Contents

Displaying 6861-6870 of 25125 results.
Content: 7170
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാളിന് കൊടിയേറി
Content: പെരുമ്പാവൂര്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തീര്‍ത്ഥാടന കേന്ദ്രമായ പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ ആരംഭമായി. പള്ളിയങ്കണത്തില്‍ സ്ഥാപിച്ച സിസ്റ്റര്‍ റാണി മരിയയുടെ തിരുസ്വരൂപത്തിന്റെയും ദേവാലയത്തിലെ തിരുശേഷിപ്പ് പേടകത്തിന്റെയും ആശീര്‍വാദം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. അപരനോടുള്ള സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണു വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയും നടന്നു. ഇന്നു വൈകിട്ട് അഞ്ചിനു റവ. ഡോ. ജോണ്‍ തേയ്ക്കാനത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന. നാളെ രാവിലെ ഏഴിനു ദിവ്യബലിക്കും നൊവേനയ്ക്കും വികാരി ഫാ. ജോസ് പാറപ്പുറം കാര്‍മികത്വം വഹിക്കും. 24 വരെ വൈകുന്നേരം അഞ്ചിനു ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ജോസഫ് കരുമത്തി, ഫാ. ജോബ് കൂട്ടുങ്കല്‍, ഫാ. മാത്യു മണവാളന്‍, റവ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍, ഫാ. തോമസ് പാറേക്കാട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മ്മികരാകും. സമാപന ദിവസമായ 25നു രാവിലെ ഏഴിനു ദിവ്യബലി, വൈകുന്നേരം 4.15നു പ്രസുദേന്തി വാഴ്ച, തുടര്‍ന്നു തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
Image: /content_image/India/India-2018-02-17-03:51:32.jpg
Keywords: റാണി മരിയ, ഇന്‍ഡോര്‍
Content: 7171
Category: 1
Sub Category:
Heading: സ്ഥാനത്യാഗം ചെയ്യാനും പഠിക്കണമെന്നു ഓര്‍മ്മിപ്പിച്ച് സ്വയാധികാര പ്രബോധനം
Content: വത്തിക്കാന്‍ സിറ്റി: സ്ഥാനത്യാഗം ചെയ്യാനും സഭാദ്ധ്യക്ഷന്‍മാര്‍ പഠിക്കണമെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ സ്വയാധികാര പ്രബോധനം (Motu Proprio). ഫെബ്രുവരി 15 തീയതി വ്യാഴാഴ്ചയാണ് സഭാധികാരത്തെയും സ്ഥാനത്യാഗത്തെയും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രബോധനം പുറത്തുവിട്ടത്. സഭാശുശ്രൂഷയുടെ അല്ലെങ്കില്‍ സഭയിലെ ഉദ്യോഗത്തിന്‍റെ അന്ത്യം അതില്‍ത്തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും ഔദ്യോഗിക പദവിയില്‍നിന്നും വിരമിക്കേണ്ടത് അനിവാര്യവും, അതേസമയം വ്യക്തിയുടെ നവമായ സഭാശുശ്രൂഷയ്ക്കുള്ള തുടക്കവുമായിരിക്കുമെന്നും പാപ്പ പ്രബോധനത്തില്‍ ഓര്‍മ്മിപ്പിച്ചു. പ്രായപരിധി 75 വയസ്സ് എത്തുമ്പോള്‍ വിരമിക്കുന്നതിനും, ചിലപ്പോള്‍ പ്രായപരിധിയെത്തിയിട്ടും ശുശ്രൂഷാകാലം നീട്ടിക്കിട്ടുമ്പോള്‍ അത് ഏറ്റെടുത്ത് സേവനം തുടരുന്നതിലും ശരിയായ മനോഭാവം