Contents

Displaying 6761-6770 of 25125 results.
Content: 7070
Category: 1
Sub Category:
Heading: 59 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി തുര്‍ക്കി പ്രസിഡന്റ് വത്തിക്കാനില്‍
Content: വത്തിക്കാന്‍ സിറ്റി: തുര്‍ക്കി പ്രസിഡന്റ് റസിപ് ഏര്‍ദോഗന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 59 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു തുര്‍ക്കി പ്രസിഡന്റ് വത്തിക്കാന്‍ സന്ദര്‍ശിക്കുന്നത്. ഭാര്യയും മകളും അഞ്ചു മന്ത്രിമാരും അടങ്ങുന്ന സംഘം ഏര്‍ദോഗനു ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ ജറുസലേമും പശ്ചിമേഷ്യയിലെ മറ്റു പ്രശ്‌നങ്ങളും ചര്‍ച്ചയായി. മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നും മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കപ്പെടണമെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സന്ദര്‍ശനത്തില്‍ ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. മാലാഖയുടെ രൂപമുള്ള ലോക്കറ്റാണ് റസിപ് ഏര്‍ദോഗനു പാപ്പ സമ്മാനിച്ചത്. ഇത് യുദ്ധപ്പിശാചിനെ വധിക്കുന്ന സമാധാനത്തിന്റെ മാലാഖയാണെന്നു പാപ്പ പറഞ്ഞു. മൗലാന റൂമിയുടെ പുസ്തകങ്ങള്‍ അടക്കമുള്ള സമ്മാനങ്ങളാണ് എര്‍ദോഗന്‍ മാര്‍പാപ്പയ്ക്കു നല്‍കിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Image: /content_image/News/News-2018-02-06-04:26:42.jpg
Keywords: തുര്‍ക്കി
Content: 7071
Category: 18
Sub Category:
Heading: കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ എട്ട് മുതല്‍
Content: ചേര്‍ത്തല: അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ എട്ടു മുതല്‍ 12 വരെ കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. ഉച്ചയ്ക്ക് 3.30 മുതല്‍ രാത്രി പത്ത് വരെ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കും.ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി. സ്‌കൂള്‍ മൈതാനിയില്‍ വിശാലമായ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മറ്റ് അഞ്ച് ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ പ്രത്യേക സ്‌ക്രീന്‍ സ്ഥാപിക്കും. ഇടവക അതിര്‍ത്തിയിലേയും സമീപ പ്രദേശങ്ങളിലേയും വീടുകളിലും മൈതാനങ്ങളിലുമായി പാര്‍ക്കിംഗിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന് മുന്നോടിയായി വിളംബര ജാഥ നടത്തി. ഗതാഗത തടസം ഒഴിവാക്കുന്നതിന് മൂന്നൂറോളം വോളന്റിയര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. രാത്രി വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാളെ വൈകുന്നേരം 5.30 ന് ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന മരിയന്‍ റാലി വടക്കേ അങ്ങാടി മൂലേപ്പള്ളി വഴി കണ്‍വെന്‍ഷന്‍ നഗറിലെത്തി സമാപിക്കും. അര്‍ത്തുങ്കല്‍, തങ്കി, പള്ളിപ്പുറം, ചേര്‍ത്തല എന്നീ ഫൊറോനകളില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നുമായി 30,000 പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍. കണ്‍വെന്‍ഷനോടനുബന്ധിച്ചള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൊറോന വികാരി റവ. ഡോ. പോള്‍ വി. മാടന്‍, ട്രസ്റ്റി ടി.കെ. തോമസ്, പാരീഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ സാജു തോമസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ടോമി ഏബ്രഹാം എന്നിവര്‍ പറഞ്ഞു.
