Contents

Displaying 6811-6820 of 25125 results.
Content: 7120
Category: 24
Sub Category:
Heading: വലിയ നോമ്പിന് ഒരുങ്ങുമ്പോള്‍...!
Content: ഈ ദിനങ്ങളില്‍ ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണ്. ശരിയായ ഒരുക്കത്തോടും നല്ല തീരുമാനങ്ങളോടും കൂടെ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പെസഹാരഹസ്യങ്ങളുടെ വാര്‍ഷികസ്മരണയിലേക്ക് പ്രവേശിക്കാന്‍ നമുക്കൊരുങ്ങാം. ഫലപ്രദമായ ഒരുക്കത്തിന് സഹായകമായ ചില ചിന്തകള്‍ പങ്കുവക്കട്ടെ. #{red->n->n->ഓര്‍മ്മ }# വലിയ നോമ്പിന്‍റെ ദിവസങ്ങള്‍ നമ്മിലുണര്‍ത്തേണ്ട ചില ഓര്‍മ്മകളെക്കുറിച്ച് ആദ്യമേ സൂചിപ്പിക്കാം. നോമ്പിനെക്കുറിച്ച് ഓര്‍മ്മിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. തിരക്കുകളും ജീവിതഭാരവും നമ്മെ പലപ്പോഴും നോമ്പ്, ഉപവാസം, പരിത്യാഗം, ആശയടക്കം എന്നിങ്ങനെയുള്ള ആത്മീയപ്രവ‍ൃത്തികളില്‍ നിന്ന് അകറ്റാറുണ്ട്. സ്വയം തിരിച്ചറിയാനും പരിശീലിപ്പിക്കാനും മെരുക്കിയെടുക്കാനും അങ്ങനെ ആത്മീയമായ സ്വസ്ഥതയും ദൈവവുമായുള്ള ബന്ധവും ആഴപ്പെടുത്തിയെടുക്കാനും ഇവ ഏറെ സഹായകരമാണ്. വലിയ നോമ്പിന്‍റെ പ്രാധാന്യവും അത് നമ്മുടെ ആത്മീയചിന്തകളെ ഓര്‍മ്മിപ്പിക്കുന്നതും എന്താണെന്ന് അനുസ്മരിക്കുന്നത് അര്‍ത്ഥവത്തായ നോമ്പാചരണത്തിന് അനിവാര്യമാണ്. 1. മിശിഹായുടെ രക്ഷകരകര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവുമാണ് വലിയ നോമ്പിന്‍റെ ഉള്ളടക്കം. 2. ഈശോയുടെ മരുഭൂമിയിലെ 40 ദിവസത്തെ ഉപവാസമാണ് ഈ നോന്പാചരണത്തിന്‍റെ അടിസ്ഥാനമായി നാം കാണുന്നത്. പരീക്ഷകളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം മിശിഹാ മരുഭൂമിയില്‍ പഠിപ്പിച്ചുതരികയായിരുന്നു. 3. മാമ്മോദീസായില്‍ നാം ദൈവമക്കളും പുതിയ മനുഷ്യരുമായിരുന്നു എന്നതും പാപം വഴി അവിടുത്തെ പരിത്യജിച്ചു എന്നതും ഈ കാലഘട്ടത്തിന്‍റെ സവിശേഷ ഓര്‍മ്മയായി നാം സൂക്ഷിക്കണം. 4. അനുതാപത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകമാംവിധം ചിന്തിക്കണം. 5. അനുതപിക്കുന്നവരോടുള്ള ദൈവത്തിന്‍റെ സവിശേഷമായ കാരുണ്യത്തെയും സ്നേഹത്തെയും പറ്റി സമയമെടുത്ത് ധ്യാനിക്കണം. 6. ദൈവത്തോടും സഹോദരങ്ങളോടും അനുരജ്ഞനത്തിലെത്തേണ്ടത് നോന്പിന്‍റെ ചൈതന്യത്തിനും ആത്മീയതക്കും അനിവാര്യമാണെന്നതും മറക്കരുത്. #{red->n->n->ഒരുക്കം }# സവിശേഷമായ ഒരുക്കങ്ങള്‍ വലിയനോമ്പിനു മുന്‍പും നോമ്പുകാലത്തും നടത്തുന്നത് നല്ലതാണ്. നോമ്പുകാലം തന്നെ ഒരുക്കമല്ലേ എന്നു ചിന്ത പ്രസക്തമാണ്. എന്നാല്‍ നോമ്പുകാലം തന്നെ ഒരുക്കത്തോടെ അനുഷ്ഠിക്കുമ്പോള്‍ അത് ആത്മീയജീവിതത്തിന് വലിയ ഉണര്‍വ്വ് നല്കാന്‍ പ്രാപ്തമായിത്തീരും. നഷ്ടമായിപ്പോയ ആത്മവിശ്വാസത്തെ വീണ്ടെടുക്കാനും കരിന്തിരി കത്തുന്ന ദൈവാനുഭവത്തെ ജ്വലിപ്പിക്കാനും തേഞ്ഞുപോയ പ്രാര്‍ത്ഥനാനുഭവത്തെ മൂര്‍ച്ചപ്പെടുത്താനും നിസംഗമായ ബന്ധങ്ങളെ ജീവനുള്ളതാക്കാനും ഒരുക്കത്തോടുകൂടിയ നോമ്പാചരണത്തിന് കഴിയും. 