Contents

Displaying 6871-6880 of 25125 results.
Content: 7180
Category: 18
Sub Category:
Heading: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായ തുടക്കം
Content: മലയാറ്റൂര്‍: മലയാറ്റൂര്‍ മഹാഇടവകയിലെ വിശ്വാസികള്‍ മലകയറിയതോടെ ഇത്തവണത്തെ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായ തുടക്കമായി. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത്, വിമലഗിരി മേരി അമലോത്ഭവമാതാ പള്ളി വികാരി ഫാ. ജോഷി കളപ്പറന്പത്ത്, സെബിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ബിനീഷ് പൂണോളില്‍, ഇല്ലിത്തോട് തിരുഹൃദയ പള്ളി വികാരി ഫാ. അഗസ്റ്റിന്‍ മൂഞ്ഞേലി എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു വിശ്വാസികളാണ് മല കയറിയത്. രാവിലെ ഏഴിന് അടിവാരത്തിലെ മാര്‍തോമാശ്ലീഹായുടെ കപ്പേളയില്‍ ഒത്തുചേര്‍ന്ന് പ്രാരംഭ പ്രാര്‍ത്ഥനയ്ക്കുശേഷമാണ് ഇടവക വിശ്വാസികള്‍ മലകയറിയത്. ഇന്ന്‍ മുതല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പണമുണ്ടാകും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിവസം മുഴുവനും കുരിശുമുടി കയറുന്നതിനുളള സൗകര്യമുണ്ടാകുമെന്നും മലകയറുന്ന വിശ്വാസികള്‍ക്ക് സുരക്ഷിതമായി കയറുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് പറഞ്ഞു.
Image: /content_image/India/India-2018-02-18-05:25:47.jpg
Keywords: മലയാ
Content: 7181
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം; ഏറ്റവും കൂടുതൽ തമിഴ്‌നാട്ടിൽ, തൊട്ടുപിന്നില്‍ യു‌പി
Content: ന്യൂഡൽഹി: കഴിഞ്ഞ വർഷം ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത് തമിഴ്‌നാട്ടിൽ. ഫെബ്രുവരി 16ന് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന് ഗവൺമെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും റിപ്പോർട്ട് വിലയിരുത്തി. ഇന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാട്ടിൽ അമ്പത്തിരണ്ടും ഉത്തർപ്രദേശിൽ അമ്പതും ചത്തീസ്ഗഡിൽ നാൽപ്പത്തിമൂന്നും മദ്ധ്യപ്രദേശിൽ മുപ്പത്തിയാറ് കേസുകളും റിപ്പോർട്ട് ചെയ്തു. സംഘടനയുടെ റിലീജിയസ് ലിബർട്ടി കമ്മീഷൻ ശേഖരിച്ച വിവരമനുസരിച്ച് മുന്നൂറ്റിയമ്പതോളം ക്രൈസ്തവ വിരുദ്ധ ആക്രമങ്ങള്‍ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അനൗദ്യോഗിക കണക്കുകള്‍ അടക്കം വിലയിരുത്തുമ്പോള്‍ ഇതിലും ഏറെ വര്‍ദ്ധനയുണ്ടാകുമെന്നാണ് സൂചന. വടക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത് എഫ്.ഐ.ആർ ഫയൽ ചെയ്യാൻ അധികാരികൾ ധൈര്യപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമസ് - വലിയ നോമ്പുകാലങ്ങളിലാണ് അക്രമണങ്ങളിലേറെയും അരങ്ങേറിയത്. ഏപ്രിലിൽ വിശ്വാസികളുടെ കൂട്ടായ്മയ്ക്കു നേരെ 54 കേസും ഡിസംംബറിൽ 40 കേസും റജിസ്റ്റർ ചെയ്തു. 