Image: /content_image/India/India-2018-02-06-04:44:10.jpg
Keywords: കൃപാഭിഷേ
Content: 7072
Category: 13
Sub Category:
Heading: ചരിത്രപരമായ വിജയത്തില്‍ യേശുവിനെ സ്തുതിച്ചുകൊണ്ട് ഫിലാഡെല്‍ഫിയ ഈഗിള്‍സ് കോച്ച്
Content: ന്യൂയോര്‍ക്ക്: സൂപ്പര്‍ ബൗള്‍ LII ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ ത്രസിപ്പിക്കുന്ന വിജയത്തില്‍ യേശുവിനെ സ്തുതിച്ചുകൊണ്ട് ഫിലാഡെല്‍ഫിയ ഈഗിള്‍സ് കോച്ച് ഡഗ് പെഡേഴ്സന്‍. ന്യൂ ഇംഗ്ലണ്ട് പാട്രിയോട്ട്സിനെതിരെ ഫിലാഡെല്‍ഫിയ ഈഗിള്‍സിന്റെ 41-33-ന്റെ വിജയത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം കര്‍ത്താവും രക്ഷകനുമായ യേശുവിലുള്ള തന്റെ വിശ്വാസവും നന്ദിയും തുറന്നു പറഞ്ഞത്. "ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈസ്കൂളില്‍ കോച്ചായിരുന്ന താങ്കള്‍ ഇപ്പോള്‍ ഈ ട്രോഫിയുമായി നില്‍ക്കുന്നു. ഇതിനെകുറിച്ചെന്താണ് പറയുവാനുള്ളത്?" എന്നായിരിന്നു എന്‍.ബി.സി. സ്പോര്‍ട്സിന്റെ ഡാന്‍ പാട്രിക്കിന്റെ ചോദ്യം. തനിക്ക് ഈ അവസരം നല്‍കിയതിന് കര്‍ത്താവും രക്ഷകനുമായ യേശുവിനെ ഞാന്‍ സ്തുതിക്കുകയും നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പെഡേഴ്സന്റെ മറുപടി. ലോകത്തിലേക്ക് വെച്ച് ഏറ്റവും നല്ല കളിക്കാരേയും ദൈവം തനിക്ക് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമിന്റെ കോച്ചിംഗ് സ്റ്റാഫിനും, ടീമിന്റെ ഉടമയായ ജെഫ്രി ലൂറിക്കും നന്ദിപറയുവാനും അദ്ദേഹം മറന്നില്ല. ഫിലാഡെല്‍ഫിയ ഈഗിള്‍സിനെ വിജയത്തിലേക്ക് നയിച്ച ക്വാര്‍ട്ടര്‍ബാക്ക് നിക്ക് ഫോള്‍സും ചരിത്രപരമായ ഈ വിജയം ദൈവം നല്‍കിയതാണെന്ന്‍ സാക്ഷ്യപ്പെടുത്തിയിരിന്നു. എന്‍‌എഫ്‌എല്‍ ലീഗിന് ശേഷം വചനപ്രഘോഷണം നടത്തുമെന്ന അദ്ദേഹം നടത്തിയ തുറന്നുപറച്ചില്‍ വന്‍ വാര്‍ത്താപ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നേടിയത്. ഇതാദ്യമായാണ് ഫിലാഡെല്‍ഫിയ ഈഗിള്‍സ് സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്. 1960-ലെ എന്‍‌എഫ്‌എല്‍ കിരീടം ഈഗിള്‍സിനായിരുന്നു. 1981-ലേയും, 2005-ലേയും സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പ് നേരിയ വ്യത്യാസത്തിലാണ് ഈഗിള്‍സിന് നഷ്ടപ്പെട്ടത്.
