Contents

Displaying 6841-6850 of 25125 results.
Content: 7150
Category: 1
Sub Category:
Heading: പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സ്മരിച്ച് മാര്‍പാപ്പയുടെ ദിവ്യബലി
Content: വത്തിക്കാന്‍ സിറ്റി: മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭയുടെ പാത്രിയാര്‍ക്കീസ് ബിഷപ്പ് ജോസഫ് അബ്സിയുമൊത്ത് മാര്‍പാപ്പ അര്‍പ്പിച്ച ബലിയില്‍ മധ്യപൂര്‍വ്വേഷ്യയിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ പ്രത്യേകമായി സ്മരിച്ചു. ഇന്നലെ ഫെബ്രുവരി, 13-ാംതീയതി, ഗ്രീക്ക്-മെല്‍ക്കൈറ്റ് സിനഡംഗങ്ങളോടൊത്ത് സാന്താമാര്‍ത്താ കപ്പേളയിലാണ് ഫ്രാന്‍സിസ് പാപ്പ ബലി അര്‍പ്പിച്ചത്. പതിവു വചനസന്ദേശം നല്‍കാതെ, സഭയുടെ പാത്രിയര്‍ക്കീസ് ജോസഫ് അബ്സിയെയും മറ്റു മേലധ്യക്ഷന്മാരെയും അഭിസംബോധന ചെയ്തുകൊണ്ടായിരിന്നു പാപ്പയുടെ സന്ദേശം. പാത്രിയര്‍ക്കീസ് ജോസഫിനോടൊത്തുള്ള ദിവ്യബലി അപ്പസ്തോലിക ഐക്യമാണ് സംജാതമാക്കിയിരിക്കുന്നതെന്ന്‍ പാപ്പ പറഞ്ഞു. "കത്തോലിക്കാ ദൈവശാസ്ത്രത്തിനുള്ളില്‍ത്തന്നെ സ്വന്തമായ ഒരു ദൈവശാസ്ത്രവും, വിസ്മയനീയമായ ആരാധനാക്രമവും, ജനതയും ഉള്ള ഒരു സമ്പന്നയായ സഭയാണ് മെല്‍ക്കൈറ്റ് സഭ. ഇപ്പോള്‍ ഈ ജനതയുടെ ഭൂരിഭാഗവും യേശുവിനെപ്പോലെ ക്രൂശിക്കപ്പെടുകയാണ്. ആ ജനതയ്ക്കുവേണ്ടി, സഹിക്കുന്ന ആ ജനതയ്ക്കുവേണ്ടി, മധ്യപൂര്‍വദേശങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി, തങ്ങളുടെ ജീവനും വസ്തുവകകളൊക്കെയും ഉപേക്ഷിച്ച് പലായനം ചെയ്യപ്പെടുന്ന അവര്‍ക്കുവേണ്ടി നാം ഈ ദിവ്യബലി കാഴ്ച വയ്ക്കുകയാണ്. ഒപ്പം, നമ്മുടെ സഹോദരന്‍ യൂസെഫിനും വേണ്ടി ഈ ദിവ്യബലി സമര്‍പ്പിക്കുന്നു". പാപ്പ പറഞ്ഞു. ദിവ്യബലിയില്‍ പാത്രിയര്‍ക്കീസ് ജോസഫ് അബ്സി സഹകാര്‍മികനായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ സമാപനത്തില്‍ പാത്രിയാര്‍ക്കീസ് ഗ്രീക്ക്-മെല്‍ക്കൈറ്റ് സഭയുടെ സിനഡിന്‍റെ പേരില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് നന്ദി അറിയിച്ചു. തങ്ങളുടെ സഭയോടു കാണിച്ച ഐക്യദാര്‍ഢ്യത്താല്‍ സ്പര്‍ശിക്കപ്പെട്ടുവെന്നും ഇത് തങ്ങളുടെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹോദര്യവും ഐക്യവും, എല്ലാ ക്രിസ്തുശിഷ്യരെയും ബന്ധിപ്പിക്കുന്നതാണെന്നും പാത്രീയാര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷമാണ് അന്തിയോക്ക ആസ്ഥാനമായുള്ള മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസായി 71-കാരനായ ജോസഫ് അബ്സി തിരഞ്ഞെടുക്കപ്പെട്ടത്.
Image: /content_image/News/News-2018-02-14-11:25:31.jpg
Keywords: മെല്‍ക്കൈ, പീഡിപ്പി
Content: 7151
Category: 24
Sub Category:
Heading: നമ്മുടെ നാടും മറ്റൊരു യൂറോപ്പായി മാറാതിരിക്കാൻ...!