1. കുമ്പസാരം എന്ന കൂദാശയുടെ സ്വീകരണത്തോടെ നോമ്പിലേക്ക് പ്രവേശിക്കുന്നത് നല്ലതാണ്. നോമ്പുകാലം മുഴുവന്‍ തന്നെ അനുതാപത്തിന്‍റെയും പ്രായ്ശ്ചിത്തത്തിന്‍റെയും ഓര്‍മ്മയാണെങ്കിലും കളങ്കമില്ലാത്ത മനസ്സോടെ കണ്ണീരിന്‍റെ ദിനരാത്രങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ലോകത്തിനു മുഴുവന്‍ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് കര്‍ത്താവിന്‍റെ കുരിശിനോട് ചേര്‍ന്ന് സഹിക്കാന്‍ നമുക്ക് കരുത്ത് ലഭിക്കും. 2. കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ വൃത്തിയാക്കുക, മുറി ക്രമീകരിക്കുക, വസ്ത്രങ്ങള്‍ അലക്കിത്തേച്ച് വൃത്തിയായി മടക്കി വെക്കുക. മൊത്തത്തില്‍ ഒരു വൃത്തി വരുത്തുന്നത് വിശുദ്ധമായ ദിനങ്ങളിലേക്ക് ഞാന്‍ പ്രവേശിച്ചിരിക്കുന്നു എന്നും എന്‍റെ പരിസരങ്ങള്‍ പോലെ ജീവിതവും വിശുദ്ധവും ക്രമീകൃതവുമായിരിക്കണമെന്ന് സ്വയം ഓര്‍മ്മപ്പെടുത്തുന്നതിനും ഉതകുന്നതാണ്. 3. വലിയ നോമ്പിന്‍റെ ദിനങ്ങളില്‍ പ്രത്യേകസമയക്രമീകരണം നടത്തുന്നത് നല്ല ഒരുക്കത്തിന്‍റെ ഭാഗമാണ്. എല്ലാ ദിനവും തന്നെ വിശുദ്ധബലിയില്‍ സംബന്ധിക്കാന്‍ പരിശ്രമിക്കുക. സാധിക്കുന്നിടത്തോളം കുടുംബപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും അല്പസമയം സ്വയം പ്രാര്‍ത്ഥിക്കാനും വിശുദ്ധ ഗ്രന്ഥം വായിക്കാനും സമയം ലഭിക്കുംവിധം അനുദിന ജീവിതകൃത്യങ്ങളെ ക്രമീകരിക്കാന്‍ സാധിച്ചാല്‍ നല്ലത്. 4. ഈ ദിവസങ്ങള്‍ പാപത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുക. തെറ്റിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളില്‍ നിന്ന് അകലം പാലിക്കാന്‍ മതിയായ കാരണങ്ങള്‍ കണ്ടുപിടിക്കുക. ഈ അന്‍പതുദിവസങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും അതിലൂടെ ലഭിക്കുന്ന ആത്മീയശക്തിയിലൂടെ തുടര്‍ന്നും വിശുദ്ധിയില്‍ത്തന്നെ നിലനില്‍ക്കാന്‍ നമുക്ക് കഴിയും. 5. ഉപവാസവും നോമ്പും ശരീരത്തിന്‍റെ ദുഷിപ്പുകള്‍ ഇല്ലാതാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള ഡയറ്റിന്‍റെ സമയമല്ലെന്ന് അത് ആത്മീയവളര്‍ച്ചക്ക് വേണ്ടിയുള്ളതാണെന്നും സ്വയം ഓര്‍മ്മപ്പെടുത്താനും ഈ ഒരുക്കം സഹായകമാകും. #{red->n->n->പരിഹാരം }# വലിയ നോമ്പ് പരിഹാരപ്രവ‍ൃത്തികളുടെ കൂടെ കാലമാണ്. ദൈവത്തെ മറന്നും ആത്മീയജീവിതം ഉപേക്ഷിച്ചും ചെയ്തുപോയ പാപങ്ങള്‍ക്കും തെറ്റുകള്‍ക്കും പാപപ്പൊറുതി കുന്പസാരം എന്ന കൂദാശയിലൂടെ ലഭിക്കുമ്പോഴും നമ്മുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും നിമിത്തം രൂപപ്പെട്ട മുറിവുകളെയും അസ്വസ്ഥമായ ബന്ധങ്ങളെയും പ്രപഞ്ചത്തെയും പ്രതി പരിഹാരപ്രവര്‍ത്തികള്‍ ചെയ്യാനും നാം കടപ്പെട്ടിരിക്കുന്നു. നമ്മുടെയും ലോകം മുഴുവന്‍റെയും പാപങ്ങള്‍ക്കുവേണ്ടി പീഡകളേറ്റു കുരിശില്‍ മരിച്ച ഈശോയെയാണ് പരിഹാര പ്രവര്‍ത്തികളിലൂടെ നാം അനുകരിക്കുന്നത്. ഈശോ തനിക്കുവേണ്ടിയല്ല സഹനങ്ങളേറ്റെടുത്തതെങ്കില്‍ നാം പരിഹാരപ്രവര്‍ത്തികളിലൂടെ സഹനങ്ങളേറ്റെടുക്കുന്നത് നമുക്കുവേണ്ടിയും ഒപ്പം ലോകം മുഴുവന് വേണ്ടിയും കൂടെയാണ്. 1. ഉപവാസം - നോമ്പിന്‍റെ ദിനങ്ങളില്‍ സഭ ആവശ്യപ്പെടുന്ന ദിനങ്ങളില്‍ മാത്രമല്ല (വിഭൂതി, ദുഖവെള്ളി) മറ്റ് ദിനങ്ങളിലും കഴിയുമെങ്കില്‍ എല്ലാ വെള്ളിയാഴ്ചകളും ഉപവാസ ദിനങ്ങളായി ആചരിക്കുന്നത് നല്ലതാണ്. 2. മാംസവര്‍ജ്ജനം അല്ലെങ്കില്‍ ഇഷ്ടഭക്ഷണത്തിന്‍റെ വര്‍ജ്ജനം - ഭക്ഷണം നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ്. അതേസമയം തന്നെ അതൊരു ആസക്തിയായും മാറുന്നത് നാം കാണുന്നുണ്ട്. മാംസമോ അതുപോലുള്ള ഇഷ്ടഭക്ഷണങ്ങളോ നോമ്പിന്‍റെ ദിനങ്ങളില്‍ വര്‍ജ്ജിക്കുന്നത് നല്ലതാണ്. 3. തഴക്കദോഷങ്ങളോട് വിട പറയുക - ശീലംകൊണ്ട് പലവിധ തിന്മകളുടെ പിടിയില്‍ അകപ്പെട്ടവരാണ് നാം. മറുശീലങ്ങള്‍, തീര്‍ച്ചയുള്ള തീരുമാനങ്ങള്‍, പ്രത്യേക ആത്മശോധന എന്നിവ വഴി അവയില്‍ നിന്ന് അകലം പാലിക്കുന്നത് നോമ്പിന് ഉചിതമായ പരിഹാരപ്രവൃത്തിയില്‍പ്പെടുന്ന കാര്യമാണ്. 4. ആശയടക്കം - ഇഷ്ടമുള്ള കാര്യങ്ങള്‍ വേണ്ടെന്നുവക്കുന്നത് സ്വയം നിയന്ത്രണം ശീലമാക്കാനും തെറ്റിലേക്ക് വഴുതിവീഴുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കാനും സഹായകരമാണ്. 5. വിശുദ്ധ കുര്‍ബാന, യാമപ്രാർത്ഥനകൾ, കുടുംബപ്രാര്‍ത്ഥന, വിശുദ്ധ ഗ്രന്ഥ പാരായണം, വ്യക്തിപരമായ പ്രാര്‍ത്ഥന, ആത്മീയഗ്രന്ഥങ്ങളുടെ പാരായണം - ഇവ ശീലമാക്കുന്നതും ഇവക്ക് പ്രത്യേക സമയം നിശ്ചയിക്കുന്നതും നല്ലത്. 6. കുരിശിന്‍റെ വഴി പ്രാര്‍ത്ഥന - കഴിയുമെങ്കില്‍ എല്ലാ ദിവസവും അല്ലെങ്കില്‍ വെള്ളിയാഴ്ചകളില്‍ കുരിശിന്‍റെ വഴി പ്രാര്‍ത്ഥന ചൊല്ലുന്നത് നോന്പുകാലത്തിന്‍റെ ചൈതന്യത്തില്‍ നിലനില്‍ക്കുന്നതിന് ഏറെ സഹായകമാണ്. പരിഹാരപ്രവര്‍ത്തിയാണ്. 7. തീര്‍ത്ഥാടനങ്ങള്‍, വാര്‍ഷികധ്യാനങ്ങള്‍ - തീര്‍ത്ഥാടനങ്ങളും വാര്‍ഷികധ്യാനങ്ങളും നടത്തുന്നതും ദിവ്യകാരുണ്യ ആരാധനാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും നിശബ്ദതയില്‍ അവിടെ സമയം ചിലവഴിക്കുന്നതും നോന്പുകാലചൈതന്യത്തിന് തികച്ചും ഉചിതമാണ്. 8. സംസാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും തീര്‍ച്ചയില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുന്നതും വാക്കുകള്‍ ശ്രദ്ധിച്ചുപയോഗിക്കുന്നതും കൂടുതല്‍ സമയം നിശബ്ദതയിലായിരിക്കാന്‍ ശ്രമിക്കുന്നതും ഫോണ്‍, ഇന്‍റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും നോന്പുകാലചൈതന്യത്തില്‍ നിലനില്‍ക്കാന്‍ അത്യുത്തമം. പ്രിയമുള്ളവരെ, ഏവര്‍ക്കും വലിയ നോമ്പിന്‍റെ ആത്മീയനന്മകള്‍ നേരുന്നു. ഈ അന്‍പതു ദിവസത്തെ ആത്മീയയാത്രയില്‍ നമുക്ക് പരസ്പരം പ്രാര്‍ത്ഥിക്കാം. . . അവനൊടൊപ്പം ഉണര്‍ന്നിരിക്കാം. . . അവന്‍റെ സഹനങ്ങളെ പ്രതി കൂടുതല്‍ നിശബ്ദരാകാം . . . originally pulished on 22.2.2020
Image: /content_image/SocialMedia/SocialMedia-2018-02-10-11:57:46.jpg
Keywords: നോമ്പ
Content: 7121
Category: 18
Sub Category:
Heading: മോൺ. ജയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണം ഇന്ന്
Content: ആലപ്പുഴ: ആലപ്പുഴ രൂപതയിലെ പിന്തുടർ‌ച്ചാവകാശമുള്ള സഹായമെത്രാനായി മാർപാപ്പ നിയമിച്ച മോൺ. ജയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണം ഇന്ന്. ഉച്ചയ്ക്കു 2.30നു അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മ്മികനാകും. രൂപതയിലെ 73 ദേവാലയങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വിശ്വാസികള്‍ ചടങ്ങിനു സാക്ഷ്യം വഹിക്കും. കേരളത്തില്‍ നിന്നും പുറത്തുനിന്നുമായി നാല്പതിലധികം ബിഷപ്പുമാരാണ് ചടങ്ങില്‍ പങ്കെടുക്കുക. കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോസഫ് കരിയിലും കൊല്ലം രൂപതാ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമനും സഹകാര്‍മികരാകും. തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനപ്രഘോഷണം നടത്തും. വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി മോണ്‍. ഡോ. ഹെന്‍ട്രി ജഗോസ് സിന്‍സ്‌ക്രി ഔദ്യോഗിക ഡിക്രി വായിക്കും. അഭിഷേക ചടങ്ങുകള്‍ക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും ധനമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണവും നടത്തും. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, എംപിമാരായ കെ.സി. വേണുഗോപാല്‍, കെ.വി. തോമസ്, എംഎല്‍എ കെ.ജെ. മാക്‌സി, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. മുന്‍ എംപി ഡോ. കെ.എസ്. മനോജ് മംഗളപത്രം സമര്‍പ്പിക്കും. വികാരി ജനറാള്‍ മോണ്‍. പയസ് ആറാട്ടുകുളം സ്വാഗതവും ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടര്‍ ഫാ. സേവ്യര്‍ കുടിയാംശേരി നന്ദിയും പറയും. ഓഖി ദുരന്തത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകൾ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് നടത്തുന്നത്.