Image: /content_image/News/News-2018-02-06-05:20:06.jpg
Keywords: യേശു, ക്രിസ്തു
Content: 7073
Category: 9
Sub Category:
Heading: "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" കുട്ടികൾക്കായുള്ള അവധിക്കാല ധ്യാനം ഫെബ്രുവരി 19 മുതൽ
Content: റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ നേതൃത്വത്തിൽ, യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും, കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ റെസിഡെൻഷ്യൽ റിട്രീറ്റ് അവധിക്കാലത്ത് ഫെബ്രുവരി 19 മുതൽ 23 വരെ ദിവസങ്ങളിൽ വെയിൽസിലെ കെഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. സെഹിയോൻ മിനിസ്‌ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാർക്കായുള്ള ധ്യാനം നയിക്കും. വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ അഞ്ച് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 13 വയസ്സുമുതൽ പ്രായമുള്ളവർക്ക്‌ പങ്കെടുക്കാം. www.sehionuk.org എന്ന വെബ് സൈറ്റിൽ നേരിട്ട്‌ രെജിസ്ട്രേഷൻ നടത്താവുന്നതാണ്‌. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# തോമസ്‌ 07877 508926. <br> ജെസ്സി ബിജു 07747586844. #{red->n->n-> അഡ്രസ്സ്: }# CEFENLY PARK <br> NEWTOWN <br> SY16 4AJ.
Image: /content_image/Events/Events-2018-02-06-05:35:39.jpg
Keywords: ഇവാഞ്ചലൈസേ
Content: 7074
Category: 18
Sub Category:
Heading: ആശ്രയമില്ലാത്തവര്‍ക്ക് ദാനം നല്‍കുന്നത് സ്‌നേഹത്തിന്റെ നിറവിലാകണം: ഡോ.അയൂബ് മാര്‍ സില്‍വാനോസ്
Content: ചങ്ങനാശേരി: ആശ്രയമില്ലാത്തവര്‍ക്ക് ദാനം നല്‍കുന്നത് സ്‌നേഹത്തിന്റെ നിറവിലാകണമെന്ന് ക്‌നാനായ സഭയുടെ അമേരിക്കന്‍ യൂറോപ്പ് ആര്‍ച്ച് ബിഷപ് ഡോ.അയൂബ് മാര്‍ സില്‍വാനോസ്. ക്‌നാനായ സഭയുടെ നേതൃത്വത്തില്‍ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സില്‍വാനോസ് സെന്‍റിന്റെ വിശപ്പു രഹിത കുറിച്ചി ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷ്പ്. സ്‌നേഹത്തോട് കൊടുക്കുവാനും തുറന്ന മനസോടെ പങ്കുവയ്ക്കാനും നാം പഠിക്കണമെന്നും നമ്മുടെ കയ്യിലുള്ളത് എത്ര നിസാരമാണെങ്കിലും കുറവാണെങ്കിലും അത് സ്‌നേഹപൂര്‍വം കൊടുക്കാന്‍ കഴിഞ്ഞാല്‍ ആ പ്രവര്‍ത്തിയെ ദൈവം അനുഗ്രഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശപ്പുരഹിത ഗ്രാമ പദ്ധതി നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു.തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ആര്‍.രാജഗോപാല്‍, ഫാ.കെ.സി.ഏബ്രഹാം, സി.കെ.ശശിധരന്‍, കെ.ഡി.സുഗതന്‍, ഡോ.പി.കെ.പത്മകുമാര്‍, ബിജു പൂഴിക്കുന്നില്‍, സി.ഡി.വത്സപ്പന്‍, എം.എന്‍.മുരളീധരന്‍ നായര്‍, വിനോജ് വി വിജയന്‍,ഡോ. ശോഭാ സലിമോന്‍, നീതു തോമസ്,രാജന്‍ ചാക്കോ, ബി.ആര്‍.മഞ്ചീഷ്,ഏലീയാസ് സഖറിയ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-02-06-05:48:57.jpg
Keywords: ദാന