പുലര്‍ത്തേണ്ടിയിരിക്കുന്നു. ദൈവത്തിന്‍റെ മുന്‍പിലും സഭയിലും ആരും സേവനത്തില്‍ അനിവാര്യരല്ല, എന്ന എളിയ മനോഭാവത്തോടെ ഉദ്യോഗത്തില്‍നിന്നും വിരമിക്കാന്‍ സന്നദ്ധരാകേണ്ടതാണ്. അങ്ങനെ ഈ മാറ്റം തുറവോടും സമാധാനപൂര്‍ണ്ണമായും ആത്മവിശ്വാസത്തോടും കൂടെ ഉള്‍ക്കൊള്ളാന്‍ വ്യക്തിക്കു സാധിക്കും. മറിച്ചാണെങ്കില്‍ മാറ്റം വേദനാജനകവും സംഘര്‍ഷപൂര്‍ണ്ണവുമാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ വിരമിക്കേണ്ടവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം തങ്ങളുടെ പുതിയ ജീവിതാവസ്ഥയ്ക്കായി ഒരുങ്ങണമെന്ന് ഓര്‍പ്പിക്കുന്നു. പ്രാര്‍ത്ഥനയിലും പഠനത്തിലും അജപാലനശുശ്രൂഷയിലും ശിഷ്ടകാലം അവര്‍ക്ക് ചെലവഴിക്കാന്‍ സാധിക്കണം. പ്രായപരിധിയെത്തിയിട്ടും സേവനകാലം നീട്ടിക്കിട്ടുന്നവര്‍ വ്യക്തിഗത പദ്ധതികള്‍ ഔദാര്യത്തോടെ മാറ്റിവച്ച് ശുശ്രൂഷ തുടരാനുള്ള സന്നദ്ധത പ്രകടമാക്കേണ്ടതാണ്. എന്നാല്‍ നീട്ടിക്കിട്ടിയാല്‍ വലിയ അവകാശമായിട്ടോ വിശേഷാധികാരമായിട്ടോ കാണരുത്. അത് മുന്‍സേവനത്തിനുള്ള വര്‍ദ്ധിച്ച അംഗീകാരമോ, പാരിതോഷികമായോ ഒരിക്കലും കാണരുത്. സഭയുടെ പൊതുനന്മയും പ്രത്യേക സാഹചര്യവും ആവശ്യങ്ങളുമാണ് പ്രായപരിധിക്കപ്പുറവുമുള്ള സേവനം ആവശ്യപ്പെടുന്നതിന് കാരണമാകുന്നത്. ഈ തീരുമാനം സ്വയംപ്രേരിതമല്ല, സഭാഭരണം അല്ലെങ്കില്‍ സഭാശുശ്രൂഷയുടെ കാര്യക്ഷമത ആവശ്യപ്പെടുന്നതാണ്. അതിനാല്‍ സഭയുടെയും സ്ഥാപനത്തിന്‍റെയും നന്മ കണക്കിലെടുത്ത് കരുതലുള്ള വിവേകത്തോടെയും, ഉചിതമായ വിവേചനത്തോടെയും ബന്ധപ്പെട്ടവര്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ സഭാശുശ്രൂഷയെ സംബന്ധിച്ച നവമായ പ്രബോധനം അവസാനിക്കുന്നത്.
Image: /content_image/News/News-2018-02-17-05:20:19.jpg
Keywords: സ്ഥാനത്യാ
Content: 7172
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപതയില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം
Content: ചങ്ങനാശേരി: ഫെബ്രുവരി 23ാം തീയതി ചങ്ങനാശ്ശേരി അതിരൂപതയില്‍ ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കും. യുദ്ധം കൊണ്ട് തകര്‍ന്നിരിക്കുന്ന സൗത്ത് സുഡാന്‍, കോംഗോ, എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടിയും, പ്രകൃതി ദുരന്തം നാശം വിതച്ച മഡഗാസ്‌കറിലെ ആളുകള്‍ക്കു വേണ്ടിയും പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനമനുസരിച്ചാണ് അതിരൂപതയില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. ഫെബ്രുവരി 23 വെള്ളിയാഴ്ച ചങ്ങനാശ്ശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും, സ്ഥാപനങ്ങളിലും, സന്യാസ ഭവനങ്ങളിലും, ഉചിതമായ പരിപാടികളോടു കൂടി ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍ദ്ദേശിച്ചു.