Content: 2000 ഏപ്രിലിൽ മെഡ്ജുഗോറിയിൽ ധ്യാനം നയിക്കവേ, ധാരാളം ആളുകൾ ധ്യാനഹാളിനു വെളിയിൽ ശിരസിൽ കൈവച്ചു പ്രാർത്ഥിക്കുന്നതിനായി തടിച്ചുകൂടി. എല്ലാവരും ക്യൂ നിൽക്കുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ 97 രാജ്യങ്ങളിൽ വചനപ്രഘോഷണം നടത്തിയിട്ടുണ്ടെങ്കിലും, ക്രൊയേഷ്യക്കാരെപ്പോലെ വിശ്വാസമുള്ള ഒരു ജനതയെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല. ഒരു നോട്ടമോ ഒരു സ്പർശനമോ തിരുവസ്ത്രത്തിന്റെ ഒരു ഉരസലോ മതി അവർക്കു രോഗശാന്തി കിട്ടാൻ. ധ്യാനത്തിന്റെ രണ്ടാം ദിവസം പുറത്തിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം പ്രാർത്ഥനയ്ക്കായി കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരുടെയും തലയിൽ ഒന്നു തൊട്ട് ദൈവം അനുഗ്രഹിക്കട്ടെ, സുഖപ്പെടുത്തട്ടെ എന്നൊക്കെ ധൃതിയിൽ പ്രാർ ത്ഥിച്ചു പോകാനേ തരമുള്ളൂ. അന്നത്തെ അവിടുത്തെ ഡയറക്ടറായിരുന്ന സ്ലാ വുകോ അച്ചൻ എല്ലാവരെയും വരിവരിയായി നിർത്തുകയാണ്. ആ സമയത്ത് ഒരു ഇംഗ്ലീഷുകാരി സ്ത്രീ അച്ചന്റെ നേരെ പാഞ്ഞുചെന്നു പറഞ്ഞു: ”എനിക്ക് ക്യൂ നിൽക്കാൻ പറ്റില്ല. വേഗം എനിക്ക് തിരിച്ച് പോകണം.” ഒരു മന്ദസ്മിതത്തോടെ അ ച്ചൻ മറുപടി പറഞ്ഞു; ”ആദ്യം വരുന്നവർ ആദ്യം.” അച്ചനെ ക്രുദ്ധമായി നോക്കി മുഖത്ത് ആഞ്ഞു തുപ്പിക്കൊണ്ട,് ”എനിക്കറിയാം എന്തു ചെയ്യണമെന്ന്” എന്ന് ആക്രോശിച്ചുകൊണ്ട്, ശകാരവാക്കുകളും അസഭ്യങ്ങളും പറഞ്ഞുകൊണ്ട് എന്റെ കഴുത്തി നു പിടിക്കാൻ അവർ ഓടിയെത്തി. ദൈവകൃപയാൽ നാലഞ്ചു ക്രൊയേഷ്യൻ ശു ശ്രൂഷകർ അവളെ തടയുകയും പുറത്തേ ക്ക് കൊണ്ടുപോകുകയും ചെയ്തു. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഇങ്ങനെയുള്ള പിശാചുബാധിതർ, മദ്യപർ, മയക്കുമരുന്നിനടിമകൾ, മാനസികരോഗികൾ എന്നിവരുടെ അക്രമങ്ങൾ പതിവായതിനാൽ സംരക്ഷണത്തിനായി സുരക്ഷാ ഭടന്മാരെ നിയോഗിക്കാറുണ്ട്. എന്റെ മുഖ ത്തു കാർക്കിച്ചു തുപ്പിക്കൊണ്ട്, ധരിച്ചിരുന്ന ബ്ലൗസിന്റെ ബട്ടണുകൾ മാറ്റിക്കൊണ്ട്, ആ സ്ത്രീ ആക്രോശിക്കാൻ തുടങ്ങി: ”എടാ പാവപ്പെട്ട ഇന്ത്യക്കാരാ, താനെന്തി ന് ഞങ്ങളെ ഓടിക്കാൻ ഇവിടെ വന്നു. ഞങ്ങളും ഇന്ത്യയിൽനിന്നു വന്നവരാണ്. ഞങ്ങൾ ഇവളിൽനിന്നു വിട്ടുപോവില്ല.” പിശാചിന്റെ ഉറച്ച ബന്ധനമാണ് ഇതിന് പിന്നിലെന്ന് എനിക്കു മനസിലായി. ഇവ ൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ സ്ലാവുക്കോ അച്ചനും ഓടിയെത്തി. ഇവൾക്കുവേണ്ടി മാതാവിന്റെ സ്തുതിക്കായി ഒരു വെള്ളിയാഴ്ച ഉപവസിക്കുവാനും ഒൻ പത് കുർബാനകൾ അർപ്പിക്കുവാനും ഞ ങ്ങൾ തീരുമാനിച്ചു. ദൈവത്തെ സ്തു തിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോഴും അവൾ ശാപവാക്കുകൾ തുടരുകയായിരുന്നു. ”നിങ്ങളുടെ കള്ളക്കുർബാനയും പ്രാ യശ്ചിത്തവും ഒന്നും ഞങ്ങളെ ഓടിക്കില്ലെടാ… എടോ കള്ള ജയിംസച്ചാ, ഞ ങ്ങളും ഇന്ത്യക്കാരാണ്.” ഇത്തരം പിശാചുബാധിതരെ ആദ്യം കാണുകയാണെന്ന് ഫാ. സ്ലാവുക്കോ പറഞ്ഞു. അഞ്ചു തിരുശേഷിപ്പുകൾ ഉൾക്കൊള്ളുന്ന ബനഡിക്‌ടൈൻ ക്രൂശിതരൂപത്തിന്റെയും ഹന്നാൻ വെള്ളത്തിന്റെയും സാ ന്നിധ്യത്തിൽ ആ വെള്ളക്കാരിയോടു പേരു ചോദിച്ചപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ‘ലൂസിഫർ’ എന്നു പറഞ്ഞു. പിശാചുബാധിതരിൽ ബഹുഭൂരിപക്ഷവും പറയുന്ന പേരാണിത്. പിന്നീട് തുടർച്ചയായുള്ള