Content: 7075
Category: 1
Sub Category:
Heading: തെലുങ്കാനയിൽ ബൈബിൾ അഗ്നിക്കിരയാക്കിയ സംഭവം: സമാധാന റാലിയുമായി ക്രൈസ്തവർ
Content: ഹൈദരാബാദ്: തെലുങ്കാന നാഗർ കുർനൂൾ ജില്ലയിൽ സിങ്കവത്നാം ഗ്രാമത്തിൽ ബൈബിൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ സമാധാന റാലിയുമായി ക്രൈസ്തവർ. നേരത്തെ ബൈബിൾ വിതരണം നടത്തി എന്ന കാരണത്താൽ ആക്രമിക്കപ്പെട്ട മിഷ്ണറിമാരിൽ നിന്നും പിടിച്ചെടുത്ത വിശുദ്ധ ഗ്രന്ഥത്തിന്റെ കോപ്പികളാണ് അജ്ഞാത സംഘം കത്തിച്ചത്. വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ക്രൈസ്തവ ന്യൂനപക്ഷ വെൽഫയർ അസോസിയേഷൻ പ്രതിനിധികൾ ഖേദം രേഖപ്പെടുത്തി. അസോസിയേഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ പവലിയൻ ഗ്രൗണ്ട് മുതൽ ധർണ ചൗക്ക് വരെയാണ് പ്രതിഷേധ റാലി നടന്നത്. റാലിക്കു ശേഷം ജില്ലാ കളക്ടർ ഡി.എസ് ലോകേഷ് കുമാറിന് പ്രസ്തുത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിവേദനവും കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ അധികാരികൾ ശ്രമിക്കുന്നുവെങ്കിലും സാമൂഹ്യവിരുദ്ധരായ ഒരു കൂട്ടം ആളുകളാണ് മതസൗഹാർദം തകർക്കുന്നതിന് പിന്നിലെന്ന് അസോസിയേഷൻ സെക്രട്ടറി ഡോ. ശേഖർ ബാബു അഭിപ്രായപ്പെട്ടു. ഇത്തരം അനിഷ്ഠ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ നിയമാനുസൃതമായി ശിക്ഷിക്കണം. സംസ്ഥാനത്തുടനീളം ക്രൈസ്തവർക്കും ദേവാലയങ്ങൾക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമത്തിൽ പ്രതിഷേധിച്ചു രാഷ്ട്രീയ പ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. അക്രമണങ്ങളുടെ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നു ആവശ്യം എ.ഐ.എം.ഐ.എം അക്ബറുദ്ദീൻ ഒവൈസി ഡി.ജി.പിയെ കത്ത് മുഖേന അറിയിച്ചു. രാജ്യത്തെ മതസൗഹാർദം ഭരണഘടനയുടെ പ്രഥമ ലക്ഷ്യമാണ്. സമാധാനപരമായ അന്തരീക്ഷം നിലനിർത്തുവാൻ ഭരണഘടന അനുശാസിക്കുന്നു. എന്നാൽ, മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഖേദകരമാണ്. സിദ്ധിപേട്ട് ജില്ലയിലെ തൊഗോത്ത മണ്ടൽ ദേവാലയവും കഴിഞ്ഞ ആഴ്ച നാശനഷ്ടങ്ങൾക്കിരയാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് സുവിശേഷ പ്രഘോഷകനായ ഇമ്മാനുവേലിനു നേരെയും അക്രമികൾ ഭീഷണിപ്പെടുത്തി. ചെറുതും വലുതുമായ ഇത്തരം സംഭവങ്ങൾ ആഗോളതലത്തിൽ ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരല്ലെന്ന സന്ദേശം പരത്തുമെന്ന ആശങ്കയും അക്ബറുദീൻ എം.എൽ.എ കത്തിൽ പങ്കുവെച്ചു. എല്ലാ മതങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്താൻ അക്രമികളെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ട് വന്ന് ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിൽ പറയുന്നു. ആഭ്യന്തര മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തിന്റെ പകർപ്പുകൾ നല്കിയതായും എം.എൽ.എ വ്യക്തമാക്കി. അതേസമയം സംഭവത്തിനു പിന്നിൽ തീവ്ര ഹിന്ദുത്വവാദികളാണെന്നാണ് റിപ്പോർട്ട്.
