Contents

Displaying 6981-6990 of 25127 results.
Content: 7290
Category: 1
Sub Category:
Heading: ഇറാഖി ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി. നഗരത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തായി 15 കിലോമീറ്റര്‍ അകലെയുള്ള ബാദുഷ് ഗ്രാമത്തിന് സമീപമുള്ള ഹലിലാ മേഖലയിലാണ് ദായേഷ്‌ തക്രിഫി തീവ്രവാദികള്‍ ക്രിസ്ത്യാനികളെ കൂട്ടമായി കൊന്നൊടുക്കി കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇറാഖി സുരക്ഷാ സേനയുടെ സഹായത്തോടെ ഹഷ്ദ് അല്‍-ഷാബി (പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ്) എന്നറിയപ്പെടുന്ന സേനയാണ് രക്തസാക്ഷികളുടെ ശവപ്പറമ്പ് കണ്ടെത്തിയത്. അല്‍-ഘാദ് വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 40-ഓളം ക്രൈസ്തവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ചിലരുടെ പക്കല്‍ ചെറിയ കുരിശുകളും ഉണ്ടായിരുന്നു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ മൊസൂളില്‍ ആധിപത്യം സ്ഥാപിച്ചതിനു ശേഷം മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരും യസീദികളും കൂട്ടക്കൊല ചെയ്യുകയായിരുന്നു. ഇക്കാലയളവില്‍ ലക്ഷകണക്കിന് ക്രിസ്ത്യാനികളാണ് ജീവരക്ഷാര്‍ത്ഥം ജന്മദേശം വിട്ട് പലായനം ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈ 10-ന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി മൊസൂളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തിയതായി പ്രഖ്യാപിച്ചു. ഡിസംബര്‍ 9-ന് ഐ‌എസിന് എതിരെയുള്ള സൈനിക നടപടികള്‍ അവസാനിപ്പിച്ചതായും പ്രഖ്യാപിച്ചു. 100 ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഇറാഖി സുരക്ഷാസേന കിഴക്കന്‍ മൊസൂളിന്റെ നിയന്ത്രണം കൈവശമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയത്തിനു ശേഷം സുരക്ഷാഭടന്‍മാര്‍ നടത്തിയ പരിശോധനകളില്‍ ഏതാണ്ട് 70-ഓളം ഭീമ കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. യസീദികളെ കുഴിച്ചുമൂടിയ കുഴിമാടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇറാഖി ക്രിസ്ത്യാനികള്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയത് വംശഹത്യ തന്നെയാണെന്ന് തെളിയിക്കാന്‍ ഉതകുന്നതാണ് ശവപറമ്പ് കണ്ടെത്തല്‍. ക്രിസ്ത്യാനികള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയത് വംശഹത്യ തന്നെയാണെന്ന് അമേരിക്ക 2016-ല്‍ പ്രഖ്യാപിച്ചിരുന്നു.
Image: /content_image/News/News-2018-03-06-08:22:05.jpg
Keywords: ഇറാഖ
Content: 7291
Category: 1
Sub Category:
Heading: ഇന്ത്യയിലെ മതപീഡനത്തിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്‍റ്
Content: ലണ്ടന്‍: ഭാരതത്തിലെ തീവ്രദേശീയവാദികള്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ മേല്‍ അഴിച്ചുവിടുന്ന പീഡനപരമ്പരകള്‍ക്ക് എതിരെ പ്രതികരണവുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍. കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗ് (CHOGM)-നായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനില്‍ വരുമ്പോള്‍ ഇന്ത്യയിലെ ക്രിസ്ത്യാനികളും സിഖ്കാരും നേരിടുന്ന മതപീഡനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പാര്‍ലമെന്റംഗങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഹൗസ് ഓഫ് കോമണ്‍സിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ വെച്ച് ‘ഫ്രീഡം ഓഫ് റിലീജ്യന്‍ ആന്‍ഡ്‌ ബിലീഫ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. സ്കോട്ടിഷ് നാഷ്ണല്‍ പാര്‍ട്ടിയുടെ മാര്‍ട്ടിന്‍ ഡോച്ചെര്‍ട്ടി-ഹഗ്സും, ലേബര്‍ പാര്‍ട്ടിയുടെ ഫാബിയാന്‍ ഹാമില്‍ട്ടണുമാണ് ചര്‍ച്ചയില്‍ വിഷയമുന്നയിച്ചത്. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊനായി ഇന്ത്യ മാറിയെന്ന് അടുത്തകാലത്ത് കേരളം സന്ദര്‍ശിച്ച ഹാമില്‍ട്ടണ്‍ പറഞ്ഞു. ഭാരതത്തിന്റെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മതപീഡനത്തെ കുറിച്ച് CHOGM-ന് വരുന്ന രാഷ്ട്രതലവന്‍മാരുമായി ബ്രിട്ടീഷ് മന്ത്രിമാര്‍ ചര്‍ച്ചനടത്തണമെന്ന ആവശ്യവും പാര്‍ലമെന്റംഗങ്ങള്‍ ഉന്നയിച്ചു. ഇന്ത്യയില്‍ സിഖ് സമൂഹം നേരിടുന്ന പീഡനങ്ങളില്‍ തന്റെ മണ്ഡലത്തിലെ സിഖ് സമൂഹത്തിന്റെ ആശങ്കകള്‍ മാര്‍ട്ടിന്‍ ഡോച്ചെര്‍ട്ടിയും പങ്കുവെക്കുകയുണ്ടായി. ഇക്കാര്യം ഏപ്രില്‍ മധ്യത്തില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യോഗത്തില്‍ യഥാവിധം ഉന്നയിക്കുവാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഏഷ്യയിലെ വിദേശ ഓഫീസ് മന്ത്രിയായ മാര്‍ക്ക് ഫീല്‍ഡ് ചര്‍ച്ചയില്‍ പറഞ്ഞു. വിഷയം വിദേശ സെക്രട്ടറി മുഖാന്തിരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും, അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥവൃന്ദത്തിന്റേയും ശ്രദ്ധയില്‍ പെടുത്തുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഡോച്ചെര്‍ട്ടി പറഞ്ഞു. 1949-ലാണ് കോമണ്‍വെല്‍ത്ത് സംഘടന നിലവില്‍ വരുന്നത്. ഏപ്രില്‍ 16-20 തിയതികളിലാണ് ഇക്കൊല്ലത്തെ കോമണ്‍വെല്‍ത്ത് യോഗം ചേരുക. ജനസംഖ്യാ സാന്ദ്രതയുള്ള ഒരു വലിയരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് സംഘടനയില്‍ പ്രമുഖ സ്ഥാനമുണ്ട്. ഹിന്ദുത്വവാദികള്‍ രാജ്യത്തു അഴിച്ചുവിടുന്ന മതപീഡനത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കോമണ്‍വെല്‍ത്ത് യോഗത്തില്‍ വിഷയം അവതരിക്കപ്പെട്ടാല്‍ എന്‍‌ഡി‌എ ഗവണ്‍മെന്റിന് ഇത് കടുത്ത വെല്ലുവിളിയാകുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
Image: /content_image/News/News-2018-03-06-10:10:09.jpg
Keywords: ബ്രിട്ട, പീഡന
Content: 7292
Category: 7
Sub Category:
Heading: ലോകരാഷ്ട്രങ്ങൾ മാതൃകയാക്കട്ടെ ഈ പ്രസിഡന്റിനെ...!
Content: 1993-ൽ സാംബിയയുടെ ഫുട്ബോൾ ടീമിലെ 25 താരങ്ങളും വിമാനം തകർന്നുവീണു മരിച്ചു. അവരുടെ മൃതസംസ്കാര ചടങ്ങിൽ ആ രാജ്യത്തിന്റെ പ്രസിഡൻറ് ഫ്രെഡറിക് ചിലുബ അവർക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്ന കാഴ്ച ഓരോ ക്രൈസ്തവ വിശ്വാസിയും കണ്ടിരിക്കണം. ഒരു പ്രസിഡന്റ് ഒരു രാജ്യത്തോടോപ്പം കരയുന്നത് ഓരോ പൗരനും കണ്ടിരിക്കണം. സാംബിയ എന്ന രാജ്യത്തെ ക്രിസ്തുവിനു സമർപ്പിച്ച മഹാനായ പ്രസിഡന്റ് ആണ് ഇദ്ദേഹം. ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് സ്വയം നേതാവാകാനും സ്വന്തം അധികാരം സ്ഥാപിക്കാനുമല്ല; ക്രിസ്തുവിന്റെ രാജ്യം സ്ഥാപിക്കാനാണ്.
