭുതം സാക്ഷ്യപ്പെടുത്താനാണ് ഡല്‍ഹിയില്‍ നിന്നും സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഡോ. അരവിന്ദിനൊപ്പം ഭാര്യ ഡോ. റീനയും സിജിയെ കൂടാതെ മലയാളിയായ മറ്റൊരു നേഴ്സും സെഹിയോനില്‍ എത്തിയിരിന്നു. ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ തൊറാസിക് റോബോട്ടിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റില്‍ കാല്‍ നൂറ്റാണ്ടോളം സേവനം ചെയ്ത ഡോ. അരവിന്ദ് കുമാര്‍ വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരായവര്‍ക്ക് നല്‍കുന്ന ഡോ. ബി‌. സി റോയി അവാര്‍ഡ് 2014-ല്‍ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ്. പതിനായിരത്തില്‍ അധികം ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ഹോസ്പിറ്റലിന്റെ ചെയര്‍മാനായാണ് അദ്ദേഹം സേവനം ചെയ്യുന്നത്. ആഗോള തലത്തില്‍ തന്നെ പ്രശസ്തിയാര്‍ജിച്ച ഈ ഡോക്ടര്‍ യേശുനാമത്തില്‍ സംഭവിച്ച അത്ഭുതത്തെ സ്ഥിരീകരിക്കുമ്പോള്‍, യേശു ഇന്നും സത്യമായും ജീവിക്കുന്നുയെന്നുള്ളതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. ബുദ്ധിക്കും യുക്തിക്കും അതീതമായി ലോകത്തെ മാറ്റിമറിക്കുവാന്‍ യേശു എന്ന നാമത്തിന് കഴിയും എന്നുള്ളതിന്റെ പ്രകടമായ സാക്ഷ്യം കൂടിയാണ് "അത്ഭുതങ്ങളില്‍ വിശ്വസിക്കാത്ത ഡോ. അരവിന്ദിന്റെ സാക്ഷ്യം".
Image: /content_image/News/News-2018-02-26-10:53:43.jpg
Keywords: അത്ഭുത
Content: 7236
Category: 1
Sub Category:
Heading: ഫ്രാന്‍സിനു സംരക്ഷണമേകാന്‍ 'റോസറി അറ്റ് ദി ബോർഡേസ്'
Content: പാരീസ്: പോളണ്ട്, അയര്‍ലണ്ട്, ഇറ്റലി, അമേരിക്ക തുടങ്ങീയ രാജ്യങ്ങള്‍ക്ക് ശേഷം ദേശീയ ജപമാല ദിനത്തിനായി ഫ്രാന്‍സും തയാറെടുക്കുന്നു. 'റോസൈര്‍ ഓക്സ് ഫ്രന്‍റിയേഴ്സ്' അഥവ 'റോസറി അറ്റ് ദി ബോർഡേസ്' എന്ന പേരില്‍ ഏപ്രിൽ 28നാണ് ഫ്രാൻസിൽ ദേശീയ ജപമാല ദിനമായി ആചരിക്കുന്നത്. കാലഘട്ടത്തിന്റെ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായാണ് ജപമാലയത്നം രാജ്യത്തു സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യയും ലക്ഷ്യബോധമില്ലാതെ വളരുന്ന സമൂഹവും ഫ്രഞ്ച് ജനതയുടെ ജപമാലയത്നത്തിലെ പ്രാര്‍ത്ഥന നിയോഗമാകും. ഫ്രാന്‍സില്‍ ഓരോ വര്‍ഷവും രണ്ട് ലക്ഷത്തോളം ഗർഭസ്ഥ ശിശുക്കളാണ് ഗര്‍ഭഛിദ്രത്തിന് ഇരയാകുന്നത്. ലക്ഷ്യബോധമില്ലാത്ത തലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും, തൊഴിൽരഹിതരായ യുവജനങ്ങളും, കുടുംബങ്ങളിലെ അസ്വസ്ഥതയും രാജ്യത്തിന്റെ തീരാവേദനയാണ്. ധാര്‍മ്മികത നശിക്കുന്ന രാജ്യത്തു വയോധികരെ മരുന്ന്‍ നല്കി മരണത്തിലേക്ക് നയിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി നില്ക്കുന്നുവെന്ന്‍ സംഘാടകര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. പരിശുദ്ധ കന്യകമറിയത്തിന്റെ വിമലഹൃദയത്തിലേക്ക് ഫ്രാൻസിനെയും ചേർക്കണമെയെന്ന അപേക്ഷയോടെയാണ് പത്രകുറിപ്പ് അവസാനിക്കുന്നത്. 