2007 ൽ ഒഡീഷ കാണ്ഡമാൽ ദുരന്തത്തിന് ശേഷം ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് കഴിഞ്ഞ വർഷമാണ്. തമിഴ്നാട്ടിലെ ജാതി വ്യവസ്ഥിതി ക്രൈസ്തവ കൂട്ടായ്മയെയും മിഷൻ പ്രവർത്തനങ്ങളെയും തടസപ്പെടുത്തുന്നതായും തീവ്ര ഹൈന്ദവ സംഘടനകളുടെ മേധാവിത്വം അധികാരികളെപ്പോലും ഭയപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷത്തിന് നേരെയുള്ള ആക്രമണങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഭരണകൂടം ഉറപ്പുവരുത്തണമെന്നും ഫെല്ലോലോഷിപ്പ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. തമിഴ്നാട് ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആരാധന തടസ്സപ്പെടുത്താൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് സംശയിക്കുന്നതായി റിലീജിയസ് ലിബർട്ടി കമ്മീഷൻ ഡയറക്ടർ റവ.വിജയേഷ് ലാൽ പറഞ്ഞു. കുടുംബങ്ങളിൽ ദൈവാരാധന നടത്താൻ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവകാശങ്ങൾക്ക് വിരുദ്ധമാണ്. ചില സംസ്ഥാനങ്ങളിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രൈസ്തവ മതമര്‍ദ്ദനം നടക്കുന്നതായും വിശ്വാസികളുടെ സുരക്ഷയ്ക്കായി ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും വാഗ്ദാനം മാത്രമാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1951 ൽ സ്ഥാപിതമായ ഇവാഞ്ചലിക്കൽ ഫൗണ്ടേഷൻ, ആഗോള ഇവാഞ്ചലിക്കൽ കൂട്ടായ്മയിലും ഐക്യരാഷ്ട്രസഭയുടെ എൻ.ജി.ഒ സംഘത്തിലും 'ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ'യ്ക്ക് അംഗത്വമുണ്ട്.
Image: /content_image/News/News-2018-02-18-05:59:20.jpg
Keywords: പീഡന
Content: 7182
Category: 1
Sub Category:
Heading: യുവജന സിനഡിന് മലയാളി ഉള്‍പ്പെടെ ഭാരതത്തില്‍ നിന്ന് അഞ്ചുപേര്‍
Content: വത്തിക്കാന്‍ സിറ്റി: മാർച്ച് 19നു വത്തിക്കാനില്‍ ആരംഭിക്കുന്ന പ്രീ യുവജന സിനഡില്‍ പങ്കെടുക്കുവാന്‍ മലയാളി ഉള്‍പ്പെടെ ഭാരതത്തില്‍ നിന്നു അഞ്ചുപേര്‍. പഞ്ചംഗ പ്രതിനിധിസംഘത്തില്‍ വസായിയില്‍ നിന്നുള്ള ഹൈന്ദവ വിശ്വാസിയായ സന്ദീപ് പാണ്ഡെ, ജലന്തറില്‍ നിന്നുള്ള സിക്ക് മതാനുയായിയായ ഇന്ദര്‍ജിത് സിംഗ് എന്നീ രണ്ടുയുവാക്കളും മൂന്നു കത്തോലിക്കരും ഉള്‍പ്പെടുന്നു. ഒഡീഷയിലെ റൂര്‍ഖല രൂപതയില്‍ നിന്നുള്ള ശില്പ, ഡല്‍ഹി അതിരൂപതയില്‍ നിന്നുള്ള പെഴ്സിവാല്‍ ഹോള്‍ട്ട് എന്നിവരും കത്തോലിക്ക യുവജന പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തിലെ കോട്ടപ്പുറം രൂപതാംഗമായ പോള്‍ ജോസാണ് സംഘത്തിലെ ഏകമലയാളി. ദേശീയ യുവജനസമിതിയുടെ അദ്ധ്യക്ഷനും ജലന്തര്‍ രൂപതയുടെ മെത്രാനുമായ ഫ്രാങ്കോ മുളക്കലാണ് യുവജന പ്രതിനിധിസംഘത്തിന്‍റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഭാരതത്തിലെ യുവജനങ്ങള്‍ സ്വന്തം അസ്തിത്വത്തെക്കുറിച്ച് അവബോധമുള്ളവരായിരിക്കണമെന്നും അവര്‍ സമാധാനം പുലരുന്ന സമൂഹത്തിനുവേണ്ടി പരിശ്രമിക്കണമെന്നും സഭ അഭിലഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” (Young People, the Faith, and Vocational Discernment) എന്നതാണ് ഒക്ടോബറിലെ മെത്രാന്മാരുടെ പതിനഞ്ചാം പൊതുസമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം. ഇതിന് മുന്നോടിയായാണ് പ്രീയുവജന സമ്മേളനം നടക്കുന്നത്.
