Contents
Displaying 6831-6840 of 25125 results.
Content:
7140
Category: 1
Sub Category:
Heading: മധ്യപ്രദേശിലെ 46 ഗ്രാമങ്ങളുടെ കണ്ണീരൊപ്പിക്കൊണ്ട് കത്തോലിക്ക സഭയുടെ ആതുരാലയം
Content: സാഗര്‍: ജാതി മതഭേദമില്ലാതെ ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പിക്കൊണ്ട് മധ്യപ്രദേശിലെ കത്തോലിക്ക സഭയുടെ ആശുപത്രി. ബുന്ദേൽകന്ദ് ഗോത്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന മാതാ മരിയ ആശുപത്രി നാല്പത്തിയാറോളം വരുന്ന ഗ്രാമങ്ങളുടെ ഏക ആശ്രയമാണ്. നിരവധിയായ രോഗങ്ങളിലൂടെ കടന്നുപോകുന്ന ഗ്രാമ നിവാസികള്‍ക്ക് സാമ്പത്തിക ലാഭം കൂടാതെയാണ് ആശുപത്രി അധികൃതർ ചികിത്സ നല്‍കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ് പ്രദേശവാസികളിലേറെയും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മലിനമായ അന്തരീക്ഷവും ഗ്രാമത്തില്‍ പകർച്ചവ്യാധികൾ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രിസ്തു പഠിപ്പിച്ച കരുണയുടെയും സേവനത്തിന്റെയും മാതൃകയിലൂടെ അനേകര്‍ക്ക് സാന്ത്വനമേകുകയാണ് വൈദികരും സന്യസ്ഥരുമടക്കമുള്ള ആശുപത്രി നേതൃത്വം. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ കാര്യത്തിലാണ് ആശുപത്രി നേതൃത്വം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രദേശത്തെ ആയിരത്തിഇരുനൂറോളം വരുന്ന കുടുംബങ്ങളിൽ രണ്ടു കുടുംബങ്ങൾ മാത്രമാണ് ക്രിസ്ത്യാനികൾ. എന്നിരുന്നാലും ജാതി മതഭേദമന്യേ ജനങ്ങൾക്ക് സേവനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹോസ്പിറ്റലിന്റെ ഡയറക്ടർ ബിജു എന്ന പേരിലറിയപ്പെടുന്ന ഫാ.തോമസ് ഫിലിപ്പ് വ്യക്തമാക്കി. നിരാലംബരേയും നിര്‍ധനരേയും ചേര്‍ത്ത് നിര്‍ത്തിയ വിശുദ്ധ മദർ തെരേസയുടെ സേവനമാതൃകയാണ് ആശുപത്രി പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഗര്‍ രൂപതയുടെ മാനവ വിഭവശേഷി വിഭാഗമായ മാനവ് വികാസ് സേവ സംഘിന്‍റെ ഡയറക്ടർ കൂടിയാണ് ഫാ. തോമസ്. സമൂഹത്തിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ക്രിസ്തുവിന്റെ കരുണ തങ്ങളുടെ സേവനങ്ങളിലൂടെ പ്രഘോഷിക്കുകയാണ് ഫാ. തോമസും സഹസന്യസ്ഥരും.
Image: /content_image/News/News-2018-02-13-07:51:15.jpg
Keywords: മധ്യപ്ര

7141
Category: 1
Sub Category:
Heading: യുകെയില്‍ മതസ്വാതന്ത്ര്യത്തിന് നിയമസംരക്ഷണം ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടന
Content: ലണ്ടൻ: യുകെയില്‍ മതസ്വാതന്ത്ര്യത്തിന് നിയമ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടന രംഗത്തെത്തി. ഇവാഞ്ചലിക്കൽ സഭകളുടേയും വ്യക്തികളുടേയും കൂട്ടായ്മയായ അഫിനിറ്റി എന്ന സംഘടനയാണ് ഭാവിയെ മുന്‍നിര്‍ത്തി പ്രത്യേക ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. യുകെയില്‍ മതസ്വാതന്ത്ര്യത്തിന് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സംഘടന പറയുന്നു. ക്രൈസ്തവ സുവിശേഷ പ്രഘോഷകർ നേരിടുന്ന പ്രതിസന്ധികളെയും സാംസ്കാരിക അനൈക്യം ഉടലെടുക്കാനുള്ള സാധ്യതയെയും പരിഗണിച്ചാണ് സംഘടന നിയമ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. യുകെ ഭരണകൂടത്തിന് മുൻപാകെ സമർപ്പിക്കുന്ന നിവേദനത്തിൽ ഒപ്പുവെച്ച് ഭൂരിപക്ഷ പിന്തുണ ലഭ്യമാക്കുവാന്‍ ഇതര ക്രൈസ്തവ സംഘടനകളുടെ സഹായവും അഫിനിറ്റി അഭ്യർത്ഥിച്ചു. മതസ്വാതന്ത്ര്യവും മതേതര സ്വാതന്ത്ര്യവും തമ്മിൽ വളരെ അന്തരമുണ്ടെന്നും നിയമം വഴി ലഭിക്കുന്ന സ്വാതന്ത്ര്യം, വിശ്വാസത്തെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരുമെന്നും അഫിനിറ്റി ഡയറക്ടർ ഗ്രഹാം നിക്കോളാസ് പ്രീമിയറിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. വിശ്വാസികൾക്ക് ലഭിച്ച അവകാശങ്ങൾ ഉപയോഗിക്കാനാകാത്ത ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്നും നിയമ സ്ഥാപിതമായ അവകാശങ്ങൾ നടപ്പിലാക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവേദിയിൽ ഭരണകൂടത്തിന്റെ നിയന്ത്രണം കൂടാതെ വചനം പങ്കുവെയ്ക്കാനാകുക അവയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സുവിശേഷ പ്രഘോഷകർ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സുവിശേഷവത്കരണ യത്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളാണ് ആവശ്യം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെ കൂടുതൽ സ്വാതന്ത്ര്യമനുവദിക്കുന്ന രാഷ്ട്രമാണ്. എന്നിരുന്നാലും, മനുഷ്യവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും ശബ്ദമുയർത്തുന്ന ഏവരെയും മതമർദനത്തിന്റെ ഭീകരതയാണ് കാത്തിരിക്കുന്നത്. മതസ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് സംഘടനയുടെ പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നും ക്രൈസ്തവവരെ നിശബ്ദരാക്കുന്ന നീക്കം അവസാനിപ്പിക്കണമെന്നും അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/News/News-2018-02-13-09:56:58.jpg
Keywords: യുകെ

7142
Category: 1
Sub Category:
Heading: 'ഒഡീഷയുടെ ബാപ'യുടെ ഓര്‍മ്മയില്‍ ഹൈന്ദവ ക്രൈസ്തവ സമൂഹം
Content: കട്ടക്ക്: രണ്ടാം ലോകമഹായുദ്ധത്തിൽ തടവിലാക്കപ്പെടുകയും പിന്നീട് കരുണയുടെ ദൗത്യവുമായി ഭാരതത്തില്‍ എത്തിച്ചേരുകയും ചെയ്ത പോളിഷ് വൈദികന്‍ ഫാ. മരിയൻ സെലസെക്കിന്റെ സ്മരണയില്‍ ഒഡീഷയിലെ ഹൈന്ദവ ക്രൈസ്തവ സമൂഹം. ഇന്നലെ നടന്ന ഫാ.മരിയൻ സെലക്കിന്റെ അനുസ്മരണ ചടങ്ങില്‍ ഹൈന്ദവരും ക്രൈസ്തവരും അടക്കമുള്ള ആയിരകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഫാ.സലേക്ക് തന്റെ അവസാന കാലഘട്ടം ചിലവഴിച്ച പുരി അമലോദ്ഭവ ദേവാലയത്തിൽ നടന്ന ശുശ്രൂഷകളിൽ കട്ടക്ക് ആർച്ച് ബിഷപ്പ് മോൺ.ജോൺ ബർവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഒറീസയിലെ ആലംബഹീനരായ സമൂഹത്തിനും ഗോത്ര വംശത്തിനും വേണ്ടി ജീവിതം മാറ്റി വച്ച മിഷ്ണറി വൈദികനായ ഫാ. സെലസെക്കിനെ പ്രദേശവാസികള്‍ ബാപ എന്നാണ് വിളിച്ചിരിന്നത്. 1918 ജനുവരി മുപ്പതിന് ജനിച്ച ഫാ. സെലസെക്കിനെ മാതാപിതാക്കൾ ദൈവ വിശ്വാസിയാണ് വളർത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ സെമിനാരി വിദ്യാർത്ഥിയായിരുന്ന സെലസെക്ക് ജർമ്മൻ ക്യാമ്പിൽ തടവിലായി. ക്യാമ്പില്‍ ദീര്‍ഘമായ സഹനങ്ങളിലൂടെ കടന്നു പോയ അദ്ദേഹം തളര്‍ന്നില്ല. അഞ്ചു വര്‍ഷത്തിന് ശേഷം മോചിതനായ അദ്ദേഹം ഇന്ത്യയിലെ പാവപ്പെട്ടവരുടേയും കുഷ്ഠരോഗികളുടേയും ഇടയിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിക്കുകയായിരിന്നു. തുടര്‍ന്നു ഒഡീഷയില്‍ എത്തിയ അദ്ദേഹം അനേകര്‍ക്ക് സാന്ത്വനമായി. രോഗികള്‍ക്ക് ഔഷധമായും നിരാലംബര്‍ക്ക് ആശ്രയമായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2006 ൽ അദ്ദേഹം മരണമടയുമ്പോൾ പ്രദേശത്തെ രോഗികളുടെയും ആലംബഹീനരുടേയും പരിലാളനം ഏറ്റ് വാങ്ങി അവരുടെ സ്നേഹപൂർണനായ ബാപയായി മാറിയിരുന്നു. അമ്പത്തിയാറ് വർഷം നീണ്ടു നിന്ന ത്യാഗജീവിതത്തിലൂടെ ഫാ. സെലസെക്ക് ലോകത്തിന് നല്കിയ മാതൃക ഉദാത്തമാണെന്ന് ആർച്ച് ബിഷപ്പ് മോൺ. ബർവ പറഞ്ഞു. വ്യക്തികളുടെ ഉന്നമനത്തിലൂടെ മാത്രമേ സമൂഹത്തിന് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കുക എന്ന ആശയമാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്. ഫാ. സെലസെക്കിനെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചതായും ആർച്ച് ബിഷപ്പ് ചടങ്ങിൽ പ്രഖ്യാപിച്ചു. രണ്ടായിരയത്തിഞ്ഞൂറോളം വരുന്ന ആളുകളുടെ സാന്നിദ്ധ്യത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങില്‍ നാൽപ്പത്തിയഞ്ച് വൈദികരും ഇരുപത് സന്യസ്തരും പങ്കെടുത്തു. രാഷ്ട്രീയ മത നേതാക്കന്മാരോടൊപ്പം ഇന്ത്യയിലെ പോളണ്ട് അംബാസിഡർ ആദം ബുരകോവ്സ്കിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Image: /content_image/News/News-2018-02-13-11:10:12.jpg
