Contents

Displaying 7061-7070 of 25128 results.
Content: 7370
Category: 1
Sub Category:
Heading: പുതുജീവിതം പ്രതീക്ഷിച്ച് ഇറാഖിലേക്ക് ക്രൈസ്തവര്‍ മടങ്ങുന്നു
Content: ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു സര്‍വ്വതും ഉപേക്ഷിച്ചു പലായനം ചെയ്ത ഇറാഖി ക്രൈസ്തവര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു. ഇക്കാര്യം കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡാണ് പ്രസ്താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. അതിപുരാതന ഇറാഖി നഗരങ്ങളായ നിനവേ, ക്വാരഖോഷ്, തെല്‍സ്കൂഫ്, ബത്നായാ, ബഷീക്കാ എന്നിവിടങ്ങളിലേക്ക് നോമ്പുകാലത്ത് നിരവധി ക്രൈസ്തവ കുടുംബങ്ങള്‍ തിരിച്ചെത്തിയതായി സംഘടന ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വെളിപ്പെടുത്തി. മനുഷ്യയോഗ്യമല്ലാത്തവിധം ഭീകരര്‍ തകര്‍ത്ത നിനവേയില്‍ 6330 ക്രൈസ്തവ കുടുംബങ്ങളാണ് തിരിച്ചെത്തിയത്. തെല്‍സ്കൂഫില്‍ തിരിച്ചെത്തിയ 1500 കുടുംബങ്ങള്‍ താല്ക്കാലിക കൂടാരങ്ങളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഭവന നിര്‍മ്മാണം നടക്കുന്നുണ്ട്. പൂര്‍ണ്ണമായും തകര്‍ന്നുപോയ ബത്നായായില്‍ ഇതിനോടകം 520 ഭവനങ്ങള്‍ പണിതുയര്‍ത്തു. ക്വാരകോഷില്‍ കുടിവെള്ളത്തിന്റെ അഭാവമാണ് പ്രശ്നമായി നില്‍ക്കുന്നത്. ഇവിടെയും ഭവനനിര്‍മ്മാണ പദ്ധതി ആരംഭിച്ചിട്ടേയുള്ളൂ. ഭവനങ്ങള്‍ കൂടാതെ ഇസ്ളാമിക തീവ്രവാദികള്‍ നശിപ്പിച്ച പ്രാര്‍ത്ഥനാലയങ്ങള്‍, സന്യാസ ഭവനങ്ങള്‍, വിദ്യാലയങ്ങള്‍, അതുരാലയങ്ങള്‍ എന്നിവയും പുനരുദ്ധരിക്കേണ്ടതുണ്ടെന്ന് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവ സന്നദ്ധസംഘടനകളാണ് മധ്യപൂര്‍വ്വേഷ്യയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Image: /content_image/News/News-2018-03-16-18:26:35.jpg
Keywords: ഇറാഖ
Content: 7371
Category: 1
Sub Category:
Heading: ഘാതകനോട് ക്ഷമിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ഓസ്‌കറിന്റെ സഹോദരന്‍
Content: സാന്‍ സാല്‍വഡോര്‍: വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്‌കര്‍ റൊമേറോയുടെ ഘാതകരോട് ക്ഷമിക്കുന്നതായി അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഗാസ്പര്‍. താന്‍ വധിക്കപ്പെടുമെന്ന് ആര്‍ച്ച്ബിഷപ്പിന് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഹോദരനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള വത്തിക്കാന്റെ തീരുമാനം തനിക്ക് സന്തോഷം പകരുരുന്നതായും 88 വയസുള്ള ഗാസ്പര്‍ കൂട്ടിച്ചേര്‍ത്തു. ലാറ്റിനമേരിക്കന്‍ രാജ്യമായ സാന്‍ സാല്‍വഡോര്‍ അതിരൂപതാ അധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ്പ് റൊമേറോ ദരിദ്രര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും രാജ്യത്തെ ഗ്രസിച്ച ആഭ്യന്തരയുദ്ധത്തെയും നിരന്തരം വിമര്‍ശിക്കുകയും ചെയ്തിരിന്നു. 1980 മാര്‍ച്ച് 24നു ദിവ്യബലി മദ്ധ്യേ അദ്ദേഹത്തെ അക്രമി വെടിവച്ചു കൊല്ലുകയായിരുന്നു. സെസീലിയ മാരിബെല്‍ ഫ്‌ലോറസ് എന്ന ഗര്‍ഭിണിക്കുണ്ടായ രോഗശാന്തിയാണ് ആര്‍ച്ച് ബിഷപ്പ് റൊമേറോയുടെ മാധ്യസ്ഥതയില്‍ നടന്നതായി സ്ഥിരീകരിച്ചത്. 2015 മേയിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഈ വര്‍ഷാവസാനം നടക്കും.