Image: /content_image/India/India-2018-02-11-00:45:11.jpg
Keywords: ആലപ്പുഴ
Content: 7122
Category: 18
Sub Category:
Heading: പമ്പാ മണപ്പുറം ഒരുങ്ങി; മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും
Content: കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി കണക്കാക്കപ്പെടുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ നദിയുടെ മണപ്പുറത്തു ഇന്ന് ആരംഭിക്കും. 123ാമത് കണ്‍വെന്‍ഷനാണ് നടക്കുക. ഉച്ചകഴിഞ്ഞ് 2.30ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ആരാധനയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്നു മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യും. സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. നാളെ മുതല്‍ 17 വരെ രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 6.30നും പൊതുയോഗങ്ങള്‍ നടക്കും. പുറമേ രാവിലെ 7.30 മുതല്‍ 8.30വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബൈബിള്‍ ക്ലാസും കുട്ടികളുടെ യോഗവും നടക്കും. ബിഷപ്പ്പീറ്റര്‍ ഡേവിഡ് ഈറ്റണ്‍ (ഫ്ലോറിഡ) റവ. ഡോ. സോറിറ്റ നബാബന്‍ (ഇന്തോനേഷ്യ), റവ.ഡോ. ഫ്രാന്‍സിസ് സുന്ദര്‍രാജ് (ചെന്നൈ), ഡോ. ആര്‍. രാജകുമാര്‍ (ഡല്‍ഹി), റവ.ഡോ. വിനോദ് വിക്ടര്‍ (തിരുവനന്തപുരം) എന്നിവരാണു മുഖ്യപ്രസംഗകര്‍. 14നു രാവിലെ 10ന് എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു രണ്ടിനു സാമൂഹ്യതിന്മകള്‍ക്കെതിരേയുള്ള ബോധവത്കരണ സമ്മേളനം നടക്കും. 15നു വൈകുന്നേരം നാലിനു മദ്യവര്‍ജനസമിതിയുടെ നേതൃത്വത്തില്‍ കൂട്ടായ്മയും നടക്കും. 15നു സുവിശേഷ സംഘത്തിന്റെയും 16ന് ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും യോഗങ്ങള്‍ നടക്കും. പാരന്പര്യങ്ങള്‍ കൈമോശം വരാതെ നടന്നുവരുന്ന കണ്‍വെന്‍ഷന്‍ ഇക്കുറി ഹരിതച്ചട്ടം പാലിച്ചുകൊണ്ടായിരിക്കും ക്രമീകരിക്കുകയെന്ന് ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് ഏബ്രഹാം കൊറ്റനാട് പറഞ്ഞു. പന്തലിലും പരിസരങ്ങളിലും പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.