Keywords: ഒഡീഷ

7143
Category: 18
Sub Category:
Heading: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സിബിസിഐ യൂത്ത് കൗണ്‍സില്‍ ചെയര്‍മാന്‍
Content: ന്യൂഡല്‍ഹി: സിബിസിഐ കൗണ്‍സില്‍ ഫോര്‍ യൂത്തിന്റെ ചെയര്‍മാനായി ജലന്തര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ തെരഞ്ഞെടുത്തു. ബിഷപ്പുമാരുടെ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തൃശൂര്‍ സ്വദേശിയായ അദ്ദേഹം ഡല്‍ഹി അതിരൂപതയുടെ സഹായമെത്രാനായി നേരത്തെ സേവനം ചെയ്തിരിന്നു.
Image: /content_image/India/India-2018-02-14-04:22:27.jpg
Keywords: സിബിസിഐ

7144
Category: 18
Sub Category:
Heading: കരുണയുടെ ദൈവത്തെ ലോകത്തില്‍ പ്രകാശിതമാക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: കരുണയുടെ ദൈവത്തെ ലോകത്തില്‍ പ്രകാശിതമാക്കാന്‍ കഴിയണമെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപത 19ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ പാറേല്‍ പള്ളി മൈതാനത്ത് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രിസ്തുവിന്റെ ജീവനുള്ള സുവിശേഷം ഹൃദയത്തില്‍ സ്വീകരിച്ച് സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സന്ദേശവാഹകരാകുവാന്‍ ക്രൈസ്തവര്‍ക്കു കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദൈവവചനം തെറ്റുകൂടാതെ വ്യാഖ്യാനിക്കാനുള്ള അധികാരം സഭയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. വചനത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ ദൈവജനത്തെ വഴിതെറ്റിക്കാനിടയാക്കും. സഭയോട് ചേര്‍ന്ന് സഭയുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ ദൈവജനം ഹൃദിസ്ഥമാക്കണം. സഭയുടേയും കുടുംബത്തിന്റെയും രാജ്യത്തിന്റെയും വൈവിധ്യങ്ങളിലെ ഏകത്വവും ഇതിലെ ദൈവികരഹസ്യവും സഹിഷ്ണതയോടെ ഉള്‍ക്കൊള്ളണമെന്നും ബിഷപ്പ് പറഞ്ഞു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം വിഷയാവതരണ പ്രസംഗം നടത്തി. റവ.ഡോ.സിറിയക് വലിയ കുന്നുംപുറം, ഫാ. ജോസഫ് പുത്തന്‍പുര ഒഎഫ്എം കപ്പൂച്ചിന്‍ എന്നിവര്‍ വചനപ്രഘോഷണം നടത്തി. ഇന്ന് രാവിലെ 9.30നും വൈകുന്നേരം 4.30നും വിശുദ്ധകുര്‍ബാന നടക്കും. 11ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. 11.15ന് ബ്രദര്‍ ടി.സി.ജോര്‍ജും ഉച്ചകഴിഞ്ഞും വൈകുന്നേരവും ഫാ. ഡേവിസ് ചിറമ്മലും വചനപ്രഘോഷണം നടത്തും. രാവിലെയും വൈകീട്ടുമായി രണ്ട് സെഷനുകളിലായാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/India/India-2018-02-14-04:46:50.jpg
Keywords: പെരുന്തോ

7145
Category: 18
Sub Category:
Heading: സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം മനുഷ്യനെ കരുതുന്നു: മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ
Content: മാരാമണ്‍: സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം മനുഷ്യനെ കരുതുന്നവനാണെന്നും എന്നാല്‍ ദൈവത്തില്‍ നിന്ന് ഓടിയൊളിക്കുന്ന മനുഷ്യന്‍ പലപ്പോഴും കരുതല്‍ നഷ്ടമാക്കുകയാണെന്നും മാര്‍ത്തോമ്മാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഇന്നലെ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനുകൂല സാഹചര്യങ്ങളില്‍ പാളിപ്പോകാതെയും പ്രതികൂലതകളുടെ മധ്യത്തില്‍ പതറിപ്പോകാതെയും സ്ഥിരമാനസമുള്ളവരായി ദൈവത്തെ അന്വേഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ഏകാന്തമായ അനുഭവത്തെ ത്യജിക്കണം. മറ്റുള്ളവരെ കരുതാനുള്ള മനസ് ഉണ്ടാകണം. ഭയാനകമായ സാഹചര്യങ്ങളിലും കരുതലിന്റെ ശബ്ദം ദൈവം നമുക്കുവേണ്ടി നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രസംഗിച്ചു. റവ.ഡോ.രാജ്കുമാര്‍ രാമചന്ദ്രനും രാത്രി യോഗത്തില്‍ ബിഷപ്പ് ഡോ.പീറ്റര്‍ ഡേവിഡ് ഈറ്റണും പ്രസംഗിച്ചു. കണ്‍വെന്‍ഷന്‍ 18നു സമാപിക്കും.