Image: /content_image/News/News-2018-02-18-07:26:36.jpg
Keywords: യുവജന സിനഡ
Content: 7183
Category: 18
Sub Category:
Heading: വിശ്വാസ പ്രഖ്യാപന സമ്മേളനത്തിനു എത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
Content: കൊച്ചി: 'വിശ്വാസ സംരക്ഷണമാണ് ജീവനേക്കാള്‍ പ്രധാനം' എന്ന് ആഹ്വാനവുമായി ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിനു സമീപം തയാറാക്കിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ നഗറിലെ വിശ്വാസ പ്രഖ്യാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍. വൈകുന്നേരം 4മണിക്ക് ശേഷമാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആരംഭമായത്. നെഹ്‌റു സ്‌റ്റേഡിയം കവാടത്തില്‍നിന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെയും മെത്രാപ്പോലീത്തമാരെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. അറുപതു പേരടങ്ങിയ ഗായക സംഘത്തിന്റെ പ്രാര്‍ത്ഥനാഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി ലക്‌സംബര്‍ഗ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഖൂറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവയുടെ വീഡിയോ സന്ദേശം വായിച്ചു. ബേബി ജോണ്‍ ഐക്കാട്ടുതറ കോറെപ്പിസ്‌കോപ്പ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന വിധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു പ്രതിഷേധ പ്രമേയത്തില്‍ വ്യക്തമാക്കി.
Image: /content_image/India/India-2018-02-19-04:47:15.jpg
Keywords: യാക്കോ
Content: 7184
Category: 1
Sub Category:
Heading: റഷ്യന്‍ ദേവാലയത്തില്‍ ഐ‌എസ് ആക്രമണം; 5 വിശ്വാസികള്‍ കൊല്ലപ്പെട്ടു
Content: മോസ്ക്കോ: റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ദേവാലയത്തിനു പുറത്തു അക്രമി നടത്തിയ വെടിവെയ്പ്പില്‍ അഞ്ചു വിശ്വാസികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി വിശ്വാസികള്‍ക്കും രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. മരിച്ചവരെല്ലാം സ്ത്രീകളാണ്. 23വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. അല്ലാഹു അക്ബര്‍ എന്ന്‍ അലറികൊണ്ടാണ് അക്രമി വെടിവെയ്പ്പ് നടത്തിയതെന്ന് ഒരു വൈദികന്‍ പ്രാദേശിക മാധ്യമത്തോട് വെളിപ്പെടുത്തി. അതേസമയം പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് രംഗത്തെത്തി. അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അമാഖ് ന്യൂസ് ഏജന്‍സി വഴിയാണ് ഐ‌എസ് ലോകത്തെ അറിയിച്ചത്. ചെച്‍നിയയ്ക്കു സമീപമുള്ള നോർത്ത് കോക്കസസിൽനിന്ന് ഒട്ടേറെപ്പേർ ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരിന്നു. ഇതിനെ ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2018-02-19-05:17:40.png
Keywords: റഷ്യ
Content: 7185
Category: 18
Sub Category:
Heading: ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു: ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
Content: മാരാമണ്‍: ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നുവെന്നു മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. 123ാമത് മാരാമണ്‍ കണ്‍വെന്‍ഷന്റെ അവസാന ദിനമായ ഇന്നലെ സമാപന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരിലും ദൈവിക പ്രതിച്ഛായ പ്രതിഫലിക്കണമെന്നും അപരനുവേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുന്നവര്‍ക്ക് ഇതു സാധ്യമാകുമെന്നും മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകന്പയും സഹോദര സ്‌നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും തടസം നില്‍ക്കുന്ന ദുഷ്പ്രവണതയ്‌ക്കെതിരെ പ്രതികരിച്ചേ മതിയാകൂ.