Contents

Displaying 6791-6800 of 25125 results.
Content: 7100
Category: 18
Sub Category:
Heading: 'ഒരു നല്ല അപ്പന്റെ ചാവരുള്‍': 150ാം വാര്‍ഷികാഘോഷം 13ന്
Content: ആലപ്പുഴ: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്‍ എഴുതിയ 'ഒരു നല്ല അപ്പന്റെ ചാവരുളി'ന്റെ 150ാം വാര്‍ഷികാഘോഷം ആലപ്പുഴ വൈഎംസിഎ ഹാളില്‍ 13ന് വൈകുന്നേരം ആറിന് നടക്കും. മാന്നാനം സിഎംഐ ആശ്രമവും ആലപ്പുഴ വൈഎംസിഎയും ടിആര്‍എ അനുരഞ്ജനവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാന്നാനം സെന്റ് ജോസഫ്‌സ് മൊണാസ്റ്ററി പ്രിയോര്‍ ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐ അധ്യക്ഷനായിരിക്കും. സിഎംഐ എഡ്യുക്കേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ മീഡിയ കൗണ്‍സിലര്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തും. നാടക സംവിധായകനും ഗാന രചയിതാവുമായ ബീയാര്‍ പ്രസാദ് മുഖ്യപ്രഭാഷണവും മരിക്കാത്ത കടലാസ് എന്ന പുസ്തകാവതരണവും നടത്തും. കൈനകരി ചാവറ ഭവന്‍ ഡയറക്ടര്‍ ഫാ. തോമസ് കല്ലുകളം സിഎംഐ, കൈനകരി സെന്റ് മേരീസ് ദേവാലയം വികാരി ഫാ. ചെറിയാന്‍ കാരികൊന്പില്‍, പുളിങ്കുന്ന് എസ്എച്ച് കോണ്വിന്റ് സിസ്റ്റര്‍ ജെയ്‌സ്‌ലി സിഎംസി, ആലപ്പുഴ വൈഎംസിഎ പ്രസിഡന്റ് ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് വള്ളപ്പുര സിഎംഐ തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-02-09-04:30:17.jpg
Keywords: ചാവരു
Content: 7101
Category: 18
Sub Category:
Heading: വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടമാക്കണം: തോമസ് മാര്‍ തിമോത്തിയോസ്
Content: കോട്ടയം: വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടമാക്കുവാന്‍ വിശ്വാസിസമൂഹത്തിന് കഴിയണമെന്ന് യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത. ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സാന്ത്വന പരിചരണ പദ്ധതി കുമരകം വടക്കുംകര യൂണിറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സൗകര്യങ്ങള്‍ വര്‍ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ െ്രെകസ്തവ ധര്‍മ്മം മറന്നു പോകരുത് എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കണമെന്നും തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗ്ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ഇടവക വികാരി ഫാ.ഫെലിക്‌സ് പാടിയത്ത്, സിബി മുക്കാടന്‍, ജോസ് ജോണ്‍ വേങ്ങാന്തറ, ടോണി ജെ.കോയിത്തറ, ജോര്‍ജുകുട്ടി മുക്കത്ത്, കുടമാളൂര്‍ ഫൊറോന പ്രസിഡന്റ് ഷെയ്ന്‍ ജോസഫ്, കുഞ്ഞ് കളപ്പുര, ദിലീപ് കൊച്ചുപുരയ്ക്കല്‍, തങ്കമ്മ ബേബിച്ചന്‍, സാബു എട്ടുമൂല തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-02-09-04:52:15.jpg
Keywords: തിമോത്തി
Content: 7102
Category: 1
Sub Category:
Heading: തായ്‌വാനിലെ ഭൂചലനം; ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
Content: വത്തിക്കാന്‍ സിറ്റി: തായ്‌വാനിലെ തീരനഗരമായ ഹുവാലിയന് വടക്കുകിഴക്ക് ഉണ്ടായ ഭൂചലനത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് തന്‍റെ പ്രാര്‍ത്ഥന നേരുന്നതായി പാപ്പ അനുശോചന കുറിപ്പില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സന്നദ്ധസേവകരെയും പാപ്പാ തന്റെ നന്ദി അറിയിച്ചു. ബുധനാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ വഴിയാണ് ഫ്രാന്‍സിസ് പാപ്പ തായ്‌വാന്‍ ദുരന്തത്തില്‍ തനിക്കുള്ള ദുഃഖവും അനുശോചനവും അറിയിച്ചത്. 6.4 റിക്ടര്‍ സ്കെയിലിലുണ്ടായ ഭൂമികുലുക്കത്തിന്‍റെ ഭീകരത ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല. 8 പേര്‍ മരിച്ചതായും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിൽ കിഴക്കൻ തീരത്തുള്ള ആഡംബര ഹോട്ടൽ നിലംപൊത്തിയിരിന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നടന്നു കൊണ്ടിരിക്കുന്ന ഭൂകമ്പത്തിന്റെ തുടർച്ചയായാണ് ചൊവ്വാഴ്‌ചയും ഭൂചലനമുണ്ടായതെന്ന് അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്‌ച തായ്‌വാന്റെ കിഴക്കൻ തീരത്ത് ഏതാണ്ട് അഞ്ചോളം ചലനങ്ങൾ ഉണ്ടായിരുന്നു.