Image: /content_image/India/India-2018-02-17-07:00:47.jpg
Keywords: ചങ്ങനാ
Content: 7173
Category: 18
Sub Category:
Heading: സുവിശേഷ സേവികാസംഘത്തിന്റെ ശതാബ്ദി ആഘോഷം
Content: മാരാമണ്‍: മാര്‍ത്തോമ്മാ സഭയിലെ വനിതാ സംഘടനയായ സുവിശേഷ സേവികാസംഘത്തിന്റെ ശതാബ്ദി ആഘോഷപരിപാടികള്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു. ശതാബ്ദി വെബ്‌സൈറ്റ് ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. സ്ത്രീകള്‍ക്ക് തുല്യഅവകാശം ലഭിക്കണമെങ്കില്‍ പുരുഷന്‍മാരും ഇക്കാര്യത്തില്‍ ബോധവാന്മാരാകണമെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ബോധവത്കരണം നടത്തണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2018-02-17-07:46:28.jpg
Keywords: മാര്‍ത്തോ
Content: 7174
Category: 1
Sub Category:
Heading: ഭരണഘടന ഭേദഗതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ പ്രോലൈഫ് റാലി
Content: ഡൺ ലാവോഗെയർ: ജീവന്റെ മഹത്വത്തെ മാനിച്ചുള്ള ഭരണഘടനാഭേദഗതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ പ്രോലൈഫ് റാലി. ‘ഡൺലാവോഗെയർ ലൈഫ് ക്യാൻവാസ്’ എന്ന സംഘടനയാണ് ഗർഭസ്ഥശിശുവിന്റെയും അമ്മയുടേയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന എട്ടാം ഭരണഘടനാഭേദഗതിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തീര പ്രദേശമായ ഡൺ ലാവോഗെയറില്‍ റാലി സംഘടിപ്പിച്ചത്. ഭേദഗതി അസാധുവാക്കണമോയെന്ന ചോദ്യം ഉന്നയിച്ച് അയർലൻഡിൽ ജനഹിതപരിശോധന നടക്കുവാനിരിക്കെയാണ് ‘ലൗവിങ് ദ എയിത്ത്’ എന്ന പേരില്‍ റാലി നടന്നത്. ജനഹിത പരിശോധനയ്ക്ക് മുൻപ് എട്ടാം ഭരണഘടനാഭേദഗതിയെ സംരക്ഷിക്കാൻ ആളുകൾ തയ്യാറാണെന്ന് റാലി സൂചിപ്പിക്കുന്നുവെന്നും പ്രാദേശിക പ്രോലൈഫ് സംഘടനകൾക്ക് തങ്ങൾ നന്ദിപറയുന്നതായും ക്യാംപെയിനിന്റെ വക്താവായ മെയ്‌റീഡ് ഹഗ്‌സ് പറഞ്ഞു. എട്ടാം ഭേദഗതി അമ്മയുടേയും കുഞ്ഞിന്റെയും ജീവൻ സംരക്ഷിക്കുന്നുവെന്നും ഭേദഗതി നിരവധി ജീവനുകൾ രക്ഷിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുവാനുള്ള അവകാശവും മാതാവിന് ജീവിക്കാനുള്ള അവകാശവും തുല്യമാണെന്നും അതിനെ ആദരവോടെ സമീപിക്കണമെന്നുമാണ് എട്ടാം ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. ഹിതപരിശോധനയെ തുടര്‍ന്നു ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലന്റിൽ നിയമാനുസൃതമാകും.
Image: /content_image/News/News-2018-02-17-08:55:20.jpg
Keywords: അയര്‍
Content: 7175
Category: 1
Sub Category:
Heading: പ്രീ യുവജന സിനഡിന് വത്തിക്കാന്‍ ഒരുങ്ങി
Content: വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ നടത്താനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിനു മുന്നോടിയായുള്ള പ്രീ യുവജന സിനഡിന് വത്തിക്കാന്‍ ഒരുങ്ങി. മാർച്ച് 19നു ഫ്രാൻസിസ് പാപ്പയുടെ പൊതു പ്രഭാഷണത്തോടെയാണ് പ്രീ- സിനഡ് സമ്മേളനം ആരംഭിക്കുക. 24 വരെ യുവജന സിനഡ് തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം യുവജനങ്ങളാണ് സിനഡില്‍ പങ്കെടുത്തു തങ്ങളുടെ ആശയങ്ങളും പ്രശ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുക. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ നവമാധ്യമങ്ങള്‍ വഴി പ്രീ-സിനഡിനെ പിന്തുടരാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങളുമായി നിൽക്കുന്ന യുവജനങ്ങളോട് സംവദിക്കുവാൻ സഭ തയാറാകുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രീ സിനഡിൽ പങ്കെടുക്കുന്ന സ്റ്റെല്ല മരിലെനെ എന്ന യുവതി പറഞ്ഞു. കത്തോലിക്കാ സഭാംഗങ്ങള്‍ക്കു പുറമേ ഇതര ക്രൈസ്തവ സഭകളിലെയും മറ്റു മതങ്ങളിലെയും യുവജന പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും. യുവജനസമ്മേളനം അവസാനിക്കുന്ന മാര്‍ച്ച് 24നു പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍മാരുടെ ആഗോള സിനഡിന്റെ മുഖ്യവിഷയങ്ങളില്‍ ഒന്നാണ് യുവജനങ്ങള്‍. ഈ സാഹചര്യത്തില്‍ പ്രീ സിനഡ് കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് സഹായകമാകുമെന്നാണ് സഭാനേതൃത്വം പ്രതീക്ഷിക്കുന്നത്.
