category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസുപ്രീംകോടതി വിധി മദ്യശാലകള്‍ ഉദാരവത്കരിക്കാന്‍ സര്‍ക്കാരിനു വഴിയൊരുക്കും: കെ‌സി‌ബി‌സി
Contentകോട്ടയം: മദ്യവില്പന നിയന്ത്രണത്തില്‍ വീണ്ടും ഇളവു വരുത്തിയ സുപ്രീംകോടതി വിധി ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്ന 2015 ഡിസംബര്‍ 15ലെ വിധി അപ്രസക്തമാക്കുന്നതാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. ഈ വിധി മദ്യശാലകള്‍ ഉദാരവത്കരിക്കാന്‍ സര്‍ക്കാരിനു വഴിയൊരുക്കുമെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. 2018- 19 വിംശതി വര്‍ഷമായി ആചരിക്കാന്‍ കെസിബിസി മദ്യവിരുദ്ധ സമിതി തീരുമാനിച്ചു. ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, വി.ഡി. രാജു, യോഹന്നാന്‍ ആന്റണി, ജോസ് ചെന്പശേരി, രാജന്‍ ഉറുന്പില്‍, ആന്റണി ജേക്കബ്, തോമസുകുട്ടി മണക്കുന്നേല്‍, തങ്കച്ചന്‍ വെളിയില്‍, വൈ. രാജു, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ഷിബു കാച്ചപ്പള്ളില്‍ ബെനഡിക്റ്റ് ക്രിസോസ്റ്റം എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കാരിന്റെ മദ്യവ്യാപന നയം തിരുത്തണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ മാര്‍ച്ച് 14 വരെ ഓരോ ജില്ലകളിലും ബഹുജന കണ്വംന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്തി മദ്യത്തിനെതിരേ ബഹുജന മുന്നേറ്റം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മദ്യനയത്തിന്റെ കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ കടമ നിര്‍വഹിക്കുന്നില്ല. മദ്യഷാപ്പുകള്‍ തുറന്നതിനാല്‍ മയക്കുമരുന്നിന്റെ ഉപയോഗം കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നു വ്യക്തമാകും. നിയമത്തിന് ഇവിടെ യാതൊരു വിലയും ഇല്ലാതായിരിക്കുന്നു. ദേശീയപാതകളുടെ പദവിതന്നെ എടുത്തുകളഞ്ഞാണ് ഇവിടെ സര്‍ക്കാര്‍ മദ്യ വ്യാപന നയം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-27 10:25:00
Keywordsകെ‌സി‌ബി‌സി, മദ്യ
Created Date2018-02-27 10:21:18