Image: /content_image/News/News-2018-02-09-05:44:30.jpg
Keywords: പാപ്പ
Content: 7103
Category: 9
Sub Category:
Heading: വചനം മാംസമാകാൻ വീണ്ടും ബഥേൽ; അഭിഷേക നിറവിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ
Content: ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ്‌ ഡയറക്ടർ റവ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക വി. കുർബാന ഇത്തവണയും ഉണ്ടായിരിക്കും. മലങ്കര കത്തോലിക്കാസഭ യുകെ യുടെ ആത്മീയ നേതൃത്വവും പ്രമുഖ വാഗ്മിയുമായ റവ. ഫാ. അനിൽ തോമസ് മടുക്കുംമൂട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ മലങ്കര റീത്തിലുള്ള വി.കുർബാന നടക്കും. ആത്മാഭിഷേക പ്രഘോഷണങ്ങളിലൂടെ ശക്തമായ ദൈവികാനുഭവം പകരുന്ന പ്രശസ്ത വചന പ്രഘോഷകൻ ഡോ .ജോൺ ഡി, പോളണ്ടിൽ നിന്നുമുള്ള ആത്മീയ പണ്ഡിതനും വിടുതൽ ശുശ്രൂഷകനുമായ റവ .ഫാ.പിയോട്ടർ പ്രിസ്കിയോവിക്സ് ‌ CSMS എന്നിവരും ഇത്തവണ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. #{red->n->n-> രണ്ടാം ശനിയാഴ്ച്ച കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം. }# കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് ഈ കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്ക് നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് നേരിന്റെ പാതയിൽ നേർവഴികാട്ടാൻ ഇത്തവണ " ഡിസ്കവർ ദ ഹൈവേ " എന്ന പ്രത്യേക പ്രോഗ്രാമുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിങ്‌ഡം ടീമും ഒരുങ്ങുകയാണ്. പ്രത്യേക സേക്രഡ് ഡ്രാമ , ലൈവ് മ്യൂസിക് എന്നിവയിലൂടെ മനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് കുമ്പസാരമെന്ന കൂദാശയുടെ അനുഭവത്തിലൂടെ നയിക്കപ്പെടുന്ന, അസാധ്യങ്ങൾ സാധ്യമായ അനുഭവ സാക്ഷ്യങ്ങൾ ഇടകലർന്ന, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഉൾപ്പെടുന്ന, രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു . കുമ്പസാരത്തിനൊപ്പം സ്പിരിച്വൽ ഷെയറിങ്ങിനും കുട്ടികൾക്ക് സൗകര്യമുണ്ടായിരിക്കും. ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.പിയോട്ടർ പ്രിസകിയൊവിക്സ്‌, യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകനും വാഗ്മിയുമായ ജോൺ ഹെസ്കെത്ത് എന്നിവരും കുട്ടികൾക്കുള്ള വിവിധ ശുശ്രൂഷകൾ നയിക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു. അനേകംഅത്ഭുതങ്ങളും, രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമായ, വരദാനഫലങ്ങൾ വാർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ. ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image:
Keywords: സെഹിയോ
Content: 7104

Image: /content_image/Events/Events-2018-02-09-06:13:09.jpg
Keywords: സെഹിയോ
Content: 7105