ചോദ്യത്തിൽ, ”ഞാൻ കാളിയാണെന്നും മിസ്റ്റർ യോഗയാണെ ന്നമൊക്കെയായിരുന്നു മറുപടി. ഞാൻ അവളടെ മറുപടിയിലെ പൊരുത്തക്കേടുകളാണ് ശ്രദ്ധിച്ചത്. ഏറെ നേരത്തെ വിടുതൽ പ്രാർത്ഥനയ്ക്കുശേഷം കുരിശുരൂപം ചുംബിപ്പിച്ചു ഹന്നാൻ വെള്ളം തളിച്ചപ്പോൾ അവൾ നിലംപതിച്ചു. സുബോധം കിട്ടി എഴുന്നേറ്റപ്പോൾ ഞ ങ്ങളുടെ മുഖത്തു തുപ്പിയതിനും അസഭ്യം പറഞ്ഞതിനും ക്ഷമാപണംനടത്തി. അവൾ തന്റെ ജീവിതകഥ പറയാൻ തുടങ്ങി. എന്നും ദിവ്യബലിയിൽ പങ്കുകൊള്ളുകയും ജപമാല ചൊല്ലുകയും ചെ യ്തിരുന്ന അവളുടെ പേര് അനിത എന്നാണ്. ലണ്ടനിലെ തന്റെ ക്ലിനിക് അവൾ പിശാചിനു സമർപ്പിച്ചിരുന്നു. പൈശാചികതയുടെ പ്രതീകമായ നിരവധി ചിത്രങ്ങളും പ്രതിമകളും അവിടെ സ്ഥാപിച്ചിരുന്നു. എല്ലാ വർഷവും ഇന്ത്യയിലെത്തി അ നിത ഇവിടുത്തെ ‘മനുഷ്യദൈവങ്ങളെ’ സന്ദർശിക്കുക പതിവായിരുന്നു. ‘യോഗ’ യിലൂടെയാണ് അവൾ ദിവസം ആരംഭിക്കുന്നത്. ക്ലിനിക്കിൽ വരുന്ന രോഗികളോടും ഇവയെല്ലാം നല്ലതാണെന്നും നിത്യേന ചെയ്യണമെന്നും ഉപദേശിച്ചിരുന്നു. അവൾ കുമ്പസാരിച്ചിട്ട് ഏതാണ്ട് 20 വർ ഷം കഴിഞ്ഞിരുന്നു. കുമ്പസാരിക്കാൻ പോകുമ്പോഴെല്ലാം അവളെ ഏതോ അജ്ഞാതശക്തി തടഞ്ഞുനിർത്തുമായിരുന്നുവത്രേ. ”വൈദികർ പാപികളാണ.് അവരോടു കുമ്പസാരിക്കരുത്” എന്ന് അവളുടെ ഉള്ളിൽ കുടികൊണ്ട പൈശാചിക ശക്തി അവളെ ഓർമ്മിപ്പിക്കും. ഒടുവിൽ ബന്ധനത്തിൽനിന്നും പ്രാർത്ഥനയിലൂടെ വിമുക്തയായ അവൾ ഒരു നല്ല കുമ്പസാരം നടത്തി. ലണ്ടനിൽ തിരിച്ചെത്തിയ അവൾ തന്റെ ക്ലിനിക്ക് വിറ്റ് മറ്റൊരു സ്ഥലത്ത് ഒരു ഇംഗ്ലീഷ് ഫാർമസി നടത്തി, ഒരു ഉത്തമ കത്തോലിക്കാജീവിതം നയിക്കുകയാണിപ്പോൾ. പിശാചിലും അവന്റെ കുതന്ത്രങ്ങളിലുമുള്ള വിശ്വാസമാണ് യൂറോപ്പിലെ വിശ്വാസജീവിതത്തെ തകർത്തതിൽ പ്രധാനഘടകം. യൂറോപ്പിൽ 45 ശതമാനം പേരും ഒരു ദൈവത്തിലും വിശ്വസിക്കാത്തവരാണെന്നും 26 ശതമാനം പേർ പിശാചിനെ ആരാധിച്ച് പിശാചിന്റെ ബന്ധനത്തിലകപ്പെട്ടവരുമാണെന്ന് ജർമ്മനിയിലെ ഒരു പ്ര മുഖ ദിനപത്രം റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു. യൂറോപ്പിൽ 150,000 സാത്താൻ ആരാധനാ കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്. ഇവ രജിസ്റ്റർ ചെയ്ത ആരാധനാലയ ങ്ങളുടെ കണക്കിൽ നിന്നാണിത്. അങ്ങനെയെങ്കിൽ അറിയപ്പെടാത്തതും രജിസ്റ്റർ ചെയ്യാത്തതുമായി എത്ര അധികമുണ്ടാകും? ഇന്ത്യയിൽനിന്നുള്ള ‘മനുഷ്യദൈവങ്ങൾക്ക്’ യൂറോപ്പിൽ നല്ല മതിപ്പാണ്. അവരെ കാണാനും സ്പർശിക്കാനും ഒരു ചുംബനം കിട്ടാനും രാവിലെ മുതൽ ആളുകൾ ടിക്കറ്റെടുത്ത് ക്യൂ നിൽക്കാറുണ്ട്. അവരുടെ പേരിൽ ധാ രാളം ഗ്രൂപ്പുകൾ യൂറോപ്പിൽ പ്രവർത്തിക്കുന്നുമുണ്ട്. ഇന്ത്യയിൽ നിന്നോ ടിബറ്റിൽനിന്നോ അഭ്യസിച്ച ‘യോഗ മാസ്റ്റർ മാർ, റെയ്കി മാസ്റ്റർമാർ, മന്ത്ര-തന്ത്ര-കൂടോത്രവാദികൾ എല്ലാം യൂറോപ്പിൽ സുലഭമാണ്. രാഷ്ട്രീയക്കാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള വിദ്യാസമ്പന്നരും വൻ ധനാഢ്യരും ഇന്ന് ചെകുത്താ ൻസേവയ്ക്ക് പിന്നാലെയാണ്. യൂറോപ്പിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ സംഘടിപ്പിച്ച ധ്യാനങ്ങളിലൂടെ, പിശാചിനെ ആരാധിച്ചിരുന്നവരും സാത്താന്റെ ആലയങ്ങളിലെ അംഗങ്ങളായിരുന്നവരുമായ നൂറുകണക്കിന് ആളുകളുടെ അനുഭവങ്ങൾ എനിക്കറിയാം. അവരിൽ നിന്നാണ് അവരുടെയിടയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനിടയായത്. ദൈവത്തെയും