Image: /content_image/India/India-2018-02-14-05:22:37.jpg
Keywords: മാരാമ

7146
Category: 1
Sub Category:
Heading: ബംഗ്ലാദേശ് പ്രധാനമന്ത്രി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഒന്‍പത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് പ്രധാനമന്ത്രി വത്തിക്കാനിലെത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനം ബംഗ്ലാദേശില്‍ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തെ ഇരുവരും സന്തോഷത്തോടെ അനുസ്മരിച്ചു. രാജ്യത്തിനു കത്തോലിക്കാ സമൂഹം നല്‍കുന്ന സംഭാവനകള്‍, മതന്യൂനപക്ഷങ്ങളുടെയും അഭയാര്‍ഥികളുടെയും സംരക്ഷണം, രോഹിങ്ക്യന്‍ പ്രശ്നം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായി. ബംഗ്ലാദേശിന്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത പെയിന്‍റിംഗ് ഷെയ്ഖ് ഹസീന മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. തന്റെ അപ്പസ്തോലിക ലേഖനങ്ങളാണ് മാര്‍പാപ്പ ബംഗ്ലാ പ്രധാനമന്ത്രിക്കു സമ്മാനമായി നല്കിയത്. മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി മോണ്‍. ആന്‍റണ്‍ കമില്ലേരിയുമായും ഷെയ്ഖ് ഹസീന ചര്‍ച്ച നടത്തി.
Image: /content_image/News/News-2018-02-14-06:06:46.jpg
Keywords: ബംഗ്ലാ

7147
Category: 24
Sub Category:
Heading: പൊതുകല്ലറയും കുടുംബകല്ലറയും പിന്നെ സോഷ്യല്‍ മീഡിയായും
Content: ഇടവകദേവാലയത്തില്‍ ഒരു കല്ലറ കത്തോലിക്കാവിശ്വാസിയുടെ അവകാശമാണ്. അത് തികച്ചും സൗജന്യമായിത്തന്നെയാണ് എല്ലാ കത്തോലിക്കാദേവാലയങ്ങളിലും നല്കുന്നത് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യവുമാണ്. എങ്കിലും കൃത്യതയും ആധികാരികതയും തോന്നിപ്പിക്കുന്ന കണക്കുമായി വിശ്വാസികളെ ബോധവത്കരിക്കാന്‍ വേണ്ടിയെന്നോണം സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്ന ചെറുകുറിപ്പിനെയാണ് ഈ എഴുത്ത് അഭിസംബോധന ചെയ്യുന്നത്. "ഇടവക തലത്തിലുള്ള ഭൂമി കച്ചവടം" എന്ന തലക്കെട്ടില്‍ വന്ന ചെറുകുറിപ്പിലെ തമാശ കലര്‍ന്ന കണക്ക് ഇതാണ്: "നമ്മുടെ ഇടവകയിൽ കല്ലറ ഒന്നിന്ന് ശരാശരി പിരിക്കുന്നത് ഒരു ലക്ഷം രൂപ . കല്ലറക്ക് ആവശ്യം വെറും 15 sq.ft. ഭൂമി മാത്രം ( 6 അടി നീളം X 2.5 അടി വിതി ) - അതായത് ഒരു Sq ft ന് Rs 6,667 / - രൂപ. - ഇതു പ്രകാരം ഒരു cent ഭൂമി വില; ഒരു cent = 436 Sq.ft. ie, 436 X 6,667/- = 29, O6, 812 /- രൂപ - ചുരുക്കി പറഞ്ഞാൽ ഒരു എക്കർ ഭൂമി വില = 30 കോടി രൂപ ". (ആദ്യമേ പറയട്ടെ, ഇങ്ങനെ കണക്കിട്ടൊരു കച്ചവടം എവിടെയും നടക്കുന്നില്ല. എന്നാല്‍ കുടുംബക്കല്ലറകള്‍ക്ക് വലിയ തുകകള്‍ ഈടാക്കുന്ന ഇടവകകള്‍ ഒരുപക്ഷേ, കാണുമായിരിക്കാം. യാഥാര്‍ത്ഥ്യങ്ങള്‍ താഴെക്കൊടുക്കുന്നു). മുകളില്‍ത്തന്നിരിക്കുന്ന