ക്രൈസ്തവ ജനത ഒറ്റക്കെട്ടായി ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചതായും മെത്രാപ്പോലീത്ത പറഞ്ഞു. സമാപന സമ്മേളനത്തില്‍ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഡോ.രാജ്കുമാര്‍ രാമചന്ദ്രന്‍ മുഖ്യസന്ദേശം നല്‍കി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പമാരായ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ.ഐസക് മാര്‍ പീലക്‌സിനോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-02-19-05:39:15.jpg
Keywords: മാര്‍ത്തോ
Content: 7186
Category: 18
Sub Category:
Heading: എംഎസ്ടി പ്രേഷിത സംഗമം ഇന്ന്
Content: പാല: സെന്റ് തോമസ് മിഷ്ണറി സൊസൈറ്റിയുടെ സുവര്‍ണജൂബിലിയാഘോഷത്തോടനുബന്ധിച്ച് എംഎസ്ടിയുടെ കേന്ദ്രഭവനമായ ദീപ്തിയില്‍ പ്രേഷിത സംഗമം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയോടെ സംഗമം ആരംഭിക്കും. മാണ്ഡ്യാ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന ജൂബിലി സംഗമത്തില്‍ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യാഥിതിയായിരിക്കും. ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന കുടുംബ സംഗമത്തില്‍ എംഎസ്ടി വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളും പ്രേഷിത സഹകാരികളും പങ്കെടുത്തു. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന ജൂബിലി സമ്മേളനത്തില്‍ സാഗര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജയിംസ് അത്തിക്കളം മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എംപി, റോസക്കുട്ടി ടീച്ചര്‍, സിസ്റ്റര്‍ നവ്യ മരിയ സിഎംസി എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസ് പാ!ലക്കീല്‍ സ്വാഗതവും ഫാ. ജോസ് അയ്യങ്കനാല്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍നിന്ന് എത്തിയ കുട്ടികളുടെ ഡാന്‍സും ദീപ്തി സെമിനാരി വിദ്യാര്‍ഥികളുടെ നാടകവും അരങ്ങേറി. 22 വരെയാണ് സീറോ മലബാര്‍ സഭയുടെ സ്വന്തമായ പ്രേഷിത മുന്നണിയായി ഉദ്ഘാടനം ചെയ്യപ്പെട്ട എം‌എസ്‌ടിയുടെ ജൂബിലിയാഘോഷം.
Image: /content_image/India/India-2018-02-19-06:01:49.jpg
Keywords: എംഎസ്ടി
Content: 7187
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ആരംഭിച്ചു. വത്തിക്കാനില്‍ നിന്ന് മുപ്പതുകിലോമീറ്റര്‍ തെക്കുഭാഗത്ത് മാറി അരീച്ച്യാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് മാര്‍പാപ്പായും വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗത്തിന്‍റെ തലവന്മാരും സഹപ്രവര്‍ത്തകരും ധ്യാനിക്കുന്നത്. ഇന്നലെ (18/02/18) വൈകുന്നേരം ആരംഭിച്ച ധ്യാനം ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച സമാപിക്കും. ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, വിവിധ പ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് ധ്യാനത്തിലെ വിവിധ പരിപാടികള്‍. പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ ഉപാദ്ധ്യക്ഷനും ദൈവ ശാസ്ത്രജ്ഞനുമായ ഫാ. ജൊസേ ടൊളെന്തീനൊ മെന്തോണ്‍സ എന്ന വൈദികനാണ് മാര്‍പാപ്പയെയും സംഘത്തെയും ധ്യാനിപ്പിക്കുന്നത്. 52 കാരനായ ധ്യാനഗുരു പോര്‍ച്ചുഗല്‍ സ്വദേശി കൂടിയാണ്. ധ്യാനത്തെ തുടര്‍ന്നു വെള്ളിയാഴ്ചവരെയുള്ള ദിനങ്ങളില്‍ മാര്‍പാപ്പയുടെ ബുധനാഴ്ചത്തെ പ്രതിവാര പൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗികപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