ക്രിസ്തുവിനെയും തള്ളിപ്പറഞ്ഞ്, ക്രൂശിതരൂപവും മാതാവിന്റെ രൂപവും തകർത്തുകൊണ്ടും അവർ പിശാചിനെ ‘നാഥ’നായി സ്വീകരിച്ചു. അവന്റെ ശക്തിയിൽ ജീവിതം നയിച്ചു. ദൈവാലയങ്ങളിൽനിന്നും തിരുവോസ്തി കരസ്ഥമാക്കി ക്രിസ്തുവിനെ അവഹേളിക്കാൻ ആ ഗ്രൂപ്പുകളിലെ നേതാക്കന്മാർ ഏതു മാർഗവും എത്ര പണവും മുടക്കാൻ തയാറാണ്. ഇവരുടെ ഗ്രൂപ്പുകളിൽ നടക്കുന്ന കാര്യങ്ങൾ അറപ്പും വെറുപ്പും ഉണ്ടാക്കുന്നവയാണ്. മദ്യം-മയക്കുമരുന്നു സേവയും ലൈംഗീക അരാജകത്വവും അരങ്ങേറുന്നതാണ് ഇത്തരം കൂട്ടായ്മകൾ. അവരെയും അവരുടെ കുടുംബങ്ങളെയും പിശാചിനു കാഴ്ചവയ്ക്കുക, അലസിപ്പോയതോ അലസിപ്പിച്ചതോ ആയ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം വറുത്തുതിന്നുക, മനുഷ്യരക്തം നക്കിക്കുടിക്കുക തുടങ്ങിയവ അവിടെ നടക്കുന്ന മ്ലേച്ഛതകളിൽ ചിലതു മാത്രം. ചിലർ ക്രൂശിതരൂ പം തലകീഴായാണ് ധരിക്കുന്നത്. അപ്രകാരം പച്ചകുത്തും. മാതാവിനെ നഗ്നയാ യി ചിത്രീകരിക്കും! എവിടെങ്കിലും ക്രൂശിതരൂപമോ മാതാവിന്റെ പ്രതിമയോ ക ണ്ടാൽ കാർക്കിച്ചു തുപ്പും! എന്റെ കാറിൽ കൊന്തയും ഗ്ലാസിൽ “Jesus loves you’ എന്ന സ്റ്റിക്കറും പതിച്ചിട്ടുണ്ട്. കാറു നിറുത്തി അകത്തിരിക്കുമ്പോൾ ഇവർ എന്റെ കാറിൽ കാർക്കിച്ചു തുപ്പുന്നത് പല തവണ കണ്ടിട്ടുണ്ട്. യൂറോപ്പിലെ പല സൂപ്പർ മാർക്കറ്റുകളും പല വൻകിട കമ്പനികളും ഇപ്രകാരമുള്ള സാത്താൻ സേവകളിൽ അംഗങ്ങളാണ്. ദൈവാത്മാവിനാൽ നയിക്കപ്പെട്ട്, ക്രിസ്തുവിനും അവന്റെ സഭയ്ക്കുമായി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് സാത്താന്റെ വെല്ലുവിളികളും അന്ധകാരശക്തിയുടെ പ്രലോഭനങ്ങളും നേരിടേണ്ടിവരും. അതിനാൽ ഏറെ പ്രാർത്ഥിച്ചൊരുങ്ങിയും വിമോചന പ്രാർത്ഥന നടത്തിയും കർതൃസ്തുതികൾ ഇടവിടാതെ ഉരുവിട്ടുമാണ് ഞാനും എന്റെ ടീമുകളും യൂറോപ്പിൽ പ്രവർത്തിക്കുന്നത്. പിശാചിന്റെ അദൃശ്യകരങ്ങളെ യും അവന്റെ പ്രവർത്തനങ്ങളെയും കർ ത്താവിന്റെ വെളിച്ചത്തിലും കൃപയിലും നടക്കുന്നവർക്ക് അനുഭവപ്പെടും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഒന്നാമത്തെ കാരണം മേൽപറഞ്ഞവയൊക്കെ തെറ്റാണെന്നും അവയെ നിരാകരിച്ച് യേശുവിൽ മാത്രം വിശ്വസിച്ചും സഭാനിയമങ്ങൾ അനുസരിച്ചും ജീവിക്കണമെന്ന് വിശ്വാസികളോട് ഉപദേശിക്കുന്ന വൈദികരുടെ എണ്ണം കുറയുന്നുവെന്നതുതന്നെ. പള്ളിപ്രസംഗങ്ങൾ വിരസമാകുന്നു. ഇടവകകളിലൊന്നും തന്നെ വേദപാഠക്ലാസുകൾ ഇല്ല. കേരളത്തിൽ 12 ക്ലാസുവരെ മതപഠന ക്ലാസുകളുണ്ട് എന്നു ഞാൻ ഇവരോട് പറയുമ്പോൾ അവരുടെ മറുപടി പുച്ഛം കലർന്നതാണ്. ”ജോലിയില്ലാത്ത ഇന്ത്യക്കാർക്ക് അവ പറ്റും, ഞങ്ങൾക്കിതിനൊന്നും നേരമില്ല….” ”അജ്ഞത നിമിത്തം എന്റെ ജനം നശിച്ചു” എന്ന് ഹോസിയാ പ്രവാചകൻ പറഞ്ഞത് ഇവിടെ അന്വർത്ഥമാണ്. ക്രി സ്തു ആര്, കൂദാശകൾ എന്ത്, പ്രാർത്ഥനയുടെ ആവശ്യം എന്ത് എന്നൊന്നും ആ രും ഇവരോട് ഉപദേശിച്ചു കൊടുത്തിട്ടില്ല. എന്തുകൊണ്ടിവർ പിശാചിന്റെ ശക്തികളിലേക്ക് പോകുന്നുവെന്നു ചോദിച്ചാൽ, എവിടെയെങ്കിലും ഒരു ശക്തി കണ്ടുപിടിക്കണമല്ലോ? അതുകൊണ്ടവർ പോകുന്നു. എല്ലാ മനുഷ്യരിലും ഉള്ളിന്റെയുള്ളിൽ ദൈവത്തെ കണ്ടെത്താനുള്ള ആശ കുടികൊള്ളുന്നുണ്ടല്ലോ. മനുഷ്യൻ ദൈവത്തെ, അവന്റെ ഹൃദയാഭിലാഷത്തിന്റെ വിഷയത്തെ കണ്ടെത്താനാകാതെ വരുമ്പോൾ, മറ്റേതെങ്കിലും വിഷയത്തെ തേടിപ്പോവുക സ്വഭാവികമാണ്. സജീവമായ പ്രാർത്ഥനാനുഭവങ്ങളും കൂദാശാനുഭവങ്ങളും ഇവർക്ക് കൊടുത്തിരുന്നെങ്കിൽ അവർ ഇപ്രകാരം പിശാചിന്റെ പിന്നാലെ പോവില്ലായിരുന്നു. മനുഷ്യൻ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നതിന് ഒരു കാരണം അവരുടെ ജീവിതപ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ ഉത്തരം കണ്ടെത്തുവാനാണ്. ധ്യാനങ്ങളിലും പ്രാർത്ഥനകളിലും പങ്കുകൊണ്ടിട്ടുള്ള പലരും പറയുന്ന സാക്ഷ്യമിതാണ്: ”ഇപ്രകാരം ശക്തിയനുഭവങ്ങ ളും സന്തോഷവും സംതൃപ്തിയും നൽ കുന്നതാണ് കത്തോലിക്കാ സഭയെന്നറിഞ്ഞിരുന്നെങ്കിൽ, ഞങ്ങൾ ഒരിക്കലും അതുവിട്ടു മറ്റു മാർഗങ്ങളിലേക്ക് പോവില്ലായിരുന്നു.” കേരളത്തിലെ കരിസ്മാറ്റിക് പ്രാർത്ഥനകളും അനുഭവം നൽകുന്ന ദിവ്യബലികളുമാണ് ഇന്ന് നമ്മുടെ ജനങ്ങളെ ക്രി സ്തുവിലുള്ള വിശ്വാസത്തിലും സഭയി ലും പിടിച്ചു നിർത്തുന്നത്. എന്നാൽ സമീപകാലത്തായി കാണുന്ന ആന്റികരിസ്മാറ്റിക് പ്രവണതയും അനുഷ്ഠാനങ്ങൾ ക്കും ആചാരങ്ങൾക്കും വേണ്ടിയുള്ള അമിതഊന്നലുകളും ഒരുപക്ഷേ പലരെ യും യൂറോപ്പിലെന്നതുപോലെ ക്രിസ്തുമാർഗം ഉപേക്ഷിക്കാനും ഇതര മാർഗങ്ങളിലേക്കു തിരിക്കാനും കാരണമാകാൻ സാധ്യതയുണ്ട്. ഈ അപകടസാധ്യത തിരിച്ചറിഞ്ഞ് നാം കൂടുതൽ ജാഗ്രത പു ലർത്തിയില്ലെങ്കിൽ നമ്മുടെ നാടും മറ്റൊരു യൂറോപ്പായി മാറും.
Image: /content_image/SocialMedia/SocialMedia-2018-02-14-13:13:06.jpg
Keywords: യൂറോ
Content: 7152
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ 25ന്
Content: പെരുമ്പാവൂര്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ ആഘോഷം പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ 25നു നടക്കും. നാളെ വൈകുന്നേരം അഞ്ചിനു തിരുനാളിന്റെ കൊടിയേറ്റ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. തിരുസ്വരൂപം വെഞ്ചിരിപ്പ്, ദിവ്യബലി, നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് പേടകം പ്രതിഷ്ഠിക്കല്‍ എന്നിവയ്ക്ക് അദ്ദേഹം കാര്‍മ്മികത്വം വഹിക്കും. 17നു വൈകുന്നേരം അഞ്ചിന് റവ. ഡോ. ജോണ്‍ തേക്കാനത്തിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, നൊവേന. ഞായറാഴ്ച രാവിലെ ഏഴിനു ദിവ്യബലിക്കും നൊവേനയ്ക്കും വികാരി ഫാ. ജോസ് പാറപ്പുറം കാര്‍മ്മികത്വം വഹിക്കും. 24 വരെ വൈകുന്നേരം അഞ്ചിനു ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ജോസഫ് കരുമത്തി, ഫാ. ജോബ് കൂട്ടുങ്കല്‍, ഫാ. മാത്യു മണവാളന്‍, റവ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍, ഫാ. തോമസ് പാറേക്കാട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മ്മികരാകും. സമാപന ദിവസമായ 25നു രാവിലെ ഏഴിനു ദിവ്യബലി, വൈകുന്നേരം 4.15നു പ്രസുദേന്തി വാഴ്ച, തുടര്‍ന്നു തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. സിസ്റ്റര്‍ റാണി മരിയയുടെ ജന്മഗൃഹത്തിനു സമീപത്തുള്ള റാണിമരിയ റോഡിലൂടെ തുടര്‍ന്നു പ്രദക്ഷിണം നടക്കും. 2017 നവംബര്‍ നാലിനു മധ്യപ്രദേശിലെ ഇന്‍ഡോറിലാണു റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുവെഴുത്തില്‍ വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 25നു സഭയില്‍ ആഘോഷിക്കുമെന്ന് അറിയിച്ചിരുന്നു.