Image:
Keywords: വിശ്വാസ
Content: 7293
Category: 18
Sub Category:
Heading: ഭൂമി വിഷയം; മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്യാലയത്തില്‍ നിന്നുള്ള പ്രസ്താവന
Content: എറണാകുളം അങ്കമാലി അതിരൂപതയുടെ ഏതാനും വസ്തുക്കളുടെ വില്പനയെക്കുറിച്ചു ചില ആക്ഷേപങ്ങള്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും ചര്‍ച്ചയ്ക്കു വിഷയമാവുകയുണ്ടായി. ആക്ഷേപങ്ങള്‍ ഉന്നയിച്ചവരില്‍ ഏതാനും വൈദികരും അല്‍മായരും ഉള്‍പ്പെടുന്നു. രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാതെയും സഭാനിയമങ്ങള്‍ പാലിച്ചും ഒരു Juridic Person ആയ (നൈയാമിക വ്യക്തി) അതിരൂപതയുടെ വസ്തുക്കള്‍ വില്‍ക്കുന്നതിനു മെത്രാപ്പോലിത്തയ്ക്ക് അധികാരവും അവകാശവുമുണ്ട്. പ്രസ്തുത അധികാരവും അവകാശവും ഉപയോഗിച്ചാണ് എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മേജര്‍ ആര്‍ച്ച് ബിഷപ്പ് വസ്തുക്കള്‍ വിറ്റത്. അതിരൂപതയുടെ ആവശ്യത്തിനുവേണ്ടി ബാങ്കില്‍നിന്നെടുത്ത കടം തിരിച്ചടയ്ക്കാനാവശ്യമായ പണം സമാഹരിക്കാനാണു വസ്തുക്കള്‍ വിറ്റത്. വസ്തുക്കള്‍ വില്‍ക്കുന്നതിനു മുന്‍പ്, സഭാനിയമമനുസരിച്ച് കാനോനികസമിതികളില്‍ ചര്‍ച്ചചെയ്യുകയും വില്‍ക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. കാനോനികസമിതികളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അധികാരപ്പെടുത്തിയ പ്രൊക്കുറേറ്റര്‍ വഴിയാണ് വസ്തുക്കള്‍ വിറ്റത്. അതിരൂപതയ്ക്കുവേണ്ടി ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആധാരങ്ങളില്‍ ഒപ്പിട്ടത്. വസ്തുവില്പനയില്‍ രാജ്യത്തെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ല. സഭാനിയമങ്ങള്‍ പാലിച്ചിട്ടുമുണ്ട്. എന്നാല്‍, വസ്തുക്കളുടെ വിലയായി നല്‍കേണ്ട മുഴുവന്‍ തുകയും അതിരൂപതയുടെ അക്കൗണ്ടില്‍ യഥാസമയം നിക്ഷേപിക്കുന്നതില്‍ സ്ഥലം വാങ്ങിച്ചവരും ഇടനിലക്കാരായി നിന്നവരും വീഴ്ചവരുത്തി. വസ്തുവില്പന സംബന്ധിച്ച സാന്പത്തിക ഇടപാടിലുണ്ടായ ശ്രദ്ധക്കുറവും വീഴ്ചയുമാണ് അതിരൂപതയ്ക്കു സാന്പത്തിക നഷ്ടം ഉണ്ടാക്കിയത്. അതിരൂപതയ്ക്കു ലഭിക്കേണ്ട മുഴുവന്‍ തുകയും ലഭ്യമാക്കുന്നതിനും സാമ്പത്തികനഷ്ടം പൂര്‍ണമായി പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. സഭാനിയമപ്രകാരം കാനോനികസമിതികളോട് ആലോചിക്കാതെയും അവരെ അറിയിക്കാതെയുമാണ് വസ്തുക്കള്‍ വിറ്റത് എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. അതിരൂപതയ്ക്കു സാന്പത്തികനഷ്ടമുണ്ടായെന്ന ആരോപണം ഭാഗികമായി ശരിയാണ്. ഭൂമിയുടെ മുഴുവന്‍ വിലയും അതിരൂപതയുടെ അക്കൗണ്ടില്‍ ധാരണപ്രകാരം യഥാസമയം നിക്ഷേപിക്കുന്നതില്‍ വസ്തു വാങ്ങിയവരില്‍ ചിലരും ഇടനിലക്കാരും വീഴ്ചവരുത്തിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇത്തരം ആക്ഷേപങ്ങളും തര്‍ക്കങ്ങളും സഭയ്ക്കുള്ളില്‍തന്നെ ചര്‍ച്ചചെയ്തു പരിഹരിക്കുന്നതാണ് ഉചിതം എന്നതുകൊണ്ട്, ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിച്ച് വസ്തുതകള്‍ മനസിലാക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും മേജര്‍ ആര്‍ച്ച് ബിഷപ് ഒരു അന്വേഷണസമിതിയെ നിയോഗിച്ചു. ആ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പരിഗണനയിലാണ്. മേജര്‍ ആര്‍ച്ച് ബിഷപ് പ്രസ്തുത റിപ്പോര്‍ട്ട് അംഗീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെ, മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും മറ്റും പ്രതി ചേര്‍ത്തു ചിലര്‍ പോലീസിലും മജിസ്‌ട്രേറ്റ് കോടതികളിലും ഹൈക്കോടതിയിലും പരാതികള്‍ നല്‍കി. പോലീസിനു ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തുകയും വിഷയം സിവില്‍ തര്‍ക്കമാണെന്നും ക്രിമിനല്‍ കുറ്റങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും കണ്ട്, പരാതികളില്‍ നടപടി അവസാനിപ്പിക്കുകയും ചെയ്തു. ഇതേ കാരണം ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജൂഡീഷല്‍ മജിസ്‌ട്രേറ്റും ആ കോടതിയില്‍ നല്‍കിയ പരാതി തള്ളിക്കളഞ്ഞു. ഇതുപോലൊരു പരാതി ഹൈക്കോടതിയും തള്ളിക്കളഞ്ഞെങ്കിലും മറ്റൊരാള്‍ ഫയല്‍ ചെയ്ത ഒരു റിട്ട് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയും ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. വിധിയുടെ പൂര്‍ണരൂപം ലഭിച്ചിട്ടില്ല. അഭിഭാഷകരില്‍നിന്നു ലഭിച്ച അറിവനുസരിച്ച്, ഹര്‍ജിക്കാരന്റെ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴന്പുള്ളതുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും എന്നാല്‍ കോടതിയുടെ നിഗമനങ്ങളും പരാമര്‍ശങ്ങളും കേവലം പ്രഥമദൃഷ്ട്യാ മാത്രമാണെന്നും അവയൊന്നും പോലീസിന്റെ അന്വേഷണത്തെ സ്വാധീനിക്കരുതെന്നും പോലീസിനു സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷണം നടത്താന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നു ഹൈക്കോടതി ഒരു അവസാന തീര്‍പ്പ് പറഞ്ഞിട്ടില്ല എന്നതാണ്. ഒരു പോലീസ് അന്വേഷണം ആവശ്യമാണെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. സ്വന്തമായ നിഗമനങ്ങളിലെത്താന്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്. വിധിന്യായത്തിന്റെ പൂര്‍ണരൂപം ലഭിച്ചതിനുശേഷം ആലോചിക്കേണ്ട വരോടൊക്കെ ആലോചിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കാനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉദ്ദേശിക്കുന്നത്.
