Contents
Displaying 6901-6910 of 25125 results.
Content:
7210
Category: 1
Sub Category:
Heading: ബില്ലി ഗ്രഹാമിന്റെ വിയോഗത്തിൽ ഭാരത സഭയുടെ അനുശോചനം
Content: ന്യൂഡൽഹി: സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാമിന്റെ മരണത്തിൽ ദേശീയ കത്തോലിക്ക മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളുടെ ആവിർഭാവത്തിന് വളരെ മുൻപ് തന്നെ റേഡിയോ- ടെലിവിഷൻ വഴി സുവിശേഷ പ്രഘോഷണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ സേവനം നിസ്തുലമായിരിന്നുവെന്ന് സിബിസിഐ ജനറൽ സെക്രട്ടറി ബിഷപ്പ് തിയോഡോർ മസ്കാരൻഹാസ് അനുശോചന സന്ദേശത്തില്‍ കുറിച്ചു. ദൈവരാജ്യത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തികള്‍ക്ക് ദൈവം പ്രതിഫലം നൽകുമെന്നും ബിഷപ്പ് മസ്കാരൻഹാസ് കൂട്ടിച്ചേർത്തു. ലക്ഷകണക്കിന് വിശ്വാസികളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുകയും ദൈവത്തിന്റെ വിനീത സേവകനായി പ്രവർത്തിച്ച ബില്ലി ഗ്രഹം ലോകത്തിന് മുഴുവൻ മാതൃകയായ ധീര മിഷ്ണറിയായിരുന്നുവെന്ന്‍ ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി വിജേഷ് ലാൽ അനുസ്മരിച്ചു. സുവിശേഷ മൂല്യാധിഷ്ഠിതമായ ജീവിതം നയിച്ച്, വർഗ്ഗ വിവേചനത്തിനെതിരെ പോരാടി, ദൈവ വചനത്തിന്റെ വെളിച്ചം എല്ലാ രാജ്യങ്ങളിലും പകർന്നു നൽകിയ മഹത് വ്യക്തിയാണദ്ദേഹം. രാഷ്ട്രത്തലവന്മാരോടും മറ്റ് ഉന്നത നേതാക്കന്മാരോടും സുവിശേഷത്തിന്റെ പൊരുൾ പങ്കുവെയ്ക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും വിജേഷ് ലാൽ കൂട്ടിച്ചേര്‍ത്തു. ബില്ലി ഗ്രഹാമിന്റെ ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന ജീവിതം യേശു ക്രിസ്തുവിന്റെ ശക്തമായ സാക്ഷ്യം പകർന്നു നല്കുന്നതായിരുന്നുവെന്ന് പെര്‍സിക്യൂഷന്‍ റിലീഫ് സംഘടന വക്താവ് ഷിബു തോമസ് പറഞ്ഞു. ദൈവത്തിന്റെ പരിശുദ്ധിയും യേശുക്രിസ്തുവിനോടുള്ള സ്നേഹവും സുവിശേഷകന്മാരുടെ എളിയ ജീവിതവും മിഷൻ പ്രവർത്തനത്തിലൂടെ പ്രഘോഷിച്ച ഗ്രഹാമിന്റെ വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധവും അരക്ഷിതാവസ്ഥയും ക്ഷാമവും നിലന്നിരുന്ന ലോകത്തിൽ ദൈവത്തിന് സാക്ഷ്യം വഹിച്ച ബില്ലി, വിശ്വാസികളുടെ മനസ്സിൽ എന്നും ജീവിക്കുമെന്ന് ദേശീയ കത്തോലിക്ക സംഘടനയുടെ മുൻ പ്രസിഡന്റും പത്രപ്രവർത്തകനുമായ ജോൺ ദയാല്‍ അഭിപ്രായപ്പെട്ടു. 1956, 1972, 1977 എന്നീ കാലഘട്ടങ്ങളിൽ ഭാരതത്തിലെ ക്രൈസ്തവരെ അഭിസംബോധന ചെയ്ത ബില്ലി ഗ്രഹാം പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരഗാന്ധി എന്നിവരെ സന്ദർശിച്ചിരിന്നു. വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങളാല്‍ വിശ്രമ ജീവിതം നയിച്ച ബില്ലി ഗ്രഹാം ഇന്നലെയാണ് അന്തരിച്ചത്. മൃതസംസ്ക്കാരം മാർച്ച് രണ്ടിന് അമേരിക്കയില്‍ നടക്കും.