Image: /content_image/India/India-2018-02-11-05:24:36.jpg
Keywords: കണ്‍വെ
Content: 7123
Category: 18
Sub Category:
Heading: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു യേശുവിനെയാണ് ആശ്രയിക്കേണ്ടത്: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ചാലക്കുടി: കുടുംബജീവിതത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു യേശുവിനെയാണ് ആശ്രയിക്കേണ്ടതെന്നു ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അനുകമ്പയുടെയും സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നില്‍ക്കണമെന്നും, യേശുവില്‍ ആശ്രയിക്കാനുള്ള മനസുണ്ടെങ്കില്‍ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും ബിഷപ്പ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ യേശുവില്‍ ആശ്രയിക്കുവാനുള്ള മനസും തന്റേടവും ഉണ്ടാകണം. ഈശോയുടെ വാക്കു കേട്ട് ദൈവത്തില്‍ ആശ്രയിച്ചപ്പോഴാണ് കല്‍ഭരണിയിലെ വെള്ളം വീഞ്ഞായി മാറിയത്. കുടുംബജീവിതത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു യേശുവിനെയാണ് ആശ്രയിക്കേണ്ടത്. യേശുവില്‍ ആശ്രയിക്കാനുള്ള മനസുണ്ടെങ്കില്‍ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും. ലോകം മുഴുവന്‍ നമ്മുടെ ചുറ്റുമുണ്ട്. എന്നാല്‍ തൊട്ടടുത്തു നില്‍ക്കുന്ന മനുഷ്യന്റെ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയുന്നില്ല. അപരന് എന്തു സംഭവിച്ചാലും എനിക്ക് ഒന്നുമില്ല എന്ന മനോഭാവം വളര്‍ന്നുവരികയാണ്. കാരുണ്യം കാണിക്കാത്ത ഒരുപാട് അനുഭവങ്ങള്‍ നമ്മുക്ക് ചുറ്റും ഉണ്ടെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2018-02-11-06:06:19.jpg
Keywords: കണ്ണൂ
Content: 7124
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം. പോളണ്ട് സ്വദേശിയും ക്രാക്കോവ് അതിരൂപതാവൈദികനുമായ മോ​ണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചാണ് മാര്‍പാപ്പയുടെ ആരാധനാക്രകര്‍മ്മങ്ങളുടെ ചുമതല ഏല്പിച്ചിരിക്കുന്നത്. നവ സുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ സേവനമനുഷ്ഠിച്ചു വരികെയാണ് മോ​ണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചിന് പുതിയ ദൗത്യം ലഭിക്കുന്നത്. ഇറ്റാലിയൻ വൈദികനായ മോണ്‍സിഞ്ഞോര്‍ ഗ്വീഡോ മരീനിയാണ് പാപ്പായുടെ ആരാധനക്രമ വിഭാഗത്തിന്റെ ചുമതല 2007- മുതല്‍ വഹിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് (09/02/18) പുതിയ നിയമന ഉത്തരവ് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചത്.
Image: /content_image/News/News-2018-02-11-06:40:18.jpg
Keywords: മാര്‍പാപ്പ
Content: 7125
Category: 1
Sub Category:
Heading: ഭൂമിയിടപാട്: ദേവാലയങ്ങളില്‍ സര്‍ക്കുലര്‍ വായിച്ചു
Content: കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് സംയുക്ത സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടിന്‍ എന്നിവരും ചേര്‍ന്നാണ് സര്‍ക്കുലര്‍ തയാറാക്കിയത്. മേലധ്യക്ഷന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായ സഹോദരങ്ങളും തമ്മിലുള്ള കൂട്ടായ്മ തുടര്‍ന്നുകൊണ്ടുപോകേണ്ടത് അതിരൂപതയുടെ വളര്‍ച്ചയ്ക്കും സഭയുടെ സാക്ഷ്യത്തിനും അനിവാര്യമാണെന്ന്‍ സര്‍ക്കുലറില്‍ പറയുന്നു. തങ്ങളുടെ കൂടിയാലോചനകളുടെയും സീറോ മലബാര്‍ സിനഡിലെ ചര്‍ച്ചകളുടെയും വെളിച്ചത്തില്‍ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ സഹായസഹകരണങ്ങളോടെ അതിരൂപതയുടെ സാധാരണഭരണം നിര്‍വഹിക്കും. അതിരൂപതയിലെ കാനോനിക സമിതികള്‍ വിളിച്ചുചേര്‍ക്കുക, അവയില്‍ അധ്യക്ഷത വഹിക്കുക എന്നിവ മാര്‍ എടയന്ത്രത്തായിരിക്കും