category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജനതകളെ പൂര്‍ണമനുഷ്യത്വത്തിലേക്ക് ആനയിക്കാനുള്ള കടമയാണ് മിഷ്ണറിമാര്‍ക്ക്: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Contentമേലമ്പാറ: കാരുണ്യത്തിന്റെ സാക്ഷികളായി ഇറങ്ങിത്തിരിച്ചു ജനതകളെ പൂര്‍ണമനുഷ്യത്വത്തിലേക്ക് ആനയിക്കാനുള്ള കടമയാണ് മിഷ്ണറിമാര്‍ക്കുള്ളതെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സെന്റ് തോമസ് മിഷ്ണറി സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍. മാനവപൂര്‍ണതയുടെ തുടര്‍ക്കഥയാണ് മിഷ്ണറിമാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരുണ്യത്തിന്റെ സാക്ഷികളായി ഇറങ്ങിത്തിരിച്ചു ജനതകളെ പൂര്‍ണമനുഷ്യത്വത്തിലേക്ക് ആനയിക്കാനുള്ള കടമയാണ് മിഷനറിമാര്‍ക്കുള്ളത്. മാനവീകരണം ലക്ഷ്യമാക്കി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എംഎസ്ടി മിഷനറിമാരെ കര്‍ദിനാള്‍ പ്രത്യേകം ശ്ലാഘിച്ചു. എംഎസ്ടിയുടെ പ്രേഷിത ശക്തി അതിലെ മിഷനറിമാരെ സ്‌നേഹിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ മുഴുവനും ദൈവരാജ്യനിര്‍മിതിക്കു വേണ്ടിയാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ക്രിസ്തു ചൈതന്യത്തില്‍ നിറഞ്ഞ് ഉത്തമ പ്രേഷിതരാകാന്‍ അദ്ദേഹം മിഷനറിമാരെ ആഹ്വാനംചെയ്തു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, കെ.എം. മാണി എംഎല്‍എ, എസ്എംഎസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ശോഭാ കുറ്റിയത്ത്, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപുമാരായ മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ടോണി നീലങ്കാവില്‍, നിയുക്ത ബിഷപ് മാര്‍ ജെയിംസ് അത്തിക്കളം എന്നിവര്‍ സന്നിഹിതരായിരുന്നു. എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍ സ്വാഗതവും വൈസ് ഡയറക്ടര്‍ ജനറല്‍ ഫാ. ജോസഫ് പാലക്കീല്‍ നന്ദിയും പറഞ്ഞു. ഒരാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്നലെ തിരശീല വീണത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-23 08:49:00
Keywordsആലഞ്ചേരി
Created Date2018-02-23 08:47:37