Contents

Displaying 7021-7030 of 25128 results.
Content: 7330
Category: 18
Sub Category:
Heading: മിഷനെ അറിയാന്‍ ജിജിഎം കോണ്‍ഗ്രസ് ഏപ്രില്‍ 13 മുതല്‍
Content: കൊച്ചി: മിഷന്‍ പ്രദേശങ്ങളിലെ ആത്മീയവും ഭൗതികവുമായ ദയനീയാവസ്ഥ നേരിട്ടറിയാന്‍ കേരള കത്തോലിക്കാ സഭാമക്കള്‍ക്ക് വേദിയൊരുക്കുയെന്ന ലക്ഷ്യത്തോടെ ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ജിജിഎം മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 13,14,15 തീയതികളില്‍ അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂളില്‍ നടക്കും. മിഷനെ അറിയാനും സ്‌നേഹിക്കാനും വളര്‍ത്താനുമാണ് ഫിയാത്ത് പരിപാടി സംഘടിപ്പിക്കുന്നത്. മിഷന്‍ പ്രദേശങ്ങളിലേക്ക് കടന്നു ചെന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയിലൂന്നിയ ശുശ്രൂഷകള്‍ ചെയ്യാന്‍ തയാറുള്ളവര്‍ക്കായി നടത്തുന്ന ധ്യാനം, മിഷന്‍ പ്രദേശങ്ങളില്‍ നിന്നുള്ള മിഷ്ണറിമാര്‍ ഒരുക്കുന്ന അനേകം സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന വിപുലമായ എക്‌സിബിഷന്‍, മിഷന്‍ ഗാദറിംഗ്, ദിവ്യകാരുണ്യ ആരാധന, മറ്റു പ്രാര്‍ത്ഥനാശുശ്രൂഷകള്‍ എന്നിവയുള്‍പ്പെടുന്ന കണ്‍വന്‍ഷന്‍ എന്നിവ മിഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കും. 'കലകളും കലാകാരന്‍മാരും കര്‍ത്താവിനായി നിലകൊള്ളണം' എന്ന ലക്ഷ്യത്തോടെ മിഷനെക്കുറിച്ചുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുന്ന മിഷന്‍ കലോത്സവവും നടക്കും. കേരളത്തിന് പുറത്തുള്ള മിഷന്‍ മേഖലകളില്‍ ബൈബിള്‍ ഇല്ലാത്ത ഭാഷകളില്‍ ബൈബിള്‍ നിര്‍മിച്ചു നല്‍കുക, ലോകം മുഴുവനും വേണ്ടി വിവിധ കേന്ദ്രങ്ങളിലെ ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് ആരാധന നടത്തുക, കേരളത്തിന് പുറത്തുള്ള മിഷന്‍ സ്‌റ്റേഷനുകളില്‍ ധ്യാനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയാണ് ഫിയാത്ത് മിഷന്റെ പ്രധാന ശുശ്രൂഷകളില്‍ ഉള്‍പ്പെടുന്നത്. ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് ജിജിഎം മിഷന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍. ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ മൂലേച്ചിറ, ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ് എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.
Image: /content_image/Charity/Charity-2018-03-12-04:24:20.jpg
Keywords: ഫിയാത്ത
Content: 7331
Category: 18
Sub Category:
Heading: അപകടത്തില്‍ മരിച്ച ഒസി‌ഡി സഭാംഗത്തിന്റെ മൃതസംസ്ക്കാരം ഇന്ന്
Content: കൊടകര: ഇന്നലെ പേരാമ്പ്ര അപ്പോളോ ജംഗ്ഷനിലുണ്ടായ കാറപകടത്തില്‍ അന്തരിച്ച നിഷ്പാദുക കര്‍മലീത്ത സഭയുടെ മലബാര്‍ പ്രോവിന്‍സ് അംഗമായ ബ്രദര്‍ ജോസഫ് പരിയാടന്‍റെ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ലിസ്യു സെന്ററില്‍ നടക്കും. ഇന്നലെ രാവിലെയാണ് അദ്ദേഹം അപകടത്തില്‍ മരിച്ചത്. പേരാന്പ്രയിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായി ബംഗളൂരുവില്‍നിന്നു ബസില്‍ വന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ അപകടം സംഭവിക്കുകയായിരിന്നു. നിത്യവ്രതവാഗ്ദാനത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മരണം. ഏറ്റുമാനൂര്‍ ചെറുപുഷ്പ ആശ്രമാംഗമായിരുന്ന അദ്ദേഹം തക്കല, പനമരം, പേരാവൂര്‍, പോട്ട, എറണാകുളം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. പരേതരായ ഔസേപ്പ് ഏലിയ എന്നിവരാണ് മാതാപിതാക്കള്‍.