നിര്‍വഹിക്കുക. പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും ആര്‍ച്ച്ബിഷപ്പിന്റെ ആലോചനയോടെയാകണം എടുക്കേണ്ടത്. ഇടയ്ക്കിടെയും ആവശ്യപ്പെടുന്‌പോഴും തന്റെ ദൗത്യനിര്‍വഹണ സംബന്ധമായ റിപ്പോര്‍ട്ട് അദ്ദേഹം ആര്‍ച്ച്ബിഷപ്പിനു ലഭ്യമാക്കണം. അതിരൂപത കച്ചേരിയുടെയും ആലോചനാസമിതിയുടെയും ഫിനാന്‍സ് കൗണ്‍സിലിന്റെയും ഈയടുത്തു നിയമിച്ച സാന്പത്തികകാര്യ പ്രശ്‌നകാര്യ കമ്മിറ്റിയുടെയും സഹകരണത്തോടെവസ്തുവില്പകന യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായി അന്വേഷിച്ച് ഉചിതമായ പരിഹാരം കണ്ടെത്താന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്‍പതു നോമ്പിന്റെ ആദ്യത്തെ വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Image: /content_image/News/News-2018-02-11-07:41:59.jpg
Keywords: സര്‍ക്കുല
Content: 7126
Category: 9
Sub Category:
Heading: പ്രേഷിത നവീകരണത്തിനായി സെഹിയോനിൽ വൻ ഒരുക്കങ്ങൾ; ശുശ്രൂഷാനുഭവ ധ്യാനം 17,18 തീയതികളിൽ
Content: ബർമിങ്ഹാം: ശുശ്രൂഷാനുഭവ ധ്യാനത്തിനായി സെഹിയോനിൽ പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ നടക്കുന്നു. ധ്യാനത്തിലേക്കുള്ള റെജിസ്ട്രേഷൻ തുടരുന്നു .കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ മറ്റ് മേഖലകളിലോ പ്രവർത്തിക്കുകയോ അതിന് താല്പര്യപ്പെടുന്നവർക്കോ പങ്കെടുക്കാവുന്ന ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17,18 ശനി ,ഞായർ തീയതികളിൽ സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലും പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ദാസും ചേർന്ന് നയിക്കും. രണ്ട് ദിവസങ്ങളിലും കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും. ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക്‌ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന്‌ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ .സോജി ഓലിക്കലും ഡോ.ജോണും ഒരുമിക്കുന്ന ധ്യാനത്തിൽ ശുശ്രൂഷകരായി ഏത് മിനിസ്ട്രികളിലൂടെയും പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്കോ ആയതിന് താല്പര്യപ്പെടുന്നവർക്കോ പങ്കെടുക്കാം. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും രണ്ട്‌ ദിവസങ്ങളിലും നടത്തപ്പെടുന്നതാണ്.സമയം ഫെബ്രുവരി 17 ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 18 ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6 വരെ. ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം റെജിസ്ട്രേഷൻ ആവശ്യമാണ്. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ധ്യാനത്തിലേക്ക് ഓരോരുത്തരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->none->b-> ADDRESS. ‍}# ST.JERRARD CATHOLIC CHURCH <br> CASTLE VALE <br> BIRMINGHAM <br> B35 6JT. #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# <br> അനി ജോൺ ‭07958 745246‬.
Image: /content_image/Events/Events-2018-02-12-02:56:53.jpg
Keywords: സെഹിയോ
Content: 7127
Category: 1
Sub Category:
Heading: ഇന്ന് വിഭൂതി; ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്
Content: കോട്ടയം: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനായ ഫെബ്രുവരി 14 നാണ് ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പ്കാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. മലയാറ്റൂര്‍, പാലയൂര്‍, കനകമല തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 1നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.