Image: /content_image/News/News-2018-03-17-02:55:08.jpg
Keywords: ഓസ്‌ക
Content: 7372
Category: 18
Sub Category:
Heading: സഭയുടെ ഐക്യത്തിനായി മലയാറ്റൂരില്‍ കുരിശിന്റെ വഴി
Content: കോട്ടയം: സഭാ കൂട്ടായ്മയ്ക്കും ഐക്യത്തിനുമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മലയാറ്റൂരില്‍ കുരിശിന്റെ വഴി അര്‍പ്പിക്കും. ഇന്നു മൂന്നിന് നടക്കുന്ന പ്രാര്‍ഥനയ്ക്ക് കേന്ദ്രസമിതി നേതൃത്വം നല്‍കും. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. ഡയറക്ടര്‍ ഫാ.ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ.പാപ്പച്ചന്‍, ജോസ് മേനാച്ചേരി, പ്രഫ.ജോയി മുപ്രപ്പള്ളി, സാജു അലക്‌സ്, സെലിന്‍ സിജോ, ജാന്‍സന്‍ ജോസഫ്, ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, മോഹന്‍ ഐസക്, ബെന്നി ആന്റണി, ആന്റണി എന്‍ തൊമ്മാന, ബിജു കുണ്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-17-03:03:50.jpg
Keywords: മലയാ
Content: 7373
Category: 18
Sub Category:
Heading: സഞ്ചരിക്കുന്ന ക്രിസ്തുവായി ക്രൈസ്തവര്‍ സമൂഹത്തില്‍ വ്യാപരിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: സഞ്ചരിക്കുന്ന ക്രിസ്തുവായി ക്രൈസ്തവര്‍ സമൂഹത്തില്‍ വ്യാപരിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ ഗവേഷണ പഠനവിഭാഗമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച 55ാമത് ദ്വിദിന സെമിനാറിന്റെ സമാപനസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മത്സരത്തിലൂടെ മേധാവിത്വം നേടുകയല്ല വ്യക്തികളും സഭയും സമൂഹവും ചെയ്യേണ്ടത്. പരസ്പരം പങ്കുവച്ച് വളരുവാന്‍ ഔത്സുക്യം കാണിക്കണമെന്നും സ്ഥാപനങ്ങള്‍ സുവിശേഷവത്കരിക്കപ്പെടണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ഡോ. താങ്ക്‌സി ഫ്രാന്‍സീസ് തെക്കേക്കര മുഖ്യാതിഥിയായിരുന്നു. ഇന്നലെ റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഡോ. ജോസ് കുറിയേടത്ത്, മോണ്‍. ഡോ. ആന്റണി നരികുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജിഫി മേക്കാട്ടുകുളം, ഡോ. കെ.വി. റീത്താമ്മ, ജോസ് വിതയത്തില്‍, ഡോ. സിസ്റ്റര്‍ മരിയ ആന്റോ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍, എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, റവ. ഡോ. നോബിള്‍ മണ്ണാറത്ത് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-17-07:09:48.jpg
Keywords: ആലഞ്ചേ
Content: 7374
Category: 18
Sub Category:
Heading: ഉജ്ജയിന്‍ മിഷന്‍ ആശുപത്രിക്കു നേരേയുള്ള ആക്രമണത്തെ അപലപിച്ച് സി‌ബി‌സി‌ഐ