Image: /content_image/News/News-2018-02-22-09:27:08.png
Keywords: ബില്ലി, ഗ്രഹാ

7211
Category: 1
Sub Category:
Heading: ആപ്പിള്‍ കലണ്ടറില്‍ നിന്നും ഈസ്റ്റര്‍ ഒഴിവാക്കി; പ്രതിഷേധവുമായി ഉപഭോക്താക്കള്‍
Content: കാലിഫോര്‍ണിയ: ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഫോണിലെ 2018 കലണ്ടറില്‍ യേശുവിന്റെ പുനരുത്ഥാനദിനമായ ഈസ്റ്റര്‍ നീക്കം ചെയ്തത് ചര്‍ച്ചയാകുന്നു. ലോകമാകമാനമുള്ള ക്രൈസ്തവരുടെ ഏറ്റവും വിശുദ്ധ ദിനങ്ങളിലൊന്നായ ഈസ്റ്റര്‍ നീക്കം ചെയ്ത നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ആപ്പിള്‍ നേരിടേണ്ടി വരുന്നത്. സെന്റ് പാട്രിക്ക് ഡേ, സെന്റ് വാലന്റൈന്‍സ് ഡേ തുടങ്ങിയ ക്രിസ്ത്യന്‍ അവധിദിവസങ്ങള്‍ ശരിയായ ദിവസങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും യേശുവിന്റെ പുനരുത്ഥാനദിവസം ഒഴിവാക്കിയിരിക്കുയാണ്. ഇക്കാര്യത്തെക്കുറിച്ച് ആപ്പിളിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. ചൈനീസ്, ഹീബ്രു, ഇസ്ലാമിക് ഉള്‍പ്പെടെ നിരവധി കലണ്ടറുകള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ആപ്പിളില്‍ ഉണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ വിശ്വാസസമൂഹമായ ക്രൈസ്തവര്‍ക്കായി ആപ്പിള്‍ കലണ്ടര്‍ നല്‍കുന്നില്ല. ഇക്കാര്യം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രൈസ്തവരെ ഒഴിവാക്കിയുള്ള, കമ്പനിയുടെ മതനിരപേക്ഷ കലണ്ടറില്‍ നിന്നും ഈസ്റ്റര്‍ ഒഴിവാക്കപ്പെട്ടതും, iOS11.2.5-ല്‍ ഇതിനുപകരം മറ്റൊരു ക്രിസ്ത്യന്‍ ദിനം നല്‍കിയിട്ടുമില്ലെന്നതും ആപ്പിളിനെ സംശയമുനയില്‍ നിര്‍ത്തുകയാണ്. ‘മാക്ബുക്ക് പ്രോ’ യില്‍ നിന്നും ‘ഐ ഫോണ്‍’ല്‍ നിന്നും എങ്ങനെയാണ് ഈസ്റ്റര്‍ അപ്രത്യക്ഷമായതെന്നാണ് ഐ ഫോണ്‍ ഉപഭോക്താക്കള്‍ ചോദിക്കുന്നത്. അതേസമയം ഐ ഫോണ്‍ കലണ്ടറില്‍ നിന്നും ഈസ്റ്റര്‍ ഒഴിവായതിനെകുറിച്ച് നിരവധി അന്വേഷണങ്ങളാണ് കമ്പനി ഹെല്‍പ്ഡെസ്കില്‍ എത്തികൊണ്ടിരിക്കുന്നതെന്ന്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി ഇതിനെകുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, ഉടന്‍തന്നെ ഒരു പരിഹാരം കണ്ടെത്തുമെന്നുമാണ് ഹെല്‍പ് ഡെസ്കിലേക്ക് വിളിച്ച ഒരു ഉപഭോക്താവിന് കിട്ടിയ മറുപടി. എന്നാല്‍ കലണ്ടറില്‍ മാറ്റമൊന്നും വരുത്തുകയില്ലെന്നും, ഇതിനുപുറമേ തങ്ങളുടെ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന യു.