Image: /content_image/News/News-2018-02-19-06:42:24.jpg
Keywords: പാപ്പ
Content: 7188
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം യൂറോപ്പിന്റെ അവസാനത്തെ പ്രതീക്ഷ: ഹംഗറി പ്രധാനമന്ത്രി
Content: ബുഡാപെസ്റ്റ്: ക്രൈസ്തവ വിശ്വാസം മാത്രമാണ് യൂറോപ്പിന്റെ അവസാന പ്രതീക്ഷയെന്ന് വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. ഇന്നലെ ബുഡാപെസ്റ്റിലെ റോയല്‍ കാസ്സിലില്‍ നടന്ന വാര്‍ഷിക സ്റ്റേറ്റ് ഓഫ് നേഷന്‍ പ്രസംഗത്തിനിടയിലാണ് ഓര്‍ബാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ക്രിസ്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും യൂറോപ്പിലെ ഇസ്ലാമിക അധിനിവേശത്തിനു കൂട്ടുനില്‍ക്കുന്നതില്‍ നിന്നു രാഷ്ട്രീയക്കാര്‍ പിന്‍മാറമെന്നും ഓര്‍ബാന്‍ ഓര്‍മ്മിപ്പിച്ചു. ബ്രസ്സല്‍സ്, ബെര്‍ളിന്‍, പാരീസ് എന്നിവിടങ്ങളിലെ നേതാക്കന്മാരെ വിമര്‍ശിച്ചുകൊണ്ടായിരിന്നു അദ്ദേഹത്തിന്റെ പ്രസംഗം. അഭയാര്‍ത്ഥികള്‍ സാധാരണയായി വലിയ നഗരങ്ങള്‍ ലക്ഷ്യം വെക്കുന്നതിനാല്‍, യഥാര്‍ത്ഥ ജര്‍മ്മനിക്കാര്‍ വലിയ നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധങ്ങളും, പട്ടിണിയും നിമിത്തം 2015 മുതല്‍ യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ നിലക്കാത്ത പ്രവാഹമാണ്. പടിഞ്ഞാറന്‍ യൂറോപ്പ് ഇതിനോടകം തന്നെ ഇസ്ലാമിന്റെ കയ്യിലാണ്. അധികം താമസിയാതെ തന്നെ പടിഞ്ഞാറു നിന്നും തെക്ക് നിന്നും ഇസ്ലാം മധ്യയൂറോപ്പിന്റെ വാതില്‍ക്കലും മുട്ടുമെന്നും ഓര്‍ബാന്‍ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തെ ക്ഷയിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് എതിരെ പ്രസ്താവനയുമായി നേരത്തെയും അദ്ദേഹം രംഗത്തെത്തിയിരിന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ സംരക്ഷണം കുടുംബങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സ്വന്തം ദേശമായ യൂറോപ്പിന്റെ പ്രതിരോധത്തിനും വേണ്ടിയാണെന്നു കഴിഞ്ഞ വര്‍ഷം അദ്ദേഹം അഭിപ്രായപ്പെട്ടിരിന്നു. ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി കഴിഞ്ഞ വര്‍ഷം നല്‍കിയത്.
Image: /content_image/News/News-2018-02-19-08:41:11.jpg
Keywords: ഹംഗേ, ഹംഗ
Content: 7189
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡിന് ആരംഭം
Content: തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡ് പട്ടം കാതോലിക്കേറ്റ് സെന്ററില്‍ ആരംഭിച്ചു. രാവിലെ ഒന്‍പതിനു ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിനെ അനുസ്മരിച്ചുകൊണ്ടുള്ള സമൂഹബലി അര്‍പ്പണം നടന്നു. സമൂഹബലിക്ക് ശേഷം 10.30ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലാണ് സിനഡിന് ആരംഭം കുറിച്ചത്. സമ്മേളനം 23വരെ നീളും. നാളെ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ അധ്യക്ഷന്‍മാരും മേജര്‍ സെമിനാരി പരിശീലകരും യോഗം കൂടും. 21ന് രാവിലെ വിവിധ സിനഡ് കമ്മീഷന്‍ സെക്രട്ടറിമാരുടെയും 22ന് വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും യോഗം നടക്കും. രണ്ടാമത് മലങ്കര കത്തോലിക്കാ സഭാ അസംബ്ലിയുടെ രൂപരേഖ സിനഡില്‍ തയാറാക്കും. സമാപന ദിവസമായ ഫെബ്രുവരി 23നു എല്ലാ മെത്രാന്‍മാരുടെയും സാന്നിധ്യത്തില്‍ തെക്കന്‍ സുഡാന്‍, കോംഗോ, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും സിനഡില്‍ നടക്കും.
Image: /content_image/India/India-2018-02-19-10:26:07.jpg
Keywords: മലങ്കര