Content: ന്യൂഡല്‍ഹി: ഉജ്ജയിന്‍ രൂപതയുടെ കീഴിലുള്ള പുഷ്പ മിഷന്‍ ആശുപത്രിക്കു നേരേ സംഘപരിവാര്‍ നടത്തിയ ആക്രമണത്തെ അപലപിച്ചു ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതി. മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത സംഭവമാണ് പുഷ്പ ആശുപത്രിക്കു നേരേ നടന്ന ആക്രമണമെന്നും കടുത്ത വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നതായും സി‌ബി‌സി‌ഐ പ്രസ്താവനയില്‍ കുറിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്പിലെത്തിക്കാന്‍ നടപടി ഉടന്‍ സ്വീകരിക്കണമെന്നും മധ്യപ്രദേശ് റീജണല്‍ ബിഷപ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ലിയോ കൊര്‍ണേലിയോ, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡോര്‍ മസ്‌ക്രിനാസ്, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 44 വര്‍ഷമായി പ്രദേശത്തെ പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും ആതുരശുശ്രൂഷ നല്‍കി വരുന്ന ഉജ്ജയിന്‍ പുഷ്പ ആശുപത്രിക്കു നേരേ നടന്ന ആക്രമണത്തില്‍ കടുത്ത വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത സംഭവമാണ് പുഷ്പ ആശുപത്രിക്കു നേരേ നടന്ന ആക്രമണം. ഈ മാസം 12ന് ഗഗന്‍സിംഗ് എന്നയാളുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ മാരകായുധങ്ങളുമായി പുഷ്പ ആശുപത്രി വളപ്പില്‍ അതിക്രമിച്ചു കടക്കുകയും രണ്ടു ജെസിബികള്‍ ഉപയോഗിച്ചു മതിലുകള്‍ പൊളിക്കുകയുമായിരുന്നു. അവര്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം തടഞ്ഞു. വൈദ്യുതി വിതരണവും ജലവിതരണവും തടസപ്പെടുത്തി. ഇതു രോഗികള്‍ക്കു കടുത്ത ബുദ്ധിമുട്ടാണുണ്ടാക്കിയത്. അക്രമികള്‍ ആശുപത്രിയിലെ സ്ത്രീജീവനക്കാരെയും കന്യാസ്ത്രീകളെയും അത്യന്തം മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.ആക്രമണവിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ല. സംസ്ഥാന ഗവര്‍ണറുടെ ഉജ്ജയിന്‍ സന്ദര്‍ശനം പ്രമാണിച്ചു തിരക്കിലായിരുന്നു എന്നാണു വിശദീകരണം. ഉജ്ജയിന്‍ രൂപതാ അധികൃതരും പുഷ്പ മിഷന്‍ ആശുപത്രി അധികൃതരും രേഖാമൂലം പരാതി നല്‍കിയിട്ടും അക്രമികളില്‍നിന്നു സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ അധികൃതരുടെ സമീപനം ആശങ്കയുളവാക്കുന്നു. ആശുപത്രിക്കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കഴിഞ്ഞ 57 വര്‍ഷമായി സഭയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോള്‍ ചില രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലത്തോടെയാണ് അതിലൊരു ഭാഗത്തിന് അവകാശമുന്നയിക്കുന്നത്. ഈ ആക്രമണത്തിനു മുന്പ് ജനുവരി 27, 28, 30 തീയതികളിലും ചിലര്‍ വന്നു ബഹളമുണ്ടാക്കുകയും ആശുപത്രിക്കു നേരേ ആക്രമണശ്രമം നടത്തുകയും ചെയ്തിരുന്നു. 2017 ഡിസംബറില്‍ സത്‌നയില്‍ കരോള്‍ സംഘത്തിനു നേരേ നടന്ന അക്രമണത്തിന്റെയും ഈ വര്‍ഷം ജനുവരിയില്‍ വിദിശ സെന്റ് മേരീസ് കോളജിനു നേരെ നടന്ന ആക്രമണത്തിന്റെയും തുടര്‍ച്ചയാണ് ഉജ്ജൈന്‍ സംഭവമെന്നും സി‌ബി‌സി‌ഐ നേതൃത്വം പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2018-03-17-07:57:32.jpg