Image: /content_image/India/India-2018-02-15-04:23:26.jpg
Keywords: റാണി മരി
Content: 7153
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയ്ക്കു പുതിയ ചാന്‍സലര്‍
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ ചാന്‍സലറായി കുറിച്ചി സെന്റ് ജോസഫ്‌സ് ഇടവകാംഗമായ റവ.ഡോ. ഐസക് ആലഞ്ചേരി നിയമിതനായി. ചാന്‍സലറായിരുന്ന റവ.ഡോ. ടോം പുത്തന്‍കളം അതിരൂപത ട്രൈബ്യൂണലിലേക്കു സ്ഥലംമാറിയതിനെത്തുടര്‍ന്നാണ് റവ.ഡോ. ഐസക് ആലഞ്ചേരി നിയമിതനായത്. നിലവില്‍ വൈസ് ചാന്‍സലറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഇദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
Image: /content_image/India/India-2018-02-15-04:45:09.jpg
Keywords: ചങ്ങനാ
Content: 7154
Category: 18
Sub Category:
Heading: ഈശോയുടെ വഴിയെ ഇടറാതെ നീങ്ങുന്നവരാകണം ഇടയര്‍: മാര്‍ മാത്യു മൂലക്കാട്ട്
Content: കണ്ണൂര്‍: നല്ലിടയനായ ഈശോയുടെ വഴിയെ ഇടറാതെ നീങ്ങുന്നവരാകണം ഇടയരെന്നും അങ്ങനെയുള്ള നല്ല ഇടയന്മാരെയാണ് ലോകത്തിനാവശ്യമെന്നും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടന്ന കോട്ടയം അതിരൂപത വൈദികസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടയന്മാരോടൊപ്പം വിശ്വാസിസമൂഹം ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ വളര്‍ച്ചയാണ് മലബാറില്‍ നാം കാണുന്നതെന്നും മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി. തങ്ങളുടെ ശുശ്രൂഷയിലൂടെ ദൈവജനത്തെ വളര്‍ത്താനും ശക്തിപ്പെടുത്താനും പരിശ്രമിച്ചു മലബാറില്‍ സേവനംചെയ്ത എല്ലാ വൈദികരെയും ആര്‍ച്ച്ബിഷപ് അഭിനന്ദിച്ചു. കോട്ടയം അതിരൂപതയില്‍പ്പെട്ട, കേരളത്തിലും വിദേശത്തും ശുശ്രൂഷചെയ്യുന്ന എല്ലാ വൈദികരും സംഗമത്തില്‍ പങ്കെടുക്കാനെത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതമാശംസിച്ചു. കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മലബാറില്‍ നടത്തുന്ന കര്‍മപരിപാടികള്‍ ചടങ്ങില്‍ വിശദീകരിച്ചു. അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മോഡറേറ്ററായിരുന്നു. പാനല്‍ ചര്‍ച്ചയില്‍ ഫാ. സുനില്‍ പാറയ്ക്കല്‍, ഫിലിപ്പ് വെട്ടിക്കുന്നേല്‍, ഡോ. ജോസ് ജോം വാക്കച്ചാലില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. മലബാറില്‍ അനേകവര്‍ഷം ശുശ്രൂഷ ചെയ്ത ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ. ജോര്‍ജ് കപ്പുകാലായില്‍, ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് സ്വാഗതവും ഫാ. തോമസ് ആനിമൂട്ടില്‍ നന്ദിയും പറഞ്ഞു. നൂറോളം വൈദികര്‍ സംഗമത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-02-15-05:01:58.jpeg
Keywords: മൂലക്കാ, ക്നാനാ
Content: 7155
Category: 1
Sub Category:
Heading: ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്- കത്തോലിക്ക സഭ സംവാദം സമാപിച്ചു
Content: യെരേവാന്‍: അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ ആസ്ഥാനമായ ഹോളി എക്മിയാസിനില്‍ നടന്ന കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മിലുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ സമ്മേളനത്തിന് സമാപനം. 15ാമതു സമ്മേളനമാണ് നടന്നത്. അനുരഞ്ജനകൂദാശ, തിരുപ്പട്ടം, രോഗീലേപനം എന്നീ കൂദാശകളാണ് ചര്‍ച്ചയ്ക്കു വിഷയമായത്. കത്തോലിക്കാ സഭാംഗങ്ങളും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളും അവതരിപ്പിച്ച പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ചര്‍ച്ചകള്‍ നടന്നത്. റോമിലെ സഭൈക്യത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ കൂര്‍ട്ട് കോഹ്, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്ത ആംബാ ബിഷോയി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ആദിമനൂറ്റാണ്ടുകളില്‍ പാശ്ചാത്യപൗരസ്ത്യസഭകളിലെല്ലാം കൂദാശകളുടെ ദൈവശാസ്ത്രത്തിലും പരികര്‍മത്തിലും അന്തസത്തയില്‍ ഐക്യമുണ്ടെന്ന് വിലയിരുത്തി. മുപ്പത് അംഗങ്ങളുള്ള കമ്മീഷനില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചു കുര്യാക്കോസ് മാര്‍ തെയോഫിലോസ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ ദെമേത്രിയൂസ് എന്നിവരും കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മല്പാന്‍ റവ. ഡോ. മാത്യു വെള്ളാനിക്കലുമാണ് ഇന്ത്യയില്‍നിന്നുള്ളത്. കമ്മീഷന്റെ അടുത്ത സമ്മേളനം 2019 ജനുവരി 27 മുതല്‍ റോമിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആസ്ഥാനത്തു നടക്കും.
Image: /content_image/News/News-2018-02-15-05:54:33.jpg
Keywords: ഓര്‍ത്ത
Content: 7156
Category: 1
Sub Category:
Heading: ലോക സിനിമയ്ക്ക് ബൈബിള്‍ എന്നും പ്രചോദനം: വത്തിക്കാന്‍ മാധ്യമ കാര്യാലയ പ്രീഫെക്ട്