Image: /content_image/India/India-2018-03-07-04:15:33.jpg
Keywords: ഭൂമി
Content: 7294
Category: 18
Sub Category:
Heading: ക്രിസ്തീയ വിശ്വാസികള്‍ ഐക്യത്തില്‍ ഒന്നിച്ചു മുന്നേറണം: മാര്‍ ജേക്കബ് മനത്തോടത്ത്
Content: പാലക്കാട്: ക്രിസ്തീയ വിശ്വാസികള്‍ ഐക്യത്തിലും കൂട്ടായ്മയിലും ജീവിക്കണമെന്ന യേശുവിന്റെ ആഗ്രഹത്തിനുവേണ്ടി എല്ലാവരും ഒന്നിച്ചു മുന്നേറണമെന്ന് പാലക്കാട് എക്യുമെനിക്കല്‍ മൂവ്‌മെന്റ് രക്ഷാധികാരിയും രൂപത ബിഷപ്പുമായ മാര്‍ ജേക്കബ് മനത്തോടത്ത് ആഹ്വാനം ചെയ്തു. പാലക്കാട് എക്യുമെനിക്കല്‍ മൂവ്‌മെന്റിന്റെ (പിഇഎം) പ്രത്യേക സമ്മേളനം സിഎസ്‌ഐ റോബിന്‍സണ്‍ പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തേക്കാളും പൈതൃകത്തേക്കാളും യേശു ആഗ്രഹിക്കുന്ന ഐക്യത്തിന്റെ പ്രബോധനങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടായിരിക്കണം സഭാ വിശ്വാസികളുടെ എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എക്യുമെനിക്കല്‍ ഡയറക്ടറിയുടെ പ്രകാശനം ബിഷപ്, പിഇഎം പ്രസിഡന്റ് റവ. ടി.കെ വിജിയ്ക്ക് നല്കി നിര്‍വഹിച്ചു. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ചരിത്രസാമൂഹികസഭാത്മക പശ്ചാത്തലം, സ്വഭാവം, പ്രസക്തി, മാര്‍ഗങ്ങള്‍ എന്നിവ ആധികാരികമായി വിശദമാക്കുന്ന ലേഖനങ്ങളോടു കൂടിയതും വിവിധ ഇടവകകള്‍, പിഇഎം അംഗങ്ങള്‍, സഭാ സ്ഥാപനങ്ങള്‍ എന്നിവയെപ്പറ്റി ആധികാരികവും സമഗ്രവുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഡയറക്ടറിയെപ്പറ്റി എഡിറ്ററും രൂപത വികാരി ജനറാളുമായ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി വിശദീകരിച്ചു. ഡയറക്ടറി തയ്യാറാക്കാന്‍ പരിശ്രമിച്ച എല്ലാവരേയും പ്രത്യേകിച്ച് എഡിറ്റര്‍ മോണ്‍ ജോസഫ് ചിറ്റിലപ്പിള്ളിയേയും ബിഷപ്പ് അഭിനന്ദിച്ചു. ചെറിയാന്‍ ചക്കാലയ്ക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പ, സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ വികാരി ഫാ. ജീജോ ചാലയ്ക്കല്‍, ഫാ. ബിജു കല്ലിങ്കല്‍, റോബിന്‍സണ്‍ പള്ളി വികാരി ഫാ. ഡെന്നി പുത്തൂര്‍, ഫാ. ജോവാക്കിം പണ്ടാരക്കുടിയില്‍, ഫാ. ആന്റോ തെക്കേക്കുന്നേല്‍, ഷെവലിയര്‍ സി.സി ആന്‍ഡ്രൂസ്, മേഴ്‌സി കോളജ് മദര്‍ സിസ്റ്റര്‍ ടെസീന സിഎംസി, പിഇഎം സെക്രട്ടറി ബേബി ടി, ട്രഷറര്‍ ചാക്കോ മെതിക്കളം, നളിനി ആലീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-07-05:16:37.jpg
Keywords: മനത്തോ
Content: 7295
Category: 1
Sub Category:
Heading: പോള്‍ ആറാമന്‍ പാപ്പയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്ടോബറില്‍
Content: വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന തീയതിയില്‍ സൂചനയുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ഒക്ടോബര്‍ അവസാനം ബിഷപ്പുമാരുടെ സിനഡിനോട് ചേര്‍ന്ന് പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്നാണ് അദ്ദേഹം ഇന്നലെ വെളിപ്പെടുത്തിയത്. എന്നാല്‍ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ മാരകമായ ഒരു രോഗം ബാധിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ രോഗം സൗഖ്യപ്പെട്ടത് അദ്ഭുതമായി നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം കഴിഞ്ഞ മാസമാണ് അംഗീകരിച്ചത്. തുടര്‍ന്നു ഈ വര്‍ഷം അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു. 1897ല്‍ ജിയോവാന്നി ബത്തീസ്ത മൊന്തീനിയായി ജനിച്ച പോള്‍ ആറാമന്‍ 1954ല്‍ മിലാന്‍ അതിരൂപതയുടെ സാരഥിയായി. 1963ല്‍ ജോണ്‍ 23ാമന്റെ നിര്യാണശേഷം മാര്‍പാപ്പയായി. 1978 ഓഗസ്റ്റ് ആറിന് അന്തരിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പൂര്‍ത്തീകരണം ഇദ്ദേഹത്തിന്റെ കാലയളവിലായിരുന്നു. പോള്‍ ആറാമന്റെ വിഖ്യാതമായ ഹ്യൂമാനേ വീത്തേ (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനത്തിന്റെ സുവര്‍ണജൂബിലി വര്‍ഷമാണിത്. അദ്ദേഹത്തിന്റെ പോപ്പുലോരും പ്രോഗ്രസിയോ (ജനതകളുടെ പുരോഗതി) എന്ന ചാക്രികലേഖനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1964 ഡിസംബറില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരിന്നു. 1978 ഓഗസ്റ്റ് ആറിനാണു പാപ്പ കാലംചെയ്തത്. 2014 ഒക്ടോബര്‍ 19-ന് ഫ്രാന്‍സിസ് പാപ്പ, പോള്‍ ആറാമന്‍ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരിന്നു.