Image: /content_image/News/News-2018-02-06-11:44:16.jpg
Keywords: തെലുങ്കാന, ബൈബിള്‍
Content: 7076
Category: 1
Sub Category:
Heading: ഐ‌എസിന് ശേഷം ഷിയാ ഇസ്ളാമിക പോരാളികള്‍; ഇറാഖി ക്രൈസ്തവരുടെ നിലനില്‍പ്പ് ഇപ്പോഴും ചോദ്യചിഹ്നം
Content: ഇര്‍ബില്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ബലക്ഷയത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങിവരുന്ന ക്രൈസ്തവര്‍ക്ക് നേരെ ആക്രമണവുമായി ഇറാന്റെ പിന്തുണയുള്ള ഷിയാ മുസ്ലീം സംഘടന 'ഹഷ്ദ്-അ-ഷാബി'. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവ് വരുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്ന്‍ പറയപ്പെടുന്നു. ഇസ്ളാമിക പോരാളികള്‍ തങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതായി വടക്കന്‍ ഇറാഖിലെ നിനവേ മേഖലയിലെ ക്രിസ്ത്യാനികള്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ ക്രിസ്റ്റ്യന്‍ അഫയേഴ്സിന്റെ ഡയറക്ടര്‍ ജെനറലായ ജമാല്‍ ടാലിയയാണ് ക്രൈസ്തവരുടെ നിസ്സഹായവസ്ഥ മാധ്യമങ്ങളെ അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയത്തിനു ശേഷവും ഹഷ്ദ്-അ-ഷാബി ഉയര്‍ത്തുന്ന ഭീഷണിയും, അവകാശ ലംഘനങ്ങളും കാരണം പലായനം ചെയ്ത ഭൂരിഭാഗം ക്രിസ്ത്യാനികളും സ്വദേശത്തേക്ക് മടങ്ങിവരുവാന്‍ ഭയപ്പെടുന്നതായി ജമാല്‍ ടാലിയ പറഞ്ഞു. പ്രശ്നബാധിത മേഖലകള്‍ സൈന്യത്തിന്റെ കീഴിലായെങ്കിലും ഷിയാ പോരാളിസംഘടനകള്‍ ക്രിസ്ത്യാനികളെ അപമാനിക്കുന്നതും, ആക്രമിക്കുന്നതും സര്‍വ്വ സാധാരണമായികൊണ്ടിരിക്കുകയാണ്. നിനവേ മേഖലയിലെ ക്രിസ്ത്യാനികളില്‍ 50 ശതമാനത്തോളം പേര്‍ തിരികെവന്നുവെന്നാണ് ഔദ്യോഗിക അനുമാനം. ഈ സാഹചര്യത്തിലാണ് അക്രമണം രൂക്ഷമാകുന്നതെന്നതും ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ ജനസംഖ്യയില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്ന ചിലവിഭാഗങ്ങള്‍ ഹഷ്ദ്-അ-ഷാബി സംഘടനയില്‍ സജീവമാണെന്നും തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും, ഭയവും കാരണം ഭൂരിഭാഗം ക്രിസ്ത്യാനികളും ഇറാഖിന് പുറത്തുതന്നെ തുടരുകയാണെന്നും നിനവേ മേഖലയിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഗണ്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ജമാല്‍ ടാലിയ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിനു മുന്‍പ് നിനവേയില്‍ 1,40,000 ത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. തീവ്രവാദി സംഘടനകളുടെ ആക്രമണം കാരണം ആയിരകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് കുര്‍ദ്ദിസ്ഥാനിലേക്ക് പലായനം ചെയ്തത്. ഒരുലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളാണ് ലെബനന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയത്. ഇപ്പോള്‍ മടങ്ങിയെത്തുന്ന ക്രൈസ്തവര്‍ക്ക് നേരെയും ആക്രമണം തുടരുകയാണ്. തിരികെ വരുന്ന ക്രൈസ്തവരെ മടക്കി അയച്ചു ക്രൈസ്തവ ഭൂരിപക്ഷ മേഖലകളും സ്വന്തമാക്കുവാനാണ് ഇസ്ളാമിക സംഘടനകളുടെ നീക്കമെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരിന്നു.