Image: /content_image/India/India-2018-03-12-05:24:49.jpg
Keywords: സഭാംഗ
Content: 7332
Category: 1
Sub Category:
Heading: 'ക്രൈസ്തവ പിള്ളത്തൊട്ടിലിന്റെ പുനര്‍നിര്‍മ്മാണ'വുമായി നെബ്രാസ്ക നൈറ്റ്സ് ഓഫ് കൊളംബസ്
Content: വാഷിംഗ്‌ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആക്രമണത്തെ തുടര്‍ന്ന്‍ പലായനം ചെയ്ത മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരെ സഹായിക്കുവാനായി അമേരിക്കയിലെ ഫോര്‍ട്ട്‌ കല്‍ഹൂണ്‍ നഗരത്തിലെ ‘നൈറ്റ്സ് ഓഫ് കൊളംബസ്’ കൗണ്‍സില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നു. ‘ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലിന്റെ പുനര്‍നിര്‍മ്മാണം' എന്ന പേരിലാണ് ഇവര്‍ സഹായമെത്തിക്കുന്നത്. ഭീകരവാദവും, വംശഹത്യയും, യുദ്ധവും കാരണം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് വേണ്ടി വാഷിംഗ്‌ടണ്‍ കൗണ്ടിയിലെ നെബ്രാസ്കായിലെ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയിലെ ‘നൈറ്റ്സ് ഓഫ് കൊളംബസ്' കൗണ്‍സിലാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 162 അംഗങ്ങള്‍ മാത്രമാണ് കൗണ്‍സിലില്‍ ഉള്ളത്. ഇറാഖിലെ നിനവേ താഴ്‌വരയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കാരംദേസില്‍ നൂറുകണക്കിന് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് ഇവര്‍ നല്‍കിയത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങളെ തുടര്‍ന്നാണ് കാരംദേസ് നിലംപരിശാകുന്നത്. 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണം അവസാനിച്ചതോടെ ഈ മേഖലയിലെ ക്രിസ്ത്യാനികള്‍ തിരിച്ചുവന്നു തുടങ്ങി. ഈ സാഹചര്യത്തിലാണ് സഹായവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം ജന്മദേശത്തേക്ക് തിരികെ പോകുവാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കൗണ്‍സിലിന്റെ ഗ്രാന്റ് നൈറ്റും, പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായ ജിം ഹബ്ഷ്മാന്‍ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഓമാഹയില്‍ രണ്ട് ധനസമാഹരണപരിപാടികളാണ് സംഘടിപ്പിച്ചത്. അന്ത്യോക്യന്‍ കത്തോലിക്ക ബിഷപ്പ് ബര്‍ണാബാ യൂസിഫ് ഹബാഷായും, സിറിയന്‍ അഭയാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗത്തോളം കുറവ് വന്നിട്ടുള്ളതായി ബിഷപ്പ് ഹബാഷാ പറഞ്ഞു. പേരിനു മാത്രമുള്ള നിലനില്‍പ്പാണ് ഇപ്പോള്‍ ഇറാഖില്‍ ക്രിസ്ത്യാനികള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവരെ സഹായിക്കുന്ന നെബ്രാസ്ക നൈറ്റ്സ് ഓഫ് കൊളംബസ് പദ്ധതിക്കു വന്‍പിന്തുണയാണ് ലഭിക്കുന്നത്.