എസ്. കലണ്ടറില്‍ നിന്നും ദുഃഖവെള്ളിയും, ഈസ്റ്ററും ഒഴിവാക്കുവാന്‍ ആപ്പിള്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് മറ്റൊരു ഉപഭോക്താവിന് കിട്ടിയ മറുപടി. ഐ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന കലണ്ടറുകള്‍ ഉള്ള തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകള്‍ പങ്കുവെച്ചുകൊണ്ടാണ് ആപ്പിളിന്റെ ഏകപക്ഷീയമായ ഈ നടപടിയെ ക്രിസ്ത്യന്‍ ഉപഭോക്താക്കള്‍ നേരിടുന്നത്. ‘പ്യൂ റിസര്‍ച്ച്’ന്റെ 2005-ലെ കണക്കനുസരിച്ച് ഏതാണ്ട് 230 കോടിയോളം ക്രിസ്ത്യാനികള്‍ ലോകത്താകമാനമായി ഉണ്ട്. ഇസ്ലാം, യഹൂദ മത വിശ്വാസികള്‍ക്കായുള്ള കലണ്ടറുകള്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ലോകത്തെ ഏറ്റവും വലിയ വിശ്വാസ സമൂഹമായ ക്രിസ്ത്യന്‍ പുണ്യദിവസങ്ങളുടേതായ ഒരു കലണ്ടര്‍ എന്തുകൊണ്ട് ആപ്പിളില്‍ ഇല്ല എന്ന ചോദ്യം ഇതോടെ വീണ്ടും പ്രസക്തമാവുകയാണ്. ആപ്പിളിന്റെ വിവേചനപരമായ നയത്തെകുറിച്ചുള്ള സംശയങ്ങള്‍ നേരത്തെയും പലരും ഉന്നയിച്ചിരിന്നു.
Image: /content_image/News/News-2018-02-22-11:04:19.jpg
Keywords: ഉയിര്‍പ്പ

7212
Category: 18
Sub Category:
Heading: അര്‍ത്തുങ്കല്‍ ദേവാലയത്തിന് എതിരെയുള്ള വര്‍ഗ്ഗീയപരാമര്‍ശം; സംഘപരിവാര്‍ നേതാവിന്റെ ഹര്‍ജി തള്ളി
Content: കൊച്ചി: ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ഫൊറോന പള്ളിക്കെതിരെയുള്ള വര്‍ഗ്ഗീയ പരാമര്‍ശത്തില്‍, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംഘപരിവാര്‍ നേതാവായ ടി.ജി. മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ഫൊറോന പള്ളി ശിവക്ഷേത്രമായിരുന്നെന്നും അതു വീണ്ടെടുക്കുകയാണു ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നുമാണ് ഇദ്ദേഹം നേരത്തെ പ്രസ്താവന നടത്തിയത്. തീര്‍ത്ഥാടന കേന്ദ്രമായ ഇവിടേക്കു ലക്ഷക്കണക്കിനാളുകളാണു പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നു സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. മതവിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശമാണു ടി.ജി. മോഹന്‍ദാസ് സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ കൂടി നടത്തിയതെന്നാരോപിച്ച് എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ നല്‍കിയ പരാതിയില്‍ 2017ല്‍ അര്‍ത്തുങ്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 153എ വകുപ്പ് പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു മോഹന്‍ദാസിന്റെ ഹര്‍ജി. സ്വന്തം അഭിപ്രായമല്ല മറ്റാരോ മുന്പ് പറഞ്ഞ അഭിപ്രായമാണു താന്‍ പങ്കുവച്ചതെന്നായിരുന്നു മോഹന്‍ദാസിനായി ഹാജരായ അഭിഭാഷകന്റെ വാദം. അതേസമയം കേസ് റദ്ദാക്കണമെന്ന ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ അതിശക്തമായാണ് എതിര്‍ത്തത്. വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുകയാണെന്നും ഇതിന് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
Image: /content_image/India/India-2018-02-23-03:02:47.jpg
Keywords: അര്‍ത്തു

7213
Category: 18
Sub Category:
Heading: ജനതകളെ പൂര്‍ണമനുഷ്യത്വത്തിലേക്ക് ആനയിക്കാനുള്ള കടമയാണ് മിഷ്ണറിമാര്‍ക്ക്: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: മേലമ്പാറ: കാരുണ്യത്തിന്റെ സാക്ഷികളായി ഇറങ്ങിത്തിരിച്ചു ജനതകളെ പൂര്‍ണമനുഷ്യത്വത്തിലേക്ക് ആനയിക്കാനുള്ള കടമയാണ് മിഷ്ണറിമാര്‍ക്കുള്ളതെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സെന്റ് തോമസ് മിഷ്ണറി സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍. മാനവപൂര്‍ണതയുടെ തുടര്‍ക്കഥയാണ് മിഷ്ണറിമാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരുണ്യത്തിന്റെ സാക്ഷികളായി ഇറങ്ങിത്തിരിച്ചു ജനതകളെ പൂര്‍ണമനുഷ്യത്വത്തിലേക്ക് ആനയിക്കാനുള്ള കടമയാണ് മിഷനറിമാര്‍ക്കുള്ളത്. മാനവീകരണം ലക്ഷ്യമാക്കി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എംഎസ്ടി മിഷനറിമാരെ കര്‍ദിനാള്‍ പ്രത്യേകം ശ്ലാഘിച്ചു. എംഎസ്ടിയുടെ പ്രേഷിത ശക്തി അതിലെ മിഷനറിമാരെ സ്‌നേഹിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ മുഴുവനും ദൈവരാജ്യനിര്‍മിതിക്കു വേണ്ടിയാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ക്രിസ്തു ചൈതന്യത്തില്‍ നിറഞ്ഞ് ഉത്തമ പ്രേഷിതരാകാന്‍ അദ്ദേഹം മിഷനറിമാരെ ആഹ്വാനംചെയ്തു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, കെ.എം. മാണി എംഎല്‍എ, എസ്എംഎസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ശോഭാ കുറ്റിയത്ത്, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപുമാരായ മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ടോണി നീലങ്കാവില്‍, നിയുക്ത ബിഷപ് മാര്‍ ജെയിംസ് അത്തിക്കളം എന്നിവര്‍ സന്നിഹിതരായിരുന്നു. എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍ സ്വാഗതവും വൈസ് ഡയറക്ടര്‍ ജനറല്‍ ഫാ. ജോസഫ് പാലക്കീല്‍ നന്ദിയും പറഞ്ഞു. ഒരാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്നലെ തിരശീല വീണത്.
Image: /content_image/India/India-2018-02-23-03:17:37.jpg
Keywords: ആലഞ്ചേരി

7214
Category: 1
Sub Category:
Heading: ഭയപ്പെടാതെ ജീവിക്കണം; യുവജനങ്ങളോട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭയപ്പെടാതെ ജീവിക്കണമെന്ന് യുവജനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. 33- മത് ലോക യുവജനദിന സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. മറിയത്തോട് ദൈവദൂതന്‍ പറഞ്ഞ “മറിയമേ, ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു!” (ലൂക്ക 1:30) എന്ന വചനത്തിന്‍റെ വെളിച്ചത്തിലാണ് യുവജനങ്ങള്‍ക്കായുള്ള ഈ വര്‍ഷത്തെ പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്. യുവജനങ്ങളുടെ ആകുലതയെ കുറിച്ചാണ് പാപ്പയുടെ സന്ദേശത്തില്‍ ഭൂരിഭാഗവും വിചിന്തനം ചെയ്യുന്നത്. ഇന്നിന്‍റെ എത്തിപ്പെടാനാവാത്ത സാങ്കേതികതയുടെയും കൃത്രിമമായ മാനദണ്ഡങ്ങളില്‍ കുഴഞ്ഞ് ഭയത്തില്‍ ജീവിക്കുന്ന യുവജനങ്ങളുമുണ്ട്. അതുകൊണ്ട് കൃത്രിമ മുഖംമൂടിയുമായി ജീവിക്കാന്‍ ഭയത്തില്‍ കഴിയുന്നവരുമുണ്ട്. സാമൂഹ്യസമ്പര്‍ക്ക മാധ്യമ ശൃംഖലയില്‍ വേണ്ടുവോളും “ലൈക്സ്” (likes) കിട്ടാനുള്ള വ്യഗ്രതയും പലപ്പോഴും അവരെ അലട്ടുന്നുണ്ട്. അങ്ങനെ അപര്യാപ്തതയുടെ അവബോധത്തില്‍നിന്നും ഉയരുന്ന ബഹുമുഖങ്ങളായ ഭീതിയും അനിശ്ചിതത്ത്വവുമാണ് ഇന്നത്തെ യുവജനങ്ങളുടെ പ്രശ്നം. ചിലര്‍ക്ക് തൊഴിലിനെക്കുറിച്ചുള്ള അനിശ്ചിതത്ത്വത്തില്‍നിന്നും, സംതൃപ്തമായൊരു സ്ഥാനത്ത് തൊഴില്‍പരമായി എത്തിച്ചേരാന്‍ സാധിക്കാത്തതിന്‍റെയും, അങ്ങനെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടാത്തതിന്‍റെയും ഭയത്തില്‍ ഞെരുങ്ങിക്കഴിയുന്നുണ്ടെന്നും പാപ്പാ സന്ദേശത്തില്‍ എടുത്തുപറയുന്നു. വിശ്വാസികളോ അവിശ്വാസികളോ ആവട്ടെ, ഇന്ന് ലോകജനതയില്‍ അധികം പേരും ഭീതികരമായ അവസ്ഥയിലാണ് ജീവിക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുന്നവര്‍പോലും ഈ ഭയപ്പാടില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. പ്രത്യാശയോടെ മുന്നേറാനുള്ള ആഹ്വാനത്തോടെയാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.
Image: /content_image/News/News-2018-02-23-03:29:10.JPG
Keywords: പാപ്പ

7215
Category: 1
Sub Category:
Heading: ഏശയ്യ പ്രവാചകന്‍ ജീവിച്ചിരുന്നതിനു തെളിവുമായി ഇസ്രായേലി പുരാവസ്തു ഗവേഷകര്‍
Content: ജറുസലേം: യേശുവിന്റെ വരവിനെ കുറിച്ച് പ്രവചിച്ച ഏശയ്യ പ്രവാചകന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നുവെന്നതിന് തെളിവുമായി ഇസ്രായേലി പുരാവസ്തു ഗവേഷകര്‍. ‘ബിബ്ലിക്കല്‍ ആര്‍ക്കിയോളജി റിവ്യൂ’ എന്നപേരില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ഡോ. ഏലിയട്ട് മാസറിന്റെ നേതൃത്വത്തിലുള്ള പുരാവസ്തുഗവേഷക സംഘമാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ‘പ്രവാചകനായ ഏശയ്യ’ എന്ന മുദ്ര പതിപ്പിച്ചിട്ടുള്ള 0.4 ഇഞ്ച് വ്യാസമുള്ള കളിമണ്‍ കഷണമാണ് കണ്ടത്തിയിരിക്കുന്നതെന്ന് ഡോ. മാസര്‍ വ്യക്തമാക്കി. ജെറുസലേമിലെ പുരാതന ക്ഷേത്രമിരുന്ന കുന്നിന് താഴെയുള്ള സ്ഥലങ്ങളില്‍ ‘ഓഫെല്‍ എക്സ്കവേഷന്‍’ എന്ന പേരില്‍ നടത്തിവരുന്ന ഗവേഷണങ്ങളുടെ ഭാഗമായി നടത്തിയ ഉദ്ഖനനത്തിനിടയില്‍ ലോഹയുഗത്തിലെ അവശേഷിപ്പുകള്‍ക്കിടയില്‍ നിന്നുമാണ് ‘ബുള്ള’ എന്നറിയപ്പെടുന്ന മുദ്ര കണ്ടെത്തിയത്. ‘Yesha’yah[u] Nvy എന്ന് ഹീബ്രു അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയ ബുള്ളയാണ് കണ്ടെത്തിരിക്കുന്നത്. ഇതില്‍ Yesha’yah[u] എന്നാല്‍ 'ഏശയ്യ' എന്നാണ്. Nvy എന്നത് 'പ്രവാചകന്‍' എന്നതിന്റെ ഹീബ്രുപദത്തിന്റെ ആദ്യത്തെ മൂന്ന്‍ അക്ഷരങ്ങളാണ്. 