Keywords: ഉജ്ജയി
Content: 7375
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ മെത്രാന്‍ സംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: പാക്കിസ്ഥാനി മെത്രാന്മാര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. മാര്‍ച്ച് 15 വ്യാഴാഴ്ച രാവിലെയാണ് കറാച്ചി അതിരൂപതാദ്ധ്യക്ഷന്‍ ജോസഫ് കൂട്സിന്‍റെ നേതൃത്വത്തില്‍ ബിഷപ്പുമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ലാഹോര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ, ഹൈദ്രാബാദ് രൂപത ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ദിന്‍, ഇസ്ലാമാബാദ്-റാവല്‍പ്പിണ്ടി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ഫൈസലാബാദ് മെത്രാനുമായ ജോസഫ് അര്‍ഷാദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരിന്നു. തികച്ചും സ്വകാര്യമായാണ് കൂടിക്കാഴ്ച നടന്നത്. ആഗോള സഭാതലവനുമായി കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ 5 വര്‍ഷംകൂടുമ്പോഴുള്ള ഔദ്യോഗിക കൂടിക്കാഴ്ചയായ 'അഡ് ലിമിന' പ്രകാരമാണ് മെത്രാന്‍മാര്‍ പാപ്പയെ കാണാന്‍ എത്തിയത്. പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പ, തന്‍റെ ഭരണത്തിന്‍ കീഴിലുള്ള മെത്രാന്മാരുമായി നിശ്ചിത സമയപരിധിയില്‍ കൂടിക്കാഴ്ച നടത്തുകയും അതാത് രൂപതകളുടെഅഥവാ സഭാ പ്രവിശ്യകളുടെ ഭരണക്രമങ്ങളെക്കുറിച്ചും വിവിധ മേഖലകളിലുള്ള അജപാലന ശുശ്രൂഷയുടെ കാര്യക്ഷമതയെക്കുറിച്ചും ആരായുകയും അന്വേഷിക്കുകയും ചെയ്യുന്ന അവസരത്തെയാണ് 'അഡ് ലിമിന' എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്. 1909-ല്‍ Ad Limina ഡിക്രിയിലൂടെയാണ് പത്താം പിയൂസ് പാപ്പ മെത്രാന്മാരുടെ സന്ദര്‍ശനം അഞ്ചു വര്‍ഷംകൂടുമ്പോള്‍ ഒരിക്കല്‍ എന്ന് നിജപ്പെടുത്തിയത്. പ്രത്യേക കാരണങ്ങളാല്‍ മെത്രാനു റോമിലെത്തുവാന്‍ സാധിക്കാതെ വരികയാണെങ്കില്‍, അതാതു തൂപതയുടെ വികാരി ജനറല്‍ വഴിയോ, പ്രതിനിധിയായി മെത്രാന്‍ നിയോഗിക്കുന്ന ഒരു വൈദികന്‍ വഴിയോ അഡ് ലിമിനാ സന്ദര്‍ശനം നടത്താവുന്നതാണെന്ന് ഡിക്രി വ്യക്തമാക്കുന്നു. തീവ്ര ഇസ്ളാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ 1 ശതമാനം വരുന്ന കത്തോലിക്ക വിശ്വാസികളെ പ്രതിനിധീകരിച്ചാണ് ബിഷപ്പുമാര്‍ കഴിഞ്ഞ ദിവസം വത്തിക്കാനില്‍ എത്തിയത്.