Image: /content_image/News/News-2018-02-17-10:17:47.jpg
Keywords: യുവജന
Content: 7176
Category: 1
Sub Category:
Heading: ചൈനയുടെ സഹനങ്ങള്‍ ഫലം കാണുന്നു; 2017-ല്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് അരലക്ഷം പേര്‍
Content: ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ചൈനയില്‍ നിന്നും വീണ്ടും ക്രിസ്തു സാക്ഷ്യം. ചൈനയിലെ പുതുവര്‍ഷാരംഭ ദിനമായ ഇന്നലെ “ഫെയിത്ത് കള്‍ച്ചറല്‍ സൊസൈറ്റി” പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു 2017-ല്‍ മാത്രം രാജ്യത്തു 48,556 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചെന്നാണ് കണക്ക്. വിദൂര ഗ്രാമങ്ങളിലെ കത്തോലിക്കാ സമൂഹങ്ങളിലെ ജ്ഞാനസ്നാന കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതിനാല്‍ യഥാര്‍ത്ഥ സംഖ്യ ഇതില്‍ നിന്നും ഒരുപാട് വര്‍ദ്ധിക്കുവാനാണ് സാധ്യത. ചൈനയിലെ കത്തോലിക്ക ശക്തികേന്ദ്രങ്ങളിലൊന്നായ 'ഹെ ബെയ്' പ്രവിശ്യയാണ് കത്തോലിക്ക വിശ്വാസം പുതുതായി സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. 11,899 അക്രൈസ്തവരാണ് ഇവിടെ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചത്. ഇതില്‍ 3645 പേര്‍ ‘സിങ്ങ് ടായി’ സമൂഹത്തില്‍ നിന്നും, 3059-ഓളം പേര്‍ 'ഹാന്‍ ഡാന്‍' രൂപതയില്‍ നിന്നുമാണ്. 'ഹായി നാന്‍' പ്രവിശ്യയിലെ ഒറ്റപ്പെട്ട അവസ്ഥയില്‍ കിടക്കുന്ന കത്തോലിക്കാ സമൂഹത്തില്‍ നിന്നുപോലും 38 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. ബെയ്ജിംഗ് രൂപതയില്‍ 1099 പേരാണ് പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചത്. പടിഞ്ഞാറന്‍ ചൈനയിലും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണുള്ളത്. 128 പേര്‍ ‘നിങ്ങ് സിയാ’യില്‍ നിന്നും, 54 പേര്‍ ‘ക്വിങ്ങ് ഹായ്’ല്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചു. മുസ്ലീം ഭൂരിപക്ഷ മേഖലയായ സിന്‍ ജിയാംഗ് പ്രവിശ്യയില്‍ നിന്ന്‍ 66 പേരാണ് ക്രിസ്തു മാര്‍ഗ്ഗം തുടരാന്‍ തീരുമാനിച്ചത്. കടുത്ത ബുദ്ധിസ്റ്റ് മേഖലയായ തിബത്തില്‍ 11 പേര്‍ പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചു. ചൈനയില്‍ സുവിശേഷവത്കരണം വളരെയേറെ വിഷമതകള്‍ നിറഞ്ഞ ദൗത്യമാണെങ്കിലും ക്രൈസ്തവലോകത്തിനു ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഫെയിത്ത് കള്‍ച്ചറല്‍ സൊസൈറ്റിയുടെ കണക്കുകളില്‍ നിന്നും ലഭിക്കുന്നത്. 2012-ല്‍ അധികാരത്തിലേക്ക് എത്തിയ സീ ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടം ശക്തമായ വിശ്വാസ നിയന്ത്രണങ്ങളാണ് രാജ്യത്തു ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലസ്ഥലങ്ങളിലും കുരിശു രൂപങ്ങള്‍ നീക്കം ചെയ്തതും ദേവാലയങ്ങള്‍ തകര്‍ത്തതും ക്രൈസ്തവരുടെ വീടുകള്‍ കൈയ്യേറിയതും നിരവധി തവണ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു. എന്നാല്‍ ഈ പീഡനങ്ങളെയും എല്ലാ അതിജീവിച്ചുകൊണ്ട് ചൈനയില്‍ ക്രൈസ്തവ വിശ്വാസം അതിവേഗം വളരുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുള്ള രാജ്യം എന്ന ഉന്നതിയിലേക്ക് ചൈന കുതിക്കുമെന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗവേഷണ ഫലം പുറത്തുവന്നിരിന്നു.