Image: /content_image/News/News-2018-03-12-06:25:40.jpg
Keywords: ഇറാഖ, മധ്യ
Content: 7333
Category: 1
Sub Category:
Heading: സമാധാന റാലിയുമായി അരുണാചൽ പ്രദേശിലെ ക്രൈസ്തവ സമൂഹം
Content: ഇറ്റാനഗര്‍: ഭാരതത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ സമാധാന റാലിയുമായി ക്രൈസ്തവ വിശ്വാസ സമൂഹം. “കര്‍ത്താവിനായി 24 മണിക്കൂര്‍” എന്ന വത്തിക്കാന്റെ ആഹ്വാനത്തെ സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ദിവ്യകാരുണ്യാരാധനയിലും കുമ്പസാരത്തിലും വിശുദ്ധ കുര്‍ബാനയിലും തുടർന്ന് നടന്ന റാലിയിലും മുന്നൂറിലധികം വിശ്വാസികളാണ് പങ്കെടുത്തത്. നിയോതാൻ ഗ്രാമത്തിൽ നിന്നും ആരംഭിച്ച റാലി പതിനാറ് കിലോമീറ്ററോളം അകലെ മിയാവോ കത്തീഡ്രല്‍ ദേവാലയത്തിലാണ് സമാപിച്ചത്. അരുണാചലിലും ഇന്ത്യയിലും ലോകം മുഴുവനും സമാധാനം സ്ഥാപിക്കപ്പെടുവാനുള്ള പ്രാർത്ഥനയോടെയാണ് വിശ്വാസികൾ റാലിയില്‍ പങ്കെടുത്തതെന്ന് നേതൃത്വം നല്‍കിയ ഫാ. ഫെലിക്സ് അന്തോണി പറഞ്ഞു. അഞ്ച് മണിക്കൂർ നീണ്ടുനിന്ന റാലിയിൽ പങ്കെടുത്തവരുടെ വിശ്വാസ തീക്ഷ്ണതയെ മിയാവോ രൂപതാധ്യക്ഷൻ മാർ ജോർജ് പള്ളിപറമ്പിൽ അഭിനന്ദിച്ചു. കൈയിൽ കുരിശും നാവിൽ സമാധാന പ്രാർത്ഥനയുമായി വിശ്വാസത്തിന്റെ പ്രകടമായ മാതൃകയായിരുന്നു സമാധാന റാലിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാന ശ്രമങ്ങളിൽ ദൈവത്തിന്റെ ഇടപെടൽ വഴി ലക്ഷ്യം കാണുമെന്നും ദൈവത്തിന്റെ കരുണ വഴി മനുഷ്യവംശത്തിന് സമാധാനം കൈവരട്ടെയെന്നും നിയോതാൻ ഗ്രാമത്തലവൻ ചോമജുങ്ങ് മൊസാങ്ങ് പ്രതാശ പ്രകടിപ്പിച്ചു. റാലിയുടെ സമാപനത്തിൽ ദേവാലയത്തിൽ നടന്ന കുരിശിന്റെ വഴിയിലും വിശ്വാസികൾ പങ്കെടുത്തു. കഴിഞ്ഞ അഞ്ചു കൊല്ലമായി നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍, തപസ്സുകാലത്തിലെ നാലാമത്തെ ഞായറാഴ്ചയ്ക്കു തൊട്ടുമുമ്പ് വരുന്ന വെള്ളിയാഴ്ചയാണ് “കര്‍ത്താവിനായി 24 മണിക്കൂര്‍” എന്ന പേരില്‍ അനുതാപ ശുശ്രൂഷയും ദിവ്യകാരുണ്യാരാധനയും ഉള്‍ക്കൊള്ളുന്ന ഈ ആചരണം ആഗോളസഭയില്‍ നടത്തപ്പെടുന്നത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷകള്‍ നടന്നിരുന്നു.