Content: മെക്സിക്കോ സിറ്റി: ലോക സിനിമയ്ക്ക് ബൈബിള്‍ എന്നും പ്രചോദനമാണെന്ന്‍ വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗാനോ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മെക്സിക്കോയിലെ മോന്തെരീ യൂണിവേഴ്സിറ്റിയില്‍ അവതരിച്ച പ്രബന്ധത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. “സിനിമയില്‍ ക്രിസ്തുവിന്‍റെ മുഖപ്രസാദം – ചരിത്രം, അവതരണരീതി, ദൃശ്യബിംബങ്ങളുടെ ഉള്‍ക്കാഴ്ച” എന്ന പേരിലാണ് പ്രബന്ധം അവതരിപ്പിച്ചത്. യേശുവുമായും ബൈബിളുമായുള്ള ബന്ധപ്പെട്ട് പുറത്തിറക്കിയ വിവിധ സിനിമകളുടെ പേരുകള്‍ അടക്കം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്. സിനിമയുടെ ആരംഭം മുതല്‍ തന്നെ ബൈബിള്‍ വിഷയങ്ങള്‍ സ്വഭാവികമായും ഇടംകണ്ടെത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. ചലച്ചിത്രത്തിന്റെ അഭ്രപാളിയുടെ ഉപജ്ഞാതാക്കളായ അഗുസ്തേയും ലൂയി ലൂമിയെറും 1897-ല്‍ ക്രിസ്തുവിന്‍റെ പീഡാനുഭവ രംഗങ്ങള്‍ ആദ്യമായി ചിത്രീകരിച്ചത് ചരിത്രമാണ്. 1907-ല്‍ ഫെര്‍ഡിനന്‍റ് സേക്ക നിര്‍മ്മിച്ച ക്രിസ്തുവിന്‍റെ ജീവിതവും പീ‍ഡാനുഭവവും പ്രശസ്തമാണ്. 1916-ലാണ് ഹോളിവുഡില്‍ ജൂലിയോ അന്‍റൊമോറൊ 'ദി ക്രൈസ്റ്റ്' എന്ന ചലച്ചിത്രം നിര്‍മ്മിച്ചത്. 1927-ല്‍ സെസില്‍ ബി. ഡി മില്‍ സംവിധാനം ചെയ്ത ദി കിംഗ് ഓഫ് കിംഗ്സ് ലോകശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ഹെന്‍റി കോസ്റ്ററുടെ ക്രിസ്തുവിന്‍റെ തയ്യലില്ലാത്ത മേലങ്കിയെക്കുറിച്ചു പ്രതിപാദിച്ച് 'ദ റോബ്' എന്ന സിനിമ പുറത്തുവന്നു. 1957-ലാണ് പ്രേക്ഷക ലോകത്തെ ആശ്ചര്യപ്പെടുത്തിയ വിശ്വ ചലച്ചിത്രം 10 കല്പനകള്‍ (Ten Commandment) ചിത്രം പുറത്തുവന്നത്. ചാള്‍ട്ടന്‍ ഹെന്‍സ്നാണ് ഇതില്‍ മോശയായി വേഷമിട്ടത്. 1964-ല്‍ പിയെര്‍ പാവുളോ പസ്സോളീന സംവിധാനം ചെയ്ത 'ഗോസ്പല്‍ അക്കോര്‍ഡിംഗ് ടോ സെന്‍റ് മാത്യു' ആധുനിക സിനിമ നിര്‍മ്മാണ പഠനത്തിന് മാതൃകയായി ഇന്നും നില്ക്കുന്നു. 1966-ല്‍ ജോണ്‍ ഹുസ്റ്റണ്‍ നിര്‍മ്മിച്ച 'ദി ബൈബിള്‍' ആഗോള ശ്രദ്ധ പിടിച്ചുപറ്റി. 1975-ല്‍ ' ദി മിശിഹാ' എന്ന ചലച്ചിത്രം നിര്‍മ്മിച്ചത് റോബര്‍ട്ടോ റോസിലിനിയായിരുന്നു. 1977-ല്‍ 7 മണിക്കൂര്‍ നീണ്ട 14 ഭാഗങ്ങളുള്ള ക്രിസ്തുവിന്‍റെ വ്യക്തിത്വം സുവിശേഷാധിഷ്ഠിതമായി ദൃശ്യാവിഷ്ക്കരിക്കപ്പെട്ടു. ഫ്രാങ്കോ സെഫിറോല്ലിയാണി സംവിധാനം വഹിച്ച ചലച്ചിത്രത്തില്‍ ബ്രിട്ടിഷ് നടന്‍ റോബെര്‍ട് പവ്വലാണ് ക്രിസ്തുവിന്റെ വേഷം കൈക്കാര്യം ചെയ്തത്. 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സീരിയല്‍ ചിത്രം നിര്‍മ്മിച്ചത് സിനിമാ ലോകത്ത്, ബൈബിള്‍ വിഷയങ്ങള്‍ക്കുള്ള ശക്തി സ്ഥിരീകരിക്കുന്ന വസ്തുതയായിരുന്നു. 1988-ല്‍ കസന്‍സാക്കീസിന്‍റെ നോവലിനെ ആസ്പദമാക്കിയ 'ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ജീസസ്' സംവിധാനം ചെയ്തത് മാര്‍ട്ടിന്‍ സ്കോര്‍സെസായിരിന്നു. 2004-ല്‍ ലോകത്തെ അമ്പരിപ്പിച്ച് മെല്‍ ഗിബ്സന്‍, ക്രിസ്തു അനുഭവിച്ച സഹനങ്ങളെ ദൃശ്യവത്ക്കരിച്ച് ദ പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് പുറത്തിറക്കി. 2006-ല്‍ കാതറീന്‍ ഹാര്‍ഡ് നിക്ക് ദി നേറ്റിവിറ്റി സ്റ്റോറി ചിത്രീകരിച്ചു. 2013-ല്‍ ക്രിസ്റ്റഫര്‍ സ്പെന്‍സര്‍ ദി സണ്‍ ഓഫ് ഗോഡ് അഥവാ ദൈവപുത്രന്‍ എന്ന ചിത്രവും പുറത്തുവന്നു. വിവിധ സംസ്ക്കാരത്തില്‍പ്പെട്ട പ്രേക്ഷകരെ ദൃശ്യാവിഷ്ക്കാരത്തിനും അപ്പുറമുള്ള യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങാന്‍ സിനിമ സഹായിക്കുന്നുണ്ടെന്നും മോണ്‍. വിഗാനോ തന്റെ പ്രബന്ധത്തില്‍ വിശദീകരിച്ചു.
Image: /content_image/News/News-2018-02-15-06:53:49.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 7157
Category: 1
Sub Category:
Heading: കോപ്റ്റിക് ക്രൈസ്തവരുടെ ധീരമരണത്തിന് മൂന്ന് വര്‍ഷം
Content: കെയ്റോ: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ ലിബിയയില്‍ വധിച്ച ഇരുപത്തിയൊന്ന് കോപ്റ്റിക്ക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഇന്നു മൂന്നു വര്‍ഷം. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. കഴുത്തറുത്താണ് എല്ലാ വിശ്വാസികളെയും ഇസ്ളാമിക ഭീകരര്‍ കൊലപ്പെടുത്തിയത്. പിന്നീട് ഐ‌എസ് തന്നെ 'കുരിശിന്റെ ആളുകള്‍' എന്ന ശീര്‍ഷകത്തോടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. പിന്നീട് കൊല്ലപ്പെട്ട ക്രൈസ്തവരുടെയും കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഒത്തു നോക്കിയതിനെ തുടർന്നു ഫലം അനുകൂലമായതോടെ അൽ ഓർ ദേവാലയത്തില്‍ സംസ്ക്കാരം നടത്തി. ക്രിസ്തുവിന് വേണ്ടി ജീവത്യാഗം ചെയ്ത മരണമടഞ്ഞവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി നേരത്തെ ഉയർത്തിയിരിന്നു. ഇവരുടെ സ്മരണാർത്ഥം മിന്യായിൽ നിർമ്മിച്ച ദേവാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുകര്‍മ്മങ്ങളില്‍ ലിബിയന്‍ രക്തസാക്ഷികളുടെ ബന്ധുക്കളും സഹോദരങ്ങളും പങ്കെടുക്കും.