കണക്കനുസരിച്ച് കത്തോലിക്കാദേവാലയങ്ങളുടെ സെമിത്തേരി അടിക്കണക്കിന് തിരിച്ച് വില്പനക്ക് വച്ചിരിക്കുകയാണെന്ന ധ്വനിയാണ് ലഭിക്കുക. എന്നാല്‍ ഒരു ഇടവകദേവാലയത്തിലും ഇടവകസെമിത്തേരിയില്‍ കല്ലറകള്‍ക്ക് പണം വാങ്ങാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണഗതിയില്‍ ഇടവകയിലെ സെമിത്തേരിയില്‍ ഇടവകയിലെ എല്ലാ വിശ്വാസികള്‍ക്കും ഒരേ അവകാശമാണുള്ളത്. കല്ലറകള്‍ വരുന്നതിന് മുന്പ് കുഴികളെടുത്ത് മരിച്ചവരെ അടക്കിയിരുന്നപ്പോള്‍ യാതൊരുവിധ ചിലവുകളും മരിച്ചടക്കിന് ഉണ്ടായിരുന്നില്ല (കുഴിക്കാണം എന്ന പേരില്‍ വാങ്ങിയിരുന്ന ചെറിയ തുക കുഴിവെട്ടുകാരന്‍റെ ജീവനാംശമായിട്ടാണ് ചിലവഴിച്ചിരുന്നത്). എന്നാല്‍ കാലം മാറി കല്ലറകളുടെ ഉപയോഗം നിലവില്‍ വന്നപ്പോള്‍ കല്ലറകള്‍ നിര്‍മ്മിക്കുന്നതിന് പണം ആവശ്യമായി വന്നു. സാന്പത്തികശേഷി ഉള്ള ഇടവകദേവാലയങ്ങള്‍ സ്വയമായും അല്ലാത്തവ വിശ്വാസികളില്‍ നിന്ന് പിരിച്ചും കല്ലറകള്‍ നിര്‍മ്മിച്ചു. ഈ കല്ലറകളില്‍ അടക്കുന്നതിന് ഒരു ഇടവകദേവാലയത്തിലും വിശ്വാസികളില്‍ നിന്ന് പണം സ്വീകരിക്കുന്നില്ല. #{red->none->b->പൊതുക്കല്ലറകള്‍: }# 30 കല്ലറകള്‍ ഒരു ഇടവകസെമിത്തേരിയില്‍ ഉണ്ടെങ്കില്‍ ആദ്യം മരിക്കുന്നവരെ മുതല്‍ 30 പേരെ ക്രമാനുസൃതം ഈ കല്ലറകളില്‍ അടക്കുകയും 31-ാമത്തെ വ്യക്തി മരണമടയുന്പോള്‍ ആദ്യത്തെ കല്ലറ തുറന്ന് അസ്ഥികള്‍ നീക്കം ചെയ്ത് (അതിനായി തയ്യാറാക്കിയിരിക്കുന്ന സ്ഥലത്തേക്ക്) അവിടെ അടക്കുകയാണ് നിലവിലുള്ള രീതി. എല്ലാ കല്ലറകളും തീരുന്ന മുറക്കോ അല്ലെങ്കില്‍ ഒരു നിശ്ചിതകാലത്തിനു ശേഷമോ ആണ് ഒരാളെ അടക്കിയ കല്ലറയില്‍ മറ്റൊരാളെ അടക്കുന്നത്. ഇത്തരം കല്ലറകള്‍ക്ക് പൊതുക്കല്ലറകള്‍ എന്നാണ് പറയുക. പൊതുക്കല്ലറകള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഒരുവിശ്വാസിയും യാതൊരുവിധത്തിലുള്ള സംഭാവനയും പൊതുക്കല്ലറകള്‍ക്ക് നല്കേണ്ടതുമില്ല. #{red->none->b->കുടുംബക്കല്ലറകള്‍: }# പൊതുക്കല്ലറകളില്‍ അടക്കം ചെയ്യുന്ന പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ നീക്കം ചെയ്യപ്പെടുന്നത് പലരിലും വൈകാരികമായ വിഷമം സൃഷ്ടിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കുടുംബക്കല്ലറ എന്ന ആശയം രൂപപ്പെട്ടത്. ഒരു കുടുംബത്തിന് വേണ്ടി ഒരു കല്ലറ മാറ്റി വെക്കുന്നു. പള്ളിസെമിത്തേരിയില്‍ ഒരു കല്ലറയോ അതിനുള്ള സ്ഥലമോ ഒരു കുടുംബം പണംകൊടുത്ത് നിശ്ചിതവര്‍ഷത്തേക്ക് വാങ്ങുന്ന സംവിധാനമാണത്. ഇപ്രകാരം വാങ്ങുന്ന കല്ലറകളില്‍ ആ കുടുംബത്തില്‍പ്പെട്ടവരെ എല്ലാവരെയും മരണപ്പെടുന്ന മുറക്ക് അടക്കാന്‍ കഴിയും. മറ്റുള്ളവരെ അവിടെ അടക്കുകയില്ല. കുടുംബാംഗങ്ങള്‍ക്ക് അതിന് സമീപത്ത് നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. പ്രിയപ്പെട്ട