Category: 1
Sub Category:
Heading: മഹത്തായ രാഷ്ട്രമാകണമെങ്കില്‍ ദൈവവിശ്വാസം കൂടിയേ തീരൂ: ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്‌ടണ്‍ ഡി‌സി: മഹത്തായ രാഷ്ട്രമാകണമെങ്കില്‍ അമേരിക്കക്ക് ദൈവവിശ്വാസം കൂടിയേ തീരൂവെന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 66-ാമത് ‘നാഷ്ണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ട്രംപ് അമേരിക്കയുടെ ദൈവവിശ്വാസത്തിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തുപറഞ്ഞത്. ഇന്നലെയായിരുന്നു വാഷിംഗ്‌ടണ്‍ ഡിസി യില്‍ 'നാഷ്ണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ്' നടന്നത്. അമേരിക്കന്‍ ജനത തങ്ങളുടെ വിശാസത്തെ കുറിച്ച് തുറന്നുപറയുവാന്‍ കഴിവുള്ളവരാകുമ്പോള്‍, തങ്ങളുടെ മക്കളെ ശരിയെന്തെന്ന് പഠിപ്പിക്കുവാന്‍ കഴിവുള്ളവരാകുമ്പോള്‍, കുടുംബങ്ങളും, സമൂഹവും അഭിവൃദ്ധിപ്പെടുകയും രാഷ്ട്രം എല്ലാം നേടുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു. നമ്മുടെ കണ്ണുകള്‍ ദൈവ മഹത്വത്തിനു നേരെ തുറന്നു പിടിച്ചിരിക്കുന്ന കാലത്തോളം, നമ്മുടെ ഹൃദയങ്ങള്‍ ദൈവസ്നേഹത്തിലേക്ക് തുറന്നിരിക്കുന്നിടത്തോളം അമേരിക്ക എക്കാലവും, സ്വാതന്ത്ര്യത്തിന്റെ നാടും, ധീരതയുടെ ഭവനവും സകല രാജ്യങ്ങള്‍ക്കുള്ള പ്രകാശവുമായിരിക്കും. നമ്മുടെ ചരിത്രത്തിലുടനീളം നമ്മള്‍ ദൈവത്തിന്റെ കാരുണ്യം കണ്ടുകഴിഞ്ഞു. 'ദൈവത്തില്‍ നമ്മള്‍ വിശ്വസിക്കുന്നു' എന്ന മുദ്രാവാക്യം അമേരിക്കന്‍ ഡോളര്‍ നോട്ടിലും, 'ദൈവത്തിന് കീഴില്‍' എന്നത് രാഷ്ട്രത്തോടുള്ള പ്രതിജ്ഞയിലും ചേര്‍ത്തിരിക്കുന്നു. നമ്മുടെ അവകാശങ്ങള്‍ മനുഷ്യര്‍ നമുക്ക് നല്‍കിയതല്ല. മറിച്ച് നമ്മുടെ സൃഷ്ടാവില്‍ നിന്നും വന്നതാണ്. ഭൂമിയിലെ ഒരു ശക്തിക്കും അത് ഇല്ലാതാക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ടാണ് വാഷിംഗ്‌ടണ്‍ സ്മാരകത്തിന്റെ മുകളില്‍ 'ദൈവത്തിനു സ്തുതിയുണ്ടായിരിക്കട്ടെ' എന്ന് ചേര്‍ത്തിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. സഭാ സമ്മേളനങ്ങള്‍ക്കിടയില്‍ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് പ്രാതലിനൊപ്പം പ്രാര്‍ത്ഥന നടത്തുക പതിവായിരുന്നു. ഈ ആചാരത്തിന്റെ തുടര്‍ച്ചയാണ് ‘നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ്' എന്ന പരിപാടി. നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍, ലോക നേതാക്കള്‍, മത നേതാക്കള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ഇല്ലിനോയിസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി റാന്‍ഡി ഹള്‍ട്ട്ഗ്രെന്‍, ഫ്ലോറിഡയിലെ ഡെമോക്രാറ്റിക്‌ പ്രതിനിധി ചാര്‍ളി ക്രിസ്റ്റ് തുടങ്ങിയവര്‍ ഇത്തവണത്തെ നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റിന്റെ സഹ അദ്ധ്യക്ഷന്‍മാരായിരുന്നു.