Image: /content_image/News/News-2018-03-07-05:51:03.jpg
Keywords: പോള്‍ ആറാ
Content: 7296
Category: 1
Sub Category:
Heading: ചരിത്രപരമായ കൂടിക്കാഴ്ച: സൗദി കിരീടാവകാശി കോപ്റ്റിക് സഭാധ്യക്ഷനെ സന്ദര്‍ശിച്ചു
Content: കെയ്റോ: മാറ്റത്തിന്റെ പാതയിലൂടെ സൗദിയെ കൂട്ടിക്കൊണ്ട് പോകുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് സൗദിയിലെ ഉന്നത ശ്രേണിയില്‍ നിന്നുള്ള ഒരാള്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് സന്ദര്‍ശിക്കുന്നത്. കെയ്റോയിലെ ഏറ്റവും വലിയ കോപ്റ്റിക് കത്തീഡ്രലായ സെന്റ്‌ മാര്‍ക്ക്സ് ദേവാലയത്തില്‍ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ സൗദി ഡെപ്യൂട്ടി പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുള്‍പ്പെടുന്ന സംഘവും സൗദി കിരീടാവകാശിയുടെ ഒപ്പം ഉണ്ടായിരിന്നു. രാജകുമാരന്റെ ത്രിദ്വിന ഈജിപ്ത് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ഹാര്‍ദ്ദവമായ സ്വീകരണമാണ് ഓര്‍ത്തഡോക്സ് സഭാനേതൃത്വം സൗദി കിരീടാവകാശിക്കു നല്‍കിയത്. സൗദിയും, ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, വിവിധ മതങ്ങളുടേയും, സംസ്കാരങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ചും, തീവ്രവാദത്തേയും, ആക്രമങ്ങളേയും തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തുവെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി സന്ദര്‍ശിക്കുവാന്‍ രാജകുമാരന്‍ തന്നെ ക്ഷണിച്ചതായി കോപ്റ്റിക് ഓര്‍ത്തഡോക്സ് പാപ്പാ വെളിപ്പെടുത്തി. ഈജിപ്തിലെ സമാധാന സുസ്ഥിരത നിലനിര്‍ത്തുന്നതില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ വഹിച്ച പങ്കിനെ സൗദി കിരീടാവകാശി അഭിനന്ദിച്ചു. അറബികള്‍ക്കും, ഇസ്ലാമിനും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ നല്‍കുന്ന പിന്തുണയെ പുകഴ്ത്തുവാനും രാജകുമാരന്‍ മറന്നില്ല. കടുത്ത മുസ്ലീം യാഥാസ്ഥിതിക രാജ്യമായ സൗദിയിലെ കിരീടാവകാശി ക്രിസ്ത്യന്‍ സഭാ തലവനുമായി നടത്തിയ കൂടിക്കാഴ്ചക്ക് വന്‍ വാര്‍ത്താ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കിയത്. നേരത്തെ മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹിയേ സൗദിയിലേക്ക് ക്ഷണിച്ചു സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/News/News-2018-03-07-07:21:22.jpg
Keywords: സൗദി
Content: 7297
Category: 1
Sub Category:
Heading: കിഴക്കൻ ആഫ്രിക്കയിൽ എഴുനൂറോളം ദേവാലയങ്ങളുടെ അനുമതി റദ്ദാക്കി