Image: /content_image/News/News-2018-03-12-07:49:32.jpg
Keywords: അരുണാ
Content: 7334
Category: 1
Sub Category:
Heading: ഉജ്ജയിന്‍ രൂപതയുടെ ആശുപത്രിക്ക് നേരെ ആര്‍‌എസ്‌എസ് ആക്രമണം
Content: ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ രൂപതയുടെ മേല്‍നോട്ടത്തിലുള്ള പുഷ്പ മിഷന്‍ ആശുപത്രിക്കു നേരെ തീവ്രഹൈന്ദവ സംഘടനയായ ആര്‍‌എസ്‌എസിന്റെ ആക്രമണം. മാരകായുധങ്ങളും ജെസിബിയുമായെത്തിയ എത്തിയ സംഘം ഇന്നു രാവിലെ 9.30 ഓടെയാണ് ആശുപത്രി ആക്രമിച്ചത്. ആശുപത്രിയുടെ ഗേറ്റുകളും ജനറേറ്ററുകളും തകര്‍ത്ത ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗങ്ങളിലേക്ക് ഉള്‍പ്പടെയുള്ള വൈദ്യുതി, കുടിവെള്ള സംവിധാനങ്ങള്‍ വിഛേദിച്ചു. വാഹനഗതാഗതം തടസപ്പെടുത്തുവാന്‍ ഗേറ്റിനു സമീപം വലിയ കുഴികള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെ എംപിയും ബിജെപി നേതാവുമായ ചിന്താമണിയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗന്‍സിംഗിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. കത്തികള്‍, സൈക്കിള്‍ ചെയിനുകള്‍ ഉള്‍പ്പടെ മാരകായുധങ്ങളുമായാണ് അക്രമികള്‍ എത്തിയത്. എതിര്‍ക്കാന്‍ ശ്രമിച്ച നഴ്‌സുമാരുടെ സംഘത്തെ ക്രൂരമായി മര്‍ദ്ദിച്ചു. അതേസമയം ആശുപത്രിക്കു നേരെ അക്രമം നടന്ന വിവരം രാവിലെ തന്നെ പോലീസില്‍ അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസോ മറ്റ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്നു ഉജ്ജയിന്‍ രൂപത മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഫാ. വിനീഷ് മാത്യു പറഞ്ഞു. തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം ശക്തമാണ്. മുന്‍പെങ്ങും ഇല്ലാത്തവിധം രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന്‍ വിവിധ അന്താരാഷ്ട്ര പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരിന്നു. ആര്‍‌എസ്‌എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, അഖില്‍ ഭാരതി വന്‍വാസി കല്യാണ്‍ ആശ്രമ് തുടങ്ങിയ തീവ്രസംഘടനകളാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശിലെ സത്നയില്‍ വൈദികര്‍ അടക്കമുള്ള കരോള്‍ സംഘത്തിന് നേരെ ബജ്റംഗ്ദള്‍ ആക്രമണം അഴിച്ചുവിട്ടിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത ആക്രമണം.
Image: /content_image/News/News-2018-03-12-08:56:05.jpg
Keywords: മധ്യപ്രദേ, ആര്‍‌എസ്‌എസ്
Content: 7335
Category: 1
Sub Category:
Heading: മകളുടെ പ്രഥമ കുമ്പസാരത്തിന്റെ ആഹ്ലാദത്തില്‍ വാല്‍ബെര്‍ഗ് ദമ്പതികള്‍
Content: ന്യൂയോര്‍ക്ക്: ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങള്‍ എന്നതിലപ്പുറം തങ്ങളുടെ കത്തോലിക്കാ വിശ്വാസം ഏറ്റുപറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത ദമ്പതികളാണ് പ്രസിദ്ധ ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗൂം പത്നിയും മോഡലുമായ റിയാ ഡര്‍ഹാമും. വൈദികരുടെ മഹത്വവും കൂദാശകളുടെ പ്രാധാന്യവും ക്രൈസ്തവ ജീവിതത്തിലെ പ്രധാന ദിവസങ്ങളും തങ്ങള്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ലോകത്തിന് മുന്നില്‍ വീണ്ടും