Image: /content_image/News/News-2018-02-09-06:44:28.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 7106
Category: 18
Sub Category:
Heading: തിരുവനന്തപുരത്ത് കന്യാസ്ത്രീയുടെ ശിരോവസ്ത്രം വലിച്ചുകീറി മര്‍ദിച്ചു
Content: കാട്ടക്കട: തിരുവനന്തപുരം കൊണ്ണിയൂര്‍ സെന്റ്‌ തെരേസാസ്‌ സ്‌കുളില്‍ വാര്‍ഷികാഘോഷത്തിനിടെ സംഘം തിരിഞ്ഞു ആക്രമണം. അക്രമത്തില്‍ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ സെസിലിന്റെ ശിരോ വസ്‌ത്രം വലിച്ചെറിഞ്ഞു. മര്‍ദ്ദനത്തിനും കന്യാസ്ത്രീ ഇരയായി. വാർഷിക ആഘോഷത്തിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടക്കുന്നതിനിടയിലാണ്‌ കാണികളുടെ ഇടയിൽ നിന്ന്‌ 10 പേരടങ്ങുന്ന സംഘം അക്രമം അഴിച്ച്‌ വിട്ടത്‌. കുട്ടികളുടെ പരിപാടികള്‍ നടന്നു കൊണ്ടിരിക്കെ കാണികളായി എത്തിയവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും പിന്നാലെ ഒരുസംഘം സ്‌കൂള്‍ പരിസരത്തേക്ക് ഇരച്ചു കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആദ്യ ആക്രമണത്തിന്‌ ശേഷം പുറത്ത്‌ പോയ അക്രമികൾ തുടർന്നും രണ്ട്‌ തവണ കൂടി പുറത്തു നിന്നും കടുതൽ പേരുമായെത്തി ആക്രമണം തുടർന്നു. അക്രമികളെ പിടിച്ച്‌ മാറ്റുന്നതിനിടെ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ സെസിലിന്റെ ശിരോ വസ്‌ത്രം അക്രമികൾ വലിച്ചെറിഞ്ഞു മര്‍ദിക്കുകയായിരിന്നു. അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
Image: /content_image/India/India-2018-02-09-08:10:18.jpg
Keywords: കന്യാസ്ത്രീ
Content: 7107
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹം ആശീർവദിക്കാൻ അനുവാദമില്ല: ഫിലാഡെൽഫിയ ആർച്ച് ബിഷപ്പ്
Content: ഫിലാഡെൽഫിയ: സ്വവർഗ്ഗ വിവാഹങ്ങൾക്ക് സഭയുടെ അനുമതിയില്ലെന്ന് വൈദികര്‍ക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഫിലാഡെൽഫിയ ആർച്ച് ബിഷപ്പ് ചാൾസ് ജെ ചാപുറ്റ്. ഫെബ്രുവരി ഏഴിന് അതിരൂപതയ്ക്ക് കീഴിലുള്ള വൈദികര്‍ക്കും ഡീക്കന്‍മാര്‍ക്കും അയച്ച കത്തിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്കെതിരെയുള്ള സഭയുടെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചത്. അത്തരം വിവാഹങ്ങൾ ആശീർവദിക്കാൻ വൈദികർക്ക് അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ ആഗ്രഹിക്കുന്നവരെ തിരസ്ക്കരിക്കുകയല്ല, മറിച്ച് നമ്മുക്ക് അറിയാവുന്ന വിവാഹത്തിന്റെയും കുടുംബത്തിന്റെയും അന്തഃസത്തയ്ക്കു വേണ്ടി നിലകൊള്ളുകയാണ് ചെയ്യുന്നതെന്നും ആര്‍ച്ച് ബിഷപ്പ് കുറിച്ചു. ഫെബ്രുവരി ആറിന് കാത്തലിക് ഫിലിയില്‍ എഴുതിയ ലേഖനത്തിലും ബിഷപ്പ് സമാനമായ ആശയം പങ്കുവെച്ചിരിന്നു. എല്ലാ മനുഷ്യ വ്യക്തികളെയും ബഹുമാനിക്കുകയും ഇടയനടുത്ത സ്നേഹത്തോടെ അവരെ ദൈവത്തിന്റെ സ്വന്തമാക്കുകയാണ് സഭാനേതൃത്വത്തിന്റെ ദൗത്യം. ദൈവത്തിൽ നിന്ന് മനുഷ്യനെ അകറ്റുന്ന ഏതൊരു പ്രവർത്തിയും സത്യമല്ല. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} സത്യം കേൾക്കാൻ ഓരോ വ്യക്തിയ്ക്കും അവകാശമുണ്ട്. ചില സമയങ്ങളില്‍ സത്യം നമ്മുക്ക് അസ്വസ്ഥത ഉളവാക്കിയേക്കാം. വിശ്വാസ സത്യങ്ങളിൽ സംശയം ഉള്ളവാക്കി നല്ല ഉദ്ദേശ്യത്തോടെ ചെയുന്ന കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദികര്‍ക്ക് സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിക്കേണ്ടി വന്നേക്കാമെന്ന്‍ ജർമ്മൻ മെത്രാൻ സമിതി അദ്ധ്യക്ഷൻ റെയ്നാർഡ് മാര്‍ക്സ് അടുത്തിടെ അഭിപ്രായപ്പെട്ടിരിന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബിഷപ്പിന്‍റെ പ്രസ്താവന വന്നിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2018-02-09-10:02:54.jpg