കുടുംബാംങ്ങളെല്ലാവരും ഒരിടത്തുതന്നെ അന്തിയുറങ്ങുന്നു എന്ന സംതൃപ്തിയും ഇതിലുണ്ട്. ദൈവശാസ്ത്രപരമായി ഇത്തരം ചിന്തകള്‍ ന്യായീകരിക്കാനാവില്ലെങ്കിലും വൈകാരികബന്ധവും ആവശ്യങ്ങളും പരിഗണിച്ച് ഇത് അനുവദിക്കുന്നുവെന്നു മാത്രം. #{red->none->b->കുടുംബക്കല്ലറകള്‍ക്ക് പണം വാങ്ങുന്നത് എന്തുകൊണ്ട്? }# കുടുംബക്കല്ലറകളും നിലനില്‍ക്കുന്നത് പള്ളിസെമിത്തേരിയുടെ അകത്ത് തന്നെയാണ്. അതായത് ഇടവകയില്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട സ്ഥലമാണ് ഒരു കുടുംബം മാത്രം സവിശേഷമാംവിധം കുറേയധികം വര്‍ഷക്കാലത്തേക്ക് (30-50 വര്‍ഷങ്ങള്‍) സ്വന്തമാക്കുന്നത്. ഒരു കുടുംബത്തിന് മാത്രമായി പള്ളിസെമിത്തേരിയില്‍ നിശ്ചിതസ്ഥലം മാറ്റിസൂക്ഷിക്കുന്നതിന് അവര്‍ നിശ്ചിതതുക നല്കണം എന്നത് മറ്റുള്ളവരുടെ ന്യായപൂര്‍വ്വകമായ ആവശ്യമായിരുന്നു. സെമിത്തേരിയുടെ തന്നെ നിര്‍മ്മാണത്തിനും നവീകരണത്തിനും വേണ്ടിയാണ് ഈ തുക ഉപയോഗിക്കുന്നതും. മാത്രവുമല്ല, നേരത്തേ സൂചിപ്പിച്ചതുപോലെ സഭാത്മകവും ആത്മീയവുമായ ചിന്തയില്‍ ഇത്തരം കുടുംബക്കല്ലറകള്‍ അപ്രസക്തമാണ്. അന്ത്യവിധിയെക്കുറിച്ചുള്ള വിശ്വാസവും സഭാപഠനവും ഇത്തരം വൈകാരികനടപടിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. അതിനാല്‍ത്തന്നെ വിശ്വാസികളെ കുടുംബക്കല്ലറകള്‍ എന്ന സംവിധാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ് പലപ്പോഴും ഉയര്‍ന്ന തുകകള്‍ അതിനായി നിശ്ചയിച്ചിരിക്കുന്നത്. #{red->none->b->കുടുംബക്കല്ലറകളുടെ തുക നിശ്ചയിക്കുന്നത് ആരാണ്? : }# പള്ളിസെമിത്തേരിയുടെ സ്ഥലം ഭാഗംവച്ച് വിറ്റ് ആരൊക്കെയോ കോടികള്‍ സന്പാദിക്കുന്നുണ്ട് എന്ന വാദം ഇവിടെ പരാമര്‍ശവിധേയമാകുന്ന കുറിപ്പിലുണ്ട്. വിശ്വാസികള്‍ ഇതിനെതിരെ പ്രതികരിക്കണം എന്ന് പറയുന്പോള്‍ ഈ വിഷയത്തിലുള്ള എഴുത്തുകാരന്‍റെ അജ്ഞത വളരെയധികം പ്രകടമാകുന്നു. കാരണം പൊതുക്കല്ലറകള്‍ യാതൊരു തുകയും വാങ്ങാതെതന്നെ എല്ലാ വിശ്വാസികള്‍ക്കും ഒരുപോലെ സംലഭ്യമാക്കിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം ഈ എഴുത്തുകാരന്‍ പരിഗണിക്കുന്നതേയില്ല. ഇടവകയിലെ ഏതാനും പേരുടെ മാത്രം താത്പര്യമായ കുടുംബക്കല്ലറക്ക് പണംവാങ്ങുന്നതിനെ വിമര്‍ശിക്കുന്പോഴും ഈ തുക നിശ്ചയിക്കുന്നത് ഇടവകയുടെ പൊതുയോഗമാണെന്നതും എഴുത്തുകാരന്‍റെ പരിഗണനയിലില്ല. യഥാര്‍ത്ഥത്തില്‍ ഇടവകപൊതുയോഗത്തിന്‍റെ തീരുമാനപ്രകാരം കുടുംബക്കല്ലറയുടെ ഏറ്റവും കുറഞ്ഞ തുക നിശ്ചയിക്കാന്‍ ഇടവകയുടെ പൊതുയോഗം മാത്രം തീരുമാനിച്ചാല്‍ മതി. വിശ്വാസികളുടെ കൈയ്യില്‍ത്തന്നെയാണ് ഈ തീരുമാനത്തിന്‍റെ താക്കോല്‍ ഇരിക്കുന്നതെന്ന് ചുരുക്കം. #{red->none->b->ഇടവകതലത്തിലെ ഭൂമിക്കച്ചവടം: }# വാസ്തവിരുദ്ധവും അതിശയോക്തി നിറഞ്ഞതുമായ കണക്കുകള്‍ അവതരിപ്പിക്കുന്ന തികച്ചും യുക്തിരഹിതമായ ഒരു പോസ്റ്റാണിത്. അതേസമയം, ഒറ്റവായനയില്‍ സത്യമെന്നു തോന്നിപ്പിക്കുന്ന കുടില്യയുക്തി പിന്നില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇടവകയില്‍ വിശ്വാസികളുടെ പൊതുസ്വത്ത് ഒരു കുടുംബത്തിന് മാത്രമായി നല്കുന്നതിന് ഇടവകപൊതുയോഗം പണം ആവശ്യപ്പെടുന്നത് അതാത് ഇടവകകളുടെ കൂട്ടായ തീരുമാനമാണ്. അവര്‍ക്ക് അതാവശ്യമില്ലെങ്കില്‍ തീര്‍ച്ചയായും അതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ അവര്‍ക്ക് കൈക്കൊളളാനും കഴിയും. #{blue->none->b->സമാപനം: }# മിശിഹായുടെ രണ്ടാമത്തെ ആഗമനം വരെ നമ്മുടെ ഭൗതികശരീരങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള കബറിടങ്ങള്‍ സഭ നമുക്ക് സൗജന്യമായി നല്കുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ക്ക് വേണ്ടപ്പോള്‍ ചിലവും ആനുപാതികമായി വര്‍ദ്ധിക്കും എന്നത് സാധാരണ ലോകക്രമമാണ്. മരണശേഷം എവിടെ എങ്ങനെ കിടക്കുന്നു എന്നതിലല്ല, മരിക്കുന്നതിന് മുന്പ് എവിടെ എങ്ങിനെ ജീവിച്ചു എന്നതായിരിക്കണം നമ്മുടെ പരിഗണനാവിഷയം. ദൈവവും കണക്കിലെടുക്കുന്നത് അത് മാത്രമാണ്.
Image: /content_image/SocialMedia/SocialMedia-2018-02-14-06:52:09.jpg
Keywords: കല്ലറ

7148
Category: 1
Sub Category:
Heading: വത്തിക്കാൻ- ചൈന ഉടമ്പടി; ജാഗരണ പ്രാർത്ഥനയുമായി വിശ്വാസികൾ
Content: ഹോങ്കോങ്ങ്: വത്തിക്കാൻ- ചൈന ഉടമ്പടി വിഷയം കൂടുതല്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ ജാഗരണ പ്രാര്‍ത്ഥനയുമായി ഹോങ്കോങ്ങിലെ ക്രൈസ്തവ വിശ്വാസികള്‍. വിശുദ്ധ ബൊനവന്തുരയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നടന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ ഇരുന്നൂറിലധികം വിശ്വാസികൾ പങ്കെടുത്തു. സര്‍ക്കാര്‍ നിയമനത്തിന് പകരം മാർപാപ്പയുടെ അംഗീകാരത്തോടെ മെത്രാനെ നിയോഗിക്കുക എന്നതാണ് വിശ്വാസികളുടെ ആവശ്യം. സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും വിശ്വാസികളെ തമ്മിൽ വേർതിരിക്കുകയാണെന്നും ചടങ്ങിനു നേതൃത്വം കൊടുത്ത വൈദികൻ വ്യക്തമാക്കിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. അഭിപ്രായ അനൈക്യത്തിന് പുതിയ ഉടമ്പടി ഇടയാക്കുമെന്ന് ജാഗരണ പ്രാര്‍ത്ഥനയോട് അനുബന്ധിച്ചു വിശ്വാസികള്‍ സഭാനേതൃത്വത്തിന് സമർപ്പിച്ച കത്തിൽ വ്യക്തമാക്കി. സഭയുടെ സ്വതന്ത്ര തീരുമാനങ്ങളെ ഗവൺമെന്റ് നയങ്ങൾക്ക് വിട്ട് കൊടുക്കുക വഴി കത്തോലിക്ക സഭയുടെ പരിശുദ്ധി, സാർവത്രികത, അപ്പസ്തോലികത എന്നിവ ചോദ്യം ചെയ്യപ്പെടുന്നു. അതിനാൽ വിശ്വാസികളുടെ നന്മയെ മുൻനിറുത്തി ഉടമ്പടിയിൽ ഒപ്പുവെയ്ക്കുന്നതിനെ വത്തിക്കാൻ തിരുസംഘം പുനരാലോചന നടത്തണമെന്നും ജാഗരണ പ്രാർത്ഥനയിൽ പങ്കെടുത്ത