Image: /content_image/News/News-2018-02-17-11:39:35.jpg
Keywords: ചൈന, ചൈനീസ്
Content: 7177
Category: 18
Sub Category:
Heading: മദ്യലഹരി സംസ്‌കാരം നാടിന് അപമാനം: കെ‌സി‌ബി‌സി
Content: കൊച്ചി: സാക്ഷരത, കുടുംബക്ഷേമം, ആരോഗ്യം എന്നിവയില്‍ ലോകത്തിനു മാതൃകയായിത്തീര്‍ന്ന സാംസ്‌കാരിക കേരളം മദ്യപാനത്തിലും ആത്മഹത്യയിലും ഒന്നാം നിരയിലാണെന്ന ലജ്ജാകരമായ സത്യം നമ്മുടെ കണ്ണു തുറപ്പിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യവിരുദ്ധഞായര്‍ ആചരിക്കുന്നു. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ് എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ സര്‍ക്കുലര്‍ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ എല്ലാ ദേവാലയങ്ങളിലും ഇന്ന് ദിവ്യബലി മധ്യേ വായിക്കും. സമൂഹത്തിന്റെ ധാര്‍മിക നിലവാരം കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ മദ്യക്കച്ചവടക്കാര്‍ക്കുവേണ്ടി അത് അടിയറവച്ചതു ഖേദകരമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും അത്ഭുതാവഹമായ നേട്ടങ്ങളും സംഭാവനകളും കേരളത്തിന്റേതായിട്ടുണ്ട്. എന്നാല്‍ കേരളസമൂഹം നേടിയെടുത്ത സത്പേരിന്റെയും സത്മാതൃകകളുടെയും മേല്‍ കരിനിഴല്‍ വീഴ്ത്തി മദ്യലഹരി സംസ്‌കാരം ഇന്നു നാടിന് അപമാനമാവുന്നു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം നാടിന്റെ പ്രതീക്ഷകളില്‍ ഇരുള്‍ പരത്തുന്നു. ലക്ഷക്കണക്കിനു കുടുംബങ്ങളാണു മദ്യത്തിന്റെ കെണിയില്‍പ്പെട്ടു ദിനംപ്രതി നശിക്കുന്നത്. മദ്യവര്‍ജനമെന്നതു വ്യക്തി സ്വമേധയാ വ്യക്തിജീവിതത്തില്‍ എടുക്കേണ്ട നിലപാടാണ്. അതേസമയം, മദ്യത്തിന്റെ ഉത്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ചു നിയമനിര്‍മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താനുമുള്ള അധികാരവും കടമയും ഉത്തരവാദിത്തവും സര്‍ക്കാരിനു മാത്രമാണ്. മദ്യം സുലഭമാക്കിയശേഷം മദ്യവര്‍ജനം ഉപദേശിക്കുന്നതു മേശപ്പുറത്തു മിഠായി ഭരണി തുറന്നുവച്ചിട്ട് അതു കഴിക്കരുതെന്നു കുട്ടികളെ ഉപദേശിക്കുന്നതുപോലെ വ്യര്‍ഥമാണെന്നു ഗാന്ധിജി പറഞ്ഞതും ഓര്‍ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Image: /content_image/India/India-2018-02-18-03:57:30.jpg
Keywords: മദ്യ
Content: 7178
Category: 18
Sub Category:
Heading: വിശ്വാസ പ്രഖ്യാപന സമ്മേളനത്തിനു കൊടിയേറി
Content: കൊച്ചി: യാക്കോബായ സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷത്തിനും വിശ്വാസ പ്രഖ്യാപന സമ്മേളനത്തിനും തുടക്കം കുറിച്ച് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പതാക ഉയര്‍ത്തി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനുസമീപം തയാറാക്കിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ നഗറിലാണ് വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന് കൊടിയേറിയത്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കുന്നംകുളത്തുനിന്നും ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും ഹൈറേഞ്ച് മേഖലയിലെ മുരിക്കുംതൊട്ടിയില്‍നിന്നു തുടക്കംകുറിച്ച പതാക ഘോഷയാത്രയും നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ ഇന്നലെ രാത്രി ഏഴുമണിയോടെ സമ്മേളന നഗറിലെത്തിച്ചേരുകയായിരുന്നു. തുടര്‍ന്നാണ് പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ എപ്പിസ്‌കോപ്പന്‍ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ ഈവാനീയൂസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത, ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, സക്കറിയാസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, ഐസക് മാര്‍ ഒസ്താതിയോസ് മെത്രാപ്പോലീത്ത തുടങ്ങീ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇന്ന് വൈകുന്നേരം നാലിനാണ് സമ്മേളനത്തിന് തുടക്കമാകുക. മൈതാനത്തിന്റെ കവാടത്തില്‍നിന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെയും മെത്രാപ്പോലീത്തമാരെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും. സമ്മേളനത്തില്‍ മാര്‍ത്തോമ്മ സഭ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത വിശിഷ്ടാതിഥിയായിരിക്കും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവായുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കും. മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും കൈകള്‍ ചേര്‍ത്തുപിടിച്ചു വിശ്വാസപ്രതിജ്ഞ ചൊല്ലും. പാത്രിയര്‍ക്കീസിന്റെ പ്രതിനിധികളായി ആര്‍ച്ച്ബിഷപ് മോര്‍ ജോര്‍ജ് ഖൂറി, മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് എന്നിവര്‍ പങ്കെടുക്കും.സമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങളാണു നടത്തിയിരിക്കുന്നത്. പന്തലില്‍ രണ്ടായിരത്തോളം കസേരകള്‍ ക്രമീകരിച്ചിട്ടുണ്ട്. 80 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേജാണ് തയാറാക്കിയിരിക്കുന്നത്. വിശ്വാസികളെ എത്തിക്കുന്നതിനായി വിവിധ ദേവാലയങ്ങളില്‍നിന്നായി രണ്ടായിരത്തോളം ബസുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
Image: /content_image/India/India-2018-02-18-04:36:30.jpg
Keywords: യാക്കോ
Content: 7179
Category: 18
Sub Category:
Heading: സെന്റ് തോമസ് മിഷ്ണറി സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷം ആരംഭിച്ചു
Content: ഭരണങ്ങാനം: സീറോ മലബാര്‍ സഭയുടെ സ്വന്തമായ പ്രേഷിത മുന്നണിയായി ഉദ്ഘാടനം ചെയ്യപ്പെട്ട വൈദിക പ്രേഷിത സമൂഹമായ സെന്റ് തോമസ് മിഷ്ണറി സൊസൈറ്റി (എംഎസ്ടി)യുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു. കൃതജ്ഞതാബലിക്ക് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടയിനില്ലാതെ അലയുന്ന ഇന്ത്യന്‍ ജനതയോട് മാര്‍ സെബാസ്റ്റ്യന്‍ വയലിലിനു തോന്നിയ കരുണയുടെ ഫലമാണ് സെന്റ് തോമസ് മിഷ്ണറി സൊസൈറ്റി എന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ജൂബിലി സംഗമത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായിരുന്നു. സഭയുടെ പ്രേഷിത സ്വഭാവം അതിന്റെ പൂര്‍ണതയിലും തനിമയിലും ഉള്‍ക്കൊള്ളുന്ന സമൂഹമാണ് എംഎസ്ടിയെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. ജോയി ഏബ്രഹാം എംപിയും മറ്റ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 22 വരെ മേലന്പാറ ദീപ്തി ഭവനിലാണ് ആഘോഷം. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഗമങ്ങള്‍, കൃതജ്ഞതാ ബലി, കലാപരിപാടികള്‍ എന്നിവ നടക്കും. 1968 ഫെ​​ബ്രു​​വ​​രി 22ന് ​​പാ​​ലാ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വയലി​​ൽ സ്ഥാ​​പി​​ച്ച എം​​എ​​സ്ടി സ​​മൂ​​ഹ​​ത്തി​​ന് ഒ​​രു മെ​​ത്രാ​​നും മുന്നൂറിലധികം വൈദികരുമുണ്ട്.
Image: /content_image/India/India-2018-02-18-04:57:29.jpg
Keywords: എം‌എസ്‌ടി