Keywords: സ്വവര്‍ഗ്ഗ, ഫിലാഡെ
Content: 7108
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനത്തിന് എതിരെ ആഞ്ഞടിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി
Content: ലണ്ടന്‍: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന മതപീഡനങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും, മറ്റ് രാജ്യങ്ങളേയും ഇതിനെക്കുറിച്ച് ബോധവാന്‍മാരാക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്. ചോദ്യോത്തര വേളയില്‍, അന്താരാഷ്ട്ര സഹായനിധിയില്‍ നിന്നും ഒരു ഭാഗം മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നീക്കിവെക്കേണ്ടതല്ലേയെന്ന ചിപ്പെന്‍ഹാമില്‍ നിന്നുള്ള പാര്‍ലമെന്റംഗം മിഷേല്‍ ഡൊണേലാന്റെ ചോദ്യത്തിനുത്തരമായാണ് തെരേസാ മെയുടെ പ്രതികരണം. മതപീഡനത്തിനിരയാകുന്നവരെ സ്വന്തം നിലക്ക് സഹായിക്കുവാനുള്ള വഴികള്‍ ബ്രിട്ടന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും, അവര്‍ക്കുള്ള സഹായം അര്‍ഹിക്കുന്നവരില്‍ എത്തിക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹവും, ഭരണകൂടങ്ങളും, ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍, ഇറാഖിലെ നിനവേയില്‍ നിന്നുമുള്ള വൈദികനായ ഫാ. ഡാനിയല്‍ തന്റെ സഭാംഗങ്ങള്‍ക്ക് നിനവേയില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെകുറിച്ച് പറഞ്ഞ കാര്യവും തെരേസാ മെയ് വിവരിച്ചു. അഗ്നിക്കിരയാക്കപ്പെട്ട ദേവാലയത്തില്‍ നിന്നും ഭാഗികമായി കത്തിയ നിലയിലുള്ള ഒരു ബൈബിള്‍ അദ്ദേഹം തനിക്ക് സമ്മാനിച്ചെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ മതപീഡനത്തിനിരയാകുന്നുണ്ടെന്ന കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്നായിരുന്നു യു.കെ-അയര്‍ലാന്‍ഡ് ‘ഓപ്പണ്‍ ഡോര്‍സ്’ന്റെ ഔദ്യോഗിക വക്താവായ സോയ് സ്മിത്തിന്റെ പ്രതികരണം. മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്കായി കൂടുതലായി ചെയ്യുവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നാല്‍ കഴിയുംവിധം ശ്രമിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.
Image: /content_image/News/News-2018-02-09-11:23:49.jpg
Keywords: ബ്രിട്ടീഷ് പ്രധാനമന്ത്രി
Content: 7109
Category: 9
Sub Category:
Heading: ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം
Content: ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 2018 മാര്‍ച്ച് 2, 3, 4 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആന്തരിക സൗഖ്യ ധ്യാനം നടക്കും. ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. ജോര്‍ജ്ജ് കാരാമയില്‍ എസ്‌ജെ, സി. മഞ്ജുഷ തോണക്കര, ബ്രദര്‍ ടോമി പുതുക്കാട് എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# ഫാ. ജോര്‍ജ്ജ് കാരാമയില്‍ 01325469400
റെജി പോള്‍:- 07723035457
റെജി മാത്യു:- 07552619237.
Image: /content_image/Events/Events-2018-02-09-12:30:46.jpg
Keywords: ഡാര്‍ലിം