വീണ്ടും പ്രഘോഷിച്ച ഇവര്‍ മറ്റൊരു വീഡിയോയിലൂടെ തങ്ങളുടെ കത്തോലിക്ക വിശ്വാസം വീണ്ടും ഏറ്റുപറഞ്ഞിരിക്കുകയാണ്. താര ദമ്പതികളുടെ മകള്‍ ഗ്രേസിന്റെ ആദ്യ കുമ്പസാരത്തിനായുള്ള യാത്രയിലുള്ള വീഡിയോയും പ്രാര്‍ത്ഥനയോടെയുള്ള കുഞ്ഞിന്റെ ചിത്രവുമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. വാല്‍ബെര്‍ഗ് ദമ്പതികള്‍ തന്നെയാണ് ഇവ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. മകള്‍ ഗ്രേസിനൊപ്പം കുടുംബമായി ദേവാലയത്തിലേക്ക് പോകുന്ന വീഡിയോ റിയയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്. “ഞങ്ങള്‍ ഗ്രേസിന്റെ ആദ്യ കുമ്പസാരത്തിനു പോവുകയാണ്. അവള്‍ ആദ്യമായി കുമ്പസാരിക്കുവാന്‍ പോകുന്നു” എന്ന് റിയാ വീഡിയോയിലൂടെ പറയുന്നു. “ഗ്രേസ്, ഇപ്പോള്‍ നിനക്കെന്താണ് തോന്നുന്നത് ?” എന്ന റിയായുടെ ചോദ്യത്തിന് “നല്ലത്” എന്നും “നീ കുമ്പസാരിക്കുവാന്‍ തയ്യാറാണോ ?” എന്ന ചോദ്യത്തിന് “അതെ” എന്നും മറുപടികൊടുക്കുന്നതും വീഡിയോയിലൂടെ കാണാം. മാര്‍ക്കും, റിയായും, ഗ്രേസും ദേവാലയത്തില്‍ നില്‍ക്കുന്ന ചിത്രവും റിയ തന്നെയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കുമ്പസാരത്തിനു ശേഷം ഗ്രേസ് തന്റെ അനുതാപ പ്രാര്‍ത്ഥന ചൊല്ലുന്ന ചിത്രമാണ് റിയ അവസാനമായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഈ വീഡിയോയും ചിത്രങ്ങളുമെല്ലാം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. നെറ്റിയില്‍ ചാരംകൊണ്ട് കുരിശടയാളം വരച്ചു വിഭൂതിതിരുനാള്‍ ആശംസകള്‍ നേരുന്ന വീഡിയോ ഉള്‍പ്പെടെ ഇതിനും മുന്‍പും ഈ ദമ്പതികള്‍ തങ്ങളുടെ വിശ്വാസത്തെ ഏറ്റുപറയുന്ന പോസ്റ്റുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കത്തോലിക്കാ വിശ്വാസിയായിട്ടാണ് വളര്‍ന്നതെങ്കിലും 2016-ലെ ഒരു ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മാര്‍ക്ക് തന്റെ കത്തോലിക്കാ വിശ്വാസം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. പിന്നീട് തങ്ങളുടെ വിശ്വസം ഏറ്റുപറഞ്ഞുകൊണ്ട് പലതവണ ഈ ദമ്പതികള്‍ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2018-03-12-11:08:26.jpg
Keywords: വാൽബെ, മാര്‍ക്ക് വാല്‍
Content: 7336
Category: 1
Sub Category:
Heading: തൊഴില്‍രഹിത ഞായറില്‍ പോളണ്ട്; നിയമം പ്രാബല്യത്തില്‍ വന്നു
Content: വാര്‍സോ: ഞായറാഴ്ച തൊഴില്‍ രഹിതവും, വ്യാപാര രഹിതവുമാക്കണമെന്ന നിയമം പോളണ്ടില്‍ പ്രാബല്യത്തില്‍ വന്നു. ഞായറാഴ്ചയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുടുംബങ്ങളില്‍ പരസ്പര ഒത്തുചേരലിനും പുതിയ നിയമം വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. പോളണ്ടിലെ മുഴുവന്‍ കടകളും കമ്പോളങ്ങളും ഇന്നലെ അടഞ്ഞുകിടന്നു. മുന്‍നിര തൊഴിലാളി പാര്‍ട്ടിയായ സോളിഡാരിറ്റി ട്രേഡ് യൂണിയനാണ് ഞായറാഴ്ചകള്‍ തൊഴില്‍ രഹിത ദിനമാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. കത്തോലിക്കാ അനുകൂല ഭരണകക്ഷിയായ ലോ ആന്‍ഡ്‌ ജെസ്റ്റിസ് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചതിനെ തുടര്‍ന്നു പിന്നീട് ഇത് നിയമമാക്കുകയായിരിന്നു. പെട്രോള്‍ സ്റ്റേഷന്‍, ഫാര്‍മസികള്‍, എയര്‍പോര്‍ട്ടിലേയും, റെയില്‍വേ സ്റ്റെഷനുകളിലേയും കടകള്‍ തുടങ്ങിയവയെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന്‍ 1990കളില്‍ സ്വതന്ത്ര കച്ചവട നിയമങ്ങള്‍ പോളണ്ടില്‍ നിലവില്‍ വന്നതിനുശേഷം ഇതാദ്യമായാണ് രാജ്യത്തെ കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നത്. മൂന്ന്‍ ഘട്ടമായിട്ടാണ് ഈ നിയമം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുത്തുക. ഈ വര്‍ഷം മാസത്തില്‍ രണ്ട് ഞായറാഴ്ചകളും, 2019-ല്‍ മാസത്തിലെ മൂന്ന് ഞായറാഴ്ചകളും, 2020 തോടെ മുഴുവന്‍ ഞായറാഴ്ചകളും തൊഴില്‍ രഹിതമാക്കുവാനാണ് പദ്ധതി. ക്രിസ്തുമസിനും, ഈസ്റ്ററിനും മുന്‍പുള്ള ഏഴോളം ഞായറാഴ്ചകള്‍ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ ദിനങ്ങളില്‍ തൊഴില്‍ ചെയ്ത് ക്ഷീണിച്ച തൊഴിലാളികള്‍ക്ക് ഇതൊരു അനുഗ്രഹമായി മാറുമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. പോളണ്ടിലെ ജനസംഖ്യയുടെ 90 ശതമാനവും കത്തോലിക്കരാണ്. നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട് കത്തോലിക്ക സഭ നേരത്തെ രംഗത്തെത്തിയിരിന്നു. പുതിയ നിയമത്തോടെ വിശ്വാസം നഷ്ട്ടപ്പെട്ട യൂറോപ്പിലെ മറ്റുള്ള നാമമാത്ര കത്തോലിക്കാ രാജ്യങ്ങള്‍ക്ക് മുന്നില്‍ പോളണ്ട് മാതൃകയായി മാറിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് പോളണ്ടിന്റെ പ്രധാനമന്ത്രിയായ മാറ്റ്യൂസ് മോറാവീക്കി നേരത്തെ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2018-03-12-13:06:22.jpg
Keywords: പോളണ്ട
Content: 7337
Category: 1
Sub Category:
Heading: ഉജ്ജയിന്‍ മിഷന്‍ ആശുപത്രിയ്ക്കു നേരെയുള്ള ആര്‍‌എസ്‌എസ്‌ ആക്രമണം ഇത് രണ്ടാം തവണ
Content: ഉജ്ജയിന്‍: നിര്‍ധനര്‍ക്കു ആശ്വാസമായ ഉജ്ജയിന്‍ പുഷ്പ മിഷന്‍ ആശുപത്രിക്കു നേരെ ഇന്നലെ നടന്ന അക്രമം ജനുവരിയില്‍ നടന്ന അതിക്രമത്തിന്റെ തുടര്‍ച്ച. കഴിഞ്ഞ 45 വര്‍ഷമായി മികച്ച സേവനവും കുറഞ്ഞ ചികിത്സാചെലവുമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഇക്കഴിഞ്ഞ ജനുവരി 27നാണ് മുന്‍പ് കൈയേറ്റ, ആക്രമണ ശ്രമം നടന്നത്. ആശുപത്രിയുടെ ഒരു കവാടവും അനുബന്ധ സ്ഥലങ്ങളും ഉള്‍പ്പെടുന്ന ഭാഗം തന്റേതാണെന്ന് അവകാശപ്പെട്ടു സ്ഥലത്തെ എംപിയും ബിജെപി നേതാവുമായ ചിന്താമണി മാളവ്യയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗന്‍സിംഗിന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റശ്രമം. സംഭവത്തിനു ശേഷം ആശുപത്രി അധികൃതര്‍ ഉജ്ജയിന്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ തീര്‍പ്പു കല്‍പിക്കുന്നതിനു മുന്പാണ് ഇന്നലത്തെ അപ്രതീക്ഷിത ആക്രമണം. അതേസമയം, തനിക്ക് അനുകൂലമായി കോടതി ഉത്തരവുണ്ടെന്ന് അവകാശപ്പെട്ടാണ് ഗഗന്‍സിംഗും സംഘവും കൈയേറ്റവും ആക്രമണവും ഇന്നലെ നടത്തിയത്. എന്നാല്‍ ഇതിനെ ആശുപത്രി ഡയറക്ടര്‍ ഫാ. ആന്റണി പുളിക്കമണ്ഡപം നിഷേധിച്ചു. ഇതുസംബന്ധിച്ചു സര്‍ക്കാരിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് ആശുപത്രിക്കു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 62 വര്‍ഷമായി രൂപതയുടെ പേരിലുള്ള ഭൂമിയിലാണു ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ബിഷപ്പ്സ് ഹൗസിനു