Image: /content_image/News/News-2018-02-12-03:51:16.jpg
Keywords: വിഭൂതി
Content: 7128
Category: 18
Sub Category:
Heading: സഹായ മെത്രാനായി ഡോ. ജയിംസ് റാഫേല്‍ ആനാപമ്പില്‍ അഭിഷിക്തനായി
Content: ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ആലപ്പുഴ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ഡോ. ജയിംസ് റാഫേല്‍ ആനാപമ്പില്‍ അഭിഷിക്തനായി. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമനും കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലും സഹകാര്‍മികരായിരിന്നു. സ്വാഗത ഗാനത്തിന്റെയും ബാന്‍ഡ്‌മേളത്തിന്റെയും അകമ്പടിയോടെ ബസിലിക്കയ്ക്കുമുന്നിലെ ജംഗ്ഷനില്‍നിന്ന് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെയും നിയുക്ത മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പിലിനെയും ചടങ്ങിനെത്തിയ ബിഷപ്പുമാരെയും സ്വീകരിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വത്തിക്കാനില്‍നിന്നുള്ള പ്രതിനിധി മോണ്‍. ഹെന്‍ട്രി ജഗോസ് സിന്‍സ്‌ക്രി ലത്തീന്‍ ഭാഷയിലുള്ള ഡിക്രി വായിച്ചു. രൂപത ചാന്‍സലര്‍ റവ.ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ മലയാള പരിഭാഷയും വായിച്ചു. സകലവിശുദ്ധരോടുമുള്ള പ്രാര്‍ത്ഥനയ്‌ക്കും കൈവയ്‌പ്‌ കര്‍മത്തിനും പ്രതിഷ്‌ഠ പ്രാര്‍ത്ഥനയ്‌ക്കും ശേഷം ഡോ. ജയിംസ്‌ റാഫേല്‍ ആനാപറമ്പിലിന്റെ തലയില്‍ ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ തൈലാഭിഷേകം നടത്തി. സുവിശേഷ ഗ്രന്ഥവും മോതിരം, അംശമുടി, അംശവടി തുടങ്ങിയ അധികാരചിഹ്‌നങ്ങളും കൈമാറി. മൂന്നു മണിക്കൂറോളം നീണ്ട ചടങ്ങുകളുടെ സമാപനമായി മുപ്പതോളം ബിഷപ്പുമാര്‍ സമാധാനചുംബനം നടത്തി. പിന്നീട് നടന്ന അനുമോദന സമ്മേളനം സുപ്രീം കോടതി ജഡ്‌ജി കുര്യന്‍ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ബിഷപ്പ്ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിച്ചു. തിരുവല്ലാ ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ ഡോ. ടി.എം. തോമസ്‌ ഐസക്‌, പി. തിലോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/News/News-2018-02-12-05:13:26.jpg
Keywords: ആലപ്പുഴ
Content: 7129
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വൈദികനു വെട്ടേറ്റു
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്ത പ്രവിശ്യയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ ആക്രമണം. സ്ലേമാന്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് ലിഡ്വിന കത്തോലിക്കാ പള്ളിയില്‍ ദിവ്യബലിക്കിടെ വാളുമായെത്തിയ അക്രമി വൈദികനടക്കം നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരിന്നു. അക്രമിയെ പിന്നീട് പോലീസ് വെടിവച്ചു കീഴ്‌പെടുത്തി. രാവിലെ 7.30നായിരുന്നു ആക്രമണം. 22 വയസുള്ള സുലിയോനോ എന്ന യുവാവാണ് ആക്രമണം നടത്തിയത്. സംഭവം ഭീകരപ്രവർത്തനമാണോ എന്നു വ്യക്തമായിട്ടില്ല. ആക്രമണത്തിനു പ്രേരിപ്പിച്ച കാരണവും ഇയാള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. ഒരു മീറ്റര്‍ നീളമുള്ള വാളുമായെത്തിയ യുവാവ് അള്‍ത്താരയില്‍ ഗായകസംഘത്തിനു നേതൃത്വം നല്‍കുകയായിരുന്ന ജര്‍മ്മന്‍ വൈദികന്‍ ഫാ. കാള്‍ എഡ്മണ്ട് പ്രയറിനെയാണ് ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് ദേവാലയത്തിലെ തിരുസ്വരൂപങ്ങളും നശിപ്പിച്ചു. ഈ സമയം നൂറോളം വിശ്വാസികള്‍ ദേവാലയത്തിന് അകത്തുണ്ടായിരിന്നു. അക്രമത്തില്‍ ഭയന്ന്‍ പള്ളിയില്‍നിന്നിറങ്ങിയോടിയ വിശ്വാസികളെയും അക്രമി ലക്ഷ്യമിട്ടു. സംഭവം അറിഞ്ഞെത്തിയ പോലീസ് അരയ്ക്കു താഴെ വെടിവച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. ക്രൈസ്തവരും ഹിന്ദുക്കളുമാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത്.
Image: /content_image/News/News-2018-02-12-05:41:23.jpg
Keywords: ഇന്തോനേ