2012- ൽ നടന്ന പുറത്തുവന്ന സർവ്വേ പ്രകാരം, ഞായറാഴ്ച ദിവ്യബലിയിലെ കത്തോലിക്ക വിശ്വാസികളുടെ പങ്കാളിത്തം പത്ത് ശതമാനത്തിൽ താഴെയാണ്. ദിവ്യബലിയിൽ പങ്കെടുക്കുന്നവരെ ഇസ്ളാമിക ഭീകരവാദികൾ ലക്ഷ്യമിടുന്നതും ഫ്രാൻസിൽ പതിവായിരിക്കുകയാണ്. രണ്ടു വർഷങ്ങൾക്ക് മുന്‍പ് വിശുദ്ധ ബലി മദ്ധ്യേ വൃദ്ധ വൈദികനെ മുസ്ളിം ഭീകരർ കഴുത്തറുത്ത് കൊന്നത് വലിയ വാര്‍ത്തയായിരിന്നു. ക്രൈസ്തവ രാഷ്ട്രമായിരുന്ന ഫ്രാൻസിൽ മതേതരത്വത്തിന്റെ ആശയങ്ങൾ സജീവമായതോടെ കത്തോലിക്കരുടെ എണ്ണം ക്രമാതീതമായി കുറയുകയായിരിന്നു. ജപമാലയജ്ഞം വഴി വിശ്വാസികള്‍ തീക്ഷ്ണമായ വിശ്വാസത്തിലേക്ക് കടന്നുവരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ ആഗോള തലത്തില്‍ നിരവധി രാജ്യങ്ങള്‍ ജപമാല യത്നം സംഘടിപ്പിച്ചിരിന്നു. ലക്ഷകണക്കിന് ആളുകള്‍ പങ്കെടുത്ത ‘റോസറി റ്റു ദി ബോര്‍ഡര്‍’ എന്ന പേരില്‍ പോളണ്ടാണ് ആഗോള തലത്തില്‍ ജപമാലയത്നത്തിന് ആരംഭം കുറിച്ചത്. പിന്നീട് അയര്‍ലണ്ട്, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ മാതൃക അനുകരിക്കുകയായിരുന്നു. എല്ലാ കൂട്ടായ്മകളിലും പതിനായിരങ്ങളുടെ പങ്കാളിത്തമാണ് ഉണ്ടായത്. ഇതിന് സമാനമായി ഏപ്രില്‍ 29നു ‘റോസറി ഓണ്‍ ദി കോസ്റ്റ്’ എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടനിലും ഫാത്തിമായിലെ പ്രത്യക്ഷീകരണത്തിന്റെ 101-ാം വാര്‍ഷിക ദിനമായ മെയ് 13നു ഓസ്ട്രേലിയയിലും ജപമാലയത്നം സംഘടിപ്പിക്കുന്നുണ്ട്.
Image: /content_image/News/News-2018-02-26-12:02:55.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 7237
Category: 18
Sub Category:
Heading: ഫരീദാബാദ് രൂപതയുടെ സെമിത്തേരി എന്ന സ്വപ്നം യാഥാര്‍ഥ്യമായി
Content: ന്യൂഡല്‍ഹി: ഒന്നര ലക്ഷത്തോളം വിശ്വാസികളുള്ള ഡല്‍ഹി ഫരീദാബാദ് രൂപതയിലെ വിശ്വാസികള്‍ക്ക് സ്വന്തമായ ഒരു സെമിത്തേരി എന്ന സ്വപ്നം യാഥാര്‍ഥ്യമായി. രൂപത സ്ഥാപനമായ സാന്‍ജോപുരം ചില്‍ഡ്രന്‍സ് വില്ലേജിനോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയിട്ടുള്ള സ്ഥലത്താണ് സെമിത്തേരി സജ്ജീകരിച്ചിട്ടുള്ളത്. സീറോ മലബാര്‍ രൂപതയില്‍ പ്രവാസികളായ വിശ്വാസികളുടെ അജപാലന ശുശ്രൂഷയുടെ ഭാഗമായാണ് അവരുടെ മരണാന്തര ക്രിയകള്‍ക്കു സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് രൂപത വക്താവ് പറഞ്ഞു. സെമിത്തേരി വെഞ്ചിരിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ജനറാള്‍ മോണ്‍. ജോസ് ഇടശേരി, സാഞ്ചോപുരം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍ എന്നിവര്‍ സഹകാര്‍മികരായി. രൂപതയിലെ എല്ലാ വൈദികരും ചില്‍ഡ്രന്‍സ് വില്ലേജിലെ സിസ്‌റ്റേഴ്‌സും അന്തേവാസികളും ചടങ്ങില്‍ പങ്കെടുത്തു. 2012 ല്‍ ആണ് ഫരീദാബാദ് രൂപത സ്ഥാപിതമായത്.