Image: /content_image/News/News-2018-02-06-12:45:29.jpg
Keywords: ഇറാഖ
Content: 7077
Category: 18
Sub Category:
Heading: സഭയുടെ ലക്ഷ്യം മതപരിവര്‍ത്തനമല്ല: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: ബംഗളൂരു: ക്രൈസ്തവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം മതപരിവര്‍ത്തനത്തിനു വേണ്ടിയാണെന്ന ആക്ഷേപം തെറ്റാണെന്നും സഭയുടെ ലക്ഷ്യം മതപരിവര്‍ത്തനമല്ലായെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സുവിശേഷവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്രിസ്തുവിനെ അറിയിക്കുക, അവിടുത്തെ സുവിശേഷത്തിന്റെ മൂല്യങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുക എന്നതാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ബംഗളൂരുവില്‍ നടക്കുന്ന അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)യുടെ ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ദീപിക പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വളരെയേറെ പുരോഗമിക്കുകയാണ്. പക്ഷേ സമൂഹത്തില്‍ പൊതുവായ ഒരു പുരോഗതിയുണ്ടാകണം. പാവപ്പെട്ടവരും പാര്‍പ്പിടമില്ലാത്തവരും സമൂഹത്തില്‍ സത്യത്തിന്റെയും നീതിയുടെയും സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും അനുഗ്രഹം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുമായവര്‍ക്ക് അത് ലഭിക്കാതെ വരുമ്പോള്‍ അതു കൊടുക്കാനുള്ള ഒരു ഉത്തരവാദിത്വം സഭ കാണുന്നുണ്ട്. ക്രിസ്തു ചെയ്തത് അതാണ്. എപ്പോഴും ജനങ്ങളോടൊപ്പമായിരുന്നു ക്രിസ്തു. അതുപോലെ ക്രൈസ്തവരും ജനങ്ങളോടൊപ്പം നിന്നുകൊണ്ട്, പാവപ്പെട്ടവരും ദരിദ്രരും ഭിന്നശേഷിക്കാരും സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുമായ ആളുകളെ സമത്വത്തിലേക്കു കൊണ്ടുവരാനുള്ള പരിശ്രമം ക്രൈസ്തവസഭയുടെ ഉത്തരവാദിത്വമായി ക്രിസ്തുവില്‍ നിന്ന് ഏറ്റെടുത്തിട്ടുള്ളതാണ്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ മതപരിവര്‍ത്തനത്തിന്റെ പരിശ്രമങ്ങളായി കണ്ടു ക്രൈസ്തവരെ വിമര്‍ശിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. എല്ലാ മതങ്ങളും ഇവിടെ സൗഹാര്‍ദത്തോടുകൂടി കഴിയണം. ക്രിസ്തു മനുഷ്യനായി അവതരിച്ച ദൈവമാണ്. സുവിശേഷവത്കരണത്തിലൂടെ സ്‌നേഹവും കാരുണ്യവും ദയയും ക്ഷമയും പരസ്പര സ്‌നേഹവും കൂട്ടായ്മയും വര്‍ധിപ്പിക്കുമ്പോള്‍ സഭ ചെയ്യുന്നത് മാനവികതയുടെ സുവിശേഷവത്കരണമാണ്. സഭയുടെ ദൗത്യമാണ് ഈ സന്ദേശം ലോകത്തെ അറിയിക്കുക എന്നുള്ളത്. മതമൗലിക ചിന്താഗതിക്കാര്‍ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുന്ന പ്രവൃത്തികള്‍ അടുത്ത കാലത്തു ധാരാളമായി സംഭവിക്കുന്നുണ്ട്. അത് ഒരിക്കലും ഭാരതസംസ്‌കാരത്തിനു യോജിച്ചതല്ലായെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2018-02-07-03:53:23.jpg
Keywords: ആലഞ്ചേരി
Content: 7078
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് ആരംഭം