പുറമേ, സ്‌കൂള്‍, രൂപത സോഷ്യല്‍ സര്‍വീസ് സെന്റര്‍, നഴ്‌സുമാര്‍ക്കും നിര്‍ധനരായ വിദ്യാര്‍ഥിനികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍ എന്നിവയും ഇതേ ക്യാമ്പസിലാണു പ്രവര്‍ത്തിക്കുന്നത്. ഇത്രയും നാള്‍ യാതൊരു പ്രശ്നവും ഇല്ലാത്ത ഭൂമിയിലാണ് ബി‌ജെ‌പി നേതാവ് ഉടമസ്ഥാവാകാശം വാദിക്കുന്നത്. ബിഷപ്പ്സ് ഹൗസില്‍നിന്നു നൂറു മീറ്റര്‍ മാറിയുള്ള ആശുപത്രിയില്‍ ഇന്നലെ ആക്രമണം അഴിച്ചുവിട്ടിയ സംഘപരിവാര്‍ സംഘം ബ്ലെഡ് ബാങ്ക്, തീവ്രപരിചരണ വിഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി, കുടിവെള്ള ബന്ധവും വിച്ഛേദിച്ചിരിന്നു. ഗേറ്റും ഇന്‍റര്‍ലോക്കും മതിലും അക്രമികള്‍ തകര്‍ത്തു. ആര്‍‌എസ്‌എസ് അക്രമികളുടെ ആക്രമവും നിസ്സഹായരായി നില്‍ക്കുന്ന സന്യസ്ഥരുടെ ദൃശ്യവും ഇന്നലെ തന്നെ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2018-03-13-04:31:53.jpg
Keywords: ആര്‍‌എസ്‌എസ്
Content: 7338
Category: 18
Sub Category:
Heading: സഭയെ അപമാനിക്കുന്ന നീക്കങ്ങളെ അപലപിക്കുന്നു: കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: സഭയെയും സമുദായത്തെയും പൊതുസമൂഹത്തില്‍ അപമാനിക്കുന്ന നീക്കങ്ങളെ അപലപിക്കുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി. സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസസമൂഹത്തിന്റെ അനിഷേധ്യ പിതാവാണെന്നും അതിനെ ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി. സഭയുടെയും സഭാപിതാക്കന്മാരുടെയും തീരുമാനങ്ങളെ സഭയ്ക്കുള്ളില്‍നിന്നു ധിക്കരിക്കുന്ന പ്രവണതകളെ മുളയിലേ നുള്ളിക്കളയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഉ​ജ്ജൈ​യിൻ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള പു​ഷ്പ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന അ​ക്ര​മം അ​പ​ല​പ​നീ​യ​മാണെന്നും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം പറഞ്ഞു. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവിയും മറ്റു ഭാരവാഹികളും സംബന്ധിച്ചു.
Image: /content_image/India/India-2018-03-13-05:15:04.jpg
Keywords: കത്തോലി
Content: 7339
Category: 7
Sub Category:
Heading: ഫാ. സേവ്യറിന്റെ മരണത്തില്‍ നമ്മുക്കും പങ്കുണ്ടോ?
Content: മലയാറ്റൂര്‍ റെക്ടറായിരിന്ന ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ മൃതദേഹത്തിന്റെ ചൂട് തീരും മുന്‍പ് ചെന്നായ്ക്കളെ പോലെ അതിനേ വീണ്ടും കടിച്ചുകീറിയ ക്രിസ്തീയ നാമധാരികളെയാണ് നാം കഴിഞ്ഞയാഴ്ച കണ്ടത്. ഷെയര്‍ ചെയ്തും ലൈക്ക് ചെയ്തും നമ്മില്‍ ഏറെപേര്‍ ആ മഹാപാതകത്തില്‍ ഒരു ഭാഗഭാക്കായി. വിഷയത്തില്‍ നാം ചിന്തിക്കേണ്ട, വിചിന്തനം ചെയ്യേണ്ട ഏറെ കാര്യങ്ങള്‍ ഉണ്ട്. അതിനായുള്ള ആഴത്തിലുള്ള വിചിന്തനമാണ് ഈ വീഡിയോ സന്ദേശം. നാം മറന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇതില്‍ ഉണ്ട്. നാം അവഗണിച്ച സത്യങ്ങള്‍ ഇതില്‍ ഉണ്ട്. ആഗോള മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഈ വീഡിയോ സന്ദേശം സമര്‍പ്പിക്കുന്നു.
Image:
Keywords: മലയാറ്റൂ, സേവ്യ