Image: /content_image/News/News-2018-03-17-10:14:42.jpg
Keywords: പാക്കി
Content: 7376
Category: 4
Sub Category:
Heading: പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മാര്‍ട്ടിന്‍ ലൂഥര്‍ മറിയത്തെ ആദരിച്ച 6 വാക്യങ്ങള്‍
Content: കത്തോലിക്ക സഭയുടെ വിശ്വാസ സത്യങ്ങള്‍ ബൈബിളിന്‌ നിരക്കാത്തതാണെന്ന്‍ ആരോപിച്ച് സ്വയം കേന്ദ്രീകൃതമായ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിന് തുടക്കം കുറിച്ച സാക്ഷാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ പരിശുദ്ധ കന്യകാമാതാവിനെ വാഴ്ത്തി പറയുകയോ! അത് ആര്‍ക്കും വിശ്വസിക്കുവാന്‍ കഴിയാത്ത കാര്യമാണ്. എന്നാല്‍ ദൈവമാതാവായ കന്യകാമറിയത്തെ കുറിച്ചുള്ള നിരവധി കത്തോലിക്കാ സിദ്ധാന്തങ്ങളും വാക്യങ്ങളും അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നാണ് സത്യം. പരിശുദ്ധ ദൈവമാതാവിനെ കുറിച്ചുള്ള മാര്‍ട്ടിന്‍ ലൂഥറിന്റെ 6 മനോഹരമായ വാക്യങ്ങള്‍ ആണ് ചുവടെ നല്‍കുന്നത്. 1) #{red->none->b->സൃഷ്ടികളില്‍ മറിയത്തിന് തുല്ല്യമായി മറ്റൊന്നുമില്ല ‍}# "കന്യകാമറിയം ദൈവത്തിന്റെ അമ്മയായി തീര്‍ന്നു. ഇതില്‍ മനുഷ്യന്റെ ബോധ്യത്തിനുമപ്പുറമുള്ള ഒരുപാട് കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ദൈവത്തിന്റെ അമ്മ എന്ന പദവിയിലൂടെ എല്ലാ ആദരവിനും, എല്ലാ അനുഗ്രഹങ്ങള്‍ക്കും മറിയം അര്‍ഹയായി തീര്‍ന്നു. സ്വര്‍ഗ്ഗീയ പിതാവിനാല്‍ യേശുവിനെപ്രസവിക്കുവാന്‍ ഭാഗ്യം ലഭിച്ച അവള്‍ക്ക് തുല്ല്യമായി സൃഷ്ടികളില്‍ മറ്റൊന്നുമില്ലെന്ന് പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. മനുഷ്യവംശത്തില്‍ മറിയത്തിന് സവിശേഷമായൊരു സ്ഥാനമാണുള്ളത്. എന്നിരുന്നാലും പരിശുദ്ധ മറിയത്തിന്റെ എല്ലാ മഹത്വങ്ങളും മനുഷ്യര്‍ 'ദൈവമാതാവ്' എന്ന ഒറ്റവാക്കില്‍ ഒതുക്കി. മറിയം ദൈവമാതാവായിരിക്കുന്നതിന്റെ അര്‍ത്ഥത്തെ കുറിച്ച് നമ്മള്‍ നമ്മുടെ ഹൃദയത്തില്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു". 2) #{red->none->b-> മറിയം പാപരഹിതയാണ് ‍}# "ദൈവപുത്രനായ യേശുവിനെ ഗര്‍ഭം ധരിക്കേണ്ടതിനാല്‍ പരിശുദ്ധാത്മാവിന്റെ പൂര്‍ണ്ണമായ നിറവിലാണ് ദൈവം കന്യകാമറിയത്തിന്റെ ശരീരവും ആത്മാവും രൂപപ്പെടുത്തിയത്. അതിനാല്‍ തന്നെ കന്യകാമറിയം എല്ലാത്തരം പാപങ്ങളില്‍ നിന്നും വിമുക്തയാണ്". 3) #{red->none->b->മറിയം നിത്യ കന്യകയാണ് ‍}# "മറിയത്തിന്റെ കന്യകാത്വം നിറഞ്ഞ ഗര്‍ഭത്തിന്റെ പ്രകൃതിദത്തമായ ഫലമാണ് നമ്മുടെ രക്ഷകനായ യേശുക്രിസ്തു. യേശുവിന്റെ ജനനത്തിനു ശേഷവും മറിയം കന്യകയായി തന്നെ തുടര്‍ന്നു. യേശുവായിരുന്നു മറിയത്തിന്റെ ഏക പുത്രന്‍. യേശുവല്ലാതെ മറ്റൊരു സന്തതിക്കും മറിയം ജന്മം നല്‍കിയിട്ടില്ല". 