Content: കിഗാലി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ സുരക്ഷ വീഴ്ചകൾ ആരോപിച്ച് എഴുന്നൂറോളം ദേവാലയങ്ങൾ അടച്ചുപൂട്ടി. തലസ്ഥാന നഗരിയായ കിഗാലി പ്രവിശ്യയിലെ ദേവാലയങ്ങൾ മാർച്ച് ഒന്നിനാണ് അടച്ചത്. പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിന്റെ പ്രാർത്ഥനാശുശ്രൂഷകൾ നടക്കുന്ന ദേവാലയങ്ങളാണ് അടച്ചു പൂട്ടിയതിലേറെയും. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പണിതുയർത്തിയ ദേവാലയങ്ങൾ വിശ്വാസികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ അധികൃതരുടെ വ്യാഖ്യാനം. എന്നാൽ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കണമെന്നുമാണ് ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം. ദേവാലയങ്ങൾ തുറന്ന് നിയമം അനുശാസിക്കുന്ന മാറ്റങ്ങൾ വരുത്തുവാൻ സര്‍ക്കാര്‍ അവസരം നൽകിയില്ലെന്നു നയാരുഗേഞ്ച ദേവാലയ സമിതി അദ്ധ്യക്ഷൻ ബിഷപ്പ് ഇന്നസന്റ് നസിയമന ആരോപിച്ചു. പുതിയ നിയമപ്രകാരം ദേവാലയങ്ങൾ സംരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ഗവൺമെന്റ് ഉദ്യോഗസ്ഥനായ ജസ്റ്റസ് കാങ്ങ് ഗവേ പറഞ്ഞു. നിലവാരം പുലർത്തുന്ന ക്രമീകരണങ്ങളോടെ ആരാധനാലയങ്ങൾ നിലനിർത്തണം. മതസ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ റുവാണ്ടയിലെ അധികൃതരുടെ നീക്കം വിശ്വാസികളുടെ ഇടയിൽ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.
Image: /content_image/News/News-2018-03-07-09:17:16.jpg
Keywords: ആഫ്രി
Content: 7298
Category: 1
Sub Category:
Heading: സഭാചരിത്രം വിവരിക്കുന്ന പുസ്തകത്തിന്റെ ഉറുദു പതിപ്പ് പുറത്തിറക്കി
Content: ലാഹോര്‍: കത്തോലിക്കസഭയുടെ ചരിത്രം വിവരിക്കുന്ന 'ദി ന്യൂ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് കാത്തലിക് ചര്‍ച്ച്’ എന്ന ഗ്രന്ഥത്തിന്റെ ഉറുദു പതിപ്പ് പാക്കിസ്ഥാനില്‍ പ്രകാശനം ചെയ്തു. പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നു ഫാ. ഗുൽഷൻ ബാർകട് ഒഎംഐ എന്ന വൈദികനാണ് ഗ്രന്ഥത്തിന്റെ ഉറുദു പരിഭാഷ തയ്യാറാക്കിയത്. ഇംഗ്ലീഷുകാരനായ ജെസ്യൂട്ട് വൈദികൻ ഫാ. നോർമൻ ടാന്നെർ എസ്ജെ തയ്യാറാക്കിയ ഈ പുസ്തകം ഇതിനോടകം തന്നെ അഞ്ചു ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നാല് വർഷം കൊണ്ടാണ് പുസ്തകത്തിന്റെ പരിഭാഷ പൂർത്തിയാക്കിയതെന്ന് വിവര്‍ത്തനത്തിന് സഹായിച്ച ഫാ. റോബർട്ട് കുള്ളോച്ച് പറഞ്ഞു. കത്തോലിക്ക പ്രസിദ്ധീകരണങ്ങള്‍ക്ക് ഇടയില്‍ ഈ പുസ്തകത്തിന്റെ ഉര്‍ദു പരിഭാഷയ്ക്ക് ഏറെ ആവശ്യകത കല്‍പ്പിച്ചിരിന്നുവെന്നും പാക്കിസ്ഥാനിലെയും ഗൾഫ് രാജ്യങ്ങളിലെയും ക്രൈസ്തവര്‍ക്ക് സഭാ ചരിത്രത്തെക്കുറിച്ചും അറിയുന്നതിന് ഈ പുസ്തകം ആവശ്യമായിരുന്നുവെന്നും ഫാ. റോബർട്ട് കൂട്ടിച്ചേര്‍ത്തു. സെമിനാരികളിലും മതാധ്യാപന ക്ലാസുകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും പുസ്തകം ഉപയോഗിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലീഷ് ജെസ്യൂട്ട് പ്രോവിന്‍സാണ് പുസ്തകത്തിന്റെ പരിഭാഷയ്ക്കായി സാമ്പത്തികമായി സഹായിച്ചത്.