Image: /content_image/News/News-2018-02-15-08:22:46.jpg
Keywords: രക്തസാക്ഷി
Content: 7158
Category: 1
Sub Category:
Heading: സിറിയയുടെ ദുരിതം അന്താരാഷ്ട്ര സമൂഹം അവഗണിക്കരുത്: കർദ്ദിനാൾ സെനാരി
Content: ഡമാസ്കസ്: സിറിയൻ ജനതയുടെ ദുരിതങ്ങൾ അന്താരാഷ്ട്ര സമൂഹം അവഗണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ഡമാസ്കസിലെ വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ മാരിയോ സെനാരി. വത്തിക്കാൻ ദിനപത്രമായ ലൊസർവറ്റോ റൊമാനോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണ ക്ഷാമവും അനാരോഗ്യവും മൂലം രാജ്യത്തെ ജനങ്ങൾ വലയുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണ പരമ്പരകൾ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ, കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും മാതാപിതാക്കൾ മടിക്കുന്നു. ഏഴു വർഷത്തോളമായി തുടരുന്ന മദ്ധ്യ കിഴക്കൻ പ്രതിസന്ധി അവസാനമില്ലാതെ തുടരുകയാണ്. സിറിയയ്ക്ക് നേരെ ആക്രമണം തുടർന്നാൽ ഇസ്രായേൽ തിരിച്ചടി നേരിടുമെന്ന ഭരണകൂടത്തിന്റെ വെല്ലുവിളി സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഇരു രാജ്യങ്ങളും പൊതു സമവായത്തിലെത്തണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. ആക്രമണ തീവ്രത വർദ്ധിച്ച സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഐഎസ് ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ പ്രവര്‍ത്തനം തുടരുമെന്നും ഐ.എസ്. കൈയടക്കിയ 98 ശതമാനം പ്രദേശങ്ങളില്‍ നിന്നും തുരത്തിയതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ പറഞ്ഞു. ഐ.എസിനെതിരായ പോരാട്ടത്തിന് 200 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും ടില്ലേഴ്‌സന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2018-02-15-09:49:05.jpg
Keywords: സിറിയ
Content: 7159
Category: 1
Sub Category:
Heading: അര്‍മേനിയന്‍ സഭയുടെ തിരഞ്ഞെടുപ്പിലും തുര്‍ക്കി ഗവണ്‍മെന്‍റിന്റെ ഇടപെടല്‍
Content: ഇസ്താംബൂള്‍: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യങ്ങളില്‍ ഒന്നായ തുര്‍ക്കിയില്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ പാത്രിയാര്‍ക്കീസിന്റെ തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ ഇടപെടല്‍. സഭ നടത്തിയ തിരഞ്ഞെടുപ്പ് ഇസ്താംബൂള്‍ ഗവര്‍ണര്‍ ഇടപ്പെട്ട് റദ്ദാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി 8-നായിരുന്നു പാത്രിയാര്‍ക്കീസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കികൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇക്കാര്യം ടര്‍ക്കിഷ് ദിനപത്രമായ ഹുറിയത്താണ് റിപ്പോര്‍ട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വേണ്ട ഉപാധികള്‍ പാലിച്ചിട്ടില്ല എന്ന ആരോപണം ഉന്നയിച്ചാണ് റദ്ദാക്കല്‍. ഇതിനു പുറമേ, അര്‍മേനിയന്‍ മെത്രാപ്പോലീത്തയായ കരേക്കിന്‍ ബെക്ദ്ജിയാന്റെ തിരഞ്ഞെടുപ്പ് സംബന്ധമായ താല്‍ക്കാലിക അധികാരങ്ങള്‍ റദ്ദാക്കികൊണ്ട് വൈസ് പാത്രിയാര്‍ക്കീസായ അരാം അടേസ്യാന്റെ അധികാരങ്ങള്‍ കൂട്ടുവാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍ നേതൃത്വം. നേരത്തെ ആരോഗ്യപരമായ കാരണത്താല്‍ പാത്രിയാര്‍ക്കീസ് ബെസ്രോബ് മുത്തഫിയാന് പാത്രിയാര്‍ക്കീസെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ മെത്രാപ്പോലീത്ത അരാം അടേസ്യാനെ വൈസ് പാത്രിയാര്‍ക്കീസായി നിയമിക്കുകയായിരിന്നു. പുതിയ പാത്രിയാര്‍ക്കീസിന്റെ തിരഞ്ഞെടുപ്പിനായി ചുമതലകള്‍ ശ്രേഷ്ഠ മെത്രാപ്പോലീത്ത കരേക്കിന്‍ ബെക്ജിയാനെ ഏല്‍പ്പിച്ചു. തിരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുവാനായി മെത്രാപ്പോലീത്ത ബെക്ജിയാന്‍ തുര്‍ക്കി ആഭ്യന്തരമന്ത്രാലയത്തിനു കത്തയച്ചപ്പോള്‍ പാത്രിയാര്‍ക്കീസ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും അതിനാല്‍ തല്‍സ്ഥിതി തുടരണമെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് അര്‍മേനിയന്‍ പാത്രിയാര്‍ക്കിന്റെ വൈദിക സമിതി പ്രസിഡന്റായ സാഹക് മസല്യന്‍ പറഞ്ഞു. ഇസ്താംബൂള്‍ ഗവര്‍ണറുടെ നടപടി ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. തുര്‍ക്കി ജനസംഖ്യയുടെ 98.6% ആളുകളും ഇസ്ളാമിക വിശ്വാസികളാണ്. മതസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമായിട്ടാണ് നടപടിയെ ക്രൈസ്തവര്‍ വിലയിരുത്തിയത്.
Image: /content_image/News/News-2018-02-15-11:02:40.jpg
Keywords: തുര്‍ക്കി