4) #{red->none->b-> മറിയത്തിന് നല്‍കേണ്ട ആദരവ് ഉന്നതമാണ് ‍}# "മറിയത്തോടുള്ള ആദരവ് എല്ലാ മനുഷ്യരുടേയും ഹൃദയത്തിന്റെ അഗാധതയില്‍ കൊത്തിവെച്ചിരിക്കുന്നതു പോലെ രേഖപ്പെടുത്തിയിരിക്കുന്നു". 5) #{red->none->b->ലോകമാകമാനമുള്ള ക്രൈസ്തവരുടെ മാതാവാണ് മറിയം ‍}# "യേശുവിനു മാത്രമാണ് പരിശുദ്ധ മറിയം ജന്മം നല്‍കിയതെങ്കിലും, മറിയം നമ്മുടെ എല്ലാവരുടേയും അമ്മയാണ്. യേശു നമ്മുടേതാണെന്ന്‍ നമ്മള്‍ അവകാശപ്പെടുന്നുവെങ്കില്‍, നമ്മള്‍ യേശുവിനോട്‌ കടപ്പെട്ടിരിക്കുന്നുവെങ്കില്‍, അവന്റെ അവസ്ഥയിലായിരിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക യേശുവിന്റെ അമ്മ നമ്മുടേയും അമ്മയാണ്". 6) #{red->none->b->മറിയത്തെ എത്രമാത്രം ആദരിച്ചാലും അത് മതിയാകില്ല ‍}# "ക്രിസ്തുവിന് ശേഷം ക്രൈസ്തവലോകത്തിനു ലഭിച്ച അമൂല്യ രത്നവും, ഉന്നതയായ സ്ത്രീത്വവുമാണ് പരിശുദ്ധ കന്യകാ മാതാവ്. കുലീനത്വവും, ജ്ഞാനവും, വിശുദ്ധിയും അവളില്‍ സന്നിഹിതമായിരിക്കുന്നു. എത്രമാത്രം അവളെ നാം ബഹുമാനിച്ചാലും അത് മതിയാകില്ല. വിശുദ്ധ ലിഖിതങ്ങള്‍ക്കും, ക്രിസ്തുവിനും മുറിവേല്‍പ്പിക്കാതെ പരിശുദ്ധ മറിയത്തെ നമ്മള്‍ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്‌". പരിശുദ്ധ അമ്മയെ സദാ എതിര്‍ത്ത ആള്‍ എന്ന നിലയില്‍ പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിന്റെ വക്താവായി മാര്‍ട്ടിന്‍ ലൂഥറിനെ നാം കാണുമ്പോള്‍ അദ്ദേഹം എത്രയോ ആഴത്തില്‍ ദൈവമാതാവിനെ ആദരിച്ചിരിന്നുവെന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുതയാണ്. നമ്മുക്കും ആത്മശോധന ചെയ്യാം, ലോകരക്ഷകന് ജന്മം നല്കുവാന്‍ പിതാവായ ദൈവം പ്രത്യേകമാംവിധം തിരഞ്ഞെടുത്ത പരിശുദ്ധ മറിയത്തെ ഓര്‍ക്കുന്നവരാണോ നാം?. നമ്മുടെ വിശ്വാസജീവിതത്തില്‍ പരിശുദ്ധ അമ്മയോടുള്ള ആദരവിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ടോ? എങ്കില്‍ ഓര്‍ക്കുക, തിരുത്താന്‍ ഇനിയും സമയമുണ്ട്. ആവേ മരിയ
Image: /content_image/Mirror/Mirror-2018-03-17-13:22:37.jpg
Keywords: പ്രൊട്ട
Content: 7377
Category: 18
Sub Category:
Heading: മദ്യനയത്തിന് എതിരെയുള്ള കെ‌സി‌ബി‌സിയുടെ പ്രതിഷേധ പരിപാടി 21 മുതല്‍
Content: കോട്ടയം: സംസ്ഥാനത്താകെ മദ്യപ്രളയം സൃഷ്ടിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികളുമായി കെസിബിസി. 21നു രാവിലെ 11നു കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പുതിയ നയം അഗ്‌നിക്കിരയാക്കും. ഏപ്രില്‍ രണ്ടിനു 10 മുതല്‍ നാലുവരെ സാമുദായിക നേതാക്കളും ബിഷപ്പുമാരും വി.