വിശ്വാസികള്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭസഭയും രാജ്യത്തുണ്ട്. ഗവൺമെന്റ് പിന്തുണയോടെ പാട്രിയോടിക്ക് കത്തോലിക്കാ സഭ നിയമിക്കുന്ന മെത്രാന്മാർക്ക് വത്തിക്കാന്റെ അംഗീകാരമില്ല. പുതിയ ഉടമ്പടി പ്രാബല്യത്തില്‍ വന്നാല്‍ ചൈനീസ് ഭരണകൂടം നിയമിക്കുന്ന മെത്രാന്മാരുടെ നിയമനം വത്തിക്കാനും അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2018-02-14-08:06:36.jpg
Keywords: ചൈന

7149
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവർക്ക് രണ്ടായിരം ഭവനങ്ങൾ പുനര്‍നിർമ്മിക്കും
Content: ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്നു പരമ്പരാഗത ഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ട ഇറാഖി ക്രൈസ്തവർക്കു പുതിയ പ്രതീക്ഷ സമ്മാനിച്ചുകൊണ്ട് സന്നദ്ധ സംഘടനയായ 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്'. വിവിധ സഭകളുടെ സഹകരണത്തോടെ ക്രൈസ്തവര്‍ക്ക് രണ്ടായിരം വീടുകൾ പുനര്‍നിര്‍മ്മിക്കുവാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. നിനവേ പ്രവിശ്യയിലാണ് നിര്‍മ്മാണം നടക്കുക. ക്വാരഘോഷിൽ ആയിരത്തിയഞ്ഞൂറ് വീടുകളും ബാർടെല്ല, ബാഷിക്വ, ബഹ്സാനി എന്നിവടങ്ങളിൽ അഞ്ഞൂറ് ഭവനങ്ങളും പുനര്‍നിര്‍മ്മിക്കുവാന്‍ അഞ്ച് മില്ല്യൺ യു.എസ് ഡോളറാണ് സംഘടന വകയിരുത്തിയിരിക്കുന്നത്. ഇറാഖിലെ കുർദിഷ് തലസ്ഥാനമായ ഇർബിൽ സന്ദർശിച്ച 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' അന്താരാഷ്ട്ര എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ബാരൺ ജോഹന്നാസ് വോൺ ഹീരമാനാണ് അടിയന്തിര സഹായം അനുവദിച്ചത്. സ്വന്തം രാജ്യത്ത് താമസിക്കുവാൻ അവസരം ലഭിക്കാത്ത പക്ഷം അഭയാർത്ഥികളായി തീരുന്ന ഇറാഖി ജനതയുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുപ്പത്തിയഞ്ച് ശതമാനത്തോളം വരുന്ന ഇറാഖി ക്രൈസ്തവർ സ്വദേശത്തേക്ക് മടങ്ങിയെത്തിയതായി സംഘടനയുടെ മദ്ധ്യ കിഴക്കൻ പ്രോജക്റ്റ് തലവൻ ഫാ. ആഡ്രൂസ് ഹലേമ്ബ വെളിപ്പെടുത്തി. 2003 ൽ പത്ത് ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്ന ഇറാഖിൽ ഇന്ന് രണ്ടര ലക്ഷമാണ് ക്രൈസ്തവ ജനസംഖ്യ. കൽദായ, ഓർത്തഡോക്സ്, കത്തോലിക്ക സഭകളുടെ ആഭിമുഖ്യത്തിൽ നിനവേ പുനരുദ്ധാരണ കമ്മിറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നത്. മൂവായിരത്തോളം ഭവനങ്ങൾ ക്രൈസ്തവ സഭകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഇതിനോടകം നിർമ്മിച്ചു നല്കിയിട്ടുണ്ട്. 2014-മുതല്‍ നാൽപ്പത് മില്യൺ യു.എസ് ഡോളറിന്റെ പ്രവർത്തനങ്ങളാണ് 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' ഇറാഖില്‍ ഇതുവരെ നടപ്പിലാക്കിയത്.
Image: /content_image/News/News-2018-02-14-10:04:18.jpg
Keywords: ഇറാഖ