2015-ല്‍ ഹെസക്കിയ രാജാവിന്റെ ബുള്ള കണ്ടെത്തിയതിന്റെ അടുത്തു നിന്നുമാണ് ഏശയ്യാ പ്രവാചകന്റെ ബുള്ളയും കണ്ടെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ബി.സി. 691നും 533നും ഇടക്ക് ഹെസക്കിയ രാജാവിന്റെ ഭരണകാലത്താണ് ഏശയ്യ പ്രവാചകന്‍ ജീവിച്ചിരുന്നതെന്ന വസ്തുത ഈ കണ്ടെത്തലിന്റെ സാധുതയെ വര്‍ദ്ധിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിലും, യഹൂദമതത്തിലും ഒരുപോലെ പ്രാധാന്യം നല്‍കുന്ന പ്രവാചകനാണ് ഏശയ്യ. ജെറുസലേമിലെ ഗവര്‍ണറുടെ 2,700-ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ബുള്ളയും അടുത്തിടെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള യഹൂദ ജനതയുടെ ഭരണപരമായ സാന്നിധ്യവും, യഹൂദരുടെ ഭരണഘടനയെക്കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചരിത്രസത്യമാണെന്നാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-02-23-11:54:56.jpg
Keywords: ഇസ്രായേ, ചരിത്ര

7216
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനം സമാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നിന്ന് മുപ്പതുകിലോമീറ്റര്‍ തെക്കു മാറി സ്ഥിതി ചെയ്യുന്ന സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തില്‍ നടന്ന ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനം സമാപിച്ചു. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ധ്യാനം ഇന്നാണ് സമാപിച്ചത്. ധ്യാനത്തില്‍ പാപ്പയോടൊപ്പം റോമന്‍ കൂരിയ അംഗങ്ങളും പങ്കെടുത്തിരിന്നു. പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ ഉപാദ്ധ്യക്ഷനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ജൊസേ ടൊളെന്തീനൊ മെന്തോണ്‍സയാണ് ധ്യാനത്തിന് നേതൃത്വം നല്‍കിയത്. ധ്യാനത്തിന്‍റെ സമാപനത്തില്‍ മാര്‍പാപ്പ ഫാ. ജൊസേ ടൊളെന്തീനൊയ്ക്കു കൃതജ്ഞത അര്‍പ്പിച്ചു. സഭ പരിശുദ്ധാത്മാവിനുള്ള ഒരു കൂടല്ലായെന്നും മറിച്ച് പരിശുദ്ധാരൂപി പുറത്തേക്കു പറക്കുകയും പുറത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും ഓര്‍മ്മപ്പെടുത്തിയതിനു നന്ദി അര്‍പ്പിക്കുന്നതായി പാപ്പ പറഞ്ഞു. ലൗകികമായ ഉദ്യോഗസ്ഥമേധാവിത്വത്താല്‍ സഭയെ തരംതാഴ്ത്തരുതെന്നും പരിശുദ്ധാരൂപി അവിശ്വാസികളിലും വിജാതീയരിലും ഭിന്ന മതസ്ഥരിലും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഉദ്ബോധിപ്പിച്ചതിനും പാപ്പ ധ്യാനഗുരുവിന് നന്ദി പ്രകാശിപ്പിച്ചു. റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടിയുള്ള ഇന്നത്തെ പ്രാര്‍ത്ഥനദിനത്തെ കുറിച്ചും സന്ദേശത്തിന്റെ ആരംഭത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചിരിന്നു.