Image: /content_image/India/India-2018-02-26-12:58:21.jpg
Keywords: സെമിത്തേ
Content: 7238
Category: 18
Sub Category:
Heading: വിശാഖപട്ടണത്തിന്റെ പ്രഥമ ആർച്ച് ബിഷപ്പ് ദിവംഗതനായി
Content: വിശാഖപട്ടണം: വിശാഖപട്ടണത്തിന്റെ പ്രഥമ ആർച്ച് ബിഷപ്പ് കഗിതപു മരിയാദാസ് എം.എസ്.എഫ്.എസ് നിര്യാതനായി. 81 വയസ്സായിരിന്നു. രണ്ടുമാസമായി സെന്റ് ജോസഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചകഴിഞ്ഞു വിടവാങ്ങുകയായിരിന്നു. 1936 സെപ്തംബർ 7 ന് വിശാഖപട്ടണം രൂപതയിലെ ഗ്നാനപുരത്തു ജനിച്ച അദ്ദേഹം എം.എസ്.എഫ്.എസ് സഭയില്‍ അംഗമായി. 1961 ജൂൺ 10 ന് തിരുപട്ടം സ്വീകരിച്ചു. 1974 ഡിസംബർ 19 ന് പോൾ ആറാമൻ പാപ്പാ അദ്ദേഹത്തെ ഗുണ്ടൂരിലെ നാലാമത്തെ ബിഷപ്പായി നിയമിച്ചു. 1982 സെപ്റ്റംബർ 10-ന് വിശാഖപട്ടണത്തിന്റെ ബിഷപ്പായി നിയമിതനായി. 2001 ഒക്ടോബർ 16-ന് അദ്ദേഹം വിശാഖപട്ടണം അതിരൂപതയുടെ ആർച്ചു ബിഷപ്പായി ഉയർത്തപ്പെട്ടു. രൂപതാധ്യക്ഷനായി ഉയർത്തപ്പെടുന്നതിനു മുൻപ് അദ്ദേഹം ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയിൽ പ്രൊഫസറായി സേവനം ചെയ്തിരുന്നു. അതിരൂപതയിലെ ശുശ്രൂഷയിൽ നിന്ന് വിരമിക്കല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത് 2012-ലാണ് ബനഡിക്ട് പതിനാറാമൻ പാപ്പാക്കു കൈമാറിയത്. തുടര്‍ന്നു ജൂബിലി ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരിന്നു. 40 വർഷത്തോളമാണ് അദ്ദേഹം മെത്രാനായി സേവനം ചെയ്തത്. മൃതസംസ്കാരം നാളെ (ഫെബ്രുവരി 28) വിശാഖപട്ടണത്തെ ഗ്നാനപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടക്കും.
Image: /content_image/News/News-2018-02-27-04:15:20.jpg
Keywords: സെക്കന്തര
Content: 7239
Category: 18
Sub Category:
Heading: സുപ്രീംകോടതി വിധി മദ്യശാലകള്‍ ഉദാരവത്കരിക്കാന്‍ സര്‍ക്കാരിനു വഴിയൊരുക്കും: കെ‌സി‌ബി‌സി
Content: കോട്ടയം: മദ്യവില്പന നിയന്ത്രണത്തില്‍ വീണ്ടും ഇളവു വരുത്തിയ സുപ്രീംകോടതി വിധി ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്ന 2015 ഡിസംബര്‍ 15ലെ വിധി അപ്രസക്തമാക്കുന്നതാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. ഈ വിധി മദ്യശാലകള്‍ ഉദാരവത്കരിക്കാന്‍ സര്‍ക്കാരിനു വഴിയൊരുക്കുമെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. 2018- 19 വിംശതി വര്‍ഷമായി ആചരിക്കാന്‍ കെസിബിസി മദ്യവിരുദ്ധ സമിതി തീരുമാനിച്ചു. ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, വി.ഡി. രാജു, യോഹന്നാന്‍ ആന്റണി, ജോസ് ചെന്പശേരി, രാജന്‍ ഉറുന്പില്‍, ആന്റണി ജേക്കബ്, തോമസുകുട്ടി മണക്കുന്നേല്‍, തങ്കച്ചന്‍ വെളിയില്‍, വൈ. രാജു, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ഷിബു കാച്ചപ്പള്ളില്‍ ബെനഡിക്റ്റ് ക്രിസോസ്റ്റം എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കാരിന്റെ മദ്യവ്യാപന നയം തിരുത്തണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ മാര്‍ച്ച് 14 വരെ ഓരോ ജില്ലകളിലും ബഹുജന കണ്വംന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്തി മദ്യത്തിനെതിരേ ബഹുജന മുന്നേറ്റം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മദ്യനയത്തിന്റെ കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ കടമ നിര്‍വഹിക്കുന്നില്ല. മദ്യഷാപ്പുകള്‍ തുറന്നതിനാല്‍ മയക്കുമരുന്നിന്റെ ഉപയോഗം കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നു വ്യക്തമാകും. നിയമത്തിന് ഇവിടെ യാതൊരു വിലയും ഇല്ലാതായിരിക്കുന്നു. ദേശീയപാതകളുടെ പദവിതന്നെ എടുത്തുകളഞ്ഞാണ് ഇവിടെ സര്‍ക്കാര്‍ മദ്യ വ്യാപന നയം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2018-02-27-04:51:18.jpg
Keywords: കെ‌സി‌ബി‌സി, മദ്യ