എം. സുധീരനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഏകദിന സമ്മേളനം നടക്കും. മനുഷ്യജീവനുകളെ കുരുതിക്കു കൊടുക്കുന്ന പുതിയ മദ്യനയം ഉപതെരഞ്ഞെടുപ്പില്‍ കെസിബിസി മദ്യവിരുദ്ധ സമിതി മുഖ്യപ്രചാരണവിഷയമാക്കുമെന്നും സമിതി വ്യക്തമാക്കി. കുടിവെള്ളമില്ലാത്ത നാട്ടില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും തൊഴില്‍ ഉണ്ടാക്കാന്‍ ജീവനുകളെ ഇല്ലാതാക്കാനാണു തൊഴില്‍ മന്ത്രികൂടിയായ എക്‌സൈസ് മന്ത്രി ശ്രമിക്കുന്നതെന്നും മദ്യവിരുദ്ധ സംഘടനകള്‍ കുറിച്ചു. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ.ആര്‍.ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്റണി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേല്‍, ദേവസ്യ കെ. വര്‍ഗീസ് തുടങ്ങീ നിരവധിപേര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-18-03:43:14.jpg
Keywords: മദ്യ
Content: 7378
Category: 18
Sub Category:
Heading: സര്‍ക്കാര്‍ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിഷപ്പുമാര്‍
Content: തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് വിവിധ ബിഷപ്പുമാര്‍. കോടതിവിധിയെ കൂട്ടുപിടിച്ച് പഞ്ചായത്തുതലം മുതല്‍ മദ്യലഭ്യത വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയും ഇടതുപക്ഷ സര്‍ക്കാരിന്റെ നയവൈകല്യവുമാണെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. തെറ്റായ മദ്യനയത്തിന്റെ പേരില്‍ കേരള ജനതയെ തെരുവിലിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തു പുതിയതായി ഒരൊറ്റ മദ്യശാലപോലും അനുവദിക്കില്ലെന്നും മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയിലൂടെ വാഗ്ദാനംനല്കി അധികാരത്തിലെത്തിയ ഇടതുപക്ഷസര്‍ക്കാര്‍ മദ്യത്തിനും മദ്യലോബികള്‍ക്കും അടിമകളായിത്തീരുന്നതുകാണുന്‌പോള്‍ ഏറെ വേദനയും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മദ്യനയം കേരള സമൂഹത്തിന്റെ മനസില്‍ ആശങ്ക ഉളവാക്കുന്നുവെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രതികരിച്ചു. സമൂഹത്തിനു മുന്‍ഗണനാ ക്രമത്തില്‍ ചെയ്യാന്‍ സര്‍ക്കാരിന്റെ മുന്നില്‍ ധാരാളം കാര്യങ്ങളുണ്ടായിരിക്കെ ഇപ്പോള്‍ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം നിരാശാജനകമാണ്. ഇടതുമുന്നണി നല്‍കിയ വാഗ്ദാനത്തില്നിളന്നു പിന്നോട്ടു പോയിരിക്കുന്നു. ക്രമേണ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടു വരുമെന്നു വാഗ്ദാനം ചെയ്തവര്‍ വന്തോ തില്‍ അതു ലഭ്യമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനത്തെ ദുരിതത്തിലാഴ്ത്തുന്ന ഈ നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് മാര്‍ ക്ലീമിസ് ബാവാ ആവശ്യപ്പെട്ടു. ധാര്‍മികതയ്ക്കും മാനുഷിക മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന്‍ മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു. സംസ്ഥാനത്തു പതിനായിരത്തിനുമുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതെന്നു കണക്കാക്കി അവിടെയെല്ലാം മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ അത്യന്തം അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന 2015 ഡിസംബര്‍ 15ലെ സുപ്രീംകോടതി ഉത്തരവിനെ പൊതുസമൂഹം സഹര്‍ഷം സ്വാഗതം ചെയ്തു. എന്നാല്‍, താമസംവിനാ ദൂരപരിധിയില്നിതന്ന് പട്ടണങ്ങളെയും, മുനിസിപ്പല്‍ പ്രദേശങ്ങളെയും കോടതി ഒഴിവാക്കി. പഞ്ചായത്തുകളെക്കൂടി ഒഴിവാക്കാനുള്ള അധികാരം 2018 ഫെബ്രുവരി 24ന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കി. ജനഹിതം മനസിലാക്കി ആരോഗ്യകരമായ തലമുറയെ മുന്നില്‍ക്കണ്ട് നീതിപൂര്‍വ്വ നിയമവ്യാഖ്യാനം നല്‍കേണ്ട സുപ്രീംകോടതി അത്തരത്തിലല്ല മുന്‌പോട്ടു നീങ്ങുന്നത് എന്നതു വേദനാജനകമാണെന്നും ബിഷപ്പ് പറഞ്ഞു. കുടുംബങ്ങളെ പ്രത്യേകിച്ചു യുവതലമുറയെ നാശത്തിലേക്കു നയിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രതിഷേധാര്‍ഹമാണെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മദ്യനയത്തിലെ പുതിയ സമീപനം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2018-03-18-04:16:34.jpg
Keywords: മദ്യ
Content: 7379
Category: 18
Sub Category:
Heading: എറണാകുളം- അങ്കമാലി അതിരൂപത: പാസ്റ്ററല്‍ കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
Content: കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ 2018- 21 വര്‍ഷങ്ങളിലേക്കുള്ള പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. യോഗത്തില്‍ പുതിയ സെക്രട്ടറിയായി പി.പി. ജരാര്‍ദിനെയും ജോയിന്റ് സെക്രട്ടറിയായി മിനി പോളിനെയും തെരഞ്ഞെടുത്തു. ഫാ. ബെര്‍ക്കുമന്‍സ് കൊടയ്ക്കല്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ മുന്‍ സെക്രട്ടറി സിജോ പൈനാടത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അതിരൂപതയിലെ ഭൂമി വില്പന സംബന്ധിച്ച വിവിധ പ്രശ്‌നങ്ങള്‍ക്കു ക്രിസ്തീയവും പൊതുസ്വീകാര്യവുമായ പരിഹാരം ഉടന്‍ ഉണ്ടാകുമെന്നു പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രത്യാശ പ്രകടിപ്പിച്ചു. രൂപതാധ്യക്ഷന്‍മാരോട് ചേര്‍ന്നുനിന്ന് അതിരൂപതയുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണെന്നു നിയുക്ത സെക്രട്ടറി പി.പി. ജരാര്‍ദ് പറഞ്ഞു. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രോ വികാരി ജനറാള്‍ മോണ്‍. ആന്റണി നരികുളം, ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-18-05:07:48.jpg
Keywords: അങ്കമാ