Image: /content_image/News/News-2018-02-23-12:46:42.jpg
Keywords: നോമ്പു

7217
Category: 1
Sub Category:
Heading: ഭൂകമ്പത്തിന് ഒന്നര വര്‍ഷത്തിന് ശേഷവും പോറല്‍പോലും എല്‍ക്കാതെ തിരുവോസ്തി
Content: അര്‍ക്വാട്ടാ: ഒന്നര വര്‍ഷം മുന്‍പ് മധ്യ ഇറ്റലിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ദേവാലയത്തില്‍ നിന്നും പോറല്‍പോലും എല്‍ക്കാത്ത തിരുവോസ്തി അത്ഭുതകരമായി കണ്ടെത്തി. 2016-ല്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ‘അര്‍ക്വാട്ടാ ഡെല്‍ ട്രോന്റോ’ ഇടവക ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ സക്രാരിയില്‍ നിന്നും ലഭിച്ച ഈ തിരുവോസ്തികളുടെ നിറത്തിലോ ഗന്ധത്തിലോ, ആകൃതിയിലോ യാതൊരു മാറ്റവും വന്നിട്ടില്ല. പുതുമയുള്ളതെന്ന് തോന്നിപ്പിക്ക വിധത്തിലാണ് തിരുവോസ്തികള്‍ കണ്ടെത്തിയതെന്നും ശ്രദ്ധേയമാണ്. നാല്‍പ്പതോളം തിരുവോസ്തികളാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തിരുവോസ്തികളില്‍ മാറ്റമുണ്ടാകുകയോ അവയുടെ ആകൃതിയില്‍ വ്യത്യാസം വരുകയോ സംഭവിക്കാറുണ്ട്. എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കഴിഞ്ഞ് ഒന്നരവര്‍ഷമായെങ്കിലും തിരുവോസ്തികള്‍ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നതാണ് അത്ഭുതം. 2016 ഒക്ടോബര്‍ 30-നാണ് മധ്യ ഇറ്റലിയെ പിടിച്ചുകുലുക്കിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. അര്‍ക്വാട്ടായിലും സമീപ പ്രദേശങ്ങളിലും കടുത്ത നാശനഷ്ടമാണ് ഭൂകമ്പം വരുത്തിവെച്ചത്. #{red->none->b->Must Read: }# {{ മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ ഒരു യാത്ര -> http://www.pravachakasabdam.com/index.php/site/news/1708 }} 1730-ല്‍ സിയന്നായില്‍ സംഭവിച്ച അത്ഭുതത്തിന് സമാനമായ അത്ഭുതമാണിതെന്നു തിരുവോസ്തി കണ്ടെത്തിയ ഫാ. ഡോണ്‍ ആഞ്ചെലോ സിനാക്കോട്ടി എന്ന വൈദികന്‍ പറഞ്ഞു. ഇതിനെ കുറിച്ച് പറയുവാന്‍ വാക്കുകളില്ലെന്നാണ് പ്രാദേശിക മെത്രാനായ മോണ്‍. ജിയോവന്നി ഡി എര്‍ക്കോളെ അഭിപ്രായപ്പെട്ടത്. പ്രത്യാശയുടെ ഒരടയാളമാണ് ഇതെന്നും അര്‍ക്വാട്ട ജനതയുടെ യേശുവിലുള്ള വിശ്വാസത്തെ ഈ അത്ഭുതം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സമീപകാലത്തുണ്ടായ ദിവ്യകാരുണ്യ അത്ഭുതങ്ങളില്‍ ഒന്നായി ഇതും അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. #{green->none->b-> പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. }# #{red->n->n->പ്രവാചക ശബ്ദം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഏതാനും ദിവ്യകാരുണ്യ അത്ഭുതങ്ങള്‍}# {{** ഇറ്റലിയിലെ വാഡോയില്‍ വിശ്വാസികളെ സ്തബ്ദരാക്കി കൊണ്ട് ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1071 }} {{** രഹസ്യമായി സൂക്ഷിച്ച വിശുദ്ധ കുര്‍ബാന 5 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്തപ്പോള്‍ കണ്ടത് മാംസ കഷണം; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1195 }} {{** ഇറ്റലിയിലെ ഫെറായില്‍ ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1069 }} {{**വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആർച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയർത്തിയപ്പോൾ ഓസ്തിക്ക് പകരം ജനങ്ങൾ ദർശിച്ചത് ഒരു ശിശുവിനെ; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/946 }}
Image: /content_image/News/News-2018-02-23-13:58:30.jpg
Keywords: ദിവ്യകാരുണ്യ അത്

7218
Category: 18
Sub Category:
Heading: ആദിവാസി യുവാവിന്റെ ദാരുണ മരണം: സാംസ്ക്കാരിക കേരളത്തിന് അപമാനമെന്നു സിബിസിഐ വൈസ് പ്രസിഡന്റ്
Content: കായംകുളം: ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം സാംസ്ക്കാരിക കേരളത്തിന് അപമാനവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണെന്ന് സിബിസിഐ വൈസ് പ്രസിഡന്‍റും മാവേലിക്കര രൂപതാധ്യക്ഷനുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. ദൈവത്തിന്റെ സ്വന്തം നാടായി നാം അഭിമാനം കൊള്ളുന്ന കേരളത്തെ മനുഷ്യത്വം മരിച്ചവരുടെ നാടാക്കി മാറ്റാനുള്ള നീക്കം ചെറുക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യന്‍ മോഡലില്‍ മനുഷ്യനെ മൃഗീയമായി കൊലചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. പ്രതികളെ മുഴുവന്‍ പിടികൂടി അവര്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും ഇതിനായി ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കടുകമണ്ണൂരിലെ മല്ലന്‍മല്ലി ദമ്പതികളുടെ മകന്‍ മധു (27) ആണ് കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചത്. ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ചിലര്‍ ഉടുവസ്ത്രം കൊണ്ട് കൂട്ടിക്കെട്ടി മുക്കാലിയിലെത്തിച്ച് മധുവിനെ പോലീസിനു കൈമാറുകയായിരുന്നു. പിന്നീട് മധു മരിച്ചു. മരിക്കുംമുൻപ് തനിക്ക് നേരിടേണ്ടിവന്ന കൊടിയ മര്‍ദനം മധു പൊലീസിനോട് വ്യക്തമാക്കിയെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്.
Image: /content_image/India/India-2018-02-24-04:11:35.jpg
Keywords: പാവ

7219
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയുടെ ദ്വിതീയ അസംബ്ലി അടുത്ത വര്‍ഷം
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ ദ്വിതീയ അസംബ്ലി 2019ല്‍ നടത്താന്‍ ഇന്നലെ സമാപിച്ച സഭയുടെ എപ്പിസ്‌കോപ്പല്‍ സൂനഹദോസില്‍ തീരുമാനമായി. 'കുടുംബങ്ങളുടെ സഭാത്മകമായ കെട്ടുറപ്പും വിശുദ്ധീകരണവും' എന്നതാണ് അസംബ്ലിയുടെ പൊതുപഠനവിഷയം. ഈ വിഷയം അവലോകന വിധേയമാക്കി മാര്‍ഗരേഖ തയാറാക്കും. ഇതിന്റെ പ്രാഥമിക പഠനരേഖ തയാറാക്കുന്നതിന് ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ് അധ്യക്ഷനായി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ദിവസമായി നടന്ന എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ഉദ്ഘാടനം ചെയ്തത്. പുതുതായി പണിത സൂനഹദോസ് കമ്മീഷന്‍ ഓഫീസുകളുടെ ആശീര്‍വാദം കാതോലിക്കാബാവ നിര്‍വഹിച്ചു. ദിവംഗതനായ ബിഷപ് തോമസ് മാര്‍ ദിയസ്‌കോറസിനെ അനുസ്മരിച്ച് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് വചനപ്രഘോഷണം നടത്തി. സൂനഹദോസില്‍ സിഎസ്‌ഐ മോഡറേറ്ററായ റവ. തോമസ് കെ. ഉമ്മനെയും രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച മാര്‍ത്തോമാസഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെയും സൂനഹദോസില്‍ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ആദരിച്ചു. ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ കബറിടത്തിൽ അർപ്പിച്ച ധൂപപ്രാർത്ഥനയോടു കൂടിയാണ് സൂനഹദോസ് സമാപിച്ചത്.
Image: /content_image/India/India-2018-02-24-04:47:15.jpg
Keywords: മലങ്കര