Content: ചാലക്കുടി: പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന് ഇന്നു ആരംഭം. രാവിലെ വചനപ്രതിഷ്ഠയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. പോട്ട ആശ്രമം സുപ്പീരിയര്‍ ഫാ. ഫിലിപ്പ് തയ്യില്‍ വചനപ്രതിഷ്ഠ നടത്തും. വിന്‍സെന്‍ഷ്യന്‍ സഭ പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ് കല്ലുങ്ങല്‍ വിസി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വചനപ്രഘോഷകരായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വാളമ്നാല്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ആന്റോ ചീരപറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. വര്‍ഗീസ് കൊറ്റാപറമ്പില്‍ തുടങ്ങിയവര്‍ വചനപ്രഘോഷണം നടത്തും. പോട്ട ആശ്രമത്തില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കണ്‍വന്‍ഷന്‍. ദിവസേന ദിവ്യബലിയും സാക്ഷ്യങ്ങളും ആരാധനയും സംഗീതശുശ്രൂഷയും ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്കു താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ആശ്രമത്തില്‍ വിശാലമായ പന്തലും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, പന്തലിന്റെ എല്ലാ ഭാഗത്തും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയുമുണ്ട്. കിടപ്പുരോഗികള്‍ക്കുവേണ്ടി പ്രത്യേക സൗകര്യങ്ങളുണ്ട്. ദേശീയപാതയിലൂടെ പോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകള്‍ക്കും പോട്ട ആശ്രമം കവലയില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ പോള്‍ ആലപ്പാട്ട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കണ്‍വന്‍ഷന്‍ 11നു സമാപിക്കും.
Image: /content_image/India/India-2018-02-07-04:24:08.jpg
Keywords: പോട്ട
Content: 7079
Category: 18
Sub Category:
Heading: ക്രൈസ്തവ സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: അന്ത്യോക്യന്‍ പാത്രിയാക്കീസ് പ്രതിനിധി
Content: മങ്കൊമ്പ്: ക്രൈസ്തവ സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു അന്ത്യോക്യന്‍ പാത്രിയാക്കീസ് പ്രതിനിധിയും ജര്‍മ്മന്‍ ആര്‍ച്ച് ബിഷപ്പുമായ മോര്‍ പീലക്‌സിനോസ് മത്യാസ് നയിസ്. വെളിയനാട് സുഖാര്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന ക്‌നാനായ സഭയുടെ വിവിധ ക്ഷേമ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും സൗഹൃദ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറിയ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളില്‍ നടക്കുന്ന കലാപങ്ങളും യുദ്ധങ്ങളും ഒഴിവാകുവാന്‍ സഭാ മക്കള്‍ പ്രാര്‍ത്ഥിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സിറിയന്‍ ക്‌നാനായ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ജര്‍മന്‍ ആര്‍ച്ച് ബിഷപ്പിന്റെ സെക്രട്ടറി ഫാ. യവനോ കെയ്പ്, സഭാ ട്രസ്റ്റിയും മുന്‍ എംപിയുമായ സ്‌കറിയാ തോമസ്, സഭാ സെക്രട്ടറി ടി.ഒ.ഏബ്രഹാം തോടത്തില്‍, വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കല്‍, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ഏബ്രഹാം മല്ലേശേരി, വൈദിക ട്രസ്റ്റി ഫാ. പി.ടി.മാത്യു പയ്യനാട്ട്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സ്മിജു ജേക്കബ് മറ്റക്കാട്, ആലിച്ചന്‍ ആറൊന്നില്‍, തോമസുകുട്ടി തേവര്‍മുഴി, ബിനു കല്ലേമണ്ണില്‍, പ്രഫ. പി.കെ.സ്‌കറിയ കുന്നത്തില്‍, പ്രഫ. സന്തോഷ് കെ. തോമസ് കണ്ണംതാനം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-02-07-05:00:56.jpg
Keywords: പാത്രി