Image: /content_image/News/News-2018-03-07-10:41:23.jpg
Keywords: പാക്കി
Content: 7299
Category: 1
Sub Category:
Heading: അമേരിക്കയിലെ മിസിസിപ്പിയില്‍ ജീവന് പിന്തുണ
Content: ജാക്സണ്‍: അമേരിക്കയുടെ വടക്കന്‍ സംസ്ഥാനമായ മിസിസിപ്പിയില്‍ ഗര്‍ഭഛിദ്രത്തിന് നിയന്ത്രണം കൊണ്ടുവരുവാനുള്ള നടപടി പ്രാബല്യത്തിലേക്ക്. ഇതിന്റെ ഭാഗമായി 15 ആഴ്ച കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് മിസിസിപ്പി സെനറ്റ് കരടുരേഖ പാസ്സാക്കി. ഇന്നലെ (മാര്‍ച്ച് 6) നടന്ന തിരഞ്ഞെടുപ്പില്‍ പതിനാലിനെതിരെ 35 വോട്ടുകള്‍ക്കാണ് കരടുരേഖ പാസ്സായത്. കഴിഞ്ഞ മാസം 31നെതിരെ 79 വോട്ടുകള്‍ക്ക് മിസിസിപ്പി ഹൗസ് ഇത് പാസാക്കിയിരുന്നു. ബില്ല് നിയമമാകുന്നതോടെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമങ്ങളുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായി മിസിസിപ്പി മാറും. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഫില്‍ ബ്ര്യാന്‍ ഒപ്പിട്ടതിനു ശേഷമായിരിക്കും ബില്ല് നിയമമാകുക. ഈ ബില്ല് നിയമമാകുകയാണെങ്കില്‍ 15 ആഴ്ചകള്‍ കഴിഞ്ഞ ഗര്‍ഭവതികളെ അബോര്‍ഷന് വിധേയമാക്കാന്‍ സാധിക്കുകയില്ല. ലൈംഗീക തൊഴില്‍, ബലാല്‍സംഗം തുടങ്ങിയവ മൂലമുള്ള ഗര്‍ഭങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. യാതൊരു നിയന്ത്രണവുമില്ലാതെ ഗര്‍ഭഛിദ്രം നടത്തിവന്നിരുന്ന ഡോക്ടര്‍മാരെ തടയുവാന്‍ നിയമത്തിനു കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിവിധ പ്രോലൈഫ് സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭിണിയായി 12 ആഴ്ചകള്‍ക്ക് ശേഷം അബോര്‍ഷന്‍ ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഹാനികരവും, മെഡിക്കല്‍ മേഖലയുടെ അന്തസിനു നിരക്കാത്തതാണെന്നും മിസിസിപ്പി സെന്റര്‍ ഫോര്‍ പബ്ലിക്ക് പോളിസിയുടെ ആക്ടിംഗ് പ്രസിഡന്റായ ഡോ. ജേംസണ്‍ ടെയ്‌ലര്‍ പറഞ്ഞു. ഉചിതമായ നടപടിക്കായി മിസിസിപ്പി സെനറ്റര്‍മാര്‍ക്ക് നമ്മുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമുണ്ടെന്നാണ് പരസ്യമായി ഈ ബില്ലിനെ അനുകൂലിച്ച ലെഫ്. ഗവര്‍ണര്‍. ടേറ്റ് റീവ്സ് പറഞ്ഞത്.
Image: /content_image/News/News-2018-03-07-11:11:37.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര